Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചാവേറുകൾ ഈ പാർട്ടിയുടെ...

ചാവേറുകൾ ഈ പാർട്ടിയുടെ ഐശ്വര്യം

text_fields
bookmark_border
ചാവേറുകൾ ഈ പാർട്ടിയുടെ ഐശ്വര്യം
cancel

''അർജുൻ ആയങ്കിയും ആകാശ്​ തില്ല​ങ്കേരിയും ആരാണ്​? ഇന്നലെ മുളച്ച പിള്ളേർ പാർട്ടിയിൽ ആരുമല്ല...'' കണ്ണൂരിൽ സി.പി.എം - ഡി.വൈ.എഫ്​.ഐ നേതാക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന വിശദീകരണമാണിത്​. തിങ്കളാഴ്​ച കൊച്ചിയിൽ കസ്​റ്റംസ്​ ഓഫിസിൽ ചോദ്യംചെയ്യലിന്​ ചുവന്ന ഷർട്ടിട്ട്​ ഹാജരായ അർജുൻ ആയങ്കിക്ക്​ ഇടംവലം നിന്ന അഭിഭാഷകരെ ഒന്ന്​ ശ്രദ്ധിച്ചുനോക്കുക. കൂട്ടത്തിൽ കണ്ണൂർ പാർട്ടിയിലെ പ്രബല​െൻറ അടുത്ത ഒരാളുമുണ്ട്​.''എ​െൻറ കേസ്​ ഞാൻ നോക്കിക്കോളാം...'' എന്ന്​ മാധ്യമ​ങ്ങളോടു​ പറയ​ു​േമ്പാഴും അർജുൻ ഒറ്റക്കല്ലെന്ന്​ സാരം.

രാമനാട്ടുകര അപകടത്തിന്​ പിന്നിലെ സ്വർണക്കടത്ത്​ ബന്ധങ്ങൾ പുറത്തുവന്ന ശേഷവും അർജുനും അയാളുടെ ചുവന്ന കാറും അഴീക്കോട്​ കറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, പൊലീസ്​ ഈ കാർ തേടി എത്തിയില്ല. അഴീക്കോട്ട് അടച്ചിട്ട​ കപ്പൽപൊളിശാലയിലെ ഷെഡിൽ ഒളിപ്പിച്ച കാർ ​ കണ്ടെത്തി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. കാർ മാറ്റാൻ അർജു​െൻറ കൂട്ടാളികൾക്ക്​ ആവശ്യത്തിന്​ സമയം നൽകിയാണ്​ അവിടെ പൊലീസ്​ എത്തിയത്​.

അർജുൻ ആയങ്കി

ആറു മാസത്തിന്​ ഇടയിൽ നടന്ന സംഭവമാണ്​. കണ്ണൂർ വിമാനത്താവളം വഴി മൂന്നു തവണയായി കൂത്തുപറമ്പിലെ ചിലർ ​െകാണ്ടുവന്ന മൂന്നര കിലോയോളം സ്വർണം 'പൊട്ടിക്കൽ ​ഓപറേഷനി'ലൂടെ ആകാശ്​ തില്ല​ങ്കേരിയുടെ സംഘം കൈക്കലാക്കി. കാരിയറെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വരുതിയിലാക്കിയായിരുന്നു ആദ്യത്തെ ഓപറേഷൻ. വിലയ്​ക്ക്​ വാങ്ങാ​െ​നന്ന പേരിൽ സമീപിച്ച്​ ബലംപ്രയോഗിച്ച്​ തട്ടിയെടുക്കുകയായിരുന്നു രണ്ടാമത്​. സ്വർണം തിരിച്ചുകിട്ടാൻ ആകാശ്​ തില്ല​ങ്കേരിയെ വിളിച്ചപ്പോൾ ഭീഷണിയായിരുന്നു മറുപടി. നഷ്​ടപ്പെട്ടത്​ കോടികളാണ്​. അതി​െൻറ ഉടമ സ്വർണക്കടത്തിൽ ഇടത്തരക്കാരനാണ്. ഇത്രയും വലിയ നഷ്​ടം താങ്ങാനുള്ള പാങ്ങില്ല. അതി​െൻറ സങ്കടത്തിൽ അയാൾ ഒന്നു രണ്ടു തവണ കൂടി കാരിയറുടെ മൊബൈലിൽ വിളിച്ചുപോയി.

ക്വ​ട്ടേഷൻ നേതാവിന്​ അത്​ ഇഷ്​ടമായില്ല. ഉടമയുടെ പാനൂർ മേഖലയിലെ വീട്ടിലെത്തിയാണ്​ ഇനിയും വിളിച്ചാൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്ന്​ മറുപടി നൽകിയത്​. പൊലീസ്​ സഹായം തേടിയപ്പോൾ എല്ലാം മറക്കാന​ുള്ള ഉപദേശമാണ്​ കിട്ടിയത്! മട്ടന്നൂരിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകൻ ഷുഹൈബ്​ വധക്കേസിലെ മുഖ്യപ്രതിയായ ആകാശ്​ തില്ല​ങ്കേരി കണ്ണൂർ സെ​ൻ​ട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെ ഒരു പകൽ മുഴുവൻ കാമുകിയും ഒപ്പമുണ്ടായിരുന്നു. ഉന്നത നേതാവി​െൻറ നിർദേശപ്രകാരമാണ്​ ജയിൽ വാർഡന്മാരുടെ ഒത്താശയിൽ ഈ സമാഗമം ഒരുക്കിയത്​.

ആശാന്​ എന്തു ജയിൽ?

ക്വ​ട്ടേഷനിൽ ആകാശി​െൻറയും അർജു​െൻറയും ആശാനായ ടി.പി കേസ്​ പ്രതി കൊടി സുനി സംഘത്തിന്​ ലഭിച്ച 'കരുതൽ' ഇതിനുമപ്പുറമാണ്​. ശിക്ഷിക്കപ്പെട്ട ഇവർ ജയിലിൽ കഴിയുന്നതിനേക്കാൾ കാലം പുറത്താണെന്നു പറഞ്ഞാൽ അതിശയോക്​തിയല്ല. ആഗ്രഹിച്ചാൽ മതി. പരോൾ റെഡി. ​ജില്ല ആയുർവേദ ആശുപത്രിയിൽ 45ദിവസം നീണ്ട സുഖചികിത്സ. ജയിലിനുള്ളിൽ ലഹരി മാത്രമല്ല, സ്​മാർട്ട്​ ഫോൺ സൗകര്യംപോലു​ം ഇഷ്​ടംപോലെ ഉപയോഗിക്കാൻ സ്വാതന്ത്ര്യം.​.. സിവിൽ ​വേഷത്തിൽ ജയിലിനുള്ളിൽ നിൽക്കുന്ന ഫോ​ട്ടേ​ാ എടുത്ത്​ ഫേസ്​ബുക്കിൽ ഇടുന്നതുവ​രെയെത്തി വിളയാട്ടം.

ആകാശ്​ തില്ല​ങ്കേരിയോ​ടൊപ്പം മുഹമ്മദ്​ ഷാഫി

അന്ന്​ ഋഷിരാജ്​ സിങ്ങി​െൻറ നേതൃത്വത്തിൽ ഇടപെടലുകളെത്തുടർന്ന്​ ഫോണുകൾ പിടികൂടി. അത്​ താൽക്കാലികമായിരുന്നു. അന്ന്​ ഫേസ്​ബുക്കിൽ പോസ്​റ്റിടലും ചാറ്റിങ്ങുമായിരുന്നുവെങ്കിൽ ഇപ്പോൾ ജയിലിനുള്ളിലിരുന്നാണ്​ അയാൾ ക്വ​ട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത്​. സംഘാംഗങ്ങൾക്ക്​ നിർദേശം നൽകുന്നത്​ മുഴുവൻ ഫോൺ വഴി. ഗൾഫിലേക്കുവരെ വിളിച്ച്​ ​ആളുകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നു.

കൊടി സുനിയുടെ വലംകൈ മുഹമ്മദ്​ ഷാഫിയുടെ കല്യാണത്തിന്​ മുഖ്യാതിഥിയും സംഘാടകനുമൊക്കെ എ.എൻ. ഷംസീർ എം.എൽ.എയായിരുന്നു. ഇവരെ പാർട്ടിയുമായി ബന്ധിപ്പിച്ച്​ നിർത്തിയത്​ പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തനായിരുന്നു. ടി.പി വധക്കേസിൽ കൊടി സുനിക്കൊപ്പം ശിക്ഷിക്കപ്പെട്ട ​കുഞ്ഞനന്തൻ തെറ്റുകാരനല്ലെന്ന നിലപാടാണ്​ മുഖ്യമന്ത്രി പിണറായി വിജയനു​പോലുമുള്ളത്​. കുഞ്ഞനന്ത​ൻ മരിച്ചപ്പോൾ സംസ്​കാരത്തിന്​ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ച്​ പാർട്ടി നേതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന്​ ആളുകളാണ്​ ഒത്തുകൂടിയത്​. സകല നിയമങ്ങളും കാറ്റിൽപറത്തുന്നതിനിടെ എന്തിന്​ കോവിഡ്​ പ്രോ​ട്ടോക്കോൾ മാത്രം പാലിക്കണം!

മിണ്ടാനാകാത്ത ദുരവസ്​ഥ

ഇവയെല്ലാം ജനങ്ങൾക്ക്​ മുന്നിലുള്ള വസ്​തുതകളാണ്​. ക്വ​േട്ടഷൻ സംഘങ്ങളെ തള്ളിപ്പറയുന്ന സി.പി.എം നിലപാടിന്​ പാർട്ടി അണികൾക്കും സ്​ഥിരം വോട്ടർമാർക്കുമിടയിൽപോലും വിശ്വാസ്യത കിട്ടാതെ പോകുന്നതും അതുകൊണ്ടാണ്​. ക്വ​ട്ടേഷൻ വിഷയത്തിൽ ചർച്ചക്കിരിക്കു​േമ്പാൾ പര​ുങ്ങേണ്ടി വരുന്ന ഗതികേട്​ നേതാക്കളിൽ പലരും സ്വകാര്യമായി സമ്മതിക്കുന്ന കാര്യമാണ്​. ഈ ദുരവസ്​ഥയിൽനിന്ന്​ പുറത്തുകടക്കാൻ കണ്ണൂരിൽ സി.പി.എമ്മിനെ സംബന്ധിച്ച്​ എളുപ്പമല്ല.

പി. ജയരാജൻ, ഇ.പി. ജയരാജൻ, എം.വി. ജയരാജൻ

ക്വ​ട്ടേഷൻ സംഘവുമായി ബന്ധമില്ലെന്ന്​ പാർട്ടിയുടെ പ്രസ്​താവനയുടെ അർഥം പാർട്ടി കമ്മിറ്റി ആലോചിച്ച്​ ചെയ്​ത കാര്യമല്ല അത്​ എന്നുമാത്രമാണ്​. പാർട്ടി കമ്മിറ്റി അറിഞ്ഞിട്ടില്ല. പക്ഷേ, പ്രമുഖ നേതാക്കളിൽ പലരും അറിഞ്ഞിട്ടുണ്ട്​. കൊടി സുനിമാർക്ക്​ ജയിലുകളിൽ പോലും വി.ഐ.പി ജീവിതം സാധ്യമാകുന്നത്​ ​അവരുടെ സ്വാധീനത്തിലാണ്​. ചെ​ങ്കോട്ടകളിലെ ക്വ​ട്ടേഷൻ കേന്ദ്രങ്ങളിലേക്ക്​ പൊലീസ്​ കടന്നുചെല്ലാത്തതി​െൻറ കാരണവും മറ്റൊന്നല്ല. ചെ​​ങ്കൊടിയേന്തി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ക്വ​ട്ടേഷൻ സഖാക്കളോട്​ ​ അണികൾക്ക്​ വീരാരാധനയാണ്​.

സ്വർണക്കടത്ത്​ വിവാദവുമായി ബന്ധപ്പെട്ട്​ പാർട്ടി​ നേതൃത്വ​െത്ത വെല്ലുവിളിച്ച്​ ആകാശ്​ തില്ല​ങ്കേരി ഫേസ്​ബുക്കിലിട്ട കുറിപ്പിനുപോലും ലഭിച്ച വർധിച്ച ലൈക്കും അനുകൂല കമൻറുകളും ഇടതുപക്ഷ പ്രഫൈലുകളിൽനിന്നാണ്​. ഇതു​ നൽകുന്ന സൂചന ഗൗരവമുള്ളതാണ്​. സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക്​ നൽകിയ ബീഡി തൊഴിലാളി ജനാർദനനേക്കാൾ ​ക്വ​ട്ടേഷൻ സഖാക്ക​ളോടാണ്​ പാർട്ടിക്ക്​ കരുതൽ​.

ചാവേറുകളാണ്, കൈവിടാനാകില്ല

പാർട്ടി അണികളുടെ റിയൽ എസ്​റ്റേറ്റ്​, ലഹരി ശൃംഖല ബന്ധങ്ങൾ നിരീക്ഷിക്കാനും തിരുത്താനും അതിന്​ തയാറാകാത്തവരെ മാറ്റിനിർത്താനും 2013ൽ പാലക്കാട്​ പാർട്ടി പ്ലീനം ചേർന്ന്​ രൂപരേഖ തയാറാക്കിയിരുന്നു​ സി.പി.എം. കേഡർ പാർട്ടിക്ക്​ ഏറ്റവും കരുത്തുറ്റ സംഘടനാ സംവിധാനമുള്ള കണ്ണൂരിൽ പാർട്ടിയുടെ മറപറ്റി ക്വ​ട്ടേഷൻ സംഘങ്ങൾ വളർന്നത്​ നേതൃത്വം അറിയാതിരിക്കാൻ സാധ്യതയില്ല.

എന്നിട്ടും എന്തുകൊണ്ട്​ പാർട്ടി ഇക്കൂട്ടരെ ​യഥാർഥത്തിൽ കൈയൊഴിയുന്നില്ല എന്നതിന്​ കാരണം അത്ര രഹസ്യമൊന്നുമല്ല. ചിലതൊക്കെ തുറന്നുപറയേണ്ടിവരും. വാർത്തസമ്മേളനം പ്രതീക്ഷിക്കാമെന്ന്​ ആകാശ്​ തില്ല​ങ്കേരിയും കൊടി സുനി​യുമൊക്കെ ഭീഷണിപ്പെടുത്തിയാൽ തൽക്കാലം സുല്ലിടാനേ പാർട്ടിക്ക്​ കഴിയൂ. അവർ വായ്​തുറന്ന്​ വിളിച്ചുപറഞ്ഞാൽ പല നേതാക്കൾക്കും ജയിലുകളിലേക്ക്​ വണ്ടികയറേണ്ടി വരും.

ടി.പി വധക്കേസ്​ പ്രതികളായ മുഹമ്മദ്​ ഷാഫി, കൊടി സുനി

മാത്രമല്ല, സി.പി.എം - ആർ.എസ്​.എസ്​ സംഘർഷത്തിന്​ ഇപ്പോൾ കുറവുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും സ്​ഥിതി മാറാം. തന്നെ തേടി വരുന്ന ഒരു കൊടുവാൾ ഏതുസമയവും പ്രതീക്ഷിക്കുന്നവരാണ്​ നേതാക്കൾ പലരും. അ​ങ്ങനെയൊരു ഘട്ടത്തിൽ മുൻപിൻ നോക്കാതെ പാർട്ടിയുടെ ഓപറേഷന്​ ​ചാവേറായി ചാടിപ്പുറപ്പെടാൻ ഇങ്ങനെയുള്ളവർ തന്നെ വേണം. ഇപ്പോഴത്തെ തള്ളിപ്പറച്ചിലും ക്വ​ട്ടേഷൻ വിരുദ്ധ പ്രചാരണ പരിപാടികളുമെല്ലാം വലിയ പരിക്കില്ലാതെ മുന്നോട്ടുപോകാനുള്ള കരുതൽ മാത്രമാണ്. അതുകൊണ്ടാണ്​ തുറന്നുപറയുമെന്ന ആകാശ്​ തില്ല​ങ്കേരിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി.എമ്മിന്​ കഴിയാത്തത്​.

അവസാനിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMsuicide attackersRed color flag
News Summary - suicide attackers are the prosperity of this party
Next Story