Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ഇനി രാഹുൽ കാലം
cancel

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ. ദിവസങ്ങളായി യു.ഡി.എഫ്​ പ്രവർത്തകർ കാത്തിരിപ്പിന്‍റെ മുൾമുനയിലായിരുന്നു. എൽ.ഡി.എ ഫും ഇൗ അനിശ്​ചിതത്വം സംസ്​ഥാന തലത്തിൽ അനുഭവിച്ചു. ഇടതുപക്ഷ നേതാക്കൾ ദേശീയതലത്തിലും രാഹുൽ മൽസരിക്കുന്നതി​​െ ൻറ പ്രാധാന്യവും തിരിച്ചടിയും പലവട്ടം വിലയിരുത്തി. രാഹുൽ വന്നാലുള്ള ഇഫക്​ട്​ മൂന്ന്​ ജില്ലകളിൽ പരന്നുകിടക്ക ുന്ന വയനാട്​ ലോക്​സഭ മണ്ഡലത്തിൽ മാത്രം തളച്ചിടാനാവില്ലെന്നകാര്യം സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ല. അ തുകൊണ്ടാണവർ രാഹുലിനെ തോൽപിക്കുമെന്നുവരെ പ്രസ്​താവന നടത്തിയത്.

രാഹുലി​​െൻറ വരവ്​ തടയാൻ നോക്കിയത് . ഇട തു-പ്രതിപക്ഷ ഐക്യം തകർക്കുമെന്ന മുന്നറിയിപ്പ്​ പ്രതിധ്വനികൾ ഉയർത്തി. കക്ഷി രാഷ്​​്ട്രീയത്തി​​െൻറ ആദ്യാക്ഷര ം അറിയുന്നവർ സംഭവവികാസങ്ങൾ സൂക്ഷ്​മമായി നിരീക്ഷിച്ച്​ രാഹുൽ വരുമെന്ന്​ ഉറപ്പിച്ചിരുന്നു. ശനിയാഴ്​ച പ്രത്യേ കിച്ചൊരു കാരണവുമില്ലാതെ എ.​െഎ.സി.സി ജനറൽ ​െസക്രട്ടി ഉമ്മൻ ചാണ്ടിയാണ്​ വയനാട്ടിൽ രാഹുൽ മൽസരിക്കുമെന്ന കാര്യം പ്രഖ്യാപിച്ചത്​. അത്​ യാദൃശ്​ചികമല്ല. വയനാട്​ എ ​ഗ്രൂപ്പ്​ യുദ്ധം ചെയ്​ത്​ നേടിയ സീറ്റാണ്​. പല തടസ്സങ്ങളും തട്ടിമാറ്റി ആ സീറ്റ്​ ടി. സിദ്ദീഖിനു തന്നെ നൽകിയത്​ ​ ഉമ്മൻ ചാണ്ടിയുടെ കരുനീക്കങ്ങളായിരുന്നു. ആ ഉമ്മൻ ചാണ്ടിയെകൊണ്ടു തന്നെ വയനാട്​ സീറ്റിൽ നിന്നുളള പിൻമാറ്റം തന്ത്രപരമായി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കമാൻഡ്​. മുകളിൽ നിന്ന്​ പറഞ്ഞു- ഉമ്മൻചാണ്ടി അത്​ പുറത്തുപറഞ്ഞു​വെന്ന്​ മാത്രം.

Oommen-Chandy-and-Siddhiq

ടി. സിദ്ദീഖിന്​ പിന്നെ കാത്തു നിൽക്കാൻ കഴിയില്ല. മൽസരരംഗത്തുനിന്നുള്ള പിൻമാറ്റം ഉടൻ പ്രഖ്യാപിച്ച്​ അദ്ദേഹം അച്ചടക്കമുള്ള ഡി.സി.സി പ്രസിഡൻറായി. ഉമ്മൻ ചാണ്ടിക്കു പിന്നാലെ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ്​ രമേശും രാഹുലി​​െൻറ വരവ്​ സ്​ഥിരീകരിച്ചതും​ വെറുതെ പറഞ്ഞതല്ല. അതോടെ തെര​െഞ്ഞടുപ്പ്​ ഉൽസവത്തി​​​െൻറ കാര്യപരിപാടിയായി. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി എവിടെ മൽസരിക്കുമെന്ന്​ വ്യക്​തമായി. അപ്പോഴും ഡൽഹിയിലിരുന്ന്​ പി.സി. ചാക്കോയും മറ്റും ആശങ്ക പ്രകടിപ്പിച്ചതി​​െൻറ കാരണം അഞ്​ജാതമാണ്​. രാഹുൽ വരുന്ന വഴി പകൽ പോലെ തെളിഞ്ഞിട്ടും ഒൗദ്യോഗിക പ്രഖ്യാപനത്തിൽ എല്ലാം തകിടം മറിയുമെന്ന്​ ചിലർകണക്കു കൂട്ടി.

മണ്ഡലം പിറന്ന്​, 2009ലെ ആദ്യതെരഞ്ഞടുപ്പിൽ എം.​െഎ.ഷാനവാസ്​ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്​​ ലോക്​സഭയിൽ എത്തിയത്​. 2014ൽ ഷാനവാസ്​ വീണ്ടും വിജയം കൊയ്​തു. ഭൂരിപക്ഷം 20,870. എല്ലാ എതിർപ്പുകളെയും വകഞ്ഞു മാറ്റി വന്ന ഷാനവാസി​െന വോട്ടർമാർ കൈവിട്ടില്ല. നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നു. ആരോഗ്യനിലയും മോശമായിരുന്നു. 2009നേക്കാൾ വിലയുള്ള ആ വിജയത്തെ കുറിച്ച്​ ഷാനവാസ്​ പലപ്പോഴും പറയാറുണ്ടായിരുന്നു. ‘‘ദൈവം കാത്തു’’ ‘‘ജനങ്ങൾ കൈവിട്ടില്ല’’ എന്നായിരുന്നു അദ്ദേഹത്തി​​െൻറ പ്രതികരണം.

MI-Shanavas-and-K-Muraleedharan
എം.​​ഐ ഷാനവാസ്​, കെ. മുരളീധരൻ

2009ൽ കെ. മുരളീധരൻ എൻ.സി.പിക്കു വേണ്ടി വയനാട്ടിൽ ഒറ്റക്ക്​ ​െപാരുതി നേടിയത്​ 99,363 വോട്ടുകളായിരുന്നു. ആ മൽസരത്തിൽ ബി.ജെ.പിക്ക്​ കിട്ടിയത്​ 31,687 വോട്ടുകളാണെങ്കിൽ 2014ൽ എൻ.ഡി.എ ഗ്രാഫുയർത്തി- 80,752 വോട്ടുകൾ അവരുടെ പെട്ടിയിൽ വീണു.

ഇത്തവണയും രാഹുലിനെ പിന്തുടരുന്ന ബി.ജെ.പി വയനാട്ടിൽ ഒരു ശക്​തനെ തന്നെ ഇറക്കാൻ പാടുപെടുകയാണ്​. കേന്ദ്ര നേതൃത്വത്തി​​െൻറ ആവശ്യമാണ്​ അത്​. അതുകൊണ്ടാണ്​ അമേത്തിയിൽ മൽസരിക്കുന്ന സ്​മൃതി ഇറാനി തന്നെ വയനാട്ടിൽ ഇറങ്ങണമെന്ന്​ സംസ്​ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടത്​. തുഷാർ വെള്ളാപ്പള്ളിയോട്​ സീറ്റ്​ വിട്ടുനൽകാൻ ബി.​െജ.പി നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്​.

രാഹുൽ സ്​ഥാനാർഥിയായപ്പോൾ വയനാട്​, കോഴിക്കോട്​, മലപ്പുറം ജില്ലകളുടെ ഒരു തലവരയായി അത്​ മാറുകയാണ്​. സി.പി.​െഎയും സി.പി.എമ്മും രാഹുൽ ഇഫക്​ടിനെ മറികടക്കാനുള്ള പ്രചാരണ യുദ്ധത്തെകുറിച്ചാണ്​ തലപുകയ്​ക്കുന്നത്​. വയനാട്ടിലെ ഫലം അല്ല മറ്റു മണ്ഡലങ്ങളിലെ ഫലമാണ്​ ചിന്താവിഷയം.

kodiyeri

രാഹുലി​​െൻറ മൽസരം വയനാട്​ മണ്ഡലത്തെ മാത്രമല്ല കേരളത്തിലെ മറ്റു 19 മണ്ഡലങ്ങളിലും ചർച്ചയാവു​െമന്നും യു.ഡി.എഫ്​ അത്​ ഉപയോഗപ്പെടുത്തുമെന്നും അറിയാനുള്ള ഘ്രാണ ശേഷി സി.പി.എമ്മിനുണ്ട്​. രാഹുലിനെ വയനാട്ടിൽ നിന്ന്​ പിന്നോട്ട്​ വലിക്കാനുള്ള നീക്കം പാളിയത്​, ദേശീയ രാഷ്​ട്രീയത്തിൽ തെരഞ്ഞെടുപ്പ്​ വേളയിലും ശേഷവും ഇടതുകക്ഷികൾക്കു മുന്നിലെ പ്രധാന കടമ്പയാണ്​.

കേരളത്തിൽ ഇടതുമുന്നണിയെ നേർക്കുനേർ നേരിട്ട രാഹുലി​െനയും കോൺഗ്രസിനെയും ഇനി എങ്ങനെയാണ്​ ദേശീയ രാഷ്​ട്രീയത്തിൽ ഇടതുകക്ഷികൾ വിലയിരുത്തുക. ബി.ജെ.പിയെ പിടിച്ചു കെട്ടാൻ എന്താണ്​ മറ്റു മാർഗം.? മമതയും മായാവതിയും അഖിലേഷും ചന്ദ്രശേഖർ റാവുവും ചന്ദ്രബാബു നായിഡുവും എല്ലാം ചേർന്ന അവിയൽ മുന്നണി വേണോ അതോ കോൺഗ്രസ്​ നേതൃത്വത്തിലുള്ള മുന്നണി വേണമോ എന്ന ചോദ്യവും ഇടതുപക്ഷത്തിനു മുന്നിൽ കീറാമുട്ടിയായി കിടപ്പുണ്ട്​.

Show Full Article
TAGS:Lok Sabha election 2019 rahul gandhi Wayanad Seat congress article malayalam news 
Next Story