Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനിർമലയുടെ...

നിർമലയുടെ പെട്ടിയിലെന്ത്​; സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ ?

text_fields
bookmark_border
Nirmala-Sitharaman
cancel

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ എന്തെല്ലാം​ കരുതി വെച്ചിരിക്കുന്നതെന്നാണ് ബജറ്റ്​ അവതരണത്തിന്​ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ​ സാമ്പത്തിക നിരീക്ഷകർ ഉറ്റുനോക്കുന്നത്​. ഒന്നാം എൻ.ഡി.എ സർക്കാറിൻെറ തലതിരിഞ്ഞ സാമ്പത്തിക പരിഷ്​കാരങ്ങളുടെ പാപഭാരം കഴുകി കളയാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏൽപ്പിച്ചത്​ നിർമലയെയാണ്​. നോട്ട്​ നിരോധനവും ജി.എസ്​.ടി തകർത്ത ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കരകയറ്റുകയെന്നതും​ നിർമല സീതാരാമനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.

48 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്​ രാജ്യത്തെ തൊഴിലില്ലായ്​മ. വളർച്ചാ നിരക്കിലെ കുറവും സമ്പദ്​വ്യവസ്ഥക്ക്​ വെല്ലുവിളിയാവുന്നുണ്ട്​. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങ​ൾ എതാണ്ട്​ തകർച്ചയുടെ വക്കിലാണ്​. ഇതിന്​ പുറമേയാണ്​ സമ്പദ്​വ്യവസ്ഥയെ സമ്മർദത്തിലാക്കി ഉപഭോഗത്തിലും കുറവുണ്ടാകുന്നത്​. ഗ്രാമീണ സമ്പദ്​വ്യസ്ഥയും വെല്ലുവിളികൾ നേരിടുകയാണ്​. ഈ പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നിർദേശങ്ങളാണ്​ ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്​.

തൊഴിലില്ലായ്​മ മറികടക്കുക വെല്ലുവിളി

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ നിലവിൽ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്​ തൊഴിലില്ലായ്​മയാണ്​. ഇത്​ മറികടക്കാൻ ബജറ്റിൽ ഉൾപ്പെടുന്ന നിർദേശങ്ങളെ കുറിച്ചാണ്​ ചർച്ചകൾ സജീവം. തൊഴിലില്ലായ്​മ പരിഹരിക്കാൻ അടിസ്ഥാന സൗകര്യമേഖലക്കായി കൂടുതൽ പണം നീക്കിവെക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. ഇതിന്​ പുറമേ വലിയ രീതിയിൽ തൊഴിലുകൾ നൽകാൻ പര്യാപ്​തമായ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ചില ഇളവുകൾക്കും സാധ്യതയുണ്ട്​. നോട്ട്​ നിരോധനവും ജി.എസ്​.ടിയും റിയൽ എസ്​റ്റേറ്റ്​ മേഖലയുടെ ന​ട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്നും കരകയറാനുള്ള കൈത്താങ്​ റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ മോദി സർക്കാർ നൽകുമെന്നാണ്​ വിലയിരുത്തൽ. ഇതിന്​ പുറമേ കൂടുതൽ തൊഴിലുകൾ പ്രദാനം ചെയ്യുന്ന ബാങ്കിങ്​, ഓ​ട്ടോ, നിർമാണ, ചെറുകിട വ്യവസായ മേഖലകൾക്ക്​ പ്രത്യേക ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്​. കോർപ്പറേറ്റ്​ നികുതി കുറക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്​. നികുതി കുറക്കുക വഴി കമ്പനികളിൽ റിക്രൂട്ട്​മ​െൻറ്​ വർധിപ്പിക്കാനും അതുവഴി തൊഴിലില്ലായ്​മയുടെ തോത്​ കുറക്കാമെന്ന വിലയിരുത്തലുകൾ ചില സാമ്പത്തിക വിദഗ്​ധർ നടത്തുന്നുണ്ട്​.

unemployment-23

വ്യാപാര യുദ്ധം കുരുക്കാകും
യു.എസ്​-ചൈന വ്യാപാര യുദ്ധവും ഇറാനുമായി ​അമേരിക്കക്കുള്ള പ്രശ്​നങ്ങളും ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​. കയറ്റുമതിയിൽ ഉൾപ്പെടെ വ്യാപാര യുദ്ധം വെല്ലുവിളികൾ സൃഷ്​ടിക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക്​ കൂടുതൽ തീരുവ ചുമത്തുന്ന നീക്കവുമായി യു.എസ്​ മുന്നോട്ട്​ പോവുകയാണെങ്കിൽ സമ്പദ്​വ്യവസ്ഥ വീണ്ടും വെല്ലുവിളിയെ അഭിമുഖീകരിക്കും. പെട്രോളിയം ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്​ ഇറാനിൽ നിന്നാണ്​. അമേരിക്കയുടെ സമ്മർദം കൂടിയാൽ ഇറാനിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി ഇന്ത്യക്ക്​ നിർത്തിവെക്കേണ്ടതായി വരും. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അത്​ ഇന്ത്യയുടെ ഇറക്കുമതി ചെലവ്​ വർധിക്കുന്നതിന്​ കാരണമാവും. സമ്പദ്​വ്യവസ്ഥയിൽ ഇത്​ കൂടുതൽ പ്രതിസന്ധിയിലേക്ക്​ തള്ളിവിടും. ഈ സാഹചര്യം മുൻകൂട്ടി കണ്ടുള്ള നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടി വരും.

പണമില്ലാതെ ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ
ഇന്ത്യയിലെ ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലാണ്​. ​ഐ.എൽ & എഫ്​.സി തകർന്നതോടെയാണ്​ പ്രതിസന്ധി പുറത്തറിഞ്ഞത്​. വൈകാതെ ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ കടുത്ത പണ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്ന വാർത്തകളും പുറത്ത്​ വന്നു. പൊതുമേഖല ബാങ്കുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ മൂലധന സമാഹരണമാണ്​ സർക്കാർ പ്രഖ്യാപിച്ചത്​. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി മറികടക്കാൻ പ്രത്യേക പദ്ധതി നിർമല പ്രഖ്യാപിക്കുമോയെന്ന്​ എല്ലാവരും ഉറ്റുനോക്കുന്നുണ്ട്​. ഇക്കാര്യത്തിൽ സ്ഥിരീകരിക്കാവുന്ന വിവരങ്ങളൊന്നും ഇപ്പോൾ പുറത്ത്​ വന്നിട്ടില്ലെങ്കിലും ആർ.ബി.ഐയുടെ കൂടി സഹകരണത്തോടെയുള്ള ഇടപ്പെടലുകൾ മേഖലയിൽ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

കറൻസി ഇടപാടുകളിൽ ഇളവുകൾ വേണമെന്ന ആവശ്യം കുറേക്കാലമായി​ ബാങ്കിങ്​ ഇതര ധനകാര്യസ്ഥാപനങ്ങൾ ഉയർത്തുന്നുണ്ട്​​. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനായുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുന്ന മോദി സർക്കാർ ഈ തീരുമാനത്തോട്​ എത്രത്തോളം അനുകൂലമായി പ്രതികരിക്കുമെന്നത്​ കണ്ടറിയണം. ഭവന വായ്​പ നൽകുന്ന ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്​ ബജറ്റിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും വിലയിരുത്തലുണ്ട്​. ഭവന വായ്​പകളുടെ വളർച്ച സമ്പദ്​വ്യവസ്ഥയിലും സ്വാധീനം ചെലുത്തുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന്​ അനുഭാവപൂർവമായ നടപടി ഉണ്ടാകും​.

il&FS

കുറയുമോ നികുതി
ആദായ നികുതിയിൽ തുടങ്ങി കോർപ്പറേറ്റ്​ നികുതിയിൽ വരെ ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കു​ന്നുണ്ട്​. കോർപ്പറേറ്റ്​ നികുതി 30 ശതമാനത്തിൽ നിന്ന്​ 25 ആക്കി കുറക്കണമെന്നതാണ്​ കോർപ്പറേറ്റ്​ മേഖലയുടെ പ്രധാന ആവശ്യം. ജി.എസ്​.ടി ലളിതമാക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നു​. നിലവിലെ ജി.എസ്​.ടിയുടെ ഘടന കമ്പനികൾക്ക്​ ഒട്ടും അനുയോജ്യമല്ലെന്നാണ്​ വിലയിരുത്തൽ. സ്ലാബുകളിൽ മാറ്റം വരുത്തി നികുതി ഘടനയുടെ പരിഷ്​കരണമാണ്​ മേഖല ലക്ഷ്യം വെക്കുന്നത്​. അധിക നിക്ഷേപത്തിനുള്ള നികുതിയിളവും ബജറ്റിൽ നിന്ന്​ കോർപ്പറേറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്​.

ആദായ നികുതിയാണ്​ മറ്റൊരു പ്രധാന മേഖല. 5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക്​ 20 ശതമാനമാണ്​ ആദായ നികുതി. ഇത്​ 15 ശതമാനമായി കുറക്കണമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. 10 ലക്ഷത്തിന്​ മുകളിൽ വരുമാനമുള്ളവർക്ക്​ നിലവിലുള്ള നികുതി 30 ശതമാനമാണ്​ ഇതിലെ വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്തണമെന്നും ആവശ്യമുയരുന്നുണ്ട്​​.

രാജ്യത്തെ നിക്ഷേപം വർധിപ്പിക്കുകയെന്നത്​ സമ്പദ്​വ്യവസ്ഥയുടെ ജീവവായുവിന്​ വേണ്ടിയുള്ള പ്രധാന നടപടിയാണ്​. ഇതിനായി നികുതി ഇളവുകൾ പ്രഖ്യാപിക്കുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്​. ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപങ്ങൾക്ക്​്​ ചുമത്തുന്ന നികുതിയായ എൽ.ടി.സി.ജി, ഓഹരികളുടെ ലാഭവിഹിതത്തിന്​ ചുമത്തുന്ന ഡിവിഡൻറ്​ ഡിസ്​ട്രിബ്യൂഷൻ ടാക്​സ്​, സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്​സ്​ എന്നിവയിലെ മാറ്റങ്ങൾ ഓഹരി​ വിപണി പ്രതീക്ഷിക്കുന്നു​​. നികുതി കുറക്കുന്നത്​ വഴി കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ്​ വിലയിരുത്തൽ.

TAX-23

കാർഷിക മേഖലയിൽ ഇടപ്പെടലുകളു​ണ്ടാ​കുമോ?
കാർഷിക മേഖലയിൽ നിശ്​ചിത വരുമാനം ഉറപ്പാക്കുന്നതിനായി ഒന്നാം മോദി സർക്കാറിൻെറ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക്​ പുറമേ​യുള്ള നിർദേശങ്ങളാണ്​ പ്രതീക്ഷിക്കുന്നത്​. ധനകമ്മി ഉയരുന്ന സാഹചര്യത്തിൽ കർഷകർക്കുള്ള ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുക സർക്കാറിന്​ മുന്നിലുള്ള വെല്ലുവിളിയാണ്​. ഒന്നാം മോദി സർക്കാറിൻെറ കർഷകർക്കുള്ള പദ്ധതി യാഥാർഥ്യ ബോധമില്ലാത്തതാണെന്നും കർഷകർക്ക്​ വലിയ ഗുണം ചെയ്യാത്തതാണെന്നുമുള്ള വിമർശനങ്ങൾ അന്നു തന്നെ ഉയർന്നിരുന്നു. ഈയൊരു സാഹചര്യത്തിൽ വീണ്ടുമൊരു പദ്ധതി കൂടി പ്രഖ്യാപിച്ച്​ സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലേക്ക്​ ​സർക്കാർ പോകുമോയെന്നാണ്​ ഉയരുന്ന ചോദ്യം.

കർഷകർ നിലവിൽ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്​ വായ്​പകളുമായി ബന്ധപ്പെട്ടതാണ്​. കാർഷിക വായ്​പകൾ എഴുതി തള്ളണമെന്ന്​ ആവശ്യപ്പെട്ട്​ വലിയ സമരങ്ങൾക്കും രാജ്യം സാക്ഷിയായിരുന്നു. ഒന്നാം മോദി സർക്കാറിന്​ ഇത്തരം വലിയ സമരങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. എന്നാൽ, സർക്കാറിൻെറ അവസാന ബജറ്റിൽ ഇതിനുള്ള പ്രധാന നിർദേശങ്ങളൊന്നും ഇടംപിടിച്ചിരുന്നില്ല. രണ്ടാം സർക്കാറിൻെറ ആദ്യ ബജറ്റിൽ ഇതിനായുള്ള ഇടപ്പെടലുകൾ പ്രതീക്ഷിക്കുന്നുണ്ട്​. പക്ഷേ ലക്കും ലഗാനുമില്ലാതെ വായ്​പ കൊടുത്ത പ്രതിസന്ധിയിലായ പൊതുമേഖല ബാങ്കുകളിൽ വായ്​പ എഴുതി തള്ളാനുള്ള തീരുമാനം കൂടുതൽ പ്രതിസന്ധി സൃഷ്​ടിക്കും.

agriculture-23

ചെയ്​ത പാപങ്ങൾക്ക്​ പരിഹാരം കാണാനുള്ള അവസരമാണ്​ രണ്ടാം മോദി സർക്കാറിനെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യ ബജറ്റ്​. തകർന്ന സമ്പദ്​വ്യവസ്ഥയെ ശരിയാക്കാനുള്ള നിർദേശങ്ങൾ അവർക്ക്​ ബജറ്റിൽ ഉൾപ്പെടുത്തിയെ മതിയാകു. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങൾ ഇടം പിടിക്കുമെന്നാണ്​ വിലയിരുത്തൽ. പക്ഷേ ധനകമ്മി ജി.ഡി.പിയുടെ 3.4 ശതമാനത്തിലേക്ക്​ കുറച്ച്​ കൊണ്ടു വരാൻ സർക്കാർ ലക്ഷ്യമിടു​േമ്പാൾ ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനം ഇതിന്​ വിഘാതം സൃഷ്​ടിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionnirmala sitharamanunion budget 2019
News Summary - Union budget 2019-Opinion
Next Story