Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസയണിസ്​റ്റ്​,...

സയണിസ്​റ്റ്​, സംഘ്പരിവാർ ഭീഷണികളും ന്യൂനപക്ഷങ്ങളും

text_fields
bookmark_border
Netanyahu-and-Amit-Sha
cancel
camera_alt???????? ?????????, ????? ??

ഇന്ത്യയിൽ ഏപ്രിൽ, മേയ് മാസങ്ങളിലും ഇസ്രാ​േയലിൽ ഏപ്രിൽ ഒമ്പതിനും പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു. തീവ്ര വലതുപ ക്ഷ പാർട്ടികളാണ് ഇരു രാജ്യങ്ങളിലും ഭരണത്തിൽ. ആശയാദർശങ്ങളിലും നിലപാടുകളിലും ഇവർക്കിടയിലെ സാമ്യത അമ്പരപ്പിക് കുന്നതാണ്. ഒരു ഭാഗത്ത് സയണിസം പ്രസരിപ്പിക്കുന്ന തീവ്ര യഹൂദ ആശയമാണെങ്കിൽ മറുഭാഗത്ത് സംഘ്പരിവാർ നേതൃത്വം നൽകുന ്ന ആക്രമണോത്സുക ഹിന്ദുത്വം. വീണ്ടുമൊരു മാൻഡേറ്റ് ലഭിക്കുന്നതോടെ തങ്ങളുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ പു റന്തള്ളാനും അവരുടെ അവകാശങ്ങൾ റദ്ദുചെയ്യാനുമുള്ള നീക്കങ്ങളിലാണ് ഇരുകൂട്ടരും. സ്വന്തം രാജ്യത്തെ അറബ് പൗരന്മാ രോട് നിങ്ങൾ യഥാർഥ ഇസ്രായേലികളല്ലെന്ന് പറഞ്ഞാണ് ലിക്കുഡ് പാർട്ടി നേതാവായ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെ തന്യാഹു ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇസ്രാ​േയലി എന്നുപറഞ്ഞാൽ ജൂത മതക്കാരൻ/മതക്കാരി എന്നാണർഥമെന്നും ഏ പ്രിൽ ഒമ്പതി​​െൻറ വോട്ടിങ്ങിനുശേഷം നിലവിൽവരുന്ന ഗവൺമ​െൻറിൽ അറബ് പാർട്ടികൾ ഉണ്ടാകില്ലെന്നു കൂടി ത​​െൻറ ഫേസ ്​​ബുക്ക് പോസ്​റ്റിലൂടെ നെതന്യാഹു മുന്നറിയിപ്പ് നൽകുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ അധികാരം നിലനിർത്ത ിയാൽ 2024 മുതൽ രാജ്യത്ത് ഇലക്​ഷൻ തന്നെ ഉണ്ടാകില്ലെന്നും ഇന്ത്യയെ ഹിന്ദു രാഷ്​​ട്രമായി പ്രഖ്യാപിക്കുമെന്നും അതി​െൻറ നേതാക്കളും വ്യക്​തമാക്കിയിരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ മതേതര രാഷ്​ട്രമായി നിലനിൽക്കാൻ നാം തീരുമാനിച്ചിരുന്നു. 1949 നവംബർ 26ന് കോൺസ്​റ്റിറ്റ്യുവൻറ്​ അസംബ്ലി അംഗീകരിക്കുകയും 1950 ജനുവരി 26ന് നിലവിൽ വരുകയും ചെയ്ത ഇന്ത്യൻ ഭരണഘടനയിൽ സെക്കുലറിസം എന്ന വാചകം ഉണ്ടായിരുന്നില്ലെങ്കിലും ഓരോ വ്യക്​തിക്കും ഇഷ്​ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഖണ്ഡിക 25 (1) അടിവരയിട്ട് പ്രഖ്യാപിക്കുകയുണ്ടായി. മതം, വംശം, ജാതി, ലിംഗം, ജന്മദേശം തുടങ്ങിയ കാര്യങ്ങളിൽ പൗരന്മാർക്കിടയിൽ ഒരു വിധത്തിലുള്ള വിവേചനവും പാടില്ലെന്ന് ഖണ്ഡിക 15 (1) വ്യക്​തമാക്കുന്നു. 1976ലെ 42ാം ഭേദഗതിയിലൂടെ സെക്കുലറിസവും സോഷ്യലിസവും ഭരണഘടനയിൽ എഴുതിച്ചേർത്തതോടെ രാജ്യത്തി​െൻറ മതേതരത്വ നിലപാട് മറ്റൊരു വ്യാഖ്യാനത്തിനും പഴുതുനൽകാതെ വ്യക്​തമാക്കപ്പെടുകയായിരുന്നു.

ജന്മഭൂമിയിൽനിന്ന് ഫലസ്​തീനികളെ ആട്ടിപ്പുറത്താക്കി പടിഞ്ഞാറൻ ഗൂഢാലോചനയിലൂടെ 1948ലാണ് ഇസ്രായേൽ നിലവിൽ വന്നത്. ജൂതന്മാർക്കുവേണ്ടി ഒരു രാജ്യം എന്നാണ് സയണിസ്​റ്റുകൾ പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രദേശത്ത് അവശേഷിച്ച വലിയൊരു വിഭാഗം വരുന്ന ഫലസ്​തീനി അറബികളെ ഒഴിവാക്കി അത്തരമൊരു പ്രഖ്യാപനം നടത്താൻ അവർക്ക് കഴിയുമായിരുന്നില്ല. മാത്രമല്ല, അറബ്, മുസ്​ലിം രാജ്യങ്ങളുടെ എതിർപ്പ് മറികടന്ന് ഐക്യരാഷ്​ട്ര സഭ ഇസ്രായേൽ രാഷ്​​ട്രത്തിന്​ അംഗീകാരം നൽകിയെങ്കിലും തദ്ദേശീയരായ ഫലസ്​തീനികൾക്ക് കൂടി പൂർണാവകാശമുള്ള ഒരു രാജ്യമായിരിക്കും അതെന്ന് വ്യക്​തമാക്കിയിരുന്നു.

ജൂതന്മാരല്ലാത്ത വിഭാഗങ്ങളോട് കടുത്ത വിവേചനം നിലനിൽക്കെയാണ് ഐക്യരാഷ്​ട്ര സഭയുടെ ചാർട്ടറിനും തങ്ങളുടെ തന്നെ പ്രഖ്യാപനത്തിനും വിരുദ്ധമായി ഇസ്രായേലിനെ സമ്പൂർണ ജൂത രാഷ്​ട്രമായി പ്രഖ്യാപിക്കുന്ന ‘നാഷൻ സ്​റ്റേറ്റ്​ ബിൽ’ 2018 ജൂലൈ 19ന് നെസറ്റ് പാസാക്കിയത്. പൗരന്മാരെ മതത്തി​െൻറ പേരിൽ വിഭജിക്കുന്ന ഈ നിയമത്തെ ’അപ്പാർത്തീഡ് നിയമ’മെന്നാണ് വിളിക്കേണ്ടതെന്നും പരിഷ്കൃത ലോകത്തിന് അപമാനമാണിതെന്നും അന്നുതന്നെ ആഗോള തലത്തിൽ ആക്ഷേപമുയരുകയുണ്ടായി. ഇസ്രായേൽ രാഷ്​ട്രം എഴുപതാം വാർഷികം ആഘോഷിച്ച് അധികനാൾ കഴിയും മുമ്പ് പാർലമ​െൻറിൽ അവതരിപ്പിച്ച ബില്ലിന് 62 വോട്ടി​െൻറ പിന്തുണ മാത്രമാണ് ലഭിച്ചത്.

ഇസ്രായേൽ ചരിത്രപരമായി ജൂതന്മാരുടെ ജന്മഭൂമിയാണെന്നും സ്വയംനിർണയാവകാശം ജൂതന്മാർക്ക് മാത്രം പരിമിതപ്പെടുമെന്നും പുതിയ നിയമത്തിലുണ്ട്. നിലവിൽ ഔദ്യോഗിക ഭാഷകളിൽ ഇടമുണ്ടായിരുന്ന അറബിയെ ഒഴിവാക്കി ഹീബ്രുവിനെ മാത്രം ഔദ്യോഗിക ഭാഷയാക്കി. വൻ പ്രതിഷേധം ഭയന്ന് അറബി ഭാഷക്ക് ‘പ്രത്യേക പദവി’ നൽകി. ജൂതമതവുമായി ബന്ധപ്പെട്ടവ ഇസ്രായേലി​െൻറ ദേശീയ ചിഹ്നങ്ങളാക്കി. ജറൂസലം നഗരം വിഭജിക്കുന്ന പ്രശ്നമില്ലെന്നും അത് ഇസ്രായേലി​െൻറ തലസ്​ഥാനമായിരിക്കുമെന്നും ബിൽ പ്രഖ്യാപിക്കുന്നു.

സയണിസത്തി​െൻറ ഇന്ത്യൻ പതിപ്പ്
2014ൽ അധികാരത്തിലേറിയതിനുശേഷം രാജ്യത്തി​െൻറ മതേതര സ്വഭാവം മാറ്റാൻ പാർലമ​െൻറിനെയും ഭരണഘടനാ സ്​ഥാപനങ്ങളെയും ബി.ജെ.പി ദുരുപയോഗം ചെയ്യുകയുണ്ടായി. ഫലസ്​തീൻ വംശജരായ അറബ്മുസ്​ലിം പൗരന്മാരെ പുറത്താക്കാൻ ഇസ്രാ​േയലിലെ വലതുപക്ഷ ഗവൺമ​െൻറ്​ നടത്തിവരുന്ന ഗൂഢതന്ത്രങ്ങൾ തന്നെയാണ് സംഘ്പരിവാർ ഇന്ത്യയിലും പയറ്റുന്നത്. ജനുവരി എട്ടിന് ലോക്സഭ പാസാക്കിയ പൗരത്വബിൽ കിഴക്കൻ സംസ്​ഥാനങ്ങളിൽ, വിശിഷ്യ, അസമിലെ മുസ്​ലിം ജനസംഖ്യ വ്യാപകമായി കുറക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്​താൻ എന്നീ മുസ്​ലിം അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ നിയമവിരുദ്ധമായി കുടിയേറിപ്പാർക്കുന്ന ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാഴ്​സി, ക്രിസ്​ത്യൻ മതത്തിൽപെട്ടവർ ആറുവർഷം ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ അവർക്ക് പൗരത്വം നൽകാൻ വ്യവസ്​ഥ ചെയ്യുന്നതാണ് ബിൽ. 1955ലെ സിറ്റിസൻഷിപ്​ ആക്​ട്​ ഭേദഗതി ചെയ്താണ് പുതിയ നിയമം ലോക്സഭയിൽ ബി.ജെ.പി പാസാക്കിയെടുത്തത്. ഇന്ത്യൻ പൗരത്വം നേടിയെടുക്കുന്നതിന് ഇത്തരം നിയമവിരുദ്ധ കുടിയേറ്റക്കാർക്ക്് മതിയായ രേഖകളൊന്നും സമർപ്പിക്കേണ്ടതുമില്ല. ഭരണഘടനയുടെ പതിനാലാം ഖണ്ഡികയെ നോക്കുകുത്തിയാക്കിയാണ് മതത്തിെ​ൻറ അടിസ്​ഥാനത്തിൽ പൗരത്വം നൽകുന്ന നിയമം സംഘ്പരിവാർ ഭരണകൂടം പാസാക്കിയത്.

എന്നാൽ, ബില്ലിനെതിരെ വടക്കു–കിഴക്കൻ സംസ്​ഥാനങ്ങളിൽ വൻ പ്രതിഷേധം ഉയരുകയും അസമിൽ അസം ഗണപരിഷത്ത് സഖ്യം വിടുകയും ചെയ്തതോടെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാതെ തടിയൂരുകയായിരുന്നു ബി.ജെ.പി. അതിനു മുമ്പ് ആഗസ്​റ്റിൽ വിവാദമായ നാഷനൽ രജിസ്​റ്റർ ഓഫ് സിറ്റിസൺസ്​ ബില്ലിലൂടെ നാൽപത് ലക്ഷം പേരുടെ (ഇവരിൽ ബഹുഭൂരിപക്ഷവും മുസ്​ലിംകളാണ്) പൗരത്വം ഇല്ലാതാക്കാനുള്ള നീക്കവും ബി.ജെ.പി നടത്തുകയുണ്ടായി. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ബില്ലും മുസ്​ലിംകളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ മറ്റൊരു ഗൂഢനീക്കമായിരുന്നു. ഭാര്യയെ ഉപേക്ഷിക്കുന്ന മുസ്​ലിം പുരുഷനെ മാത്രം ജയിലിൽ അടക്കാൻ ശിപാർശ ചെയ്യുന്ന ബിൽ, ഇതേകുറ്റം ചെയ്യുന്ന ഹിന്ദു പുരുഷന്മാർക്കെതിരെ മൗനം പാലിക്കുന്നത് ഭരണഘടനയുടെ തുല്യനീതി എന്ന കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് അന്നേ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. രാജ്യത്താകമാനം ഗോവധ നിരോധന നിമയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ രാജ്യസഭാംഗം സുബ്രഹ്​ണ്യൻ സ്വാമി ഫെബ്രുവരിയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുകയുണ്ടായി. ഗോസംരക്ഷണമല്ല, മറിച്ച് പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നതാണ് ബില്ലെന്ന് വ്യാപകമായ ആരോപണം ഉയർന്നതോടെ ഗവൺമ​െൻറ്​ ഇടപെട്ട് ബിൽ പിൻവലിപ്പിക്കുകയായിരുന്നു.

2019ലും അധികാരം നിലനിർത്തിയാൽ ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കി മാറ്റുമെന്ന് പല തവണ പരസ്യമായി തന്നെ ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചതാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ ഇന്ത്യയെ ഹിന്ദു രാഷ്​ട്രമാകുന്നതിൽനിന്ന് തടയാൻ ആർക്കും സാധ്യമല്ലെന്ന് കോൺഗ്രസ്​ നേതാവ് ശശി തരൂരിനെപ്പോലുള്ളവർ പോലും ആശങ്കപ്പെടുന്നുണ്ട്. ഹിന്ദു രാഷ്​ട്രത്തിന് എതിരെ പ്രവർത്തിച്ചതിനാണ് 2015ൽ മഹാരാഷ്​ട്രയിലെ സി.പി.ഐ നേതാവ് ഗോവിന്ദ് പൻസാരെയെ ഹിന്ദുത്വ ശക്​തികൾ വധിച്ചതെന്ന് കോലാപുർ പ്രത്യേക അന്വേഷണ സംഘം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച അഡീഷനൽ ചാർജ് ഷീറ്റിൽ പറയുന്നു. കേസിലെ മുഖ്യപ്രതി വീരേന്ദ്ര സിങ്​ താവ്ദെ 2013 ആഗസ്​റ്റിൽ പുണെയിൽ നരേന്ദ്ര ദാഭോൽകറെ വധിച്ച കേസിലും പ്രതിയാണ്. ഹിന്ദു രാഷ്​ട്രത്തിനെതിരെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നതാണ് പൻസാരെ, ദാഭോൽകർ എം.എം. കൽബുർഗി, പത്രപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരെ വധിക്കാൻ സംഘ്പരിവാർ തീവ്രവാദികളെ േപ്രരിപ്പിച്ചത്.

ഹിന്ദു രാഷ​​്ട്രമെന്ന ലക്ഷ്യം സാക്ഷാത്്കരിക്കാൻ ആർ.എസ്.എസ്​ പല ഗൂഢപദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ, വിശിഷ്യ, ഉത്തരേന്ത്യയിൽ നടന്ന അസംഖ്യം വർഗീയ കലാപങ്ങളിൽ പലതും ഈ ആസൂത്രണങ്ങളുടെ ഭാഗമായിരുന്നുവെന്ന് വിവിധ അന്വേഷണ കമീഷനുകൾ കണ്ടെത്തിയിട്ടുണ്ട്. 2014 ലെ പൊതുതെരഞ്ഞെടുപ്പി​​െൻറ പ്രചാരണാർഥം യു.പിയിലെ മുസഫർനഗറിൽ ബി.ജെ.പി പ്രസിഡൻറ്​ അമിത് ഷാ നടത്തിയത്് കലാപത്തിനുള്ള വ്യക്​തമായ ആഹ്വാനമായിരുന്നു. ചുരുക്കത്തിൽ, ഇന്ത്യയിലെയും ഇസ്രാ​േയലിലെയും ഭരണഘടനകൾ ഉദ്​ഘോഷിക്കുന്നത് മതേതരത്വമാണെങ്കിലും ഫലത്തിൽ അവ റദ്ദുചെയ്യാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. തീവ്ര ഹിന്ദുത്വവും സയണിസ്​റ്റ്​ പ്രത്യയശാസ്​ത്രവും ജനാധിപത്യത്തെപ്പോലും ഇതിനു കരുവാക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. അതിനാൽതന്നെ, ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകൾ ന്യൂനപക്ഷങ്ങൾക്ക് വിശിഷ്യ, മുസ്​ലിംകൾക്ക് നിലനിൽപി​​െൻറ കൂടി പ്രശ്നമായി മാറിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssarticlemalayalam newsZionism
News Summary - Threat From Zionist and RSS - Article
Next Story