Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശബരിമലമുകളിലെ...

ശബരിമലമുകളിലെ മഴവിൽകാവടി

text_fields
bookmark_border
ശബരിമലമുകളിലെ മഴവിൽകാവടി
cancel

രണ്ടു ചെങ്ങന്നൂർകാരുടെ വിടുവായത്തത്തിനു നന്ദി, ശബരിമല പുകിലി​​​​െൻറ ഉള്ളുകള്ളിയിലേക്ക്​ നട തുറന്നുകിട്ടി. ഒന്നാമൻ രാഹുൽ ഇൗശ്വർ. ചെങ്ങന്നൂർ താഴമൺമഠത്തിലെ ഇൗ വിത്ത്​ ചടപാടലിറ്റികളുടെ ദീർഘമായ പൊതുപ്രദർശനങ്ങൾക്ക്​ ഒടുവിൽ, കാര്യത്തോട്​ അടുത്തപ്പോൾ തനിനിറം വെളിവാക്കി-വേണ്ടിവന്നാൽ, സന്നിധാനം കളങ്കപ്പെടുത്തിയും നട അടപ്പിക്കാനുള്ള നമ്പർ. മാധ്യമങ്ങളെ കണ്ടപ്പോൾ പതിവുപോലെ ഇളകിപ്പോയി, വിടുവാ തുറന്നു. ഭക്​തിയിലെ ശുദ്ധിയുടെ യുക്​തി പറയുന്ന തന്ത്രികുടുംബക്കാര​​​​െൻറ അയ്യപ്പഭക്​തി ഏത്​ അശുദ്ധ ഏർപ്പാടിനും മടിക്കാത്ത നിലവാരത്തിലാണെന്ന്​ മാലോകരെ അറിയിച്ചുതന്നു. അഥവാ, ആചാരസംരക്ഷകരുടെ തൻകാര്യലബ്​ധിക്ക്​ വെറുമൊരു കരു മാത്രമാണ്​ അവർ നിരന്തരം കൊട്ടിഘോഷിക്കുന്ന മൂർത്തി എന്ന്​.

രണ്ടാമൻ ശ്രീധരൻപിള്ള. ചോരവീഴ്​ത്തി അമ്പലം പങ്കിലമാകാൻ മടിയൊന്നുമില്ലാത്ത കൂട്ടരുടെ നേതാവാണ്​. പതിനെട്ടാം പടിയെ സെക്രട്ടറിയേറ്റുപടിയാക്കുകയൂം മുർത്തിക്കു നേരെ ചന്തി തിരിഞ്ഞു നിൽക്കുകയൂം ചെയ്യുന്ന സംഘകാര്യവാഹകന്മാരെ അണിനിരത്തിയാണ്​ കാര്യസാധ്യം. മൂർത്തിയും ഭക്​തിയുമൊക്കെ ഇവിടെയും ലാഭക്കോളിനുള്ള കരുക്കൾ മാത്രം. ഗോൾഡൻ ഒാപ്പർച്യൂണിറ്റി, സ്​​ട്രാറ്റജി, സമസ്യ, അജണ്ട എന്നുവേണ്ട സ്വന്തം കാലാൾപ്പ​ടയെ കണ്ടതും പിള്ളേച്ചനങ്ങ്​ കൈവിട്ടുപോയി. ഉള്ളിലെ അടിക്കാരൻ ആണ്ടി സമ്പൂർണമായി പുറത്തുചാടി. മാർക്​സിസ്​റ്റുകാരടക്കം നാട്ടിലെ കേമൻപുള്ളികളൊക്കെ ബുദ്ധിയുപദേശത്തിന്​ ആശ്രയിക്കുന്ന മഹാവക്കീൽ പ്രതിഭയാണ്​ താനെന്ന്​ പ്രഖ്യാപിക്കുന്നു. തന്ത്രി സമൂഹത്തി​​​​െൻറ ആപൽബാന്ധവനും വിശ്വാസമൂർത്തിയുമാണ്​ താനെന്ന്​ വെളിപ്പെടുത്തുന്നു. സർവോപരി എട്ടുകാലി മമ്മൂഞ്ഞിന്​ ഒാണം ബമ്പറടിച്ച മട്ട്​.

രാഹുൽ ഇൗശ്വർ, ശ്രീധരൻ പിള്ള, കണ്ഡരര്​ രാജീവര്​

ഇൗ വിടുവാകൾ വഴി പുറത്തുവന്നത്​ നേരി​​​​െൻറ ഒരു ഭാഗം മാത്രമാണ്​. ഏതു പ്രമേയത്തി​​​​െൻറയും ഉള്ളറിയാൻ പ്രാഥമികമായി വേണ്ടത്​ ശരിയായ ചോദ്യങ്ങൾ ശരിയായ രീതിയിൽ ഉന്നയിക്കുകയാണ്​. പിശകി​പ്പോകുന്ന ചോദ്യം ശരിയുത്തരത്തിലേക്കല്ല നയിക്കുക. ശബരിമല സമരം എന്തി​നുവേണ്ടി എന്നതല്ല, ആരാണിതി​​​​െൻറ അത്യാവശ്യക്കാർ എന്നതാണ്​ ശരിയായ ചോദ്യം. എന്താണീ സമരത്തി​​​​െൻറ അജണ്ട എന്നതിലേക്കുള്ള ചാവി.

‘അയ്യപ്പഭക്​തർ’ എന്ന പുകപടലം നീക്കിനോക്കിയാൽ ചില മൂർത്തിരൂപങ്ങളെ കാണാം-താഴമൺ മഠം, യോഗക്ഷേമസഭ, പന്തളം കൊട്ടാരം, എൻ.എസ്​.എസ്​, സംഘ്​പരിവാരം പിന്നെ, ‘വിശ്വാസികൾക്കൊപ്പം’ എന്ന ധൂസരനിലപാടുമായി കോൺഗ്രസ്​. ആചാരസംരക്ഷണമെന്ന മറക്കുടയാണ്​ ഇൗ കക്ഷികൾ പൊതുവായി പിടിക്കുന്നത്​. എന്നുവെച്ചാൽ രജസ്വലകളായ വനിതാഭക്​തരെ ശബരിമലക്ഷേത്രത്തിൽ കയറ്റാതിരിക്കുക. ടി. ആചാരം പ്രാബല്യത്തിലായിട്ട്​ 27 വർഷമേ ആയിട്ടുള്ളൂ. ഒരു ഭക്​തൻ കൊടുത്ത പരാതിവെച്ച്​ ഹൈക്കോടതി അങ്ങനെയൊരു കൽപ​ന കൊടുത്തത്​ 1991ൽ. അതായത്​, 1991 വരെ ഇൗ പറയുന്ന ആചാരത്തിന്​ പ്രാ​േയാഗികസാധുത ഇല്ലായിരുന്നെന്നും അതൊരു സങ്കൽപം മാത്രമായിരുന്നെന്നർഥം.

ഇൗ ആചാരത്തി​​​​െൻറ സംരക്ഷണം ഒരു പുകമറയാണെന്നും ബന്ധപ്പെട്ട കക്ഷിയുടെ യാഥാർഥ ഇംഗിതങ്ങൾ വേറെയാണെന്നും മനസ്സിലാക്കാൻ സൂപ്രീംകോടതി വിധിയുടെ അന്തസ്സത്ത തിരിച്ചറിയണം. വിശ്വാസികളെ ഒന്നടങ്കം നിരാകരിച്ചുകൊണ്ട്​ ഒരാചാരത്തെ റദ്ദാക്കുകയായിരുന്നല്ലോ കോടതി. മറിച്ച്​, ഭരണഘടനയൂടെ അടിസ്​ഥാന പ്രാമണ​ങ്ങളെ ടി. ആചാരം ലംഘിക്കുന്നുണ്ടോ എന്നാണ്​ പരിശോധിച്ചത്​. അങ്ങനെ ലംഘിക്കാൻ ടി ആചാരക്കാരെ അനുവദിക്കുന്ന ചില ഭരണഘടനാ വ്യവസ്​ഥകളുണ്ട്​; ഇവിടെ അവരതിന്​ അവകാാശമുള്ളവരാണോ- എന്നുമാണു പരിശോധിച്ചത്​. വ്യക്​തമാക്കാം-ശബരിമലയിൽ യുവതികളെ വിലക്കുന്നത്​ ലിംഗതുല്യത എന്ന ഭരണഘടനാ പ്രമാണത്തെ ലംഘിക്കുന്നതാണ്​. അയ്യപ്പഭക്​തർ ഒരു പ്രത്യേക മതവിഭാഗമാണെന്ന്​ (ഡിനോമിനേഷൻ) തെളിയിക്കുന്നപക്ഷം ടി വിലക്കിന്​ അംഗീകാരം നൽകാനാവും. തങ്ങൾ ഹിന്ദുമതക്കാരല്ലെന്ന്​ ശ്രീരാമകൃഷ്​ണമിഷൻ സ്​ഥാപിക്കുകയും കൊൽക്കത്ത ഹൈക്കോടതി അത്​ ശരി വെക്കുകയും ഉണ്ടായിട്ടുണ്ട്​. എന്നാൽ, അയ്യപ്പഭക്​തർ അങ്ങനെയൊരു പ്രത്യേക വിഭാഗമാണെന്നു സ്​ഥാപിക്കാൻ കോടതിയിലെത്തിയ ഹരജിക്കാർക്കു കഴിഞ്ഞില്ല. ഹൈന്ദവീയതയുടെ പൊതുചട്ടക്കൂടിൽപ്പെടുന്ന കൂട്ടർ തന്നെയാണിതെന്ന്​ കോടതിക്കു ബോധ്യപ്പെടുകയും ചെയ്​തു. അതിനാൽത്തന്നെ ആചാരപരമായ ​ലിംഗവിവേചനത്തിന്​ അവർക്ക്​ അവകാ​ശമില്ലെന്ന്​ കോടതി കണ്ടെത്തി. ശബരിമല ഇൗ പൊതുവിശ്വാസപരിവട്ടത്തിലുള്ള ഒരു ആരാധാനാലയമാണെന്ന നിഗമനത്തി​​​​െൻറ ഉപഫലം മാത്രമായിരുന്നു. രജസ്വലകളായ സ്​ത്രീകൾക്കുള്ള വിലക്ക്​ നീക്കിയ നടപടി. ഇവിടെത്തന്നെയാണ്​ നമ്മുടെ സമരക്കാരുടെ യാഥാർത്ഥ പ്രശ്​നം.

ശബരിമലയെ പൊതു ആരാധാനകേന്ദ്രമായി പ്രഖ്യാപിച്ച​േതാടെ അവിടെ നിലനിന്നുപോന്ന പല കുത്തകാവകാശങ്ങളും ഒറ്റയടിക്ക്​ റദ്ദാക്കപ്പെടുന്നു. ആരൊക്കെയാണ്​ അതിൽ ചേതമുള്ളവരെന്നു കാണുക. ഒന്ന്​ 1902 മുതൽ തന്ത്രിക്കുത്തക കയ്യാളിവരുന്ന താഴമൺകുടുംബം. പൗരോഹിത്യമേലധികാരത്തി​​​​െൻറ ഇൗ പാരമ്പര്യാവകാശം ആദായനികുതിയുടെ പിടിയിൽപ്പെടാത്ത ഗംഭീരവരവിനം മാത്രമല്ല ഇൗ കുടുംബത്തിനു നൽകുന്നത്​. ദേശവിദേശങ്ങളിൽ പ്രതിഷ്​ഠാകർമവും താ​​ന്ത്രികാവകാശത്തിനും കയ്യാളാൻ പറ്റിയ സംസ്​കാരികമൂലധനം കൂടിയാണ്​. അങ്ങനെ ബ്രാഹ്​മണ്യം ഏക്കാലവും പുലർത്തിപ്പോന്ന സാമൂഹ്യസാംസ്​കാരിക ആധിപത്യത്തിനുള്ള ഇക്കാല കുറുക്കുവഴി കൂടിയാണ്​ ശബരിമലയിലെ പൗരോഹിത്യ കുത്തക.

പൂജാവിധി പഠിച്ച അ​ബ്രാഹണർക്കും ദേവസ്വം ക്ഷേത്രങ്ങളിൽ പൂജാരിപ്പണി തരമാവുന്ന പുതിയ കാലത്ത്​ ഇൗവ്യവ്​സഥ മുഖംതിരിച്ചു നിൽക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ്​ ശബരിമല. സന്നിധാനത്തും മാളികപ്പുറത്തും ‘മലയാള ബ്രാഹ്​മണ’ർക്കു മാത്രമേ (നമ്പൂതിരി എന്നു വായിക്കുക) ശാന്തിപ്പണി കിട്ടൂ. സുപ്രീംകോടതിയുടെ പുതിയ വിധിയോടെ ആ കുത്തകയും നഷ്​ടമാവുന്നു. അതാണ്​ യോഗക്ഷേമസഭകളുടെ ചേതം.

പന്തളം കൊട്ടാരമാണ്​ അടുത്ത സന്തപ്​തകുടുംബം. തിരുമല നായ്​ക്കനെ പേടിച്ച്​ പാണ്ഡ്യരാജ്യം വി​േട്ടാടിവന്ന കൂട്ടർ വാസ്​തവത്തിൽ ഇൗ പ്രദേശത്തെ ഒരു ജന്മികുടുംബം മാത്രമായിരുന്നു എന്നതാണ്​ ചരിത്രം. ‘പന്തളം രാജ്യം’ എന്ന ഉരുപ്പടി തന്നെ കേരളക്കരയിലുണ്ടായിട്ടില്ല. മറിച്ച്​ കൈപ്പുഴ തമ്പാനിൽനിന്ന്​ ഒൗദാര്യം കിട്ടിയതിൽ തുടങ്ങി കാ​ശുകൊടുത്തു വാങ്ങികൂട്ടിയ പല ദേശസ്​ഥലങ്ങളും ചേർത്ത്​ അവർ തന്നെ പറഞ്ഞുണ്ടാക്കിയ ‘രാജ്യ’മാണിത്​. തൃപ്പാപ്പൂർ തൊട്ട്​ കൊച്ചി വരെ പടയോട്ടം നടത്തി തിരുവിതാംകൂർ രാജ്യമുണ്ടാക്കിയ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ ഇങ്ങനൊരു ‘രാജ്യ’ത്തെ തൊടാതെ വിട്ടത്​. അങ്ങനൊരു രാജ്യമുണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്​. മാർത്താണ്ഡവർമക്ക്​ വിനീതദാസന്മാരായി നിന്നുകൊടുക്കാൻ ഇൗ ജന്മികൾക്ക്​ ക്ഷേത്രപ്രശ്​നമൊന്നുമില്ലാതിരുന്നതും അതുകൊണ്ടുതന്നെ. ഒടുവിൽ ശബരിമല അടക്കമുള്ള പ്രദേശങ്ങൾ തിരുവിതാംകൂറിന്​ സമർപ്പിച്ചിട്ട്​ പെൻഷൻകാശ്​ കൈപ്പറ്റിയതും (പന്തളം അടമാനം) മറ്റൊന്നുംകൊണ്ടല്ല. അങ്ങനെ 19ാം നൂറ്റാണ്ടി​​​​െൻറ ആദിയിൽത്തന്നെ തിരുവിതാംകൂറി​​​​െൻറ വകയായ ശബരിമലയിൽ ‘പന്തളം കൊട്ടാര’ത്തിനെന്തു കാര്യം? ഇവിടെയാണ്​ ഇൗ ക്ഷേത്രത്തിൽ അതിനൊക്കെ ഏറെ മു​േമ്പ നടന്ന മറ്റൊരധിനിവേശത്തി​​​​െൻറ ചരിത്രം ഒാർക്കേണ്ടത്​. മലയരയന്മാരുടെ ‘ചാത്തൻപുര’യായിരുന്ന ശബരിമലയെ ശൈവ-വൈഷ്​ണവ അധിനിവേശകാലത്ത്​ ‘ശാസ്​താസങ്കൽപം’ തിരുകി വൈദികമതക്കാർ കവർന്നു. ഇൗ ശാസ്​താവിൽ തങ്ങളുടെ കുമാരനായ അയ്യപ്പൻ വിലയം പ്രാപിച്ചെന്ന മിത്തുവഴിയാണ്​ പന്തളം കൊട്ടാരക്കാർ ക്ഷേ​ത്രത്തി​​​​െൻറ ഉടമസ്​ഥാവകാശം സ്​ഥാപിച്ചെടുത്തത്​. മലമുകളിലെ ദുർഘടമായ ഇൗ വനഭൂമിക്കുമേൽ ഇത്ര താൽപര്യമുണ്ടായതിനു കാരണം ആത്​മീയമൊന്നുമല്ല. തനി ഭൗതികം തന്നെ-കിഴക്കൻമലയിലെ വിപുലമായ സുഗന്ധദ്രവ്യ സമ്പത്ത്​. ആലപ്പുഴ തുറമുഖം, അറബിവാണിജ്യബന്ധം, വാവർ എന്ന അറബി വ്യാപാരി, അയ്യപ്പ​​​​െൻറ ആലപ്പുഴബന്ധങ്ങൾ, മുഹമ്മയിലെ ഇൗഴവക്കുട്ടി മാളികപ്പുറത്തമ്മയായത്​, അവരുടെ കുടുംബക്കാർക്ക്​ ശബരിമലയിലുണ്ടായിരുന്ന വെടിവഴിപാടവകാശം തുടങ്ങി മലഞ്ചരക്കിന്​ ഇൗ മലപുരാണത്തിലുള്ള കേന്ദ്രസ്​ഥാനത്തിലേക്ക്​ ചരിത്രപാതകൾ പലതുണ്ട്​. എന്തിലധികം ഇന്നും തിരുവാഭരണം കൊണ്ടുപോകുന്ന ആ പെട്ടി ഒന്നു നോക്കുക-ലക്ഷണമൊത്ത പഴയ അറബി ട്രഷർ ചെസ്​റ്റ്​!

ശബരിമലയിലെ തിരുവാഭരണ ഘോഷയാത്ര

‘പന്തളം അടമാനം’ വഴി തിരുവിതാംകൂറിനും, 1949ലെ തിരു-കൊച്ചി സംയോജന കവനൻറ്​ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡിനും സ്വന്തമായ ശബരിമലയിൽ ഇന്ന്​ പന്തളം കൊട്ടാരത്തിനുള്ളത്​ മിത്തുവഴിയുള്ള പിതൃസ്​ഥാനം മാത്രമാണ്​. ടി മിത്ത്​ ചമച്ചതാണെന്ന്​ പറഞ്ഞല്ലോ. അതെന്തായാലും, ഇൗ സാങ്കൽപികസ്​ഥാനം വച്ച്​ കൊട്ടാരക്കാർ ഉടമാവകാശം കിട്ടാൻ ​ൈഹക്കോടതിയിൽപോയി. സംഗതി തള്ളി. തുടർന്നുള്ള അപ്പീൽ സൂപ്രീംകോടതിയും തള്ളി. എങ്കിലും പരമോന്നത കോടതി ചെറിയൊരു ഒൗദാര്യം കാട്ടി-റിട്ട. ജസ്​റ്റീസ്​ കെ.ടി. തോമസിനെ മധ്യസ്​ഥനായി വച്ചു -വല്ല അവകാശവും കൊടുപ്പിക്കാമോ എന്നു നോക്കാൻ. മധ്യസ്​ഥൻ കോട്ടയത്ത്​​ 11 സിറ്റിങ്ങുകൾ വച്ചു. കൊട്ടാരത്തിന്​ പ്രത്യേകിച്ചൊരു അവകാശവുമില്ലെന്നു തന്നെ കണ്ടപ്പോൾ ടിയാൻ ഒരു നിർദ്ദേശം വെച്ചു -സന്നിധാനത്തെ ശാന്തിപ്പണിക്കാരെ തെരെഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ, നറുക്ക്​ എടുക്കാൻ പന്തളം കൊട്ടാരത്തിൽനിന്നുള്ള 10 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക്​ അവകാശം കൊടുക്കുക. മറ്റു കക്ഷികളും സമ്മതിച്ച്​ കോടതിയെ എഴുതി അറിയിച്ചു. ഇതാണ്​ പന്തളം കൊട്ടാരത്തിനുള്ള ഏക ‘അവകാശം’.

അവകാശക്കഥ അങ്ങനെ നീരാവിയാകു​േമ്പാൾ കൊട്ടാരത്തിന്​ ശബരിമലവച്ചുള്ള വരായ്​കയുടെ കഥ അങ്ങനെയല്ല, തിരുവാഭരണം പ്രദർശിപ്പിച്ച്​ കിട്ടുന്ന കാണിക്ക ‘അയ്യപ്പ​​​​െൻറ അച്ഛൻ’ എന്ന ലേബലിൽ പമ്പയിലുള്ള ഇരിപ്പുമുറിയിൽ വീഴുന്ന കാണിക്ക.... അങ്ങനെ ചിലത്​. ദോഷം പറയരുതല്ലോ, തന്ത്രി കുടുംബത്തി​​​​െൻറ ശബരിമല വരായ്​കയുടെ -ഏഴയലത്തു വരില്ല ഇൗ കിഴിയെങ്കിലും, ഇൗ നാണ്യ വിളയേക്കാളൊക്കെ പ്രധാനമാണ്​ രാജ്യത്തെ ഏറ്റവും വലിയ തീർഥാടന ക്ഷേത്രം വഴികിട്ടുന്ന സാംസ്​കാരിക മൂലധനം. അതാണ്​ പന്തളം കൊട്ടാരത്തി​​​​െൻറ സ്​റ്റേക്​​.

ശബരിമലയിലെ പ്രതിഷേധം

എൻ.എസ്​.എസി​​​​െൻറ ചേതത്തിന്​ രണ്ടു ഘടകങ്ങളുണ്ട്​. രണ്ടിനും ജാതീയതയുടെ തായ്​വേരാണുള്ളതും. പ്രത്യക്ഷഘടകം ദേവസ്വം നിയമനങ്ങളിലെ കുത്തകയാണ്​. നിലവിൽ, നിയമനങ്ങളിൽ 94 ശതമാനമാണ്​ ഇൗ പെരുന്ന കോക്കസി​​​​െൻറ കൈപ്പിടിയിലുള്ളത്​. ബാക്കിയുള്ളതിൽ ഇൗഴവർക്ക്​ 2.98 ശതമാനവും ദലിതർക്ക്​ 0.02 ശതമാനവും. ശബരിമല പൊതു ആരാധനലയമായി വിധിക്കപ്പെട്ടതോടെ ഇൗ നിയമനക്കുത്തകയുടെ ആരൂഢമാണ്​ ഇളകിപ്പോവുന്നത്​. അത്​ സഹിക്കാനുള്ള സമദൂരശേഷിയൊന്നും പെരുന്നക്കില്ല. അതുകൊണ്ട്​ അവർ കണ്ടെത്തിയ പോംവഴിയാണ്​ ‘നാമജപ പ്രതിഷേധം’ എന്ന രൂപത്തിൽ സ്വന്തം പെണ്ണുങ്ങളെ തെരുവിൽ അണി നിരത്തുന്ന കലാപരിപാടി. അതിനൊരു ബഹുസ്വര ഛായ നൽകാൻ സമാന ദുഃഖിതരായ തന്ത്രിമാരെയും യോഗക്ഷേമസഭയെയും പന്തളം കൊട്ടാരത്തെയും ഒപ്പം കൂട്ടി. വാസ്​തവത്തിൽ. ‘റെഡി ടു വെയ്​റ്റ്​’ എന്ന ചെറുകിട വനിതാ സംഘം പന്തളത്ത്​ കുത്തിയ കൊടി ഏതാനും മണിക്കൂറിനകം എൻ.എസ്​.എസ്​ പിടിച്ച്​ വിപുലപ്പെടുത്തുകയായിരുന്നു. അതിനവർ കണ്ടെത്തിയ ന്യായമറയിലാണ്​ (ആചാരസംരക്ഷണം) രണ്ടാം ഘടകം മറവുചെയ്യപ്പെട്ടത്. ബ്രഹ്മണാധിപത്യത്തിന്​ നായർ സമുദായം പരമ്പരാഗതമായി നിർവ്വഹിച്ചുപോന്ന ‘കണ്ണും കയ്യും കൽപനയും’ എന്ന കീഴാളസേവ. ചരിത്രപരമായ ഇൗ മനക്കൂറി​​​​െൻറ ജനാധിപത്യകാലത്തെ മറക്കുടയാണ്​ ബ്രാഹ്മണ്യാചാര സംരക്ഷണം. ചുരുക്കിയാൽ, തന്ത്രി -നമ്പൂതിരി ജാതികളുടെ അവകാശക്കുത്തകയും പന്തളം ക്ഷത്രിയ കുടുംബത്തി​​​​െൻറ അവകാശവും സംരക്ഷിക്കാൻ പഴയ ശൂദ്രമാടമ്പി സ്വന്തം ‘ജാതിധർമം’ ആചരിക്കുന്നു. അന്നത്തെപ്പോലെ ഇന്നും ഇൗ ജാത്യോപചാരഹോമത്തിന്​ ഹവിസ്സാക്കുന്നത്​ സ്വന്തം ‘കുലസ്​ത്രീ’കളെ !

ശബരിമല സ്​ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം

പന്തളത്ത്​ ​ഇൗ ​െഎക്യമുന്നണി നാമജപം തുടങ്ങിയപ്പോഴാണ്​ ഹിന്ദുത്വരാഷ്​ട്രീയക്കാർക്ക്​ ഉള്ളിൽ ലഡു പൊട്ടിയത്​. അതുവരെ ആരാധനയത്തിലെ ലിംഗ നീതിക്ക്​ സ്വാഗതഗാനം പാടിയവർ പൊടുന്നനെ ശ്രുതി മാറ്റിപ്പിടിച്ചു. സംഘപരിവാരത്തി​​​​െൻറ ഇൗ മലക്കം മറിച്ചിലിൽ അത്ഭുതമൊന്നുമില്ല. വ്യത്യസ്​ത ജാതിക്കൂട്ടങ്ങളായി നിൽക്കുന്ന ഹിന്ദു വിശ്വാസികളെ ജാതീയത നിലനിർത്തിക്കൊണ്ടുതന്നെ ഏകോപിപ്പിക്കുക എന്നതാണ്​ ഹിന്ദുത്വ രാഷ്​ട്രീയത്തി​​​​െൻറ മർമം. ലക്ഷ്യം ഒന്നേയുള്ളൂ -രാജ്യഭരണം ഇൗ മതക്കുടയുടെ ചൊൽപ്പടിയിലാക്കുക. അതിനു മുഖ്യതടസ്സം രാജ്യത്ത്​ നിലവിലുള്ള ഭരണഘടനയാണ്​. കാരണം, അത്​ മുന്നോട്ടുവയ്​ക്കുന്നത്​ ഭൂരിപക്ഷ ജനാധിപത്യമല്ല, ഭരണഘടനാ ജനാധിപത്യമാണ്​. എന്നുവെച്ചാൽ, എല്ലാത്തരം ന്യൂനപക്ഷങ്ങൾക്കും (മതം,ലിംഗം,ഭാഷ ഇത്യാദി) ബന്ധപ്പെട്ട തട്ടകങ്ങളിലെ ഭൂരിപക്ഷത്തിനു തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നൽകുന്ന ആധാര വ്യവസ്​ഥ. സ്വാഭാവികമായും ഭൂരിപക്ഷാധിപത്യം കാംക്ഷിക്കുന്ന കക്ഷിക്ക്​ ഇൗ സൈസ്​ ഭരണഘടന പ്രതിലോമകരമാണ്​. അത്​ റദ്ദാക്കാനുള്ള പരിശ്രമത്തി​​​​െൻറ ഭാഗമായി രാജ്യത്തെ ഭരണഘടനാസ്​ഥാപനങ്ങൾ ഒാരോന്നായി പൊളിച്ചടുക്കി വരികയുമാണ്​. ഭരണഘടന സംസാരിക്കുന്നത്​ ജുഡീഷ്യറി എന്ന ശരീരം വഴിയാവു​േമ്പാൾ ആ സ്​ഥാപനത്തോടുള്ള അമർഷം സ്വാഭാവികവുമാണ്​. ഇവിടെ സംഘ്​പരിവാരത്തെ സംബന്ധിച്ച്​ ‘സുവർണാവസരം’ എന്നത്​ രണ്ടു പക്ഷികൾക്കുള്ള ഒറ്റവെടിയാകുന്നു. ഒന്ന്​, ആചാര വിലക്ക്​ റദ്ദാക്കിയ കോടതി വിധിക്ക്​ ആധാരം ഭരണഘടനയാണ്​. അതുകൊണ്ട്​ ആഗ്രന്ഥം മതവിശ്വാസങ്ങൾക്ക്​ വിരുദ്ധമാണെന്നു ഭംഗ്യന്തരേണ ധ്വനിപ്പിക്കുക. രണ്ട്​, കേരളത്തിലും ഉത്തരേന്ത്യൻ മാതൃകയിൽ ഹിന്ദുവോട്ട്​ സമന്വയിപ്പിക്കാൻ വിശ്വാസികളെ വസൂലാക്കുക -പൊതു തി​​രഞ്ഞെടുപ്പ്​ പടിവാതിൽക്കലുണ്ട്​.

തന്ത്രി വിത്ത്​ തൊട്ട്​ ബി.ജെ.പി വരെ ലാഭചേതക്കാരുടെ വർണരാജിയിലെ ഒാരോ ഘടകവും ഇങ്ങനെ ആചാരത്തി​​​​െൻറ മറക്കുടയിൽ അണിചേരു​േമ്പാൾ ശബരിമലയുടെ മാനത്ത്​ ചരിത്രവും യാഥാർഥ്യങ്ങളും മഴവില്ലാക്കപ്പെടുന്നു. ആ മഴവിൽക്കാവടിയേന്തി കോമരം തുള്ളാനാണ്​ അവർ കേരളത്തെ നിർബന്ധിക്കുന്നത്​. മാസ്​ ഹിസ്​റ്റീരിയക്കു പറ്റിയ മയക്കുവെടിയാണല്ലോ ഭക്തി.

Show Full Article
TAGS:sabarimala Sabarimala issue Rahul Easwer Sreedharan Pillai 
Next Story