Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവെറും വിജയമല്ല...

വെറും വിജയമല്ല യു.ഡി.എഫ്​ പ്രതീക്ഷ

text_fields
bookmark_border
വെറും വിജയമല്ല യു.ഡി.എഫ്​ പ്രതീക്ഷ
cancel
camera_alt

ചാണ്ടി ഉമ്മ െൻറ പ്രചാരണാർഥം പാമ്പാടിയിൽ മഹിള കോൺഗ്രസ് നടത്തിയ റോഡ് ഷോ

ഉമ്മൻ ചാണ്ടി എന്ന വികാരമാണ്​ യു.ഡി.എഫി​ന്റെ തുറുപ്പുശീ​ട്ടെങ്കിലും അവർ തെരഞ്ഞെടുപ്പിനെ രാഷ്​ട്രീയമായാണ്​ കാണുന്നത്. സർക്കാറിന്റെ​ ജനകീയത ഇടിഞ്ഞത്​​ പ്രധാന വിഷയമാകുമെന്ന്​ അവർ കരുതുന്നു. പി.ടി. തോമസി​ന്റെ മരണശേഷം, തൃക്കാക്കരയിൽ മത്സരിച്ച ഉമ തോമസിനെ തോൽപിക്കാനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. അന്ന്​ സർക്കാറിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നില്ല. കിറ്റി​ന്റെയും കോവിഡ്​ നിയന്ത്രണത്തി​ന്റെയും ക്രെഡിറ്റ്​ സർക്കാറിന്​ അവകാശപ്പെടാനുണ്ടായിരുന്നു. വികസനം സംബന്ധിച്ച അവകാശവാദങ്ങളും എടുത്തുപറഞ്ഞിരുന്നു. എന്നിട്ടും കാൽലക്ഷത്തിലേറെ വോട്ടിന്​ ഉമ തോമസ്​ വിജയിച്ചു. പുതുപ്പള്ളിയിൽ അതിലേറെ പ്രസക്​തമാണ്​ ഉമ്മൻ ചാണ്ടി ഫാക്​ടർ

പുതുപ്പള്ളിയിൽ യു.ഡി.എഫ്​ ചാണ്ടി ഉമ്മനിലൂടെ ആഗ്രഹിക്കുന്നത്​ ഒരു സഹതാപ വിജയമല്ല, സർക്കാറിനെതിരായ വിജയമാണ്​. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സഹതാപത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥി എങ്ങനെയും വിജയിക്കുമെന്ന​ പരിപൂർണ വിശ്വാസം അവർക്കുണ്ട്​. ചെറുവിജയമാണ്​ പുതുപ്പള്ളി നൽകുന്നതെങ്കിൽ അത്​ പരാജയതുല്യമാണെന്ന്​ കരുതേണ്ടിവരുമെന്ന്​ യു.ഡി.എഫ്​ നേതാക്കൾ ഭയക്കുന്നു. ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴുന്നപക്ഷം, അത്​ ഉമ്മൻ ചാണ്ടിയോടുള്ള അനുഭാവ വിജയം മാത്രമായി മാറുമെന്നും അവർ ആശങ്കപ്പെടുന്നുണ്ട്​. ഇടതുപക്ഷവും ആത്മവിശ്വാസത്തിലാണ്​. അതിനവർ പറയുന്ന കാരണവും വിശ്വസനീയമാണ്​. ഉമ്മ​ൻ ചാണ്ടിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട്​ മാത്രമാണ്​ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലം പുതുപ്പള്ളി ഇടതുപക്ഷത്തിന്​ അന്യമായിരുന്നത്​. സി.പി.എമ്മിന്​ അടിത്തറയുള്ള മണ്ഡലമാണത്​. എട്ടു പഞ്ചായത്തുകളിൽ ആറിലും ഇടതുഭരണമാണ്​. അവയിൽ തന്നെ, അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകൾ മാണി ഗ്രൂപ്പി​​ന്റേതാണ്​. റോമൻ കത്തോലിക്ക വിഭാഗം നിർണായക സ്വാധീനം പുലർത്തുന്ന ഈ പഞ്ചായത്തുകളിൽ പണ്ടുമുതലേ മാണി ഗ്രൂപ്​ മേൽക്കൈ നേടിവരുന്നു.

ഉമ്മൻ ചാണ്ടിയുടെ വ്യക്തിപ്രഭാവത്തിലുപരി സംഘടന എന്ന നിലക്ക്​ വ്യവസ്ഥാപിതമായ സംവിധാനമോ തലയെടുപ്പുള്ള ​ നേതാക്കളോ കോൺഗ്രസിനിവിടില്ല. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും അടുപ്പക്കാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫുമാണ്​ പ്രചാരണത്തിന്​ ചുക്കാൻ പിടിക്കുന്നത്​. യു.ഡി.എഫിലെ മറ്റൊരു പാർട്ടിക്കും ഇവിടെ ഒരു പ്രസക്തിയുമി​ല്ല.

സി.പി.എമ്മി​ന്റെ അവസ്ഥ അതല്ല. എല്ലാ പഞ്ചായത്തിലും അവർക്ക്​ പാർട്ടി സംവിധാനമുണ്ട്​. തുടർച്ചയായി മത്സരിക്കുന്ന ജെയ്​ക്​ സി. തോമസ്​ മണ്ഡലത്തിന്​ സുപരിചിതനുമാണ്. 2008 ലെ മണ്ഡലം പുനർ നിർണയം മണ്ഡലത്തിന്​ ഇടതുപക്ഷ സ്വാധീനം വർധിക്കുംവിധമാണ്​ നടപ്പായ​തെങ്കിലും ഉമ്മൻ ചാണ്ടി എന്ന മഹാമേരുവിനു മുന്നിൽ അതൊന്നും ഏശിയില്ല. ഇക്കുറി ഉമ്മൻ ചാണ്ടിയില്ലെന്നതാണ്​, ഇടതു പ്രതീക്ഷക്ക്​ ആധാരം.

ഉമ്മൻ ചാണ്ടി എന്ന വികാരമാണ്​ യു.ഡി.എഫി​ന്റെ തുറുപ്പുശീ​ട്ടെങ്കിലും അവർ തെരഞ്ഞെടുപ്പിനെ രാഷ്​ട്രീയമായാണ്​ കാണുന്നത്. സർക്കാറിന്റെ​ ജനകീയത ഇടിഞ്ഞത്​​ പ്രധാന വിഷയമാകുമെന്ന്​ അവർ കരുതുന്നു. പി.ടി. തോമസി​ന്റെ മരണശേഷം, തൃക്കാക്കരയിൽ മത്സരിച്ച ഉമ തോമസിനെ തോൽപിക്കാനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. അന്ന്​ സർക്കാറിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നില്ല. കിറ്റി​ന്റെയും കോവിഡ്​ നിയന്ത്രണത്തി​ന്റെയും ക്രെഡിറ്റ്​ സർക്കാറിന്​ അവകാശപ്പെടാനുണ്ടായിരുന്നു. വികസനം സംബന്ധിച്ച അവകാശവാദങ്ങളും എടുത്തുപറഞ്ഞിരുന്നു. എന്നിട്ടും കാൽലക്ഷത്തിലേറെ വോട്ടിന്​ ഉമ തോമസ്​ വിജയിച്ചു. പുതുപ്പള്ളിയിൽ അതിലേറെ പ്രസക്​തമാണ്​ ഉമ്മൻ ചാണ്ടി ഫാക്​ടർ. സർക്കാറിന്റെ​ പ്രഭ മങ്ങിനിൽക്കുന്ന അവസ്ഥയാണ്​ ഇപ്പോഴുള്ളത്​. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാറിനെ വല്ലാതെ അലട്ടുന്നുണ്ട്​.

പുതുപ്പള്ളിയിൽ കത്തോലിക്ക വിഭാഗത്തിനു പുറമെ ഓർത്തഡോക്​സ്​ വിഭാഗവും യാക്കോബായ വിഭാഗവും ഈഴവ സമുദായവും നായർ സമുദായവുമാണ്​ പ്രധാനമായുള്ളത്​. മുസ്‍ലിം വോട്ടർമാർ തീരെ കുറവാണ്. ബി.ജെ.പിക്ക്​ കാര്യമായ ഒരു സ്വാധീനവുമില്ലാത്ത മണ്ഡലവുമാണിത്​. 2016ൽ ബി.ജെ.പിക്ക്​ 15,993 വോട്ടുകൾ​ ലഭിച്ചിരുന്നു​. അത്തവണ ഉമ്മ​ൻ ചാണ്ടിക്ക്​ ലഭിച്ച ഭൂരിപക്ഷം 27,092 ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാവ​ട്ടെ, ബി.ജെ.പിക്ക്​ കിട്ടിയ മൊത്തം വോട്ടുകൾ 11,624. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 മാത്രം. ഇക്കുറി ബി.ജെ.പിയുടെ വോട്ട്​ പതിനായിരത്തിൽ താഴെ മാത്രം ആയിരിക്കുമെന്നാണ്​ കരുതപ്പെടുന്നത്​. ഉമ്മൻ ചാണ്ടിക്ക്​ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത്​ 2011 ലെ തെരഞ്ഞെടുപ്പിലായിരുന്നു. 33,255 വോട്ടുകളാണ്​ അന്ന്​​ ലഭിച്ചത്​. ചാണ്ടി ഉമ്മന്​ ഇതിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ചെങ്കിൽ മാത്രമെ സർക്കാറിനെതിരായ ഫലമായി ഉയർത്തിക്കാണിക്കാൻ യു.ഡി.എഫിന്​ സാധിക്കൂ.

ജെയ്ക് സി. തോമസ് വോട്ടർമാരെ കാണുന്നു

ഇടതുപക്ഷം മണ്ഡലത്തിൽ എടുത്തുകാട്ടുന്നത് വികസന പ്രശ്​നങ്ങളാണ്​. പുതുപ്പള്ളിയിൽ വേണ്ടത്ര റോഡുകളും മറ്റു സൗകര്യങ്ങളും ഇല്ലെന്നതാണ്​ അവരുടെ പ്രചാരണങ്ങളിൽ മുഴച്ചുനിന്നത്​. അതിൽ കഴമ്പുമുണ്ട്​. എന്നാൽ, അവയെയൊക്കെ കവച്ചുവെക്കുന്നതാണ്​ ഉമ്മൻ ചാണ്ടി എന്ന വികാരം എന്ന്​ കോൺഗ്രസ്​ നേതൃത്വം കരുതുന്നു. സഹതാപ തരംഗത്തെ പ്രചാരണശക്തികൊണ്ട്​ നേരിടാൻ എൽ.ഡി.എഫ്​ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ഗുണത്തേക്കാളുപരി ദോഷം ചെയ്​തുവെന്ന്​ നിരീക്ഷകർ കരുതുന്നുണ്ട്​. ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച്​ ഉയർത്തിയ ആരോപണങ്ങൾ തിരിച്ചടിക്കുന്നു എന്നു തോന്നിയതിനാലാകണം, അതിൽനിന്ന്​ അവർ പിന്തിരിഞ്ഞത്​.

ഈ ഉപതെരഞ്ഞെടുപ്പ്​ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്​. ഇടതുപക്ഷത്തിന്​, സർക്കാറിനെയോ ഭരണ​​ത്തെയോ നേരിട്ട്​ ബാധിക്കുന്ന ഒന്നല്ല എന്നതിനാൽ നിർണായകമായ ഒന്നല്ല. പക്ഷേ വിജയിക്കാൻ കഴിഞ്ഞാൽ ഒരു മണ്ഡലത്തിലെ യു.ഡി.എഫ്​ സ്​ഥാനാർഥിയെ തോൽപിക്കാൻ മാത്രമല്ല, ആ മുന്നണിയുടെ ആത്മവി​​ശ്വാസം അപ്പാടെ തകർക്കാൻ അവർക്ക്​ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFPuthupally electionputhupally bielection
News Summary - udf-election-puthupally
Next Story