Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമ​ഴ​ക്കാ​ലം​...

മ​ഴ​ക്കാ​ലം​ തു​ട​ങ്ങി, രോ​ഗ​ങ്ങ​ളും

text_fields
bookmark_border
fever-23
cancel


മലേറിയ

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന സാംക്രമികരോഗമാണ് മലേറിയ അഥവാ മലമ്പനി. പെൺ അന ോഫിലസ്​കൊതുകുകളാണ്​ രോഗം പരത്തുന്നത്.
ഇടവിട്ട പനിയോടൊപ്പം വിറയൽ, സന്ധിവേദന, ഛർദി, തലവേദന എന്നിവയാണ് പ ്രധാന ലക്ഷണങ്ങൾ. ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ പനി വരികയും പോവുകയും ചെയ്യുന്നതോടൊപ്പം വിറയൽ, വിയർപ്പ ് എന്നിവയും ഉണ്ടാവുന്നു.
വയറിളക്കം, ചുമ, തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം എന്നിവയുംകാണപ്പെടുന്നു.
●ചി കിത്സ: രോഗലക്ഷണങ്ങൾ പ്രകടമായാൽ ഒട്ടും താമസിക്കാതെ ഡോക്ടറെ സമീപിക്കുക. രോഗം വരാതെ സൂക്ഷിക്കാൻ മുൻകരുതലുകൾ എടുക്കുക.
മുൻകരുതലുകൾ: കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്​ കൊതുകുകൾ മുട്ടയിടുന്നത്. താമസസ്​ഥലത്തും പരിസര ത്തുംവെള്ളംകെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. രോഗം ഒരു പരിധിവരെ തടയാൻ ഇത് സഹായിക്കും.

ഡെങ ്കിപ്പനി

ഈഡിസ്​ ഈജിപ്റ്റി, അൽബോപിക്ടസ്​ എന്നീ വിഭാഗങ്ങളിൽപെട്ട പെൺകൊതുകുകളാണ്​ ഡെങ്കി വൈറസ് ​മുഖേ ന ഡെങ്കിപ്പനി പരത്തുന്നത്. പകൽസമയങ്ങളിൽ മാത്രമാണ് ഈ കൊതുകുകൾ കടിക്കുന്നത്.

ലക്ഷണങ്ങൾ: മൂന്നു മുതൽ അഞ്ച് ദ ിവസം വരെ നീണ്ടുനിൽക്കുന്ന കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങൾക്കു പിന്നിലെ വേദന, മനംപിരട്ടൽ, ഛർദി, സന്ധ ികളിലും മാംസപേശികളിലും വേദന എന്നിവയാണ് ലക്ഷണങ്ങൾ. രക്തത്തിലെ പ്ലേറ്റ്​ലെറ്റ്​ കണങ്ങൾ കുറഞ്ഞുവരുന്നത് സാധാര ണമാണ്. ഇത് രൂക്ഷമായാൽ ആന്തരിക രക്തസ്രാവമുണ്ടായി മരണത്തിനുവരെ കാരണമായേക്കാം.

●ചികിത്സ: ഡെങ്കിപ്പനിക്ക് ഫലപ്രദമായ ചികിത്സയോ വാക്സിനോ നിലവിലില്ലെങ്കിൽ പോലും അനുബന്ധ ചികിത്സ വഴി രോഗത്തി​​​െൻറ തീവ്രത കുറക്കാൻ സാധിക്കും. ശരീരത്തിലെ ദ്രാവകനഷ്​ടം പരിഹരിക്കൽ, രക്തമോ പ്ലേറ്റ്​ലെറ്റോ നൽകൽ തുടങ്ങിയവ രോഗതീവ്രത കുറക്കുന്നതിനും മരണം സംഭവിക്കുന്നത് തടയാനും സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്.

രക്തം കട്ട പിടിക്കാതിരിക്കാനായി ഹൃേദ്രാഗികൾ കഴിക്കുന്ന ആസ്​പിരിൻ ഗുളികകൾ രോഗബാധിതർ കഴിക്കരുത്. ഇത് രക്തസ്രാവത്തി​​​െൻറ തീവ്രത വർധിപ്പിച്ചേക്കാം.

കോളറ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ്​ കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ്​ രോഗം പരത്തുന്നത്. മനുഷ്യരുടെ വിസർജ്യത്തിലുണ്ടാകുന്ന ഈ ബാക്ടീരിയകൾ വെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പടരുകയും ചെയ്യുന്നു. ചെറുകുടലിനെ ബാധിക്കുന്ന

അണുബാധയാണ്​ രോഗാരംഭം.
●ലക്ഷണങ്ങൾ: ഛർദിയും വയറിളക്കവുമാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കഞ്ഞിവെള്ളത്തിന് സമാനമായ മലമാണ് വയറിളക്കത്തിൽ കാണപ്പെടുക.
●ചികിത്സ: ഒ.ആർ.എസ് ​ലായനിയും ധാരാളം ശുദ്ധജലവും കുടിക്കുക. ശരീരത്തിൽ നിന്ന് ജലാംശം നഷ്​ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. തക്കസമയത്ത് ചികിത്സ തേടേണ്ടത് രോഗം ഭേദമാക്കുന്നതിന് അത്യാവശ്യമാണ്.

എലിപ്പനി
ലെപ്റ്റോസ്​പൈറ വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. എലിയുടെ മൂത്രത്തിലൂടെയാണ് പ്രധാനമായും രോഗാണു പുറത്തുവരുന്നത്. രോഗമുള്ളതോ രോഗാണു വാഹകരോ ആയ കന്നുകാലികൾ, പട്ടി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളും രോഗത്തിന്

കാരണമായേക്കാം.

●ലക്ഷണങ്ങൾ: അഞ്ചുമുതൽ 15 ദിവസത്തിനുള്ളിൽ രോഗിയിൽ ലക്ഷണങ്ങൾ പ്രകടമാകും. വിറയലോടു കൂടിയുള്ള കടുത്ത പനി, പേശികളിലോ സന്ധികളിലോ വേദന, കണ്ണിനു ചുവപ്പ് നിറം, ശക്തമായ തലവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്​തിഷ്കം എന്നിവയെ ബാധിക്കുമ്പോൾ എലിപ്പനി കൂടുതൽ അപകടകാരിയാകുന്നു. പ്രായമേറിയവരിലും പ്രതിരോധശേഷികുറഞ്ഞവരിലും അവസ്​ഥ സങ്കീർണമാകുന്നു.
●ചികിത്സ:മറ്റു പകർച്ചപ്പനികളെ അപേക്ഷിച്ച് എലിപ്പനിക്ക് കൃത്യമായ ചികിത്സ ലഭ്യമാണ്. പെനിസിലിൻ ആൻറി ബയോട്ടിക് ആണ് ഏറ്റവും ഫലപ്രദം. ഡോക്സി സൈക്ലിൻ, ക്വിനലോൺ, സിഫാലോസ്​പോറിൻ തുടങ്ങിയവയും ഉപയോഗിച്ചുവരുന്നു.
രോഗപ്രതിരോധം: രോഗം വരുന്നതിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് പ്രധാനം.
എലികളെ നശിപ്പിക്കുക, മലിനജലം, മാലിന്യങ്ങൾ എന്നിവകെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, മൃഗപരിപാലനത്തിനുശേഷം ശരീരംസോപ്പുപയോഗിച്ച് നന്നായി വൃത്തിയാക്കുക, മലിനജലത്തിലോ മണ്ണിലോ ജോലി ചെയ്യുന്നവർ അതിൽ നിന്നും സംരക്ഷിക്കുന്ന പാദരക്ഷകളും വസ്​ത്രങ്ങളും ധരിക്കുക.
പ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ ഗുളികകൾ ഉപയോഗിക്കുക.

ഹെപ്പറ്റൈറ്റിസ്​ എ
കരളിനെ ബാധിക്കുന്ന രോഗമാണ്​ വൈറൽ ഹൈപ്പറ്റൈറ്റിസ്​. ഹെപ്പറ്റൈറ്റിസ്​ എ, ബി,സി,ഡി,ഇ എന്നീ വൈറസുകളാണ് ഇതിന് കാരണം. ഇതിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്നതും നിരുപദ്രവകാരിയുമായ ഒരു ഹ്രസ്വകാല അണുബാധയാണ്​ ഹെപ്പറ്റൈറ്റിസ്​ എ.
മലിന വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ആണ്​ രോഗം പകരുന്നത്.
●ലക്ഷണങ്ങൾ: വൈറസ്​ ബാധയേറ്റാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ രണ്ട് മുതൽ ആറ് ആഴ്ച വരെ എടുക്കും. ക്ഷീണം, പനി, വയറുവേദന, ഛർദി, ചൊറിച്ചിൽ എന്നിവയുണ്ടാകും. മൂത്രത്തിൽ മഞ്ഞനിറം, കണ്ണ്, ത്വക്ക്, നഖങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞനിറം എന്നിവകാണപ്പെടുന്നു.
●ചികിത്സ: ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണിക്കുക. സ്വയംചികിത്സ അരുത്. പരിപൂർണ വിശ്രമം, ധാരാളം ജലപാനം, പോഷകസമൃദ്ധമായ ആഹാരം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ടൈഫോയിഡ് പനി

ശരീരത്തി​​​െൻറവിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ്​ ടൈഫോയ്ഡ്. സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് അണുബാധ ഉണ്ടാക്കുന്നത്. ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ്​ രോഗം പരക്കുന്നത്. ഭക്ഷണസാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. ക്രമേണ ഇത് പിത്താശയം, കരൾ, സ്​പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.
ലക്ഷണങ്ങൾ: ക്രമേണ വർധിച്ചുവരുന്ന പനി, തലവേദന, വയറുവേദന, ക്ഷീണം, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
●പ്രതിരോധ മാർഗങ്ങൾ: വ്യക്തി, പരിസരശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, വൃത്തിയായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക,
ടൈഫോയ്ഡിനെ പ്രതിരോധിക്കാൻ പ്രധാനമായും രണ്ട് വാക്സിനുകളാണ് ഉപയോഗിച്ചുവരുന്നത്.

വൈറൽ പനി

പ്രായഭേദ​െമന്യേ എല്ലാവരിലും കണ്ടുവരുന്ന അസുഖമാണ്​ വൈറൽ പനി. അസുഖം വന്നാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം തേടുക. ശരീരത്തിൽനിന്നു ജലാംശം നഷ്​ടപ്പെടാതെ നോക്കുകയാണ് പ്രധാന​ം. ശരീരത്തിന് പൂർണവിശ്രമം, വൈറ്റമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണം എന്നിവയും ശ്രദ്ധിക്കണം.
(ലേഖകർ കോഴിക്കോട്​ ഇഖ്​റ ആശുപ​ത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്​റ്റുമാരാണ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainy seasonfeverkerala newsmalayalam news
News Summary - Rainy seson fever issue-Health news
Next Story