Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസംവരണ അട്ടിമറി വന്ന...

സംവരണ അട്ടിമറി വന്ന വഴി

text_fields
bookmark_border
സംവരണ അട്ടിമറി വന്ന വഴി
cancel

കെ.എ.എസിലെ സംവരണ അട്ടിമറിക്ക് തുടക്കമിട്ടത് സാക്ഷാൽ പബ്ലിക് സർവിസ് കമീഷനാണ്. കെ.എ.എസി​​െൻറകരട് അംഗീകാരത്തിനാ യി എത്തിയപ്പോൾ രണ്ട്, മൂന്ന് ധാരകളിലുള്ളവർ നിലവിലെ സർക്കാർ ഉദ്യോഗസ്ഥരാണെന്നും ഇവർക്ക് സംവരണം നൽകുേമ്പാൾ ഒര ു തവണ കിട്ടിയവർക്ക് വീണ്ടും നൽകുന്നതാകുമെന്നും ഇത് പരിശോധിക്കണമെന്നും പി.എസ്.സി സർക്കാറിന് കുറിപ്പ് നൽകുകയാ യിരുന്നു. കെ.എ.എസ് ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക യോഗത്തിൽ ചിലർ ഇൗ വാദം ഉന്നയിക്കുകയും കമീഷനിൽ അതിന് സ്വീകാര്യ ത കിട്ടുകയും ചെയ്തു. എതിർപ്പൊന്നും കണക്കിലെടുത്തില്ല. കെ.എ.എസ് പുതിയ തസ്തികയാണെന്നത് പരിഗണിച്ചതുമില്ല. ഇതു കിട്ടാനിരുന്നപോലെയായിരുന്നു പിന്നെ സർക്കാർ നീക്കം. കരടിലെ രണ്ടാം ധാരയിൽനിന്ന് അവർ സംവരണം വെട്ടി ഉത്തരവിറക്കി. അതായത്,​ ഡയറക്​ട്​ എന്നത്​ ​ൈബ ട്രാൻസ്​ഫർ ആക്കി. രണ്ടു തവണ സംവരണം എന്ന ബാലിശവാദം ഏറ്റവും ഉയർന്ന തസ്തികകളിലേക്ക് സംവരണ വിഭാഗങ്ങളെ മാറ്റിനിർത്തുന്നതിലെത്തിച്ചു. സുപ്രധാന തസ്തികയിൽ സംവരണം നിഷേധിക്കാൻ എല്ലാ തന്ത്രങ്ങളും സർക്കാർ തലത്തിൽ പയറ്റിയിരുന്നു. കെ.എ.എസി​​െൻറ കാര്യത്തിൽ പി.എസ്.സി തന്നെ നേരത്തേ നടപ്പാക്കിയ മാനദണ്ഡത്തിനെതിരായ നിലപാട്​ സ്വീകരിച്ച് സർക്കാറിനെ അറിയിക്കുകയായിരുന്നു. സമാന രീതിയിൽ വകുപ്പുതല സ്ഥാനക്കയറ്റത്തിന് പി.എസ്.സി സംവരണം നടപ്പാക്കിയ തെളിവുകൾ ഇതാ. വിദ്യാഭ്യാസ വകുപ്പിൽ ജില്ല വിദ്യാഭ്യാസ ഒാഫിസർ നിയമനത്തിൽ പി.എസ്.സി സംവരണം നടപ്പാക്കുകയും അതു പ്രകാരം സർക്കാർ നിയമനം നൽകുകയും ചെയ്തു.

49/2006 കാറ്റഗറി നമ്പറായി ഒാപൺ ​േക്വാട്ടയിലേക്കും ഡിപ്പാർട്ട്മ​​െൻറൽ ​േക്വാട്ടയിലേക്കും പി.എസ്.സി അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെയും ഇൻറർവ്യൂവി​​െൻറയും അടിസ്ഥാനത്തിൽ 24-7-2010ൽ റാങ്ക് ലിസ്​റ്റ്​​ പ്രസിദ്ധീകരിച്ചു. ഇൗ ലിസ്​റ്റിൽ രണ്ടു ഭാഗങ്ങളായി ഒാപൺ ​േക്വാട്ടയും ഡിപ്പാർട്ട്മ​​െൻറൽ ​േക്വാട്ടയും പ്രത്യേകമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ, എയ്​ഡഡ് ഹൈസ്കൂളുകളിലെ അധ്യാപകർ, അസിസ്​റ്റൻറ് എജുക്കേഷനൽ ഒാഫിസർമാർ എന്നിവർക്കായാണ് വകുപ്പു തല ​േക്വാട്ട. റാങ്ക് ലിസ്​റ്റിൽ 14 പേരെ ഒാപൺ ​േക്വാട്ടയിൽ ഉൾപ്പെടുത്തി. സപ്ലിമ​​െൻററി ലിസ്​റ്റിൽ ഇൗഴവ, പട്ടികജാതി എന്നിവയിൽനിന്ന് മൂന്നു വീതവും പട്ടികവർഗത്തിൽനിന്ന് ഒന്നും മുസ്​ലിം, ലത്തീൻ കാതോലിക, ഒ.ബി.സി എന്നിവയിൽനിന്ന് നാലു വീതവും വിശ്വകർമയിൽ നിന്ന് അഞ്ചും എസ്.െഎ.യു.സി നാടാർ, മറ്റ് ക്രിസ്​റ്റ്യൻ എന്നീ വിഭാഗങ്ങളിൽനിന്ന് ഒന്നു വീതവും ധീവരയിൽനിന്നും രണ്ടും പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ ലിസ്​റ്റിൽനിന്ന് നിയമനവും നടക്കുന്നുണ്ട്. 28-6-16ന് നടന്ന അഡ്വൈസിൽ 11 പേരെ നിയമിച്ചു. അന്നത്തെ കണക്കു പ്രകാരം ഒാപൺ ​േക്വാട്ട ലിസ്​​റ്റിൽനിന്ന് 15 പേരെ നിയമിച്ചു. ഡിപ്പാർട്ട്മ​​െൻറൽ ​േക്വാട്ടയിൽനിന്ന് 11 പേരെ നിയമിച്ചതിൽ ആറ് പേർ മെയിൻ ലിസ്​റ്റിൽ നിന്നും അഞ്ച് പേർ സംവരണ ​േക്വാട്ടയിലുമാണ്.

ഇതേ ലിസ്​​റ്റിൽ കോടതി ഇടപെടലിനെ തുടർന്ന് 2015 മേയ് 11 പി.എസ്.സി പുറത്തിറക്കിയ ചുരുക്കപ്പട്ടികയിലും(ഷോർട്ട് ലിസ്​​റ്റ്​) ഡിപ്പാർട്ട്മ​​െൻറൽ ​േക്വാട്ടയിലും മെയിൻ ലിസ്​​റ്റും സപ്ലിമ​​െൻററി ലിസ്​​റ്റും ഇറക്കിയിട്ടുണ്ട്. ഒാപൺ ​േക്വാട്ടക്കും ഇപ്രകാരമുണ്ട്. ഡി.ഇ.ഒ തസ്​തികയിലേക്ക്​ എ.ഇ.ഒ-സർക്കാർ-എയ്​ഡഡ്​ ഹൈസ്​കൂൾ അധ്യാപകർ എന്നിവരിൽ നിന്ന്​ നടത്തുന്ന നിയമനത്തിന്​ സംവരണം ബാധകമാണെന്ന്​ വിവരാവകാശ രേഖയിൽ പി.എസ്​.സി തന്നെ വ്യക്​തമാക്കുന്നു. പി.എസ്​.സി തന്നെയാണ്​ ഇതിൽ പരീക്ഷ നടത്തുന്നത്​. എന്നാൽ, ബൈട്രാൻസ്ഫർ എന്ന പേരിൽ കെ.എ.എസിൽ സംവരണം നിഷേധിക്കുന്നത് വിചിത്രവും വൈരുധ്യവുമായ നിലപാടാണ്. കെ.എ.എസിലെ ബൈട്രാൻസ്ഫർ രീതി ബൈട്രാൻസ്ഫർ എന്ന ശീർഷകം നൽകിയാണ് കെ.എ.എസിലെ രണ്ട് മൂന്ന് ധാരകളിൽ സംവരണം നിഷേധിക്കുന്നത്. കേരള സ്​റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾ പ്രകാരം സീനിയോരിറ്റി, കോൺഫിഡൻഷ്യൽ റിപ്പോർട്ട് എന്നിവയുെട അടിസ്ഥാനത്തിൽ അതത് വകുപ്പുകളിലെ താഴ്ന്ന തസ്തികകളിൽ നിന്നും ഉയർന്ന തസ്തികകളിലേക്ക് ഒരു സെലക്ട് ലിസ്​​റ്റ്​ പ്രകാരം നടത്തുന്ന നിയമനങ്ങളാണിത്​. എന്നാൽ, കെ.എ.എസിൽ രണ്ടും മൂന്നും ധാരകളിൽ നേരിട്ട് നിയമനത്തി​​െൻറ നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. ബൈട്രാൻസ്ഫർ നടപടിക്രമമല്ല. ഇത് ഉദ്യോഗസ്ഥരിൽ നിന്നുള്ള തെരഞ്ഞെടുപ്പായി പരിമിതപ്പെടുത്തി എന്നേയുള്ളൂ. കെ.എ.എസി ​​െൻറ കാര്യത്തിൽ ഗുരുതര പിഴവും സംവരണ നിഷേധവുമാണ് ഉണ്ടായത്.

മാത്രമല്ല, കെ.എ.എസ് സർക്കാർ സർവിസിലെ പുതിയ കേഡറാണ്. നിലവിലെ സംവിധാനമല്ല. പുതിയ തസ്തികകളിൽ അതുകൊണ്ടുതന്നെ സംവരണവും നടപ്പാക്കണം. നിലവിൽ ഇൗ തസ്തികകളിൽ ഏറെയും പ്രമോഷൻ വഴി നികത്തുന്നതാണ്. അതി​​െൻറ എൻട്രി കേഡറിൽ സംവരണം പാലിച്ചാണ് പി.എസ്.സി നിയമനം നടത്തുന്നത്. അതുകൊണ്ടുതന്നെ പ്രമോഷൻ തസ്തികകളിലും ആനുപാതികമായി പട്ടിക വിഭാഗ-പിന്നാക്കക്കാർ സ്വാഭാവികമായും വരും. ബൈട്രാൻസ്ഫർ നിയമനങ്ങളിൽ സംവരണം ബാധകമാകില്ലെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്.

കെ.എ.എസിലെ മൂന്നിൽ രണ്ട്​ ധാരകൾ ബൈട്രാൻസ്ഫറാക്കിയതും ചട്ടവിരുദ്ധമാണ്. മൂന്നിൽ ഒന്നു മാത്രമേ നേരിട്ടു നിയമന പരിധിയിൽ വരുന്നുള്ളൂ.സാധാരണ ഒരു തസ്തികയിലേക്കും മൂന്നിൽ രണ്ട് തസ്തികകളും (67 ശതമാനത്തോളം) ബൈട്രാൻസ്ഫറാക്കി മാറ്റാറില്ല. ഇത്രയും തസ്തികകൾ ബൈട്രാൻസ്ഫറാക്കിയശേഷം അതിന് സംവരണം ബാധകമല്ലെന്ന സർക്കാർ നിലപാട് ദുരുദ്ദേശ്യപരമാണ്. കെ.എ.എസിൽ എല്ലാം മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്കും നിലവിൽ സ്ഥാനക്കയറ്റത്തിലൂടെ എത്തിപ്പെടാൻ കഴിയുന്നിടത്ത് മത്സര പരീക്ഷകളിലൂടെ കഴിഞ്ഞെന്നു വരില്ല. പട്ടിക വിഭാഗ-പിന്നാക്ക വിഭാഗം രണ്ട്,മൂന്ന് ധാരകളിലെ ലിസ്​​റ്റിൽ വന്നില്ലെങ്കിൽ അവരുടെ പ്രാതിനിധ്യം ഉണ്ടാകില്ല. ഫലത്തിൽ സവർണ സർവിസായി കെ.എ.എസ് മാറുമെന്നാണ്​ പരാതി. ഇൗ വിഭാഗങ്ങൾക്ക് നേരത്തേ സ്വാഭാവികമായി കിട്ടിയിരുന്ന പ്രമോഷൻ ഇല്ലാതാവുകയും ചെയ്യും.

സ്പെഷൽ റൂൾസ് ഇറക്കിയത് സബ്ജക്ട് കമ്മിറ്റി അംഗീകാരമില്ലാതെ
സംവരണം നിഷേധിച്ച് വിവാദത്തിലായ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസി​​െൻറ സ്പെഷൽ റൂൾസ് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരമില്ലാതെയായിരുന്നു. പുതിയ കേഡർ എന്ന നിലയിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന വിജ്ഞാപനത്തിന് മുമ്പ് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, സമിതിയുടെ അംഗീകാരം പിന്നീട് നേടിയാൽ മതിയെന്ന നിഗമനത്തിലാണ് ഉത്തരവിറക്കിയത്. ഇത് അസാധാരണ നടപടിയായിരുന്നു. സാധാരണ നിലവിലെ സ്പെഷൽ റൂളിൽ നേരിയ മാറ്റം വരുത്തുന്നതുപോലും സബ്ജക്ട് കമ്മിറ്റി അംഗീകാരത്തിനു ശേഷമാണ്. ഇതിനായി പല സ്പെഷൽ റൂളുകളും മാസങ്ങളോവർഷങ്ങളോ വൈകാറുമുണ്ട്. കെ.എ.എസ് ആകെട്ട പുതിയ കേഡറാണ്. സംസ്ഥാന സർവിസിലെ ഏറ്റവും സുപ്രധാന തസ്തികകളായി മാറുന്നുവെന്ന പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, സബ്ജക്ട് കമ്മിറ്റി പരിശോധന അനിവാര്യമായിരുന്നു. സംവരണ വിഷയമടക്കം എം.എൽ.എമാരുടെ പരിശോധനക്ക് വിധേയമാകുമായിരുന്നു. നിർബന്ധിത സാഹചര്യത്തിൽ മാ​ത്രമേ മുമ്പ് സബ്ജക്ട് കമ്മിറ്റി കാണാതെ സ്പെഷൽ റൂൾ അംഗീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുള്ളൂ.

ചർച്ചയില്ല, പഠനമില്ല
കെ.എ.എസിലെ സംവരണ വിഷയത്തിൽ മതിയായ ചർച്ച നടത്താതെയാണ് സർക്കാർ തീരുമാനം. സംവരണം നിഷേധിച്ചതി​​െൻറ പ്രത്യാഘാതം സർക്കാർ പഠിച്ചിട്ടില്ല. സി.പി.എമ്മി​​െൻറ വർഗ ബഹുജന സംഘടനയായ പട്ടിക ജാതി ക്ഷേമസമിതിയാണ് കെ.എ.എസിലെ സംവരണ നിഷേധത്തിനെതിരെ ആദ്യമായി രംഗത്തു വന്നത്. രണ്ട്, മൂന്ന് സ്ട്രീമുകളിൽ കൂടി സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻറ് കെ. സോമപ്രസാദ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിരവിധ പട്ടിക വിഭാഗ സംഘടനകൾ പിന്നാലേ രംഗത്തു വന്നു. ഏറെ വൈകി ചില പിന്നാക്ക സംഘടനകളും ഒടുവിലായി എസ്.എൻ.ഡി.പി യോഗവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ പി.കെ.എസി​​െൻറ നിവേദനം മാത്രമാണ് കാര്യമായി പരിഗണിച്ചത്. അതിൽ നിയമോപദേശം തേടിയിരുന്നു. പിന്നീട് തള്ളുകയും ചെയ്തു. പി.കെ.എസ്.വീണ്ടും സർക്കാറിനെ സമീപിച്ചുവെങ്കിലും പ്രാതിനിധ്യ കുറവുെണ്ടങ്കിൽ സ്പെഷൽ റിക്രൂട്ട്മ​​െൻറ് നടത്താം എന്ന നിലപാട് സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. സമാന നിലപാടാണ് ബുധനാഴ്ച നിയമസഭയിലും പ്രകടിപ്പിച്ചത്. സ്​പെഷൽ റിക്രൂട്ട്​മ​​െൻറ്​ പട്ടിക വിഭാഗത്തിന്​ മാ​ത്രമാണ്​. പിന്നാക്ക വിഭാഗ കുറവ്​ നികത്താൻ അതിന്​ വ്യവസ്​ഥയില്ല. അവരു​ടെ ​പ്രശ്​നം പരിഹരിക്കുമെന്ന്​ പോലും മുഖ്യമന്ത്രി പറയുന്നില്ല. പട്ടിക വിഭാഗത്തിന്​ സ്​പെഷൽ റിക്രൂട്ട്​മ​​െൻറ്​ വർഷങ്ങൾക്കു ശേഷം നടന്നാൽ പോലും അവർ ആദ്യം നിയമനം നേടുന്നവരുടെ പിന്നിലേ സീനിയോറിറ്റിയിൽ വരുകയുള്ളൂ. ​െഎ.എ.എസിലേക്ക്​ പരിഗണിക്കപ്പെടാനുള്ള സാധ്യതയും കുറയും.

(നാളെ: ആരുപറഞ്ഞി​െട്ടന്താ, സർക്കാറിനു കേൾക്കേണ്ട )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationarticlekasmalayalam news
News Summary - Reservation In KAS - Article
Next Story