Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 7:34 AM IST Updated On
date_range 2 Aug 2019 8:59 AM ISTമുത്തലാഖ് ബിൽ വെറും പ്രതികാരം
text_fieldsbookmark_border
camera_alt?? ????, ???? ????
സ്വതന്ത്ര ഇന്ത്യയുടെ നിയമനിർമാണ ചരിത്രത്തിൽ 2019 ജൂലൈ രേഖപ്പെടുത്തപ്പെടുക മോശം നിയമനിർമാണങ്ങളുടെ പേരിലായിരിക്കും. ഏതാനും വഷളൻ നിയമനിർമാണങ്ങൾകൂടി ഇനിയും നടപടി കാത്തിരിക്കുന്നുണ്ട്. ഈ ബില്ലുകളിൽ മിക്കതും വളരെ ധിറുതിപിടിച്ചാണ് എണ്ണത്തിൽ നന്നേ കുറഞ്ഞ പ്രതിപക്ഷമുള്ള പാർലമെൻറിെൻറ ഇരുസഭകളിലും പാസാക്കിയെടുത്തത്.
ഇതിൽ വിവരാവകാശ ഭേദഗതി നിയമം, നിയമവിരുദ്ധ പ്രവർത്തനം (തടയൽ) ഭേദഗതി നിയമം, മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) നിയമം എന്നിവ പ്രതികാരത്തിെൻറ നിയമനിർമാണങ്ങളാണ്. ഇതിൽ അവസാനത്തേത് ഒറ്റയിരിപ്പിൽ മൂന്നു മൊഴി ഒന്നിച്ചു ചൊല്ലി ഭാര്യയെ കൈയൊഴിയുന്ന (മുത്തലാഖ്) രീതിയെ കുറ്റകൃത്യമായിക്കണ്ട് മുസ് ലിം പുരുഷനെ കുറ്റക്കാരനെന്നു കണ്ട് മൂന്നു വർഷംവരെ തടവിനു ശിക്ഷിക്കാൻ വ്യവസ്ഥചെയ്യുന്നു. വിവരാവകാശ നിയമത്തിൽ വരുത്തിയ ഭേദഗതികൾ, പൗരന്മാരെ ശാക്തീകരിക്കുകയും ഭരണകൂടങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്തിരുന്ന ന്യായയുക്തമായ വകുപ്പുകളെല്ലാം അപഹരിച്ചിരിക്കുന്നു. രണ്ടാമത്തേതാകട്ടെ, ജനപക്ഷ സാമൂഹിക പ്രവർത്തകർക്കെതിരായി ഭരണകൂടങ്ങൾക്ക് ദുരുപയോഗം ചെയ്യാവുന്ന പരുവത്തിലാണെന്ന് ആർക്കും മുൻകൂട്ടി കാണാനാവും. മൂന്നാമത്തെ നിയമം തീർത്തും അപഹാസ്യമാണ്. ഒറ്റയിരിപ്പിലെ മുത്തലാഖ് സുപ്രീംകോടതി നിയമ പ്രാബല്യമില്ലാത്തതായി വിധിച്ചിരിക്കെ, നടക്കാത്തൊരു കുറ്റത്തിന് മൂന്നു കൊല്ലം തടവുശിക്ഷ വിധിക്കുന്നതിന് എന്തു ന്യായം? ഇത്തരം നിയമനിർമാണങ്ങൾ ലോകത്തിനു മുന്നിൽ നമ്മെ പരിഹാസ്യരാക്കുകയേയുള്ളൂ.
1956ൽ ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹിന്ദു വിവാഹനിയമം കൊണ്ടുവന്നതിൽപിന്നെ, എന്തുകൊണ്ട് ലിംഗപരിഷ്കരണം മുസ്ലിംകൾക്കും നടപ്പാക്കുന്നില്ല എന്നൊരു ആവലാതി സമൂഹത്തിൽ ഉയർന്നുകേൾക്കുന്നതാണ്. 1986ൽ രാജീവ് ഗാന്ധി സർക്കാർ, ശാബാനുവിന് അനുകൂലമായ സുപ്രീംകോടതി വിധി, നിയമനിർമാണത്തിലൂടെ മറികടന്ന് ജീവനാംശ അവകാശം ഇല്ലാതാക്കിയതോടെ ഇൗ പരിഭവം പിെന്നയും ശക്തമായി. ഇൗ പരിഭവം അന്ന് ഹിന്ദു വലതുപക്ഷവാദികളിൽ മാത്രം പരിമിതമായിരുന്നില്ല. യാഥാസ്ഥിതികവികാരം വൃത്തിെകട്ട രീതിയിൽ ഇളക്കിവിട്ട് ജനത്തെ തെരുവിലിറക്കിയ പുരോഹിതവൃന്ദത്തിെൻറ സമ്മർദത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ നീക്കം.
അന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ അധ്യക്ഷൻ കൂടിയായിരുന്ന അബുൽ ഹസൻ അലി നദ്വി എന്ന അലിമിയാൻ തെൻറ ഒാർമക്കുറിപ്പായ ‘കാരവാനെ സിന്ദഗി’യിൽ ‘കുറ്റസമ്മത’മെന്ന മട്ടിൽ ഇത് രേഖപ്പെടുത്തുന്നുണ്ട്; ഒരു പിന്തിരിപ്പൻ നിയമനിർമാണത്തിലൂടെ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാൻ അന്നത്തെ പ്രധാനമന്ത്രിയിൽ സമ്മർദം ചെലുത്തുന്ന തരത്തിലേക്ക് താൻ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് (വാല്യം: മൂന്ന്, അധ്യായം: നാല്, പേജ്: 134-135, 157). നദ്വി പറഞ്ഞത് ‘രാജീവ് ഗാന്ധി: സൺ ഒാഫ് എ ഡൈനാസ്റ്റി’ എന്ന കൃതിയിൽ നിക്കോളാസ് ന്യൂജെൻറ് എഴുതിയതുമായി കൂട്ടിവായിച്ചാൽ കാര്യം വ്യക്തമാകും. ‘‘1986 തുടക്കത്തിൽ മുസ്ലിം വനിത ബിൽ വഴി ‘മുസ്ലിം കാർഡ്’ കളിക്കാൻ തീരുമാനിച്ചതുപോലെ ‘ഹിന്ദു കാർഡ്’ കളിക്കാനും കോൺഗ്രസ് ഹൈകമാൻഡ് തീരുമാനമെടുത്തു... അയോധ്യ ഒരു പാക്കേജ് ഡീൽ ആയിരിക്കുമെന്നായിരുന്നു ധാരണ... മുസ്ലിം വനിത ബില്ലിനുള്ള ഒരു ഉരുളക്കുപ്പേരി. പാക്കേജിലെ ഹിന്ദുപക്ഷം നിർവഹിക്കുന്നതിൽ രാജീവ് മുഖ്യപങ്കുവഹിച്ചു. പൂട്ടു തുറന്ന മന്ദിരത്തിൽ ഹിന്ദുക്കൾ ആരാധന നടത്തുന്നതിെൻറ ദൃശ്യങ്ങൾ ദൂരദർശനിൽ ടെലികാസ്റ്റ് ചെയ്യാൻ ഏർപ്പാടാക്കിയതുപോലെ’’.
1932ൽ വിവാഹിതയായ ശാബാനു1975ൽ ഭർത്താവുമായി വേർപിരിഞ്ഞു. ഇൻഡോറിലെ സാമാന്യം ഭേദപ്പെട്ട കുടുംബാംഗമായ അഭിഭാഷകെൻറ ഭാര്യയായ ഇൗ 62കാരി 1978 ഏപ്രിലിൽ ജീവനാംശത്തിനുവേണ്ടി കോടതിയെ സമീപിച്ചു. അധികം ശ്രദ്ധിക്കപ്പെടാതെപോയ പ്രസക്തമായ ഒരു കാര്യമുണ്ട്. കേസിൽ വാദം കേൾക്കുന്നതിനിടെ, മുസ്ലിം വ്യക്തിനിയമമനുസരിച്ചുതന്നെ അവർ ജീവനാംശത്തിന് അർഹയാണെന്ന് ജഡ്ജി പ്രഖ്യാപിച്ചശേഷമാണ് ഇൻഡോർ കോടതിയിൽ ശാബാനു മുത്തലാഖിന് വിധേയമാകുന്നത്. ഇന്ത്യയിലെ വിവാഹമുക്തയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്നതടക്കമുള്ള പല ഘടകങ്ങളുള്ള ഇൗ ചരിത്രശകലം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
ജീവനാംശം എന്ന വാക്കുപോലും ഉച്ചരിക്കുന്നില്ലെന്നതാണ് ചൊവ്വാഴ്ചത്തെ നിയമനിർമാണത്തിെൻറ ദുരന്തം. ഭൂരിപക്ഷാധിപത്യത്തിെൻറ പ്രതികാരബുദ്ധിയാൽ ഭരണകൂടം അന്ധമായതുപോലെയായിരുന്നു അത്. മുസ്ലിം സ്ത്രീ ഇനിയും നിരാലംബയും നിസ്സഹായയുമായി തുടരും; മുമ്പ് ശാബാനു ഉണ്ടായിരുന്നതുപോലെ, ഭർത്താവ് ഉപേക്ഷിച്ച നിരവധി ഹിന്ദു സ്ത്രീകളെപ്പോലെ. പുതിയ മുത്തലാഖ് ബില്ലിൽ ജീവനാംശം തടയുന്നുമുണ്ട്. 2017 ഡിസംബറിൽ പാർലമെൻറിൽ ബിൽ അവതരിപ്പിച്ചപ്പോൾ അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: ‘മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീക്ക് തനിക്കും തെൻറ ആശ്രയത്തിലുള്ള കുട്ടികൾക്കും നിലനിൽപിനുള്ള അലവൻസ് ആവശ്യപ്പെടാം. തുക എത്രയെന്ന കാര്യം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തീരുമാനിക്കും’. ജൂലൈ 30ന് പാസാക്കിയ ബില്ലിൽ ഇൗ വകുപ്പ് എന്തുകൊണ്ട് ഒഴിവാക്കി എന്ന കാര്യം അവ്യക്തമാണ്.
എ.െഎ.എം.െഎ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി നിയമനിർമാണത്തിലെ ദൗർബല്യങ്ങളെല്ലാം വളരെ സമർഥമായി ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും അദ്ദേഹവും ജീവനാംശത്തിെൻറ കാര്യം വിട്ടുകളഞ്ഞു.
പൗരോഹിത്യത്തിെൻറ കൂടെ ചേർന്ന് ജനപ്രിയ രാഷ്ട്രീയം കളിക്കുകയാണ് അദ്ദേഹം. 2018 ഫെബ്രുവരിയിൽ വ്യക്തിനിയമബോർഡിെൻറ 26ാമത് പ്ലീനറി സെഷന് ഹൈദരാബാദിൽ ആതിഥ്യമരുളിയത് ഉവൈസിയാണ്. അതിന് ഒരാഴ്ച മുമ്പ്, മുത്തലാഖിന് പഴുതില്ലാത്ത ഒരു മാതൃക നികാഹ്നാമ (വിവാഹ ഉടമ്പടി പത്രം) തയാറാക്കി യോഗത്തിൽ അവതരിപ്പിക്കുമെന്ന് ബോർഡ് വക്താവ് അറിയിച്ചിരുന്നു. എന്നാൽ അവർ നിർലജ്ജം അതിൽനിന്ന് പിന്മാറുകയായിരുന്നു. 1986ലെ ശാബാനു കേസിൽനിന്ന് വ്യത്യസ്തമായി 2016ൽ ഉത്തരാഖണ്ഡിൽനിന്നുള്ള 35കാരി സൈറാബാനു ഭർത്താവിെൻറ മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുേമ്പാൾ മുസ്ലിം വ്യക്തിനിയമബോർഡ് അതിൽ കക്ഷിയായിരുന്നു. സുപ്രീംകോടതി 2017 ആഗസ്റ്റിൽ വിധി പുറപ്പെടുവിച്ചു. അന്നേരം കോടതി ഇടപെടുന്നതിെനക്കാൾ ഇത് പാർലമെൻറിലെ നിയമനിർമാണം വഴി പരിഹരിക്കുകയാണ് ഉചിതം എന്ന് ബോർഡ് അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും അത്തരമൊരു ബില്ലിെൻറ കരട് തയാറാക്കാനുള്ള ശ്രമം ബോർഡ് നടത്തിയില്ല. 1986 െൻറ ആവർത്തനമെന്നോണം അവർ തെരുവിൽ ആളെക്കൂട്ടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പരിഷ്കരണപ്രവർത്തനങ്ങളിൽനിന്ന് മുഖം തിരിച്ചുനിന്നു. മുത്തലാഖ് ഒരു പുത്തനാചാരവും (ബിദ്അത്ത്) ഖുർആൻവിരുദ്ധവും അതിനാൽതന്നെ ഇസ്ലാം വിരുദ്ധവുമാണെന്ന് അംഗീകരിക്കുേമ്പാഴും ചില ചരിത്രവസ്തുതകളെ അംഗീകരിക്കാൻ ബോർഡ് വിസമ്മതിക്കുന്നു. രണ്ടാം ഖലീഫ ഉമർ ആണ് ഒരു കേസിൽ മാത്രം മുത്തലാഖ് നിയമവിധേയമാണെന്നു വിധിച്ചത്, അതും പുരുഷന് ഒരു ശിക്ഷ എന്ന നിലക്കായിരുന്നു. നാലാം ഖലീഫ അലി അത് നിയമവിരുദ്ധമെന്ന് വിധിച്ചു. ഖുർആൻവിരുദ്ധമായ ഇൗ പുത്തനാചാരം പിന്നെയെങ്ങനെ വീണ്ടും സമൂഹത്തിൽ പ്രതിഷ്ഠ നേടി? എന്തിന് ഒരു പുത്തനാചാരം ശരീഅത്തിെൻറ ഭാഗമായി ഗണിക്കണം? ഇത് ഇന്നും വിചിത്രമായി അവശേഷിക്കുന്നു.
ഇന്ത്യൻ സമൂഹവും രാഷ്ട്രീയവും വളരെ വേഗം വർഗീയവത്കരണത്തിന് വിധേയമായിക്കൊണ്ടിരുന്ന 1980കളിൽ ഇന്ത്യൻ ‘മതേതരത്വ’ത്തെ അവമതിച്ചുകൊണ്ട്, മുസ്ലിം പിന്തിരിപ്പൻ ശക്തികൾക്ക് എന്തൊക്കെയോ അവിഹിതമായി ചെയ്തുകൊടുക്കുന്നു എന്ന് പ്രതീതിയുണ്ടാക്കുന്ന ‘ലിബറൽ സെൻട്രിസ്റ്റുകളു’ടെ തെറ്റായ ചെയ്തികൾ ഭൂരിപക്ഷാധിപത്യ ശക്തികൾക്ക് കച്ചിത്തുരുമ്പായി മാറി. ദുഃഖകരമെന്നു പറയെട്ട, മുസ്ലിം പൊതുജനങ്ങളിലേക്ക് കടന്നുചെല്ലുന്നതിലും മത പ്രതിലോമശക്തികളുടെ പിടിയിൽനിന്ന് അവരെ മോചിപ്പിക്കുന്നതിലും അലീഗഢ് മുസ്ലിം സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ പോലുള്ള ആധുനിക വിദ്യാഭ്യാസത്തിെൻറ നെടുംകോട്ടകളായ സ്ഥാപനങ്ങൾ കൂടി ദയനീയമായി പരാജയപ്പെട്ടു. ഇപ്പോൾ പാർശ്വവത്കൃത മുസ്ലിംകൾക്കിടയിൽ തന്നെ ആധുനികവിദ്യാഭ്യാസം നേടിയ മധ്യവർഗം മതിയായ അളവിൽ വളർന്നുവന്നിട്ടുണ്ട്. അവർ അവരുടെ റോൾ നിർവഹിച്ചേതീരൂ. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം വൈകിയെങ്കിലും വല്ലതും ചെയ്യുന്നതുതന്നെ.
ഇൗ നിയമനിർമാണത്തിന് കൈയടിച്ചുകൊടുക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾ വിവരാവകാശനിയമം നിർലജ്ജം കേന്ദ്രം ദുർബലമാക്കിയത് ശ്രദ്ധിക്കുക. വർഗീയ കലാപങ്ങളും മുസ്ലിംകൾക്കെതിരായ സംഘം ചേർന്ന തല്ലിക്കൊലകളും അവർ അറിയണം. ഇൗ ബിൽ ഇപ്പോൾ പാസാക്കിയെടുത്തിരിക്കുന്നതും അവരെ പേടിപ്പിച്ചുനിർത്താൻ തന്നെ. ഇതെല്ലാം ഭരണകൂടത്തിെൻറ ഗൂഢോദ്ദേശ്യങ്ങളും താൽപര്യങ്ങളുമാണ് അനാവരണം ചെയ്യുന്നത്. മതിയായ ജനപ്രതിനിധികൾക്ക് സദ്ബുദ്ധി തോന്നുന്ന മുറക്ക് മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ നിയമം) നിയമം 2019 എന്ന ഇൗ മുത്തലാഖ് നിയമവും ഭേദഗതി ചെയ്യപ്പെടണം.
(ലേഖകൻ അലീഗഢ് മുസ്ലിം സർവകലാശാലയിൽ പ്രഫസറും ഗ്രന്ഥകാരനുമാണ്)
ഇതിൽ വിവരാവകാശ ഭേദഗതി നിയമം, നിയമവിരുദ്ധ പ്രവർത്തനം (തടയൽ) ഭേദഗതി നിയമം, മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) നിയമം എന്നിവ പ്രതികാരത്തിെൻറ നിയമനിർമാണങ്ങളാണ്. ഇതിൽ അവസാനത്തേത് ഒറ്റയിരിപ്പിൽ മൂന്നു മൊഴി ഒന്നിച്ചു ചൊല്ലി ഭാര്യയെ കൈയൊഴിയുന്ന (മുത്തലാഖ്) രീതിയെ കുറ്റകൃത്യമായിക്കണ്ട് മുസ് ലിം പുരുഷനെ കുറ്റക്കാരനെന്നു കണ്ട് മൂന്നു വർഷംവരെ തടവിനു ശിക്ഷിക്കാൻ വ്യവസ്ഥചെയ്യുന്നു. വിവരാവകാശ നിയമത്തിൽ വരുത്തിയ ഭേദഗതികൾ, പൗരന്മാരെ ശാക്തീകരിക്കുകയും ഭരണകൂടങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്തിരുന്ന ന്യായയുക്തമായ വകുപ്പുകളെല്ലാം അപഹരിച്ചിരിക്കുന്നു. രണ്ടാമത്തേതാകട്ടെ, ജനപക്ഷ സാമൂഹിക പ്രവർത്തകർക്കെതിരായി ഭരണകൂടങ്ങൾക്ക് ദുരുപയോഗം ചെയ്യാവുന്ന പരുവത്തിലാണെന്ന് ആർക്കും മുൻകൂട്ടി കാണാനാവും. മൂന്നാമത്തെ നിയമം തീർത്തും അപഹാസ്യമാണ്. ഒറ്റയിരിപ്പിലെ മുത്തലാഖ് സുപ്രീംകോടതി നിയമ പ്രാബല്യമില്ലാത്തതായി വിധിച്ചിരിക്കെ, നടക്കാത്തൊരു കുറ്റത്തിന് മൂന്നു കൊല്ലം തടവുശിക്ഷ വിധിക്കുന്നതിന് എന്തു ന്യായം? ഇത്തരം നിയമനിർമാണങ്ങൾ ലോകത്തിനു മുന്നിൽ നമ്മെ പരിഹാസ്യരാക്കുകയേയുള്ളൂ.
1956ൽ ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹിന്ദു വിവാഹനിയമം കൊണ്ടുവന്നതിൽപിന്നെ, എന്തുകൊണ്ട് ലിംഗപരിഷ്കരണം മുസ്ലിംകൾക്കും നടപ്പാക്കുന്നില്ല എന്നൊരു ആവലാതി സമൂഹത്തിൽ ഉയർന്നുകേൾക്കുന്നതാണ്. 1986ൽ രാജീവ് ഗാന്ധി സർക്കാർ, ശാബാനുവിന് അനുകൂലമായ സുപ്രീംകോടതി വിധി, നിയമനിർമാണത്തിലൂടെ മറികടന്ന് ജീവനാംശ അവകാശം ഇല്ലാതാക്കിയതോടെ ഇൗ പരിഭവം പിെന്നയും ശക്തമായി. ഇൗ പരിഭവം അന്ന് ഹിന്ദു വലതുപക്ഷവാദികളിൽ മാത്രം പരിമിതമായിരുന്നില്ല. യാഥാസ്ഥിതികവികാരം വൃത്തിെകട്ട രീതിയിൽ ഇളക്കിവിട്ട് ജനത്തെ തെരുവിലിറക്കിയ പുരോഹിതവൃന്ദത്തിെൻറ സമ്മർദത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ നീക്കം.

രാജീവ് ഗാന്ധിയും സോണിയയും
1932ൽ വിവാഹിതയായ ശാബാനു1975ൽ ഭർത്താവുമായി വേർപിരിഞ്ഞു. ഇൻഡോറിലെ സാമാന്യം ഭേദപ്പെട്ട കുടുംബാംഗമായ അഭിഭാഷകെൻറ ഭാര്യയായ ഇൗ 62കാരി 1978 ഏപ്രിലിൽ ജീവനാംശത്തിനുവേണ്ടി കോടതിയെ സമീപിച്ചു. അധികം ശ്രദ്ധിക്കപ്പെടാതെപോയ പ്രസക്തമായ ഒരു കാര്യമുണ്ട്. കേസിൽ വാദം കേൾക്കുന്നതിനിടെ, മുസ്ലിം വ്യക്തിനിയമമനുസരിച്ചുതന്നെ അവർ ജീവനാംശത്തിന് അർഹയാണെന്ന് ജഡ്ജി പ്രഖ്യാപിച്ചശേഷമാണ് ഇൻഡോർ കോടതിയിൽ ശാബാനു മുത്തലാഖിന് വിധേയമാകുന്നത്. ഇന്ത്യയിലെ വിവാഹമുക്തയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്നതടക്കമുള്ള പല ഘടകങ്ങളുള്ള ഇൗ ചരിത്രശകലം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
ജീവനാംശം എന്ന വാക്കുപോലും ഉച്ചരിക്കുന്നില്ലെന്നതാണ് ചൊവ്വാഴ്ചത്തെ നിയമനിർമാണത്തിെൻറ ദുരന്തം. ഭൂരിപക്ഷാധിപത്യത്തിെൻറ പ്രതികാരബുദ്ധിയാൽ ഭരണകൂടം അന്ധമായതുപോലെയായിരുന്നു അത്. മുസ്ലിം സ്ത്രീ ഇനിയും നിരാലംബയും നിസ്സഹായയുമായി തുടരും; മുമ്പ് ശാബാനു ഉണ്ടായിരുന്നതുപോലെ, ഭർത്താവ് ഉപേക്ഷിച്ച നിരവധി ഹിന്ദു സ്ത്രീകളെപ്പോലെ. പുതിയ മുത്തലാഖ് ബില്ലിൽ ജീവനാംശം തടയുന്നുമുണ്ട്. 2017 ഡിസംബറിൽ പാർലമെൻറിൽ ബിൽ അവതരിപ്പിച്ചപ്പോൾ അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: ‘മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീക്ക് തനിക്കും തെൻറ ആശ്രയത്തിലുള്ള കുട്ടികൾക്കും നിലനിൽപിനുള്ള അലവൻസ് ആവശ്യപ്പെടാം. തുക എത്രയെന്ന കാര്യം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തീരുമാനിക്കും’. ജൂലൈ 30ന് പാസാക്കിയ ബില്ലിൽ ഇൗ വകുപ്പ് എന്തുകൊണ്ട് ഒഴിവാക്കി എന്ന കാര്യം അവ്യക്തമാണ്.
എ.െഎ.എം.െഎ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി നിയമനിർമാണത്തിലെ ദൗർബല്യങ്ങളെല്ലാം വളരെ സമർഥമായി ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും അദ്ദേഹവും ജീവനാംശത്തിെൻറ കാര്യം വിട്ടുകളഞ്ഞു.

അസദുദ്ദീൻ ഉവൈസി
പൗരോഹിത്യത്തിെൻറ കൂടെ ചേർന്ന് ജനപ്രിയ രാഷ്ട്രീയം കളിക്കുകയാണ് അദ്ദേഹം. 2018 ഫെബ്രുവരിയിൽ വ്യക്തിനിയമബോർഡിെൻറ 26ാമത് പ്ലീനറി സെഷന് ഹൈദരാബാദിൽ ആതിഥ്യമരുളിയത് ഉവൈസിയാണ്. അതിന് ഒരാഴ്ച മുമ്പ്, മുത്തലാഖിന് പഴുതില്ലാത്ത ഒരു മാതൃക നികാഹ്നാമ (വിവാഹ ഉടമ്പടി പത്രം) തയാറാക്കി യോഗത്തിൽ അവതരിപ്പിക്കുമെന്ന് ബോർഡ് വക്താവ് അറിയിച്ചിരുന്നു. എന്നാൽ അവർ നിർലജ്ജം അതിൽനിന്ന് പിന്മാറുകയായിരുന്നു. 1986ലെ ശാബാനു കേസിൽനിന്ന് വ്യത്യസ്തമായി 2016ൽ ഉത്തരാഖണ്ഡിൽനിന്നുള്ള 35കാരി സൈറാബാനു ഭർത്താവിെൻറ മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുേമ്പാൾ മുസ്ലിം വ്യക്തിനിയമബോർഡ് അതിൽ കക്ഷിയായിരുന്നു. സുപ്രീംകോടതി 2017 ആഗസ്റ്റിൽ വിധി പുറപ്പെടുവിച്ചു. അന്നേരം കോടതി ഇടപെടുന്നതിെനക്കാൾ ഇത് പാർലമെൻറിലെ നിയമനിർമാണം വഴി പരിഹരിക്കുകയാണ് ഉചിതം എന്ന് ബോർഡ് അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും അത്തരമൊരു ബില്ലിെൻറ കരട് തയാറാക്കാനുള്ള ശ്രമം ബോർഡ് നടത്തിയില്ല. 1986 െൻറ ആവർത്തനമെന്നോണം അവർ തെരുവിൽ ആളെക്കൂട്ടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പരിഷ്കരണപ്രവർത്തനങ്ങളിൽനിന്ന് മുഖം തിരിച്ചുനിന്നു. മുത്തലാഖ് ഒരു പുത്തനാചാരവും (ബിദ്അത്ത്) ഖുർആൻവിരുദ്ധവും അതിനാൽതന്നെ ഇസ്ലാം വിരുദ്ധവുമാണെന്ന് അംഗീകരിക്കുേമ്പാഴും ചില ചരിത്രവസ്തുതകളെ അംഗീകരിക്കാൻ ബോർഡ് വിസമ്മതിക്കുന്നു. രണ്ടാം ഖലീഫ ഉമർ ആണ് ഒരു കേസിൽ മാത്രം മുത്തലാഖ് നിയമവിധേയമാണെന്നു വിധിച്ചത്, അതും പുരുഷന് ഒരു ശിക്ഷ എന്ന നിലക്കായിരുന്നു. നാലാം ഖലീഫ അലി അത് നിയമവിരുദ്ധമെന്ന് വിധിച്ചു. ഖുർആൻവിരുദ്ധമായ ഇൗ പുത്തനാചാരം പിന്നെയെങ്ങനെ വീണ്ടും സമൂഹത്തിൽ പ്രതിഷ്ഠ നേടി? എന്തിന് ഒരു പുത്തനാചാരം ശരീഅത്തിെൻറ ഭാഗമായി ഗണിക്കണം? ഇത് ഇന്നും വിചിത്രമായി അവശേഷിക്കുന്നു.
ഇന്ത്യൻ സമൂഹവും രാഷ്ട്രീയവും വളരെ വേഗം വർഗീയവത്കരണത്തിന് വിധേയമായിക്കൊണ്ടിരുന്ന 1980കളിൽ ഇന്ത്യൻ ‘മതേതരത്വ’ത്തെ അവമതിച്ചുകൊണ്ട്, മുസ്ലിം പിന്തിരിപ്പൻ ശക്തികൾക്ക് എന്തൊക്കെയോ അവിഹിതമായി ചെയ്തുകൊടുക്കുന്നു എന്ന് പ്രതീതിയുണ്ടാക്കുന്ന ‘ലിബറൽ സെൻട്രിസ്റ്റുകളു’ടെ തെറ്റായ ചെയ്തികൾ ഭൂരിപക്ഷാധിപത്യ ശക്തികൾക്ക് കച്ചിത്തുരുമ്പായി മാറി. ദുഃഖകരമെന്നു പറയെട്ട, മുസ്ലിം പൊതുജനങ്ങളിലേക്ക് കടന്നുചെല്ലുന്നതിലും മത പ്രതിലോമശക്തികളുടെ പിടിയിൽനിന്ന് അവരെ മോചിപ്പിക്കുന്നതിലും അലീഗഢ് മുസ്ലിം സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ പോലുള്ള ആധുനിക വിദ്യാഭ്യാസത്തിെൻറ നെടുംകോട്ടകളായ സ്ഥാപനങ്ങൾ കൂടി ദയനീയമായി പരാജയപ്പെട്ടു. ഇപ്പോൾ പാർശ്വവത്കൃത മുസ്ലിംകൾക്കിടയിൽ തന്നെ ആധുനികവിദ്യാഭ്യാസം നേടിയ മധ്യവർഗം മതിയായ അളവിൽ വളർന്നുവന്നിട്ടുണ്ട്. അവർ അവരുടെ റോൾ നിർവഹിച്ചേതീരൂ. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം വൈകിയെങ്കിലും വല്ലതും ചെയ്യുന്നതുതന്നെ.
ഇൗ നിയമനിർമാണത്തിന് കൈയടിച്ചുകൊടുക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾ വിവരാവകാശനിയമം നിർലജ്ജം കേന്ദ്രം ദുർബലമാക്കിയത് ശ്രദ്ധിക്കുക. വർഗീയ കലാപങ്ങളും മുസ്ലിംകൾക്കെതിരായ സംഘം ചേർന്ന തല്ലിക്കൊലകളും അവർ അറിയണം. ഇൗ ബിൽ ഇപ്പോൾ പാസാക്കിയെടുത്തിരിക്കുന്നതും അവരെ പേടിപ്പിച്ചുനിർത്താൻ തന്നെ. ഇതെല്ലാം ഭരണകൂടത്തിെൻറ ഗൂഢോദ്ദേശ്യങ്ങളും താൽപര്യങ്ങളുമാണ് അനാവരണം ചെയ്യുന്നത്. മതിയായ ജനപ്രതിനിധികൾക്ക് സദ്ബുദ്ധി തോന്നുന്ന മുറക്ക് മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ നിയമം) നിയമം 2019 എന്ന ഇൗ മുത്തലാഖ് നിയമവും ഭേദഗതി ചെയ്യപ്പെടണം.
(ലേഖകൻ അലീഗഢ് മുസ്ലിം സർവകലാശാലയിൽ പ്രഫസറും ഗ്രന്ഥകാരനുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story