Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജോൺ ബോൾട്ടൻ: പുകഞ്ഞ...

ജോൺ ബോൾട്ടൻ: പുകഞ്ഞ കൊള്ളി പുറത്ത്

text_fields
bookmark_border
ജോൺ ബോൾട്ടൻ: പുകഞ്ഞ കൊള്ളി പുറത്ത്
cancel

ദേശീയ സുരക്ഷോ ഉപദേഷ്​ടാവ് ജോൺ ബോൾട്ടനെ പുറത്താക്കിയ യു.എസ്​ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം അപ് രതീക്ഷമാണെങ്കിലും അനിവാര്യമായ നടപടിയാണെന്ന് വിലയിരുത്തുന്നതാവും ശരി. യുദ്ധപ്രിയനായ
ഒരാളെ സുപ്രധാന പദവിയ ിലിരുത്തി ട്രംപ് നടത്തിയ ഇടപെടലുകൾ അമേരിക്കൻ വിദേശ നയങ്ങൾക്ക് ഏൽപിച്ച പരിക്ക് ചില്ലറയല്ല. ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്താനും വേണ്ടി വന്നാൽ യുദ്ധത്തിന് ഇറങ്ങാനും ട്രംപിന് ഉപദേശം നൽകിയത് കാർക്കശ്യക്കാരനായ ബോൾ ട്ടനായിരുന്നു. ഐക്യരാഷ്ട്രസഭയിൽ ബോൾട്ടൻ യു.എസ്​ സ്​ഥാനപതിയായിരുന്ന കാലത്താണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇ റാഖിനെതിരെ അമേരിക്കയുടെ സൈനിക നടപടിയുണ്ടായത്. സിറിയയിൽ അമേരിക്കൻ സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിക്കാനുള്ള ട ്രംപിന്‍റെ നീക്കത്തെ തെറ്റായ ഉപദേശങ്ങളിലൂടെ തടഞ്ഞതും ബോൾട്ടനായിരുന്നു. സിറിയയിൽ അവശേഷിക്കുന്ന ഐ.എസിനെ നാമാ വശേഷമാക്കാനും ഇറാന്‍റെ സ്വാധീനം തടയാനും യു.എസ്​ സൈന്യം ആവശ്യമാണെന്ന് ബോൾട്ടൻ നിലപാടെടുത്തു.

താലിബാൻ നേത ൃത്വവുമായി ക്യാമ്പ് ഡേവിഡിൽ നടക്കാനിരുന്ന ചർച്ചകൾ ബോൾട്ടൻ ഇടപെട്ട് അവസാന നിമിഷം റദ്ദാക്കുക കൂടി ചെയ്തതാണ് ട ്രംപിന്‍റെ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. താനും ഗവൺമെന്‍റിലെ ഉയർന്ന ഉദ്യോഗസ്​ഥരും ബോൾട്ടന്‍റെ പല നടപ ടികളോടും ശകതമായി വിയോജിക്കുന്നുവെന്ന് പുറത്താക്കിയ വിവരം അറിയിച്ചുള്ള ട്വീറ്റിൽ ട്രംപ് വ്യകതമാക്കുന്നു. ദോഹയിൽ താലിബാനുമായി അമേരിക്ക ആരംഭിച്ച ചർച്ചകൾ ഒമ്പത് റൗണ്ട് പൂർത്തിയായതോടെ ഏതുസമയത്തും സമാധാനകരാർ ഒപ്പുവ െക്കാൻ സാധ്യതയുണ്ടെന്ന്് അമേരിക്കൻ പക്ഷത്തിന് നേതൃത്വം നൽകിയ സാൽമെ ഖലിൽസാദ് സൂചന നൽകിയിരുന്നു. താലിബാൻ നേതാക ്കളെയും അവർ കൊടിയ എതിരാളിയായി കാണുന്ന അഫ്ഗാനിസ്​ഥാൻ പ്രസിഡന്‍റ് അഷ്റഫ് ഗനിയെയും ക്യാമ്പ്ഡേവിഡിൽ ട്രംപ് ചർച്ചക്ക് ക്ഷണിച്ചതോടെ ഇതുസംബന്ധിച്ച ധാരണ ബലപ്പെട്ടു.

എന്നാൽ, ചർച്ചകൾക്കായി താലിബാൻ നേതാക്കൾ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്് അവരുമായുള്ള എല്ലാ ചർച്ചകളും നിർത്തിവെക്കുന്നതായി സെപ്റ്റംബർ എട്ടിന് ഞായറാഴ്ച ട്രംപ് പ്രസ്​താവിച്ചത് പലരെയും അൽഭുതപ്പെടുത്തി. അഫ്ഗാനിസ്​ഥാനിലെ 14,000ത്തിലേറെ വരുന്ന അമേരിക്കൻ സെന്യത്തെ ഘട്ടംഘട്ടമായി പിൻവലിച്ച് ആൾനാശവും സാമ്പത്തിക നഷ്​ടവും പരമാവധി കുറക്കാനുള്ള ട്രംപിന്‍റെ നിലപാടിന് വിരുദ്ധമായിരുന്നു പൊടുന്നനെയുള്ള പ്രഖ്യാപനം. ഇതിനു പിന്നിലും ബോൾട്ടന്‍റെ ശകതമായ സമ്മർദ്ദമായിരുന്നുവെന്ന്് അന്നു തന്നെ സൂചനയുണ്ടായിരുന്നു. ബോൾട്ടന് അട്ടിമറിച്ചേക്കുമെന്ന് ഭയന്ന് താലിബാനുമായി ദോഹ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ കരട് രേഖകൾ അദ്ദേഹവുമായി പങ്കുവെക്കാൻ ഖലിൽസാദ് തയാറായില്ലെന്ന് വാഷിങ്ടൺ പോസ്​റ്റ് റിപ്പോർട്ട് ചെയ്തത് ഇതോട് ചേർത്തു വായിക്കണം.

John-Bolton

ചർച്ചകൾ റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ചെങ്കിലും ബോൾട്ടന്‍റെ ഉദ്ദേശശുദ്ധിയിൽ ട്രംപിന് ഇതോടെ സംശയം ജനിച്ചു. നിയമനത്തിനു മുമ്പ് തന്നെ ബോൾട്ടന്‍റെ യോഗ്യതകളെക്കുറിച്ച് നിരവധി ട്വീറ്റുകളും പ്രസ്​താവനകളും നടത്തിയിരുന്നയാളാണ് ട്രംപ്. എന്നാൽ ഇറാൻ, ഉത്തര കൊറിയ, സിറിയ, അഫ്ഗാൻ വിഷയങ്ങളിൽ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് തന്നെ പറ്റിക്കുകയായിരുന്നുവെന്ന സൂചനയാണ് ബോൾട്ടനെ പുറത്താക്കിയതായ പ്രഖ്യാപനത്തിലൂടെ പ്രസിഡന്‍റ് നൽകുന്നത്.

അഫ്ഗാനിസ്​ഥാൻ മാത്രമല്ല, ഇറാൻ, ഉത്തര കൊറിയ തുടങ്ങിയ വിഷയങ്ങളിലും ജോൺ ബോൾട്ടൻ എടുത്ത നിലപാട് പ്രതിലോമപരമായിരുന്നു. ഇറാനുമായി യു.എൻ രക്ഷാസമിതി സ്​ഥിരാംഗങ്ങളും ജർമനിയും യുറോപ്യൻ യൂനിയനും ചേർന്ന് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാനുള്ള ട്രംപിന്‍റെ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചതും ബോൾട്ടൻ തന്നെ. ഇറാനോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന കർക്കശ നിലപാടുകാരനായിരുന്നു മുമ്പു തന്നെ ബോൾട്ടൻ.

2015ൽ ന്യൂയോർക്ക് ടൈംസിൽ ഇദ്ദേഹം എഴുതിയ ലേഖനത്തിന്‍റെ തലക്കെട്ട് To Stop Irans's Bomb, Bomb Iran എന്നായിരുന്നു. ഇറാന്‍റെ അണുവായുധ പദ്ധതി തകർക്കാൻ ആ രാജ്യത്തിനെതിരെ യുദ്ധത്തിനു പോകണമെന്നാണ് ലേഖനത്തിലൂടെ ബോൾട്ടൻ സമർഥിച്ചത്. ടെഹ്റാനെതിരെ അമേരിക്ക വീണ്ടും ഏർപ്പെടുത്തിയ ഉപരോധം പിൻവലിപ്പിച്ച് ഇറാൻ ആണവ കരാർ ഏതുവിധേനയും നിലനിർത്താൻ യൂറോപ്യൻ ശകതികൾ നിരന്തരമായി ശ്രമിച്ചു വരികയായിരുന്നു. അതിന്‍റെ ഭാഗമാണ് കഴിഞ്ഞ മാസം ജി 7 ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച ഫ്രഞ്ച്് പ്രസിഡന്‍റ് ഇമ്മാനുവൽ മാേക്രാൺ നടത്തിയ നയതന്ത്ര ഇടപെടൽ. ഉച്ചകോടിയുടെ വേദിയിലേക്ക് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനെ ക്ഷണിച്ചു വരുത്തി ഗൗരവമായ ചർച്ചകൾ നടത്തിയ മാേക്രാണിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇറാൻ പ്രസിഡന്‍റ് റൂഹാനിയുമായി കൂടിക്കാഴ്ചകൾക്ക് ഒരുക്കമാണെന്ന് ട്രംപ് വ്യകതമാക്കിയത്.

Ruhani

ഇത് വലിയൊരു നയം മാറ്റത്തിന്‍റെ സൂചനയായിരുന്നു. ഈ മാസം നടക്കുന്ന വാർഷിക യു.എൻ പൊതുസമ്മേളനത്തിൽ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, പ്രസ്​തുത നീക്കം തടയാനും ഇറാനെതിരായ കർക്കശ നിലപാട് തുടരാനുമായിരുന്നു ബോൾട്ടന്‍റെ ഉപദേശം. ഇറാൻ വിദേശകാര്യ മന്ത്രിക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനു പിന്നിലും വില്ലനായത് ബോൾട്ടൻ തന്നെ. ബോൾട്ടനെ പുറത്താക്കിയ ട്രംപിന്‍റെ നടപടിയെ സ്വാഗതം ചെയ്ത ഇറാൻ ഗവൺമെന്‍റ് വക്താവ് അലി റാബിഅ്, ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ ഇത് വഴിയൊരുക്കിയേക്കുമെന്ന് പ്രസ്​താവിച്ചത് ശ്രദ്ധേയമാണ്. തങ്ങൾക്കെതിരായ ഉപരോധത്തെ 'അമേരിക്കയുടെ സാമ്പത്തിക ഭീകരത' എന്നാണ് ടെഹ്റാൻ വിശേഷിപ്പിച്ചത്.

ബോൾട്ടന്‍റെ യുദ്ധക്കൊതി ഉത്തര കൊറിയയുടെ കാര്യത്തിലും കാണാം. പ്യോങ് യാംഗിനെതിരെ അമേരിക്ക മുൻകൂട്ടി നടത്തുന്ന സൈനിക നീക്കങ്ങൾ ന്യായീകരിക്കത്തക്കതായിരിക്കുമെന്ന്് ട്രംപിന്‍റെ ഉപദേശക പദവിയിൽ എത്തുന്നതിന് മുമ്പ് ദി വാൾസ്​ട്രീറ്റ് ജേർണലിൽ എഴുതിയ ലേഖനത്തിൽ ബോൾട്ടൻ സൂചിപ്പിച്ചിരുന്നു. 2003ൽ ബുഷിന് കീഴിൽ പ്രവർത്തിക്കുമ്പോൾ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഇലിനെ മർദ്ദകനായ ഏകാധിപതി എന്നു വിശേഷിപ്പിച്ച ബോൾട്ടന്‍റെ പ്രസ്​താവന വിവാദമായിരുന്നു. വൈറ്റ്ഹൗസിലെ കേവലം ഉദ്യോഗസ്​ഥൻ മാത്രമായ ഒരാൾ ഇത്തരമൊരു പരാമർശം നടത്തിയത് ഉത്തര കൊറിയയെ ചൊടിപ്പിച്ചതും ഒന്നിനും കൊള്ളാത്തവനെന്ന് ബോൾട്ടന് മറുപടി നൽകിയതും അന്ന് വാർത്തയായിരുന്നു. ഉത്തര കൊറിയയുമായി ട്രംപ് ചർച്ച നടത്തുന്നതിനോടും ബോൾട്ടന് യോജിപ്പില്ലായിരുന്നു. സിംഗപ്പൂർ, ഹാനോയി ഉച്ചകോടികളിൽ ബോൾട്ടൻ പങ്കെടുത്തിരുന്നില്ല. ഇരു കൊറിയകൾക്കുമിടയിലെ സൈനികരഹിത മേഖലയിൽ ജൂണിൽ കിങ് ജോംഗുമായി ട്രംപ് ചർച്ച നടത്തുമ്പോൾ അധികമൊന്നും അകലെയല്ലാത്ത മംഗോളിയയിലെ ഉലാൻ ബത്തൂറിലിരുന്ന ചർച്ചകൾ നിരീക്ഷിക്കുകയായിരുന്നു സുരക്ഷാ ഉപദേഷ്​ടാവ്.

വെനിസുലയിൽ മദൂറോ ഗവൺമെന്‍റിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങൾക്കു പിന്നിലും ബോൾട്ടൻ തന്നെ. പ്രക്ഷോഭകരെ വാഷിങ്ടൺ അകമഴിഞ്ഞ സഹായിച്ചിട്ടും റെജിം ചെയ്ഞ്ചെന്ന ബോൾട്ടൻ തിയറി പരാജയപ്പെടുന്നതാണ് കണ്ടത്. 2018 ഏപ്രിലിലാണ് ലെഫ്. ജനറൽ ഹെർബട്ട് റെയ്മണ്ട് മെക്മാസ്​റ്ററെ ഒഴിവാക്കി എഴുപതുകാരനായ ജോൺ ബോൾട്ടനെ ദേശീയ സുരക്ഷാ ഉപദേഷ്​ടാവായി ട്രംപ് നിയമിച്ചത്. ട്രംപ് ഭരണത്തില് ഈ പദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് ബോൾട്ടൻ. റിട്ട. ലെഫ് ജനറൽ മൈക്കൽ ഫ്ലയിനാണ് ട്രംപിനു കീഴിൽ ആദ്യം ഈ പദവിയിലെത്തിയത്. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഫ്ലയിനിനെ അവരോധിക്കുന്നതിനെതിരെ മുൻ പ്രസിഡന്‍റ് ഒബാമ ഉൾപ്പെടെയുള്ളവർ നൽകിയ ഉപദേശങ്ങൾ തള്ളിയാണ് ട്രംപ് അദ്ദേഹത്തിന്‍റെ നിയമനം പ്രഖ്യാപിച്ചത്. എന്നാൽ, രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം വന്നതോടെ വെറും 20 ദിവസത്തിനു ശേഷം ഫ്ലെയിനിന് രാജിവെക്കേണ്ടിവന്നു. തുടർന്ന് 2017 ഫെബ്രുവരിയിൽ മെക്മാസ്​റ്ററെ നിയമിച്ചെങ്കിലും ഒരു വർഷം തികഞ്ഞതിനു പിന്നാലെ അദ്ദേഹത്തെ ട്രംപ് പുറത്താക്കുകയായിരുന്നു. തുടക്കം മുതൽ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുയുമായി സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന മെക്മാസ്റ്റർ, വെറ്റ്ഹൗസ്​ ചീഫ് ഓഫ് സ്​റ്റാഫ് ജോൺ കെല്ലിയുമായും പലവട്ടം ഉടക്കി.

afghanistan-war

മീശ പിരിച്ചുള്ള ബോൾട്ടന്‍റെ ചിത്രം കണ്ടാലറിയാം അയാളിലെ കാർക്കശ്യം. അതു തന്നെയാണ് യാഥാർഥ്യവും. വൈറ്റ്ഹൗസിലെ മറ്റു സ്​റ്റാഫുകളുമായി പലപ്പോഴും ഉടക്കാറുള്ള ബോൾട്ടൻ, വിദേശകാര്യ സെക്രട്ടറിയും ട്രംപിന്‍റെ ഏറ്റവുമടുത്ത അനുയായിയുമായ മൈക്ക് പോംപിയോട് പോലും ശണ്ഠകൂടാറുണ്ട്. വൈറ്റ് ഹൗസിലെ ചട്ടങ്ങളൊന്നും ബോൾട്ടന് ബാധകമല്ലെന്നാണ് മറ്റു ജീവനക്കാരുടെ അഭിപ്രായം. ബുഷിന്‍റെ കാലത്ത് വൈറ്റ്ഹൗസിലെ ബോൾട്ടന്‍റെ മേശപ്പുറത്ത് നിർവീര്യമാക്കപ്പെട്ട ഒരു ഹാന്‍റ് ഗ്രനേഡ് സൂക്ഷിച്ചിരുന്നത് ആയുധങ്ങളോടുള്ള അടങ്ങാത്ത കൊതിയുടെ വെളിവാക്കുന്നുവെന്ന് വിമർശകർ പറയും. യുദ്ധക്കൊതിയനെന്ന് ട്രംപ് തന്നെ ബോൾട്ടനെപ്പറ്റി പറയാറുണ്ട്. വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽ ബോൾട്ടനെ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ അറിയില്ലേ, ഇയാൾ നിങ്ങൾക്കുമേൽ ബോംബിടുമെന്ന തമാശയും പൊട്ടിക്കാറുണ്ട് ട്രംപ്. ബോൾട്ടൻ 2007ൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പിന്‍റെ (Surrender Is Not An Otpion) പേരിലും കാണാം അയാളുടെ കാർക്കശ്യം.

ഇങ്ങനെയൊക്കെ നെഗറ്റീവായി പ്രവർത്തിക്കുന്ന ഒരാളെ എന്തുകൊണ്ട് ഇത്രയുംകാലം നിലനിർത്തിയെന്ന് വിശദീകരിക്കേണ്ടത് ട്രംപ് തന്നെയാണ്. വിദേശകാര്യ സെക്രട്ടറിയായിരുന്ന ടില്ലേഴ്സൻ ഉൾപ്പെടെ യോഗ്യരായ പല ഉദ്യോഗസ്​ഥരെയും പുറത്താക്കി വിവാദം സൃഷ്​ടിച്ചയാളാണ് ട്രംപ്. അപ്പോഴും തനിക്ക് തെറ്റായ ഉപദേശം നൽകി അമേരിക്കൻ വിദേശ നയങ്ങളെ അപകടകരമായ നിലയിലേക്ക് കൊണ്ടു പോയ ബോൾട്ടനെ പോലെയുള്ളവരെ ആദരിച്ച് നിർത്തുകയായിരുന്നു അദ്ദേഹം. ലോകത്തിനു മുന്നിൽ ട്രംപ് നടത്തിയ പല കോമാളിത്തരങ്ങൾക്ക് പിന്നിലും ബോൾട്ടനെ പോലെയുള്ളവരുടെ കരങ്ങളുണ്ടെന്ന് കൂടി ഇത് വ്യകതമാക്കുന്നു.

ബോൾട്ടൻ ചില്ലറക്കാരനൊന്നുമല്ല, കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നയാളാണ്. തന്നെ പുറത്താക്കിയെന്ന് ട്രംപ് കളവ് പറയുകയാണെന്നും താൻ രാജിവെക്കുകയായിരുന്നുവെന്നുമാണ് ബോൾട്ടൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ഫോക്സ്​ ന്യൂസിൽ രാഷ്ട്രീയ നിരീക്ഷകന്‍റെ റോളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ബോൾട്ടൻ ട്രംപിനെപറ്റി എന്തൊക്കെ പറയാനിരിക്കുന്നു എന്നാണ് ലോകം കൗതുകത്തോടെ ഉറ്റുനോക്കുന്നത്. അതോടൊപ്പം, പുതിയ ദേശീയ സുരക്ഷോ ഉപദേഷ്​ടാവാൻ സാധ്യതയുള്ള ജർമനിയിലെ യു.എസ്​ അംബാസഡർ റിക് െഗ്രനലിന്‍റെ നയസമീപനങ്ങളും ചർച്ചയാവും. അടുത്ത തെരഞ്ഞെടുപ്പ് വരെയുള്ള ട്രംപിന്‍റെ വിദേശ നയങ്ങൾ നിർണായകമാണ്.

Show Full Article
TAGS:John Bolton US National Security Advisor Donald Trump Opens Forum Article 
Next Story