Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജ്യോതിർഗമയ തുരുത്തിലെ...

ജ്യോതിർഗമയ തുരുത്തിലെ വത്തക്കകൾ

text_fields
bookmark_border
ജ്യോതിർഗമയ തുരുത്തിലെ വത്തക്കകൾ
cancel

ഒരു വാഹനാപകടം, ഒരു ഹോളി ആഘോഷം, ഒരു മതപ്രസംഗ വിഡിയോ -കേരളത്തി​​​െൻറ ചാനൽ-പത്രമാധ്യമങ്ങളിലേക്ക്​ ഫാറൂഖ്​ കോളജ്​ വീണ്ടും കടന്നുവരുകയാണ്​. സോ ഷ്യൽ മീഡിയയും വിദ്യാർഥി സംഘടനകളും ഫെമിനിസ്​റ്റ്​  ആക്​ടിവിസ്​റ്റുകളും ആദ്യത്തെ രണ്ടു​ വിഷയങ്ങളും മാറ്റിനിർത്തി വിഷയം മതപ്രസംഗകനു ചുറ്റും മാത്രമായി ഒതുക്കിനിർത്തിയിരിക്കുന്നത്​ കാണാം. മതപ്രഭാഷകനായ, ഫാറൂഖ്​ കോളജ്​ എന്ന്​ പൊതുജനം പറയുന്ന സ്​ഥാപനത്തി​​​െൻറ ഭാഗമല്ലാത്ത അധ്യാപകൻ കോള ജിലെ പെൺകുട്ടികളെ ചൂണ്ടിക്കാട്ടി നടത്തിയ തികച്ചും സ്​ത്രീവിരുദ്ധമായ പ്രസംഗമാണ്​ ഇപ്പോൾ തർക്കവിഷയം. ഇൗ വിഷയം ഏറ്റെടുത്ത്​, ഫാറൂഖ്​ കോളജി​െന അപരവത്​കരിക്കാനും കേരള മോഡേണിറ്റിയുടെ ശത്രുപക്ഷത്ത്​ നിലനിൽക്കുന്ന ‘മുസ്​ലിം ഇടം’ എന്ന ആഖ്യാനം കണ്ടെത്താനുമുള്ള ശക്തമായ പ്രവർത്തനങ്ങൾ നടക്കുന്നതു കാണാം.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനപ്പുറം തെളിച്ചമുള്ള മതേതര വെളിച്ചവും തീക്ഷ്​ണമായ ചിന്താബോധവും വെച്ചുപുലർത്തിയ ഒരു കാമ്പസ്​ തന്നെയായിരുന്നു ഫാറൂഖ്​ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്​ എന്ന്​ അതി​​​െൻറ 2000 വരെയുള്ള ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. മലബാറിലെ വിദ്യാഭ്യാസവും സാമൂഹികവുമായ വളർച്ചയിൽ ഇൗ സ്​ഥാപനത്തി​​​െൻറ പങ്കും അത്​ വിശിഷ്യാ മുസ്​ലിം സമൂഹത്തിനുള്ളിൽ നടത്തിയ മാറ്റങ്ങളും സത്യത്തിൽ ആഴത്തിലുള്ള അക്കാദമിക ഗവേഷണ വിഷയംതന്നെയാണ്​. മതേതരവും പുരോഗമനപരവുമായ കാഴ്​ചപ്പാടുകളോടുകൂടി ഇന്ത്യയിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ സംവിധാനങ്ങളെയും സ​േങ്കതങ്ങളെയും ആഴത്തിലുള്ള പഠനങ്ങൾക്ക്​ വിധേയമാക്കിയാണ്​ അബുസ്സബാഹ്​ മൗലവി ഇൗ സ്​ഥാപനത്തെ 1948ൽ കേരളത്തിന്​ സമർപ്പിക്കുന്നത്​.
ഇതി​​​െൻറ സ്​ഥാപക നേതാക്കളുടെ വിശാല കാഴ്​ചപ്പാട്​ ഇതി​​​െൻറ ലോഗോയിൽ കാണുന്ന ‘Ora at Labaro’ (പ്രാർഥിക്കുക, പ്രവർത്തിക്കുക) എന്ന വാക്യത്തിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്​. ക്രിസ്​ത്യൻ ദിവ്യപുരുഷനായ സ​​െൻറ്​ ബെനഡിക്​ടി​​​െൻറ പ്രശസ്​തമായ ഒരു പ്രസ്​താവനയെ ഇതിലേക്ക്​ കൊണ്ടുവരുക വഴി, ദേശീയ പ്രസ്​ഥാനങ്ങളാൽ സ്വാധീനിക്കപ്പെട്ട മൗലവി, ഒരു പുതിയ ചിന്തക്ക്​ തുടക്കമിടുകയായിരുന്നു. തുടർന്ന്​ സ്​ഥാപിക്കപ്പെട്ട സ്​കൂളിൽ, ബൃഹദാരണ്യക ഉപനിഷത്തിലെ ‘തമസോമ ജ്യോ തിർഗമയ’യും അതി​​​െൻറ ഖുർആനിക ഭാഷ്യമായ ‘അറിവ്​ വെളിച്ചമാണ്​’ എന്ന  സത്യവും സ​േമ്മളിക്കുന്ന ഒരു ലോഗോയാണ്​ അദ്ദേഹം വിഭാവനം ചെയ്​തത്​.

അബുസ്സബാഹ്​ മൗലവിയും കൂട്ടുകാരും തിരഞ്ഞെടുത്ത മൂല്യങ്ങളിൽ ഉൗന്നിതന്നെയാണ്​ ഇൗ സ്​ഥാപനം മുന്നോട്ടു​പോയത്​ എന്ന്​ അതി​​​െൻറ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. അത്​ സംഭാവന ചെയ്​ത പണ്ഡിതരും സാഹിത്യകാരന്മാരും പത്രപ്രവർത്തകരും കലാകാരന്മാരും ഉദ്യോഗസ്​ഥരും ഇത്​ സാക്ഷ്യം വഹിക്കുന്നത്​ കാണാം. എം.ജി.എസ്​. നാരായണൻ, വി.വി. ദക്ഷിണാമൂർത്തി (ദേശാഭിമാനി എഡിറ്റർ), യു. കലാനാഥൻ (യുക്തിവാദി സംഘം), ഹമീദ്​ ചേന്ദമംഗലൂർ, കെ.എം. നരേന്ദ്രൻ (കോഴിക്കോട്​ ആകാശവാണി, ബഹദൂർ (സിനിമാനടൻ), എൻ.എ. കരീം (വിദ്യാഭ്യാസ ചിന്തകൻ) തുടങ്ങിയവർ തങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഫാറൂഖ്​ പഠനകാലം വഹിച്ച പങ്കിനെപ്പറ്റി ഒാർമക്കുറിപ്പുകൾ രേഖപ്പെടുത്തിയത്​ കാണാം. പി.കെ. പാറക്കടവും അക്​ബർ കക്കട്ടിലും സിതാരയും ഇന്ദു മേനോനും ഇൗ സ്​ഥാപനത്തെ തള്ളിപ്പറയുന്നില്ല. വി.സി. ഹാരിസിനെപ്പോലെയുള്ള ‘നിഷേധി’കളായ അധ്യാപകരും മാർക്​സിസ്​റ്റ്​ ചിന്തകരായ കെ.ഇ.എന്നും ഫാറൂഖിൽ തന്നെ ഉണ്ടായിരുന്നു. ഇവരെല്ലാം തങ്ങളുടെ തീക്ഷ്​ണചിന്തകളെ തുറന്നുവിടുന്നത്, പൊതുബോധത്തിൽ ഇപ്പോഴും ‘മദ്​റസയുടെ’ പരിവേഷമുള്ള ഇൗ സ്​ഥാപനത്തിലാണ്​. 1980കളുടെ തുടക്കത്തിൽ, ‘സ്വർഗം, നരകം, പരലോകം’ എന്ന, ഒരു സാമാന്യ മുസ്​ലിം വിശ്വാസിയുടെ വിശ്വാസത്തെ തുലച്ചുകളയുന്ന കൃതി എഴുതിയ കെ.ഇ.എൻ പിന്നെയും അവിടെതന്നെ അധ്യാപകനായി തുടർന്നത്​ മേൽപറഞ്ഞ സ്​ഥാപക നേതാക്കളുടെ വിശാല കാഴ്​ചപ്പാട്​ അപ്പോഴും കൈമോശം വന്നിട്ടില്ലാത്തതുകൊണ്ടുതന്നെയാണ്​. ജോൺ എബ്രഹാമി​െനപ്പോലെയുള്ള, കേരളത്തിലെ സവർണ ബോധം ‘നിഷേധികൾ’ എന്ന്​ മുദ്രകുത്തിയ കലാകാരന്മാരുടെയും മുഖ്യ ഇടത്താവളമായിരുന്നു ഫാറൂഖ്​ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്.

Farook-College

രണ്ടു തരം ആക്രമണങ്ങൾ
ഇൗ ചരിത്രത്തിന്​ മറ്റൊരു വശമുണ്ട്​. തുടക്കത്തിൽതന്നെ രണ്ടു​ തരത്തിലുള്ള ആക്രമണങ്ങളെ നിരന്തരമായി​ നേരിട്ടിട്ടുണ്ട്​ ഫാറൂഖ്​ കോളജ്​. അതിൽ ഒന്ന്​ കേരളത്തിലെ സവർണ പൊതുബോധത്തിൽനിന്ന്​ ഉത്ഭവിച്ച ആക്രമണംതന്നെയായിരുന്നു. ഗുരുവായൂരപ്പൻ കോളജ്​, മലബാർ ക്രിസ്​ത്യൻ കോളജ്​ എന്നീ സ്​ഥാപനങ്ങൾ മേധാശക്തിയോടെ നിലനിൽക്കു​േമ്പാൾ രൂപപ്പെട്ടു വന്ന ഫാറൂഖ്​ കോളജ്​ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കപ്പെടുന്ന അവസ്​ഥ 1950കളിൽതന്നെ കാണാം. ‘കല്ലായിക്ക്​ തെക്കോട്ട്​ ഒരു കോളജ്​’ ഉണ്ട്​ എന്ന്​ സമ്മതിക്കാൻ ഇൗ ബോധത്തിന്​ പ്രയാസമായിരുന്നു. രണ്ടാമത്തെ ആക്രമണം, യാഥാസ്​ഥിതിക മുസ്​ലിം പണ്ഡിതരിൽനിന്നുതന്നെ. സ്​ത്രീ വിദ്യാഭ്യാസം, ആധുനിക ബോധനരീതി, ഇംഗ്ലീഷ്​ പഠനം തുടങ്ങിയവയോട്​ വിയോജിപ്പുണ്ടായിരുന്ന മുസ്​ലിം യാഥാസ്​ഥിതിക വിഭാഗം ഇൗ സ്​ഥാപനത്തെ നിരന്തരം ആക്ഷേപിച്ചിരുന്നതായി ഇതി​​​െൻറ വളർച്ചക്ക്​ ചുക്കാൻപിടിച്ചവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്​. 

ഇത്തരത്തിലുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചുതന്നെ അബുസ്സബാഹി​​​െൻറ മനസ്സിലുണ്ടായിരുന്ന ആധുനികതയെ പ്രായോഗികതലത്തിൽ കൊണ്ടുവരാനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും നിരന്തരമായി പങ്കാളികളാകുന്നത്​ കാണാം. മണ്ഡൽ കമീഷനോടെ, ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലേക്ക്​ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരിൽ ഇൗ സ്​ഥാപനത്തിൽനിന്നുള്ള നിരവധി വിദ്യാർഥികൾ ഉൾപ്പെടുന്നു. ഇവിടെയുള്ള മുസ്​ലിം^അമുസ്​ലിം അധ്യാപകർ ഒരുക്കിയെടുക്കുന്ന വിദ്യാർഥികൾ തുടർന്ന്​ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സവർണ മേധാവിത്വത്തെ അട്ടിമറിക്കുന്നതായി കാണാം.

ഹൈദരാബാദ്​ യൂനിവേഴ്​സിറ്റി, ജെ.എൻ.യു, ഡൽഹി യൂനിവേഴ്​സിറ്റി തുടങ്ങിയവയിലേക്ക്​ തിരഞ്ഞെടുക്കപ്പെടുന്ന മലബാറിലെ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇൗ സ്​ഥാപനത്തിൽ പഠിച്ചിറങ്ങുന്നവരാകു​േമ്പാൾ, ഉലച്ചിൽ തട്ടിയിരുന്നത്​  പല ബോധങ്ങൾക്കുമായിരുന്നു. ‘‘നിങ്ങളും ഫാറൂഖ്​ കോളജിൽനിന്നാണോ?’’ എന്ന അത്ര നിഷ്​കളങ്കമല്ലാത്ത ചോദ്യം, കേരളത്തിലെ സവർണ ബോധത്തി​​​െൻറ ആകുലതകൾ, അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും, അവർ മലബാറിൽനിന്നാണെങ്കിൽ.

വിദ്യാഭ്യാസം നൽകുന്ന കരുത്തും അത്​ ഉളവാക്കുന്ന സ്​ത്രീശാക്തീകരണവും തിരഞ്ഞെടുപ്പുകളും സവർണ ബോധത്തിനെന്നതുപോലെ, കേരളത്തിലെ നവ^സലഫീ പ്രബോധകർക്കും ആശങ്കകൾ ഉണ്ടാക്കുന്നത്​ കാണാം. ഒരു സംഘടനാസദസ്സിൽ നടത്തിയ പ്രസംഗത്തിൽ, താൻ പഠിപ്പിക്കാത്ത പെൺകുട്ടികളുടെ ഉടൽവർണന നടത്തുന്ന ‘പ്രബോധക​​​െൻറ’ ആകുലതകളും മുസ്​ലിംസ്​ത്രീയുടെ പുതിയ തിരഞ്ഞെടുപ്പുരീതികൾ സൃഷ്​ടിക്കുന്ന ആകുലതയാണ്​.

ഇത്തരത്തിലുള്ള മനോഭാവം പേറുന്ന ഒരു ചെറിയ ന്യൂനപക്ഷം ഫാറൂഖിലെ പല സ്​ഥാപനങ്ങളിലുമുണ്ട്​ എന്നത്​ നിഷേധിക്കാനാവാത്ത വസ്​തുതയാണ്​. മതവിശ്വാസത്തെക്കാളുപരി അറിവിലും ബോധത്തിലും കാര്യക്ഷമതയിലും മാത്രം ഉൗന്നി അധ്യാപകരെ തിരഞ്ഞെടുത്ത അബുസ്സബാഹി​​​െൻറയും മാതൃ സ്​ഥാപനത്തി​​​െൻറയും സൂക്ഷ്​മത തുടർന്നുവന്ന സ്​ഥാപനങ്ങൾ പുലർത്തിയിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.

തങ്ങളുടെ മേധാവിത്വത്തെ ചോദ്യംചെയ്യുന്ന ഫാറൂഖ്​ വിദ്യാർഥികളോടുള്ള സവർണ വിദ്വേഷവും നവയാഥാസ്​ഥിതികതയുടെ പുരുഷാധികാരത്തിൽനിന്ന്​ വഴുതിമാറുന്ന മുസ്​ലിം സ്​ത്രീയുടെ തിരഞ്ഞെടുപ്പുകളെ ഭയക്കുന്ന പ്രബോധകരും ചെയ്യുന്നത്​​ ഒരു കാര്യംതന്നെയാണ്​. ഒരു സ്​ഥാപനത്തി​​​െൻറ ഒരു വലിയ ചരിത്രത്തി​​​െൻറ പൂർണ നിരാസം.

Raja-Gate

‘ചെകുത്താൻ വണ്ടി’യും ‘ഹോളി വണ്ടി’യും
ഇന്ന്​ നടക്കുന്ന ചർച്ചകളിൽനിന്ന്​ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്​ പുതിയ വിവാദങ്ങളിലേക്ക്​ നയിച്ച പ്രധാനപ്പെട്ട വിഷയം. കേരളത്തിലെ പല കാമ്പസുകളിലും ഇന്ന്​ കണ്ടുവരുന്ന അക്രമാസക്തമായ ഗ്യാങ്ങുകൾ പല സാമുദായിക സ്വാശ്രയ കോളജുകളുടെയും ബാധ്യതയായി മാറിയിരിക്കുകയാണെന്ന വസ്​തുത ഇവിടെ മറക്കുകയാണ്​. ആഘോഷങ്ങളുടെ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുകയും നിയമവിരുദ്ധമായി വാഹനങ്ങൾ അകത്തേക്കോടിച്ചുകയറ്റുകയും സഹപാഠികളെതന്നെ മർദിക്കുകയും ചെയ്യുന്ന കാമ്പസ്​ ഗുണ്ടായിസം. തിരുവനന്തപുരത്തെ ‘ചെകുത്താൻ വണ്ടി’ മുതൽ ഫാറൂഖിലെ ‘ഹോളി വണ്ടി’ വരെ, പണത്തി​​​െൻറ ഹുങ്കിൽ തങ്ങൾക്ക്​ എന്തിനെയും വെല്ലുവിളിക്കാൻ പറ്റും എന്നു കരുതുന്ന ഒരു അരാഷ്​ട്രീയ വിദ്യാർഥിസമൂഹത്തി​​​െൻറ വരവിനെതന്നെയാണ്​ കാണിക്കുന്നത്​. പണം മാത്രം ലക്ഷ്യമിടുന്ന മാനേജ്​മ​​െൻറിലെ ചിലരുടെ നടപടികൾക്കെതിരെ അബുസ്സബാഹ്​ മൗലവി ത​​​െൻറ ജീവിത കാലത്തുതന്നെ മുന്നറിയിപ്പ്​ നൽകിയതും ഇത്തരുണത്തിൽ ഒാർക്കാം. ഇതു​ തന്നെയാണ്​ ഫാറൂഖിൽ സംഭവിച്ചതും.
കേരളത്തിലെ പല സ്വാശ്രയ കോളജുകളിലും പരീക്ഷക്രമക്കേട്​ കാണിക്കുന്ന വിദ്യാർഥികളെ ചോദ്യംചെയ്യാൻ പോലും പറ്റാത്ത അവസ്​ഥയുണ്ട്​ എന്നത്​ അവിടെ പഠിപ്പിക്കുന്നവർ സാക്ഷ്യം വഹിക്കുന്നു. കോപ്പിയടി പിടിച്ചാൽ ‘പുറത്തുനിന്ന്​ കാണാം’ എന്ന ഗുണ്ടാഭാഷ തന്നെയാണ്​ കാമ്പസ്​ ഗ്യാങ്ങുകൾ കൊണ്ടുനടക്കുന്നത്​. രക്ഷിതാക്കളുടെ പണക്കൊഴുപ്പ്​, അക്രമാസക്തമായ കാമ്പസ്​ പ്രകടനങ്ങളിലൂടെ അഴിച്ചുവിടുന്ന ഒരു അരാഷ്​ട്രീയ പുരുഷ വിദ്യാർഥി സമൂഹത്തിന്​ വിദ്യാർഥി രാഷ്​ട്രീയ സംഘടനകളുടെ പിന്തുണകൂടിയാവു​േമ്പാൾ കരുത്തു കൂടുകയാണ്​.

ഫാറൂഖി​​​െൻറ വിഷയത്തിൽ, പണക്കൊഴുപ്പി​​​െൻറ വണ്ടി നിയമം ലംഘിച്ചെത്തി ഇടിച്ചിട്ട പാവപ്പെട്ട സെക്യൂരിറ്റിക്കാര​ൻ മറക്കപ്പെട്ടു. വിദ്യാർഥികളുടെ ഗുണ്ടാവിളയാട്ടം നിയമപരമായി നേരിടേണ്ടതിന്​ പകരം സദാചാര സംരക്ഷണം സ്വയം ഏറ്റെടുത്ത നോൺ^ടീച്ചിങ്​ സ്​റ്റാഫും വിസ്​മൃതിയിലേക്ക്​ പോയി. ഇത്​ തിരിച്ചറിഞ്ഞ, ഇടിവണ്ടി ഗ്യാങ്ങുകൾ പുതിയൊരു ആഖ്യാനം മെനഞ്ഞെടുക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ സെക്യൂരിറ്റിക്കാര​​​െൻറ വിഷയത്തിൽ ഉത്തരം പറയേണ്ടിവരുമായിരുന്ന ഗ്യാങ്ങിന്​ കിട്ടിയ അനുഗ്രഹമായിരുന്നു അടി. പരീക്ഷ കഴിഞ്ഞുള്ള അക്രമാസക്തമായ ആഘോഷം തടഞ്ഞതി​​​െൻറ പ്രതികാരമായി തിരഞ്ഞെടുത്തതുതന്നെയാണ്​ ‘ഹോളി ആ​േഘാഷം’ എന്ന ആഖ്യാനം. ഹിന്ദുത്വ ഫാഷിസം സ്വീകരിക്കുന്ന ഇൗ ആഖ്യാനതന്ത്രം ഉപയോഗിച്ച്​ കേരളത്തി​​​െൻറ പൊതുബോധത്തിൽനിന്ന്​ തങ്ങളുടെ അക്രമാസക്തിയെ വ്യക്​തമായി മറച്ചുവെക്കാൻ അവർക്ക്​ സാധിച്ചു. മുസ്​ലിം സമുദായത്തെ പുതിയ രാഷ്​ട്രീയ തരംതിരിവിൽ വീണ്ടും മുൾമുനയിൽ നിർത്തിയ ഇൗ ആഖ്യാനം ഇവർ ബോധപൂർവം സൃഷ്​ടിച്ചതാണ്​ എന്നുതന്നെ പറയേണ്ടിവരും. ഹിന്ദി ചാനലുകളിലും പത്രങ്ങളും ‘ഹോളി ആ​േഘാഷത്തെ തടഞ്ഞ മുസ്​ലിം സ്​ഥാപനം’ എന്ന നിലയിൽ നോർത്ത്​ ഇന്ത്യയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ഇടതുബോധം എവിടെയാണ്​?
ഇവിടെയാണ്​ ഇടതുപക്ഷ വിദ്യാർഥി പ്രസ്​ഥാനങ്ങളും സംശയത്തി​​​െൻറയുള്ളിലേക്ക്​ വരുന്നത്​. അക്രമാസക്തമായ ഒരു കാമ്പസ്​ ഗ്യാങ്​​ സൃഷ്​ടിച്ച ആഖ്യാനത്തെ പൂർണമായി സ്വീകരിച്ച്​ അതി​​​െൻറകൂടെ മറ്റൊരു സ്​ഥാപന​ത്തിലെ അധ്യാപകൻ നടത്തിയ പ്രസംഗത്തെ ചേർത്തുവെച്ച്​ ഇവ രണ്ടുമായി ബന്ധമില്ലാത്ത അധ്യാപകരെ നിയമത്തിന്​ മുന്നിലേക്ക്​ പിടിച്ചുകൊടുക്കാനുള്ള ധിറുതി പുനരാലോചിക്കേണ്ടതുതന്നെയാണ്​. മാത്രമല്ല, ഇടതുപക്ഷ വിദ്യാർഥി പ്രസ്​ഥാനങ്ങളുടെ, കഴിഞ്ഞ കാലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലെ തിരഞ്ഞെടുപ്പുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്​ഥ സൃഷ്​ടിക്കുന്നുണ്ട്​ എന്നു പറയാതെ വയ്യ. തികഞ്ഞ വർഗീയ പ്രസംഗങ്ങൾ നടത്തുന്ന അധ്യാപികയായ ശശികലയെ വെറുതെ വിടുന്നതും  എന്നാൽ മതപ്രഭാഷക​​​െൻറ കാര്യത്തിലുള്ള ജാഗ്രതയും ഇരട്ടത്താപ്പാണ്​ എന്ന ഒരു വികാരം മുസ്​ലിം ന്യൂനപക്ഷത്തിനിടക്ക്​ ശക്തിപ്പെടുകയാണ്​. പാർട്ടിഗ്രാമത്തിൽ സ്​ഥിതിചെയ്യുന്ന ഫാഷൻ ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനികൾ തങ്ങൾക്കു പുറത്തുപോകാൻ പറ്റുന്നില്ലെന്നു പറയുന്ന പരാതി നിശ്ശബ്​ദമാക്കപ്പെടുന്നു.

ചുരുക്കത്തിൽ, വിമർശനങ്ങളുണ്ടെങ്കിലും അബുസ്സബാഹും മറ്റും വിഭാവനം ചെയ്​ത വിശാലമായ കാഴ്​ചകളും സഹിഷ്​ണുതയും ഫാറൂഖിലെ എല്ലാ സ്​ഥാപനങ്ങൾക്കും വഴികാട്ടിയാകണം. നവ യാഥാസ്​ഥിതിക ആശയങ്ങളെ കൂട്ടുപിടിച്ച്​ ‘കുലസ്​ത്രീ’യെയും  ‘ചന്തപ്പെണ്ണി’നെയും അവർ ധരിക്കുന്ന വസ്​ത്രങ്ങളുടെ പേരിൽ തരംതിരിക്കുന്ന മതപ്രഭാഷകരും അല്ലാത്തവരുമായ അധ്യാപകർ സ്വയം വിമർശനങ്ങൾ നടത്തേണ്ടതും അനിവാര്യമാണ്​. ഗുണ്ടാസംഘങ്ങൾക്ക്​ വിദ്യാർഥി സംഘടനകളുടെ സംരക്ഷണം ആവശ്യമുണ്ട്​. അത്​ കൊടുക്കേണ്ടതുണ്ടോ എന്നുള്ളതും ചർച്ചക്ക്​ വരണം. മുസ്​ലിം സ്​ഥാപനങ്ങൾ വിഷയീഭവിക്കു​േമ്പാൾ അമിതാവേശം കാണിക്കണോ എന്ന്​ ഇടതുപക്ഷത്തിനും ആലോചിക്കാം. കാമുകീകാമുകന്മാരെ അടിച്ചോടിക്കുന്ന ഹിന്ദുത്വ സംഘടനകൾ ഫാറൂഖിലേക്ക്​ മാർച്ച്​ നടത്തു​േമ്പാൾ നമുക്ക്​ പറയാം- തമസോമ ജ്യോതിർഗമയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farook collegearticlemalayalam newsstudent strike
News Summary - Water Melone From Jyodirjamaya - Article
Next Story