Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസമയ ചരിത്രത്തിലെ...

സമയ ചരിത്രത്തിലെ നാഴികക്കല്ല്

text_fields
bookmark_border
സമയ ചരിത്രത്തിലെ നാഴികക്കല്ല്
cancel

സംഭവങ്ങളാണല്ലോ സമയത്തിന്​ ചരിത്രമുണ്ടാക്കുന്നത്​. സ്​റ്റീഫൻ ഹോക്കിങ്​​ എന്ന തലമുതിർന്ന ഭൗതികജ്ഞ​​​​െൻറ നിര്യാണം അത്തരമൊരു സംഭവമാണ്​. ‘സമയത്തി​​​​െൻറ ചരിത്രം’ എഴുതിയ പ്രതിഭയാണ്​ കാലപ്രവാഹത്തിൽ ആണ്ടുപോയിരിക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​. പല രീതികളിൽ സവിശേഷമായിരുന്നു ആ ജീവിതം. സ്​ഥലവും കാലവും ആപേക്ഷികമാണ്​ എന്ന്​ ​െഎൻസ്​റ്റൈൻ സിദ്ധാന്തിച്ച​േതാടെ ന്യൂട്ടൻ വരച്ചുവെച്ച പ്രപഞ്ചചി​ത്രം അസാധുവായി. ലോകത്തെ പ്രമുഖ മതങ്ങളിൽ പറയുന്നതായി വ്യാഖ്യാനിച്ചുപോന്ന ഉൽപത്തിക്കഥ നിലനിൽക്കില്ലെന്ന്​ വന്നു. എങ്കിൽപിന്നെ മെച്ചമായി മറ്റെന്തുണ്ട്​ എന്ന്​ കാണിക്കാൻ പറ്റാതെയുമായി. സ്​ഥിരസ്​ഥിതി പ്രപഞ്ചം, വികസിക്കുന്ന പ്രപഞ്ചം, സ്​പന്ദിക്കുന്ന പ്രപഞ്ചം, പ്രപഞ്ചസമൂഹ ​പ്രപഞ്ചം എന്നിങ്ങനെ വിവിധ മാതൃകകൾ നിർദേശിക്കപ്പെട്ടു. ഇവയിൽ രണ്ടാമത്തേതിനെ, ​െഎൻസ്​റ്റൈൻ സ്​ഥാപിച്ച ചിട്ടയിൽ വ്യാഖ്യാനിച്ചു​ നിലനിർത്തുകയാണ്​ ഹോക്കിങ​​്​ ചെയ്​തത്​. തമോഗർത്തങ്ങളുടെ കണ്ടുപിടിത്തം മുതൽ ​ പ്രപഞ്ചത്തിലെ പശ്ചാത്തല ഉൗർജംവരെ ഇതിന്​ സഹായകമായി. പ​േക്ഷ, രണ്ടു കാര്യങ്ങൾ അപ്പോഴും ഒത്തില്ല. ഒന്ന്​, പ്രപഞ്ചവികാസത്തി​​​​െൻറ തുടക്കമെങ്ങനെ എന്നും ആദ്യ നിമിഷങ്ങളിൽ സംഭവിച്ചതെന്ത്​ എന്നും നിർണിതമാകില്ല. രണ്ട്​, വളരെ വലുതും സങ്കീർണവുമായ പ്രപഞ്ചത്തിനു​ പിന്നിൽ സങ്കീർണമായ ആസൂത്രണം (Ground design) ഉണ്ടെന്ന്​ നിശ്ചിതമായി എങ്കിലും ആസൂത്രകനെപ്പറ്റി ഒന്നും പറയാനായില്ല. 

ഇൗ രണ്ടു കാര്യങ്ങളും വെല്ലുവിളികളായി ഇനിയുള്ളവർക്ക്​ വിട്ടുനൽകിയിരിക്കുന്നു- പ്രപഞ്ച ചരിത്രത്തി​​​​െൻറ ആദ്യ നിമിഷങ്ങളിൽ സംഭവിച്ചതെന്തെന്ന്​ സൂക്ഷ്​മമായി അറിയുക, സൂത്രധാരനെ കണ്ടെത്തുക.
ഭൗതികത്തിന്​,  പ്ര​േത്യകിച്ചും പ്രപഞ്ചവിജ്​ഞാനീയത്തിന്​ സയൻസി​​​​െൻറ ലോകത്ത്​ രാജപദവി നേടിയെടുത്തത്​ ഇദ്ദേഹമാണ്​. സമയചരിത്രത്തിൽ ഇങ്ങനെ പറയുന്നു:  ‘‘ജീവശാസ്​ത്രത്തിലെ നിയമങ്ങളെയെല്ലാം രസതന്ത്രത്തിൽനിന്ന്​ നിഷ്​പാദിപ്പിക്കാം. രസതന്ത്രത്തിലെ നിയമങ്ങളെയെല്ലാം ഭൗതികശാസ്​ത്ര നിയമങ്ങളിൽനിന്ന്​ നിർദ്ധാരണം ചെയ്യാം.’’ ലോകശ്രദ്ധ ഭൗതികത്തിലേക്ക്​ പൊതുവെയും  പ്രപഞ്ചവിജ്ഞാനീയത്തിലേക്ക്​ വിശേഷിച്ചും വിളിച്ചുനിർത്താൻ അദ്ദേഹത്തിന്​ സാധിച്ചു. 

സയൻസ്​, അതുണ്ടായ കാലംമുതൽക്കേ മതവുമായി സമരത്തിലായിരുന്നുവല്ലോ, പടിഞ്ഞാറൻ നാടുകളിൽ. അതേ സമയം, വിശ്വാസസമൂഹങ്ങൾ സയൻസി​​​​െൻറ ഭൗതിക നേട്ടങ്ങൾ സ്വീകരിക്കുകയും ചെയ്​തു. ഇൗ സ്​നേഹവിദ്വേഷ ബന്ധത്തിൽ അധിഷ്​ഠിതമാണ്​ പടിഞ്ഞാറൻ തത്ത്വചിന്തയുടെ ജ്ഞാനവ്യവസ്​ഥ. ആ വ്യവസ്​ഥയുടെ തുടർച്ചക്കാരിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. അതിനാലാണ്​ നിലവിലുള്ള ഭൗതികശാസ്​ത്രത്തിന്​ പരിമിതികളുണ്ടെന്ന്​ ഒരിക്കലും സമ്മതിക്കാൻ കൂട്ടാക്കാതിരുന്നത്​. ആ സ്വപ്രത്യയസ്​ഥൈര്യം പ്രശംസനീയമെന്നും പറയാം. 

ഭൗതികത്തിന്​ അദ്ദേഹം നൽകിയ സേവനത്തി​​​​െൻറ മറ്റൊരു മുഖമാണ്​ പൊതുജനങ്ങൾക്കായി രചിച്ച പുസ്​തകങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും. ഇനിയെത്ര​യോ കാലംകൂടി ജ്ഞാനാന്വേഷിക​െള പ്രചോദിപ്പിക്കാൻ ഇൗ സൃഷ്​ടികൾക്ക്​ കഴിയും എന്നു നിശ്ചയം.

ഇച്ഛാശക്​തിയുടെ കാര്യത്തിൽ ഇദ്ദേഹത്തെ പിന്നിലാക്കാൻ കഴിഞ്ഞ വേറൊരാൾ എ​​​​െൻറ ഒർമയിലില്ല. കർ​േ​മന്ദ്രിയങ്ങളിൽ 99 ശതമാനവും പ്രവർത്തനരഹിതമായിട്ടും ത​​​​െൻറ മസ്​തിഷ്കത്തിലെ പ്രകാശം (അതും അസാമാന്യമായ നർമബോധമുൾപ്പെടെ) വെറും രണ്ടു വിരൽത്തുമ്പുകളിലൂടെ പ്രസരിപ്പിക്കാൻ സാധിക്കുകയെന്നത്​ അസാമാന്യ വൈഭവം തന്നെ. ശരീരത്തിന്​ എന്തെങ്കിലും ചെറിയ കോറുകേടു വരു​േമ്പാഴേക്ക്​ വിധിയെ പഴിച്ചും നിരാശരായും തോൽവി സ്വയം വരിക്കുന്നവരാണല്ലോ സാധാരണക്കാരായ നാമെല്ലാം. ഒന്നരക്കൊല്ലത്തിലേറെ ഇനി ആയുസ്സില്ല എന്ന്​ ഡോക്​ടർമാർ വിധിയെഴുതിയ ഒരാൾ പതിറ്റാണ്ടുകൾ അക്ഷീണം ജോലി ചെയ്​ത്​ ജീവിച്ചത്​  ഏതൊരു സഹനശേഷിയും ഇച്ഛാശക്​തിയും കാരണമാണോ അത്​ ലോകത്തെ എട്ടാമത്തെ മഹാത്ഭുതം തന്നെ! ഇൗ ഭൂമിയിൽ ജന്മനാ ശാരീരികമായി വെല്ലുവിളികളോ ശേഷിവിനാശകങ്ങളായ രോഗങ്ങളോ ഒന്നും ഇല്ലാതാക്കാൻ ജീവശാസ്​ത്രത്തിന്​ കഴിയുംവരെ കോടിക്കണക്കിനാളുകളെ പ്രതീക്ഷകളിലേക്ക്​ നയിക്കാൻ ഇൗ മഹനീയ ജീവിതത്തിന്​ സാധിക്കും. 

എല്ലാ പുരോഗതികളെയും മറികടന്ന്​ സർവത്ര മലിനമാകുന്ന ഭൂമി രണ്ടുമൂന്നു പതിറ്റാണ്ടിനകം ജീവന്​ നിലനിൽക്കാനാവാതെ ആയിപ്പോകുമെന്ന കഥകൂടി നമ്മെ ഒാർമിപ്പിച്ചാണ്​ സ്​​റ്റീഫൻ ഹോക്കിങ്​​ വിടപറഞ്ഞത്​. ടെക്​നോളജിയുടെ നീതിനിരപേക്ഷമായ മുട്ടാപ്പോക്കിന്​ ധാർമികമായ പരിഹാരം അഭികാമ്യമാണെന്ന്​ പറയാൻ, പക്ഷേ, ദക്കാർത്തെയുടെ ​പ്രകൃതിവിച്ഛിന്നാസ്​തിത്വ ബോധം അപ്പോഴും അദ്ദേഹത്തെ അനുവദിച്ചില്ല. മറ്റേതെങ്കിലും ​ഗ്രഹത്തിൽ കുടിയേറാൻ നിർദേശിച്ചത്​ അതിലെ യുക്​തിരാഹിത്യം തിരിച്ചറിഞ്ഞുള്ള ഉൾച്ചിരിയോടെയാവും എന്ന്​ കരുതാനാണ്​ എനിക്കിഷ്​ടം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsStephen Hawkings
News Summary - Stephen Hawkings - Article
Next Story