Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാർപാപ്പ മോദിക്ക്​...

മാർപാപ്പ മോദിക്ക്​ നൽകിയ ആ സമ്മാനം ശ്രദ്ധിച്ചുവോ? അതിൽ ഒളിഞ്ഞിരിക്കുന്നത് എന്താണ്​​?

text_fields
bookmark_border
മാർപാപ്പ മോദിക്ക്​ നൽകിയ ആ സമ്മാനം ശ്രദ്ധിച്ചുവോ? അതിൽ ഒളിഞ്ഞിരിക്കുന്നത് എന്താണ്​​?
cancel

കുഞ്ഞു പദങ്ങളിൽ വലിയ സന്ദേശം കൈമാറലും അവയുടെ ദർശന ശാസ്​ത്രവുമാണ്​ വിഷയമെങ്കിൽ വത്തിക്കാനിൽ ഫ്രാൻസിസ്​ മാർപാപ്പ പ്രധാനമ​ന്ത്രി മോദിയുമായി നടത്തിയ ​കൂടിക്കാഴ്​ച ലക്ഷ്യം സാക്ഷാത്​കരിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിന്​ കേളികൊട്ടുയരുന്ന ഗോവയിലെയും സഭ കരുത്തുകാട്ടുന്ന കേരളത്തിലെയും ഒരു വിഭാഗം കത്തോലിക്കരുടെ മനസ്സിൽ പതിയെ വലിഞ്ഞുകയറാൻ ഇതുവഴി മോദിക്കായിട്ടുണ്ട്​.

അതി​െൻറ തുടർച്ചയായി, മാർപാപ്പയെ മോദി ഇന്ത്യയിലേക്ക്​ ക്ഷണിക്കുകയും ചെയ്​തു. തീയതി കുറിക്കപ്പെട്ടിട്ടില്ല. എന്നാലും 2022 അവസാനിക്കുംമുമ്പ്​ അത്​ സംഭവിക്കുമെന്ന്​​ പ്രതീക്ഷിക്കുന്നു, ഇന്ത്യയിലെ സഭ.

എന്താണ്​ ആ 55 മിനിറ്റിൽ സംസാരിച്ചത്​?

കൂടിക്കാഴ്​ചയുടെ ഔദ്യോഗിക ദൃശ്യങ്ങളിൽ, മോദി നീണ്ടുതാഴാത്ത മനോഹരമായ താടിയുമായി പതിവുകുശലതയോടെ മാർപാപ്പയെ ആ​േശ്ലഷിക്കുന്നു. പുഞ്ചിരി തൂകി മാർപാപ്പ തിരിച്ചും നൽകുന്നു. സമ്മാനങ്ങൾ കൈമാറിയ ശേഷം ഇരുവരും ഔദ്യോഗിക സംസാരത്തിനായി പ്രസംഗപീഠത്തിനരി​കിലേക്ക്​. 55 മിനിറ്റായിരുന്നു കൂടിക്കാഴ്ച.​ 20 മിനിറ്റ്​ നീളുന്ന യഥാർഥ സംസാരം, കൂടെ ആശയാനുവാദവും. കൂടിക്കാഴ്ച നേരത്തെ നിശ്​ചയിച്ച 30 മിനിറ്റിലേറെ സമയമെടുത്തു എന്നതു തന്നെ ഒരർഥത്തിൽ വിജയമായി.



പക്ഷേ, ക്രിസ്​ത്യൻ- മുസ്​ലിം വിഭാഗങ്ങൾ നേരിടുന്ന പീഡനങ്ങൾ, മനുഷ്യാവകാശ-പൗരാവകാശ ധ്വംസനങ്ങൾ, ഭരണഘടനാന്തരീക്ഷം നിശ്ശൂന്യമാക്കപ്പെടൽ എന്നിവയെ കുറിച്ച ആകുലതകൾ മാർപാപ്പ മോദിയുമായി പങ്കുവെച്ചിട്ടുണ്ടോ? അതോ, ക്രിസ്​ത്യാനികളുടെ 'കുടിലമായ മതംമാറ്റങ്ങൾ സമാധാനാന്തരീക്ഷം തകർക്കുന്നു'വെന്ന ത​െൻറ പാർട്ടിയുടെ നിലപാട്​ മോദി തിരിച്ച്​ അറിയിച്ചോ? ഈ വാക്കുകളിൽ അതൊന്നുമില്ല. ജസ്യൂട്ട്​ പാതിരിയായ സഭാമേധാവിക്ക്​​ ഈ സമയത്തിനായി കരുതിയ വാക്കുകൾ വേറെയുണ്ടായിരുന്നു.

''ഫ്രാൻസിസ്​ മാർപാപ്പയുമായി വളരെ ഊഷ്​മളമായ കൂടിക്കാഴ്​ച നടന്നു. നിരവധി വിഷയങ്ങൾ അദ്ദേഹവുമായി സംവദിച്ചു. ഇന്ത്യയിലേക്ക്​ ക്ഷണിക്കുകയും ചെയ്​തു''- എന്ന ട്വീറ്റിനപ്പുറം ഇതേ കുറിച്ച്​ മോദി ഒന്നും പറയില്ല.

ഇരുവരും കൈമാറിയ സമ്മാനങ്ങൾ

വെള്ളിയിൽ മെഴുകുതിരിക്കാലും കാലാവസ്​ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യൻ ഉദ്യമങ്ങൾ പരിചയപ്പെടുത്തുന്ന പുസ്​തകവുമായിരുന്നു മോദി നൽകിയ സമ്മാനം. ഭീഷണിയായി തലക്കുമുകളിൽ തൂങ്ങിനിൽക്കുന്ന പ്രതിസന്ധി​യെ കുറിച്ച ഉച്ചകോടിയുടെ അരികുചേർന്ന്​ നടന്ന ആ കൂടിക്കാഴ്​ചക്കു ശരിക്കും ചേരുന്ന സമ്മാനം. സ്വന്തം വാസസ്​ഥലമായ ഭൗമ ഗേഹത്തോട്​ മനുഷ്യരാശി നടത്തുന്ന ഹിംസകളെ കുറിച്ച്​ മാർപാപ്പ നിരന്തരം ആധി പറയുന്നതുമാണ​്​.



എന്നാൽ, മാർപാപ്പ കൈമാറിയ സമ്മാനത്തിലാണ്​ ശുഭാപ്​തിവിശ്വാസികൾ അർഥവും അഭയവും തേടുന്നത്​. ഏശയ്യയുടെ പുസ്​തകത്തിലെ 32ാം അധ്യായം 15ാം വാക്യത്തിലെ 'മരുഭൂമി ഫലഭൂയിഷ്​ടിയുള്ള വയലായി മാറും'' എന്ന ബൈബിൾ വചനം തെളിഞ്ഞുകാണുന്ന വൃത്താകാരത്തിലുള്ള ഓടിൽ തീർത്ത ഫലകമായിരുന്നു സമ്മാനം.

അദ്​ഭുതങ്ങൾ പ്രതീക്ഷിക്കു​ന്നുവോ?

അടുത്തിടെയായി, ഇന്ത്യയിൽ അരങ്ങുതകർക്കുന്ന മതസ്വാതന്ത്ര്യ നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും വത്തിക്കാനിലും ഇറ്റാലിയൻ മാധ്യമങ്ങളിലും നന്നായിവരുന്നുണ്ടെന്ന്​ ഉറപ്പാക്കിയവർ പോലും ആ വിശ്വാസക്കാരാകില്ല. സംഘ്​ പരിവാർ ഉൾപ്പെടെയുള്ള സർക്കാരിതര വക്​താക്കളുടെ പങ്കാളിത്തത്തോടെ സർക്കാർ നടത്തുന്ന കൃത്യങ്ങളും അന്വേഷണ- പ്രോസിക്യൂഷൻ ഏജൻസികൾ വ്യക്​തികൾക്കും സംഘടനകൾക്കും മേൽ നടത്തുന്ന വേട്ടയാടലുകളും റിപ്പോർട്ടുകളായി അവിടെയും വരുന്നുണ്ട്​. തീർച്ചയാണ്​, ആരും അദ്​ഭുതങ്ങളൊന്നും കാത്തിരിക്കുന്നില്ല.

ഒരു കർദിനാളുടെ പുസ്​തകങ്ങൾക്കെതിരെയുള്ള കേന്ദ്ര അന്വേഷണങ്ങളോ ഒരു ചെറുകിട ബിഷപ്പിനെതിരായ തുടർ ലൈംഗിക പീഡന പരാതികളോ അടിയന്തരമായൊന്നും പിൻവലിക്കപ്പെ​ട്ടേക്കില്ല. എഫ്​.സി.ആർ.എ നിയന്ത്രണങ്ങളിലും ഇളവ്​ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ഇന്ത്യൻ സന്യാസി ഭരിക്കുന്ന ഉത്തർ പ്രദേശിൽ പാസ്​റ്റർമാർക്കു നേരെ സംഘ്​ കാഡറുകൾ നടത്തുന്ന മർദനങ്ങളും കന്യാസ്​ത്രീകൾക്കും ചെറുപ്പക്കാരായ മുസ്​ലിംകൾക്കുമെതിരായ ആക്രമണങ്ങളും പെ​ട്ടെന്ന്​ അവസാനിക്കാനും തരമില്ല.


എങ്കിലും, ​മോദിയുമായുള്ള കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്ത സ്​റ്റേറ്റ്​ സെക്രട്ടറി ഉൾപ്പെ​െട റോമിലെ രാഷ്​ട്രീയ നേതാക്കളും മാർപാപ്പയും നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ച്​ ഉത്ത​മ ബോധ്യം പുലർത്തുന്നവരാണ്​. ദേശീയ മനുഷ്യാവകാശ കമീഷനും ദേശീയ ന്യൂനപക്ഷ കമീഷനും ചിലപ്പോൾ അത്തരം യാഥാർഥ്യങ്ങളെ നിഷേധിച്ചേക്കാം. അപര വിദ്വേഷ​ം വാഴുന്ന ഇൗ അന്തരീക്ഷം​ മാധ്യമങ്ങൾ ശക്​തമായി തുറന്നുകാട്ടിയതാണ്​.

ദീപാവലി ആശംസകളിൽ പൊണ്ടിഫിക്കൽ കൗൺസിൽ ഫോർ ഇൻറർറിലീജ്യസ്​ ഡയലോഗ്​ ആഹ്വാനം ചെയ്യുന്നത്​ ​ഐക്യദാർഢ്യവും സൗഹാർദവും നിലനിൽക്കണമെന്നാണ്​. മഹാമാരി തീർത്ത അനിശ്​ചിതത്വങ്ങൾക്കും ആകുലതകൾക്കുമിടയിലും ഈ ആഘോഷം ജീവിതങ്ങൾക്ക്​ 'വെളിച്ചം പകരുമെന്ന്​' സംഘടന പ്രതീക്ഷ പങ്കുവെക്കുന്നു.

'' വെല്ലുവിളികൾ നിറഞ്ഞ കാലത്ത്​ ജനജീവിതത്തിൽ പ്രത്യാശയുടെ ​െവളിച്ചം കൊണ്ടുവരാൻ ക്രിസ്​ത്യാനികൾക്കും ഹിന്ദുക്കൾക്കുമാകും. ഇവിടെയും സൗഭ്രാത്രത്തി​െൻറയും ഐക്യദാർഢ്യത്തി​െൻറ രജത രേഖകൾ തെളിഞ്ഞുകാണുന്നുണ്ട്​. അവശവിഭാഗങ്ങളെ മതത്തിനതീതമായി ഉത്തരവാദിത്വ ബോധത്തോടെ സഹായിക്കുക വഴിയുള്ള ഐക്യപ്പെടല​ി​െൻറ ശക്​തി പ്രതീക്ഷയുടെ പ്രകാശം കൂടുതൽ തെളിമയോടെ നൽകുന്നു'' പ്രസ്​താവന പറയുന്നു. ''വിശിഷ്യാ, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഘട്ടത്തിൽ മറ്റു വിശ്വാസാദർശക്കാരുമായി ഒന്നിച്ചു നടക്കാനും പ്രവർത്തിക്കാനുമാകുംവിധം സ്വന്തം വിശ്വാസികളിൽ സൗഹാർദത്തി​െൻറ ജ്വാല കരുത്തോടെ തെളിക്കൽ മത, സാമുദായിക നേതാക്കളുടെ ബാധ്യതയാണ്​''- ​പ്രസ്​താവന തുടരുന്നു.

മാർപാപ്പയുടെ സമ്മാനത്തിൽ എഴുതിയത്​ ഇതാണ്​:

രാജ്യത്ത്​ ​മെച്ചപ്പെട്ട ഭരണത്തെകുറിച്ച പ്രതീക്ഷ സൂചിപ്പിക്കുന്നു, ഈ ഓടിൽ തീർത്ത ഫലകമെന്ന്​ മനുഷ്യാവകാശ കുടുംബത്തിലെ ദൈവശാസ്‌ത്രപണ്‌ഡിതന്‍ പറയുന്നു. 2002ൽ മുസ്​ലിം വംശഹത്യ നടത്തിയ അന്നത്തെ ഗുജറാത്ത്​ മുഖ്യമന്ത്രിയെ അന്ന്​ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്​​ ഓർമിപ്പിച്ച ധർമ മന്ത്രമാകാനിടയില്ല ഇത്​. മാർപാപ്പ ഒരിക്കലും അത്തരം ഭാഷ സംസാരിക്കാറില്ല. യേശുക്രിസ്​തു പോലും അന്യാപദേശ കഥകളിലൂടെയാണ്​ സംസാരിച്ചത്​. അവ പറയുന്ന സത്യം അലയായി എത്തും.

യേശുവി​െൻറ പിറവിക്കും മു​െമ്പ വന്ന മഹാനായ ​ഏശയ്യ പ്രവാചക​െൻറ നാവിൽനിന്നു ഉതിർന്നുവീണത്​ അശാന്തി ഘട്ടങ്ങൾക്കുപിറകെ സമാധാനവും സമൃദ്ധിയും തുളുമ്പുന്ന കാലത്തെ കുറിച്ച ദർശനമാണ്​. ബൈബ്​ൾ ഭാഷ്യ വിശദീകരണ പ്രകാരം, അധ്യായം തുടങ്ങുന്നത്​ ''ന്യായാധിപന്മാർ അവരുടെ ദേശത്ത്​ സ്വന്തം ഉത്തരവാദിത്വം നിർവഹിക്കണം. അവർക്കു ലഭിച്ച അധികാരങ്ങൾ അവർക്കു മുമ്പിലുള്ള മഹത്തായ ലക്ഷ്യങ്ങ​ൾക്കു വേണ്ടി പ്രവർത്തിക്കാനുള്ളതാണ്​''.

സമ്മാനം വിഷയമാകുന്ന 12ാം സൂക്​തം നൽകുന്നത്​ പ്രതീക്ഷ ഭരിതമായ കാലത്തെ കുറിച്ച പ്രവചനമാണെന്ന്​ ബൈബിൾ കെൽ ആൻറ്​ ഡെലിറ്റ്​ഷ്​ വ്യാഖ്യാനം പറയുന്നു. ''തെറ്റി​നെ സംഹരിച്ച്​ പിറകെ ശരി യാഥാർഥ്യമാകും''.


'ഉന്നതത്തില്‍ നിന്ന് നമ്മുടെമേല്‍ ആത്മാവ് വര്‍ഷിക്കപ്പെട്ടു. മരുഭൂമി ഫലപുഷ്ടിയുള്ള വയലും​, ഫലപുഷ്ടിയുള്ള വയല്‍ വനവും ആയി മാറുന്നതുവരെ കൊട്ടാരം പരിത്യക്തമായി കിടക്കും. ജനസാന്ദ്രതയുള്ള നഗരം വിജനമാകും. കുന്നുകളും കാവല്‍മാടങ്ങളും വന്യമൃഗങ്ങളുടെ ഗുഹകളായി മാറും. അവ കാട്ടുകഴുതകളുടെ സന്തോഷവും ആടുകളുടെ മേച്ചില്‍പുറവും ആകും. അപ്പോള്‍ മരുഭൂമിയില്‍ നീതി വസിക്കും. ഫലപുഷ്ടിയുള്ള വയലില്‍ ധര്‍മനിഷ്ഠകുടികൊള്ളും. നീതിയുടെ ഫലം സമാധാനമായിരിക്കും. നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും!''

അബ്രഹാമിലും പഴയനിയമത്തിലെ പ്രവചനങ്ങളിലും വിശ്വസിക്കാത്ത ആളുകൾക്ക് പോലും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ കഴിയും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ജനങ്ങളെ ദ്രോഹിക്കുന്ന എല്ലാവർക്കും ശിക്ഷ ലഭിക്കും.

ക്രിസ്ത്യാനികൾ ഉൾപ്പെടെ എല്ലാവർക്കും ഉപകാരപ്രദമായ വായനക്കുള്ള പഴയ നിയമത്തിലെ യെശയ്യാവിന്‍റെ 32ാം അധ്യായത്തിൻെറ പൂർണരൂപമാണ് താഴെപ്പറയുന്നത്:

നീതിയുടെ രാജാവ്

1 : ഒരു രാജാവ് ധര്‍മനിഷ്ഠയോടെ ഭരണം നടത്തും. പ്രഭുക്കന്‍മാര്‍ നീതിയോടെ ഭരിക്കും.

2 : അവര്‍ കാറ്റില്‍നിന്ന് ഒളിക്കാനുള്ള സങ്കേതംപോലെയും കൊടുങ്കാറ്റില്‍നിന്നു രക്ഷപെടാനുള്ള അഭയസ്ഥാനം പോലെയും ആയിരിക്കും; വരണ്ട സ്ഥലത്ത് അരുവിപോലെയും മരുഭൂമിയില്‍ പാറക്കെട്ടിന്‍റെ തണല്‍പോലെയും ആയിരിക്കും.

3 : കാണുന്നവന്‍ കണ്ണുചിമ്മുകയില്ല; കേള്‍ക്കുന്നവന്‍ ചെവിയോര്‍ത്തു നില്‍ക്കും.

4 : അവിവേകികള്‍ ശരിയായി വിധിക്കും. വിക്കന്‍മാരുടെ നാവ് തടവില്ലാതെ വ്യക്തമായി സംസാരിക്കും.

5 : ഭോഷന്‍ ഇനിമേല്‍ ഉത്തമനായി കരുതപ്പെടുകയില്ല. വഞ്ചകനെ ബഹുമാന്യനെന്നു വിളിക്കുകയില്ല.

6 : വിഡ്ഢി ഭോഷത്തം സംസാരിക്കുന്നു. അധര്‍മം പ്രവര്‍ത്തിക്കുന്നതിനും കര്‍ത്താവിനെ ദുഷിച്ചു സംസാരിക്കുന്നതിനും വിശക്കുന്നവനെ പട്ടിണിയിടുന്നതിനും ദാഹിക്കുന്നവനു ജലം നിഷേധിക്കുന്നതിനും അവന്‍റെ മനസ്സ് ദുഷ്ടമായി നിനയ്ക്കുന്നു.

7 : വഞ്ചകന്‍റെ വഞ്ചനകള്‍ തിന്‍മയാണ്. അഗതിയുടെ അപേക്ഷ ന്യായയുക്തമായിരിക്കുമ്പോള്‍പോലും വാക്കുകള്‍കൊണ്ട് അവനെ നശിപ്പിക്കാന്‍ വഞ്ചകന്‍ ദുരാലോചന നടത്തുന്നു. കുലീനന്‍ കുലീനമായ കാര്യങ്ങള്‍ നിനയ്ക്കുന്നു.

8 : ഉത്തമമായ കാര്യങ്ങള്‍ക്കുവേണ്ടി അവന്‍ നിലകൊള്ളുന്നു.

9 : അലസരായ സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ സ്വരം ശ്രവിക്കുവിന്‍. അലംഭാവം നിറഞ്ഞപുത്രിമാരേ, എന്‍റെ വാക്കിനു ചെവിതരുവിന്‍.

10 : അലംഭാവം നിറഞ്ഞ സ്ത്രീകളേ, ഒരു വര്‍ഷത്തിലേറെയാകുന്നതിനു മുന്‍പ് നിങ്ങള്‍ വിറകൊള്ളും. എന്തെന്നാല്‍, മുന്തിരിവിളവു നശിക്കും; വിളവെടുപ്പുണ്ടാവുകയില്ല.

11 : അലസരായ സ്ത്രീകളേ, വിറകൊള്ളുവിന്‍, അലംഭാവം നിറഞ്ഞവരേ, നടുങ്ങുവിന്‍. വസ്ത്രം ഉരിഞ്ഞുകളഞ്ഞ് അരയില്‍ ചാക്കുടുക്കുവിന്‍.

12 : മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിത്തോട്ടത്തെയുംചൊല്ലി മാറത്തടിച്ചു വിലപിക്കുവിന്‍.

13 : മുള്ളും മുള്‍ച്ചെടിയും നിറഞ്ഞ എന്‍റെ ജനത്തിന്‍റെ മണ്ണിനെച്ചൊല്ലി, സന്തുഷ്ടമായ നഗരത്തിലെ സന്തുഷ്ടഭവനങ്ങളെച്ചൊല്ലി വിലപിക്കുവിന്‍.

14 : ഉന്നതത്തില്‍നിന്ന് നമ്മുടെമേല്‍ ആത്മാവ് വര്‍ഷിക്കപ്പെടുകയും

15 : മരുഭൂമി ഫലപുഷ്ടിയുള്ള വയലും ഫലപുഷ്ടിയുള്ള വയല്‍ വനവും ആയി മാറുകയും ചെയ്യുന്നതുവരെ കൊട്ടാരം പരിത്യക്തമായി കിടക്കും. ജനസാന്ദ്രതയുള്ള നഗരം വിജനമാകും. കുന്നുകളും കാവല്‍മാടങ്ങളും വന്യമൃഗങ്ങളുടെ ഗുഹകളായി മാറും. അവ കാട്ടുകഴുതകളുടെ സന്തോഷവും ആടുകളുടെ മേച്ചില്‍പുറവും ആകും. അപ്പോള്‍ മരുഭൂമിയില്‍ നീതി വസിക്കും.

16 : ഫലപുഷ്ടിയുള്ള വയലില്‍ ധര്‍മനിഷ്ഠകുടികൊള്ളും.

17 : നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും.

18 : എന്‍റെ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ.

19 : വനം നിശ്ശേഷം നശിക്കുകയും നഗരം നിലംപതിക്കുകയും ചെയ്യും.

20 : ജലാശയങ്ങള്‍ക്കരികേ വിതയ്ക്കുകയും കാളകളെയും കഴുതകളെയും സ്വതന്ത്രമായി അഴിച്ചുവിടുകയും ചെയ്യുന്നവര്‍ക്കു ഭാഗ്യം!

(ഓൾ ഇന്ത്യ ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജനറൽ ജോൺ ദയാൽ sabrangindia.inൽ എഴുതിയ ലേഖനത്തിന്‍റെ സ്വതന്ത്ര വിവർത്തനം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francismarpappa
News Summary - Sparse statements, but Pope’s gift to Modi speaks volumes
Next Story