Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവെടിവെപ്പി​െൻറ...

വെടിവെപ്പി​െൻറ അകമ്പടിയോടെ തിരംഗ യാത്ര

text_fields
bookmark_border
വെടിവെപ്പി​െൻറ അകമ്പടിയോടെ തിരംഗ യാത്ര
cancel

ഹി​ന്ദുത്വകക്ഷികളുടെ ‘തിരംഗ യാത്ര’യിലുണ്ടായിരുന്ന ചന്ദൻ ഗുപ്​തയെ കൊലപ്പെടുത്തിയതാണ്​ തുടർന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി  അരങ്ങേറിയ കൊള്ളക്കും കൊള്ളിവെപ്പിനും കാരണമായി പറഞ്ഞത്​. സലീമി​​​​െൻറ പിതാവ്​ ബറകത്തുല്ലയ​ുടെ പക്കൽ കാലങ്ങളായുണ്ടായിരുന്ന ലൈസൻസുള്ള തോക്ക്​ പിടിച്ചെട​ുത്ത്​ പൊലീസ്​ ഇൗ വാദത്തെ ബലപ്പെടുത്താനും നോക്കി. ബറകത്തുല്ലയു​െട കാലശേഷം ​സലീമി​​​​െൻറ പേരിലേക്ക്​ ലൈസൻസ്​ മാറ്റിയ തോക്കാണിത്​. 
ചന്ദൻ ഗുപ്​ത കൊല്ലപ്പെട്ടതിന്​ തൊട്ടുപിറകെ ഇന്ത്യാ ടുഡേ ഗ്രൂപ്പി​​​​െൻറ ‘ആജ്​തക്​’ ചാനലി​​േൻറതടക്കം ചില റിപ്പോർട്ടർമാർ മുസ്​ലിംക​ളാണ്​ കുഴപ്പത്തിന്​ കാരണമായതെന്ന റിപ്പോർട്ടുമായി രംഗത്തുവന്നു.  

രാഹുൽ ഉപാധ്യായ എന്നൊരാളെ മ​ുസ്​ലിംകൾ കൊലപ്പെടുത്തി എന്ന്​ ഇന്ത്യാ ടുഡേ റിപ്പോർട്ടർ വാർത്ത നൽകിയത്​ നുണയാണെന്ന്​ തെളിയിക്കാൻ സാക്ഷാൽ രാഹുൽ ഉപാധ്യായക്ക്​ വാർത്തസമ്മേളനം വിളിക്കേണ്ടിവന്നു. ടൈംസ്​ ഒാഫ്​ ഇന്ത്യ ഗ്രൂപ്പി​​​​െൻറ ടൈംസ്​ നൗ ഇതി​​​​െൻറ ചുവടുപിടിച്ചാണ്​ സലീമി​​​​െൻറ വീട്ടിൽനിന്ന്​ ലൈസൻസുള്ള ആയുധം പിടിച്ചു​വെന്ന പൊലീസ്​ അറിയിപ്പ്​ ആഘോഷിച്ചത്​. എന്നാൽ, പതിവിന്​ വിപരീതമായി അമർ ഉജാല അടക്കമുള്ള ഹിന്ദി പത്രങ്ങളുടെ റി​േപ്പാർട്ടുകൾ വസ്​തുതകൾ പ്രസിദ്ധീകരിച്ചതോടെ സംഘ്​പരിവാർ കേന്ദ്രങ്ങളുടെ പ്രചാരണം ഏറ്റെടുത്ത റിപ്പോർട്ടർമാർ ഒറ്റപ്പെട്ടു. സത്യാവസ്​ഥ പുറത്തുവന്നുതുടങ്ങുകയും ചെയ്​തു. വ്യാപാരസ്​ഥാപനങ്ങൾക്കു മുന്നിൽ സ്​ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ സംഘ്​പരിവാർ നേതാക്കളും കാസ്​ഗഞ്ച്​ പൊലീസും ഒരുപോലെ പ്രതിരോധത്തിലായി. 

കാസ്​ഗഞ്ച്​ ഗേൾസ്​ ഇൻറർ കോളജിന്​ മുന്നിൽ നടന്നുവെന്ന്​ പൊലീസ്​ പറഞ്ഞ ചന്ദൻ ഗുപ്​തയുടെ കൊലയുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത എഫ്​.​െഎ.ആറിൽ കാസ്​ഗഞ്ച്​ പൊലീസ്​ തന്നെയാണ്​ ദൃക്​സാക്ഷി. എന്നാൽ, ആ റിപ്പോർട്ടിൽ സ്വന്തം നിലക്ക്​ ആരെങ്കിലും വെടിവെച്ചത്​ കണ്ടതായി പറയുന്നില്ല. ഇൻറർ കോളജിന്​ മുന്നിൽ രക്​തക്കറയുമില്ല. കവലയിൽ സംഘർഷമുണ്ടായതിനുശേഷം കോളജിനടുത്തേക്ക്​ ജാഥ വന്നിട്ടുമില്ല.  കൊലപാതകം നടന്ന്​ 10 മണിക്കൂർ കഴിഞ്ഞ്​ ചന്ദ​​​​െൻറ പിതാവ്​ നൽകിയ പരാതിയിൽ തിരംഗ യാത്രയിലുണ്ടായിരുന്ന വിവേക്​ സലീമാണ്​ വെടിവെച്ചതെന്ന്​​ ആരോപിച്ചിരുന്നു. ഇതാണ്​ സലീമിനെ അറസ്​റ്റ്​ ചെയ്യാനുള്ള ന്യായമായി പൊലീസ്​ പറഞ്ഞത്​.

എന്നാൽ, നഗരത്തിൽ സംഘർഷം നടക്കുന്ന സമയത്ത്​ ഇതൊന്നുമറിയാതെ സലീം ഹൽക റോഡിലെ മെഹ്​ദി ഹസൻ സ്​കൂളിൽ റിപ്പബ്ലിക്​ ദിനാഘോഷത്തിൽ പ​െങ്കടുക്കുന്നതി​​​​െൻറ ഫോ​േട്ടാ സ്​കൂൾ അധികൃതർ കാണിച്ചുതന്നു. ഇത്​ പൊലീസിനെതിരെ ശക്​തമായ തെളിവായി മാറിയിരിക്കുകയാണ്​. സലീമിന്​ പുറമെ തബ്​ലീഗ്​ ജമാഅത്തി​​​​െൻറ ജമാഅത്തിനായി മാസങ്ങൾക്ക​ുമുമ്പ്​ കാസ്​ഗഞ്ചിൽനിന്ന്​ പോയ സലീമി​​​​െൻറ ഇളയ സ​േഹാദരൻ നസീമിനെയും മറ്റൊരു സഹോദരൻ വസീമിനെയും പൊലീസ്​ കൊലപാതകത്തിലെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്​. ഡൽഹിയിൽനിന്ന്​ എം.​െടക്​ ചെയ്​തയാളാണ്​ നസീം. സലീമിനെയും കുടുംബത്തെയുംകുറിച്ച്​ നല്ലതല്ലാത്ത വാക്കുകൾ നഗരത്തിലെ ഒരു ഹിന്ദു വ്യാപാരിക്കും പറയാനില്ലെന്നതാണ്​ കൗതുകകരം.

എന്നാൽ, തിരംഗ യാത്ര പുറപ്പെട്ട പ്രഭു പാർക്കിൽനിന്ന്​  വീർ അബ്​ദുൽ ഹമീദ്​ ചൗക്ക്​ വരെ നടത്തിയ സന്ദർശനത്തിൽനിന്ന്​ ലഭിച്ച വിവരങ്ങളും മൊഴികളും സംഭവത്തി​​​​െൻറ മ​െറ്റാരു ചിത്രമാണ്​ നൽകുന്നത്​. രാവിലെ 7.30ന്​ പ്രഭു പാർക്കിൽനിന്ന്​ മൂന്നും നാലും പേർ ഇരുന്ന 70ലേറെ ​ൈബക്കുകളുമായി തിരംഗ യാ​ത്ര പുറപ്പെടുന്നത്​ ആകാശത്തേക്ക്​ വെടിയുതിർത്താണ്​. പരസ്യമായി തോക്കേന്തിയ ഹിന്ദുത്വ പ്രവർത്തകർ വഴിയിലുടനീളം ആകാശത്തേക്ക്​ വെടിയുതിർത്തു കൊണ്ടിരുന്നു. ​തിരംഗ യാത്രക്ക്​ മുൻപ്​ ​ ചന്ദൻ ഗുപ്​ത എടുത്ത ഒരു സെൽഫി ചിത്രത്തിൽ തോക്കേന്തി പിന്തിരിഞ്ഞുനിൽക്കുന്ന ഒരാളുണ്ട്​.

പിന്നീട്​ തിരംഗ യാത്രക്കിടെ ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറ്​ നടന്ന ബൽറാം ചൗക്കിൽ, ചന്ദൻ ഗുപ്​തക്കുനേരെ  വെടിയുതിർക്കുന്നത്​ സെൽഫിയിൽ തോക്കേന്തി നിൽക്കുന്നയാളാണെന്ന്​​ തോന്നിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യവുമുണ്ട്​. ഇൗ രണ്ടു ചിത്രങ്ങളും പൊലീസ്​ തിരക്കഥക്ക്​ വിരുദ്ധമായി സംസാരിക്കുന്ന തെളിവുകളാണ്​. സലീമി​​​​െൻറ വീട്ടിലെ ലൈസൻസുള്ള തോക്ക്​ കസ്​റ്റഡിയിലെടുത്ത പൊലീസ്​ കാസ്​ഗഞ്ചിൽ വ്യാപകമായി പ്രചരിച്ച തിരംഗ യാത്രയിലെ ഫോ​േട്ടാകളിലും വിഡിയോകളിലും തോക്കേന്തിനടന്നവരെ ചോദ്യം ചെയ്യുകയോ ലൈസൻസുകളില്ലാത്ത ആ തോക്കുകൾ പിടികൂടുകയോ ചെയ്​തിട്ടില്ല. അതേക്കുറിച്ച ചോദ്യത്തിനും  കാസ്​ഗഞ്ച്​ പൊലീസിന്​ ഉത്തരമില്ല.                                                                                    

(തു​ട​രും) നാളെ: മുേമ്പ ആസൂത്രണം ചെയ്ത വർഗീയ സംഘർഷം
 

Show Full Article
TAGS:thiranja yatra Kasganj Violence Repblic Day Chandan Gupta article malayalam news 
Next Story