Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഗോടബയയുടെ രണ്ടാമൂഴം

ഗോടബയയുടെ രണ്ടാമൂഴം

text_fields
bookmark_border
Gotabaya-Rajapaksa
cancel
camera_alt????? ????????

ഇടവേളക്കു ശേഷം വീണ്ടും രാജപക്​സ കുടുംബത്തിന്​ ജനം നൽകിയ മാൻഡേറ്റി​​​െൻറ ആഘോഷമാണ്​​ ലങ്കയുടെ തെരുവുകളിലിപ ്പോൾ. മനുഷ്യാവകാശ ലംഘനത്തി​​​െൻറ നീണ്ട ചരിത്രവും വംശീയത കുത്തിപ്പൊക്കിയുണ്ടാക്കിയ വിഭജനത്തി​​​െൻറ മുറിവു കളും തുറിച്ചുനോക്കു​േമ്പാഴും, രാജപക്​സ സഹോദരൻമാരായ ഗോടബയയും മഹിന്ദയും മുന്നിലും ബാസിലും ചമലും പിന്നിലും ന ിന്ന്​​​ സ്വന്തമാക്കിയ ഗംഭീര വിജയം ദ്വീപുരാജ്യം സമ്പൂർണ കുടുംബ വാഴ്​ചയിലേക്കെന്ന സൂചനയാണ്​ നൽകുന്നത്​. മാസ ങ്ങൾക്ക്​ മുമ്പ്​ രാജ്യത്തെ നടുക്കിയ ഇൗസ്​റ്റർ ദിന ഭീകരാക്രമണത്തി​​​െൻറ ചുവടുപിടിച്ച്​ രാജ്യസുരക്ഷയും ഭീകര തയും ആയുധമാക്കി വിജയം ചു​െട്ടടുത്തവർ ഒരിക്കലൂടെ പഴയ ‘പട്ടാള ഭരണ’ത്തിലേക്കാകുമോ ലങ്കയുടെ മനസ്സും രാഷ്​ട്രീ യവും എത്തിക്കുക? വിശകലനങ്ങൾ മാത്രമല്ല, ആധിയും പെരുകുകയാണ്​.

‘ടെർമിനേറ്റർ’ ഗോടബയ

ശ്രീലങ്കയുടെ ചര ിത്രത്തിൽ ഏറെയായി രാജപക്​സ കുടുംബം മാറ്റിനിർത്താനാവാത്ത സാന്നിധ്യമാണ്​. 1947 മുതൽ രണ്ടു പതിറ്റാ​ണ്ടോളം പാർലമ​ ​െൻറ്​ അംഗമാകുകയും ധനനായകെ മന്ത്രിസഭയിൽ കാബിനറ്റ്​ പദവി വഹിക്കുകയും ചെയ്​ത ഡി.എ രാജപക്​സയെന്ന പിതാവിൽനിന്നാ ണ്​ തുടക്കം. ഒമ്പത്​ ആൺമക്കളിൽ നാലു പേരും പിതാവിനോളമോ അതിലും മികച്ചോ ലങ്കയുടെ രാ​ഷ്​ട്രീയത്തിൽ ചുവടുറപ്പി ച്ചവർ. 2005ൽ ആദ്യമായി അധികാരം പിടിച്ച്​ തുടർച്ചയായ 10 വർഷം രാജ്യം ഭരിച്ച മഹിന്ദയാണ്​ പ്രായം കൊണ്ടല്ലെങ്കിലും ‘കാ രണവർ’. ഇത്തവണയും പ്രസിഡൻറ്​ പദത്തിലേക്ക്​ കണ്ണുവെച്ചിരുന്നുവെങ്കിലും മുൻ പ്രസിഡൻറ്​ സിരിസേന അംഗീകാരം നൽകിയ ഭരണഘടന ഭേദഗതി വഴി മുടക്കി. മൂന്നാം തവണ പ്രസിഡൻറാകാൻ സാധ്യമല്ലെന്നായി. അതോടെയാണ്​ മഹിന്ദയുടെ സംഭവ ബഹുലമായ മുൻഭരണത്തിലെ വിശ്വസ്​തനും പ്രതിരോധ സെക്രട്ടറിയുമായി രാജ്യത്തെ വിറപ്പിച്ച ഗോടബയക്ക്​ നറുക്ക്​ വീഴുന്നത്​. അവസരം എങ്ങനെ വോട്ടാക്കാമെന്ന്​ ഇൗ ‘ടെക്​നോക്രാറ്റിക്​ റി​േഫാമർ’ക്ക്​ ​തെളിവെള്ളം പോലെ ലളിതം.

Rajapaksa-brothers
മഹിന്ദ രാജപക്​സയും ഗോടബയ രാജപക്​സയും


കഴിഞ്ഞ ഇൗസ്​റ്റർ ദിനത്തിൽ നിരവധി ചർച്ചുകളിലും ഹോട്ടലുകളിലും ഒന്നിച്ചുണ്ടായ ഭീകരാക്രമണമാണ്​ ഗോടബയക്കും രാജപക്​സ കുടുംബത്തിനും വീണ്ടുമൊരു തെരഞ്ഞെടുപ്പ്​ ഫലം തളികയിൽ വെച്ചുനൽകുന്നത്​. 269 പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത, ലങ്കയുടെ മനസ്സിനെ മുറിപ്പെടുത്തിയ ​െഎ.എസ്​ ആക്രമണം മുൻകൂട്ടി കാണാനാവാത്ത സർക്കാറിനെ ജനം ഒറ്റക്കെട്ടായി പ്രതിസ്​ഥാനത്ത്​ നിർത്തിയപ്പോൾ കുറ്റം സമ്മതിച്ച്​ വിട്ടുനിൽക്കുകയല്ലാതെ സിരിസേനക്കു മാർഗമുണ്ടായിരുന്നില്ല. ഇനിയൊരങ്കത്തിനില്ലെന്ന്​ അതോടെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്​തു. 2014ലെ തെര​ഞ്ഞെടുപ്പിൽ ജനം മഹിന്ദയെ മാറ്റിനിർത്തി പകരം തെരഞ്ഞെടുത്ത ​െഎക്യ സർക്കാറിൽ ഒട്ടും ​െഎക്യമില്ലാതെ വരികയും തമ്മിലടിച്ച്​ ഭരണം നടക്കാതെ വരികയും ചെയ്​തത്​ കാര്യങ്ങൾ എളുപ്പമാക്കി.

ഭീകരതയെ ചെറുക്കാനും ​അപകടത്തിലായ രാജ്യ സുരക്ഷ തിരിച്ചുപിടിക്കാനും ഒരു ‘സ്​ട്രോങ്​മാ​ൻ’ എന്ന മുദ്രാവാക്യവുമായാണ്​ ഗോടബയ എത്തുന്നത്​. ഭീകരാക്രമണം അരക്ഷിതമാക്കിയ സാധാരണക്കാരൻ പഴയ എൽ.ടി.ടി.ഇ കാലത്തെ പ്രതിരോധ സെക്രട്ടറിയെ വീരപുരുഷനായി മുന്നിൽനിർത്തി. ഗോടബയക്കു വേണ്ടി കാമ്പയിൻ മാനേജർമാർ കൃത്യമായ പദ്ധതികളോടെ അരങ്ങത്തും അണിയത്തും സമര സജ്ജരായി. അന്ന്​ ഏറെ അനുഭവിച്ച തമിഴരും ന്യൂനപക്ഷമായ മുസ്​ലിംകളുമുൾപെടെ ​േഗാട്ടബയയുടെ രണ്ടാം വരവ്​ ഭയന്നെങ്കിലും 70 ശതമാനത്തിലേറെ വരുന്ന സിംഹള ബുദ്ധർ കൂട്ടമായി അദ്ദേഹത്തിനൊപ്പം നിന്നു. തെരുവുകളിലും പ്രചാരണ സംവിധാനങ്ങളിലും ഒറ്റയാൾ പോരാട്ടത്തി​​​െൻറ കാഹളം മുഴങ്ങിയപ്പോൾ 17ന്​ ​ഫലം വരുംമു​േമ്പ വിജയിയെ ജനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

ചാവേറുകളെ അതിജീവിച്ചു; കുരുതികളുടെ തമ്പുരാനായി

2005ൽ സഹോദരൻ മഹിന്ദ രാജപക്​സ തെരഞ്ഞെടുപ്പ്​ ജയിക്കു​േമ്പാൾ യു.എസിൽ ഉയർന്ന ഉദ്യോഗവുമായി കഴിഞ്ഞുവരികയായിരുന്നു ഗോടബയ. പുതിയ ഭരണത്തിൽ പ്രതിരോധ സെക്രട്ടറിയെന്ന സ്വപ്​ന പദവി ലഭിച്ചതോടെ ഉരുക്കു മുഷ്​ടി കൊണ്ട്​ തമിഴ്​ ഇൗലം പ്രശ്​നം തീർക്കാമെന്ന്​ കണക്കുകൂട്ടി. പദ്ധതികൾ അണിയറയിൽ വിരിഞ്ഞുവരുന്നതിനിടെ 2006 ഡിസംബറിലായിരുന്നു ചാവേറാക്രമണം. കഷ്​ടിച്ച്​ രക്ഷപ്പെട്ട ഗോടബയ പിന്നീടുള്ള രണ്ടു വർഷങ്ങളിൽ വടക്കൻ ലങ്കയിൽ ചെയ്​തു കൂട്ടിയതിലേറെയും അരുതാത്തതായിരുന്നു​. സർക്കാർ വൃത്തങ്ങളെ വിശ്വസിച്ചാൽ 40,000 പേർ അരുംകൊല ചെയ്യപ്പെട്ടു. ഒരു ലക്ഷത്തിലേറെ പേർ മരിച്ചുവെന്ന്​ അനൗദ്യോഗിക കണക്കുകൾ. അതിലേറെ പേരെ കാണാതായി. ‘ഡെത്ത്​ സ്​ക്വാഡുകളെ’ന്ന പേരിൽ ​േഗാട്ടബയ നേരിട്ടു നേതൃത്വം വഹിച്ച രഹസ്യ സംഘങ്ങൾ വെള്ള വാനുകളിൽ മഫ്​ടിയിലെത്തിയായിരുന്നു കുട്ടികളെ വരെ വരെ പാതിരാത്രികളിൽ തട്ടിക്കൊണ്ടുപോയത്​. മഹാഭൂരിപക്ഷവും പിന്നീട്​ പുറംലോകം കണ്ടില്ല.

Gotabaya-Rajapaksa

ലൈംഗിക അവയവങ്ങളുൾപെടെ ഛേദിച്ചും അരുംകൊല ചെയ്​തും ഛിന്നമാക്കിയ മൃതദേഹം മുതലകൾക്ക്​ ഭക്ഷണമായി നൽകിയും ഒരു ജനതയുടെ പ്രതിഷേധ സ്വരങ്ങൾ ഇല്ലാതാക്കി. വേലുപ്പിള്ളി പ്രഭാകരനെ െകാലപ്പെടുത്തിയതോടെ എൽ.ടി.ടി.ഇ എന്ന സംഘടന നയിച്ച സമരം അവസാനിച്ചുവെങ്കിലും ​തമിഴ്​ വേട്ട അവസാനിച്ചില്ല. ലസന്ത വിക്രമതുംഗെ എന്ന മാധ്യമ പ്രവർത്തക​നെ കൊലപ്പെടുത്തിയതിന്​ യു.എസിലുള്ള മകൾ അവിടെ നൽകിയ കേസ്​ ഇപ്പോഴും വേട്ടയാടുന്നുണ്ട്​. ജാഫ്​നയിലും പരിസരങ്ങളിലും അന്ന്​ നടന്ന മഹാക്രൂരതകളുടെ ഞെട്ടിക്കുന്ന ഒാർമ മായാതെ നിൽക്കുന്ന തമിഴ്​ ജനതക്ക്​ കാലമെത്ര പോയാലും ആ കില്ലർ മെഷീനോട്​ എങ്ങനെ പൊറുക്കാനാവും? അധികാരമേറിയ ഉടൻ, ഇതുമായി ബന്ധപ്പെട്ട യു.എൻ അന്വേഷണങ്ങളെ അസാധുവാക്കുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയതിനാൽ നീതി ഉടനെങ്ങും പുലരുമെന്ന വിശ്വാസവും അവർക്കുണ്ടാകില്ല. എന്നാലും, വോട്ടു ചെയ്​തവ​രെ മാത്രമല്ല, പ്രതിപക്ഷത്തേയും ചേർത്തു പിടിച്ചാകും ത​​​െൻറ ഭരണമെന്ന്​ ഭംഗിവാക്കായെങ്കിലും ഗോടബയ പറഞ്ഞതിൽ ആശ്വസിക്കുന്നുണ്ടാകും, അവർ.

കള്ളം പറഞ്ഞ കാമ്പയിനുകൾ

ഇൗസ്​റ്റർ ആക്രമണത്തോടെ രാജ്യത്ത്​ രൂപപ്പെട്ട മറയില്ലാത്ത ഇസ്​ലാം ഭീതിയായിരുന്നു ​പുതിയ പ്രസിഡൻറി​​​െൻറ പ്രധാന പ്രചാരണ ആയുധം. പരസ്യമായി മുസ്​ലിം വിരുദ്ധതയും അപരവത്​കരണവും ആഘോഷിച്ച തെര​ഞ്ഞെടുപ്പ്​ കാമ്പയിനുകൾക്കിടെ എങ്ങനെയും എതിരാളിയെ അരികുവത്​കരിക്കാൻ ഗോടബയയുടെ എസ്​.എൽ.പി.പി അണികൾ രംഗത്തിറങ്ങി. ശ്രീലങ്ക മുസ്​ലിം കൗൺസിൽ എന്ന സംഘടനയുടെ വൈസ്​ പ്രസിഡൻറ്​ ഹിൽമി അഹ്​മദും മറ്റു പലരും നിരന്തര ഭീഷണിയെ തുടർന്ന്​ നാടു​വിടേണ്ടിവന്നു. എണ്ണമറ്റ മുസ്​ലിം വ്യാപാര കേന്ദ്രങ്ങൾ, വീടുകൾ, മസ്​ജിദുകൾ എന്നിവ ചു​ട്ടരിക്കപ്പെട്ടു. തെരുവുകളിൽ ആക്രമണം പെരുകി. മുസ്​ലിം സ്​ത്രീകൾ പുറത്തിറങ്ങു​േമ്പാൾ തല മറക്കരുതെന്ന്​ ഉത്തരവിറങ്ങി.

ബോഡു ബാല സേനയെന്ന തീവ്ര സിംഹള സംഘടന നേതൃത്വം നൽകിയ ആക്രമണങ്ങൾക്ക്​ ഉൗർജം നൽകിയത്​ ഗോടബയയും ത​​​െൻറ പാർട്ടിയുമായിരുന്നുവെന്ന ആരോപണം നിഷേധിക്കാൻ അദ്ദേഹത്തിന്​ താൽപര്യമുണ്ടാകില്ല. 2014ൽ രാജ്യത്തെ ഉലച്ച വർഗീയ കലാപങ്ങൾക്കു പിന്നിലും ഇതേ സംഘടന തന്നെയായിരുന്നു പ്രതിസ്​ഥാനത്ത്​. ഗോടബയ ഭരണത്തിൽ മറ്റൊരു റോഹിങ്ക്യ ആവർത്തിക്കുമോ എന്ന ഭീതിയാണിപ്പോൾ മുസ്​ലിംകളെ പൊതുവായി വേട്ടയാടുന്നത്​. 2.2 കോടി ജനസംഖ്യയുള്ള രാജ്യത്ത്​ 10 ശതമാനം വരുന്ന മുസ്​ലിംകൾക്കെതിരായ ഏതുതരം കാമ്പയിനും വോട്ടാക്കാനാകുമെന്ന കണക്കുകൂട്ടലി​​​െൻറ വിജയം കൂടിയായിരുന്നു ഇൗ തെരഞ്ഞെടുപ്പ്​.

Hambantota-port
ഹംപനോട്ട തുറമുഖം


ഇന്ത്യയോടു സമദൂരം, ചൈനയോടു ശരിദൂരം

നേരത്തെ സഹോദരൻ മഹിന്ദ അധികാരമേറിയ 10 വർഷങ്ങളിലായിരുന്നു ശ്രീലങ്ക സമ്പൂർണമായി ചൈനക്ക്​ അടിയറവു പറഞ്ഞത്​. ആഭ്യന്തര യുദ്ധം തകർത്ത രാജ്യ​ത്തി​​​െൻറ അടിസ്​ഥാന മേഖല പുനരുജ്ജീവിപ്പിക്കാൻ സഹായമെന്ന പേരിൽ എത്തിയ ചൈന പിന്നീട്​ പതിയെ പിടിമുറുക്കുന്നതായിരുന്നു കാഴ്​ച. ശതകോടികളുടെ വായ്​പ തിരിച്ചടവ്​ മുടങ്ങിയതോടെ ചൈന വികസിപ്പിച്ച ഹംപനോട്ട തുറമുഖവും പരിസരത്തെ 15,000 ഏക്കർ ഭൂമിയും 99 വർഷത്തെ ലീസിന്​ അവർ ‘കൊണ്ടുപോയി’. സാമ്പത്തിക രംഗത്ത്​ ചൈന തീരുമാനിക്കുന്നതിൽ കവിഞ്ഞ്​ ശ്രീലങ്കയിൽ നടക്കില്ലെന്നായി. കരാറുകളിൽ പലതും രാജപക്​സ കുടുംബത്തിനായതുകൊണ്ട്​ കാര്യങ്ങൾ പലതും ജനമറിഞ്ഞില്ലെന്നു മാത്രം. ഇടക്ക്​, കൊളംബോ തുറമുഖ പരിസരത്ത്​ ചൈനയുടെ അന്തർവാഹിനികളും യുദ്ധക്കപ്പലുകളും വിന്യസിച്ച്​ ശക്​തിപ്രകടനവും സജീവം.

ഗോടബയ മാത്രം

1949ൽ ജനിച്ച്​ 1971ൽ സൈന്യത്തിലെത്തി 21 വർഷം കഴിഞ്ഞ്​ ഡെപ്യൂട്ടി കമാൻഡൻറായി വിരമിച്ച ഗോടബയയുടെ കടുത്ത നിലപാടുകൾ ഭരണവും രാജ്യത്തെയും എവിടെയെത്തിക്കുമെന്നാണ്​ ശ്രീലങ്ക കാതോർക്കുന്നത്​. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും പ്രധാനമന്ത്രിയായി മഹിന്ദ രാജപക്​സ എത്തുമെന്ന്​ ഏകദേശം ഉറപ്പാണ്​. മ​റ്റു സഹോദരങ്ങളായ ബാസിൽ രാജപക്​സ (തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ചുക്കാൻ പിടിച്ചത്​ ബാസിലായിരുന്നു) ഉയർന്ന പദവിയിലെത്തുമെന്നുറപ്പ്​. കുടുംബത്തിൽനിന്ന്​ രണ്ടു പേർ കൂടി ഇത്തവണ പാർലമ​​െൻറിലുണ്ട്​. ഇവർ കൂടി അധികാരത്തി​​​െൻറ ഉന്നത പദവികളിലിരുന്നാൽ രാജ്യത്ത്​ കുടുംബ വാഴ്​ചയല്ലാതെ മറ്റെന്താണ്​ വരാൻ പോകുന്നത്​.

നിരവധി കേസുകൾ ഗോടബയക്കു മുകളിൽ വാളായി തൂങ്ങിനിൽക്കുന്നുണ്ട്​. പലതിലും കോടതി പരിരക്ഷ നൽകുന്നുണ്ടെങ്കിലും യു.എസിലുൾപെടെയുള്ളവ നിലനിൽക്കും. ഇരട്ട പൗരനായ അദ്ദേഹം അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുവെന്ന്​ പറയുന്നുണ്ടെങ്കിലും രേഖകളിൽ നേരെ വിപരീതമായതിനാൽ അവിടു​ത്തെ കേസിൽ നടപടികൾ നേരിടേണ്ടിവന്നേക്കും. അഴിമതിക്കേസുകളും ഗോടബയയെ തുറിച്ചുനോക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleMahinda RajapaksaGotabaya RajapaksaSri Lankan president
News Summary - Sri Lankan president Gotabaya Rajapaksa -Malayalam Article
Next Story