Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവാട്​സ്​ആപ്​...

വാട്​സ്​ആപ്​ ചാരപ്പണിയും മുദ്രവെച്ച കവറുകളും

text_fields
bookmark_border
ajmal-khan-bhela-bhatia-subhransu-chaudari
cancel
camera_alt?????? ???, ??? ???????, ????????? ?????

മുംബൈ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസിൽ (ടിസ്) നിന്ന്​ എം.ഫിലും പിഎച്ച്.ഡിയും നേടിയ അജ്​മൽ ഖാൻ എന ്ന മലയാളി ഇൗയിടെയാണ് തുടർപഠനത്തിനും അധ്യാപനവൃത്തിക്കുമായി ഡൽഹിയിലെത്തിയത്. സാമൂഹിക വിഷയങ്ങളിലും സമരങ്ങളിലു ം സജീവമായി ഇടപെടാറുള്ള ഗ​േവഷകൻകൂടിയാണ് അദ്ദേഹം. ദലിതുകളും മുസ്​ലിംകളുമടങ്ങുന്ന പാർശ്വവത്​കൃത വിഭാഗങ്ങൾ അനു ഭവിക്കുന്ന അനീതികൾക്കെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്ന അജ്​മൽ അവർക്കായുള്ള പ്രവർത്തനങ്ങളിലും പങ്കാളിയായ ിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന്​​ ​കാനഡയിലെ ടൊറ​േൻറായിലുള്ള സിറ്റിസൺ ലാബിൽനിന്ന് അജ്​മലി​െൻറ മൊബ ൈൽ ഫോണിലേക്ക് ഒരു വാട്​സ്​ ആപ് സന്ദേശം വന്നു. ജോൺ സ്കോട്ട് റെയ്ൽട്ടൺ എന്ന് പരിചയപ്പെടുത്തിയ ആൾ പൗരസമൂഹത്തി ന് നേരെ നടന്നുകൊണ്ടിരിക്കുന്ന ഇൻറർനെറ്റ് ഭീഷണികളെ പിന്തുടരുന്ന ‘സിറ്റിസൺ ലാബി’ലെ സീനിയർ റിസർച്ചർ ആണെന്ന് സ ്വയം പരിചയപ്പെടുത്തി. ഇൗ വർഷമാദ്യം താങ്കൾക്ക് നേരിട്ട ഒരു ഡിജിറ്റൽ അത്യാഹിതം കണ്ടുപിടിച്ചതുകൊണ്ടാണ് ഇൗ സന്ദ േശമയക്കുന്നതെന്ന്​ ജോൺ അറിയിച്ചു. സിറ്റിസൺ ലാബ് കൈമാറിയ വിവരം വാട്​സ്​ആപ് ഒക്ടോബർ 29ന് ഒൗദ്യോഗികമായി സ്ഥിര ീകരിച്ചപ്പോഴാണ് അംജദ് മേയിൽ ത​​െൻറ വാട്​സ്​ആപ്പിലേക്ക് അപരിചിതമായ നമ്പറിൽനിന്ന് വിഡിയോ കാളുകൾ വന്നത്​ ഒാ ർത്തെടുത്തതും അത് ചാരപ്പണിയായിരുന്നുവെന്ന്​ ഇപ്പോൾ തിരിച്ചറിയുന്നതും. അജ്​മലിന് കിട്ടിയ വാട്​സ്​ആപ് സന്ദേശം മുംബൈയിലെയും ഡൽഹിയിലെയും നിരവധി പേർക്ക് കിട്ടിയപ്പോഴാണ് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ നടത്തിയ വാട്​സ്​ആപ്​ ചാരപ്പണിയുടെയും സൈബർ നുഴഞ്ഞുകയറ്റത്തി​െൻറയും വാർത്ത രാജ്യമറിഞ്ഞത്.

കേന്ദ്ര സർക്കാറിനായി ഇസ്രായേൽ ചാരപ്പണി
ഇന്ത്യയടക്കം ലോകത്തെ 84 ഗവൺമ​െൻറുകൾക്കായി ചാരപ്പണിയും നുഴഞ്ഞുകയറ്റവും നടത്തുന്ന ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ സൈബർ ആക്രമണത്തിനിരയായ 1400 പേരിൽ 22 പേരുടെ വിവരങ്ങൾ ഇതുപോലെ പുറത്തുവന്നു. ചാരപ്പണി നടത്തിയ ഇസ്രായേൽ കമ്പനിക്കെതിരെ ഒക്ടോബർ 29ന് വാട്​സ്​ആപ് അമേരിക്കൻ കോടതിയിൽ ഹരജി നൽകിയതുകൊണ്ടാണ് ഇന്ത്യയിൽ നടത്തിയ ചാരപ്പണിയും പുറലോകമറിഞ്ഞത്. അറബ് മാധ്യമ പ്രവർത്തകനായ ജമാൽ ഖഷോഗിയുടെ വധത്തിൽ പ്രതിക്കൂട്ടിലായതിനെ തുടർന്നാണ് സിറ്റിസൺ ലാബ് എൻ.എസ്.ഒയുടെ സൈബറിടത്തിലെ നിഗൂഢ പ്രവർത്തനങ്ങളെ പിന്തുടർന്നത്. ഇത്രയും വ്യാപകമായ തോതിൽ ഇന്ത്യക്കാർക്കെതിരെ ചാരപ്പണി നടത്താൻ ഇസ്രായേൽ കമ്പനിയെ ഏൽപിച്ചത് ആരാണെന്ന ചോദ്യത്തിന് മോദി സർക്കാർതന്നെയാണെന്നാണ് അതിനിരയായ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും നൽകുന്ന മറുപടി. ‘ഇത് നിങ്ങളുടെ സർക്കാർ ചെയ്തതാണെന്ന്’ സിറ്റിസൺ ലാബ് തുറന്നുപറഞ്ഞെന്ന് ആദിവാസികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ബേല ഭാട്ടിയ വെളിപ്പെടുത്തി.

നേര​േത്തതന്നെ ഫോൺ ചോർത്തിയിരുന്ന അവർ ഇപ്പോൾ ഇൗ ചാരപ്പണിയും ചെയ്​തെന്ന് ബി.ബി.സി ലേഖകനായിരുന്ന ശുഭ്രാൻഷു ചൗധരി പറഞ്ഞു. തങ്ങളൊന്നുമറിഞ്ഞിട്ടില്ലെന്ന് സർക്കാർ പ്രസ്താവനയിറക്കിയെങ്കിലും അത് നുണയാണെന്ന് തെളിഞ്ഞു. സർക്കാർ ആവശ്യപ്പെട്ട വിശദീകരണത്തിന് വാട്​സ്​ആപ് നൽകിയ മറുപടിയിൽ കഴിഞ്ഞ മേയിൽ കേന്ദ്ര സർക്കാറിനെ ഇക്കാര്യമറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ, ഇക്കാര്യം സൈബർ ആക്രമണത്തിന് വിധേയരായവരെ അറിയിക്കാനോ അത് നടത്തിയ കമ്പനിക്കെതിരെ നിയമനടപടിക്ക് പോകാനോ സർക്കാർ തയാറായിട്ടില്ല. ഇരകളെ സിറ്റിസൺ ലാബും വാട്​സ്​ആപ്പും നേരിട്ടറിയിച്ചപ്പോൾ മാത്രമാണ് ‘ആശങ്കയുമായി’ കേന്ദ്ര സർക്കാറും വന്നത്.

ചാരപ്പണിയുടെ ആഴവും വ്യാപ്തിയും
ഭീമ കൊറേഗാവ്​ സംഭവവുമായി ബന്ധപ്പെട്ട്​ സാമൂഹിക പ്രവർത്തകരെ ഒതുക്കാൻവേണ്ടി മാത്രമല്ല, കേസ് ഉപയോഗിച്ചത്. ഡൽഹിയിലും മുംബൈയിലും പുണെയിലുമെല്ലാമുള്ള മനുഷ്യാവകാശ, സാമൂഹികപ്രവർത്തകരെയും അവർക്കുവേണ്ടി കോടതികളിൽ കേസ് നടത്തുന്നവരെയും അവരെ പിന്തുണക്കുന്ന അക്കാദമിക പണ്ഡിതരെയും ദേശദ്രോഹികളാക്കി അറസ്​റ്റ്​ ചെയ്ത് സർക്കാറിനെതിരായ എല്ലാ ശബ്​ദങ്ങളെയും അടിച്ചമർത്താൻ കൂടിയായിരുന്നു. അതിനു തെളിവുകൾ കെട്ടിച്ചമക്കാൻ ഇസ്രായേൽ കമ്പനിയെ നിയോഗിച്ചെന്നതാണ് വാട്​സ്​ആപ്​ ചാരപ്പണിയുടെ ഞെട്ടിപ്പിക്കുന്ന ചിത്രം. വാട്​സ്​ആപ്പിലേക്ക് വരുന്ന കേവലമൊരു മിസ്ഡ് കാളിലൂടെ മാൽവെയർ ഇത്രയും ആളുകളുടെ മൊൈബലിൽ കയറ്റിയ ഇസ്രായേൽ കമ്പനി എൻ.എസ്.ഒ അവരുെട വിളികളും സന്ദേശങ്ങളും നിരീക്ഷിക്കുകയും പകർത്തുകയും മാത്രമല്ല ചെയ്തത്.

മൊ​െബെലിനെ സ്വന്തം നിലക്ക് പ്രവർത്തിപ്പിച്ച് അതിലെ കാമറയും മൈക്കുമെല്ലാം തങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിപ്പിക്കുകയും ഇൗ മൊബൈലി​െൻറ ചുറ്റുവട്ടത്തുനിന്ന് തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഒപ്പിയെടുക്കുകയും ചെയ്തു. ആ ചാരപ്പണികൊണ്ടും എൻ.എസ്.ഒ നിർത്തിയില്ല. തങ്ങൾ നിയന്ത്രണത്തിലാക്കിയ മൊബൈലിലേക്ക് ദേശദ്രോഹപരമായ ഉള്ളടക്കങ്ങൾ സ്വന്തം നിലക്ക് കയറ്റിവിട്ട് ആ മൊബൈലിൽനിന്ന് അത് മറ്റൊരാളുടെ മൊബൈലിലേക്ക് അയച്ച് ഉടമസ്ഥനെതിരെ കുറ്റം ചുമത്താവുന്ന തെളിവുകളുമുണ്ടാക്കിയെന്നാണ് ഇസ്രായേൽ കമ്പനിയുടെ ചാരപ്പണിക്ക് വിധേയമായവരുടെ പരാതി. ഭീമ കൊറേഗാവ്​ കേസിൽ ഉൾപ്പെട്ടവർ ഉന്നയിക്കുന്ന ആരോപണവും ഇതാണ്​.

വിവാദമായ കത്തുകളും മുദ്രവെച്ച കവറുകളും
ഭീമ കൊറേഗാവ് കേസിലെ ‘പ്രതികളി’ൽനിന്ന് പിടിച്ചെടുത്തുവെന്ന് പറഞ്ഞ വിവാദമായ കത്തുകളെല്ലാം ഇൗ തരത്തിൽ സൃഷ്​ടിച്ചെടുത്തതായിരിക്കാമെന്നാണ് വാട്​സ്​ആപ് ചാരപ്പണിക്ക് വിധേയനായ അഭിഭാഷകൻ നാഗ്പൂരിലെ നിഹാൽ സിങ്​ റാത്തോഡ് പറയുന്നത്. കേസിൽ കുടുക്കിയ സുരേന്ദ്ര ഗാഡ്​ലിങ്ങി​െൻറ അഭിഭാഷകനാണ് നിഹാൽ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും ബി.ജെ.പിയെ തകർക്കാനും രാജ്യത്തെ അസ്ഥിര​െപ്പടുത്താനുമുള്ള മാവോവാദി​ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് പറഞ്ഞാണ്​ മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും അറസ്​റ്റ്​ ചെയ്യുന്നത്. അവർ ജീവിതത്തിലൊരിക്കലും കാണാത്ത കത്തുകൾ അവരുടെ കമ്പ്യൂട്ടറുകളിൽനിന്നും മൊബൈലുകളിൽനിന്നും പെൻ ഡ്രൈവുകളിൽനിന്നും കിട്ടിയെന്നതായിരുന്നു അവർക്കെതിരായ തെളിവ്​. അതെല്ലാം ഇൗ തരത്തിലുണ്ടാക്കിയതാണെന്ന് ഇതോടെ വ്യക്തമായെന്നും നിഹാൽ സിങ്​ പറയുന്നു.

മില്യൺ ഡോളറുകൾ വിലമതിക്കുന്ന ഇൗ സോഫ്​റ്റ്​വെയർ വാങ്ങാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമൊന്നും കഴിയില്ലെന്ന് സിറ്റിസൺ ലാബ് പറയുേമ്പാൾ തന്നെ സർക്കാറിനുവേണ്ടിയാണിത് ചെയ്തതെന്ന് വ്യക്തമായിരുന്നുവെന്ന് ‘ജഗ്ദൽപുർ ലീഗൽ എയ്ഡ് ഗ്രൂപ്പി’​െൻറ ശാലിനി ഗേര പറഞ്ഞു. മോദിയെ വധിക്കണമെന്ന് പറഞ്ഞ് എഴുതിയ ഹിന്ദി കത്തിൽ മറാത്ത വാക്കുകൾ കടന്നുകൂടിയത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തപ്പോൾ തന്നെ ഇവ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, ദേശദ്രോഹവുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന ഇത്തരം കൃത്രിമ കത്തുക​േളറെയും കോടതികളിൽ സർക്കാർ സമർപ്പിക്കുന്നത് മുദ്രവെച്ച കവറുകളിലായതിനാൽ എന്ത് രേഖകളാണ് സമർപ്പിച്ചത് എന്ന് പോലുമറിയാനാവില്ല.

അപകടകരമായതെന്തും ഉപേക്ഷിക്കാൻ നേരമായി
മൊബൈൽ ആപ്പുകളും ഇൻറർനെറ്റിലെ വിവിധ പ്ലാറ്റ്ഫോമുകളും നമ്മുടെ പോക്കറ്റിലിരുന്ന് നടത്തുന്ന ചാരപ്പണിയുടെ അപകടത്തെക്കുറിച്ച മുന്നറിയിപ്പായി ഇസ്രായേൽ കമ്പനിയുടെ ചാരപ്പണി കാണണമെന്നാണ് ഇൗ മേഖലയിലെ സാേങ്കതിക വിദഗ്ധ ലെബി ജോർജ് നൽകുന്ന മുന്നറിയിപ്പ്. നാം വീട്ടിൽ സ്ഥാപിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ടി.വിയോ മറ്റു ഉപകരണങ്ങ​േളാ നമുക്കെതിരായ ചാരപ്പണിക്കുള്ള കാമറയായി ഉപയോഗിക്കുന്നുവെന്നും നമ്മുടെ സുരക്ഷക്ക് അപകടം വരുത്തുന്നുവെന്നും അറിഞ്ഞാൽ നമ്മളെന്തു ചെയ്യുമെന്നാണ് ലെബിയുടെ ചോദ്യം. ആ നിമിഷം നമ്മൾ അതെടുത്തു മാറ്റും.

സ്വന്തം സുരക്ഷ അപകടത്തിലാക്കുന്ന വാട്​സ്​ആപ് പോലുള്ള സാമൂഹിക മാധ്യമങ്ങളും ഇതു പോലെ ഉപേക്ഷിക്കുകയല്ലാതെ ഇതിന് പരിഹാരമില്ല എന്നവർ കൂട്ടിച്ചേർക്കുന്നു. വാട്​സ്​ആപ്പില്ലാതായാൽ പകരം എന്തുണ്ട് എന്നാണ് പലരും ചോദിക്കുക. വാട്​സ്​ആപ്പിനെക്കാളും ഫേസ്ബുക്കിനെക്കാളുമെല്ലാം സുരക്ഷിതമായ മറ്റാരും നുഴഞ്ഞുകയറുകയോ ചാരപ്പണി നടത്തുക​േയാ ചെയ്യാത്ത നിരവധി ആപ്പുകളും പ്ലാറ്റ്ഫോമുകളും ലഭ്യമാണ്​. ജനങ്ങൾ കൂട്ടത്തോടെ അവയിലേക്ക് മാറുകയാണ് പരിഹാരമെന്നു ലെബി ജോർജ് വ്യക്തമാക്കുന്നു. നമ്മുടെ സ്വന്തം കീശക്കുള്ളിലെ ചാരൻ നമുക്കെതിരെ പടക്കുന്ന കൃത്രിമരേഖകൾ മുദ്രവെച്ച കവറുകളിൽ നമുക്കെതിരായ തെളിവുകളായി കോടതിമുറികളിലെത്തുേമ്പാഴും നമ്മൾ ആരെ​േയാ​ കാത്തിരിക്കുകയാണ്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleWhatsapp Spy
News Summary - Whatsapp Spy -Malayalam Article
Next Story