Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅയോധ്യ റിയൽ...

അയോധ്യ റിയൽ എസ്റ്റേറ്റ്​ കച്ചവടത്തിലെ റിയാലിറ്റികൾ

text_fields
bookmark_border
ram temple construction
cancel
camera_alt

രാമക്ഷേത്ര നിർമാണത്തി​െൻറ ഭാഗമായി നടന്ന കൂർമ ശിലാപൂജ ചടങ്ങിൽ നിന്ന്

അയോധ്യയിൽ നിർമാണമൊരുങ്ങുന്ന പടുകൂറ്റൻ രാമക്ഷേത്രത്തിനുവേണ്ടി ഭൂമി വാങ്ങിയതിനു പിന്നിലെ ഇടപാടുകൾ വലിയ വാർത്തയും ചർച്ചയുമായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികൾ വാർത്തസമ്മേളനം നടത്തി ​തെളിവു സഹിതം ആരോപണങ്ങൾ നിരത്തി. ആരോപണം ഉന്നയിക്കാൻ പറ്റുന്ന അവസരങ്ങൾ സ്വാഭാവികമായും പ്രതിപക്ഷങ്ങൾ ഒഴിവാക്കാറില്ല. എന്നാൽ, ഒരു ക്രമക്കേടിനെക്കുറിച്ച്​ ആരോപണമുയരു​േമ്പാൾ സംഗതികൾ വ്യക്തമാക്കി മറുപടി പറയുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിനു​ പകരം ക്രമക്കേടുകളേയും അതിലുൾപ്പെട്ട കക്ഷികളെയും ന്യായീകരിക്കാൻ ഭരണപക്ഷം ശ്രമിക്കു​േമ്പാൾ അതിൽ പന്തികേടു​ണ്ടെന്ന്​ വ്യക്തമാവും.

അയോധ്യ ഭൂമികുംഭകോണത്തിലും അതു തന്നെയാണ്​ സംഭവിച്ചത്​. കച്ചവടത്തിൽ ക്രമക്കേടും അസ്വാഭാവികതയും ഉണ്ട്​ എന്നേ ആദ്യം ചൂണ്ടിക്കാട്ടപ്പെട്ടുള്ളൂ, ബി.ജെ.പിക്ക്​ അതിൽ പങ്കുണ്ടെന്ന്​ ആര​ും പറഞ്ഞിരുന്നില്ല. ഏതാനും സ്വകാര്യ വ്യക്തികളും രാമക്ഷേത്ര നിർമാണ മേൽനോട്ടത്തിന്​ കേന്ദ്രസർക്കാർ രൂപം നൽകിയ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്​റ്റും തമ്മിലായിരുന്നു കച്ചവടങ്ങൾ. നിർദിഷ്​ട ക്ഷേത്രത്തി​െൻറ മുഖ്യ സമുച്ചയത്തിൽനിന്ന്​ രണ്ടര കിലോമീറ്റർ അകലെയുള്ള പന്തീരായിരം ചതുരശ്രയടി ഭൂമിയാണ്​ ട്രസ്​റ്റ്​ വാങ്ങിയത്​. അമ്പലം പണിക്കായി ഏറ്റെടുത്ത ഭൂമി​യിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനാണ്​ അവർക്കീ സ്​ഥലം.

ഭൂമി വിൽക്കുന്നതും വാങ്ങുന്നതുമൊക്കെ നമ്മുടെ നാട്ടിൽ സർവ സാധാരണം തന്നെയാണല്ലോ, അതിൽ ആർക്കും തർക്കമോ അത്ഭുതമോ ഇല്ല. പക്ഷേ, ഒരു വ്യക്തിയിൽനിന്ന്​ മറ്റൊരാൾ രണ്ടു കോടി നൽകി വാങ്ങിയ ഭൂമി പത്തു മിനിറ്റ്​ കഴിയു​േമ്പാഴേക്ക്​ 18.5 കോടി രൂപക്ക്​ ​ക്ഷേത്ര ട്രസ്​റ്റ്​ ഏറ്റെടുത്തത്​ അറിയു​േമ്പാൾ അതിൽ അമ്പരക്കാതിരിക്കാനും തരമില്ല. എങ്ങനെയാണ്​ ക്ഷണവേഗത്തിൽ ഭൂമിയുടെ വില ഇത്രയധികം കുതിച്ചു കയറുന്നത്​? ഈ ഭൂമിയുടെ തൊട്ടപ്പുറത്ത്​ ഏതാണ്ട്​ ഇതേ വലിപ്പത്തിലെ ഒരു സ്​ഥലം അതേ ദിവസം തന്നെ എട്ടു കോടി രൂപക്ക്​ ട്രസ്​റ്റ്​ വാങ്ങിയിട്ടുണ്ട്​. രണ്ട്​ ഭൂമിയുടെയും ആദ്യ ഉടമസ്​ഥൻ ഒരാൾതന്നെയായിരുന്നു എന്നതാണ്​ ശ്രദ്ധേയമായ കാര്യം. ഒന്ന്​ ഇടനിലക്കാരൻ മുഖേനെയാണ്​ ക്ഷേത്ര ട്രസ്​റ്റ്​ വാങ്ങിയത്​. അടുത്തത്​ നേരിട്ടും. ഇത്ര വലിയ തുകയുടെ വ്യത്യാസം കണ്ടാൽതന്നെ ആർക്കും മനസ്സിലാവും ഇടയിൽ വൻതോതിലെ ക്രമക്കേട്​ നടന്നിരിക്കുന്ന കാര്യം. ​ശ്രീരാമ ഭഗവാ​െൻറ പേരിൽ പിരിച്ചെടുത്ത പണമാണ്​ ഇങ്ങനെ അന്യായമായി നൽകിയിരിക്കുന്നത്​ എന്നതാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം.

സമാജ്​വാദി പാർട്ടിയിലെ മുൻമന്ത്രി പവൻ പാണ്ഡേയും ആംആദ്​മി പാർട്ടി എം.പി സഞ്​ജയ്​ സിങ്ങുമാണ്​ ഭൂമി ഇടപാടി​െൻറ രേഖകൾ സഹിതം ഈ വിഷയം ആദ്യം പൊതുശ്രദ്ധയി​െലത്തിച്ചത്​. ആരോപണം തെറ്റാണെങ്കിൽ അത്​ തെളിയിക്കുന്നതിന്​ പകരം സംഘ്​പരിവാർ മറ്റൊരു കാർഡാണ്​ ഇറക്കിക്കളിച്ചത്​. ഞങ്ങൾക്ക്​ നേരെ ഗാന്ധി വധവും ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ആരോപണങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നുമൊക്കെയാണ്​ വിശ്വഹിന്ദു പരിഷദി​െൻറ ഉന്നത നേതാവു​ കൂടിയായ ട്രസ്​റ്റ്​ സെക്രട്ടറി ചമ്പത്​ റായ്​ പറഞ്ഞത്​. പിന്നീട്​ ഇറക്കിയ വാർത്താ കുറിപ്പിൽ റായ്​ വിശദീകരിച്ചത്​ നിലവിലെ ക​​േമ്പാള വിലയേക്കാൾ കൂടുതൽ നൽകിയിട്ടില്ലെന്നും വിപണി വിലയേക്കാൾ എത്രയോ കുറഞ്ഞ തുകയാണ്​ ചെലവഴിച്ചത്​ എന്നുമാണ്​. 2011ൽ ഉണ്ടാക്കിയ കരാർ പ്രകാരമാണ്​ രണ്ട്​ കോടി രൂപ ഭൂമിക്ക്​ വില നിശ്ചയിച്ചത്​ എന്ന്​ ബി.ജെ.പി നേതൃത്വം ന്യായീകരിക്കുന്നു. എന്നാൽ, ഇങ്ങനെ ഒരു കരാർ ഉണ്ടാക്കിയ കാര്യം എന്തുകൊണ്ട്​ വിൽപന കരാറിൽ രേഖപ്പെടുത്തിയില്ല​​?

രണ്ട്​ കരാറിലും ഒരേ ആളുകളാണ്​ സാക്ഷികൾ എന്നതും കാണാതെ പോകരുത്. ഒന്ന്​ അയോധ്യയിലെ മേയറും ബി.ജെ.പി നേതാവുമായ ഋഷികേശ്​ ഉപാധ്യായ, രണ്ട്​ രാമക്ഷേത്ര ട്രസ്​റ്റ്​ അംഗം അനിൽ മിശ്ര. അതെങ്ങനെ സംഭവിച്ചു? ഇതിനൊക്കെ ഉത്തരം നൽകുന്നതിന്​ പകരം രാമക്ഷേത്രത്തിന്​ എതിരുനിന്നവരാണ്​ ഭൂമി ഇടപാടിൽ ആരോപണം ഉന്നയിക്കുന്നവർ എന്ന തിയറി മുന്നോട്ടുവെക്കാനാണ്​ അവരുടെ ശ്രമം. 2019 നവംബറിൽ രാമക്ഷേത്രത്തിന്​ അനുകൂലമായി വിധിവന്നതോടെ ഭൂമിക്ക്​ വില കുതിച്ചു കയറിയെന്നും അവർ പറഞ്ഞുവെക്കുന്നു.

വിശുദ്ധരെന്ന്​ ഉദ്​ഘോഷിച്ച്​ സ്വയം ക്ലീൻചി​ട്ടെഴുതിയെടുക്കു​േമ്പാഴും ട്രസ്​റ്റി​െൻറ പല അധികാരികൾക്കുമെതിരെ തെളിവു സഹിതം ആരോപണങ്ങൾ ഉയരുന്നുണ്ട്​. അയോധ്യ മേയറുടെ മരുമകൻ ദീപ്​ നാരായ​െൻറ ഭൂമി കച്ചവടം നോക്കുക. അയോധ്യയിലെ അവ്​ധ്​ ഹവേലിയിൽ ജില്ലാ മജിസ്​ട്രേറ്റ്​ 35.6 ലക്ഷം രൂപ വില നിശ്ചയിച്ച 890 ചതുരശ്ര മീറ്റർ ഭൂമി ഈ വർഷം ​െഫബ്രുവരി 20ന്​ മഹന്ത്​ ദേവേന്ദ്ര പ്രസാദ്​ ആചാര്യയിൽനിന്ന്​ 20 ലക്ഷം രൂപക്ക്​ ഇയാൾ​ വാങ്ങി. ചതുരശ്ര മീറ്ററിന്​ 4000 രൂപയാണ്​ ഇവിടെ മിനിമം വില. ഈ ഭൂമി ദീപ്​ നാരായനിൽനിന്ന്​ ചതുരശ്ര മീറ്ററിന്​ 28,090 രൂപ നൽകി ട്രസ്​റ്റ്​ വാങ്ങി. അന്നുതന്നെ നടന്ന മറ്റൊരു ഇടപാടിൽ 28 ലക്ഷം രൂപ മതിപ്പ്​ വിലയുള്ള 676.86 ചതുരശ്ര മീറ്റർ ഭൂമി ഒരു കോടി രൂപക്കാണ്​ ഇയാളിൽനിന്ന്​ ട്രസ്​റ്റ്​ വാങ്ങിയത്​. രണ്ട്​ ഭൂമി കച്ചവടത്തിലും സാക്ഷികൾ നേരത്തേ പറഞ്ഞ സാക്ഷാൽ മേയറും ട്രസ്​റ്റ്​ അംഗം അനിൽ മിശ്രയും തന്നെയാണ്​. അനിൽ മിശ്ര ഇവിടുത്തെ അറിയപ്പെടുന്ന ഭൂമി ദല്ലാളാണ്​, ഇയാളും മേയറും തമ്മിലെ അടുപ്പവും നാട്ടിലാകെ അറിയപ്പെടുന്നതുമാണ്​.

അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകൾ നടത്തിയവർക്കെതിരെ തക്കതായ നടപടിയെടുക്കേണ്ടതിനു​ പകരം അർഥപൂർണമായ മൗനം അവലംബിച്ച യു.പി സർക്കാർ തിടുക്കം കാട്ടിയത്​ ക്ഷേത്ര ട്രസ്​റ്റ്​ ചമ്പത്​ റായിയുടെ മറ്റൊരു ഭൂമി തട്ടിപ്പ്​ പുറത്തുവിട്ട മുതിർന്ന മാധ്യമ പ്രവർത്തകൻ വിനീത്​ നാരായനെതിരെ കേസ്​ ചുമത്താനാണ്​. അഞ്ച്​ പതിറ്റാണ്ടായി റായിയുമായി ബന്ധമുള്ള ഒരു കുടുംബത്തിൽനിന്ന്​ ലഭിച്ച രേഖകളുടെ അടിസ്​ഥാനത്തിലാണ്​ റിപ്പോർട്ട്​ പുറത്തുവന്നത്​. ബിജ്​നോറിൽ റായിയും അൽക ​ലഹോട്ടി കുടുംബവും ചേർന്ന്​ നടത്തിയിരുന്ന ഗോശാലയുടെ ഭൂമി തട്ടിയെടുത്തുവെന്നാണ്​ ആക്ഷേപം.

പുറത്തുവന്നിരിക്കുന്ന തെളിവുകൾ ക്ഷേത്ര ട്രസ്​റ്റി​െൻറ മുഖ്യ കൈകാര്യ കർത്താക്കൾ വലിയ ക്രമക്കേട്​ നടത്തിയിരിക്കുന്നു എന്ന സംശയത്തിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​. ക്ഷേത്രത്തി​െൻറ മുഖ്യ പൂജാരി മഹന്ത്​ നൃത്യഗോപാൽദാസ്​ അടക്കമുള്ളവർക്ക്​ ക്ഷേത്രത്തിനു​ വേണ്ടി ഭൂമി വാങ്ങുന്ന ഇടപാടുകളുടെ സുതാര്യതയെക്കുറിച്ച്​ വ്യക്തതയില്ല. അദ്ദേഹത്തിന്​ പുറമെ ഹനുമാൻ ഗഢിയുടെ മഹന്ത്​ ധരം ദാസ്​, രാമജന്മഭൂമി പുരോഹിതൻ സത്യേന്ദ്രദാസ്​ എന്നിവരെല്ലാം ഈ ഇടപാടുകളെക്കുറിച്ച്​ നിഷ്​പക്ഷ അന്വേഷണം നടത്തുന്നതിനെ അനുകൂലിക്കുന്നവരാണ്​.

എ​ന്താ​യാ​ലും ഈ ​പ്ര​ശ്​​ന​ങ്ങ​ൾ രാ​മ​ക്ഷേ​ത്ര ട്ര​സ്​​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ മാ​ത്ര​മ​ല്ല, സം​ഘ്​​പ​രി​വാ​റി​െ​ൻ​റ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കു​വ​രെ ത​ല​വേ​ദ​ന​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. രാ​മ​ക്ഷേ​ത്ര​ത്തി​െ​ൻ​റ പേ​രി​ൽ വോ​ട്ടു​ക​ൾ കൊ​യ്​​ത്​ തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ക്കാ​മെ​ന്ന്​ ബി.​​​ജെ.​പി ക​ണ​ക്കു​കൂ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ​ല്ലോ ശ്രീ​രാ​മ​െ​ൻ​റ പേ​രി​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ പി​രി​ച്ചെ​ടു​ത്ത പ​ണം കും​ഭ​കോ​ണ​ങ്ങ​ളി​ലേ​ക്ക്​ വ​ഴി​മാ​റി ഒ​ഴു​കി​യെ​ന്ന ആ​രോ​പ​ണം ക​ത്തി​ക്ക​യ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram Janmabhoomiram temple constructionAyodhya Real EstateRam Temple Ayodhya
News Summary - Realities in Ayodhya Real Estate Business
Next Story