Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമു​ന്ന​ണി​ക​ൾ...

മു​ന്ന​ണി​ക​ൾ പ​രി​ഗ​ണി​ക്കു​മോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ?

text_fields
bookmark_border
മു​ന്ന​ണി​ക​ൾ പ​രി​ഗ​ണി​ക്കു​മോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ?
cancel
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​വും വേ​ത​ന​വും ക​ട​ലി​ന്റെ കാ​രു​ണ്യ​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. കൂ​ലി മാ​ത്ര​മ​ല്ല, ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജോ​ലി​ക്ക് പോ​യി ജീ​വ​നോ​ടെ തി​രി​ച്ചു​വ​രു​മെ​ന്ന​തി​നുപോ​ലും ഒരു ഉ​റ​പ്പു​മി​ല്ല

കേ​ര​ള സം​സ്ഥാ​നം രൂ​പം കൊ​ണ്ടി​ട്ട് എ​ഴു​പ​ത് വ​ർ​ഷ​വും, സം​സ്ഥാ​ന​ത്ത് ആ​സൂ​ത്ര​ണ ബോ​ർ​ഡ് രൂ​പം കൊ​ണ്ടി​ട്ട് അ​റു​പ​തു വ​ർ​ഷ​വും തി​ക​യാ​നി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​ത്ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ദു​ർ​ബ​ല​രോ​ടും പാ​ർ​ശ്വ​വ​ത്കൃ​ത​രോ​ടു​മാ​ണ് ത​ങ്ങ​ളു​ടെ ക​ട​പ്പാ​ടും കൂ​റു​മെ​ന്നും, അ​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ത്തോ​ടൊ​പ്പ​മാ​ണ് ത​ങ്ങ​ളെ​ന്നും എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മു​ന്ന​ണി​ക​ൾ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ, അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ടി​സ്ഥാ​ന​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും, അ​വ​രു​ടെ ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ളെ​യും ബോ​ധ​പൂ​ർ​വം മ​റ​ക്കു​ന്ന​താ​ണ് അ​വ​രു​ടെ പ​തി​വ്.

സ്വാ​ത​ന്ത്യ്രാ​ന​ന്ത​രം ആ​സൂ​ത്ര​ണ-​വി​ക​സ​ന ന​യ​ങ്ങ​ളു​ടെ ഫ​ല​മാ​യി പൊ​തു​സ​മൂ​ഹം സ്വാ​യ​ത്ത​മാ​ക്കി​യ നേ​ട്ട​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്ക​പ്പെ​ട്ട്, സ​മൂ​ഹ​ത്തി​ന്റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്ക് ആ​ട്ടി​യോ​ടി​ക്ക​പ്പെ​ട്ട പി​ന്നാ​ക്ക-​ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം.​അ​തു​കൊ​ണ്ടു​ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത​നി​ല​വാ​ര​ത്തി​നൊ​പ്പം അ​വ​രു​ടെ ജീ​വി​ത​നി​ല​വാ​ര​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സ്റ്റേ​റ്റി​ന്റെ പ്ര​ത്യേ​ക​മാ​യ ശ്ര​ദ്ധ​യു​ണ്ടാ​വേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ 2024-25 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 11 ല​ക്ഷ​മാ​ണ് കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്റെ ജ​ന​സം​ഖ്യ. കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ 3.1 ശ​ത​മാ​നം. 8.6 ല​ക്ഷം ജ​ന​ങ്ങ​ൾ ക​ട​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ലും 2.4 ല​ക്ഷം ജ​ന​ങ്ങ​ൾ കാ​യ​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. 222 ക​ട​ലോ​ര ഗ്രാ​മ​ങ്ങ​ളി​ലും, 113 കാ​യ​ലോ​ര ഗ്രാ​മ​ങ്ങ​ളി​ലു​മാ​യി ഇ​വ​ർ അ​ധി​വ​സി​ക്കു​ന്നു. കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഫ​ണ്ട് ബോ​ർ​ഡി​ന്റെ 2024-25 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 2,26,093 പേ​ർ നേ​രി​ട്ട് മ​ത്സ്യ​ബ​ന്ധ​ന പ്ര​ക്രി​യ​യി​ലും 77,431 പേ​ർ അ​നു​ബ​ന്ധ മേ​ഖ​ല​യി​ലും പ​ണി​യെ​ടു​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

(അ​വ​ലം​ബം: കേ​ര​ളാ ഫി​ഷ​ർ​മെ​ൻ വെ​ൽ​ഫെ​യ​ർ ഫ​ണ്ട്‌ ബോ​ർ​ഡ്, സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് 2025 കേ​ര​ള സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ്).

മ​റ്റേ​തൊ​രു തൊ​ഴി​ലി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ തൊ​ഴി​ൽ​മേ​ഖ​ല​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടേ​ത്. തൊ​ഴി​ലി​നു പോ​യി തൊ​ഴി​ൽ​ചെ​യ്താ​ൽ നി​ശ്ചി​ത കൂ​ലി മ​റ്റേ​തൊ​രു മേ​ഖ​ല​യി​ലും ഉ​റ​പ്പാ​യി​രി​ക്കു​മ്പോ​ൾ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​വും വേ​ത​ന​വും ക​ട​ലി​ന്റെ കാ​രു​ണ്യ​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. ജോ​ലി​ക്ക് പോ​യി ജോ​ലി ചെ​യ്താ​ലും മ​ത്സ്യം ല​ഭി​ക്കു​മെ​ന്നോ, ല​ഭി​ച്ച മ​ത്സ്യ​ത്തി​ന് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​മെ​ന്നോ ഒ​രി​ക്ക​ലും ഉ​റ​പ്പി​ല്ല. കൂ​ലി മാ​ത്ര​മ​ല്ല,ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജോ​ലി​ക്ക് പോ​യി ജീ​വ​നോ​ടെ തി​രി​ച്ചു​വ​രു​മെ​ന്ന​തി​ന് പോ​ലും യാ​തൊ​രു ഉ​റ​പ്പു​മി​ല്ല.

‘‘ഏ​റ്റ​വും താ​ഴ്ന്ന ജീ​വി​ത നി​ല​വാ​ര​വും, ഏ​റ്റ​വും ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​മു​ള്ള തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രാ​ണ് കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ’’ എ​ന്നാ​ണ് ഈ ​മേ​ഖ​ല​യെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ ഡോ. ​ജോ​ൺ കു​ര്യ​ൻ നി​രീ​ക്ഷി​ക്കു​ന്ന​ത്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ മ​ര​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കൂ​ടു​ത​ലാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ‘‘വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ’’ എ​ന്ന പേ​രി​ലു​ള്ള ഹാ​ർ​ബ​റു​ക​ളു​ടെ​യും പു​ലി​മു​ട്ട്, ക​ട​ൽ​ഭി​ത്തി എ​ന്നി​വ​യു​ടെ​യും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മി​തി​ക​ൾ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളു​ടെ തീ​വ്ര​ത കൂ​ട്ടു​ന്നു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ല്ല. ഉ​ള്ള​വ ത​ന്നെ ആ​വ​ശ്യ​ത്തി​ന് ഉ​പ​ക​രി​ക്കാ​റു​മി​ല്ല. പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ ക​ര​യി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ പോ​കേ​ണ്ടി വ​രും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ ദേ​ഹ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​ൻ മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി​യു​ടെ ബ​ന്ധു​ജ​ന​ങ്ങ​ൾ ത​ന്നെ പോ​കേ​ണ്ടി വ​രു​ന്ന ദുഃ​ഖ​ക​ര​മാ​യ അ​വ​സ്ഥ​യും മ​ത്സ്യ​ബ​ന്ധ​ന രം​ഗ​ത്തു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ങ്ങ​ൾ പോ​ലും ബ​ന്ധു​ക്ക​ൾ​ക്ക് ഇ​തു​വ​രെ ക​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല.

വി​ദേ​ശ​നാ​ണ്യ​വും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്ന​വ​ർ

രാ​ജ്യ​ത്തി​നു വി​ദേ​ശ​നാ​ണ്യ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പോ​ഷ​ക​മൂ​ല്യ​മു​ള്ള ആ​ഹാ​ര​വും പ്ര​ധാ​നം ചെ​യ്യു​ന്ന​വ​രാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം രാ​ജ്യം 16,98,170 മെ​ട്രി​ക് ട​ൺ മ​ത്സ്യോ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ക​യും അ​തി​ലൂ​ടെ 62,408.45 കോ​ടി രൂ​പ​യ്ക്ക് തു​ല്യ​മാ​യ വി​ദേ​ശ​നാ​ണ്യം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ കേ​ര​ള​ത്തി​ന്റെ പ​ങ്ക് യ​ഥാ​ക്ര​മം 1,79,659 മെ​ട്രി​ക് ട​ൺ, 6,941.29 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്. (അ​വ​ലം​ബം: എം.​പി.​ഇ.​ഡി.​എ. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് 2024-2025).

ഇ​തു​കൂ​ടാ​തെ പൊ​തു​സ​മൂ​ഹ​ത്തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ഷ​ക​മൂ​ല്യ​മു​ള്ള ആ​ഹാ​ര​വും പ്ര​ധാ​നം ചെ​യ്യു​ന്നു. രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രെ​ന്ന നി​ല​യി​ൽ സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന ആ​ക്ര​മ​ണ​കാ​രി​ക​ളെ ആ​ദ്യം ക​ണ്ടെ​ത്തു​ന്ന​തും തി​രി​ച്ച​റി​യു​ന്ന​തും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ. ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ലും, ദാ​രി​ദ്ര്യ ല​ഘു​ക​ര​ണ​ത്തി​ലും, രാ​ജ്യ​സു​ര​ക്ഷ​യി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ത​ര ജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ നി​ർ​ണ്ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തൊ​ഴി​ലി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന “എ​ക്കോ സി​സ്റ്റം പീ​പ്പി​ൾ​സ്” എ​ന്ന നി​ല​യി​ലും, രാ​ജ്യ​ത്തി​ന് വ​ള​രെ​യ​ധി​കം സേ​വ​നം ചെ​യ്യു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ലും, പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കേ​ണ്ട ജ​ന​ത​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. എ​ന്നാ​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കാ​ണി​ക്കു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല, ന​ട​പ്പി​ലാ​ക്കു​ന്ന ഓ​രോ “വി​ക​സ​ന പ​ദ്ധ​തി”​ക​ളി​ലൂ​ടെ​യും ഇ​വ​രെ പ​ര​മാ​വ​ധി ദ്രോ​ഹി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നി​ന്നും വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പി​ഴു​തെ​റി​യു​ന്ന കോ​ർ​പ്പ​റേ​റ്റ് പ്രീ​ണ​ന ന​യ​ങ്ങ​ളാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വി​ക​സ​ന സൂ​ചി​ക​ക​ളാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഭൂ​മി, പാ​ർ​പ്പി​ടം, ആ​ഹാ​രം, ശു​ദ്ധ​ജ​ലം, ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ൾ, ആ​രോ​ഗ്യ-​ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഏ​റ്റ​വും കു​റ​ച്ചു​മാ​ത്രം ല​ഭ്യ​മാ​യ ജ​ന​വി​ഭാ​ഗ​മാ​ണ് കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. പു​തി​യ കേ​ര​ള​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന മു​ന്ന​ണി​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ളോ​ട് എ​ന്ത് സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത്? പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഘ​ട​ക​പ​ദ്ധ​തി​ക​ൾ (SCP/TSP) പോ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ഒ​രു “കോ​സ്റ്റ​ൽ സ​ബ് പ്ലാ​ൻ” ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത് വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യ ഫ​ണ്ട്‌ നീ​ക്കി​വെ​ക്കാ​ൻ സ​ർ​ക്കാ​രി​നെ നി​ർ​ബ​ന്ധി​ത​മാ​ക്കും. ഈ ​തു​ക വ​ക​മാ​റ്റി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​ര​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ പൊ​തു​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി​ക​ൾ മു​ന്ന​ണി​ക​ൾ​ക്കു​ണ്ടോ എ​ന്ന ചോ​ദ്യ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം ഉ​യ​ർ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishermenscostal areaKerala NewsKerala Assembly Election 2026
News Summary - Will the leaders consider fishermen
Next Story