Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകർഷക സമരത്തിലും...

കർഷക സമരത്തിലും എന്തുകൊണ്ടാകും ബി.ജെ.പി സുപ്രീം കോടതിയിൽ അഭയം തേടുന്നത്​?

text_fields
bookmark_border
modi-shah
cancel

രോഹൻ വെങ്കട്ടരാമകൃഷ്​ണൻ

2021ലെത്തി നാം, ഒന്നര മാസ​ത്തെ കൊടുംതണുപ്പും സർക്കാറുമായി എട്ടുതവണ ചർച്ചകളും എങ്ങുമെത്താതെ തുറിച്ചുനോക്കുന്ന സമസ്യകളായി തുടരുന്നു. ഡൽഹി അതിർത്തികളിൽ പതിനായിരക്കണക്കിന്​ കർഷകർ ഇപ്പോഴും സമരമുഖത്തുതന്നെ. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന, കാർഷിക മേഖല താളംതെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന്​ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധജ്വാലയുമായി സജീവമാണ്​ കർഷകർ.

ഇന്ത്യൻ കാർഷിക മേഖലയുടെ മോചനത്തിനും അതിനെ ഊർജവത്താക്കാനും ലക്ഷ്യമിട്ടുള്ളതാണ്​ പരിഷ്​കരണ നിയമങ്ങളെന്ന്​ സർക്കാർ വീരസ്യം പറയു​േമ്പാൾ കാർഷിക മേഖല സമ്പൂർണമായി കോർപറേറ്റുകൾക്ക്​ തീറെഴുതാൻ ലക്ഷ്യമിട്ടുള്ളതെന്ന്​ പ്രക്ഷോഭകർ ആണയിടുന്നു. അനുബന്ധമായി, ഏറെനാൾ ഒപ്പമുണ്ടായിരുന്ന ഒരു സഖ്യകക്ഷി ബി.ജെ.പി പാളയം വിടുന്നതിലും ആയിരക്കണക്കിന്​ കർഷകർ സമരവുമായി സജീവമാകുന്നതിലും കാര്യങ്ങൾ എത്തിനിൽക്കുന്നു. 'മിൻറ്​' റിപ്പോർട്ട്​ പ്രകാരം, രണ്ടു ലക്ഷം പേരാണ്​ ഇന്ദ്രപ്രസ്​ഥം ലക്ഷ്യമിട്ട്​ അതിർത്തികളിൽ നിൽക്കുന്നത്​.

പ്രക്ഷോഭം ആരംഭിച്ച ആദ്യ രണ്ട്​ ആഴ്​ചയിൽതന്നെ സർക്കാർ ഇളവുകൾ അനവധി വാഗ്​ദാനം ചെയ്​തു. പക്ഷേ, ആ പരിപ്പിൽ വേവുന്നതല്ല ഈ സമരമെന്നാണ്​ കർഷകരുടെ നിലപാട്​. നിയമങ്ങൾ പൂർണമായി പിൻവലിക്കൽ മാത്രമാണ്​ പോംവഴി. വിയോജിപ്പുകൾ മാറ്റിവെച്ച്​ ഒന്നായി സംഘടിച്ച ചില കർഷക സംഘടന നേതാക്കളാണ്​ മുന്നിൽ നിൽക്കുന്നത്​.


നിരവധി മന്ത്രിമാരും 41 കർഷക ​പ്രതിനിധികളും അണിനിരന്ന്​ ജനുവരി എട്ടിന്​ നടന്ന എട്ടാംവട്ട ചർച്ചയുടെ സ്വരം കൃത്യമായി കാര്യങ്ങൾ നമുക്കു മുന്നിൽ വരച്ചുതരുന്നുണ്ട്​.ആദ്യം മന്ത്രിമാർ പതിവിൻപടി കർഷക പ്രതിനിധികളെ അരമണിക്കൂർ കാത്തുനിർത്തി. ചർച്ച തുടങ്ങിയ ഉടൻ തങ്ങളുടെ ആവശ്യം ഇതുമാത്രമെന്ന്​ കർഷകർ നയം വ്യക്​തമാക്കി. സർക്കാർ നീരസവും നിരാസവുമായി മറുവശത്തും. എല്ലാ കർഷക പ്രതിനിധികളും നിയമങ്ങൾക്കെതിരല്ലെന്നും അതിനാൽ സമരം ചെയ്യുന്നവർ പിൻവാങ്ങണമെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്​ തോമർ അവരെ 'അറിയിച്ചു'.

ബഹളമയമായി മാറിയ ചർച്ച വൈകാതെ തീരുമാനങ്ങളി​ല്ലാതെ പിരിഞ്ഞു. കർഷക നേതാക്കൾ മടങ്ങി. ഇനി ജനുവരി 15ന്​ കാണാമെന്ന്​ മാത്രം പരസ്​പരം തീരുമാനം. പ്രതിസന്ധി അവസാനിപ്പിക്കാൻ രണ്ടു തീരുമാനങ്ങളാണ്​ സർക്കാർ മുന്നോട്ടുവെച്ചതെന്നാണ്​ സൂചന. മുന്നോട്ടുള്ള വഴി നിർദേശിക്കുന്ന, ഇരു വശങ്ങളെയും പ്രതിനിധാനം ചെയ്​തുള്ള ഒരു സമിതിയായിരുന്നു ഒന്നാമത്തേത്​. നിർദേശങ്ങൾ പക്ഷേ, പാലിക്കൽ നിർബന്ധമാകില്ല. സ്വാഭാവികമായും ഇതിനു നിന്നുകൊടുക്കാനില്ലെന്ന്​ കർഷകർ.

സുപ്രീം കോടതിയെ സമീപിക്കലായിരുന്നു രണ്ടാ​മത്തേത്​. നിയമങ്ങൾ ശരിയല്ലെന്ന്​ സുപ്രീം കോടതി പറഞ്ഞാൽ കേന്ദ്രം പിൻവാങ്ങും. എന്നാൽ, നിയമപ്രകാരമെന്നാണ്​ പറയുന്നതെങ്കിൽ കർഷകർ സമരം പിൻവലിക്കണം.ഈ രണ്ടാം നിർദേശത്തി​െൻറ ഭാഷ്യം പലർക്കും നന്നായറിയാം. തെരുവുകളിൽ ഒച്ചവെച്ചുള്ള ജനാധിപത്യ രാഷ്​ട്രീയത്തെക്കാൾ ആക്​ടിവിസ്​റ്റ്​ സുപ്രീം കോടതി എല്ലാം തീരുമാനിക്കുക.


യഥാർഥത്തിൽ, ഇന്ത്യയിലെ ഉയർന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമാണ്​ അത്​ അതി​െൻറ ഈ പ്രതിഛായ കൂടുതൽ ഭംഗിയായി പ്രകടമാക്കിയത്​. മറ്റിടങ്ങളിൽ, സർക്കാർ അതിരുവിടൽ നിയന്ത്രിക്കുന്നതിന്​ പകരം അവക്കൊപ്പം സഞ്ചരിക്കുന്നതാണ്​ രീതി.2020ൽ പ്രശസ്​ത അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണിനെതിരെ കോടതിയലക്ഷ്യം ചുമത്തിയും സർക്കാറി​െൻറ നാവായ ടി.വി മാധ്യമ പ്രവർത്തകൻ അർണബ്​ ഗോസ്വാമിയെ വിട്ടയക്കാൻ ഇ​ടപെട്ടും സുപ്രീം കോടതി ഇത്​ കൂടുതൽ വ്യക്​തമാക്കിയതാണ്​. വ്യക്​തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റു നിർണായക വിഷയങ്ങൾ പലതിലും അത്ര തിടുക്കം കണ്ടുമില്ല.

ചില കാര്യങ്ങൾ കഴിഞ്ഞ വർഷം സഹമാധ്യമ പ്രവർത്തകൻ ശ്രുതി സാഗർ യമുനനും ശുഐബ്​ ഡാനി​യാലും എഴുതിയിരുന്നു.... ബാബ്​രി മസ്​ജിദ്​ വിധിയോടെ ജുഡീഷ്യറി അതി​െൻറ പേരുദോഷം കൂടുതൽ മോശമാക്കി.കുനാൽ കംറയുടെ ട്വീറ്റുകൾക്ക്​ സുപ്രീം കോടതിയുടെ മാതൃകായോഗ്യമായ പ്രതികരണം- അർണബിനു വേണ്ടി ഇടപെട്ട പോലെ എല്ലാ ഇന്ത്യക്കാരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കുക. ഇങ്ങനെ പലതും....

ഏറ്റവുമൊടുവിലെ സൂചനകൾ വിശ്വസിച്ചാൽ, കർഷക നിയമവുമായി ബന്ധപ്പെട്ട വിഷയം പൂർണമായി സുപ്രീം കോടതിയുടെ പരിഗണനക്ക്​ സർക്കാർ വി​ട്ടേക്കില്ല. പകരം, ജഡ്​ജിമാർ തേഡ്​ അംപയർമാരുടെ റോൾ വഹിക്കുന്നുവെന്ന്​ വരുത്തണം.

''ജനാധിപത്യത്തിൽ, പാർലമെൻറാണ്​ നിയമങ്ങളുണ്ടാക്കുന്നത്​. പക്ഷേ, സുപ്രീം കോടതിക്ക്​ അത്​ പരിശോധിക്കാൻ എല്ലാ അവകാശവുമുണ്ട്​''- കർഷക നേതാക്കളുമായി ചർച്ചക്കു ശേഷം കാർഷിക മന്ത്രി തോമർ പറഞ്ഞതിതായിരുന്നു. ''കോടതി എന്തു തീരുമാനിച്ചാലും അത്​ പാലിക്കാൻ സർക്കാർ പ്രതിജ്​ഞാബദ്ധമായിരിക്കും''.

പക്ഷേ, കർഷക നേതാക്കൾക്ക്​ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ സുപ്രീം കോടതിയുടെ പങ്കിനെ കുറിച്ച്​ രാഷ്​ട്രീയ കക്ഷികളെക്കാൾ കൃത്യമായ ധാരണയുണ്ട്​. രാഷ്​ട്രീയ കക്ഷികൾ പലപ്പോഴും തങ്ങളുടെ നയവും പ്രത്യയശാസ്​ത്ര പോരാട്ടങ്ങളും കോടതിയിൽ തീർപ്പാക്കാനാണ്​ തിടുക്കം കാണിക്കൽ.


''ജനം തെരഞ്ഞെടുത്ത സർക്കാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സുപ്രീം കോടതിക്ക്​ കാര്യങ്ങൾ കൈമാറുകയും നാം കോടതിയിലെത്തണമെന്ന്​ പറയുകയും ചെയ്യുന്നത്​ ജനാധിപത്യത്തിന്​ ദുഃഖകരമാണ്​''- 41 അംഗ പ്രതിനിധി സംഘത്തിൽ അംഗമായിരുന്ന മഹിള കിസാൻ അധികാർ മഞ്ച്​ നേതാവ്​ കവിത കുരുഗന്ധി പറയുന്നു. ''ഇത്​ ദശലക്ഷക്കണക്കിന്​ കർഷകരുമായി ബന്ധപ്പെട്ട വിഷയമാണ്​. നയവുമായി ബന്ധപ്പെട്ട തീരുമാനമാണ്​. കർഷകരുമായി ചർച്ച ചെയ്​താകണം ഇതിന്​ രൂപം നൽകേണ്ടത്​''. അഖിലേന്ത്യ കിസാൻ സഭ നേതാവ്​ ഹന്നാൻ മൊല്ലയുടെ വാക്കുകൾ.

ഭരണ നിർവഹണ സഭ എടുത്ത ഒരു തീരുമാനത്തിന്​ നാം എന്തിന്​ കോടതിയിൽ പോകണം?''- ജനസംഖ്യയിൽ 60 ശതമാനം വരുന്ന കർഷകർക്ക്​ ഈ വിഷയത്തിൽ ഒറ്റവാക്കാണ്​.നിയമം നടപ്പാക്കുംമുമ്പ്​ കർഷക നേതാക്കളുമായി ചർച്ച നടത്തിയെന്ന്​ സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെ ചെയ്​തതിന്​ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും തെളിവൊന്നും കിട്ടിയിട്ടില്ല. മാത്രവുമല്ല, പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്​, നിയമം സഭ പാസാക്കുംമുമ്പ്​ പരിശോധന സമിതിക്ക്​ നൽകണമെന്നായിരുന്നു.

തീർച്ചയായും പാർലമെൻറി​െൻറ ശീതകാല സമ്മേളനം വേണ്ടെന്നുവെക്കാൻ കൂടി സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്​, അതുവഴി കാർഷിക നിയമങ്ങൾ സംബന്ധിച്ച ചർച്ച തന്നെ ഒഴിവാക്കാമല്ലോ. പകരം സുപ്രീം കോടതിക്ക്​ വിടുകയുമാകാം.''എന്തുകൊണ്ടാകും സർക്കാർ സുപ്രീം കോടതി വാദം കേൾക്കാൻ കാത്തിരിക്കുന്നത്​ എന്നത്​ അദ്​ഭുതപ്പെടുത്തുന്നു''- ജംഹൂരി കിസാൻ സഭ പ്രസിഡൻറ്​ കുൽവന്ദ്​ സിങ്​ പറയുന്നു. ''മം പിൻവലിക്കാൻ അവർക്കാവില്ലത്രെ. തെറ്റായ കീഴ്​വഴക്കം സൃഷ്​ടിക്കലാവും അതെന്നാണ്​ വാദം''.

കടപ്പാട്​: scroll.in

വിവർത്തനം: കെ.പി മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtBJP
Next Story