Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇറാനിൽ റഈസിയുടെ വരവ്​ ഇസ്രായേൽ ഭയക്കുന്നത്​ എന്തിന്​?
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightഇറാനിൽ റഈസിയുടെ വരവ്​...

ഇറാനിൽ റഈസിയുടെ വരവ്​ ഇസ്രായേൽ ഭയക്കുന്നത്​ എന്തിന്​?

text_fields
bookmark_border

ടെൽ അവീവ്​: ഹസൻ റൂഹാനിയുടെ പിൻഗാമിയായി ഇബ്രാഹിം റഈസി ഇറാൻ പ്രസിഡന്‍റ്​ പദവിയേറു​േമ്പാൾ പശ്​ചിമേഷ്യയിലെ യഥാർഥ പ്രശ്​നക്കാരും എന്നാൽ സമാധാനത്തിന്‍റെ കുഴലൂത്തുകാരുമായ ഇസ്രായേൽ ഇത്രമേൽ ആശങ്കപ്പെടുന്നത്​ എന്തുകൊണ്ടാകും? അഞ്ചു വർഷം മുമ്പ് റൂഹാനിക്കു മുന്നിൽ ഇതുപോലൊരു അങ്കം തോറ്റതിന്​ മധുര പ്രതികാരമായി ഇത്തവണ റഈസി തെരഞ്ഞെടുക്കു​േമ്പാൾ ലോകം കരുതലോടെ പ്രതികരിച്ചപ്പോൾ ആധി ലോകത്തെ അറിയിക്കുന്ന വാക്കുകളായിരുന്നു ഇസ്രായേൽ സർക്കാറിന്‍റെത്​.

ഇറാൻ കണ്ട ഏറ്റവും കടുത്ത തീവ്രപക്ഷക്കാരനായ നേതാവാണ്​ റഈസിയെന്നും ആണവ പദ്ധതികൾ അദ്ദേഹം പുനരുജ്ജീവിപ്പിക്കുമെന്നുമായിരുന്നു​ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്​താവ്​ ലിയോർ ഹായതിന്‍റെ ആദ്യ പ്രതികരണം. ''ഇറാൻ ആണവ പദ്ധതി അടിയന്തരമായി നിർത്തണമെന്നും അനിശ്​ചിതമായി അവസാനിപ്പിക്കണമെന്നും ബാലിസ്റ്റിക്​ മിസൈൽ നിർമാണം തകർക്കണമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ തുടർന്നുള്ള ട്വീറ്റ്​.

ആഗസ്റ്റിൽ പ്രസിഡന്‍റ്​ പദവിയേറുന്ന റഈസി നിലവിൽ രാജ്യത്തെ പരമോന്നത ജഡ്​ജിയാണ്​. പുതിയ ദൗത്യം ഏറ്റെടുക്കുംവരെ ചീഫ്​ ജസ്റ്റീസായി തുടരുകയും ചെയ്യും. രാഷ്​ട്രീയ എതിരാളികൾക്ക്​ വധശിക്ഷ നൽകിയതിന്​ അമേരിക്ക ഉപരോധ പട്ടികയിൽ പെടുത്തിയിട്ടുണ്ട്​. പരമോന്നത നേതാവ്​ ആയത്തുല്ല അലി ഖാംനഈയെ പോലെ കറുത്ത തലപ്പാവണിയുന്ന റഈസി സയ്യിദ്​ കുടുംബക്കാരനായാണ്​ കരുതപ്പെടുന്നത്​. 82കാരനായ ഖാംനഈ വിട പറയുന്നതോടെ ആ പദവിയിലേക്ക്​ പരിഗണിക്കപ്പെടുന്നയാൾ.

ഇറാനെതിരെ ഏറെയായി നിഴൽ യുദ്ധത്തിലാണ്​ ഇസ്രായേൽ. നേരിട്ട്​ ആക്രമണത്തിനിറങ്ങാതെ ശത്രുവിനെ പരമാവധി നശിപ്പിക്കുന്ന രീതി നടപ്പാക്കിവരികയും ചെയ്യുന്നു​. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലെ പോര്​ കൂടുതൽ മൂർഛിച്ചതിനിടെയാണ്​​, ഹസൻ റൂഹാനിയുടെ മധ്യ നിലപാടുകളെ വെട്ടി കടുത്ത ശൈലിക്കാരനായ റഈസിയെ ജനം തെരഞ്ഞെടുക്കുന്നത്​.

ഇറാൻ ആണവ പദ്ധതിയെ സംശയത്തോടെ കാണുന്ന ഇസ്രായേൽ അത്​ നശിപ്പിക്കാൻ ഏറെയായി ശ്രമങ്ങൾ തുടരുകയാണ്​. പശ്​ചിമേഷ്യ നയതന്ത്രത്തിന്‍റെ ഭാഗമായി മുൻനിര ഇറാൻ ആണവ ശാസ്​ത്രജ്​ഞരെ വധിക്കുന്നതും അമേരിക്കയെയും മറ്റു സഖ്യ രാജ്യങ്ങളെയും കൂട്ടുപിടിച്ച്​ ഉപരോധം കടുപ്പിക്കുന്നതും പതിവുകാഴ്ച​. ആണവ നിലയങ്ങൾ ഊർജാവശ്യത്തിന്​ മാത്രമെന്ന്​ പറയു​േമ്പാഴും അണുവായുധ നിർമാണത്തിന്​ ഉപയോഗപ്പെടുത്ത​ുമോയെന്ന്​ മേഖലയിലെ ഏറ്റവും വലിയ ആണവ ശക്​തിയായ ഇസ്രായേൽ ഭയക്കുന്നു. പുതിയ പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പിനുടൻ ഇസ്രായേൽ നടത്തിയ പ്രസ്​താവനയിലും ഇത്​ പ്രകടം.

വിട്ടുവീഴ്​ചയില്ലാത്ത നിലപാടുകാരൻ

ശിയാവിശ്വാസികൾ ഏറെ പവിത്ര​ത കൽപിക്കുന്ന ഇമാം റിസ പിറന്ന മശ്​ഹദ്​ സ്വദേശിയായ റഈസി നിയമത്തിൽ ഡോക്​ടറേറ്റ്​ നേടിയാണ്​ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്​. 1979ൽ ഷാ റിസ പഹ്​ലവിയെ പുറത്താക്കിയ ഇറാൻ വിപ്ലവത്തിൽ നേതൃപരമായ പങ്കുവഹിച്ചിരുന്നു. അതുകഴിഞ്ഞ്​ ആദ്യമായി എത്തുന്നത്​ പ്രോസിക്യൂട്ടർ ജോലിയിൽ. ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി 1985ൽ ടെഹ്​റാനിലെത്തി. ഇക്കാലത്ത്​ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച്​ തെരുവിലിറങ്ങിയ നിരവധി പേരുടെ അപ്രത്യക്ഷമാകലിനും രഹസ്യ വധശിക്ഷക്കും പിന്നിൽ റഈസിയുടെ പങ്കുമുണ്ടായിരുന്നുവെന്ന്​ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു. 1988ൽ രാഷ്​ട്രീയ എതിരാളികളെ വിചാരണ ചെയ്​ത്​ ശിക്ഷ നടപ്പാക്കാനായി നിയോഗിച്ച നാലംഗ ജഡ്​ജിങ്​ പാനലിൽ ഒരാൾ. 5,000 പേ​ർ അന്ന്​ കൊല്ലപ്പെട്ടതായാണ്​ ആംനസ്റ്റിയുടെ കണക്ക്​. എന്നാൽ, അതിന്‍റെ അനേക ഇരട്ടികളാണെന്ന്​ ഇസ്രായേൽ ആരോപിക്കുന്നു.

യു.എസ്​ ഉപരോധം നിലനിൽക്കുന്ന ആദ്യ ഇറാൻ പ്രസിഡന്‍റായാണ്​ റഈസി അധികാരമേറുന്നത്​. 2019ലായിരുന്നു ഉപരോധമേർപെടുത്തിയത്​. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക്​ നിയമ നടപടി നേരിടണമെന്ന്​ ആംനെസ്റ്റി ഇന്‍റർനാഷനലും ആവ​ശ്യപ്പെട്ടിരുന്നു.

പക്ഷേ, രാജ്യാന്തര തലത്തിലെ പ്രതിഷേധങ്ങൾക്കിടെയും അതിവേഗം പദവികൾ ഉയർത്തിയ റഈസി, 1989ൽ ഇറാൻ ഖാംനഇൗ പരമോന്നത നേതാവായതോ​െട നിർണായക തീരുമാനങ്ങളിലും പങ്കാളിയായി. ആദ്യം ടെഹ്​റാൻ പ്രോസിക്യൂട്ടറായും പിന്നീട്​ ജനറൽ ഇൻസ്​പെക്​ഷൻ ഓർഗനൈസേഷൻ മേധാവിയായും പ്രവർത്തിച്ച ശേഷം 2014വരെ ഒരു പതിറ്റാണ്ടുകാലം ഡെപ്യൂട്ടി ചീഫ്​ ജസ്റ്റീസായും നിറഞ്ഞുനിന്നു. 2014ൽ അറ്റോണി ജനറലായി ചുമതലയേറ്റ്​ രണ്ടു വർഷം തുടർന്നു. അതിനിടെയാണ്​ ഖാംനഈയുടെ പിൻഗാമിയെ കണ്ടെത്താനുള്ള വിദഗ്​ധരുടെ അസംബ്ലിയിലേക്ക്​ ദക്ഷിണ ഖുറാസാനിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നത്​. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷ്​ഹദ്​ ആസ്​ഥാനമായുള്ള ആസ്​താനെ ഖുദ്​സ്​ റസവി ചുമതലയിലുമെത്തി. വലിയ ഫണ്ടൊഴുകുന്ന സ്​ഥാപനമായാണ്​ ഇത്​ പരിഗണിക്കപ്പെടുന്നത്​.

2017ൽ ആദ്യമായി പ്രസിഡന്‍റ്​ പദവിയിലേക്ക്​ അങ്കം കുറി​െച്ചങ്കിലും വിജയിക്കാനായില്ല. 38 ശതമാനം വോട്ടുമായി അന്ന്​ സാന്നിധ്യം കുറിച്ച റഈസി 2019ലാണ്​ രാജ്യ​ത്തിന്‍റെ ചീഫ്​ ജസ്റ്റീസായി അവരോധിക്കപ്പെടുന്നത്​.

അഴിമതിക്കെതിരെ കടുത്ത നിലപാടുകളായിരുന്നു പിന്നീട്​ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്​. ഉയർന്ന സർക്കാർ പദവികൾ വഹിച്ചവർ പോലും കടുത്ത ശിക്ഷ ഏറ്റുവാങ്ങി. ജനപ്രിയ സമൂഹ മാധ്യമങ്ങളായ സിഗ്​നൽ, ക്ലബ്​ ഹൗസ്​ തുടങ്ങിയവ നിരോധിച്ചു. വാട്​സാപ്പ്​, ഇൻസ്റ്റഗ്രാം ഒഴി​െക മറ്റു സമൂഹ മാധ്യമങ്ങൾക്കും ഇറാനിൽ വിലക്കുണ്ട്​.

പുതിയ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ എത്തുംമു​ന്നേ 32 പ്രവിശ്യകളിലും സഞ്ചരിച്ച്​ പ്രചാരണം കൊഴുപ്പിച്ച റഈസിയുടെ വിജയം സുനിശ്​ചിതമായിരുന്നു. യു.എസ്​ നേതൃത്വം​ നൽകി ലോകം നടപ്പാക്കുന്ന ഉപരോധം ശരിക്കും തളർത്തിയ ഇറാൻ ജനതക്ക്​ പുതു ജീവൻ പകരാൻ റഈസിക്കാകുമോ എന്നാണ്​ രാജ്യം ഉറ്റ​ുനോക്കുന്നത്​.

ഇത്തവണ 50 ശതമാനത്തിൽ താഴെയായിരുന്നു വോട്ടിങ്​ ശതമാനം. 2017ൽ 70 ശതമാനമായിരുന്നതാണ്​ കുറഞ്ഞത്​.

തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇറാനിലെ ​അറവുകാരൻ എന്നാണ്​ ഇസ്രായേൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്​. എന്നാൽ, അനുമോദിച്ചായിരുന്നു റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡ്​മിർ പുടിന്‍റെ പ്രസ്​താവന. സിറിയ, ഇറാഖ്​, തുർക്കി തുടങ്ങിയ രാജ്യങ്ങളും ആശംസ അറിയിച്ച്​ രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelEbrahim RaisiIran’s next president
News Summary - Why do Israel fear Ebrahim Raisi, Iran’s next president?
Next Story