Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightലോ​ക​ത്തി​ന് മു​ന്നി​ൽ...

ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ക്കു​ന്ന കേ​ര​ള​ത്തി​ന്റെ വാ​തി​ൽ

text_fields
bookmark_border
ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ക്കു​ന്ന കേ​ര​ള​ത്തി​ന്റെ വാ​തി​ൽ
cancel

അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര വാ​ണി​ജ്യ ഭൂ​പ​ട​ത്തി​ൽ കേ​ര​ള​ത്തി​ന്റെ തി​ള​ക്ക​മേ​റി​യ വി​ഴി​ഞ്ഞം തു​റ​മു​ഖം അ​തി​നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള സ​മ്പൂ​ർ​ണ ക​ര​മാ​ർ​ഗ ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി ച​ര​ക്കു​നീ​ക്ക​ത്തി​ന് 2026 ആ​ഗ​സ്റ്റ് 18-ന് ​ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കു​ന്നു. കേ​ര​ള​ത്തി​ന്റെ തീ​ര​ദേ​ശ-​തു​റ​മു​ഖാ​ധി​ഷ്ഠി​ത സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ അ​ടി​മു​ടി മാ​റ്റി​മ​റി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യാ​യ ‘മി​ഷ​ൻ സ​മു​ദ്ര’​യു​ടെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും അ​തോ​ടൊ​പ്പം നി​ർ​വ​ഹി​ക്ക​പ്പെ​ടു​ക​യാ​ണ്. 2024 ജൂ​ലൈ 12-ന് ​ട്ര​യ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഡി​സം​ബ​ർ മൂ​ന്നി​ന് വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ച വി​ഴി​ഞ്ഞം തു​റ​മു​ഖം, ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത് അ​ത്യ​പൂ​ർ​വ നേ​ട്ട​ങ്ങ​ളാ​ണ്. ഇ​ന്ത്യ​യി​ലെ മ​റ്റൊ​രു തു​റ​മു​ഖ​ത്തി​നും അ​വ​കാ​ശ​പ്പെ​ടാ​നാ​കാ​ത്ത വേ​ഗ​ത്തി​ലാ​ണ് ആ​ഗോ​ള ഷി​പ്പി​ങ് ശൃം​ഖ​ല​യി​ൽ വി​ഴി​ഞ്ഞം സ്ഥാ​ന​മു​റ​പ്പി​ച്ച​ത്.

ആ​റ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി 50 ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ 110-ല​ധി​കം പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളു​മാ​യി വി​ഴി​ഞ്ഞം നേ​രി​ട്ട് സ​മു​ദ്ര​ബ​ന്ധം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 2026 ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്, 1,057 കൂ​റ്റ​ൻ ക​പ്പ​ലു​ക​ൾ ഇ​വി​ടെ അ​ടു​ക്കു​ക​യും 22 ല​ക്ഷ​ത്തി​ല​ധി​കം ക​ണ്ടെ​യ്‌​ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യു​മു​ണ്ടാ​യി. അ​ത്യാ​ധു​നി​ക ഓ​ട്ടോ​മേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും 20 മു​ത​ൽ 24 മീ​റ്റ​ർ വ​രെ​യു​ള്ള അ​സാ​ധാ​ര​ണ​മാ​യ സ്വാ​ഭാ​വി​ക ആ​ഴ​വു​മു​ള്ള വി​ഴി​ഞ്ഞം, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്‌​ന​ർ മ​ദ​ർ​ഷി​പ്പു​ക​ളെ അ​നാ​യാ​സം ഉ​ൾ​ക്കൊ​ണ്ട് ആ​ഗോ​ള​ത​ല​ത്തി​ലെ മു​ൻ​നി​ര ടെ​ർ​മി​ന​ലു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന സാ​ങ്കേ​തി​ക ക​രു​ത്താ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ആ​റ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 110 തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ള്ള ഒ​രു തു​റ​മു​ഖം കേ​ര​ള​ത്തി​നു​ണ്ട് എ​ന്ന് പ​റ​യു​മ്പോ​ൾ ഏ​തൊ​രു വ​ൻ​ക​ര​യി​ലേ​ക്കും കേ​ര​ള​ത്തി​ൽ നി​ന്ന് ഇ​നി ഒ​രു നേ​രി​ട്ടു​ള്ള വ​ഴി​യു​ണ്ട് എ​ന്നാ​ണ​ർ​ഥം. ലോ​ക​ത്തെ 110 തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഈ ​നേ​രി​ട്ടു​ള്ള ബ​ന്ധം കേ​ര​ള​ത്തി​ന്റെ സ്വ​ന്തം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്ക​പ്പെ​ടു​ക​യാ​ണ്. വി​ദേ​ശ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് ഒ​രു ട്രാ​ൻ​ഷി​പ്പ്മെ​ന്റ് പോ​ലു​മി​ല്ലാ​തെ അ​തി​വേ​ഗം ച​ര​ക്കു​ക​ൾ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് വ​ഴി യാ​ത്രാ​സ​മ​യ​വും ലോ​ജി​സ്റ്റി​ക്‌​സ് ചെ​ല​വും പ​കു​തി​യോ​ളം കു​റ​യും. ഇ​ത് നി​ർ​മാ​താ​ക്ക​ൾ​ക്കും ക​യ​റ്റു​മ​തി​ക്കാ​ർ​ക്കും കേ​ര​ള​ത്തി​ൽ ത​ന്നെ പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ വ​ലി​യ പ്ര​ചോ​ദ​ന​മാ​കും. വി​ഴി​ഞ്ഞ​ത്തെ വെ​റു​മൊ​രു ട്രാ​ൻ​ഷി​പ്പ്മെ​ന്റ് തു​റ​മു​ഖ​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തെ സ​മ​ഗ്ര​മാ​യി വ്യാ​വ​സാ​യ​വ​ൽ​ക്ക​രി​ക്കു​ന്ന ആ​ഗോ​ള വാ​ണി​ജ്യ ക​വാ​ട​മാ​ക്കി മാ​റ്റു​ന്ന​ത് ഇ​താ​ണ്.

എ​ൻ.​എ​ച്ച്-66-​ലേ​ക്ക് തു​റ​മു​ഖ റോ​ഡി​ൽ നി​ന്നു​ള്ള താ​ൽ​ക്കാ​ലി​ക റോ​ഡ് സം​വി​ധാ​നം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ല​വി​ൽ ക​ണ്ടെ​യ്‌​ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത​തി​ന്റെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ തു​റ​മു​ഖ​ത്തി​നു​ള്ളി​ൽ ത​ന്നെ എ​ക്സിം ക​ണ്ടെ​യ്‌​ന​റു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​സ്റ്റം​സ്-​ബോ​ണ്ട​ഡ് ഏ​രി​യ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ സാ​മ്പ​ത്തി​ക മു​ന്നേ​റ്റം സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കാ​നാ​ണ് ‘മി​ഷ​ൻ സ​മു​ദ്ര’ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് വ്യാ​വ​സാ​യി​ക ക്ല​സ്റ്റ​റു​ക​ൾ, മൂ​ന്ന് പു​തി​യ ന​ഗ​ര​ങ്ങ​ൾ, വി​പു​ല​മാ​യ തീ​ര​പ്ര​ദേ​ശം എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു സ​മ​ഗ്ര മാ​രി​ടൈം ഇ​ക്ക​ണോ​മി​ക് റീ​ജി​യ​നാ​യി വി​ഴി​ഞ്ഞ​ത്തെ മാ​റ്റു​ന്ന ‘പോ​ർ​ട്ട് സി​റ്റി’ കാ​ഴ്ച​പ്പാ​ടാ​ണി​ത്.

2031-ഓ​ടെ പൊ​തു​നി​ക്ഷേ​പ​ത്തി​ന്റെ പ​ത്തി​ര​ട്ടി​യി​ല​ധി​കം സ്വ​കാ​ര്യ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നും സു​സ്ഥി​ര​മാ​യ വ​ലി​യൊ​രു തൊ​ഴി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നും ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ സാ​ധി​ക്കും. ആ​റ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ലി​യൊ​രു വാ​തി​ൽ നാം ​തു​റ​ന്നു ക​ഴി​ഞ്ഞു. ഇ​നി അ​തി​ലി​ലൂ​ടെ ലോ​ക​മെ​മ്പാ​ടും ക​ട​ന്നു​പോ​കേ​ണ്ട​ത് കേ​ര​ള​ത്തി​ന്റെ പ്ര​യ​ത്ന​വും വൈ​ദ​ഗ്ധ്യ​വും ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​ണ്. സ​മൃ​ദ്ധി​യു​ടെ പു​തു​യു​ഗ​ത്തി​ലേ​ക്ക് ന​മു​ക്ക് ഒ​രു​മ​യോ​ടെ മു​ന്നേ​റാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentsGovernment of Keralacostal areaVD Satheesan
News Summary - Kerala Government Announce Mission Samudra for Costal Develeopment
Next Story