Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമരുന്നിനും വേണം...

മരുന്നിനും വേണം ചികിത്സ

text_fields
bookmark_border
medicine
cancel

‘നിങ്ങൾക്കും ഡോക്​ടറാകാം’. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്​റ്റേഷൻ പരിസരത്തെ മതിലിൽ പതിച്ച പോസ്​റ് ററി​​െൻറ തലക്കെട്ടാണിത്​. മാരകരോഗങ്ങൾ ഭേദമാക്കാൻ അഞ്ചു​ ദിവസത്തെ​ കോഴ്​സിന്​​ ആളെക്കൂട്ടാനുള്ള പരസ്യം. പ് രായം, വിദ്യാഭ്യാസ യോഗ്യത ഒന്നും പ്രശ്​നമല്ല. ആർക്കും ചേരാം. ഫീസ്​ 7000 രൂപ. നാട്ടിൽ പലയിടത്തും കാണാം ഇത്തരം പരസ്യ ങ്ങൾ. ലോ​ക​ത്തി​നു​ ത​ന്നെ മാ​തൃ​ക​യാ​യ കേ​ര​ള ആ​രോ​ഗ്യ മോ​ഡ​ലി​ന്​ സ​മാ​ന്ത​ര​മാ​യി, വ​ലി​യൊ​രു വ്യാ​ജ ​ചി​കി​ത്സാ േലാ​ബി ഇവിടെ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നുവെന്നാണ്​ ഇതിലൂടെ വ്യക്​തമാകുന്നത്​. ‘പാർശ്വഫ ല’ങ്ങളില്ലാത്ത മാന്ത്രിക മരുന്നുകളുപയോഗിച്ച്​ ​പ്രമേഹം മുതൽ എയ്​ഡ്​സ്​ വരെ ഏതു​ രോഗവും മാറ്റാമെന്നാണ്​​ അവകാശവാദം. ഇൗ പ്രചാരണത്തിൽ വീഴുന്നവർ ആധുനിക ചികിത്സാ രീതികൾ ഉപേക്ഷിച്ച്​ അപകടങ്ങൾ വരുത്തിവെക്കുന്നു. കേരളത്തിൽ വ്യാപകമാകുന്ന ‘മാന്ത്രിക മരുന്നു’കളെക്കുറിച്ച്​ മാധ്യമം ലേഖകൻ നടത്തുന്ന അന്വേഷണം. മരുന്നിനും വേണം ചികിത്സ

അ​ർ​ബു​ദം ഏ​തു​മാക​െ​ട്ട, ‘ഫ​ല​പ്ര​ദ’​മാ​യ തു​ള്ളി മ​രു​ന്ന്​ ചി​കി​ത്സ കേ​ര​ള​ത്തി​ൽ ത​ന്നെ​യു​ണ്ട്​; അ​തും കു​റ​ഞ്ഞ ചെ​ല​വി​ൽ! കൊ​ല്ലം ജി​ല്ല​യി​െ​ല മാ​റ​നാ​ട്​ കേ​​ന്ദ്രീ​ക​രി​ച്ച്​ ഇൗ ചികിത്സ തുടങ്ങിയിട്ട്​ വ​ർ​ഷം കു​റെ​യാ​യി. സം​സ്​​ഥാ​ന​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ളു​മു​ണ്ട്. അങ്ങനെയിരിക്കെ പത്രത്തിൽ വന്ന ഇവരുടെയൊരു പ​ര​സ്യം ഇ​ൗയിടെ പൊ​ല്ലാ​പ്പാ​യി. പ​ര​സ്യ​ത്തി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള ശാ​സ്​​ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്​ ന​ൽ​കി​യ പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, സം​സ്​​ഥാ​ന ഡ്ര​ഗ്​​സ്​ ക​ൺ​ട്രോ​ള​ർ, ആ​യു​ർ​വേ​ദ ഡ്ര​ഗ്​ ക​ൺ​ട്രോ​ള​ർ എ​ന്നി​വ​ർ കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

‘പ്ര​മേ​ഹം, തൈ​റോ​യി​ഡ്, കാ​ൻ​സ​ർ തു​ട​ങ്ങി​യ എ​ല്ലാ മാ​റാരോ​ഗ​ങ്ങ​ൾ​ക്കും ആ​യു​ർ​വേ​ദ തു​ള്ളി​മ​രു​ന്ന്​ ചി​കി​ത്സ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ അ​ര​പ്പേ​ജ്​ പ​ര​സ്യം വ​ന്ന​ത്. ക​ര​ൾ രോ​ഗ​ങ്ങ​ൾ​ക്ക്​ വേ​റെ തു​ള്ളി​മ​രു​ന്നുള്ള​താ​യി പ്ര​ത്യേ​കം പ​റ​യു​ന്നു​മു​ണ്ട്. ട്രാ​വ​ൻ​കൂ​ർ-​കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​െ​ൻ​റ രേ​ഖ​ക​ൾ പ്ര​കാ​രം പരസ്യത്തിൽ പറയുന്ന ഡോക്​ടർ പാ​ര​മ്പ​ര്യ ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​നാ​ണ്. പരസ്യം കണ്ട്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രാ​ർ ഇ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചു​വ​രു​ത്തി; ഇ​ത്ത​രം ചി​കി​ത്സ തു​ട​ർ​ന്നാ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​​ ന​ൽ​കി. ഡോ​ക്​​ട​ർ അ​ട​വ്​ മാ​റ്റി, പ​ര​സ്യ​ത്തി​ൽ​നി​ന്ന്​ കാ​ൻ​സ​ർ മാ​ത്രം മാ​റ്റി; പ​ര​സ്യം വീ​ണ്ടും ഇ​തേ പ​ത്രം ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ച്ചു. കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ 21 രോ​ഗ​ങ്ങ​ൾ​ക്കാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ തു​ള്ളി​മ​രു​ന്ന്. ശ​രീ​ര​ത്തി​ലെ ഗ്ലൂ​ക്കോ​സ് ലെ​വ​ൽ 60ൽ ​താ​ഴ്ന്നാ​ൽ രോ​ഗി ബോ​ധ​ര​ഹി​ത​നാ​കു​മെ​ന്നാ​ണ്​ അടിസ്​ഥാന വൈ​ദ്യ​ശാ​സ്​​ത്രം. 40ൽ ​എ​ത്തി​യാ​ൽ അ​ടി​യ​ന്ത​ര​ചി​കി​ത്സ ന​ൽ​കി​യി​​െല്ല​ങ്കി​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. എ​ന്നാ​ൽ, ഇദ്ദേഹത്തി​​െൻറ തു​ള്ളി മ​രു​ന്നു ക​ഴി​ച്ചാ​ൽ ഗ്ലൂ​ക്കോ​സ് ലെ​വ​ൽ 40ൽ ​താ​ഴ്ന്നാ​ലും പ്ര​ശ്​​ന​മി​ല്ലെ​ന്നാ​ണ്​ അവകാശവാദം. സം​ശ​യ​മു​ള്ള​വ​ർ​ക്ക് തു​ള്ളി​മ​രു​ന്നി​ലൂ​ടെ രോഗ മു​ക്​​തി നേ​ടി​യവരെ വി​ളി​ച്ചു ചോ​ദി​ക്കാം. ആ​യു​ർ​വേ​ദ​വി​ധി പ്ര​കാ​രം 20 ത​രം പ്ര​മേ​ഹ​ത്തി​നും വെ​വ്വേ​റെ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ, എ​ല്ലാ ത​രം പ്ര​മേ​ഹ​ത്തി​നും ഒ​രൊ​റ്റ തു​ള്ളി മ​രു​ന്ന്​ എ​ങ്ങ​നെ എ​ന്നൊ​ന്നും ചോ​ദി​ക്ക​രു​ത്. രേ​ഖ​ക​ൾ പ്ര​കാ​രം പേ​റ്റ​ൻ​റ്​ -പ്രൊ​പ്രൈ​റ്റ​റി ഡ്ര​ഗ്സ് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട മ​രു​ന്നാ​ണ് പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന​തി​നൊ​പ്പം ഉ​ള്ള 21 രോ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. മരുന്ന്​ നൽകുന്നതിന്​ മുമ്പ്​​ നിർബന്ധമായും നടത്തേണ്ട ക്ലി​നി​ക്ക​ൽ, പ്രീ ​ക്ലി​നി​ക്ക​ൽ പ​ഠ​ന​ങ്ങ​ളൊ​ന്നും ന​ട​ത്തി​യിട്ടില്ലെന്ന്​​ വ്യ​ക്​​തം. 18 വ​ർ​ഷ​മാ​യി തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ന​ട​ക്കു​ന്നുണ്ട്​. എ​ത്ര​പേ​ർ ഇ​വി​ടെ ‘ചി​കി​ത്സ’ തേ​ടി​യിട്ടു​ണ്ടാ​കും? എ​ന്തു​കൊ​ണ്ടാ​കും ഇ​ങ്ങ​നെ​യൊ​രു മ​രു​ന്നും ചി​കി​ത്സ​യും ഇ​ത്ര​യും കാ​ലം പി​ടി​ക്ക​പ്പെ​ടാ​തി​രു​ന്ന​ത്​? ഇ​ത്ത​ര​ത്തി​ലു​ള്ള നൂ​റു​ ക​ണ​ക്കി​ന്​ മാ​ന്ത്രി​ക ചി​കി​ത്സ​ക​ർ കേ​ര​ള​ത്തി​ൽ വി​ഹ​രി​ക്കു​ന്നു​വെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ മ​നസ്സിലാകും.

ഇ​പ്പോ​ൾ, ഇൗ ​വൈ​ദ്യ​നെ​തി​രാ​യ കേ​സി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ട്രാ​വ​ൻ​കൂ​ർ-​കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ന​ട​പ​ടി​ക്കൊ​രു​ങ്ങി​യി​ട്ടുണ്ട്​. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ന​ൽ​ക​രു​തെ​ന്ന്​ ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ആ​യു​ർ​വേ​ദ​ത്തി​െ​ൻ​റ​യും പ്ര​കൃ​തി ചി​കി​ത്സ​യു​ടെ​യും പേ​രി​ൽ ന​ട​ക്കു​ന്ന അ​ത്ഭു​ത, -​വ്യാ​ജ ചി​കി​ത്സ​ക​രെ പി​ടി​കൂ​ടാ​ൻ കേ​ര​ള ​െപാ​ലീ​സും രം​ഗ​ത്തിറങ്ങിയിട്ടുണ്ട്​. ത​ങ്ങ​ളു​ടെ അ​റി​വി​ൽ വ്യാ​ജ​ന്മാ​ർ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട്​ സം​സ്​​ഥാ​ന​ത്തെ 30,000 അം​ഗീ​കൃ​ത ഡോ​ക്​​ട​ർ​മാ​ർ​ക്കും 100ല​ധി​കം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം ഏതാനും മാസങ്ങൾക്ക്​ മുമ്പ്​ ക​​ത്ത​യ​ച്ചിരുന്നു. അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​തെ ചി​കി​ത്സ ന​ട​ത്തു​ക​യും പ​ല​രും മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​ന​ട​പ​ടി​യെ​ന്ന്​ ക​ത്തി​ലു​ണ്ട്. ഇതിനെ തുടർന്ന്​ ഏതാനും വ്യാജന്മാരെ പിടികൂടിയെങ്കിലും തുടർച്ച ഉണ്ടായില്ല.

കോടികൾ വെട്ടിച്ച ഫെയർഫാർമ
ലോ​ക​ത്തി​ന്​ ത​ന്നെ മാ​തൃ​ക​യാ​യ കേ​ര​ള ആ​രോ​ഗ്യ മോ​ഡ​ലി​ന്​ സ​മാ​ന്ത​ര​മാ​യി, വ​ലി​യൊ​രു വ്യാ​ജ ​ചി​കി​ത്സാ േലാ​ബി വ​ർ​ഷ​ങ്ങ​ളാ​യി ന​മ്മു​ടെ സം​സ്​​ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്​. 20 വ​ർ​ഷം മു​മ്പ്, ഇ​തു​പോ​ലെ വി​ല​സി​യ ഫെ​യ​ർ ഫാ​ർ​മ മ​ജീ​ദി​നെ ആ​രും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല. എ​യ്​​ഡ്​​സി​നെ​തി​രെ​യു​ള്ള മ​രു​ന്നാ​ണ്​ മ​ജീ​ദ്​ ‘വി​ക​സി​പ്പി​ച്ച്​’ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ൽ വൻതോതിൽ പ​ര​സ്യം ചെ​യ്​​ത​ത്. ഇ​മ്യൂ​ണോ ക്യു​ർ (Immuno QR) എ​ന്ന പ​ച്ച​മ​രു​ന്നാ​ണ്​ ഇ​യാ​ൾ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​ക്ക്​ വി​റ്റ​ത്. അ​ത്ഭു​ത​മ​രു​ന്നു​ക​ളു​ടെ വി​പ​ണ​ന ത​ന്ത്ര​ങ്ങ​ൾ എ​ക്കാ​ല​ത്തും ഒ​ന്നു ത​ന്നെ​യാ​ണ്. ആ​ദ്യം പ​ര​സ്യം, പി​ന്നെ അ​നു​ഭ​വ​സ്​​ഥ​രു​ടെ വി​വ​ര​ണം, അ​തി​നു​ശേ​ഷം സ​മൂ​ഹ​ത്തി​ൽ അ​ത്യാ​വ​ശ്യം അ​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ​രു​ടെ ‘ആ​ധി​കാ​രി​ക’ അ​ഭി​പ്രാ​യ പ്ര​ക​ട​നം. ഇ​ത്ര​യു​മാ​യാ​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കും. 23 പ​ച്ച മ​രു​ന്നു​ക​ൾ (അ​തി​ൽ നാ​ലെ​ണ്ണം അ​തിര​ഹ​സ്യം) ഉ​പ​യോ​ഗി​ച്ചാ​ണ​ത്രെ ഇ​മ്യൂ​ണോ ക്യു​ർ ത​യാ​റാ​ക്കി​യ​ത്. 1994ൽ ​എ​ച്ച്.​െ​എ.​വി പോ​സി​റ്റിവാ​യ ഒ​രാ​ളെ മൂ​ന്നു​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ നെ​ഗ​റ്റിവ്​ ആ​ക്കി രോ​ഗ​മു​ക്​​തി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു പ​ര​സ്യ​ത്തി​ലെ പ്രധാന അവകാശവാദം. കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ അ​ന്ന്​ മ​ജീ​ദി​െ​ൻ​റ കൊ​ച്ചി​യി​ലെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​ത്. അ​തു​വ​ഴി ഇദ്ദേഹം കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചു. 1998ൽ, ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ദാ​യ നി​കു​തി ദാ​താ​വ്​ മ​ജീ​ദാ​യി​രു​ന്നു​​വെന്ന വാർത്തയും വന്നു. 70 ല​ക്ഷ​മാ​ണ്​ ഇ​മ്യൂ​ണോ ക്യൂ​ർ വ​ഴി ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്​ ല​ഭി​ച്ച​ത്. ആ ​വ​ർ​ഷം പ​ര​സ്യ​ത്തി​നാ​യി മാ​ത്രം മ​ജീ​ദ്​ നീ​ക്കി​വെ​ച്ച​ത്​ മു​ക്കാ​ൽ കോ​ടി രൂ​പ​യാ​ണ്. 100 ദി​വ​സ​ത്തെ കോ​ഴ്​​സി​ന്​ 8400 രൂ​പ​യാ​ണ്​ ഇൗ​ടാ​ക്കി​യി​രു​ന്ന​ത്. മ​ജീ​ദി​നെ പ്ര​കീ​ർ​ത്തി​ച്ച്​ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​മു​ഖ​ങ്ങ​ളും ഫീ​ച്ച​റു​ക​ളും വ​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ എ​യ്​​ഡ്​​സ്​ ഗ​വേ​ഷ​ണം പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന കാ​ല​ത്താ​ണ്​ ഇ​തെ​ന്നോ​ർ​ക്ക​ണം. സ്വ​ഭാ​വി​ക​മാ​യും മ​ജീ​ദി​നെ​തി​രെ അ​ന്വേ​ഷ​ണം വ​ന്നു. അ​തോ​ടെ സം​ഗ​തി ​പൊ​ട്ടി. ഇ​തി​നി​ടെ, അ​യാ​ൾ കൊ​ണ്ടു​ന​ട​ന്ന ‘എ​യ്​​ഡ്​​സ്​ മു​ക്​​ത’ മ​ര​ണ​ത്തി​ന്​ കീ​ഴ്​​പ്പെ​ടു​ക​യും ചെ​യ്​​തു. മ​രു​ന്നു ക​ഴി​ച്ച്​ പ​ണംപോ​യ പ​ല​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. കൂ​ടു​ത​ൽ ന​ട​പ​ടി വ​രു​മെ​ന്ന ഘ​ട്ട​ത്തി​ൽ മ​ജീ​ദി​ന്​ നാ​ടുവി​ടേ​ണ്ടി വ​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും മ​ജീ​ദി​െ​ൻ​റ മ​രു​ന്ന്​ ര​ഹ​സ്യ​മാ​യി വി​ൽ​ക്ക​പ്പെ​ടു​ന്നു​ണ്ട്​.

ജീവനെടുക്കും രഹസ്യക്കൂട്ടുകൾ
ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ലേ​ക്ക്​ അടുത്തിടെയായി നിരവധി ​ മ​ല​യാ​ളി​കളാണ്​​ കാ​ൻ​സ​ർ​ ചി​കി​ത്സ​ക്ക്​ പോയിരുന്നത്​. ഷി​മോ​ഗ​യി​ലെ വൈ​ദ്യ​രു​ടെ മാ​ന്ത്രി​ക ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നു​വെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ പലരും​ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. പക്ഷേ, ഇൗ ‘​ഷി​മോ​ഗ ജ്വ​ര’വും അ​ധി​ക​കാ​ലം നീ​ണ്ടി​ല്ല. വൈദ്യരുടെ ചി​കി​ത്സ ഫ​ലി​ക്കാ​തെ വ​ന്ന​പ്പോ​ൾ വീ​ണ്ടും അ​ലോ​പ്പ​തി ഡോ​ക്​​ട​റെ സ​മീ​പി​ച്ച ഒ​രു വ​യോ​ധി​ക​െ​ൻ​റ പ​ക്ക​ൽ​നി​ന്നും ഷി​മോ​ഗ മ​രു​ന്നി​െ​ൻ​റ കൂ​ട്ട്​ ക​ണ്ടെ​ത്തി​യ​തോ​ടെ​യാണ്​ ത​ട്ടി​പ്പ്​ പുറത്തായത്​. പ്രശസ്​ത കരൾരോഗ വിദഗ്​ധനും കൊ​ച്ചി​ൻ ഗാ​സ്​​ട്രോ എ​​ൻ​േ​​ട്രാ​ള​ജി ഗ്രൂപ്​ അംഗവുമായ ഡോ. ​സിറിയക്​​ അബി ഫി​ലി​പ്പാണ്​ ഷി​മോ​ഗ മ​രു​ന്ന്​ രാ​സ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ത്. അ​പ്പോ​ഴേ​ക്കും രോ​ഗി​യി​ൽ ചി​കി​ത്സ ഫ​ലി​ക്കാ​ത്ത അ​വ​സ്​​ഥ​ വന്നിരുന്നു. വൈ​ദ്യ​രു​ടെ മ​രു​ന്നി​ൽ കൊ​ബാ​ൾ​ട്ട്, ​െമ​ർ​ക്കു​റി, മാം​ഗ​നീ​സ്​ തു​ട​ങ്ങി ക​ര​ളി​നെ​ ന​ശി​പ്പി​ക്കാൻ ക​ഴി​വു​ള്ള രാസപ​ദാ​ർ​ഥ​ങ്ങ​ളാ​യി​രു​ന്നു കണ്ടെത്തിയത്​. ഇ​തി​നു​പു​റ​മെ, ഉ​ത്​​ക​ണ്​​ഠ കു​റ​ക്കാ​ൻ കൊ​ടു​ക്കു​ന്ന പൈ​റോ​ൺ എ​ന്ന മ​റ്റൊ​രു പ​ദാ​ർ​ഥ​വും.

വ്യാ​ജ​ചി​കി​ത്സ​ക​രും മാ​ന്ത്രി​ക മ​രു​ന്നു​കാ​രും കൂ​ടു​ത​ലാ​യും ആ​യു​ർ​വേ​ദ​ത്തെ​യാ​ണ്​ കൂ​ട്ടു​പി​ടി​ക്കു​ന്ന​ത്. മേ​ൽ സൂ​ചി​പ്പി​ച്ച മൂ​ന്നു ‘മാ​ന്ത്രി​ക​രും’ മ​രു​ന്നി​നൊ​പ്പം ‘ആ​യു​ർ​വേ​ദ’ എ​​ന്നോ ‘ഹെ​ർ​ബ​ൽ’ എ​ന്നോ പ്ര​യോ​ഗി​ച്ച​ിരുന്നു. ഇ​തി​െ​ൻ​റ കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. ​കേരളത്തി​​െൻറ ആ​യു​ർ​േ​വ​ദ പാ​ര​മ്പ​ര്യ​ത്തി​െ​ൻ​റ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ അ​ജ്ഞ​ത​യെ മു​ത​ലെ​ടു​ക്കുന്നുവെന്നതാണ്​​ അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം. പ​ച്ച​മ​രു​ന്നു​ക​ൾ​ക്ക്​ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലെ​ന്ന പൊ​തു​ബോ​ധ​വും ഇ​ക്കൂ​ട്ട​ർ ചൂ​ഷ​ണം ചെ​യ്യു​ന്നു. നി​ല​വി​ൽ അംഗീകൃത ആ​യു​ർ​വേ​ദ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ കൂ​ടെ ചേ​ർ​ക്കു​ന്ന ചി​ല ‘ര​ഹ​സ്യ​ക്കൂ​ട്ടു’​ക​ളാ​ണ്​ ത​ങ്ങ​ളു​ടെ മ​രു​ന്നു​ക​ളെ വ്യ​തി​രി​ക്​​ത​മാ​ക്കു​ന്ന​തെ​ന്ന അ​വ​കാ​ശ​വാ​ദ​വും ജ​ന​സ​മ്മി​തി നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇൗ ‘​ര​ഹ​സ്യ​ക്കൂ​ട്ടു​ക​ൾ’ ജീ​വ​ൻ വ​രെ അ​പ​ഹ​രി​ക്ക​ത്ത​ക്ക വി​ധം അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ പ​ല പ​ഠ​ന​ങ്ങ​ളും തെ​ളി​യി​ക്കു​ന്നു.


നാളെ: വൃക്ക തകർക്കുന്ന ഇ​രു​മ്പ​ൻ പു​ളിയും; സർവ്വരോഗ സംഹാരിയായ അലോ വിരയും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articledrugmalayalam newsTreatment to Medicine
News Summary - Treatment to Medicine - Article
Next Story