ഗുജറാത്ത് മോഡലല്ല, ഞങ്ങൾക്ക് എപ്പോഴും കേരള മോഡൽ മതി

kerala.jpg

ഇൗ നൂറ്റാണ്ടി​െൻറ ആദ്യ ദശകത്തിൽ നരേന്ദ്ര മോദി ഇടക്കിടെ ‘ഗുജറാത്ത് മോഡലി’നെ കുറിച്ച് സംസാരിച്ചു തുടങ്ങുന്ന സമയം. ഇന്ത്യയിൽ രണ്ടാമതായിട്ടായിരുന്നു ഒരു സംസ്ഥാനം ഇങ്ങനെയൊരു വിശേഷണം ചേർത്തുവിളിക്കുന്നത്. ആദ്യം വിളിച്ചുതുടങ്ങിയത് കേരളമായിരുന്നു. തിരുവനന്തപുരം സ​െൻറർ ഫോർ ഡെവലപ്മ​െൻറ് സ്​റ്റഡീസിലെ സാമ്പത്തിക വിദഗ്ധർ നടത്തിയ ഒരു പഠനത്തി​െൻറ തുടർച്ചയായി 1970കളിലാണ് ‘കേരള േമാഡലി’​െൻറ പിറവി. ജനസംഖ്യ (ജനനനിരക്ക് താഴോട്ടുവരൽ), വിദ്യാഭ്യാസം (വനിതകളുടെ ഉയർന്ന സാക്ഷരത അതിലൊന്ന്), ആരോഗ്യം (ശിശുമരണ നിരക്കിലെ കുറവ്, ആയുർദൈർഘ്യം) തുടങ്ങിയ വിവിധ സൂചികകൾ പരിഗണിച്ചാൽ, അതിദരിദ്രമായ രാജ്യത്തെ ഇൗ കൊച്ചു സംസ്ഥാനം ഏറെ മുന്നിലാണെന്നും യൂറോപ്പിലെയും വടക്കൻ അമേരിക്കയിലെയും പല ഭാഗങ്ങളെയും കേരളം കടത്തിവെട്ടിയെന്നും പഠനം അടിവരയിട്ടു.

സാമ്പത്തിക, ജനസംഖ്യ വിദഗ്ധർക്കു പിന്നാലെ സാമൂഹിക ശാസ്ത്രജ്ഞരും രാഷ്​ട്രമീമാംസകരും കേരളം കുറിച്ച നേട്ടങ്ങളെ പ്രശംസ കൊണ്ടുമൂടി. ജാതി, വർഗ വൈജാത്യങ്ങൾ 20ാം നൂറ്റാണ്ടോടെ സംസ്ഥാനത്ത് തീരെ കുറഞ്ഞിട്ടുണ്ടെന്നായിരുന്നു ഒരു വിഭാഗത്തി​െൻറ കണ്ടെത്തലെങ്കിൽ, ഭരണഘടനയുടെ 73, 74 ഭേദഗതികൾ നടപ്പാക്കുന്നതിൽ കേരളം ഏറെ മുന്നിലാണെന്ന് മറ്റുള്ളവർ വ്യക്തമാക്കി. മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവക്ക് രാജ്യത്ത് മറ്റെവിടെ ലഭിച്ചതിനേക്കാളും അധികാരം കേരളം നൽകി.

hospital

വിജയത്തിന്, േജാൺ എഫ്. കെന്നഡി പറഞ്ഞ പോലെ, എന്നും പിതാക്കളേറെയാകും (തോൽവിയാകെട്ട, അനാഥവും). കേരളത്തി​െൻറ നേട്ടങ്ങൾ ലോകമറിഞ്ഞുതുടങ്ങിയതോടെ അവകാശം പറയാൻ പല വിഭാഗങ്ങളും രംഗത്തെത്തി. സാമ്പത്തിക രംഗത്ത് തങ്ങൾ നടപ്പാക്കിയ സമഗ്ര പരിഷ്കരണത്തി​െൻറ വിജയമാണെന്ന് നീണ്ട കാലം സംസ്ഥാനം ഭരിച്ച കമ്യൂണിസ്​റ്റുകൾ പറഞ്ഞു. സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരു (1855-1928) പ്രഖ്യാപിച്ച സമത്വവാദമാണ് മഹാദ്ഭുതം കൊണ്ടുവന്നതെന്നായി അദ്ദേഹത്തി​െൻറ അനുയായികൾ. വിദ്യാഭ്യാസ വിഷയത്തിൽ, വിശിഷ്യാ പെൺകുട്ടികൾക്ക്, തിരുവിതാംകൂർ^ കൊച്ചിൻ രാജവംശങ്ങൾ കാണിച്ച പുരോഗമന മനസ്സാണ് രാജ്യത്തെ മറ്റു മഹാരാജാക്കന്മാക്കും നവാബുമാർക്കും മേൽ സംസ്ഥാനത്തെ പ്രഥമ സ്ഥാനത്തുനിർത്തിയതെന്ന് വേറെ ചിലർ. കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകൾ, കോളജുകൾ, ഹോസ്പിറ്റലുകൾ എന്നിവ നടത്തുന്നത് തങ്ങളാണെന്ന് ക്രിസ്ത്യാനികൾ.. കേരളം, ഇന്ത്യ എന്നീ ദ്വയത്തെ തുലനം ചെയ്ത് പഠിച്ച ആസ്ട്രേലിയൻ ചരിത്രകാരൻ റോബിൻ ജെഫ്രി ഇവ ഒാരോന്നും എത്രകണ്ട് പങ്കുവഹിച്ചുവെന്ന് വിശദീകരിക്കുന്നുണ്ട്. Politics, Women and Wellbeing എന്ന അദ്ദേഹത്തി​െൻറ പുസ്തകം വിഷയത്തിലെ ആധികാരിക രചനയാണ്.
ഇതൊക്കെയായിരുന്നു ‘കേരള മോഡലി’​െൻറ ഘടകങ്ങൾ. 

എന്നാൽ, 2007 മുതൽ നരേന്ദ്ര മോദി പറഞ്ഞുതുടങ്ങിയ ‘ഗുജറാത്ത് മോഡൽ’ എന്തൊക്കെ ചേർന്നുണ്ടായതാണ്? മോദി പോലും അത് കൃത്യമായി വിശദീകരിക്കുന്നില്ലെങ്കിലും തൊട്ടുമുമ്പ് നടന്ന ചില കാര്യങ്ങളാണ് പിന്നിലെ പ്രചോദനവും ആവേശവുമെന്ന് വ്യക്തം. ഗുജറാത്ത് മോഡൽ, മോദി വ്യക്തമാക്കിയത് കേരള മോഡലിൽനിന്ന് വ്യതിരിക്തവും അതിനാൽ മികച്ചതുമാണെന്നായിരുന്നു. സ്വകാര്യ സംരംഭങ്ങൾക്ക് അത്രകണ്ട് പ്രോൽസാഹനം നൽകുന്നതല്ല കേരള മോഡൽ. മാർക്സിസ്​റ്റ്​ ദർശനവും ട്രേഡ് യൂനിയൻ രാഷ്​ട്രീയവും അതിനോട് മുഖംതിരിഞ്ഞാണ് നിൽപ്. മറുവശത്ത്, സ്വകാര്യ വ്യവസായങ്ങളെ പരമാവധി ആകർഷിക്കാൻ മോദി മുഖ്യമന്ത്രിയായ കാലത്ത് ഒാരോ രണ്ടുവർഷത്തിലും ‘വൈബ്രൻറ് ഗുജറാത്ത് ഉച്ചകോടികൾ’ നടത്തി.

narendra-modi

കുത്തക മൂലധനത്തോടുള്ള ഇൗ തുറന്ന മനസ്സായിരുന്നു ‘ഗുജറാത്ത് മോഡലി’ൽ മോദി ഭക്തരെ ഏറെ ആകർഷിച്ചത്. വൻകിട വ്യവസായികൾ മാത്രമല്ല, ചെറുകിടക്കാർ വരെ പിന്നീട് അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്ക് മത്സരത്തിനിറങ്ങിയപ്പോൾ പ്രചാരണത്തിന് മുന്നിലിറങ്ങി. യു.പി.എ കാലത്തെ സ്വജനപക്ഷപാതിത്വത്തിലും അഴിമതിയിലും മനംമടുത്ത യുവ പ്രഫഷനലുകൾ, സാമ്പത്തിക പവർഹൗസായി രാജ്യത്തെ പരിവർത്തിപ്പിക്കാൻ ശേഷിയുള്ള ഉത്തരാധുനിക മിശിഹയായി അദ്ദേഹത്തെ കണ്ടു. പിന്തുണക്കാൻ ഇവരും മറ്റു പലരുമായപ്പോൾ 2014ൽ പ്രധാനമന്ത്രിയായി നേരന്ദ്ര മോദി അനായാസം ജയിച്ചുകയറി. മോദി തുറന്നുപറയാത്ത വേറെ ചില സവിശേഷതകൾ കൂടിയുണ്ടായിരുന്നു ഗുജറാത്ത് മോഡലിന്. ഇന്ത്യൻ വ്യവസായ ലോകത്തെ അതികായരെക്കാൾ നന്നായി സംസ്ഥാനത്തെ അറിയുന്നവർക്ക് എല്ലാം വിദിതമായിരുന്നു. ന്യൂനപക്ഷങ്ങളെ (വിശിഷ്യാ മുസ്​ലിംകളെ) രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തൽ, അധികാരം മുഖ്യമന്ത്രിയിൽ മാത്രമായി കേന്ദ്രീകരിക്കൽ, തനിക്ക് ചുറ്റും പ്രത്യേക പരിവേഷം തീർക്കൽ, യൂനിവേഴ്സിറ്റികളുടെ സ്വാതന്ത്ര്യം, സ്വയംഭരണം എന്നിവയുടെ കടക്കുകത്തിവെക്കൽ, മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടൽ, അതിലേറെ പ്രധാനമായി വിമർശകരോടും രാഷ്​ട്രീയ എതിരാളികളോടും പ്രതികാരം തീർക്കൽ തുടങ്ങിയവ ചിലതു മാത്രം.

നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള കാമ്പയിനിനിടെ ഇതെല്ലാം സൗകര്യപൂർവം അവഗണിക്കപ്പെട്ടു. ആറു വർഷം കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോഴേക്ക് പ​േക്ഷ, എല്ലാം എല്ലാവർക്കും വ്യക്തം. രാഷ്​ട്രീയവും പൊതു സംവാദവും വർഗീയവത്കരിക്കൽ, എതിരാളികളെ പീഡിപ്പിക്കാൻ പൊലീസിനെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗിക്കൽ, മാധ്യമങ്ങളെ ഭീഷണിയുടെ നിഴലിൽ നിർത്തൽ, എല്ലാറ്റിലുമുപരി പാർട്ടിയും മന്ത്രിസഭയും സർക്കാരും മോദി മീഡിയയും ചേർന്ന് ‘മഹാനേത’യായി അദ്ദേഹത്തെ വാഴ്ത്തൽ ഇവയെല്ലാമാണ് നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി കാലത്തെ സവിശേഷതകൾ. 2014ന് മുമ്പ് ഗുജറാത്ത് മോഡലി​െൻറ നല്ല വശങ്ങളായി ജനം പരിചയിച്ചവയെല്ലാം കീറത്തുണി മാത്രമാണെന്ന് ഇപ്പോൾ അറിയാത്തവരില്ല. സാമ്പത്തിക വിഷയത്തിൽ സമ്പൂർണാധികാരം അടിച്ചെടുക്കാൻ തത്രപ്പെടുന്നയാൾ മാത്രമാണ് താനെന്നും നരേന്ദ്ര മോദി തെളിയിച്ചുകഴിഞ്ഞു. ഒരിക്കൽ ആരാധനയോടെ പിന്തുണ നൽകിയ ഒരു ഇൻവെസ്​റ്റ്​മ​െൻറ് ബാങ്കർ എന്നോട് നിരാശനായി പങ്കുവെച്ചത്:‘‘നരേന്ദ്രമോദി നമ്മുടെ ഏറ്റവും ഇടത്നിലപാടുള്ള പ്രധാനമന്ത്രിയാണ്, എന്നല്ല, നെഹ്റുവിനെക്കാൾ ഇടതുപക്ഷക്കാരനാണ്’’.

gujarat.jpg
 

ഇതാണ് എന്നെ വീണ്ടും കേരള മോഡലിലെത്തിക്കുന്നത്, അതിനെ തിരുത്താനാണല്ലോ ‘ഗുജറാത്ത് മോഡൽ’ അവതരിപ്പിച്ചത്. 1980കളിലും 1990കളിലും അതുകഴിഞ്ഞ് അടുത്ത കാലത്തും വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഇൗ പദം നയരൂപവത്കരണ ചർച്ചകളിൽ കാര്യമായി കേട്ടിരുന്നില്ല. എന്നല്ല, ദുരുപയോഗം വ്യാപകമായി ചരിത്രത്തി​െൻറ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുകയും ചെയ്തു. അതിനിടെയാണ്, കോവിഡ് 19 വരുന്നതും ഇൗ പദം വീണ്ടും സജീവമാകുന്നതും. കോവിഡിെന നേരിട്ട്, നന്നായി കൈകാര്യം ചെയ്ത് ശരിക്കും നിയന്ത്രണത്തിലാക്കിയ കേരള മോഡൽ ഒരിക്കലൂടെ രാജ്യത്തിനും അല്ല, ലോകത്തിനു തന്നെയും മാതൃകയാണെന്ന് തെളിയിച്ചിരിക്കുന്നു. രോഗപ്പകർച്ചയെ എങ്ങനെ വരുതിയിലാക്കിയെന്ന് മനസ്സിലാക്കാവുന്ന കൃത്യമായ റിപ്പോർട്ടുകൾ പലതുണ്ടായിരുന്നു. ചരിത്രപരമായ പൈതൃകം കൂടി ഇതിന് സഹായകമായെന്ന് തോന്നുന്നു. മികച്ച വിദ്യാഭ്യാസമുള്ളതിനാൽ സമൂഹ വ്യാപനം സംഭവിക്കാതിരിക്കാൻ ആവശ്യമായ വ്യക്തിഗത ശീലങ്ങൾ കേരളം പാലിക്കുന്നു. 

ആതുര പരിചരണ രംഗത്ത് മികവുള്ളതിനാൽ, ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ എളുപ്പം ചികിത്സ ലഭ്യമാക്കാനാകുന്നു. ജാതി-ലിംഗ വേർതിരിവുകളില്ലാത്തതിനാൽ ആരോഗ്യ പരിചരണം ആർക്കും തടസ്സപ്പെടുന്നില്ല. അധികാരം വികേന്ദ്രീകൃതമായതിനാൽ പഞ്ചായത്ത് തലവന് കാര്യങ്ങൾ നടപ്പാക്കാൻ ‘ബിഗ് ബോസി’നെ കാത്തിരിക്കേണ്ടിവരുന്നില്ല. മറ്റു രണ്ടു സവിശേഷതകൾ കൂടി പ്രത്യേക പരാമർശമർഹിക്കുന്നു 1. മുതിർന്ന നേതൃത്വം ഗർവിഷ്ഠരല്ലെന്നു മാത്രമല്ല, ജനകീയരുമാണ്. 2. രണ്ടു കക്ഷികളെ പിന്തുണക്കുന്നതാണ് അതി​െൻറ രാഷ്​ട്രീയം.

covid-kerala.jpg

കേരള സംസ്ഥാനം അത്ര സമ്പൂർണമൊന്നുമല്ല. പതിറ്റാണ്ടുകളായി ഇവിടെ രാഷ്​ട്രീയ കലഹങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ചില അകലം നിലനിൽക്കുന്നുണ്ട്. ജാതിയും പുരുഷ മേധാവിത്തവും ദുർബലമായിട്ടുണ്ടെങ്കിലും ഉൻമൂലനം ചെയ്യാനായിട്ടില്ല. ബൗദ്ധിക വർഗത്തിന് സ്വകാര്യ സംരംഭകത്വത്തിൽ  ഇപ്പോഴും സന്ദേഹം മാറിയെന്നും തോന്നുന്നില്ല. ഇതാകെട്ട, ഗൾഫ് വരുമാനം നിലയ്​ക്കുന്ന കോവിഡ് അനന്തര കാലത്ത് സംസ്ഥാനത്തിനു തന്നെ ദോഷം ചെയ്യും, തീർച്ച.

ഏതേതു വീഴ്ചകളുണ്ടെങ്കിലും കേരള ജനത രാജ്യത്തി​െൻറ മറ്റു ഭാഗങ്ങളിലുള്ള നമ്മെ പഠിപ്പിക്കുന്ന ചിലതുണ്ട്. അവരുടെ നന്മകൾ നാം വിസ്മരിച്ചുകളഞ്ഞതായിരുന്നു. ഇവ ഒരിക്കലൂടെ ചർച്ചയിലെത്തുേമ്പാൾ അവ വീണ്ടും ആവേശവും പ്രചോദനവും പകരണം. ശാസ്ത്രം, സുതാര്യത, അധികാര വികേന്ദ്രീകരണം, സാമൂഹിക സമത്വം എന്നിവയിലൂന്നിയാണ്, കഴിഞ്ഞ കാലത്തും ഒടുവിൽ ഇപ്പോഴും കേരളം വിജയം സാധ്യമാക്കിയത്. മറുവശത്ത്, ഗുജറാത്ത് മോഡലി​െൻറ നാല് സ്തംഭങ്ങൾ അന്ധവിശ്വാസവും നിഗൂഢതയും അധികാര കേന്ദ്രീകരണവും കടുത്ത വർഗീയ ഭ്രാന്തുമാണ്. അതിനാൽ, ഞങ്ങൾക്ക് ആദ്യത്തേതു മതി, രണ്ടാമത്തേതല്ല^ എന്നും എപ്പോഴും.

കടപ്പാട്​: www.ndtv.com
വിവർത്തനം: ​െക.പി. മൻസൂർ അലി

Loading...
COMMENTS