Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമഠങ്ങളിലെ മൗന...

മഠങ്ങളിലെ മൗന വിലാപങ്ങൾ

text_fields
bookmark_border
Nun-Strike
cancel
camera_alt????????????? ????? ????? ???? ??????????? ??????? ????????????????? ?????????????? (??? ??????)

അധികാര കേന്ദ്രങ്ങളുടെ ഉറക്കംകെടുത്തുന്ന മൗന വിലാപങ്ങൾ
വൈ​ദി​ക​ർ ദാ​രി​ദ്ര്യം സ്വ​യം​വ​രി​ച്ച് സ​ഭാ ശു​ശ്രൂ​ഷ​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച് മു​ന്നേ​റുേ​മ്പാ​ൾ, ക​ന്യാ​സ്ത്രീ​ക​ൾ ക്രി​സ്തു​വി​​െൻറ മ​ണ​വാ​ട്ടി​മാ​രാ​യി ആ​തു​ര സേ​വ​ന രം​ഗ​ത്തും ശു​ശ്രൂ​ഷാ രം​ഗ​ത്തു​മെ​ല്ലാം മാ​ലാ​ഖ​മാ​രാ​യി മാ​റ​ണം എ​ന്ന​താ​ണ് സ​ങ്ക​ൽ​പം. ആ ​കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ​ക്ക്​ കാ​റ്റു​പി​ടി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്ത്​ ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തി​യ മു​ദ്രാ​വാ​ക്യം​വി​ളി വ​ത്തി​ക്കാ​​​െൻറ വ​രെ സ്വ​സ്ഥ​ത കെ​ടു​ത്തി. ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ അ​റ​സ്​​റ്റു​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന​പ്പു​റം സ​ഭ​ക്കു​ള്ളി​ലും മ​ഠ​ങ്ങ​ളി​ലു​മു​ള്ള അ​സ്വ​സ്ഥ​ത​ക​ളു​ടെ പു​റ​ത്തേ​ക്കൊ​ഴു​ക​ലാ​യി മാ​റി ക​ന്യാ​സ്ത്രീ സ​മ​രം. മ​ഠ​ങ്ങ​ളി​ലും സ​ഭ​ക​ളി​ലും രൂ​പം​കൊ​ള്ളു​ന്ന അ​സ്വ​സ്ഥ​ത​ക​ളെ​പ്പ​റ്റി എം.​കെ.​എം. ജാ​ഫ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണം...

കന്യാസ്ത്രീ സമരവിജയത്തി​​െൻറ ആഗോള മാനം
2008 മധ്യകാലം; ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ സമയം. ലോകത്തെ പ്രമുഖ ബാങ്കുകളെല്ലാം സാമ്പത്തിക മാന്ദ്യത്തിൽ ആടിയുലഞ്ഞപ്പോഴും ഇന്ത്യയിലെ ബാങ്കുകൾ വലിയ പരിക്കില്ലാതെ നിലനിന്നു. ഇൗ പ്രതിഭാസത്തിന് കാരണം തേടിയ സാമ്പത്തിക വിദഗ്ധർ ഒടുവിൽ എത്തിയ നിഗമനങ്ങളിലൊന്ന്, അറുപതുകളിൽ ഇന്ദിര ഗാന്ധി നടത്തിയ ബാങ്ക് ദേശസാൽക്കരണമാണ് ഇന്ത്യൻ ബാങ്കിങ്​ വ്യവസ്ഥയെ തകരാതെ പിടിച്ചുനിർത്തിയത് എന്നാണ്.

ഇതിന് സമാനമായി എടുത്തുകാണിക്കാവുന്ന ഒന്നാണ് കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളുടെ നിലനിൽപും. ഇൗ സാമ്യം അധികമാരും ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആഗോളതലത്തിൽതന്നെ കന്യാസ്ത്രീ മഠങ്ങൾ നിലനിൽപ്​ ഭീഷണി നേരിടുകയാണ്. വിവിധ പാശ്ചാത്യ രാജ്യങ്ങളിലെ ചർച്ചുകളും കന്യാസ്ത്രീ മഠങ്ങളും ആളില്ലാതെ പൂട്ടിക്കൊണ്ടിരിക്കുന്നു. ചർച്ചുകൾ വാടകക്ക് കൊടുക്കുന്ന സ്ഥിതിവരെ വാർത്തകളിൽ നിറഞ്ഞു. ആളില്ലാതെ പൂട്ടിയിടേണ്ടി വരുന്ന മഠങ്ങൾ അഭയാർഥി കേന്ദ്രങ്ങളാക്കണമെന്നുവരെ വത്തിക്കാനിൽ നിന്ന് അഭിപ്രായമുയർന്നു. പടിഞ്ഞാറൻ നാടുകളിലെ പുതിയ തലമുറ ‘ദൈവ വിളിയോടും’ തൽഫലമായുള്ള വൈദിക വൃത്തിയോടും സന്യാസിനി ജീവിതത്തോടും ലവ​േലശം താൽപര്യം കാണിക്കുന്നില്ല. അപ്പോഴും ഒരു ഉലച്ചിലും തട്ടാതെ നിൽക്കുകയായിരുന്നു കേരളത്തിലെ സെമിനാരികളും കന്യാസ്ത്രീ മഠങ്ങളും.

Nun Strike - Kerala News

കത്തോലിക്കാ സഭയുടെ ആഗോള ആസ്ഥാനമായ വത്തിക്കാനിലെ ദൈവ വേലക്കുവരെ കൊച്ചു കേരളത്തിൽനിന്നു സന്യാസിനികളും വൈദികരും ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. രാജ്യത്തെങ്ങുമുള്ള വിവിധ ക്രൈസ്തവസഭാ സ്ഥാപനങ്ങളിലേക്കും മഠങ്ങളിലേക്കും സേവനം മുഖമുദ്രയും മുദ്രാവാക്യവുമാക്കി ട്രെയിൻ കയറിയതും കേരളത്തിൽനിന്നുള്ള കന്യാസ്ത്രീകൾ തന്നെ. പാശ്ചാത്യ നാടുകളിലെ ചർച്ചുകളിൽ ഇപ്പോൾ പേരിനെങ്കിലും ആളനക്കമുണ്ടാക്കുന്നത് കേരളത്തിൽ നിന്നുള്ള വൈദികർ. വിവിധ ക്രൈസ്തവ സഭകൾക്ക് ദേശീയതലത്തിൽ പ്രസക്തി വർധിപ്പിച്ചുകൊടുക്കുന്നതിൽ ‘കർത്താവി​​െൻറ മലയാളി മണവാട്ടിമാർക്ക്’ നിർണായക പങ്കുമുണ്ട്.

മഠത്തി​​െൻറ ഉയർന്ന ചുറ്റുമതിലുകൾ നൽകുന്ന ഉരുക്കുകോട്ട പോലുള്ള സംരക്ഷണമാണ് അവരുടെ ജീവിതത്തിനും മാനത്തിനുമുള്ളത് എന്നും ധരിച്ചിരുന്നു. ആ വിശ്വാസത്തിനാണ് മുറിവേറ്റിരിക്കുന്നത്. മഠങ്ങൾക്കകത്തെ ജീവിതം അത്ര പ്രശാന്തമല്ലെന്ന ആശങ്കക്ക് അടിവരയിടുകയാണ് ബിഷപ്​ ഫ്രാേങ്കാ മുളയ്ക്കലി​​െൻറ അറസ്​റ്റ്​. കേരള ഹൈകോടതിയുടെ വിളിപ്പാടകലെയുള്ള വഞ്ചി ചത്വരത്തിൽനിന്ന് കന്യാസ്ത്രീകളും വൈദിക പ്രതിനിധികളും അൽമായരും ചില സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ ഞെട്ടിയത് കേരളസമൂഹം മാത്രമായിരുന്നില്ല; വത്തിക്കാനിലോളം അതി​​​െൻറ അലയൊലികളെത്തി.
അന്താരാഷ്​​​ട്ര മാധ്യമങ്ങളായ വാഷിങ്ടൺ​ ടൈംസും, സി.എൻ.എന്നും, ദ ഗാർഡിയനുമെല്ലാം കേരളത്തിലെ സന്യാസിനികളുടെ ശബ്​ദത്തിനു ഉദാരമായി സ്ഥലമനുവദിച്ചു. ലോകം

മുഴുവൻ അത് ശ്രദ്ധിക്കുകയും ചെയ്തു. കാലങ്ങളായി സഭയിലും മഠങ്ങളിലും കനത്തുനിന്ന അസ്വസ്ഥതകൾ ലോക സമക്ഷമെത്തിക്കാൻ വേദിയൊരുക്കി എന്ന അർഥത്തിൽകൂടിയാണ് കന്യാസ്ത്രീ സമരത്തി​​െൻറ വിജയം വിലയിരുത്തേണ്ടത്. ആ അർഥത്തിൽ കേരളത്തിലെ അഞ്ച് കന്യാസ്ത്രീകൾ മുൻകൈയെടുത്ത് നടത്തിയ സമരത്തി​​െൻറ വിജയത്തിന് ആഗോള മാനമാണുള്ളത്.

Nun

മഠത്തിലെ ഒരുദിവസം
കന്യാസ്ത്രീ മഠങ്ങളിൽ ദിവസം ആരംഭിക്കുന്നത് പുലർച്ചെ അഞ്ചുമണിയോടെയാണ്. മഠത്തിലെ പരിമിതമായ ശുചിമുറികൾക്ക് മുന്നിൽ സ്വന്തം ഉൗഴവും കാത്ത് അക്ഷമരായി നിൽക്കുേമ്പാഴും മനസ്സിലെ ആധി മഠത്തിനുള്ളിലെ ചാപ്പലിൽ ആര് ആദ്യമെത്തും എന്നതായിരിക്കും. അഞ്ചുമണിക്കുതന്നെ മഠത്തിലെ ചാപ്പലിൽ എത്തുന്നവരെയാണ് കൂടുതൽ പുണ്യവതികളായി കണക്കാക്കുക. അതിനായി കടുത്ത മത്സരം തന്നെ മഠങ്ങളിൽ ഉണ്ടാകാറുമുണ്ട്. പിന്നെ ആറുമണിവരെ എല്ലാം മറന്നുള്ള ധ്യാനമാണ്. സപ്ര എന്നാണ് മഠങ്ങളിൽ ഇത് അറിയപ്പെടുന്നത്. ആറു മണിക്കുശേഷം വൈദിക​​​െൻറ നേതൃത്വത്തിലുള്ള പ്രഭാത കുർബാന. ഒന്നര മണിക്കൂർ വരെ നീളുന്ന പ്രഭാത കുർബാനക്കുശേഷം കുളിച്ചൊരുങ്ങി പ്രാതലും കഴിച്ച് മഠം ഏൽപിച്ചിരിക്കുന്ന പ്രവർത്തന മണ്ഡലത്തിലേക്ക് നീങ്ങാനുള്ള സമയമാണ്. സഭയുടെ കീഴിലുള്ള സ്കൂളുകളിൽ അധ്യാപകജോലി, ആശുപത്രികളിൽ ആതുര സേവനം, മഠത്തിലെ ഓഫിസ് ജോലികൾ, അടുക്കളയുടെ മേൽനോട്ട ചുമതല എന്നിങ്ങനെ നീളുന്നു ഇൗ ഉത്തരവാദിത്തങ്ങൾ. ഇതിനിടയിലും സമയം കിട്ടുമ്പോഴെല്ലാം ‘കർത്താവി​​​െൻറ മണവാട്ടി’ ചർച്ചിലോ ചാപ്പലിലോ എത്തി കർത്താവിനെ സന്ദർശിക്കണം; ‘ഹോളി വിസിറ്റ്’.

ഉച്ചഭക്ഷണത്തിനു മുമ്പായി അതുവരെ നടത്തിയ പ്രവർത്തനങ്ങളിലെ പാപ സാധ്യത മുൻനിർത്തിയുള്ള ‘ആത്മീയ ശോധന’യും നടത്തണം. വീണ്ടും ഏൽപിക്കപ്പെട്ട പ്രവർത്തന മണ്ഡലങ്ങളിലേക്ക്. ഉത്തരവാദിത്തങ്ങൾ നിർവഹിച്ച്​ വൈകുന്നേരത്തോടെ മഠങ്ങളിലേക്ക് തിരിച്ചെത്തുന്ന കന്യാസ്ത്രീകൾക്ക് മഠങ്ങളിൽ ചെയ്തുതീർക്കാൻ വീണ്ടും ജോലിയുണ്ട്. കൃഷിപ്പണി, തോട്ടം പരിപാലിക്കൽ, താമസയിടവും പരിസരവും ശുചിമുറികളും വൃത്തിയാക്കൽ എന്നിങ്ങനെ നീളുന്നു ഇൗ ചുമതലകൾ. ഇവ സന്ധ്യക്ക് മുമ്പ് തീർത്ത് വീണ്ടും പ്രാർഥനയുടെ മണിക്കൂറുകളിലേക്ക് കടക്കണം. ആറുമണിമുതൽ ഏഴുമണിവരെ ധ്യാനം. പിന്നീട് ഒരു മണിക്കൂറോളം വംശ എന്ന സായാഹ്ന പ്രാർഥന.

Nun-Pray

ചില മഠങ്ങളിൽ അതിനുശേഷം അൽപസമയം ടി.വിയിൽ വാർത്ത കാണാൻ അനുവദിക്കാറുണ്ട്; മഠത്തിലെ മദറി​​െൻറ മനഃസ്ഥിതി പോലിരിക്കും ഇത്. രാത്രി എട്ടുമുതൽ ഒമ്പതുവരെയാണ് ഭക്ഷണത്തിനും മാനസികോല്ലാസത്തിനുമുള്ള സമയം. അപ്പോഴാണ് ‘സിസ്​റ്റർമാർക്ക് പരസ്പരം വല്ലതും മിണ്ടിപ്പറയാൻ അവസരം ലഭിക്കുക. എന്നാൽ, ഉല്ലാസത്തിനുള്ള ഇൗ സമയം എപ്പോൾ വേണമെങ്കിലും അപഹരിക്കപ്പെടാം. മഠത്തിൽ ആകസ്മികമായി വരുന്ന സന്ദർശകരുടെ അനുഭവ വിവരണങ്ങളും അടുത്ത ദിവസത്തേക്കുള്ള പ്രവർത്തന വിശദീകരണവും കേട്ടിരിക്കാനാവും വിധി.

ഒമ്പതുമണിക്കുശേഷം, ലോലിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രാർഥനക്കുശേഷം, മഠം മഹാമൗനത്തിലേക്ക് ‘(ഗ്രേറ്റ് സൈലൻസ്) ഉൾവലിയും. പിന്നെ പുലർകാലംവരെ ഉരിയാടാൻ പാടില്ല. ഈ സമയത്ത് എന്തുസംഭവിച്ചാലും മൗനം മുറിക്കാൻ പാടില്ല എന്നാണ് ചട്ടം. മൗനം മുറിക്കുന്നത് പാപമായാണ് പരിഗണിക്കുക. ഇൗ വേളയിൽ ആരെങ്കിലും ശാരീരികമായി അപമാനിച്ചാലും മിണ്ടാൻപറ്റില്ല’ എന്ന് തമാശ പറഞ്ഞത് മഠത്തിൽനിന്ന്​ പുറത്തുവന്ന ഒരു കന്യാസ്ത്രീ.

മഹാമൗനസമയം ദുരുപയോഗം ചെയ്തതി​​െൻറ അനന്തര ഫലമാണ് ഇപ്പോൾ സഭ നേരിടുന്ന പ്രക്ഷോഭത്തിലേക്ക് നയിച്ചതും. എന്തെങ്കിലും ഒന്ന് മിണ്ടാൻ വല്ലാതെ കൊതി തോന്നുന്ന സമയത്ത് അടുത്ത കൂട്ടുകാരിയെയും വിളിച്ചു മഠത്തിനുള്ളിലെ ചാപ്പലിൽ പോയി ധ്യാനത്തിലെന്ന വ്യാജേനെ ഇരുന്ന് ഒച്ചയുണ്ടാക്കാതെ രഹസ്യംപറയുംപോലെ സംസാരിക്കും എന്നാണ് ഒരു കന്യാസ്ത്രീ സ്വകാര്യം പറഞ്ഞത്. അതേസമയം, ‘മഹാമൗനം’ എന്നതിനെ മഠങ്ങൾ വല്ലാതെ തെറ്റിദ്ധരിച്ചു എന്നാണ് സീറോ മലബാർ സഭയുടെ വക്താവായിരുന്ന ഫാ. പോൾ തേലക്കാട്ട് വിശദീകരിക്കുന്നത്. ‘മഹാമൗനം’ എന്നാൽ, മിണ്ടാതെ വെറുതെ കുത്തിയിരിക്കാൻ രൂപപ്പെടുത്തിയതല്ല; കഥപറഞ്ഞിരിക്കാതെ വായനക്കും പഠനത്തിനും മനനത്തിനും വ്യക്തിവികാസത്തിനുമായി നീക്കിവെച്ച സമയമാണ് ഇത്. ഇതു വെറും മൗനാചരണം മാത്രമായി പിന്നീട് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവത്രെ.

നാളെ: കർത്താവി​​െൻറ മണവാട്ടിമാർ പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുേമ്പാൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsNun StrikeMourning Convents
News Summary - Silent Mourning in Convents - Article
Next Story