Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതെരഞ്ഞെടുപ്പ് ബജറ്റ്​

തെരഞ്ഞെടുപ്പ് ബജറ്റ്​

text_fields
bookmark_border
തെരഞ്ഞെടുപ്പ് ബജറ്റ്​
cancel

ഉത്തരേന്ത്യയിലെ കർഷക രോഷം ശമിപ്പിക്കുന്നതിനും നികുതിദായകരായ മധ്യവർഗ്ഗത്തി​​​​െൻറ ​ൈകയടിയും ലക്ഷ്യംവെക്കുന്ന തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക​. കാലാവധി തീരുന്ന നരേന്ദ്ര മോദി സർക്കാരി​​​​െൻറ അവസാന ബജറ്റിനെ ഒറ്റവാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടിക്ക്​ പ്രധാന കാരണം കർഷക പ്രക്ഷോഭങ്ങളാണെന്ന തിരിച്ചറിവിൽ നിന്ന്​ രാജ്യത്തെ കർഷകരെ കൈയിലെടുക്കാനുള്ള പദ്ധതിയാണ്​ ഇൗ ബജറ്റി​​​​െൻറ പ്രധാന ആകർഷണങ്ങളിലൊന്ന്​. അതേസമയം, കാർഷിക വായ്​പ എഴുതി തള്ളുന്നതിനെ കുറിച്ച്​ പരാമർശമില്ല താനും.

ലക്ഷ്യം മധ്യവർഗം
ആദായ നികുതി പരിധിയിലെ ഇളവ്​ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനംമല്ലാതെ മറ്റൊന്നുമല്ല​. അഞ്ച്​ ലക്ഷം വരെ വരുമാനമുള്ളവർക്ക്​ ആദായ നികുതി പൂർണമായും ഒഴിവാക്കുന്നതാണ്​ പ്രഖ്യാപനം. നിക്ഷേപം നടത്തുന്നവർക്കും ആദായ നികുതി പരിധിയിൽ ഇളവ്​ ഉണ്ടാകും. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതിന്​ മുഖ്യ പങ്കുവഹിച്ച വിഭാഗമാണ്​ ഇന്ത്യയിലെ മധ്യവർഗം​. അവരെ അവഗണിച്ച്​ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്ക്​ സാധിക്കില്ല. മധ്യവർഗ കുടുംബങ്ങളും രാജ്യത്തെ തൊഴിലില്ലായ്​മയുടെ ദുരിതം അനുഭവിക്കുന്നുണ്ട്​. ഇത്​ പരിഗണിച്ച്​ കൊണ്ടുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്​. ആദായ നികുതി പരിധിയിലെ ഇളവ്​ ഗുണകരമാവുമെങ്കിലും വരും സർക്കാറുകൾക്ക്​ അതുണ്ടാക്കുന്ന പ്രതിസന്ധി ഗുരുതരമായിരിക്കും. ഇനി വരുന്ന സർക്കാറുകൾക്ക്​ ഇത്​ തുടർന്ന്​ കൊണ്ടു പോവുക എന്നത്​ ബുദ്ധിമുട്ടായിരിക്കുമെന്ന കാര്യം ഉറപ്പാണ്​.

Piyush-Goel-23

തണുക്കുമോ കർഷക രോഷം
ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക്​ അടിതെറ്റാനുള്ള പ്രധാന കാരണം കർഷക പ്രക്ഷോഭങ്ങളായിരുന്നു. ഡൽഹിയിലെ തെരുവുകളിൽ അലയടിച്ച കർഷക പ്രക്ഷോഭത്തിൽ ബി.ജെ.പി കോട്ടകൾ കുലുങ്ങി. ​ അധികാരം നഷ്​ടപ്പെട്ട സംസ്ഥാനങ്ങളിൽ ഭരണത്തിലേറിയ സർക്കാറുകൾ കാർഷിക വായ്​പകൾ എഴുതി തള്ളുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. ഇത്​ മറികടക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്​ കർഷകർക്ക്​ നിശ്​ചിത വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്​. ചെറുകിട-ഇടത്തരം കർഷകരെ ലക്ഷ്യമിട്ടാണ്​ പുതിയ പദ്ധതി​. കർഷകർക്ക്​ പ്രതിവർഷം 6000 രൂപ വരുമാനം ഉറപ്പാക്കുമെന്നാണ്​ വാഗ്​ദാനം. മൂന്ന്​ ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിലേക്ക്​ പണം നൽകുമെന്നാണ്​ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്​. ​ ഗുണകരമാണ്​ പദ്ധതിയെങ്കിലും ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെ മറ്റ്​ ആവശ്യങ്ങളെ ബജറ്റ്​ എത്രത്തോളം പരിഗണിച്ചുവെന്നത്​ പരിശോധിക്കപ്പെടേണ്ടതാണ്​.

കാർഷിക വായ്​പ എഴുതി തള്ളുന്നതി​െന കുറിച്ച്​ ബജറ്റിൽ പരാമർശങ്ങളൊന്നുമില്ല. കർഷക പ്രക്ഷോഭങ്ങളിലെ മുഖ്യ ആവശ്യവും ഇതായിരുന്നു. പ്രകൃതി ദുരന്തങ്ങൾ ബാധിച്ചവർക്ക്​ വായ്​പ പലിശയിൽ ഇളവ്​ നൽകിയിട്ടുണ്ടെങ്കിലും അതിനുമപ്പുറത്തെ പ്രഖ്യാപനങ്ങളൊന്നുമില്ല. കർഷകർ നേരിടുന്ന പ്രധാന പ്രശ്​നമായ ഉൽപന്നങ്ങളുടെ വിലക്കുറവിനെയും ബജറ്റ്​ അഭിമുഖീകരിക്കുന്നില്ല. കാർഷിക വായ്​പകൾ എഴുതി തള്ളുന്നതിനെതിരെ ആർ.ബി.​െഎയും പൊതുമേഖല ബാങ്കുകളും നേരത്തെ തന്നെ നിലപാട്​ എടുത്തിരുന്നുവെന്നതും ഇതി​​​​െൻറ കൂടെ ചേർത്തു വായിക്കണം

agriculture-protest-23

അസംഘടിത മേഖല കരകയറുമോ
നോട്ട്​ നിരോധനം തകർത്തെറിഞ്ഞ മേഖലയായിരുന്നു അസംഘടിത മേഖല. ഇൗ പ്രതിസന്ധിയിൽ നിന്ന്​ അസംഘടിത മേഖല ഇനിയും കര കയറിയിട്ടില്ല. ഇന്ത്യയുടെ ജി.ഡി.പിയിലേക്ക്​ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നതും അസംഘടിത മേഖലയാണ്​. മറ്റ്​ വിഭാഗങ്ങൾക്കെല്ലാം വൻ ആനുകൂല്യങ്ങൾ നൽകിയപ്പോൾ സമാന പദ്ധതികൾ അസംഘിടത മേഖലക്കായും പ്രതീക്ഷിച്ചു. എന്നാൽ, 500 കോടി ഉപയോഗിച്ച്​ തൊഴിലാളികൾക്ക്​ 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതി മാത്രമാണ്​ സർക്കാർ പ്രഖ്യാപിച്ചത്​. മേഖലയിലെ മാന്ദ്യം മറികടക്കുന്നതിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുൻ സർക്കാറുകൾ ചെയ്യുന്നത്​ പോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനം മാത്രമാണ്​ അസംഘടിത മേഖലക്കായി മോദി സർക്കാർ പ്രഖ്യാപിച്ചത്​.

തൊഴിൽ സൃഷ്​ടിക്കില്ല
രാജ്യ​ത്ത്​ തൊഴിലില്ലായ്​മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്​ എത്തിയെന്ന പഠനഫലം കഴിഞ്ഞ ദിവസമാണ്​ പുറത്ത്​ വന്നത്​. തൊഴിലില്ലായ്​മ രാജ്യത്തെ സമ്പദ്​വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പഠന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു. ഇൗയൊരു സാഹചര്യത്തിൽ പുതിയ തൊഴിലുകൾ സൃഷ്​ടിക്കാനായി ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ്​ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, അടിസ്ഥാനപരമായ ഇൗ പ്രശ്​നത്തെ ബജറ്റ്​ പരിഗണിച്ചില്ലെന്ന്​ വേണം കരുതാൻ.

un-organised-sector

തൊഴിലന്വേഷകരെന്നതിൽ നിന്ന്​ തൊഴിൽദാതാക്കളായി യുവാക്കളെ മാറ്റുമെന്നാണ്​ ബജറ്റ്​ പ്രഖ്യാപിക്കുന്നത്​. സ്​റ്റാർട്ട്​ അപ്​ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുമെന്ന്​ പറയുന്നു​െണ്ടങ്കിലും ഇവർക്കായി വലിയ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ പോർട്ടൽ തുടങ്ങുമെന്നതാണ്​ മറ്റൊരു പ്രഖ്യാപനം. മോദി സർക്കാറി​​​​െൻറ നിലവിലുള്ള മേയ്​ക്ക്​ ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ തൊഴിൽ സൃഷ്​ടിക്കാൻ പര്യാപ്​തമല്ലെന്ന്​ ഇതിനോടകം തന്നെ വ്യക്​തമായിട്ടുണ്ട്​. സ്​റ്റാർട്ട്​ അപ്​ സംരംഭങ്ങളിലുടെ മാത്രം യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്​മയെ പരിഹരിക്കാൻ കഴിയുമെന്നും കരുതുക വയ്യ. ഇൗയൊരു സാഹചര്യത്തിൽ തൊഴിൽ സൃഷ്​ടിക്കാൻ ഉതകുന്ന പുത്തൻ പദ്ധതിയുടെ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ ആ രീതിയിലേക്ക്​ പിയൂഷ്​ ഗോയലും മോദി സർക്കാറും ചിന്തിച്ചില്ല.

ആദായ നികുതിയിൽ ഇളവ്​ അനുവദിച്ചതിനെ കോർപ്പറേറ്റ്​ മേഖല അനുകൂലമായാണ്​ വിലയിരുത്തുന്നത്​​. നികുതി കുറയുന്നതോടെ മധ്യവർഗ കുടുംബങ്ങളിലെ ഉപഭോഗം കൂടുമെന്നാണ്​ വിലയിരുത്തൽ. ഇത് കോർപ്പറേറ്റ്​​ ഗുണകരമാവുമെന്നാണ്​ കണക്ക്​ കൂട്ടുന്നത്​. എന്നാൽ, വരും വർഷങ്ങളിൽ ആദായ നികുതി കുറഞ്ഞ്​ തന്നെ ഇരുന്നാൽ അത്​ സർക്കാറിന്​ സൃഷ്​ടിക്കുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള വിലയിരുത്തലുകളില്ല. പ്രതിരോധ മേഖലക്ക്​ വൻ തുക വകയിരുത്തിയതും സാമ്പത്തിക ബാധ്യത വർധിപ്പിക്കും.

unemployment-23

ജി.എസ്​.ടി പിരിവിൽ ഉണർവുണ്ടായിട്ടുണ്ടെന്ന്​ പറയു​േമ്പാൾ സമ്പദ്​വ്യവസ്ഥയുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇത്​ പര്യാപ്​തമാവില്ല. ബാങ്കുകൾ അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധിയുടെ ഭാരം കൂടി സർക്കാർ ഏറ്റെടുക്കേണ്ടി വരും. ഇതൊന്നും പിയൂഷ്​ ഗോയലി​​​​െൻറ ബജറ്റ്​ പരിഗണിക്കുന്നില്ല. ചുരുക്കത്തിൽ കാതലായ പ്രശ്​നങ്ങളെ അവഗണിച്ച്​ തെരഞ്ഞെടുപ്പെന്ന ഹൃസ്വകാല ലക്ഷ്യം മാത്രം മുൻനിർത്തിയാണ്​ ഇടക്കാല ബജറ്റ്​​. ഇതോടൊപ്പം പശുക്കളുടെ സംരക്ഷണത്തിനായി രാഷ്​ട്രീയ കാമദേനു യോജന പദ്ധതി ​പ്രഖ്യാപിച്ചിട്ടുണ്ട്​. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ്​ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. ഇതിലൂടെ പശുരാഷ്​ട്രീയത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന സൂചന നൽകുന്നതാണ്​ ബജറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsopenforumOPNIONPiyush goelunion budget 2019
News Summary - Union Budget 2019-Opnion
Next Story