Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅ​ധി​കാ​ര​മാ​ക​രു​ത്​...

അ​ധി​കാ​ര​മാ​ക​രു​ത്​ കോ​ൺ​ഗ്ര​സിന്‍റെ മു​ഖ്യ അ​ജ​ണ്ട -വി.​ഡി. സ​തീ​ശ​ൻ

text_fields
bookmark_border
അ​ധി​കാ​ര​മാ​ക​രു​ത്​ കോ​ൺ​ഗ്ര​സിന്‍റെ മു​ഖ്യ അ​ജ​ണ്ട -വി.​ഡി. സ​തീ​ശ​ൻ
cancel

വി​ഷ​യം രാ​ഷ്​​ട്രീ​യ​മാ​യാ​ലും പ​രി​സ്​​ഥി​തി​യാ​യാ​ലും നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​യു​ന്ന നേ​താ​ വാ​ണ്​ വി.​ഡി. സ​തീ​ശ​ൻ. അ​ത്​ പ​ല​പ്പോ​ഴും സ്വ​ന്തം പാ​ർ​ട്ടി​ക്കോ നേ​താ​ക്ക​ൾ​ക്കോ പോ​ലും ഇ​ഷ്​​ട​പ്പെ ​ട്ടു​കൊ​ള്ള​ണ​മെ​ന്നി​ല്ല. പാ​ർ​ട്ടി​യു​ടെ സ​മീ​പ​ന​ങ്ങ​ളെ എ​തി​ർ​ക്കാ​നും തി​രു​ത്താ​നു​മു​ള്ള ജ​നാ​ ധി​പ​ത്യ​ബോ​ധ​ത്തെ രാ​ഷ്​​ട്രീ​യ ഭാ​വി​യെ​ക്കു​റി​ച്ച​ ആ​ശ​ങ്ക​ക്കു​ള്ളി​ൽ മൂ​ടി​വെ​ക്കാ​ൻ അദ്ദേഹം ഒ​രു ​ക്ക​മ​ല്ല. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടു​ക​ൾ ശ​രി​യ​ല്ലെ​ന്ന്​ തോ​ന്നി​യ​പ്പോ​ഴെ​ല്ലാം സ​തീ​ശ​ൻ എ​തി​ർ​ശ ​ബ്​​ദം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ തി​ണ്ണ നി​ര​ങ്ങി​യ​തു​കൊ​ണ്ട്​ വോ​ട്ട്​ കി ​ട്ടില്ല എന്ന്​ അദ്ദേഹം പറയുന്നു. പു​തി​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലും നി​ല​പാ​ടു​ക​ൾ തു​റ​ന്നു ​പ്ര​ ഖ്യാ​പി​ക്കു​ക​യാ​ണ് കോൺഗ്രസിലെ വിമത ശബ്​ദമായ,​ എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി​യും കെ.​പി.​സി.​സി ഉ​പാ​ധ്യ​ക്ഷ ​നും എം.​എ​ൽ.​എ​യു​മാ​യ വി.​ഡി. സ​തീ​ശ​ൻ...

ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​ന്നു. നി​ല​വി​ലെ രാ​ ഷ്​​ട്രീ​യസാ​ഹ​ച​ര്യം കോ​ൺ​ഗ്ര​സി​ന്​ എ​ത്ര​മാ​​ത്രം അ​നു​കൂ​ല​മാ​ണ്​?

ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ ഗ്ര​സി​ന്​ വ​ള​രെ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ല​ര​വ​ർ​ഷ​ത്തെ ഭ​ര​ണം ജ​നം വി​ല​യി​രു​ത്തി​ക്ക​ഴി​ഞ്ഞു. മോ​ദി ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്​വ്യ​വ​സ്​​ഥ താ​റു​മാ​റാ​യി. യു.​പ ി.​എ ഭ​ര​ണ​കാ​ല​ത്ത്​ രാ​ജ്യ​ത്തി​െ​ൻ​റ വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും സ​മ്പ​ത്തി​െ​ൻ​റ നീ​തി​പൂ​ർ​വ​മാ​യ വി​ത​ര​ണം ന​ട​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ​മോ​ദി സ​ർ​ക്കാ​റി​െ​ൻ​റ ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളു​മെ​ല ്ലാം കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള​താ​ണ്. താ​ഴേ​ക്കി​ട​യി​ലേ​ക്ക്​ സ​മ്പ​ത്തി​​െ​ൻ​റ വി​ത​ര​ണ ം ന​ട​ക്കു​ന്നി​ല്ല. പെ​ട്രോ​ളി​യം ഉ​ൽ​പന്ന​ങ്ങ​ളു​ടെ വി​ല കു​റ​ക്കാ​തെ സ​ർ​ക്കാ​ർ വ​ൻ സാ​മ്പ​ത്തി​ക​നേ​ട ്ട​മാ​ണ്​ ഉ​ണ്ടാ​ക്കി​യ​ത്. പ​ക്ഷേ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ഗു​ണം കി​ട്ടി​യി​ല്ല. കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ ​ത്തു. ക​ർ​ഷ​ക ആ​ത്​​മ​ഹ​ത്യ വ​ർ​ധി​ച്ചു. ഇ​തി​െ​ൻ​റ പ്ര​തി​ഫ​ല​ന​മാ​ണ്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള ി​ൽ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ ബി.​ജെ.​പി​ക്കേ​റ്റ തി​രി​ച്ച​ടി. ഇ​വി​ട​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യി തി​രി​ച്ചു​വ ​രാ​നാ​യ​ത്​ കോ​ൺ​ഗ്ര​സി​െ​ൻ​റ ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ലാ​ക​െ​ട്ട, പാ​ർ​ല ​മെ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഒ​രു കാ​ര​ണ​വ​ശാ​ലും അ​ക്കൗ​ണ്ട്​ തു​റ​ക്കി​ല്ല എ​ന്ന്​ ഞ​ങ്ങ​ൾ​ക ്ക്​ ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ട്.

യു.​പി​യി​ൽ ബി.​എ​സ്.​പി-​എ​സ്.​പി മ​ഹാ​സ​ഖ്യ​ത്തി​ൽ​നി​ന്ന്​ കോ​ൺ​ഗ ്ര​സ്​ പു​റ​ത്താ​ണ​ല്ലോ?

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ അ​വ​രു​ടെ സ​ഖ്യ​ത്തി​ൽ​ ഞ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ സ ീ​റ്റ്​ ത​രാ​നാ​വി​ല്ല. ദേ​ശീ​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സ്​ യു.​പി പോ​ലൊ​രു വ​ലി​യ സം​സ്​​ഥാ​ന ​ത്ത്​ ര​ണ്ടോ നാ​ലോ സീ​റ്റി​ൽ മ​ത്സ​രി​ക്കേ​ണ്ട ക​ക്ഷി​യ​ല്ല. യു.​പി​യി​ൽ 2009ൽ ​കോ​ൺ​ഗ്ര​സ്​ ഒ​റ്റ​ക്ക്​ മ ​ത്സ​രി​ച്ച്​ 21 സീ​റ്റ്​ നേ​ടി​യി​ട്ടു​ണ്ട്​. കോ​ൺ​​ഗ്ര​സ്​ അ​വി​ടെ​നി​ന്ന്​ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു​ എ​ന്ന്​ പ​ല​രും പ്ര​ച​രി​പ്പി​ക്കു​േ​മ്പാ​ഴാ​ണ്​​ രാ​ഹു​ലി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ആ ​വി​ജ​യം നേ​ടാ​നാ​യ​ ത്. അ​വി​ടെ കോ​ൺ​ഗ്ര​സി​ന്​ ഒ​രു അ​ടി​ത്ത​റ​യു​ണ്ട്. അ​ത്​ ന​ഷ്​​ട​പ്പെ​ടു​ത്തി ആ​രു​മാ​യും സ​ഖ്യ​മു​ണ്ടാ ​ക്കാ​നാ​വി​ല്ല. സ​ഖ്യ​ത്തി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സി​നെ മാ​റ്റിനി​ർ​ത്തു​ന്ന​താ​ണ്​ ന​ല്ല​ത്​ എ​ന്ന​ത്​​ എ​സ്.​പി​യു​ടെ​യും ബി.​എ​സ്.​പി​യു​ടെ​യും തീ​രു​മാ​ന​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​ന്ന​തി​ന്​ ​ശേ​ഷ​മേ ആ ​തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നോ തെ​റ്റാ​യി​രു​ന്നോ എ​ന്ന്​ പ​റ​യാ​നാ​കൂ.

ന​രേ​ന്ദ്ര മോ​ദി​യെ ന േ​രി​ടാ​ൻ കെ​ൽ​പു​ള്ള നേ​താ​വാ​യി വ​ള​രാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ?

തീ​ർ​ച്ച​യാ​ യും. ഹി​ഡ​ൻ അ​ജ​ണ്ട​ക​ളും വാ​ചാ​ടോ​പ​വു​മാ​ണ്​ മോ​ദി​ക്കു​ള്ള​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ ജ​ന​ങ്ങ​ൾ​ക്ക്​ അ​റ ി​യാം. അ​ദ്ദേ​ഹം straight forward ആ​ണ്. കൗ​ശ​ലം നി​റ​ഞ്ഞ, ത​ന്ത്ര​ശാ​ലി​യാ​യ ഒ​രു രാ​ഷ്​​ട്രീ​യ നേ​താ​വാ​യി​രി​ക്കി​ല് ല രാ​ഹു​ൽ. പ​ക്ഷേ, ക​ഠി​നാ​ധ്വാ​നി​യാ​യ, വി​ശാ​ല കാ​ഴ്​​ച​പ്പാ​ടു​ള്ള, ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തെ പ്ര​തി​നി​ധാ ​നം ചെ​യ്യാ​ൻ ക​ഴി​യു​ന്ന നേ​താ​വാ​ണ്​ അ​ദ്ദേ​ഹം. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും സം​സ്​​കാ​ര​ങ്ങ​ളെ​യും ഉ​ൾ ​ക്കൊ​ള്ളു​ന്ന വി​ശാ​ല വീ​ക്ഷ​ണ​മാ​ണ്​ കോ​ൺ​ഗ്ര​സി​േ​ൻ​റ​ത്. അ​ത്​ നെ​ഞ്ചി​ലേ​റ്റാ​നും മു​ന്നോ​ട്ടു​ക ൊ​ണ്ടു​പോ​കാ​നും ക​ഴി​യു​ന്ന വ്യ​ക്​​തി​ത്വംത​ന്നെ​യാ​ണ്​ രാ​ഹു​ൽ. അ​ദ്ദേ​ഹം സം​സാ​രി​ക്കി​ല്ല, വാർത്താ സ​മ്മേ​ള​നം ന​ട​ത്തി​ല്ല, പ്ര​സം​ഗി​ക്കി​ല്ല എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ആ​ക്ഷേ​പം. അ​തെ​ല്ലാം തി​രു​ത്തി​ യെ​ഴു​തി​യി​ല്ലേ. അ​തേ​സ​മ​യം, മോ​ദി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ​ക്ക്​ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സം ന​ഷ്​​ട ​പ്പെ​ട്ടു. അ​ദ്ദേ​ഹം പ​റ​യു​ന്ന​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ത​മ്മി​ൽ ഒ​രു​പാ​ട്​ അ​ക​ല​മ​ു​ണ്ടെ​ന്ന യാ ​ഥാ​ർ​ഥ്യം​ ജ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണ ി ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ ക​ഴി​യു​ന്നു​ണ്ടോ?

ബി.​ജെ.​പി ദേ​ശീ​യ​ത​ല​ത്തി​ലെ​ ന്നപോ​ലെ സം​സ്​​ഥാ​ന​ത​ല​ത്തി​ലും എ​ല്ലാ വി​ഷ​യ​ങ്ങ​ളെ​യും വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലെ സ്വ​ത്ത്​ സ​ർ​ക്കാ​ർ കൊ​ണ്ടു​പോ​കു​ന്നു എ​ന്നും മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ പ​ള്ളി​ക​ളു​ടെ സ്വ​ത്ത്​ അ​വ​ർ​ത​ന്നെ എ​ടു​ക്കു​ന്നു എ​ന്നും പ​റ​ഞ്ഞ്​ ഹി​ന്ദു​വി​കാ​രം ഇ​ള​ക്കി​വി​ടാ​ൻ ബി.​ജെ.​പി വ​ർ​ഷ​ങ്ങ​ളാ​യി ശ്ര​മി​ക്കു​ന്നു. അ​തി​നെ അ​തേ അ​ർ​ഥ​ത്തി​ൽ​ത​ന്നെ നേ​രി​ട​ണ​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സും യു.​ഡി.​എ​ഫും കു​റ​ച്ചു​കൂ​ടി ശ​ക്​​ത​മാ​യി ബി.​ജെ.​പി​യെ ല​ക്ഷ്യം വെ​ക്ക​ണം എ​ന്നു​ത​ന്നെ​യാ​ണ്​ എ​െ​ൻ​റ അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യ​ത്തി​ൽ സി.​പി.​എം കൈ​ക്കൊ​ള്ളു​ന്ന സ​മീ​പ​ന​ത്തോ​ടും എ​നി​ക്ക്​ വ്യ​ത്യ​സ്​​ത അ​ഭി​പ്രാ​യ​മാ​ണ്. ബി​.ജെ.​പി ശ്രീ​കൃ​ഷ്​​ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര ന​ട​ത്തു​േ​മ്പാ​ൾ സ​മാ​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ല്ല സി.​പി.​എം പ്ര​തി​ക​രി​ക്കേ​ണ്ട​ത്. അ​വ​ർ ജാ​തീ​യ​മാ​യി പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ സി.​പി.​എം ഇ​പ്പു​റ​ത്ത്​ ജാ​തിമ​തി​ൽ ഉ​ണ്ടാ​ക്കു​ന്നു.

ബി.​ജെ.​പി സൃ​ഷ്​​ടി​ക്കു​ന്ന വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണംകൊ​ണ്ട്​ ത​ന്നെ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ അ​ബ​ദ്ധ​മാ​ണ്​. അ​തി​ശ​ക്​​ത​മാ​യ മ​തേ​ത​ര നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്​ ബി.​ജെ.​പി​ക്കു​ള്ള ഏ​റ്റ​വും ന​ല്ല മ​റു​പ​ടി. ഹി​ന്ദു​ക്ക​ൾ​ക്കി​ട​യി​ലോ മ​ത​ങ്ങ​ൾ​ക്കി​ട​യി​ലോ ഭി​ന്ന​ത​യു​ണ്ടാ​ക്കി താ​ൽ​ക്കാ​ലി​ക​മാ​യി ബി.​ജെ.​പി​യെ നേ​രി​ടു​ക എ​ന്ന രീ​തി​യോ​ട്​ യോ​ജി​പ്പി​ല്ല. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എ​മ്മും ഇ​ന്ന്​ ആ ​സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ ഏ​റ്റ​വും വ​ലി​യ ശ​ക്​​തി കോ​ൺ​ഗ്ര​സാ​ണ്. സി.​പി.​എ​മ്മി​നോ മ​റ്റ്​ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്കോ രാ​ജ്യ​വ്യാ​പ​ക​മാ​യി ബി.​ജെ.​പി​യു​ടെ ഭീ​ഷ​ണി ചെ​റു​ക്കാ​നാ​വി​ല്ല. കേ​ര​ള​ത്തി​ൽ ബി.​ജെ.​പി​യെ എ​തി​ർ​ക്കാ​ൻ ഏ​റ്റ​വും മു​ന്നി​ൽ നി​ൽ​ക്കേ​ണ്ട​ത്​ കോ​ൺ​ഗ്ര​സാ​ണ്. പാ​ർ​ട്ടി കു​റേ​ക്കൂ​ടി ശ​ക്​​ത​മാ​യി അ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം.

പക്ഷേ, ഇൗ യാഥാർഥ്യം കോൺഗ്രസ്​ നേതൃത്വം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?

ഇതുസംബന്ധിച്ച്​ പാർട്ടിക്കുള്ളിൽ ശക്​തമായ ചർച്ചകൾ നടക്കുന്നുണ്ട്​. നിരന്തരം വിഷയങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നതാണ്​ കോൺഗ്രസ്​ നേരിടുന്ന ഒരു വെല്ലുവിളി. ബി.ജെ.പിക്കെതിരെ യുദ്ധമുഖം തുറക്കു​േമ്പാൾ വീഴ്​ചകൾ ചൂണ്ടിക്കാട്ടി സംസ്​ഥാന സർക്കാറിനെ ആക്രമിക്കുന്നില്ല എന്ന പരാതി വരും. ഒരേസമയം കേന്ദ്ര, സംസ്​ഥാന സർക്കാറുകൾക്കെതിരെയും സംഘ്​പരിവാറിനെതിരെയും യുദ്ധമുഖങ്ങൾ തുറന്നുവെക്കേണ്ടിവരുന്നതിന്‍റെ പ്രതിസന്ധി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്​ എന്നത്​ യാഥാർഥ്യമാണ്​. ഞങ്ങളെപ്പോലുള്ളവരുടെ മുഖ്യ പരിഗണന വർഗീയതയെ നേരിടുക എന്നതിനാണ്​. അതിന്​ കോൺഗ്രസിനേ കഴിയൂ. അത്​ എങ്ങനെ വേണമെന്ന ചർച്ചയും പാർട്ടിയിൽ നടക്കുന്നുണ്ട്​. ബി.ജെ.പിയെയും സി.പി.എമ്മിനെയും തുല്യമായി നേരിടണമെന്നും ബി.ജെ.പിയെ കൂടുതൽ ശക്​തമായി ലക്ഷ്യം വെക്കണമെന്നും രണ്ടഭിപ്രായം ഉള്ളവരും പാർട്ടിയിലുണ്ട്. കേന്ദ്രത്തിലായാലും കേരളത്തിലായാലും അധികാരത്തിൽ തിരിച്ചുവരുക എന്നതാകരുത്​, പകരം വർഗീയതയെ കുഴിച്ചുമൂടുക എന്നതാകണം കോൺഗ്രസിന്‍റെ മുഖ്യ അജണ്ട. അധികാരം സെക്കൻഡ്​ ഒാപ്​ഷനായി മാത്രമേ കാണാവൂ.

സ​ർ​ക്കാ​റി​െ​ൻ​റ വീ​ഴ്​​ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​നും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഏ​​റ്റെ​ടു​ക്കാ​നും പ്ര​തി​പ​ക്ഷ​ത്തി​ന്​​ ക​ഴി​യാ​തെപോ​കു​ന്നു​ണ്ടോ?

ഭ​ര​ണ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാറിനെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്താ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, വി​ഷ​യ​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഒ​രു വി​ഷ​യം ന​മ്മ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നാ​ൽ അ​തു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​പ്പോ​ഴേ​ക്കും മ​റ്റൊ​രു വി​ഷ​യം വ​രും. ഇ​തൊ​രു പ്ര​തി​സ​ന്ധി ത​ന്നെ​യാ​ണ്. ഇ​ൗ ഘ​ട്ട​ത്തി​ൽ​ത​ന്നെ പെ​ട്രോ​ളി​യം വി​ല വ​ർ​ധ​ന​​ അ​ട​ക്കം കേ​ന്ദ്ര​സ​ർ​ക്കാ​റി​െ​ൻ​റ ന​യ​ങ്ങ​ളെ​യും വ​ർ​ഗീ​യ സ​മീ​പ​ന​ങ്ങ​ളെ​യും എ​തി​​ർ​ക്കേ​ണ്ട​തു​മു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റുക​ൾ​ക്കെ​തി​രെ ഉ​യ​ർ​ത്തേ​ണ്ടി​വ​രു​ന്ന​ത്. ഒ​രു വി​ഷ​യ​ത്തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​േ​മ്പാ​ൾ എ​ന്തു​കൊ​ണ്ടാ​ണ്​ മ​റ്റൊ​രു വി​ഷ​യ​ത്തെ​ക്കു​റി​ച്ച്​ പ​റ​യാ​ത്ത​തെ​ന്ന്​ ചോ​ദ്യം വ​രു​ന്നു. ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കേ​ണ്ടി​വ​രു​േ​മ്പാ​ഴു​ള്ള ഒ​രു പ്ര​തി​സ​ന്ധി ചെ​റു​ത​ല്ല. എ​നി​ക്ക്​ പ്ര​ധാ​ന​മെ​ന്ന്​ തോ​ന്നു​ന്ന വി​ഷ​യ​മാ​കി​ല്ല മ​റ്റൊ​രാ​ളു​ടെ മു​ൻ​ഗ​ണ​ന. വ്യ​ക്​​തി​ക​ളും ഗ്രൂ​പ്പു​ക​ളും മാ​റു​േ​മ്പാ​ൾ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളും മാ​റും. ഞ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ​ക്ക്​ ചി​ല​പ്പോ​ൾ പ​രി​ഗ​ണ​ന കി​ട്ടു​ന്നി​ല്ലെ​ന്ന ഗൗ​ര​വ​ത​ര​മാ​യ പ്ര​ശ്​​ന​വു​മു​ണ്ട്.

vd-satheesan
പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ രാഹുൽ ഗാന്ധിക്കൊപ്പം വി.ഡി. സതീശൻ


ഗു​രു​വാ​യൂ​ർ, വൈ​ക്കം സ​ത്യ​ഗ്ര​ഹ​ങ്ങ​ളെ പി​ന്തു​ണ​ച്ച്​ സാ​മൂ​ഹി​ക പ​രി​ഷ്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്ക്​ വ​ഹി​ച്ച പാ​ര​മ്പ​ര്യ​മു​ള്ള കോ​ൺ​ഗ്ര​സ്​ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട്​ എ​ടു​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​?

എ​നി​ക്ക്​ ഇൗ ​വി​ഷ​യ​ത്തി​ൽ വ്യ​ത്യ​സ്​​ത നി​ല​പാ​ടാ​ണു​ള്ള​ത്. അ​ത്​ പാ​ർ​ട്ടി​യി​ൽ വ്യ​ക്​​ത​മാ​യി പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. സ്​​ത്രീ സ​മ​ത്വം എ​ന്ന ആ​ശ​യ​ത്തെ മു​റു​കെ​പ്പി​ടി​ക്കു​ന്ന ആ​ളാ​ണ്​ ഞാ​ൻ. കോ​ൺ​ഗ്ര​സി​െ​ൻ​റ അ​ടി​സ്​​ഥാ​ന ത​ത്ത്വ​വും അ​താ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളു​ടെ​യെ​ല്ലാം യ​ഥാ​ർ​ഥ കാ​ര​ണം മ​ല​യാ​ളി സ​മൂ​ഹ​ത്തി​െ​ൻ​റ ഇ​ട​യി​ലു​ള്ള സ്​​ത്രീ​വി​രു​ദ്ധ​ത​യാ​ണ്​ എ​ന്നാ​ണ്​ ഞാ​ൻ ക​രു​തു​ന്ന​ത്. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റിെ​ൻ​റ കാ​ല​ത്ത്​ ശ​ബ​രി​മ​ല വി​ഷ​യം കോ​ട​തി​യി​ൽ വ​ന്ന​പ്പോ​ൾ നി​ല​വി​ലെ ആ​ചാ​ര​ങ്ങ​ൾ മാ​റ്റേ​ണ്ട എ​ന്നാ​ണ്​ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​ത്. പ​ക്ഷേ, ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷ​യം കൈ​കാ​ര്യം ചെ​യ്​​ത രീ​തി​യി​ൽ പാ​ളി​ച്ച​യു​ണ്ടാ​യി. വി​ഷ​യം വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ക എ​ന്ന ബി.​ജെ.​പി​യു​ടെ ര​ഹ​സ്യ അ​ജ​ണ്ട​ക്ക്​ വെ​ള്ള​വും വ​ള​വും പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ സ​ർ​ക്കാ​ർ ചെ​യ്​​ത​ത്. സ​ർ​ക്കാ​രി​െ​ൻ​റ ന​ട​പ​ടി​ക​ളു​ടെ​യെ​ല്ലാം നേ​ട്ടം കി​ട്ടി​യ​ത്​ ബി.​ജെ.​പി​ക്കാ​ണ്.

ശ​ബ​രി​മ​ല വി​ഷ​യം കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ഏ​റെ ച​ർ​ച്ച ചെ​യ്​​ത ശേ​ഷ​മാ​ണ്​ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. കോ​ട​തി​വി​ധി​ക്ക​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്​ ആ​ദ്യം പ്ര​തി​പ​ക്ഷ നേ​താ​വി​ൽ​നി​ന്നും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നി​ൽ​നി​ന്നു​മെ​ല്ലാം ഉ​ണ്ടാ​യ​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​േ​ട്ട​റെ വ്യ​ത്യ​സ്​​ത അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്. കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വേ​റൊ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞു. ​കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യം രാ​ഹു​ലി​െ​ൻ​റ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സം​സ്​​ഥാ​ന​ഘ​ട​ക​ത്തി​ന്​ പ്ര​ത്യേ​ക​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്​ ഉ​ണ്ടാ​യ​ത്. സ്​​​ത്രീ​സ​മ​ത്വം, ലിം​ഗ​നീ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​ണ്ടു​മു​ത​ലേ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത പ​ു​രോ​ഗ​മ​ന​പ​ര​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള പാ​ർ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ സ്​​ത്രീ​സ​മ​ത്വ​ത്തി​െ​ൻ​റ പേ​രി​ല​ല്ല ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ന്ന​ത്. വി​ഷ​യം വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ അ​വ​സ​ര​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​രു​തെ​ന്ന സ​ദു​ദ്ദേ​ശ്യംകൂ​ടി എ​െ​ൻ​റ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. അ​തു​കൊ​ണ്ടാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്​​ത നി​ല​പാ​ട്​ എ​ടു​ക്കു​േ​മ്പാ​ഴും ഞാ​ൻ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​ത്ത​ത്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ആ​ൾ​ക്കൂ​ട്ട​ത്തി​ന്​ പി​റ​കെ പോ​ക​രു​തെ​ന്ന്​ താ​ങ്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്ന​ല്ലോ?

അ​ന്നും ഇ​ന്നും ഞാ​ൻ അ​തേ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ബി.​ജെ.​പി ന​ട​ത്തു​ന്ന​തുപോ​ലെ നാ​മ​ജ​പ ഘോ​ഷ​യാ​ത്ര ന​ട​ത്തേ​ണ്ട പാ​ർ​ട്ടി​യ​ല്ല കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സി​ന്​ അ​തി​േ​ൻ​റ​താ​യ പാ​ര​മ്പ​ര്യ​വും വ​ഴി​ക​ളു​മു​ണ്ട്. വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര​യ​ല്ല, രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണ യാ​ത്ര ന​ട​ത്താ​ൻത​ന്നെ​യാ​യി​രു​ന്നു തീ​രു​മാ​നം. ബി.​ജെ.​പി ഇൗ ​വി​ഷ​യം ആ​ളി​ക്ക​ത്തി​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ വേ​ണ​മെ​ങ്കി​ൽ ഒാ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​ന്ന്​ കോ​ട​തി​വി​ധി മ​റി​ക​ട​ക്കാം. എ​ന്നാ​ൽ, ഇൗ ​വി​ഷ​യ​ത്തി​ലൂ​ടെ ബി.​ജെ.​പി കു​റ​ച്ച്​ വ​ള​രു​ക​യാ​ണെ​ങ്കി​ൽ വ​ള​ർ​ന്നോ​െ​ട്ട എ​ന്ന ര​ഹ​സ്യ അ​ജ​ണ്ട​യാ​ണ്​ പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എ​മ്മി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തുവ​ഴി കോ​ൺ​ഗ്ര​സി​​െ​ൻ​റ വോ​ട്ട്​ ബാ​ങ്കി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യി​ക്കോ​െ​ട്ട എ​ന്നും അ​വ​ർ ക​ണ​ക്കു​കൂ​ട്ടി.

താ​ൽക്കാ​ലി​ക ലാ​ഭ​ത്തി​ന്​ വേ​ണ്ടി​യു​ള്ള ഇ​ത്ത​രം അ​ജ​ണ്ട​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ശ​ക്​​തി​ക​ളെ വ​ള​ർ​ത്തു​ന്ന​ത്. മ​തേ​ത​ര കാ​ഴ്​​ച​പ്പാ​ടോ​ടെ​യാ​ണ്​ ഇ​തി​നെ നേ​രി​ടേ​ണ്ട​ത്. രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണ ജാ​ഥ​യാ​യി​രു​ന്നു ന​ട​ത്തേ​ണ്ട​ത്​ എ​ന്നാ​ണ്​ ഇ​പ്പോ​ഴും എ​െ​ൻ​റ അ​ഭി​പ്രാ​യം. ​ സി.​പി.​എ​മ്മി​െ​ൻ​റ​യും ബി.​ജെ.​പി​യു​ടെ​യും കാ​പ​ട്യം തു​റ​ന്നു​കാ​േ​ട്ട​ണ്ട​ത്​ കോ​ൺ​ഗ്ര​സാ​ണ്. പ്ര​ള​യ​കാ​ല​ത്ത്​ ഒ​ന്നി​ച്ചു​നി​ന്ന​വ​രാ​ണ്​ മ​ല​യാ​ളി​ക​ൾ. അ​ത്​ ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​യി​രു​ന്നു. പ​ക്ഷേ, ശ​ബ​രി​മ​ല​യെ ചെ​ല്ലി അ​വ​ർ ഇ​രു​ധ്രു​വ​ങ്ങ​ളി​ലാ​യി. സം​ഘ്​​പ​രി​വാ​ർ ശ​ക്​​തി​ക​ൾ​ക്കും സ​ർ​ക്കാ​റി​നും ഇ​തി​ൽ തു​ല്യ പ​ങ്കാ​ണു​ള്ള​ത്. ര​ഹ​സ്യ അ​ജ​ണ്ട വെ​ച്ചു​കൊ​ണ്ടാ​ണ്​ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ കേ​ന്ദ്ര, സം​സ്​​ഥാ​ന നേ​തൃ​ത്വ​ങ്ങ​ളു​ടേ​ത്​ വ്യ​ത്യ​സ്​​ത നി​ല​പാ​ടാ​യി​രു​ന്ന​ല്ലോ?

കോ​ൺ​ഗ്ര​സ്​ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ്. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​െ​ൻ​റ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ ഇൗ ​വി​ഷ​യ​ത്തി​ൽ ദീ​ർ​ഘ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഞാ​ന​ട​ക്കം വ്യ​ത്യ​സ്​​ത അ​ഭി​പ്രാ​യ​ങ്ങ​ൾ പറ​ഞ്ഞി​ട്ടു​ണ്ട്. മ​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ഉ​ള്ള​വ​രു​മു​ണ്ട്. അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. കാ​ര​ണം അ​വ​രു​ടെ ഉ​ത്​​ക​ണ്​​ഠ മ​റ്റൊ​ന്നാ​ണ്. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്​ വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​ത്​ ബി.​ജെ.​പി മാ​ത്ര​മാ​ണ്​ എ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്കു​ന്ന​ത്​ വി​ശ്വാ​സി​ക​ളെ ബി.​ജെ.​പി പാ​ള​യ​ത്തി​ലേ​ക്ക്​ ന​യി​ക്കും എ​ന്ന ഉ​ത്​​ക​ണ്​​ഠ​യാ​ണ്​ അ​വ​ർ പ​ങ്കു​വെ​ച്ച​ത്. വി​ഷ​യം രാ​ഷ്​​ട്രീ​യ​മാ​യി മു​ത​ലെ​ടു​ത്ത്​ ഹി​ന്ദു വി​ശ്വാ​സി സ​മൂ​ഹ​ത്തെ പൂ​ർ​ണ​മാ​യി ത​ങ്ങ​ളു​ടെ പി​ന്നി​ൽ അ​ണി​നി​ര​ത്താ​ൻ ബി.​ജെ.​പി ശ്ര​മി​ക്കു​​മോ എ​ന്ന അ​വ​രു​ടെ രാ​ഷ്​​ട്രീ​യ​മാ​യ ആ​ശ​ങ്ക​യെ കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക്ക്​ അ​ത്​ ആ​വ​ശ്യ​വു​മാ​ണ്. അ​ല്ലാ​തെ അ​വ​രു​ടെ സ​ത്യ​സ​ന്ധ​ത​യി​ല്ലാ​യ്​​മ​യ​ല്ല വി​ഷ​യം.

കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. അ​തി​ന്​ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​െ​ൻ​റ അ​നു​മ​തി​യു​മു​ണ്ട്. സം​ഘ്​​പ​രി​വാ​റി​നെ രാ​ഷ്​​ട്രീ​യ​മാ​യി നേ​രി​ടു​ക എ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ കോ​ൺ​ഗ്ര​സി​നെ എ​ത്തി​ക്കു​ക എ​ന്ന​ത്​ പ്ര​ധാ​ന​മാ​ണ്​. എ​േ​ൻ​റ​തി​ന്​ സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​മു​ള്ള ഒ​രു​പാ​ട്​ പേ​ർ പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്. ​എ​െ​ൻ​റ വ്യ​ക്​​തി​പ​ര​മാ​യ നി​ല​പാ​ട്​ വ​ള​രെ വ്യ​ക്​​ത​മാ​ണ്. സ്​​ത്രീ​സ​മ​ത്വ​ത്തി​ന്​ വേ​ണ്ടി നി​ൽ​ക്കു​ന്ന​യാ​ളാ​ണ്​ ഞാ​ൻ. പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ്​​ത്രീ​വി​രു​ദ്ധ നി​ല​പാ​ട്​ മാ​റ​ണ​മെ​ന്നാ​ണ്​ എ​െ​ൻ​റ അ​ഭി​പ്രാ​യം. സി.​പി.​എം ആ​ക്ഷേ​പി​ക്കു​ന്ന​തു​പോ​ലെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ത​മ്മി​ൽ ഒ​രു​കാ​ല​ത്തും ബ​ന്ധ​മു​ണ്ടാ​യി​ട്ടി​ല്ല. ഉ​ണ്ടാ​വു​ക​യു​മി​ല്ല. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സ്വീ​ക​രി​ച്ച നി​ല​പാ​ട്​ ഒ​രുപ​ക്ഷേ ബി.​ജെ.​പി​യു​ടേ​തി​ന്​ സ​മാ​ന​മാ​യി​ട്ടു​ണ്ടാ​കാം. അ​തി​ന​ർ​ഥം കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന​ല്ല.

താ​ങ്ക​ൾ എ​ന്നും ഹ​ർ​ത്താ​ൽ വി​രു​ദ്ധ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ​​ല്ലോ. പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ടെ യു.​ഡി.​എ​ഫും പ​ല​ത​വ​ണ ഹ​ർ​ത്താ​ൽ ന​ട​ത്തി. ഇ​തി​നോ​ട്​ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു?

ആ​ര്​ ന​ട​ത്തു​ന്ന​താ​യാ​ലും ഹ​ർ​ത്താ​ല​ി​നെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ടാ​ണ്​ എ​നി​ക്കു​ള്ള​ത്. ഹ​ർ​ത്താ​ലും വ​ഴി​ത​ട​യ​ലും കാ​ല​ഹ​ര​ണ​പ്പെ​ട്ട സ​മ​ര​രീ​തി​ക​ളാ​ണ്. ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ക്കാ​ൻ ഒ​രു​ങ്ങി​യ യു.​ഡി.​എ​ഫ്, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ ഹ​ർ​ത്താ​ൽ​വി​രു​ദ്ധ​ർ എ​ന്ന്​ മു​ദ്ര​കു​ത്ത​പ്പെ​ട്ട ഞാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഇ​ട​പെ​ട്ട്​ പ​ല​ത​വ​ണ പി​ന്തി​രി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ്​ ഒ​രി​ക്ക​ലും ഹ​ർ​ത്താ​ൽ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ എ​െ​ൻ​റ അ​ഭി​പ്രാ​യം. ര​ണ്ട്​ പ​തി​റ്റാ​ണ്ടാ​യി ഞാ​ൻ ഒ​രു ഹ​ർ​ത്താ​ലി​ലും പ​​െ​ങ്ക​ടു​ത്തി​ട്ടി​ല്ല. വ​ഴി​മു​ട​ക്കി സ​മ​രം ചെ​യ്യു​ന്ന​തി​നും ഞാ​ൻ എ​തി​രാ​ണ്. എ​നി​ക്ക്​ ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ട്ട ഗ്ര​ന്ഥം ഭ​ര​ണ​ഘ​ട​ന​യാ​ണ്.

അ​തി​െ​ൻ​റ ച​ട്ട​ക്കൂ​ടി​ൽ നി​ൽ​ക്കാ​നാ​ണ്​ ഇ​ഷ്​​ടം. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. നാ​ളെ നി​ങ്ങ​ൾ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്​ പ​റ​യാ​നു​ള്ള അ​ധി​കാ​രം ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക്കു​മി​ല്ല. അ​ങ്ങ​നെ പ​റ​യു​ന്ന​ത്​​ വ്യ​ക്​​തിസ്വാ​ത​ന്ത്ര്യ​ത്തി​ന്മേലു​ള്ള സം​ഘ​ടി​ത​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. അ​ത്​ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​ഃസ​ത്ത​ക്ക്​ നി​ര​ക്കു​ന്ന​ത​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ടൊ​ന്നും ഒ​രി​ക്ക​ലും യോ​ജി​ക്കാ​നാ​വി​ല്ല. ​ലോ​ക​ത്തി​ന്​​ത​ന്നെ പു​തി​യ സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. ​

vd-satheesan
ഉമ്മൻ ചാണ്ടി, എ.കെ. ആൻറണി എന്നിവർക്കൊപ്പം വി.ഡി. സതീശൻ ഒരു പൊതുപരിപാടിയിൽ


കോ​ൺ​ഗ്ര​സ്​ ഉ​ൾ​പ്പെ​ടെ എ​ല്ലാ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളും പു​തി​യ സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ തേ​ടേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​​ന്​ ആ​ധാ​ര​മാ​യ വ​സ്​​തു​ത​ക​ളോ​ട്​ എ​നി​ക്ക്​ എ​തി​ർ​പ്പി​ല്ല. എ​ന്നാ​ൽ, 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കു​ക എ​ന്ന​ത്​ ​നാ​ഷ​ന​ൽ വെ​യ്​​സ്​​റ്റാ​ണ്. യു.​ഡി.​എ​ഫി​നും കോ​ൺ​ഗ്ര​സി​നും ഹ​ർ​ത്താ​ലി​നോ​ട്​ അ​നു​കൂ​ല​മാ​യ ഒ​രു നി​ല​പാ​ട​ല്ല ഇ​പ്പോ​ഴു​ള്ള​ത്​ എ​ന്നാ​ണ്​ ഞാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. അ​ത്​ ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​രു​ടെ വി​ജ​യ​മാ​യി കാ​ണു​ന്നു. ​കോ​ൺ​ഗ്ര​സ്​ ഹ​ർ​ത്താ​ൽ ന​ട​ത്താ​നൊ​രു​ങ്ങി​യാ​ൽ ഭാ​വി​യി​ലും ഞാ​ൻ ശ​ക്​​ത​മാ​യി എ​തി​ർ​ക്കും.

യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ തെ​ര​ഞ്ഞെ​ടു​പ്പും ​​കെ.​പി.​സി.​സി പു​നഃസം​ഘ​ട​ന​യും നീ​ണ്ടു​പോ​കു​ന്നു. പു​ന​ഃസം​ഘ​ട​ന പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത വി​ധം പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ന​ടു​വി​ലാ​ണോ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്​?

കോ​ൺ​ഗ്ര​സി​ന്​ അ​​തി​േ​ൻ​റ​താ​യ രീ​തി​യു​ണ്ട്. സി.​പി.​എ​മ്മി​ൽ കൃ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്നു എ​ന്ന്​ പ​റ​യു​ന്നു. എ​ങ്ങ​നെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്​? ഒ​രു പാ​ന​ൽ അ​വ​ത​രി​പ്പി​ക്കും. അ​തി​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ ആ​ർ​ക്കെ​ങ്കി​ലും അ​വ​സ​രം കൊ​ടു​ക്കും. മ​ത്സ​രി​ച്ച​യാ​ൾ ജ​യി​ച്ചു​വ​ന്നാ​ൽ കു​റ​ച്ചു​ക​ഴി​ഞ്ഞ്​ എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ്​ ഒ​ഴി​വാ​ക്കും. തോ​റ്റ​യാ​ളെ ജ​യി​ച്ച​യാ​ളാ​യി പ്ര​ഖ്യാ​പി​ക്കും. സി.​പി.​എ​മ്മി​ൽ ഒ​രു ജ​നാ​ധി​പ​ത്യ​വു​മി​ല്ല. സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ ഇ​ഷ്​​ട​മ​ല്ലാ​ത്ത ഒ​രു ജി​ല്ല ക​മ്മി​റ്റി​യോ ഏ​രി​യ ക​മ്മി​റ്റി​യോ വ​ന്നാ​ൽ അ​തി​നെ എ​ങ്ങ​നെ അ​ട്ടി​മ​റി​ക്ക​ണ​മെ​ന്ന്​ അ​വ​ർ​ക്ക്​ കൃ​ത്യ​മാ​യി അ​റി​യാം.

ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സി​ൽ വ്യ​ത്യ​സ്​​ത അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. കോ​ൺ​ഗ്ര​സി​ൽ പു​ന​ഃസം​ഘ​ട​ന ​പ്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ചയി​ക്കാ​ൻ രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി ചേ​ർ​ന്ന്​ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ന്താ​യാ​ലും ​തെ​ര​െ​ഞ്ഞടു​പ്പി​ന്​ മു​മ്പ്​ പു​നഃ​സം​ഘ​ട​ന ന​ട​ന്നേ മ​തി​യാ​കൂ. ഇൗ ​അ​ഭി​പ്രാ​യം രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി​യെ ശ​ക്​​ത​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പി​സം ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന്​ മു​തി​ർ​ന്ന നേ​താ​ക്ക​ൾവ​രെ സ​മ്മ​തി​ക്കു​ന്നു. ഗ്രൂ​പ്പു​ക​ളെ വ​ള​ർ​ത്തു​ന്ന​തും സം​ര​ക്ഷി​ക്കു​ന്ന​തും നേ​താ​ക്ക​ൾത​ന്നെ​യ​ല്ലേ?

ഗ്രൂ​പ്പു​ക​ളെ കൊ​ണ്ടു​ന​ട​ക്കു​ന്ന​ത്​ നേ​താ​ക്ക​ൾ​ത​ന്നെ​യാ​ണ്. ഗ്രൂ​പ്പി​ല്ലെ​ങ്കി​ൽ പി​ന്നെ ത​ങ്ങ​ൾ​ക്ക്​ നി​ല​നി​ൽ​പ്പി​ല്ല എ​ന്ന​താ​ണ്​ ഇ​ത്ത​രം നേ​താ​ക്ക​ളു​ടെ അ​വ​സ്​​ഥ. കോ​ൺ​ഗ​സി​ൽ ഗ്രൂ​പ്പു​ണ്ട്. അ​ത്​ പ​ണ്ട്​ കാ​ലം മു​ത​ലേ ഉ​ള്ള​താ​ണ്. എ​ന്നാ​ൽ, പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ വ​രു​േ​മ്പാ​ൾ ഗ്രൂ​പ്പ്​ മ​റ​ന്ന്​ ഒ​ന്നി​ക്കു​ക​യും ചെ​യ്യും. ഗ്രൂ​പ്പു​ക​ൾ​ക്ക്​ ഞാ​ൻ എ​തി​ര​ല്ല. പ​ക്ഷേ, ഗ്രൂ​പ്പു​ക​ളു​ടെ അ​തി​പ്ര​സ​രം പാ​ട​ി​ല്ല. ഗ്രൂ​പ്​ നോ​ക്കി സ്​​ഥാ​ന​മാ​ന​ങ്ങ​ൾ വീ​തംവെ​ക്കു​ന്ന​തും ശ​രി​യ​ല്ല. ഇൗ ​രീ​തി അ​വ​സാ​നി​ക്ക​ണം. മെ​റി​റ്റ്​ ആ​ക​ണം മാ​ന​ദ​ണ്ഡം. ഗ്രൂ​പ്പി​െ​ൻ​റ അ​തി​പ്ര​സ​ര​ത്തി​ൽ മെ​റി​റ്റ്​ പ​ല​പ്പോ​ഴും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ പോ​കു​ന്നു എ​ന്ന​ത്​​ സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്.

അ​ർ​ഹ​ത​യു​ള്ള ഒ​രു​പാ​ട്​ പേ​ർ​ക്ക്​ അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ ഗ്രൂ​പ്പി​ൽ പെ​ട്ട​വ​രോ​ടും വ്യ​ക്​​തി​പ​ര​മാ​യ അ​ടു​പ്പം നി​ല​നി​ർ​ത്തു​ന്ന​യാ​ളാ​ണ്​ ഞാ​ൻ. ഗ്രൂ​പ്പു​ക​ളു​ടെ അ​തി​പ്ര​സ​രം ഇ​ല്ലാ​താ​ക്കു​ന്ന​തി​ലാ​ണ്​ എ​ന്നെ​പ്പോ​ലു​ള്ള​വ​രു​ടെ ശ്ര​ദ്ധ. പ​ക്ഷേ, ഗ്രൂ​പ്പു​ക​ൾ കോ​ൺ​ഗ്ര​സി​ൽ മാ​ത്ര​മ​ല്ലെ​ന്ന്​ ഒാ​ർ​ക്ക​ണം. എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും ഗ്രൂ​പ്പു​ണ്ട്. സ​മു​ദാ​യ സം​ഘ​ട​ന​ക​ളി​ലും അ​മ്പ​ല​ക​മ്മി​റ്റി​ക​ളി​ലും പ​ള്ളി​ക്ക​മ്മി​റ്റി​ക​ളി​ലു​മെ​ല്ലാം ഗ്രൂ​പ്പി​സ​മാ​ണ്​. മ​ല​യാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്നി​ട​ത്തെ​ല്ലാം ഗ്രൂ​പ്പു​ണ്ട്. യു.​എ.​ഇ​യി​ൽ ആ​യി​ര​ത്തോ​ളം മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ണ്ട്. ഇ​ത്​ മ​ല​യാ​ളി​യു​​െട പൊ​തു​സ്വ​ഭാ​വ​മാ​ണ്.

ജെ.​എ​സ്.​എ​സും വീ​രേ​ന്ദ്ര​കു​മാ​റു​മെ​ല്ലാം യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ അ​ക​ന്നു. ഘ​ട​ക​ക​ക്ഷി​ക​ളെ ഒ​രു​മി​പ്പി​ച്ച്​ കൊ​ണ്ടു​പോ​കു​ന്ന​തി​ൽ മു​ന്ന​ണി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ൺ​ഗ്ര​സ്​ പ​രാ​ജ​യ​പ്പെ​ടു​ന്നു​ണ്ടോ?

​ഗൗ​രി​യ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തു​മു​ത​ൽ ജെ.​എ​സ്.​എ​സി​ന്​ യു.​ഡി.​എ​ഫു​മാ​യി അ​ക​ൽ​ച്ച​യു​ണ്ട്. സി.​പി.​എ​മ്മി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​നും അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു. വീ​രേ​​ന്ദ്ര​കു​മാ​റി​െ​ൻ​റ പാ​ർ​ട്ടി തി​ക​ഞ്ഞ വ​ഞ്ച​ന​യാ​ണ്​ കോ​ൺ​ഗ്ര​സി​നോ​ട്​ ചെ​യ്​​ത​ത്. ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ്​ ന​ൽ​കി. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ സീ​റ്റ്​ വാ​ങ്ങി രാ​ജ്യ​സ​ഭാം​ഗ​മാ​യി ഒ​പ്പു​വെ​ച്ച്​ അ​തി​െ​ൻ​റ മ​ഷി​യു​ണ​ങ്ങും മു​മ്പ്​ മു​ന്ന​ണി വി​ട്ടു​പോ​യ​ത്​ പി​ന്നി​ൽ​നി​ന്ന്​ കു​ത്ത​ലാ​ണ്. ഭ​ര​ണ​ത്തി​ലു​ള്ള പാ​ർ​ട്ടി​ക്കൊ​പ്പം ചേ​ർ​ന്നു എ​ന്ന​ല്ലാ​തെ അ​തി​ൽ മ​റ്റൊ​ന്നു​മി​ല്ല. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​െ​ൻ​റ പി​ടി​പ്പു​കേ​ടു​കൊ​ണ്ട​ല്ല ഇ​വ​രാ​രും പോ​യ​ത്.
vd-satheesan
സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ച്ച കോ​ൺ​​ഗ്ര​സ്​ നി​ല​പാ​ടി​നോ​ട്​ താ​ങ്ക​ൾ​ക്ക്​ യോ​ജി​പ്പു​ണ്ടോ?

50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ സം​വ​ര​ണം വ​ന്നാ​ൽ മെ​റി​റ്റ്​ ​പു​റ​ത്തു​പോ​കു​മെ​ന്ന​ത്​ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്നെ ഉ​ത്​​ക​ണ്​​ഠ​പ്പെ​ടു​ത്തു​ന്നു. വ​ള​രെ ഗൗ​ര​വ​ത്തോ​ടെ നി​യ​മ​പ​ര​മാ​യി ച​ർ​ച്ചചെ​യ്യേ​ണ്ട കാ​ര്യ​മാ​ണി​ത്. ഇ​തി​ൽ സാ​മൂ​ഹി​ക​നീ​തി​യു​ടെ ഒ​രു വി​ഷ​യ​മു​ണ്ട്. നേ​ര​ത്തേ മു​ത​ൽ കോ​ൺ​ഗ്ര​സ്​ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ എ​തി​ർ​ത്തി​രു​ന്ന പാ​ർ​ട്ടി​യൊ​ന്നു​മ​ല്ല. മു​ന്നാ​ക്ക​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യം കി​ട്ടി​യാ​ൽ സ​ന്തോ​ഷം. പ​ക്ഷേ, അ​തി​ന്​ സം​വ​ര​ണം കൊ​ണ്ടു​വ​രു​േ​മ്പാ​ൾ അ​ത്​ മെ​റി​റ്റി​നെ ബാ​ധി​ക്കും. ഇ​ത്​ പ​രി​ഹാ​രം ക​ാ​ണേ​ണ്ട വി​ഷ​യ​മാ​ണ്. ബി​ൽ പാ​സാ​ക്കു​ന്ന​തി​ന്​ മു​മ്പ്​ ദേ​ശീ​യ​ത​ല​ത്തി​ൽ ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച ന​ട​ക്ക​ണ​മാ​യി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല.

ശ​ബ​രി​മ​ല വി​ഷ​യ​മാ​യാ​ലും സാ​മ്പ​ത്തി​ക സം​വ​ര​ണ​മാ​യാ​ലും സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ പി​ണ​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല എ​ന്ന​ത്​ ശ​രി​യ​​ല്ലേ. വോ​ട്ട്​ ബാ​ങ്ക്​ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ഭ​യ​മാ​ണോ ഇ​തി​ന്​ പി​ന്നി​ൽ?

ഞാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക്​ എ​തി​ര​ല്ല. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ ആ​വ​ശ്യ​വു​മാ​ണ്. സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ അ​ടി​സ്​​ഥാ​ന ല​ക്ഷ്യം സ്വ​ന്തം സ​മു​ദാ​യ​ത്തി​ലെ പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ​യും മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​കൊ​ണ്ടു​വ​രുക എ​ന്ന​താ​ക​ണം. കേ​ര​ള​ത്തി​ലെ പ​ല സ​മു​ദാ​യ സം​ഘ​ട​ന​ക​ളും അ​ത​ത്​ സ​മു​ദാ​യ​ത്തി​ലെ സ​മ്പ​ന്ന​ന്മാ​രു​ടെ​യും സ്വാ​ധീ​ന​മു​ള്ള​വ​രു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ വേ​ണ്ടി​യ​ല്ല മ​റി​ച്ച്​ ഇൗ ​സ​മ്പ​ന്ന​ന്മാർക്ക്​ വേ​ണ്ടി​യാ​ണ്​ സ​മു​ദാ​യ നേ​താ​ക്ക​ൾ സം​സാ​രി​ക്കു​ന്ന​ത്. ഏ​ത്​ സ​മു​ദാ​യ​ത്തോ​ട്​ ആ​ര്​ അ​നീ​തി കാ​ണി​ച്ചാ​ലും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ താ​ങ്ങും ത​ണ​ലു​മാ​യി അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​ക​ണം. അ​താ​ണ്​ മ​തേ​ത​ര കാ​ഴ്​​ച​പ്പാ​ട്.

പ​ക്ഷേ, പ​ഞ്ചാ​യ​ത്ത്​ മെ​ംബറെ​യും നി​യ​മ​സ​ഭാ സ്​​ഥാ​നാ​ർ​ഥി​യെ​യും മ​ന്ത്രി​യെ​യും തീ​രു​മാ​നി​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ ഒാ​ഫിസ്​ ക​യ​റി​യി​റ​ങ്ങു​ന്ന രാ​ഷ്​​ട്രീ​യ​ത്തോ​ട്​ എ​നി​ക്ക്​ യോ​ജി​പ്പി​ല്ല. ഇ​വ​രു​ടെ കൈ​യിലാ​ണ്​ വോ​ട്ട്​ ബാ​ങ്ക്​ എ​ന്നൊ​രു തെ​റ്റി​ദ്ധാ​ര​ണ കേ​ര​ള​ത്തി​ലെ എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​നു​ണ്ട്. അ​ത്​ തി​രു​ത്ത​ണം. ഇ​വ​രു​ടെ കൈ​യി​ൽ വോ​ട്ട്​​പെ​ട്ടി​യി​ല്ല. പെ​ട്ടി​യെ​ല്ലാം വേ​റെ​യാ​ളു​ക​ൾ കൊ​ണ്ടു​പോ​യി. ഇൗ ​സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്കൊ​ന്നും ഒ​രാ​ളെ​യും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യി​ല്ല. ഒാ​രോ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രും വോ​ട്ട്​ ചെ​യ്യു​ന്ന​ത്​ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും നി​ല​പാ​ട്​ നോ​ക്കി​യാ​ണ്. ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ട്ട്​ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ തി​ണ്ണ നി​ര​ങ്ങി​യ​തു​കൊ​ണ്ടോ ആ​സ്​​ഥാ​ന​മ​ന്ദി​ര​ങ്ങ​ളും അ​ര​മ​ന​ക​ളും ക​യ​റി​യി​റ​ങ്ങി​യ​തു​കെ​​ണ്ടോ വോ​ട്ട്​ കി​ട്ടി​ല്ല.

യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം അ​ത്ത​ര​മൊ​രു സ​മീ​പ​നം എ​ടു​ത്ത​പ്പോ​ൾ ഞ​ങ്ങ​ൾ ശ​ക്​​തി​യാ​യി എ​തി​ർ​ത്തി​ട്ടു​ണ്ട്. പ​ക്ഷേ, പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എ​മ്മും അ​തേ ത​ന്ത്രം പ​യ​റ്റു​ന്ന​ത്​ അ​ത്ഭുത​ക​ര​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി എ​ല്ലാ സ​മു​ദാ​യ​നേ​താ​ക്ക​ളെ​യും വി​ളി​ച്ച്​ സം​സാ​രി​ക്കു​ക​യും ഒാ​ഫ​റു​ക​ൾ കൊ​ടു​ക്കു​ക​യും ചെ​യ്​​തു. ശ​ബ​രി​മ​ല വി​ഷ​യ​ത്തെ​യും അ​ദ്ദേ​ഹം ജാ​തീ​യ​മാ​യാ​ണ്​ നേ​രി​ട്ട​ത്. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ല​പേ​ശാ​നു​ള്ള ശ​ക്​​തി സ​ർ​ക്കാ​ർ​തന്നെ ​ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന​വും ഭൂ​രി​പ​ക്ഷ പ്രീ​ണ​ന​വും ഒ​ന്നു​പോ​ലെ അ​പ​ക​ട​മാ​ണ്.

വി.​എം. സു​ധീ​ര​ൻ പോ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നാ​യി. നേ​തൃ​മാ​റ്റം പാ​ർ​ട്ടി​ക്ക്​ ഗു​ണം ചെ​യ്​​തോ?

മു​ല്ല​പ്പ​ള്ളി പ​രി​ച​യസ​മ്പ​ന്ന​നാ​യ, പ​ക്വ​മ​തി​യാ​യ രാ​ഷ്​​ട്രീ​യ നേ​താ​വാ​ണ്. കോ​ൺ​ഗ്ര​സി​ന്​ ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ക്​​തി​ത്വംകൂ​ടി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ നേ​തൃ​ത്വം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്​ ഗു​ണം ചെ​യ്യു​മെ​ന്നുത​ന്നെ​യാ​ണ്​ വി​ശ്വാ​സം.

താ​ങ്ക​ൾ അ​ധി​കാ​ര​മോ​ഹി​യാ​ണെ​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ ഒ​രി​ക്ക​ൽ വി​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. മ​ന്ത്രി​സ്​​ഥാ​ന​ത്തേ​ക്കും കെ.​പി.​സി.​സി അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തേ​ക്കു​മെ​ല്ലാം താ​ങ്ക​ളു​ടെ​ പേ​ര്​ പ​ല​പ്പോ​ഴും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​മു​ണ്ട്. പാ​ർ​ട്ടി അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ത​ന്നി​ല്ല എ​ന്ന തോ​ന്ന​ലു​ണ്ടോ?

അ​ന്ന​ത്തെ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െ​ൻ​റ ചി​ല ന​ട​പ​ടി​ക​ളെ ഞാ​ൻ വി​മ​ർ​ശി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്​ രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ചി​ല​യാ​ളു​ക​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ എ​നി​ക്കെ​തി​രെ മ​റു​പ​ടി പ​റ​യാ​ൻ ഉ​പ​ക​ര​ണ​മാ​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​റിന്​ വേ​ണ്ടി മ​റു​പ​ടി പ​റ​യാ​ൻ അ​ന്ന​ത്തെ മ​ന്ത്രി​മാ​ർ​ക്കാ​ർ​ക്കും പ​റ്റാ​തെ വ​ന്ന​പ്പോ​ഴാ​ണ്​ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ കൊ​ണ്ടു​വ​ന്ന​ത്. ത​ന്നെ ചി​ല​ർ ഉ​പ​ക​ര​ണ​മാ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന്​ അ​ദ്ദേ​ഹ​ത്തി​നും​ പി​ന്നീ​ട്​ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

vd-satheesan

ഞാ​ൻ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന്​ പ​ല​രും പ​റ​ഞ്ഞി​രു​ന്നു. ഉ​ണ്ടാ​യി​ല്ല. ഇ​താ​ണ്​ വി​മ​ർ​ശ​ന​ത്തി​ന്​ അ​ടി​സ്​​ഥാ​നം. പ​ക്ഷേ ആ ​അ​ഞ്ച്​ വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ​ ഒ​രി​ക്ക​ൽ​പ്പോ​ലും മ​ന്ത്രി​സ​ഭ​യി​ൽ ക​യ​റി​പ്പ​റ്റാ​ൻ ഞാ​ൻ ഒ​രു ശ്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ല. മ​ന്ത്രി​സ​ഭാ പു​നഃസം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ന്നെ സ​മീ​പി​ച്ച മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട്​ പു​ന​ഃസം​ഘ​ട​ന​യാ​കാം, മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്​ ഞാ​നി​ല്ല എ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. വെ​റു​മൊ​രു സ്​​ഥാ​ന​ത്തി​ന്​ വേ​ണ്ടി മാ​ത്ര​മ​ല്ല ന​മ്മ​ൾ നി​ൽ​ക്കു​ന്ന​ത്. അ​വ​സ​രം കി​ട്ടു​ക​യാ​ണെ​ങ്കി​ൽ അ​ഞ്ച്​ വ​ർ​ഷം മ​ന്ത്രി​യാ​യി​രി​ക്കാ​ൻ ക​ഴി​യ​ണം. ബ​യോ​ഡാ​റ്റ​യി​ൽ എ​ഴു​തി​ച്ചേ​ർ​ക്കാ​ൻ വേ​ണ്ടി മാ​ത്രം മ​ന്ത്രി​യാ​കാ​ൻ എ​നി​ക്ക്​ താ​ൽ​പ​ര്യ​മി​ല്ല. ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു എ​ന്ന​ത്​ സ​ത്യ​മാ​ണ്. ന​ട​ന്നി​ല്ല. എ​ന്നെ​ക്കാ​ൾ മി​ടു​ക്ക​രാ​യി​ട്ടു​ള്ള​വ​ർ മ​ന്ത്രി​മാ​രാ​യി. അ​തി​ൽ പ​രി​ഭ​വ​വും പ​രാ​തി​യു​മി​ല്ല. അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന എ​െ​ൻ​റ പ്ര​കൃ​ത​മോ ഗ്രൂ​പ്​ രാ​ഷ്​​ട്രീ​യ​മോ ഒ​ക്കെ ​ അ​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാം. പ​ക്ഷേ, രാ​ഷ്​​ട്രീ​യ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ നി​ല​പാ​ടു​ക​ളി​ൽ വെ​ള്ളം ചേ​ർ​ക്കാ​ൻ എ​നി​ക്കാ​വി​ല്ല.

കെ.​പി.​സി.​സി അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു എ​ന്ന​തു​ത​ന്നെ അം​ഗീ​കാ​ര​മാ​യാ​ണ്​ കാ​ണു​ന്ന​ത്. ഞാ​ൻ താ​ര​ത​മ്യേ​ന കോ​ൺ​ഗ്ര​സി​െ​ൻ​റ പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട ആ​ളാ​ണ്. എ​ന്നി​ട്ടും പാ​ർ​ട്ടി എ​നി​ക്ക്​ ഒ​രു​പാ​ട്​ അ​വ​സ​ര​ങ്ങ​ൾ ത​ന്നു. അ​ഞ്ച്​ ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ചു. എ.​െ​എ.​സി.​സി​യു​ടെ​യും കെ.​പി.​സി.​സി​യു​ടെ​യും ഭാ​ര​വാ​ഹി​യാ​യി. നി​യ​മ​സ​ഭ പ​ബ്ലി​ക്​ അ​ക്കൗ​ണ്ട്​​സ്, പ​ബ്ലി​ക്​ എ​സ്​​റ്റി​മേ​റ്റ്​ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​നാ​യി. ഇ​പ്പോ​ൾ ഒ​ഡിഷ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ സ്​​ക്രീ​നി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണ്. പാ​ർ​ല​മെ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ക​മ്മി​റ്റി​ക​ളി​ലെ​ല്ലാം ഞാ​നു​ണ്ട്. അ​പ്പോ​ൾ പാ​ർ​ട്ടി എ​ന്നെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന്​ പ​റ​യു​ന്ന​ത്​ ക്രൂ​ര​ത​യാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന​ത്​ ത​ന്നെ കി​ട്ട​ണ​മെ​ന്ന്​ നി​ർ​ബ​ന്ധ​മി​ല്ല​ല്ലോ. രാ​ഷ്​​ട്രീ​യ ഭാ​വി​യെ ബാ​ധി​ക്കു​മെന്ന ഭ​യം എ​നി​ക്കി​ല്ല.

രാ​മ​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​യ​ല്ലോ?

രാ​മ​ൻ നാ​യ​ർ പോ​യ​ത്​ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണ്. അ​ദ്ദേ​ഹം പാ​ർ​ട്ടി​യു​ടെ മു​ഖ്യ​ധാ​ര​യി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്ന ആ​ള​ല്ല. നാ​യ​നാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന വി. ​വി​ശ്വ​നാ​ഥ​മേ​നോ​ൻ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​ല്ലേ? സി.​പി.​എം. എം.​എ​ൽ.​എ ആ​യി​രു​ന്ന അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​യി​ല്ലേ? ക​ണ്ണ​ന്താ​നം കേ​ന്ദ്ര​മ​ന്ത്രി​യാ​യ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്​​തു. സ്വ​ന്തം അ​ണി​ക​ൾ ചോ​ർ​ന്നു​പോ​കാ​തെ സി.​പി.​എം നോ​ക്കി​യാ​ൽ മ​തി. കോ​ൺ​ഗ്ര​സ്​ പാ​ര​മ്പ​ര്യ​മു​ള്ള ഒ​രു നേ​താ​വും ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​കി​ല്ല.

നി​ല​വി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​െ​ൻ​റ പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​ങ്ക​ൾ പൂ​ർ​ണ​മാ​യും തൃ​പ്​​ത​നാ​ണോ?

കോ​ൺ​ഗ്ര​സ്​ കു​റേ​ക്കൂ​ടി ഉൗ​ർ​ജ​സ്വ​ല​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നാ​ണ്​ എ​െ​ൻ​റ അ​ഭി​പ്രാ​യം. നേ​താ​ക്ക​ന്മാ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു​ണ്ട്​ എ​ന്ന​ത്​ സ​ത്യ​മാ​ണ്. കേ​ര​ള രാ​ഷ്​​ട്രീ​യം ഏ​റെ സെ​ൻ​സി​റ്റി​വ്​ ആ​യി മാ​റു​ക​യാ​ണ്. കാ​ര്യ​ങ്ങ​ളെ വ​ള​രെ സൂ​ക്ഷ്​​മ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സി​ന്​ ക​ഴി​യ​ണം. ച​ർ​ച്ച​ചെ​യ്യ​​പ്പെ​ടേ​ണ്ട വി​ഷ​യം ശ്ര​ദ്ധ​യി​ൽ​നി​ന്ന്​ തി​രി​ച്ചു​വി​ട്ട്​ വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണ്​ കേ​ന്ദ്ര​ത്തി​ലെ ബി.​​ജെ.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത​പ്പോ​ൾ രാ​മ​ജ​ന്മ​ഭൂ​മി​യെ​ക്കു​റി​ച്ച്​ സം​സാ​രി​ക്കു​ന്ന​ത്​ അ​തു​കൊ​ണ്ടാ​ണ്. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ്​ ല​ക്ഷ്യം. കോ​ൺ​ഗ്ര​സി​നെപോ​ലു​ള്ള പാ​ർ​ട്ടി​ക​ൾ ഇ​തി​െ​ൻ​റ അ​പ​ക​ടം മ​ണ​ത്ത​റി​യ​ണം. പ്ര​ത്യേ​ക അ​ജ​ണ്ട​ക​ൾ ഒ​രു​ക്കി​ക്കൊ​ണ്ടു​വ​ന്ന്​ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളെ കെ​ണി​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള ബി.​ജെ.​പി​യു​ടെ ത​ന്ത്ര​ത്തെ കോ​ൺ​ഗ്ര​സ്​ ജാ​ഗ്ര​ത​യോ​ടെ ക​രു​തി​യി​രി​ക്ക​ണം.

താ​ങ്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എം.​എ​ൽ.​എ​മാ​ർ മു​ന്നോ​ട്ടു​വെ​ച്ച ഹ​രി​ത​രാ​ഷ്​​ട്രീ​യ​ത്തി​ന്​ കേ​ര​ള​ത്തി​ൽ എ​ന്തെ​ങ്കി​ലും ച​ല​നം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞോ?

തീ​ർ​ച്ച​യാ​യും. ഞ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹം ഗൗ​ര​വ​മാ​യി​ത​ന്നെ ച​ർ​ച്ചചെ​യ്​​തു. ഗാ​ഡ്​​ഗി​ൽ റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ല്ല, ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ്​ ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത്​ പ​റ്റി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ ഒ​രു ഗ്രൂ​പ്പി​റ​ങ്ങി. വ​ർ​ഗീ​യ ശ​ക്​​തി​ക​ളും അ​വ​ർ​ക്ക്​ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. പ​രി​സ്​​ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും ഞ​ങ്ങ​ൾ നി​യ​മ​സ​ഭ​ക്ക​ക​ത്തും പു​റ​ത്തും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന്​ പ​രി​സ്​​ഥി​തി​ക്ക്​ വേ​ണ്ടി ശ​ബ്​​ദി​ക്കു​ന്ന ഒ​രു ഗ്രൂ​പ്​ ഉ​യ​ർ​ന്നു​വ​ന്നു എ​ന്ന​ത്​ ചെ​റി​യ കാ​ര്യ​മ​ല്ല. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി വ​ഴി​വി​ട്ട​ു​പോ​യ​പ്പോ​ഴെ​ല്ലാം ഞ​ങ്ങ​ൾ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. തീ​രു​മാ​ന​ങ്ങ​ൾ പ​ല​തും പി​ൻ​വ​ലി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഗ്രൂ​പ്​ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ഏ​ത്​ സ​ർ​ക്കാ​റായ​ാലും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്താ​ൽ ഇ​നി​യും ഞ​ങ്ങ​ൾ ശ​ക്​​ത​മാ​യി എ​തി​ർ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpccmalayalam newspolitics newsVD Satheesan
News Summary - VD Satheesan KPCC vice president -Politics News
Next Story