Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപാതിയിൽ മറഞ്ഞ...

പാതിയിൽ മറഞ്ഞ ‘ഉദയ’ചന്ദ്രൻ

text_fields
bookmark_border
പാതിയിൽ മറഞ്ഞ ‘ഉദയ’ചന്ദ്രൻ
cancel

ഉദയരവി ചന്ദ്രികപോലെ സംഗീത നഭസ്സിൽ അനേകായിരം ഇൗണങ്ങളുടെ സാന്ദ്രശോണപടത്തിലേക്ക്​ ഹൃദയങ്ങളെ തൊടുന്ന കിരണാവലിയായി ഉണർന്നുലഞ്ഞ ബാലഭാസ്​കർ എന്ന വയലിൻ പ്രതിഭ യുവതയുടെ ഹരമായിത്തീർന്നത്​ രണ്ടു പതിറ്റാണ്ടു മുമ്പാണ്​. കൗമാരം കടക്കുംമു​േമ്പ ഹൃദയസംഗീതം മീട്ടുന്ന വയലിൻ തോളത്തു ചാരി ഭാസ്​കർ വേദികളിൽനിന്ന്​ വേദികളിലേക്ക്​ പ്രയാണം തുടങ്ങിയതാണ്​. സ്​കൂൾകാലം മുതൽ തിരുവനന്തപുരത്ത്​ ബാലഭാസ്​കർ പ്രതിഭയായി അറിയപ്പെട്ടുതുടങ്ങി. അമ്മാവനും അനേകരുടെ സംഗീത ഗുരുവുമായ ബി. ശശികുമാറി​​​​​​െൻറ ശിഷ്യത്വത്തിലാണ്​ ബാലഭാസ്​കർ ചിട്ടയായ സംഗീതം സപര്യയാക്കിയത്​.

യൂനിവേഴ്​സിറ്റി കലോത്സവങ്ങളിൽ ചോദ്യംചെയ്യപ്പെടാത്ത പ്രതിഭ. കർണാടക സംഗീതത്തിൽ ഇരുത്തംവന്ന കലാകാരനായി അന്നേ അറിയപ്പെട്ട ബാല, വെസ്​റ്റേൺ സംഗീതവും വശമാക്കി. ഫ്യൂഷൻ സംഗീതം കേരളത്തിലേക്ക്​ കടന്നുവന്ന കാലത്തുതന്നെ ബാല അതി​​​​​​െൻറ മുൻനിരയിലുണ്ടായിരുന്നു. പതിനേഴാം വയസ്സിൽ ‘മംഗല്യപ്പല്ലക്ക്​’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചതോടെ ആ രംഗത്ത്​ മലയാളം കണ്ട ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകനുമായി ബാലഭാസ്​കർ. അത്ര തിരക്കിട്ടല്ലെങ്കിലും ഇടക്കിടെയായി നിരവധി സിനിമകൾക്ക്​ അദ്ദേഹം സംഗീതം പകർന്നു; ഒപ്പം ആൽബങ്ങളും. ‘നിനക്കായി, ആദ്യമായി’ തുടങ്ങിയ സംഗീത ആൽബങ്ങൾ ഇന്നും യുവാക്കളുടെ ചുണ്ടുകളിൽ നിറയുന്നവയാണ്​.

ഇന്ത്യൻ സംഗീതത്തിലെ പ്രതിഭകളായ സക്കീർ ഹുസൈൻ, ശിവമണി, വിക്കു വിനായക്​ റാം, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ഫസൽ ഖുറേഷി തുടങ്ങിയവരുമായും ലൂയി ബാംഗ്​സിനെപ്പോലെയുള്ള പാശ്ചാത്യ പ്രതിഭകളുമായും ചേർന്ന്​ അനേകം വേദികളിൽ ബാലഭാസ്​കർ ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചു. ഇലക്​ട്രിക്​ വയലി​​​​​​െൻറ ശബ്​ദവിന്യാസത്തിൽ കർണാടക സംഗീതം വായിച്ചും ബാല വിസ്​മയിപ്പിച്ചു. ഗുരുവായ ബി. ശശികുമാറിനൊപ്പം കർണാട്ടിക്​ വയലിൻ ഡ്യുയോ സംഗീതപ്രേമികൾക്ക്​ പ്രിയപ്പെട്ടതായിരുന്നു.

യൗവനം വിട്ടുമാറാത്ത നുണക്കുഴിയോടെ ചിരിക്കുന്ന ബാലഭാസ്​കറി​​​​​​െൻറ തേജസ്സാർന്ന മുഖം കേരളത്തി​​​​​​െൻറ ഇന്നത്തെ പ്രഭാതത്തിൽ ആകാശത്തുദിച്ച ബാലസൂര്യനിൽ കരിനിഴൽ പടർത്തി. ആ മനസ്സിൽ വിവാഹശേഷം 16 വർഷം നീറിയ ദുഃഖത്തിൽനിന്നു പിറന്ന പൊന്നോമന യാത്രയായതുപോലുമറിയാതെ ഇൗ യുവപ്രതിഭയുടെ യാത്ര മലയാളത്തി​​​​​​െൻറ നിത്യദുഃഖമാകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsbala bhaskarviolin
News Summary - story about balabhaskar -open forum
Next Story