സംവരണത്തിന്‍റെ നാനാർഥങ്ങൾ

ഒരുകാലത്ത് താഴ്ന്ന ജാതിക്കാരെ ജാതി പറഞ്ഞാണ് സർക്കാർ സർവിസിൽനിന്ന്​ മാറ്റിനിർത്തിയിരുന്നത്. ഇതുകാരണം അത്തരം വിഭാഗങ്ങൾ  സാമൂഹികമായും വിദ്യാഭ്യാസപരമായും കൂടുതൽ പിന്നിലായി. ഈ വിഭാഗങ്ങളെ സാമൂഹിക ജീവിതത്തി​​​​െൻറ മുഖ്യധാരയിൽ എത്തിക്കുന്നതിനായാണ് ഇന്ത്യൻ ഭരണഘടനയിൽ സംവരണം വ്യവസ്​ഥ ചെയ്തിട്ടുള്ളത്. സാമൂഹിക നീതി ലഭ്യമാക്കുന്നതിനായി പട്ടികജാതി/വർഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ വ്യത്യസ്​ത പ്രദേശങ്ങളിലായി ഏർപ്പെടുത്തിയ സംവരണമാണ് കേരളത്തിലെ ഉദ്യോഗനിയമനങ്ങളിൽ ഇപ്പോഴും തുടർന്നുവരുന്നത്.

ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ജാ​തി​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള നി​യ​മ​നി​ർ​മാ​ണം സു​പ്രീം​കോ​ട​തി​യും ഹൈ​കോ​ട​ത​യും റ​ദ്ദു​ചെ​യ്ത അ​ന​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. ഈ  ​കോ​ട​തി വി​ധി​ക​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യും ശാ​സ്​​ത്രീ​യ​മാ​യ പ​ഠ​ന​മോ ച​ർ​ച്ച​യോ കൂ​ടാ​തെ​യു​മാ​ണ് ഇ​പ്പോ​ൾ ബി.​ജെ.​പി ഗ​വ​ൺ​മെ​ൻ​റ്​ മു​ന്നോ​ക്കാ​ർ​ക്കാ​യി സ​ർ​ക്കാ​ർ സ​ർ​വി​സി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലും 10ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. ജ​ന​സം​ഖ്യ​യു​ടെ 20ശ​ത​മാ​നം മാ​ത്രം​വ​രു​ന്ന മു​ന്നാ​ക്ക ജാ​തി​വി​ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ 80ശ​ത​മാ​ന​ത്തി​ല​ധി​കം സ്​​ഥാ​ന​ങ്ങ​ൾ കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്ന കൊ​ടി​യ അ​സ​ന്തു​ലി​താ​വ​സ്​​ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തിെ​ൻ​റ ദു​ര​ന്ത​ഫ​ലം കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​വാ​നേ ഈ ​നീ​ക്കം ഉ​പ​ക​രി​ക്കൂ.

കേരളത്തിലെ ഉദ്യോഗ സംവരണത്തി​​​​െൻറ ചരിത്രപശ്ചാത്തലം
ഇന്ത്യയിൽ സംവരണവ്യവസ്​ഥ ഒരു നയമായി രൂപംകൊണ്ടത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഉദ്യോഗസ്​ഥരംഗത്ത് സാമുദായിക സന്തുലിതാവസ്​ഥ നിലനിർത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ ഭരണപരിഷ്കാരം ബ്രാഹ്മണാധിപത്യത്തിൽ നിലനിന്ന നിന്ദ്യമായ ജാതിവ്യവസ്​ഥയെ തകർക്കുന്ന പ്രക്രിയക്ക്​ തുടക്കംകുറിച്ചു. ഇതി​​​​െൻറ ഫലമായി ഇന്ത്യയിലുടനീളം, പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ, ബ്രാഹ്മണവിരുദ്ധ പ്രസ്​ഥാനങ്ങൾ ഉയർന്നുവന്നു. രാജ്യഭരണത്തിൽ ജനസംഖ്യാനുപാതികമായ പങ്ക് പിടിച്ചുപറ്റുക എന്ന പൊതുലക്ഷ്യം ഇവർക്കെല്ലാം ഉണ്ടായിരുന്നു. ഈ പ്രസ്​ഥാനങ്ങളുടെ സമയോചിതവും ദീർഘവീക്ഷണത്തോടെയുമുള്ള ഇടപെടലുകൾ മൂലം മൈസൂർ, മദ്രാസ്​, തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ യഥാക്രമം 1921, 1936, 1937 കാലഘട്ടങ്ങളിൽ സംവരണം നടപ്പാക്കി.

1926ൽ ​​കൊ​​ച്ചി ​െല​​ജി​​സ്ലേ​​റ്റി​​വ് കൗ​​ൺ​​സി​​ലി​​ൽ കെ.​​ടി. മാ​​ത്യു അ​​വ​​ത​​രി​​പ്പി​​ച്ച ഒ​​രു പ്ര​​മേ​​യ​​ത്തി െ​​ൻ​​റ അ​​ടി​​സ​​ഥാ​​ന​​ത്തി​​ൽ സം​​വ​​ര​​ണം സം​​ബ​​ന്ധി​​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നു. കൊ​ച്ചി ദി​വാ​നാ​യി​രു​ന്ന ഹെ​ർ​ബ​ർ​ട്ട് 1931ലെ ​കാ​നേ​ഷു​മാ​രി​യ​നു​സ​രി​ച്ച് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി എ​ല്ലാ ജാ​തി​മ​ത​സ്​​ഥ​ർ​ക്കും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഒ​രു പ​ദ്ധ​തി കൊ​ച്ചി മ​ഹാ​രാ​ജാ​വി​ന് സ​മ​ർ​പ്പി​ച്ചു. അ​ന്ന് ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്ന സ​ഹേ​ാദ​ര​ൻ അ​യ്യ​പ്പ​ൻ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പൊ​ലീ​സി​ലേ​ക്ക് നാ​യ​ർ സ​മു​ദാ​യ​ക്കാ​രെ​യും ​ൈക്ര​സ്​​ത​വ​രെ​യും നി​യ​മി​ക്കാ​ൻ പാ​ടി​ല്ല എ​ന്നൊ​രു പ്ര​മേ​യം 1931 മാ​ർ​ച്ച് 31ന് ​അ​വ​ത​രി​പ്പി​ച്ചു.
മലബാറിലെ സംവരണം

പഴയ മദ്രാസ്​ പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിൽ ആദ്യമായി പിന്നാക്ക സംവരണം നടപ്പാക്കിയത് 1921ലാണ്. ഡോ. ടി എം. നായരാണ് സർക്കാർ സർവിസിലെ ബ്രാഹ്മണ മേധാവിത്വത്തിന് എതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയത്. മദിരാശി സർക്കാർ അബ്രാഹ്മണർക്ക് സർക്കാർ സർവിസിൽ മതിയായ പ്രാതിനിധ്യം ലഭ്യമാക്കുന്നതിന് 1924 ഡിസംബർ 12 ന് സംസ്​ഥാനത്തെ എല്ലാ സമുദായങ്ങളെയും അഞ്ച് വിഭാഗങ്ങളായി തരംതിരിച്ച് ഓരോ വിഭാഗത്തിനും സർക്കാർ ജോലിക്കായി പ്രത്യേക വിഹിതം നിശ്ചയിച്ച്  സംവരണം നടപ്പാക്കി. 

1935ൽ ഗവൺമ​​​​െൻറ്​ ഓഫ് ഇന്ത്യ ആക്ട് നിലവിൽവന്നതോടെ അതി​​​​െൻറ 295, 298 എന്നീ വകുപ്പുകൾ മുഖേന രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്ന സാമുദായിക സംവരണത്തിന് നിയമപരിരക്ഷ ലഭിച്ചു. ഈ ആക്ടി​​​​െൻറ പട്ടികയിൽ ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയ ജാതികൾക്കാണ് പിൽക്കാലത്ത് പട്ടികജാതിക്കാർ എന്ന പേരുലഭിച്ചത്. 

1930കളിൽ ഈഴവർ, ൈക്രസ്​തവർ, മുസ്​ലിംകൾ എന്നീ വിഭാഗങ്ങൾ സംയുക്​ത രാഷ്​​ട്രീയ കോൺഗ്രസി​​​​​െൻറ​ നേതൃത്വത്തിൽ തിരുവിതാംകൂറിലെ നിയമനിർമാണസഭയിലും സർക്കാർ സർവിസിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനായി നടത്തിയ ചരിത്രപ്രസിദ്ധമായ സമരമാണ് നിവർത്തനപ്രക്ഷോഭം.  സി. കേശവ​​​​​െൻറ കോഴഞ്ചേരി പ്രസംഗവും തുടർന്നു നടന്ന അറസ്​റ്റും ജയിൽവാസവും ഈഴവരുടെ മതപരിവർത്തനശ്രമങ്ങളും പ്രക്ഷോഭത്തെ വിജയത്തിലേക്ക് നയിച്ച സംഭവ പരമ്പരകളാണ്. തിരുവിതാംകൂർ നിയമനിർമാണ സഭയിലും സർക്കാർ സർവിസിലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത സമുദായങ്ങൾക്ക് നിശ്ചിത ശതമാനം സംവരണം, പബ്ലിക് സർവിസ്​ കമീഷ​​​​​​െൻറ രൂപവത്​കരണം, ക്ഷേത്ര പ്രവേശന വിളംമ്പരം, നായർ ബ്രിഗേഡിയ​​​​​െൻറ പുനഃസംഘടന തുടങ്ങിയവ നിവർത്തന പ്രക്ഷോഭത്തി​​​​െൻറ ഉടനടി  ഉണ്ടായ നേട്ടങ്ങളിൽ ചിലതാണ്. സി. കേശവൻ, എൻ.വി. ജോസഫ്, ടി.എം.വർഗീസ്​, വി.കെ. വേലായുധൻ, പി.കെ. കുഞ്ഞ് തുടങ്ങിയവർ നിവർത്തന പ്രക്ഷോഭത്തി​​​​െൻറ മുൻനിര നേതാക്കന്മാരായിരുന്നു.

മണ്ഡൽ കമീഷനും ഇന്ദ്ര സാഹ്​നി വിധിയും  
1979ൽ പ്രധാനമന്ത്രി ​െമാറാർജി ദേശായിയാണ് ജസ്​റ്റിസ്​ മണ്ഡൽ ചെയർമാനായുള്ള കമീഷനെ പിന്നാക്ക സമുദായത്തി​​​​െൻറ ഉദ്യോഗപ്രാതിനിധ്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയമിച്ചത്. അതനുസരിച്ച് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 52 ശതമാനംവരുന്ന പിന്നാക്ക സമുദായങ്ങൾക്ക് കേന്ദ്രസർവിസിൽ 27ശതമാനം സംവരണം നൽകുന്നതിനാണ് മണ്ഡൽ ശിപാർശ നൽകിയത്. എന്നാൽ, ഇതിന്മേൽ ആ ഗവൺമെേൻറാ പിന്നീട് വന്ന ഗവൺമെ​േൻറാ ഒരു നടപടിയും സ്വീകരിച്ചില്ല. 1990ൽ അധികാരത്തിൽവന്ന പ്രധാനമന്ത്രി വി.പി.സിങ്​ പിന്നാക്കക്കാർക്ക് ഉദ്യോഗ നിയമനങ്ങളിൽ 27ശതമാനം സംവരണം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചു. 1992 ൽ പിന്നാക്കക്കാർക്കുള്ള 27ശതമാനം സംവരണത്തോടൊപ്പം മുന്നാക്കക്കാർക്കായി 10ശതമാനം സംവരണം കൂടി ഉൾപ്പെടുത്തി പി.വി. നരസിംഹറാവു സർക്കാർ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇന്ദ്ര സാഹ്​നി കേസിൽ പിന്നാക്കക്കാർക്കുള്ള 27ശതമാനം സംവരണം സാധുവെന്ന് കോടതി വിധിച്ചു. മുന്നാക്കക്കാർക്കുള്ള 10ശതമാനം കോടതി റദ്ദുചെയ്തു. അതോടൊപ്പം മൊത്തം സംവരണം 50 ശതമാനം കവിയരുതെന്നും കോടതി വിധിച്ചു. 

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി സ​വ​ർ​ണ സ​മു​ദാ​യ​ത്തിെ​ൻ​റ കു​ത്ത​ക​യാ​ണ്. ഈ ​കു​ത്ത​ക അ​വ​സാ​നി​പ്പി​ക്കാ​നും പ്രാ​തി​നി​ധ്യം ല​ഭി​ക്കാ​ത്ത ഭൂ​രി​പ​ക്ഷം​വ​രു​ന്ന പി​ന്നാ​ക്ക പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നോ കാ​ലാ​കാ​ല​ങ്ങ​ളാ​യി ഭ​ര​ണ​ത്തി​ൽ എ​ത്തി​യ ഇ​ട​തു-​വ​ല​ത് സ​ർ​ക്കാ​റു​ക​ൾ താ​ൽ​പ​ര്യം കാ​ണി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത കാ​ല​ത്താ​യി ഇ​ട​തു​പ​ക്ഷ ഗ​വ​ൺ​മെ​ൻ​റ്​ ദേ​വ​സ്വം ബോ​ർ​ഡി​ൽ പി​ന്നാ​ക്ക പ​ട്ടി​ക​ജാ​തി/ വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന നി​യ​മ നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ആ ​നി​യ​മ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും യു​ക്​​തി​ക്കും സാ​മാ​ന്യ നീ​തി​ക്കും നി​ര​ക്കാ​ത്ത​തു​മാ​യ സാ​മ്പ​ത്തി​ക സം​വ​ര​ണം മു​ന്നോ​ട്ടു​വെ​ച്ചു. ഇ​പ്പോ​ൾ​ത​ന്നെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ 90ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​വും ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തിെ​ൻ​റ കു​ത്ത​ക​യാ​ണ്. 90ശ​ത​മാ​നം കൈ​യ​ട​ക്കി​വെ​ച്ചി​രി​ക്കു​ന്ന വി​ഭാ​ഗ​ത്തി​നു​ത​ന്നെ വീ​ണ്ടു​മൊ​രു 10ശ​ത​മാ​നം​കൂ​ടി ന​ൽ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ സാ​മൂ​ഹി​ക നീ​തി ന​ട​പ്പാ​ക്കി വി​പ്ല​വം സൃ​ഷ്​​ടി​ക്കു​ന്ന വി​ചി​ത്ര​മാ​യ വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം ഇ​ട​തു ഗ​വ​ൺ​മെ​ൻ​റിെ​ൻറ സം​ഭാ​വ​ന​യാ​ണ്.

(കേരള കൗൺസിൽ ഫോർ സോഷ്യൽ സയൻസ്​ റിസർച്  ചെയർമാനാണ്​ ലേഖകൻ)

Loading...
COMMENTS