Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസംഘ്പരിവാർ ക്ഷമാപണ...

സംഘ്പരിവാർ ക്ഷമാപണ ഹിന്ദുവിനെ  സൃഷ്​ടിക്കും വിധം

text_fields
bookmark_border
സംഘ്പരിവാർ ക്ഷമാപണ ഹിന്ദുവിനെ  സൃഷ്​ടിക്കും വിധം
cancel

അമേരിക്കയിലെ വേൾഡ് ട്രേഡ്​ സ​െൻറർ ആക്രമണത്തിന് ശേഷമുള്ള മതഭീകരവാദ പ്രവർത്തനങ്ങൾ ആഗോള മുസ്​ലിമിനെ ക്ഷമാപണ മുസ്​ലിമാക്കുകയായിരുന്നു. സയണിസ്​റ്റ്​/സാമ്രാജ്യത്വ മാധ്യമങ്ങളുടെ സമർഥമായ ഭീകരവിരുദ്ധ കാമ്പയിൻ മുസ്​ലിം സമൂഹത്തെ പൈശാചികവത്കരിക്കുകകയാണ് ചെയ്തത്.

എന്നാൽ, ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന് ഇത്തരമൊരു പ്രതിസന്ധി ഇതുവരെ അനുഭവിക്കേണ്ടിവന്നിട്ടില്ല. അവർ സൗമനസ്യത്തി​​െൻറയും സ്നേഹത്തി​​െൻറയും പ്രതിരൂപങ്ങളായി ഇന്ത്യയിലും പുറത്തും പരിഗണിക്കപ്പെട്ടു. കോളനിയാനന്തര ആധുനിക കാലത്ത് ഹിന്ദുമതത്തിന് ഇത്തരമൊരു മതകീയ പ്രതിച്​ഛായ സൃഷ്​ടിക്കുന്നതിൽ  മഹാത്മ ഗാന്ധിജി നൽകിയ സംഭാവന ചെറുതല്ല. പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിലെ ഹിന്ദു ആത്മീയ സന്യാസിമാരുടെ അധ്യാപനങ്ങളും ഈ പ്രതിച്​ഛായ നിർമിതിയിൽ വലിയ പങ്കാണ് വഹിച്ചത്. 

മോദി ഇന്ത്യയിലെ സംഘവത്കരണം

മിതവാദ ഹൈന്ദവതയോടൊപ്പം തീവ്ര ഹിന്ദുത്വത്തി​​െൻറ ഒരാശയധാരയും സ്വാതന്ത്ര്യ സമരങ്ങളുടെ തീക്ഷ്​ണകാലത്ത് തന്നെ രൂപവത്കരിക്കപ്പെടുകയും വികാസം പ്രാപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആർ.എസ്.എസും അതി​​െൻറ ആദിരൂപമായ ഹിന്ദുമഹാസഭയുമാണ് ഈ ആശയത്തി​​െൻറ ഉൽപാദകർ. ബ്രിട്ടീഷുകാർക്കെതിരെ വെറുതെ കളയാനുള്ളതല്ല ഹിന്ദുവി​​െൻറ ഊർജമെന്നും സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ യഥാർഥ ആഭ്യന്തര ശത്രുക്കൾക്കെതിരെ (മുസ്​ലിം, ക്രിസ്ത്യൻ, കമ്യൂണിസ്​റ്റുകൾ) അത് കരുതിവെക്കണമെന്നുമുള്ള വിദ്വേഷ പ്രചാരണമാണ്​ സവർക്കറും ഗോൾവാൾക്കറും മുഞ്ചെയുമടങ്ങിയ ആർ.ആസ്.എസ് സ്ഥാപകർ നടത്തിയത്​. അവരുടെ വംശീയ പ്രചാരണത്തി​െൻറ പ്രതിഫലനമായിരുന്നു ഗോഡ്​സെയിൽ നിന്ന്​ ഗാന്ധിയെന്ന സനാതന ഹിന്ദുവി​​െൻറ നെഞ്ചിൽ തറച്ചുകയറിയ വെടിയുണ്ട. 

നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരത്തിൽ വന്നതോടെ ആർ.എസ്.എസ് തിരശ്ശീലക്ക് പിന്നിലെ നാടകങ്ങൾ മതിയാക്കി കളത്തിൽ നേരിട്ടിറങ്ങി. മോദിയുടെ നേതൃത്വത്തിൽ ഹിന്ദുവി​െൻറ ഇന്ത്യ പിറന്നുവെന്ന് പ്രഖ്യാപിച്ച ആർ.എസ്.എസ്, വലിയ പ്രതിച്​ഛായ നിർമാണത്തിലൂടെ വിവിധ രാജ്യങ്ങളിലെ സർക്കാറുകളുമായും അവിടങ്ങളിലെ രാഷ്​ട്രീയ മേൽത്തട്ടുമായും ഭരണകൂട സ്വാധീനമുപയോഗിച്ച് നയതന്ത്രാതീത ബന്ധങ്ങൾ സ്ഥാപിച്ചു. അവിടങ്ങളിലെ ഇന്ത്യൻ വ്യവസായ പ്രമുഖരെ ഇന്ത്യയിലെ ചങ്ങാത്ത കോർപറേറ്റ് ദല്ലാളന്മാരുമായി ബന്ധിപ്പിക്കുന്ന ഒരു ചങ്ങല രൂപവത്​കരിക്കുന്നതിൽ സംഘ്പരിവാർ ഏജൻറുമാർ വിജയിച്ചു.

അമേരിക്ക, ഇസ്രായേൽ, ആസ്ത്രേലിയ തുടങ്ങി ഹിന്ദുത്വ വംശീയ രാഷ്​ട്രീയത്തെ വലിയ തോതിൽ പിന്തുണക്കാനിടയുണ്ടെന്ന് കരുതുന്ന രാജ്യങ്ങളുമായി മർമപ്രധാന ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ബദ്ധശ്രദ്ധാലുക്കളായിരുന്നു മോദി സർക്കാർ. ഭാവിയിൽ നടപ്പാക്കാനിടയുള്ള കുത്സിത നയങ്ങൾ ഇവരുമായി ചർച്ച ചെയ്യുകയും ഉപദേശം തേടുകയും അതനുസരിച്ച് വിദേശകാര്യ നയങ്ങൾ തിരുത്തുകയും ചെയ്തു. രാജ്യസുരക്ഷ, അഭ്യന്തര അടിച്ചമർത്തൽ നയങ്ങൾ എന്നിവയിൽ മോദി സർക്കാർ മാതൃകയാക്കിയത് സയണിസ്​റ്റ്​ സ്റ്റേറ്റായ ഇസ്രായേലിനെയാണ്. അവരുമായി ബന്ധപ്പെട്ട് അതിരഹസ്യ കരാറുകളിലേർപ്പെട്ടു. ഇതി​െൻറ ഫലമായാണ് മുസ്​ലിം/ദലിത് പിന്നാക്ക ചെറുപ്പക്കാരെ കരിനിയമങ്ങളുടെ പിൻബലത്തിൽ ജയിലിലടക്കുന്നതും വ്യാജ ഏറ്റുമുട്ടൽ കൊലകളും വർധിച്ചത്​. 

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു സ്വയംസേവക് സംഘ് (എച്ച്​.എസ്.എസ്) എന്ന ആർ.എസ്.എസി​െൻറ വിദേശ യൂനിറ്റാണ് വിദേശ രാജ്യങ്ങളിൽ സംഘ്പരിവാർ സ്ലീപ്പർ സെല്ലുകൾ രൂപവത്​കരിക്കുന്നതിനും ഉപജാപക പ്രവർത്തനങ്ങൾ നടത്തുന്നതിനും ചുക്കാൻ പിടിക്കുന്നത്​. അമേരിക്കയിൽ ‘ഹൗഡി മോഡി’ കാമ്പയിൻ നടന്നതും തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥികളിലൊരാളായി ആർ.എസ്.എസ് പ്രവർത്തക തുളസി ഗബ്ബാർദ് അവരോധിക്കപ്പെട്ടതും ഈ ഉപജാപക പ്രവർത്തനങ്ങളുടെ വിജയമായിരുന്നു.

അമേരിക്കൻ ഭരണസിരാകേന്ദ്രങ്ങളിൽ എച്ച്​.എസ്.എസ് ചെലുത്തുന്ന സ്വാധീനം വിശകലനം ചെയ്ത വംശഹത്യ വിരുദ്ധ മുന്നണി വക്താവ് ഡോ. ഷെയ്ഖ് ഉബൈദിനെ പോലുള്ളവരുടെ വിലയിരുത്തുന്നത്​, സമീപഭാവിയിൽ ആർ.എസ്.എസ് ഇന്ത്യയിൽ മുസ്​ലിം വംശഹത്യ നടപ്പാക്കിയാലും അമേരിക്ക അനങ്ങാപ്പാറ നയം സ്വീകരിക്കുമെന്നാണ്​. ട്രംപി​​െൻറ ഇന്ത്യ സന്ദർശനവേളയിലെ അവസാന ദിവസം ഡൽഹി കലാപം അരങ്ങേറിയപ്പോൾ അമേരിക്കൻ പ്രസിഡൻറ്​ പ്രതികരിച്ചത്​ ‘ഇന്ത്യയുടെ ആഭ്യന്തരകാര്യം’ എന്നായിരുന്നു. 
  
സംഘ്പരിവാർ പശ്ചാത്തലമുള്ളവരെ അംബാസഡർമാരും കോൺസൽ ജനറൽമാരും ആക്കുന്നതിൽ ഒന്നാം മോദി സർക്കാർ വലിയ ശ്രദ്ധയാണ് പുലർത്തിയത്. ആർ.എസ്.എസി​​െൻറയും വിശ്വഹിന്ദു പരിഷത്തി​​െൻറയും വിദേശ യൂനിറ്റുകൾ ശക്തിപ്പെടുത്തുകയും എംബസികളുമായി നേരിട്ടിടപെടുന്ന പൊതുവേദികളാക്കി മാറ്റുകയും ചെയ്തു. അതോടൊപ്പം ആഗോളതലത്തിൽ ഉപരിവർഗ എൻ.ആർ. ഐ/ഒ.സി.ഐകളെ സർക്കാർ സംവിധാനങ്ങളുടെ ഇഷ്​ടക്കാരാക്കുകയും ഇടനിലക്കാരാക്കുകയും ചെയ്തു.

ഐക്യരാഷ്​ട്ര സഭയെ മുൻനിർത്തി യോഗദിനം പോലുള്ള ആർ.എസ്.എസി​​െൻറ സോഫ്റ്റ് ഹിന്ദുത്വ അജണ്ടകൾ ഇന്ത്യൻ മതേതര മുഖാവരണം നൽകി മാറ്റിയെടുക്കുന്നതിലും വിജയിച്ചു. ഒരുകാലത്ത് സംഘ്പരിവാറിന് ബാലികേറാമലയായിരുന്ന അറബ് ലോകത്ത് സ്വാധീനമുറപ്പിക്കാൻ ഭരണ സ്വാധീനമുപയോഗിച്ച്​ ബിസിനസ് ലോകത്തു നിന്നുള്ള ഇടനിലക്കാരെയും അവർ കണ്ടെത്തി.

ഗൾഫിലെ സംഘ് സ്വാധീനമുറപ്പിക്കുന്നതിൽ യോഗ പ്രചാരണം വലിയ പങ്ക്​ വഹിച്ചിട്ടുണ്ട്​. ദുബൈ വേൾഡ് ട്രേഡ് സ​െൻറർ വേദിയിലിരുന്ന് ഒരു ഹിന്ദു സന്യാസിയുടെ ഭാവങ്ങളോടെ മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി അബൂദബിയിലെ കൂറ്റൻ ക്ഷേത്രം മന്ത്രോച്​ഛാരണങ്ങളുരുവിട്ട് റിമോട്ട് കൺട്രോൾ ശിലാന്യാസം നടത്തുമ്പോൾ സദസ്സിൽ നിന്നുയർന്ന ജയ്ശ്രീറാം/ഭാരത് മാതാ കീ ജയ് വിളികൾ അറബ് ലോകത്തിന് തീർത്തും അപരിചിത കീഴ്വഴക്കമായിരുന്നു. 

മൂടുപടം ഊർന്നപ്പോൾ വെളിവായ സംഘ് നഗ്നത

മിതവാദ ഹിന്ദുവിലെ വികാരങ്ങളെ ‘തീ പിടിപ്പിച്ച്​’ തീവ്രഹിന്ദുവാക്കുന്നതിൽ ആർ.എസ്.എസ് അജണ്ട ഒരു പരിധിവരെ വിജയിച്ചപ്പോൾ മറുവശത്ത് അവരുടെ വംശീയ അജണ്ടകൾ ലോകത്തി​െൻറ ഗൗരവപരമായ ആലോചനകളിലേക്ക് കടന്നുവരികയായിരുന്നു. ആർ.എസ്. എസ് അപകടകാരിയായ ഫാഷിസ്​റ്റ്​ സംഘടനയാണെന്നും നാസി ജർമനിയിൽ സംഭവിച്ചതുപോലെ ഇന്ത്യയിൽ മുസ്​ലിം ഉൻമൂലന സിദ്ധാന്തത്തി​​െൻറ നടത്തിപ്പുകാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമെന്നുമുള്ള വായനയിലേക്ക് ലോകം മാറാൻ തുടങ്ങി.

 ‘ദ ക്വിൻറ്​’ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ 2015ന് ശേഷം ആൾക്കൂട്ട ആക്രമണത്തിൽ 113 പേർ തെരുവിൽ കൊല്ലപ്പെട്ടുവെന്നാണുള്ളത്​. 2014-2017 കാലയളവിൽ സംഘ്പരിവാർ 28 പേരെയാണ് പശുവി​​െൻറ പേരിൽ ഇന്ത്യൻ തെരുവുകളിൽ കൊന്നു തള്ളിയത്. ഇവരിൽ 95 ശതമാനം പേരും മുസ്​ലിംകളായത് ആകസ്മികമായി ലോകം കണ്ടില്ല.

യുനൈറ്റഡ് നേഷൻസും അന്താരാഷ്​ട്ര മതസ്വതന്ത്രത്തിനു വേണ്ടിയുള്ള സ്വതന്ത്ര അമേരിക്കൻ‌ കമ്മീഷനും (USCIRF) ആംനെസ്​റ്റി ഇൻറർനാഷനലും ഹ്യൂമൻ റൈറ്റ്സ് വാച്ചും ഒ.ഐ.സിയുമൊക്കെ മുസ്​ലിം വേട്ടയെ അപലപിച്ചു. മതപീഡനം നടക്കുന്ന പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങൾ (CPC) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന നിലയിലേക്ക് ഇന്ത്യയെ സംഘ്പരിവാർ ഇകഴ്ത്തി കെട്ടി.

ഇതി​​െൻറയൊക്കെ ആത്യന്തിക നഷ്​ടവും അപമാനവും ഏറ്റുവാങ്ങേണ്ടി വന്നത് ലോകത്തുടനീളമുള്ള നല്ലവരായ ഹിന്ദു സഹോദരങ്ങളായിരുന്നു. പ്രത്യേകിച്ച്, കാലങ്ങളായി വിദേശരാജ്യങ്ങളിൽ തൊഴിലെടുത്ത് ജീവിച്ചിരുന്നവർ. സംഘ് സേന വിദ്വേഷ കലാപങ്ങൾ നടത്തുമ്പോൾ രാജ്യത്തിനകത്തും പുറത്തും ലജ്ജ കൊണ്ട് തലതാഴ്ത്താൻ വിധിക്കപ്പെട്ടു സാധാരണ ഹിന്ദു മതവിശ്വാസികൾ.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന നൂറുകണക്കിന് ഹിന്ദു വിശ്വാസികൾ ഫേസ്ബുക്കിലും ഇൻസ്​റ്റഗ്രാമിലും ട്വിറ്ററിലും വന്ന് ക്ഷമാപണം നടത്തുന്നത് പതിവായി. വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളടങ്ങുന്ന അറബ് ദേശത്ത് ഇന്ത്യക്കാരായ ഹിന്ദു മതവിശ്വാസികൾ കൂടുതൽ ക്ഷമാപണ സ്വരത്തിലേക്ക് ഒതുങ്ങുന്ന സാമൂഹിക പരിസരമാണ് കലാപങ്ങളിലൂടെ ആർ.എസ്.എസ് സൃഷ്​ടിച്ചത്. 

Mob Lynching

ഹിന്ദുത്വ ഫാഷിസം എന്ന അപകടകാരമായ ആശയം ലോകത്തുടനീളമുള്ള മാധ്യമങ്ങളും സ്വതന്ത്ര സംഘടനകളും എഴുത്തുകാരും ചർച്ചക്കെടുത്തതോടെ അറബ് ലോകവും ഗൗരവത്തിൽ സംഘ്പരിവാർ ഫാഷിസത്തെ അപഗ്രഥിച്ചു തുടങ്ങി. ബാബരി മസ്ജിദ് തച്ചുതകർത്തതി​​െൻറ നീറ്റൽ നിലനിൽക്കവെ തന്നെ അതേ സ്ഥലത്ത് നീതിയുടെയും തെളിവി​​െൻറയും യാതൊരു പിൻബലവുമില്ലാതെ ഭൂരിപക്ഷ വൈകാരികതയിൽ നീതിന്യായ തീർപ്പു കൂടി വന്നതോടെ ഇന്ത്യൻ മതേതരത്വത്തി​​െൻറ അലകും പിടിയും മാറി തുടങ്ങിയെന്ന് രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വ്യാഖ്യാനിക്കപ്പെട്ടു.

370ാം അനുച്​ഛേദം എടുത്തുകളഞ്ഞതും പൗരത്വ ദേഭഗതി നിയമ നീക്കങ്ങളും ഭരണകൂടത്തി​െൻറ ആര്യൻ വംശീയ അജണ്ട നടപ്പിലാക്കാനുള്ള ഒളിയജണ്ടകളെ അനാവരണം ചെയ്​തു. ഡൽഹി വംശീയാതിക്രമത്തിലെ ഭരണകൂട പിന്തുണ അറബ് ലോകത്തടക്കം വലിയ പ്രതിഷേധങ്ങൾക്ക് നിമിത്തമായി. ഓർഗനൈസേഷൻ ഓഫ് ഇസ്​ലാമിക് കൺട്രീസ് പതിവിന് വിപരീതമായി പരസ്യമായി ഇന്ത്യയോട് പ്രതിഷേധിച്ചു.   

കോവിഡ്​ കാലത്ത്​ ഇന്ത്യയിൽ ഇസ്​ലാംവിരുദ്ധ പ്രചാരണത്തി​​െൻറ എല്ലാ സീമകളും ലംഘിക്കപ്പെടുകയായിരുന്നു. തബ്്ലീഗ് സംഭവം അതിനുള്ള നല്ല ഉരുപ്പടിയായി സംഘ്പരിവാർ ഉപയോഗിക്കുകയും ചെയ്തു. മഹാരാഷ്​ട്ര നവനിർമാൺ സേന മുഖ്യൻ രാജ്താക്കറെ തബ്​ലീഗ് പ്രവർത്തകരെ വെടിവെച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തു. ചില ബി.ജെ.പി നേതാക്കളും സമാനമായ പ്രകോപന പ്രസ്താവനകൾ ഇറക്കി. ഇതി​​െൻറയൊക്കെ ഫലമായി ഡൽഹിയിൽ ആർ.എസ്.എസ് ആൾക്കൂട്ടം ഭാവ്നയിലെ ഹരേവാലിയിൽ മെഹബൂബ് അലിയെന്ന 22കാരനെ തല്ലിക്കൊന്നു. 

ഈ പശ്ചാത്തലത്തിലാണ് ഷാർജ രാജകുടുംബാംഗമായ ​ൈശഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി ‘ഗൾഫ് ന്യൂസി’ൽ ഇന്ത്യയിലെ ഇസ്​ലാം വിദ്വേഷ പ്രചാരണത്തിനെതിരെയും ഭാരതത്തി​​െൻറ ഗാന്ധിയൻ പൈതൃകധാരയെ കുറിച്ചും എഴുതിയത്. അതിനുപുറമെ, ട്വീറ്റുകളിൽ ആർ.എസ്. എസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ചോദ്യങ്ങളും അവർ ഉന്നയിച്ചു.

ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമിക്കു പുറമെ നൂറ അൽ ഗുറൈർ, കുവൈത്ത്  മനുഷ്യാവകാശ പ്രവർത്തകൻ  അഡ്വ. മജ്ബൽ ശിർഖ, അഡ്വ. ദലാൽ അജമി, ബഹ്​റൈൻ മുൻ‌ പാർലമ​െൻറ്​ അംഗം ജമാൽ അബുൽ ഹസൻ അടക്കമുള്ള പ്രമുഖർ  ട്വിറ്ററിലൂടെയും മറ്റും ഹിന്ദുത്വ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വലിയ ഇടപെടലുകൾ നടത്തി. സാധാരണഗതിയിൽ ലോകത്തു നടക്കുന്ന, പ്രത്യേകിച്ച് ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങളിൽ യാതൊരു ഇടപെടലും നടത്താതെ അറബ്​ ലോകത്തി​​െൻറ ഈ മാറ്റം ആർ.എസ്.എസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
 
മോദി സർക്കാറി​െൻറ മുസ്​ലിം വിരുദ്ധ ഹുങ്കിൽ വിജൃംഭിതരായി നടത്തിയ വിഷലിപ്ത മുസ്​ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ അരഡസനിലധികം സംഘ്പരിവാർ പ്രവർത്തകർക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്​ടമായത് വലിയ ചർച്ചയായി. അതോടെ, അറബ് ദേശത്ത് തൊഴിലെടുക്കുന്ന ഹിന്ദു സഹോദരർ വല്ലാത്ത തൊഴിൽ അരക്ഷിതാവസ്ഥയിലെത്തുകയും മാപ്പുസാക്ഷി ഹിന്ദുഭാവത്തിലേക്ക് പതിക്കുകയും ചെയ്തു.

ആർ.എസ്.എസി​​െൻറ ജനിതക ഘടനയിലെ മുസ്​ലിം വിരോധം മായ്​ക്കാനോ മാറ്റിയെഴുതാനോ സാധ്യമ​െല്ലന്ന് സംഘ്പരിവാർ ആശയത്തെ കുറിച്ച്​ ആഴത്തിൽ പഠനം നടത്തിയവർക്ക് സംശയമേതും ഇല്ല. ആയതിനാൽ ആർ.എസ്.എസിനെ കൊണ്ട് ഹിന്ദു സമൂഹത്തിനുണ്ടാകുന്ന അപമാനം നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കും. ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വവാദികൾ അഥവാ ചീത്ത ഹിന്ദുക്കൾ അല്ല തങ്ങളെന്ന് പൊതുസമൂഹത്തെ നിരന്തരം ബോധ്യപ്പെടുത്തേണ്ട അപമാനത്തി​​െൻറ കാലത്തേക്കാണ്​ സ്വദേശത്തും വിദേശത്തുമുള്ള സനാതന ഹിന്ദു സഹോദരങ്ങളെ സംഘ്പരിവാർ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsanti-rss newssangh parivar agendaanti rss opinion
News Summary - Sangh parivar making apologising hindu -Opinion
Next Story