Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഒരു കേസ്...

ഒരു കേസ് ഇല്ലാതാകുന്നത്...

text_fields
bookmark_border
ഒരു കേസ് ഇല്ലാതാകുന്നത്...
cancel

രാജ്യം ഉറ്റുനോക്കിയ ഒന്നായിരുന്നു 13 വർഷം മുമ്പ് ഗുജറാത്തിൽ നടന്ന സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, കൂട്ടാള ി തുൾസി പ്രജാപതി കൊലകേസുകളിലെ കോടതി വിധി. എന്നാൽ, കേസ് അന്വേഷിച്ച അന്നത്തെ സി.ബി.െഎ ഉദ്യോഗസ്ഥൻ അമിതാഭ് ഠാക്ക ൂർ കഴിഞ്ഞ നവമ്പർ 19ന് മുംബൈയിലെ പ്രത്യേക സി.ബി.െഎ കോടതിയിൽ സാക്ഷി വിസ്താരത്തിനിടെ നൽകിയ മൊഴിയിൽ എല്ലാമുണ്ടായ ിരുന്നു. വിധി എന്തായിരിക്കുമെന്ന് ഏറെ കുറെ വ്യക്തമായിരുന്നു. വമ്പൻ സ്രാവുകളെയൊക്കെ ഒഴിവാക്കിയതോടെ പ്രതികള ായി ബാക്കിവന്നത് ചെറുമീനുകൾ മാത്രമാണെന്നയിരുന്നു അദ്ദേഹം നൽകിയ മൊഴിയുടെ പൊരുൾ. സാമ്പത്തികമായോ രാഷ്ട്രീയമ ായോ ഒരു നേട്ടവുമുണ്ടാകാതെ മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ ശിരസ്സാ വഹിച്ച് കൃത്യനിർവഹണം നടത്തിയവരാണ് ശേഷിച്ച പ് രതികളെന്നാണ് അദ്ദേഹം കോടതയിൽ പറഞ്ഞത്. രാഷ്ട്രീ്യ, സാമ്പത്തിക നേട്ടമുണ്ടാക്കിയ വൻ സ്രാവുകൾ പുറത്താണ്. അഞ്ച് പ േരാണ് രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കിയതെന്ന് പറഞ്ഞ അമിതാഭ്, അവർ അമിത് ഷാ, െഎ.പി.എസുകാരായ ഡി.ജി വൻസാര, അ ഭയ് ചുദാസാമ, രാജ്കുമാർ പാണ്ഡ്യൻ, എം.എൻ ദിനേഷ് എന്നിവരാണെന്ന് ആവർത്തിക്കുകയും ചെയ്തു.

അമിതാഭ് ഠാക്കൂറി​​​​ െൻറ മൊഴി പോലെ തന്നെയായിരുന്നു വെള്ളിയാഴ്ച വന്ന സി.ബി.െഎ കോടതി വിധിയും. 21 പൊലിസ് ഉദ്യോഗസ്ഥരെയും ഫാം ഹൗസ് ഉട മയെയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്.ജി ശർമ വെറുതെ വിട്ടു. സൊഹ്റാബുദ്ദീനും പ്രജാപതിക്കും വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതികളാണ് വെടിയുതിർത്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് ദൂ:ഖവും പരിശ്രമിച്ചിട്ടും കേസ് തെളിയിക്കാൻ കഴിയാതെ പോയ പ്രോസിക്യൂഷനോടുള്ള സഹതാപവും വിധി പ്രഖ്യാപനത്തിൽ കോടതി പ്രകടിപ്പിക്കുകയും ചെയ്തു. സാക്ഷികൾ കൂറുമാറിയതാണ് പല കുറിയായി കോടതി ചൂണ്ടിക്കാട്ടിയത്. താൻ നിസ്സാഹയനാണെന്ന് പറഞ്ഞ കോടതി പറഞ്ഞ കോടതി, സാക്ഷികൾ കൂറുമാറിയതിന് പ്രോസിക്യൂഷനെ പഴിചാരാനാകില്ലെന്നും പറഞ്ഞുവെച്ചു.

അമിതാഭ് ഠാക്കൂറിന് പിന്നാലെ കേസിൽ അവസാനമായി സാക്ഷി മൊഴി നൽകിയ മറ്റൊരു സി.ബി.െഎ ഉദ്യോഗസ്ഥൻ സന്ദീപ് താംഗഡ്ഗെയും മറ്റൊരു വെടിപൊട്ടിച്ചു. വ്യവസായികളെ ഭീഷണിപെടുത്തി പണം തട്ടുന്ന രാഷ്ട്രീയ, െഎ.പി.എസ്, ക്രിമിനൽ റാക്കറ്റിനെ കുറിച്ചായിരുന്നു അത്. അമിത് ഷായും രാജസ്ഥാനിലെ മുൻആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയയുമാണ് രാഷ്ട്രീയ കണ്ണികളെന്നും വൻസാര, ചുദാസാമ തുടങ്ങിയവരാണ് െഎ.പി.എസ് കണ്ണികളെന്നും സൊഹ്റാബുദ്ദീൻ, കൂട്ടാളികളായ പ്രജാപതി, അഅ്സം ഖാൻ തുടങ്ങിയവരാണ് ക്രിമിനൽ കണ്ണികളെന്നും വിശദമാക്കുകയും ചെയ്തു. മറ്റൊരു വെടിപൊട്ടിച്ചത് ഇവർ രണ്ട് പേർക്കും മുെമ്പ മൊഴി നൽകിയ അഅ്സം ഖാനാണ്. 2003ൽ മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹാരെൻ പാണ്ഡ്യയെ കൊലപെടുത്തിയത് പ്രജാപതിയാണെന്നതായിരുന്നു വെളിപ്പെടുത്തൽ. അതവിടെ അസാനിച്ചില്ല. വൻസാരയാണ് ഹാരെൻ പാണ്ഡ്യയെ വധിക്കാൻ സൊഹ്റാബുദ്ദീന് നിർദേശം നൽകിയത്. മുകളിൽ നിന്നുള്ള ഉത്തരവിനെ തുടർന്നായിരുന്നുവത്രെ വൻസാരെയുടെ നീക്കം. സൊഹ്റാബുദ്ദീന് മനസ്സുവരാത്തതിനാൽ പ്രജാപതി ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നുവത്രെ. ഇതെല്ലാം സൊഹ്റാബുദ്ദീൻ തന്നോട് പറഞ്ഞതാണെന്നാണ് അഅ്സം ഖാൻ കോടതിയിൽ പറഞ്ഞത്. എന്നാൽ, ഇൗ മൂന്നു പേരും പൊട്ടിച്ചെ വെടി ശൂന്യതയിലേക്കായിരുന്നു. ആരുടെയൊക്കെ പേരുകളാണൊ ഇവർ വെളിപ്പെടുത്തിയത് അവരാരും കേസിൽ അപ്പോൾ പ്രതികളല്ല. നേരത്തെ അമിത് ഷാ, കടാരിയ, െഎ.പി.എസുകാരടക്കം 38 പേരായിരുന്നു കേസിൽ പ്രതികളായിരുന്നത്.

thilasiram

2013ൽ ഉന്നത സ്വാധീനവും ഇടപെടലുകളും തടയാൻ വിചാരണ സുപ്രീംകോടതി മുംബൈയിലേക്ക് മാറ്റിയത് മുതൽ വിവാദങ്ങളും തുടങ്ങിയതാണ്. ഒരൊറ്റ ജഡ്ജി ആദ്യം മുതൽ അവസാനം വരെ വാദം കേട്ട് വിധി പറയണമെന്നായിരുന്നു നിർദേശം. ആ നിർദേശമാണ് ആദ്യമെ ലംഘിക്കപ്പെട്ടത്. പ്രത്യേക സി.ബി.െഎ കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത് കർക്കശക്കാരനായ ജെ.ടി ഉട്പടിനെയായിരുന്നു. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ അമിത് ഷാക്ക് അദ്ദേഹം ഇളവുകൾ നൽകിയില്ല. എന്നാൽ, 2014ലെ കേന്ദ്ര ഭരണമാറ്റതോടെ കാർകശ്യക്കാരനായ ഉട്പടിനെ പൂണെയിലേക്ക് മാറ്റം പോകുന്നതാണ് കണ്ടത്. പിന്നീട് വന്ന ജഡ്ജി ബി.എച്ച് ലോയ ഉപാധികളോടെ ഇളവുകൾ നൽകിയെങ്കിലും കർക്കശക്കാരൻ തന്നെയായിരുന്നു. പാർട്ടി ദേശീയ നേതൃത്വത്തിൽ എത്തിയ അമിത് ഷാക്ക് ഹാജരാകുന്നതിൽ ഇളവു നൽകി. എന്നാൽ, നഗരത്തിലുള്ളപ്പോൾ കോടതി നടപടിക്ക് ഹാജരാകണമെന്ന ഉപായം വെച്ചിരുന്നു. അത് ലംഘിക്കപ്പെട്ടതോടെ ലോയയും ഇടഞ്ഞു. നാഗ്പൂരിൽ സഹപ്രവർത്തകയുടെ മകളുടെ വിവാഹത്തിന് പോയ ലോയ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരണത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ലോയയുടെത് കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരിയും അവരുടെ മകളും രംഗത്തുവന്നു. വിവാദമായതോടെ അവർ നിശബ്ദരായി. ലോയയുടെ വീട്ടിൽ താമസിച്ച സഹോദരി പുത്രി അദ്ദേഹം വലിയ സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയുകയുണ്ടായി. ജോലി രാജിവെച്ച് നാട്ടിൽ കൃഷിയിലേക്ക് മടങ്ങുമെന്ന് ലോയ പറഞ്ഞതായി അദ്ദേഹത്തി​​​​െൻറ സുഹൃത്തും പറഞ്ഞു.

DG-Vanzara

ലോയക്ക് ശേഷം വന്ന ജഡ്ജി എം.ബി ഗോസാവി 2015ൽ അമിത് ഷായെ കേസിൽ നിന്ന് ഒഴിവാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവുകൾ ഇല്ലെന്നും പറഞ്ഞായിരുന്നു ഇത്. പിന്നീടാണ് വിധി പറഞ്ഞ ജഡ്ജി എസ്.ജെ ശർമ വരുന്നത്. 2017 ആകുേമ്പാഴേക്കും മുഴുവൻ െഎ.പി.എസുകാരും രാഷ്ട്രീയക്കാരും ഉൾപടെ 16 പേരെ കേസിൽ നിന്ന് ഒഴിവാക്കി. ഇതിനെതിരെ സി.ബി.െഎ അപ്പീൽ നൽകിയില്ല. അമിത് ഷായെ ഒഴിവാക്കിയതിന് എതിരെ സൊഹ്റാബുദ്ദീ​​​​െൻറ സഹോദരൻ റുബാബുദ്ദീൻ ബോംബെ ഹൈകോടതിയിൽ നൽകിയ അപ്പീൽ ക്ഷണം പിൻവലിക്കുകയും ചെയ്തു. പിന്നീട് മൂന്ന് െഎ.പി.എസുകാരെ ഒഴിവാക്കിയതിന് എതിരെ റുബാബുദ്ദീൻ ഹൈകോടതിയിൽ നൽകിയ അപ്പീൽ സി.ബി.െഎക്ക് തലവേദനയായി മാറി. ജസ്റ്റിസ് രേവതി മോഹിതെ ദെരെയായിരുന്നു വാദം കേട്ടത്. 16 പേരെ വെറുതെ വിട്ടതിന് എതിരെ അപ്പീൽ നൽകാത്തതിനും കേസിൽ സഹകരിക്കാത്തതിനും ജസ്റ്റിസ് രേവതി സി.ബി.െഎ കശക്കി. എന്നാൽ, പിന്നീട് അവരെയും മാറ്റുന്നതാണ് കണ്ടത്. പിന്നീട് വന്ന ജഡ്ജി െഎ.പി.എസുകാരെ വെറുതെവിട്ട സി.ബി.െഎ കോടതി വിധി ശരിവെച്ചു.

ഇൗ സമയങ്ങളിൽ സി.ബി.െഎ കോടതിയിൽ കുറ്റം ചുമത്തലും വിചാരണയും തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ, 700ൽ പരം സാക്ഷികളുണ്ടായിട്ടും പലരും വന്നില്ല. 210 പേരെയാണ് വിസ്തരിച്ചത്. അവരിൽ 92 പ്രധാന സാക്ഷികൾ കൂറുമാറി. സൊഹ്റാബുദ്ദീൻ, കൗസർബി, പ്രജാപതി എന്നിവരെ ഹൈദറാബാദിൽ നിന്ന് ബസ് യാത്രക്കിറെ തട്ടികൊണ്ടു പോകുന്നതിന് സാക്ഷികളായ ബസ് ജീവനക്കാരും സഹയാത്രികരും കോടതിയിൽ കൂറുമാറി. തങ്ങളൊന്നും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നുമായിരുന്നു ഇവരുടെ മൊഴി.

അമിത് ഷായും വൻസാരെയും ഭീഷണിപെടുത്തി പണം തട്ടിയതായി പറയപ്പെടുന്ന ഗുജറാത്തിലെ ബിൽഡർ സഹോദരന്മാരായ രമൺ പേട്ടൽ, ദശരഥ് പേട്ടൽ എന്നിവർ സാക്ഷി വിസ്താരത്തിന് തയ്യാറാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഇവരെ വിളിച്ചില്ലെന്നാണ് ആരോപണം. എന്തുകൊണ്ടാണ് ഇവരെ സാക്ഷി വിസ്താരത്തിന് വിളിക്കാത്തതെന്നായിരുന്നു വിധിക്കു ശേഷം സൊഹ്റാബുദ്ദീ​​​​െൻറ സഹോദരൻ റുബാബുദ്ദീൻ ചോദിച്ചത്. പ്രജാപതിയുടെ അമ്മ നർമദ പല കുറി സമൻസ് അയച്ചിട്ടും എത്തിയില്ല. അവൻ പോയി. ഞാൻ നരക യാതനയിലാണ്. ഇൗ കേസ് എങ്ങിനെയും ഒന്ന് അവസാനിച്ചാൽ മതിയെന്നാണ് നർമദ ഇൗയിടെ ‘ദി വയർ’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നർമദയെ കാണാൻ മാധ്യമങ്ങളൊ മറ്റൊ വരുേമ്പാൾ പ്രദേശത്തെ ബി.ജെ.പി നേതാവ് ബന്ധു ചമഞ്ഞ് വന്ന് ഇടപെടുമെന്നാണ് ‘ദി വയർ’ റിപ്പോർട്ട് ചെയ്തത്.

സമ്മർദ്ദം താങ്ങാനാകില്ലെന്നും തങ്ങൾ അശക്തരാണെന്നും റുബാബുദ്ദീൻ തന്നെ ഒരിക്കൽ പറഞ്ഞു. ഏറ്റുമുട്ടൽ കൊലപാതകത്തിന് ശേഷം ഇത് കൊലപാകതമാണെന്ന് പറഞ്ഞും അന്വേഷണമാവശ്യപ്പെട്ടും അന്ന് സുപ്രീംകോതിയെ സമീപിച്ചത് റുബാബുദ്ദീനും സഹോദരനുമാണ്. അന്ന് സൊഹ്റാബുദ്ദീെൻ കൂട്ടാളി അഅ്സം ഖാൻ വന്ന് ഹരജി പിൻവലിക്കാനും 50 ലക്ഷം രൂപ വാങ്ങാനും ആവശ്യപ്പെട്ടതായി റുബാബുദ്ദീൻ നേരത്തെ സി.ബി.െഎക്ക് മൊഴി നൽകിയിരുന്നു. െഎ.പി.എസുകാരൻ ചുദാസാമയാണ് തന്നെ അയച്ചതെന്നും അമിത് ഭായി ദേഷ്യത്തിലാണെന്നും പറഞ്ഞതായാണ് മൊഴി. വഴങ്ങിയില്ലെങ്കിൽ മധ്യപ്രദേശിലും അവരുടെ സർക്കാരാണെന്നും സൊഹ്റാബുദ്ദീനെ പോലെ വധിക്കുമെന്നും ഭീഷണി പെടുത്തിയതായും ആരോപിച്ചു. എന്നാൽ, സി.ബി.െഎ കോടതിയിൽ എത്തിയ റുബാബുദ്ദീൻ മൊഴി മാറ്റി. അഅ്സം ഖാനെ കണ്ടിട്ടില്ലെന്നായി.

Brothers of Sohrabuddin Shaik

കൊടിയ പീഡനത്തിന് ഇരയായതായി അഅ്സം ഖാൻ സി.ബി.െഎ കോടതിയിൽ പുനർ സാക്ഷിവിസ്താരം ആവശ്യപ്പെട്ട് നൽകിയ ഹരജയിൽ ആരോപിക്കുന്നു. നവംബർ മൂന്നിനാണ് അഅ്സം ഖാൻ മുംബൈ കോടതിയിൽ സാക്ഷി വിസ്താരത്തിന് എത്തിയത്. അതിന് മുമ്പ് 20 ദിവസം തന്നെ രാജസ്ഥാൻ പൊലിസ് പീഡിപ്പിച്ചതായാണ് ആരോപണം. രാഷ്ട്രീയ, െഎ.പി.എസ് ഉന്നതർക്ക് എതിരെ മൊഴി നൽകരുതെന്ന് പറഞ്ഞായിരുന്നു പീഡനമത്രെ. ആരുടെലും പേര് പറഞ്ഞാൽ കൗസർബിയെ കൊന്നത് പോലെ കൊല്ലുമെന്ന് ഭാര്യയെ പേടിപ്പിച്ചതായും അഅ്സം ആരോപിച്ചു. മൊഴി നൽകാൻ കോടതിയിൽ പോകുേമ്പാൾ വണ്ടിയിൽ കയറ്റി വീണ്ടും ഭീഷണിപെടുത്തി. അതിനാൽ വൻസാരക്ക് എതിരെ മാത്രമെ മൊഴി നൽകാൻ പറ്റിയുള്ളൂ എന്നാണ് അഅ്സം ഖാെൻ അപേക്ഷയിൽ പറയുന്നത്. രാഷ്ട്രീയ, െഎ.പി.എസുകർക്ക് എതിരെ വെളിപ്പെടുത്താനുണ്ടെന്ന് അഅ്സം പറയുന്നു. എന്നാൽ, എല്ലാം അവസാനിച്ചു.

മാഫിയയെപറ്റി താൻ വിശദമായി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ മറച്ചുവെച്ചതായി മറ്റൊരു സാക്ഷി ഗുജറാത്തിലെ വ്യവസായി മഹേന്ദ്ര സിങ് ജാലയും ആരോപിച്ചു. അദ്ദേഹവും പുനർ സാക്ഷി വിസതാരം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നു. മുഖ്യ പ്രതികളായ 16 പേരെ കേസിൽ നിന്ന് ഒഴിവാക്കിയപ്പോൾ അപ്പീൽ നൽകാത്ത സി.ബി.െഎ വിധിക്ക് എതിരെ അപ്പീൽ നൽകുമോ എന്നാണ് ഉറ്റുനോക്കുന്നത്.

Show Full Article
TAGS:Sohrabuddin Sheikh Tulsiram Prajapati Case Malayalam Article 
Next Story