Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉത്തരകൊറിയയുടെ...

ഉത്തരകൊറിയയുടെ ഭരണചക്രം തിരിക്കാൻ വനിതയോ? എല്ലാ കണ്ണുകളും കിം യോ ജോങ്ങിൽ

text_fields
bookmark_border
ഉത്തരകൊറിയയുടെ ഭരണചക്രം തിരിക്കാൻ വനിതയോ? എല്ലാ കണ്ണുകളും കിം യോ ജോങ്ങിൽ
cancel

പ്യോങ്​യാങ്​: ലോകം മൊത്തം കോവിഡിനെത്തുടർന്ന്​ ആടിയുലയു​േമ്പാഴ​ും അതേ വാർത്താപ്രാധാന്യം നേടിക്കൊണ്ടി രിക്കുകയാണ്​ ഉത്തരകൊറിയൻ നേതാവായ കിം ജോങ്​ ഉന്നി​​​െൻറ ആരോഗ്യനിലയും അതുമായി ബന്ധപ്പെട്ട ഊഹാ​േപാഹേങ്ങളും . കിമ്മിന്​ മസ്​തിഷ്​ക മരണം സംഭവിച്ചുവെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യു​േമ്പാൾ ഉറ്റചങ്ങാതിയ ായ ചൈനയും മറ്റും ഇത്​ നിഷേധിക്കുന്നു. കിം മരിച്ചോ ഇല്ലയോ എന്നതിനൊപ്പം തന്നെ ആരാക​ും ഉത്തര​െകാറിയയുടെ അടുത ്ത ഭരണാധികാരിയെന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ്​ ലോകം. കിമ്മി​​​െൻറ പിൻഗാമിയായി ഭൂരിഭാഗം പേരും ചൂണ്ടിക്ക ാട്ടുന്നത്​ ഇളയ സഹോദരി കിം യോ ജോങ്ങിനെയാണ്​.
രാജ്യം ഭരിക്കുന്ന കൊറിയൻ വർക്കേഴ്​സ്​ പാർട്ടിയുടെ നേതൃത് വത്തിലിരിക്കുന്ന അവർ കിമ്മി​​​െൻറ വിശ്വസ്​ത കൂടിയാണ്​. കിമ്മി​​​െൻറ നയതന്ത്രമാറ്റങ്ങളിലെ ചാലക ശക്​തിയായി ച ൂണ്ടിക്കാണിക്കപ്പെടുന്ന കിം യോ ജോങ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി നടന്ന ഉച്ചകോടി യാഥാർഥ്യമാക്ക ുന്നതിൽ സവിശേഷ സ്​ഥാനം വഹിച്ചിട്ടുണ്ട്​.

സഹോദരൻ കിം ജോങ്​ ഉന്നിനൊപ്പം കിം യോ ജോങ്​

കിം യോ ജോങ്​ രാജ്യത്തി​​​െൻറ ഭരണനേതൃത്വത്തിലെത്തുമോ എന്ന ചോദ്യമുയർന്നത്​ അവരുടെ സഹോദര​​​െൻറ ആരോഗ്യനില വഷളായെന്ന റിപ്പോർട്ടുകൾക്കിടയിലാണ്​. കഴിഞ്ഞ ഏപ്രിൽ 15ന് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്​ഥാപകനുമായ കിം സുങ്ങി​​​​െൻറ ജന്മവാർഷിക ചടങ്ങിൽ അദ്ദേഹം പ​ങ്കെടുക്കാതിരുന്നതോടെയാണ്​ കിംവദന്തികൾ പരക്കാൻ തുടങ്ങിയത്​​.

2019ൽ ദക്ഷിണകൊറിയയിൽ നടന്ന ശീതകാല ഒളിമ്പിക്​സി​​​െൻറ ഭാഗമായി അയൽരാജ്യം സന്ദർശിച്ച പ്രതിനിധി സംഘത്തെ നയിച്ച 30കാരി അന്ന്​ മുതൽതന്നെ ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. കിം കുടുംബത്തിൽ നിന്നും സോൾ സന്ദർശിക്കുന്ന ആദ്യ വ്യക്​തിയായിരുന്നു അവർ. ഒരുവനിതയെന്ന നിലയിൽ അധികാരം അവർക്ക്​ ലഭിക്കില്ലെന്ന്​ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും രക്​തബന്ധത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നാണ്​ ഉത്തരകൊറിയയെ സസൂക്ഷ്​മം നിരീക്ഷിക്കുന്നവർ കരുതുന്നത്​.

ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും ഒടുങ്ങുന്നതും കിം കുടുംബത്തിൽ

1948ൽ രണ്ടാം ലോകയുദ്ധത്തിന്​ ശേഷം രാജ്യം രൂപീകൃതമായത്​ മുതൽ കിം കുടുംബമാണ്​ ഭരിക്കുന്നത്​. മുത്തച്ഛനും അച്ഛനും ഒടുവില്‍ കിമ്മുമടക്കം മൂന്ന്​ തലമുറയുടെ ഏകാധിപത്യ ഭരണത്തിന്​ കീഴിലായിരുന്നു രാജ്യം. 2011ൽ അച്ഛ​​​െൻറ മരണശേഷം സ്​ഥാനമേറ്റപ്പോൾ കിമ്മി​​​െൻറ ഭരണ​േശഷിയെക്കുറിച്ച്​ പലരും സംശയമുയർത്തി. എന്നാൽ 36കാര​​​െൻറ കീഴിൽ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ ഉത്തരകൊറിയ അമേരിക്കക്ക്​ കനത്തവെല്ലുവിളി ഉയർത്തി. ത​​​െൻറ നിലനിൽപിന്​ വെല്ലുവിളിയാകുന്നവരെ കിം നിർദാക്ഷിണ്യം ഉൻമൂലനം ചെയ്​തു. അമ്മാവനായ ജാങ്​ സോങ്​ തായേക്കിനെയും അർധസഹോദരൻ കിം ജോങ്​ നാമിനെയും ഇങ്ങനെ ഇല്ലാതാക്കിയെന്നാണ്​ റിപ്പോർട്ടുകൾ.

രാജ്യത്തി​​​െൻറ നേതാവാകാൻ അവർക്ക്​ ജനങ്ങളുടെ അംഗീകാരം വേണമെന്നില്ലെന്നാണ്​ വിദഗ്​ദർ ചുണ്ടിക്കാണിക്കുന്നത്​. കാരണം ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും ഒടുങ്ങുന്നതും കിം കുടുംബത്തിൽ നിന്നായിരിക്കുമെന്നാണ്​ അവർ നിരീക്ഷിക്കുന്നത്​. കിം കുടുംബത്തിൽ നിന്നുള്ള പുരുഷകേസരികൾ അവർക്ക്​ വെല്ലുവിളിയാകില്ലെന്നാണ്​ സൂചന. കിമ്മി​​​െൻറ മുതിർന്ന സഹോദരൻ കിം ജോങ്​ ചോലിന്​ രാഷ്​ട്രീയത്തേക്കാളേറെ ഗിറ്റാർ വായനയോടാണ്​ കമ്പം. ഇക്കാരണത്താൽ തന്നെയാണ്​ സൗമ്യ സ്വഭാവക്കാരനായ േചാലിനെ മാറ്റിനിർത്തി അച്ഛൻ കിം ജോങ്​ ഉന്നിന്​​ ഭരണചക്രം കൈമാറിയത്​. അനന്തരവനായ കിം ഹാൻ സോൾ വിദേശത്ത്​ ജീവിക്കാൻ ഇഷ്​ടപ്പെടുന്നതിനാൽ ആ ഭാഗത്ത്​ നിന്നും വെല്ലുവിളിയില്ല. കിമ്മിന്​ മൂന്ന്​ കുട്ടികളുണ്ടെന്ന്​ ദക്ഷിണകൊറിയൻ മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും അവരിതുവരെ ഉത്തരകൊറിയൻ മാധ്യമങ്ങളിൽ ഔദ്യോഗികമായി രംഗപ്രവേശനം ചെയ്​തിട്ടില്ല.

എന്നിരുന്നാലും നാലുപതിറ്റാണ്ട്​ കാലം വിദേശത്ത്​ നയതന്ത്ര മേഖലയിൽ പ്രവർത്തിച്ച ശേഷം രാജ്യത്ത്​ തിരിച്ചെത്തിയ കൊറിയൻ സ്​ഥാപകൻ കിം ഇൽ സങി​​​െൻറ ജീവിച്ചിരിക്കുന്ന മകൻ കിം പ്യോങ്​ ഇൽ ഭരണനേതൃത്തിലെത്തുന്നത്​ തള്ളിക്കളയാനാകില്ലെന്നാണ്​​ ഉത്തര കൊറിയയുടെ ലണ്ടൻ എംബസിയിലെ മുൻ ജീവനക്കാരനായ താ യോങ്​ ഹോ പറയുന്നത്​. ദക്ഷിണകൊറിയൻ പക്ഷത്തേക്ക്​ കൂറുമാറി ആളാണ്​ താ യോങ്​ ഹോ.

സഹോദര​​​െൻറ ‘ഇമേജ്’ ബിൽഡർ​

1988ലോ 1989ലോ ജനിച്ചുവെന്ന്​ കരുതപ്പെടുന്ന കിം യോ ജോങ്​ സഹോദരൻ കിം ജോങ്​ ഉൻ പഠിച്ച സ്വിറ്റസർലൻഡിലെ സ്​കൂളിലാണ്​ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്​. അന്ന്​ മുതൽ ​നിലനിർത്തിപ്പോരുന്ന ആത്മബന്ധമാണ്​ അവർക്ക്​ സഹോദര​​​െൻറ ഗുഡ്​ബുക്കിൽ ഇടം നേടിക്കൊടുത്തത്​​. 2000ത്തിൽ വീണ്ടും സ്വരാജ്യത്ത്​ തിരിച്ചെത്തിയെങ്കിലും പിതാവി​​​െൻറ മരണവേളയിൽലാണ്​ അവരെ സ്വന്തം ജനത ആദ്യമായി തിരിച്ചറിഞ്ഞത്​. ശേഷം വർക്കേഴ്​സ്​ പാർട്ടിയുടെ പ്രൊപഗാൻഡ ആൻഡ്​ അജിറ്റേഷൻ വിഭാഗത്തി​​​െൻറ തല​പ്പത്തെത്തി. ലോകമാധ്യമങ്ങൾക്കിടയിൽ കിമ്മി​​​െൻറ ഇമേജ്​ ‘നന്നാക്കിയെടുക്കുന്നതിന്​’ പിന്നിൽ അവരുടെ ബുദ്ധിയാണെന്നാണ്​ പറയപ്പെടുന്നത്​. ശേഷം സഹോദര​​​െൻറ വിശ്വസ്​ഥരിൽ ഒരാളായി മാറിയ അവർ ഉന്നത പദവികൾ ചവിട്ടിക്കയറുകയും, കിം ഫാക്​ടറുകളും ഫാമുകളും സൈനിക താവളങ്ങളും സന്ദർശിക്കു​േമ്പാൾ സന്തതസഹചാരിയായി മാറുകയും ചെയ്​തു.

സൈന്യം വെല്ലുവിളിയാകുമോ?

നിലവിലെ സാഹചര്യത്തിൽ ഒരുവനിതയെ നേതാവാക്കുന്നതിൽ ഉത്തരകൊറിയയിൽ യാതൊരു തടസവുമില്ല. ലോകത്ത്​ പുരുഷാധിപത്യത്തിന്​ കേൾവികേട്ട രാഷ്​ട്രമാണെങ്കിലും ഭരണ ഘടന പ്രകാരം സ്​ത്രീകൾക്ക്​ തുല്യ പദവിയും അവകാശവും വിഭാവനം ചെയ്യുന്നുണ്ട്​. റബ്ബർ സ്​റ്റാംപ്​ പാർലമ​​െൻറിലെ അംഗങ്ങളിൽ ഭൂരിഭാഗവും വയോധികരായതിനാൽ ആ ഭാഗത്ത്​​ നിന്നും എതിർപ്പ്​ ഉയരുകയില്ല. ഏത്​ സമയത്തും യുദ്ധസാധ്യത മുന്നിൽ കാണുന്നതിനാൽ ഒരുവനിതയേക്കാൾ സൈനിക ഉദ്യോഗസ്​ഥൻ രാജ്യത്തെ നയിക്കണമെന്ന മോഹം ചിലരിലെങ്കിലുമുണ്ടെന്ന്​ ദക്ഷിണകൊറിയയുടെ ഇൻറലിജൻസ്​ വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്​ടർ രാ ജോങ്​ ഇൽ പറഞ്ഞു. മികച്ച ത​ന്ത്രജ്ഞയായ കിം യോ ജോങ്​ സൈന്യത്തിലെ അധികാരമോഹികളായ ജനറൽമാരെ എങ്ങനെ ഒതുക്കുമെന്ന്​ കാത്തിരുന്ന്​ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaworld newskimKim Yo jongDictatorsuccessor of kimNorth Korea
News Summary - Will A Woman Run North Korea Kim Jong Un's Sister is the centre of attraction- world
Next Story