Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമഹാ കവി ഇനി ഇതിഹാസം

മഹാ കവി ഇനി ഇതിഹാസം

text_fields
bookmark_border
മഹാ കവി ഇനി ഇതിഹാസം
cancel

'തൊണ്ണൂറ്​ വയസ്സാകരുത്​. എൺപതിനു മുമ്പ്​ പോകണം. അല്ലെങ്കിൽ എത്ര നിയന്ത്രിച്ചാലും ആരോഗ്യം ബുദ്ധിമുട്ടിക്കും'

അതായിരുന്നു അക്കിത്ത​ത്തിന്​ പ്രായത്തെക്കുറിച്ചുള്ള കാഴ്​ചപ്പാട്​. എന്നിട്ടും തൊണ്ണൂറു കടന്നും ആ കാവ്യജീവിതം മലയാളത്തിന്​ കാവൽനിന്നു. ഒടുവിലിപ്പോൾ, കേരളത്തി​െൻറ മുറ്റത്ത്​ ആറാംവട്ടം ജ്​ഞാനപീഠ പുരസ്​കാരത്തെ കുടിയിരുത്തിയ മഹാകവി വിടവാങ്ങുന്നു.

മലയാള കവിതയെ കാൽപനികതയുടെ കത്രികപ്പൂട്ടിൽ നിന്ന​ുണർത്തി ആധുനികതയിലേക്ക്​ ആനയിച്ചവരിൽ അക്കിത്തത്തി​െൻറ കവിതകൾക്ക്​ നിർണായക പങ്കുണ്ടായിരുന്നു. ഏഴാം വയസ്സിൽ ക്ഷേത്രച്ചുമരിൽ എ​ഴുതിവെച്ച നാലുവരിയിലുടെ കവിതയെഴുത്തി​െൻറ തഴക്കം ബോധ്യപ്പെടുത്തിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കടന്നുവരവ്​.

കവിയല്ലെങ്കിലാര്​...?

കവിയായില്ലെങ്കിൽ പിന്നെയാരാകുമായിരുന്നു എന്ന ചോദ്യത്തിന്​ കവിയല്ലാ​തെ മറ്റാരാകാൻ എന്ന്​ ഒരായിരം വട്ടം മറുപടി പറഞ്ഞിട്ടുണ്ട്​ അക്കിത്തം. എന്തിനെക്കുറിച്ചെങ്കിലും ആലോചിക്കുമ്പോൾ തന്നെ കവിത വന്ന്​ നിറയുന്ന മനസ്സിന്​ കവിയാവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനക്കല്‍ പാർവതി അന്തർജനത്തി​െൻറയും മകനായി ജനിച്ച അച്യുതന്​ ചെറുപ്പത്തിൽ കമ്പം വരയോടായിരുന്നു. ബന്ധുവായ സ്​ത്രീയുടെ ചിത്രം കുളപ്പുരക്കടവിൽ വരച്ചുവെച്ചതി​െൻറ കോലാഹലത്തോടെ ചിത്രകലയോട്​ വിട പറയേണ്ടിവന്നു. അനിയൻ അക്കിത്തം നാരായണൻ ലോകമറിയുന്ന ചിത്രകാരനായി മാറിയത്​ പാരമ്പര്യമായി ഉള്ളിലുള്ള ചിത്രകാര​െൻറ തെളിവാണ്​.

അമ്പലച്ചുമരുകളെ കരിക്കട്ടകളാൽ അല​േങ്കാലമാക്കിയതു കണ്ടപ്പോൾ അതേ ചുമരിൽ അച്യുതൻ എന്ന ഏഴുവയസ്സുകാരൻ നാലുവരി കുറിച്ചുവെച്ചു...

'അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്​ക്കുകിൽ

വമ്പനാം ഈശ്വരൻ വന്നി-

​ട്ടെമ്പാടും നാശമാക്കിടും'

ഈണവും പ്രാസവും മുറിയാതെ എഴുതിയ ആ നാലുവരികൾക്ക്​ കിട്ടിയത്​ ശാസനയായിരുന്നില്ല; അഭിനന്ദനങ്ങളായിരുന്നു. ത​​​െൻറയുള്ളിൽ ഒരു കവി പതുങ്ങിക്കിടക്കുന്നുണ്ടെന്ന്​ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്​.

ചെറുപ്പത്തില്‍തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അക്കിത്തം കുമരനല്ലൂർ ഹൈസ്​കൂളിൽ നിന്നും സ്​കൂൾവിദ്യാഭ്യസം പൂർത്തിയാക്കി. ഇൻറർമീഡിയറ്റിന്​ കോഴി​േക്കാട്​ സാമൂതിരി കോളജിൽ ചേർ​െന്നങ്കിലും പഠനം പൂർത്തിയാക്കിയില്ല.

ചെറുപ്പത്തിൽതന്നെ കവിതകൾ അയച്ചുകൊടു​ത്തെങ്കിലും വളരെ കുറച്ചുമാത്രമാണ്​ പ്രസിദ്ധീകരിക്കപ്പെട്ടത്​. ഇടശ്ശേരി, ബാലാമണിയമ്മ, കുട്ടികൃഷ്​ണ മാരാർ, വി.ടി. ഭട്ടതിരിപ്പാട്​ എന്നിവരുടെ ശിക്ഷണം ത​െൻറ കവിതയെ പരിപോഷിപ്പിച്ചതായി അക്കിത്തം തന്നെ പറഞ്ഞിട്ടുണ്ട്​...

ഇ.എം.എസും അക്കിത്തവും

നമ്പൂതിരി സമുദായത്തിലെ നവീകരണ പ്രസ്​ഥാനമായ യോഗക്ഷേമ സഭക്കൊപ്പവും അക്കിത്തമുണ്ടായിരുന്നു. 'ഉണ്ണിനമ്പൂതിരി' മാസികയുടെ പ്രസാധകനായും മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്ത്​ വി.ടി. ഭട്ടതിരിപ്പാട്​, ഇ.എം.എസ്​ എന്നിവരുടെ പേഴ്​സനൽ സെ​ക്രട്ടറികൂടിയായിരുന്നു അക്കിത്തം. ഇ.എം.എസി​െൻറ ആത്​മകഥയുടെ ക​ുറെ ഭാഗങ്ങൾ കേ​ട്ടെഴുതിയത്​ അക്കിത്തമാണ്​. ഇ.എം.എസുമായുള്ള അടുപ്പം അക്കിത്തത്തെ കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തോട്​ അടുപ്പിച്ചു. വേദങ്ങളുടെ സമത്വദർശനത്തിൽ വിശ്വസിച്ചിരുന്ന തനിക്ക്​ കമ്യൂണിസത്തി​െൻറ സമഭാവനാ ദർശനം സ്വീകാര്യമാവുകയായിരുന്നു എന്ന്​ അക്കിത്തം ഈ അടുപ്പത്തെ നിർവചിച്ചു.

ആകാശവാണി, കോഴിക്കോട്​...

1956ൽ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിക്കാൻ കിട്ടിയ അവസരം അക്കിത്തത്തിലെ സാഹിത്യകാരനെ ഏറെ സഹായിച്ചു. ഉറൂബ്​, തിക്കോടിയൻ, എൻ.എൻ. കക്കാട്​, കെ.എ. കൊടുങ്ങല്ലൂർ എന്നീ സഹപ്രവർത്തകരും പുറത്ത്​ എസ്​.കെ. പൊ​െറ്റക്കാട്ട്​​, എൻ.പി. മുഹമ്മദ്​, കവി ആർ. രാമചന്ദ്രൻ, എം.ടി. വാസുദേവൻ നായർ... സാഹിത്യ സൗഹൃദത്തി​െൻറ അതിവിശാലമായ ഒരു ലോകത്തേക്കുള്ള വിക്ഷേപണമായിരുന്നു അത്​. ആ സൗഹൃദം കവിതക്കും കാഴ്​ചപ്പാടിനും ഏറെ പ്രയോജനം ചെയ്​തു. പ്രത്യേകിച്ച്​ ഉറൂബിനൊപ്പമുള്ള സൗഹൃദം പൊന്നാനി കളരിയുമായി ഏറെ അടുപ്പിക്കുകയും ചെയ്​തു. കവിതയും സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത 'വയലും വീടും'പരിപാടിയുടെ സ്​ക്രിപ്​റ്റ്​ രചനയായിരുന്നു അക്കാലത്ത്​ കോഴിക്കോട്​ ആകാശവാണിയിൽ ചെയ്​തതെന്ന്​ അക്കിത്തം തമാശയായി പറഞ്ഞിട്ടുണ്ട്​.

  • 18.3.1926 -പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനനം
  • 1946 - ഉണ്ണിനമ്പൂതിരി മാസിക പ്രസാധകൻ.
  • 1949- വിവാഹം.
  • 1956 - കോഴിക്കോട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ്
  • എഴുത്തുകാരൻ.
  • 1975 -ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്റർ.
  • 1973- 76 - സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്​ടർ.
  • 1948- ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' പ്രസീദ്ധീകരിച്ചു.
  • 1972 - 'ബലിദര്‍ശന'ത്തിന്​ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം
  • 1973- ഒാടക്കുഴൽ പുരസ്​കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്​കാരം.
  • 1994- ആശാൻ പുരസ്​കാരം, ഉള്ളൂർ പുരസ്​കാരം.
  • 1996 - വള്ളത്തോൾ പുരസ്​കാരം, ലളിതാംബിക അന്തർജജനം പുര്​സകാരം
  • 1998- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം.
  • 2003- സഞ്ജയന്‍ പുരസ്‌കാരം,പത്മപ്രഭ സാഹിത്യ പുരസ്​കാരം.
  • 2004- അമൃതകീര്‍ത്തി പുരസ്‌കാരം.
  • 2006- ജ്ഞാനപ്പാന പൂന്താനം പുരസ്​കാരം​.
  • 2007- മധ്യപ്രദേശ്​ സർക്കാർ ദേശീയ കബീർ പുരസ്​കാരം,ബാലാമണിയമ്മ പുരസ്കാരം.
  • ​2008- സമഗ്രസംഭാവനയ്ക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം,മാതൃഭൂമി സാഹിത്യ പുരസ്‌കാരം
  • 2012- വയലാർ അവാർഡ്.
  • 2017 -പത്മശ്രീ
  • 2019 - ജ്ഞാനപീഠം


നൂറ്റാണ്ടി​െൻറ ഇതിഹാസം

വേദ പാരമ്പര്യത്തിലെ സമാനത എന്ന ആശയത്തിൽനിന്ന്​ സമത്വത്തിലേക്ക്​ പരിവർത്തിക്കപ്പെടു​ന്നതിനിടെ കമ്യൂണിസത്തിൽ ആകൃഷ്​ടനായ കവിയായിരുന്നു അക്കിത്തം. എന്നാൽ, അക്രമോത്സുകതയുടെ പാതയിലേക്ക്​ ആ ആശയം വഴിമാറുന്നുവെന്ന്​ തോന്നിയപ്പോൾ താൻ പുറപ്പെട്ട വേരുകളിലേക്ക്​ മടങ്ങിപ്പോവുകയും ചെയ്​തു.

അക്രമാത്​മകതയെ അതിരൂക്ഷമായി വിമർശിക്കുന്ന 'ഇരുപതാം നൂറ്റാണ്ടി​െൻറ ഇതിഹാസം' എന്ന കൃതി അക്കിത്തത്തി​െൻറ നയപ്രഖ്യാപനമാണ്​. കാൽപനികതയിൽനിന്ന്​ ആധുനികതയിലേക്ക്​ മലയാള കവിതയെ ആനയിച്ച ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും തുടർച്ചയിൽ ആധുനികതയെ ഉത്സവമാക്കിയത്​ അക്കിത്തമാണ്​.

വേദത്തിലെ സംവാദ സൂക്​തമാണ്​ ആദ്യത്തെ കമ്യൂണിസ്​റ്റ്​ കൃതി എന്നു പറഞ്ഞ കവിയാണ്​ അക്കിത്തം. ആ ദർശനം അക്രമോത്സുകതയിലേക്ക്​ വഴുതുന്നു എന്ന്​ സന്ദേഹിച്ച്​ അകന്നു മാറിയ അക്കിത്തം ഏറ്റവും അക്രമോത്സുകമായ ഹിന്ദുത്വ രാഷ്​ട്രീയത്തോടും അതി​െൻറ ചോരചൊരിഞ്ഞ വർത്തമാനങ്ങളോടും നിസ്സംഗത പുലർത്തുകയും അതിനോട്​ കലഹിക്കാതെ ഓരം ചേർന്നുപോവുകയും ചെയ്​തു എന്ന രൂക്ഷമായ വിമർശനം മറുവശത്തുമുണ്ട്​. തപസ്യ​ പോലുള്ള സംഘ്​പരിവാർ സാംസ്​കാരിക സംഘങ്ങളുടെ നേതൃത്വം വഹിക്കുന്നതിൽ അദ്ദേഹം വൈമനസ്യം കാണിക്കുകയും ചെയ്​തില്ല.

'ഒരു കണ്ണീർക്കണം മറ്റു-

ള്ളവർക്കായ് ഞാൻ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവി-

ലായിരം സൗരമണ്ഡലം' എന്ന്​ അനുതാപപ്പെട്ട കവിയുടെ മാ​​ന​​വി​​ക​​താ​ബോ​​ധ​​ത്തെ ആ​സ്തി​​ക്യ ബോ​​ധം വി​​ഴു​​ങ്ങുകയും ഭാ​​വി​​യി​​ലേ​​ക്ക്​ വ​​ള​​രാ​​തെ ഭൂ​​ത​​ത്തി​​ലേ​​ക്ക്​ തി​​രി​​ച്ചു​പോ​​കു​​കയും ചെയ്യുകയായിരുന്നു എന്ന അതിശക്​തമായ വിമർശനം അവസാന നാളുകളിൽ നേരിടുകയുണ്ടായി. പക്ഷേ, എല്ലാ വിമർശനങ്ങളോടും നിസ്സംഗമായ പ്രതികരണമായിരുന്നു അക്കിത്തത്തിന്​.

ആറാമത്തെ ജ്​ഞാനപീഠം

ജി. ശങ്കരകുറുപ്പ്​, എസ്​.കെ. പൊ​െറ്റക്കാട്ട്​, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസു​േദവൻ നായർ, ഒ.എൻ.വി. കുറുപ്പ്​ എന്നിവർക്കുശേഷം മലയാളത്തിലേക്ക്​ ആറാം തവണ ജ്​ഞാനപീഠം എത്തിയത്​ 2019ൽ അക്കിത്തത്തിലൂടെയാണ്​. സമഗ്ര സംഭാവന പരിഗണിച്ചാണ്​ പുരസ്​കാരം നൽകിയത്​. പുരസ്​കാരങ്ങളുടെ അതിദീർഘമായ നിരതന്നെ അക്കിത്തത്തെ തേടിവന്നിട്ടുണ്ട്​. 2017ൽ പത്​മശ്രീ നൽകി രാജ്യം ആദരിച്ചു. കേരള - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ, വള്ളത്തോൾ, ആശാൻ, വയലാർ, ഓടക്കുഴൽ പുരസ്​കാരങ്ങളും അദ്ദേഹത്തിന്​ ലഭിച്ചിട്ടുണ്ട്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akkitham achuthan namboothiri
Next Story