Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രിവിലേജുകളുടെ...

പ്രിവിലേജുകളുടെ വർഗ/വർഗീയ രാഷ്​ട്രീയം

text_fields
bookmark_border
പ്രിവിലേജുകളുടെ വർഗ/വർഗീയ രാഷ്​ട്രീയം
cancel

എത്രമാത്രം പുരോഗമനവാദികളാണ് എന്ന്​ ഉൗറ്റം കൊള്ളു​േമ്പാഴും പ്രിവിലേജുകൾക്കനുസൃതമായി ​താളം ചവിട്ടുന്ന​ നാടാണ്​ കേരളം. അതു മതമായാലും ജാതിയായാലും പാർട്ടി ആയാലും എല്ലാം മുൻനിശ്ചിത പ്രിവിലേജിൽ നിന്ന്​ ലേശം പോലം വഴിമാറുക അത്ര എളുപ്പമല്ല. എന്ത് ഭൂകമ്പമുണ്ടായാലും ആ പ്രിവിലേജുകളിൽ ഒരു മാറ്റവും വരാൻ സാംസ്കാരിക/ രാഷ്​ട്രീയ കേരളം സമ്മതിക്കുകയുമില്ല. കാരണം, കടുത്ത കീഴാള-മത വിരുദ്ധത വളർത്തുകയാണ് ഈ പ്രിവിലേജുകളുടെ അന്തർധാര​.

പാലക്കാട്​ നഗരസസഭാ ഒാഫിസ്​ കെട്ടിടത്തിൽ 'ജയ്​ ശ്രീറാം' ബാനർ ഉയർത്തിയതു സംബന്ധിച്ച്​ സ്വാമി സന്ദീപാനന്ദ ഗിരി, അത്​ മലപ്പുറത്തെ ഏതെങ്കിലും ഒാഫിസിൽ 'അല്ലാഹു അക്​ബർ' എന്ന പോസ്​റ്റർ തൂക്കിയാൽ എന്താകും കോലാഹലം എന്ന് ചോദിക്കുന്നുണ്ട്.​ ഉത്തരം വളരെ കൃത്യമാണ്. ഒരു പക്ഷേ സംഘ്​പരിവാറിനെ പോലും കടത്തിവെട്ടി പുരോഗമനവാദികൾ മുഴുവൻ വാളെടുക്കുമായിരുന്നു. എസ്​.എഫ്​.​െഎ ചാടിയിറങ്ങുമായിരുന്നു. വത്തക്ക സമരവും ഹിജാബ്​ സമരവും ഒാർക്കുക.

കേരളത്തിലെ മാധ്യമങ്ങൾ ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളെകൊണ്ടും കൂടാതെ ഒരു സമുദായത്തെകൊണ്ടും സമസ്​താപരാധവും ഏറ്റു പറയിപ്പിക്കുമായിരുന്നു. എല്ലാ മാപ്പപേക്ഷകൾക്കുശേഷവും കാലങ്ങളോളം അതിെൻറ പാപഭാരം ഓർമിപ്പിക്കുകയും ചെയ്യും. ഇ​പ്പോൾ തന്നെ നോക്കൂ. അത്യന്തം പ്രകോപനപരമായ 'ജയ്​ ശ്രീറാം' ബാനർ ഉയർത്തിയ സംഭവം ആദ്യമേ തന്നെ സാധാരണ സംഭവമായിരുന്നു. ഇന്ത്യൻ മതേതരത്വത്തി​െൻറ കളങ്കമായി അവശേഷിക്കുന്ന, ഒാർമിപ്പിക്കുന്ന ഗുജറാത്തി​െൻറ മിന​ിയേച്ചർ രൂപമായി പാലക്കാടിനെ വിശേഷിപ്പിത് ഒരു സംഭവം തന്നെയായി ആർക്കും തോന്നിയിട്ടില്ല.


കോൺഗ്രസുകരാനായ ശ്രീകണ്​ഠൻ എം.പി പരാതി നൽകിയതിനു ശേഷമാണ്​ വിഷയം ശരിക്കും ചൂടായത്​. സംഭവം ഗൗരവത്തിൽ കാണാതിരുന്ന, പരാതി കൊടുക്കാൻ മടിച്ചു നിന്ന നഗരസഭ സെക്രട്ടറി ഏറെ വൈകിയാണ്​ പരാതി നൽകിയത്​. അതുപോലും സി.പി.എം പരാതി നൽകി എന്ന് ഉറപ്പായതിന് ശേഷം. സംഘ്​പരിവാർ വിഷയങ്ങളിൽ പിന്നാക്കം നടക്കുന്ന പൊലീസാക​െട്ട എടുത്ത നടപടി ചിക്​ലി പിഴ നൽകി തലയൂരാവുന്ന പെറ്റി കേസും. അലനും താഹയമൊന്നുമല്ലാത്തതിനാൽ യു.എ.പി.എക്കോ രാജ്യദ്രോഹത്തിനോ സ്​കോപില്ല. മോഹൻ ഭാഗവത് ​പാലക്കാട്​ ജില്ലയിലെ സ്​കൂളിൽ​ പതാക ഉയർത്തിയതു പോലെ ഒരു സാധാരണ സംഭവം.

മൃദുഹിന്ദുത്വത്തിെൻറ പ്രിവിലേജ് അടികൾ ഏറ്റുവാങ്ങാൻ മിക്കവാറും വിധിക്കപ്പെടുക മുസ്​ലിംകളാണ്​. കാസർകോട്​ നബിദിന റാലിയിൽ പട്ടാള യൂണിഫോമിനു സമാനമായ ഡ്രസ്കോഡ് ധരിച്ച് മാർച്ച്​ നടത്തി എന്ന സംഭവം എത്ര ദിവസമാണ്​ കേരളം ആഘോഷിച്ചത്. ചർച്ച ചെയ്തും ഏത്തമിടിച്ചും മതിയാകാതെ ജാമ്യമില്ലാ കേസുവരെ ചാർജ് ചെയ്തു. ഐസ്ക്രീം വിവാദകാലത്ത് കുഞ്ഞാലിക്കുട്ടി കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ കുത്തിയ പാർട്ടികൊടി ഇപ്പോഴും പാകിസ്താൻ പതാകയായാണ് മാധ്യമങ്ങളിൽ പാറിനടക്കുന്നത്.

ഇൗയിടെ നടന്ന ​ഒരു വലിയ സംഭവമായിരുന്നല്ലോ ബിലീവേഴ്​സ്​ ചർച്ചിലെ റെയ്​ഡുകൾ. ഇന്ത്യയൊട്ടുക്കും നടന്ന റെയ്​ഡിൽ, 6000 കോടിയിലധികം രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നാണ് വാർത്തകൾ. കോടികളുടെ നോട്ടുകെട്ടുകൾ, അതും കാലാഹരണപ്പെട്ട നോട്ടുകൾ കാറിലും മറ്റിടങ്ങളിലും സൂക്ഷിച്ചത്​ കണ്ടെടുക്കപ്പെട്ടുവെന്നും ഇ.ഡി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. ഇതുസംബന്ധിച്ച്​ പത്രപ്രവർത്തകനായ മാത്യു സാമുവലി​െൻറ വെളിപ്പെടുത്തലുകൾ കുറേ കൂടി ഞെട്ടിപ്പിക്കുന്നതാണ്​. പ​ക്ഷേ എത്ര മാധ്യമങ്ങളിൽ ഇൗ വാർത്ത വന്നു, എത്രമാത്രം ​പ്രാധാന്യം നൽകി എന്നൊക്കെ പരിശോധിക്കുക.

ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തെ റെയ്ഡിനുശേഷം പോപ്പുലർ ഫ്രണ്ട്​ നേതാക്കളുടെ വീടുകളിലും ഇ.ഡിയുടെ പരിശോധന നടന്നു. വീടുകളിൽ നിന്ന​ും സംശയാസ്പദമായ ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, ഒന്നുംകിട്ടിയില്ല എന്ന്​ എൻഫോഴ്​സ്​മെൻറ്​ ഡിപ്പാർട്ട്​മെൻറ്​ വീട്ടുകാർക്ക്​ എഴുതി നൽകുക വരെ ചെയ്​തു. എന്നിട്ടും ആ വാർത്ത മാധ്യമങ്ങളിൽ വന്നത്​ വളരെ പ്രാധാന്യ​േത്താടെ ആയിരുന്നു. കാംപസ്​ ഫ്രണ്ട്​ ദേശീയ സെക്രട്ടറിയുടെ അറസ്​റ്റും അക്കൗണ്ടിൽ​ രണ്ടു​ കോടി വിദേശത്തു നിന്നു വന്നു എന്ന വാർത്തയും പലർക്കും മുഖ്യവാർത്തയോ ഒന്നാം പേജ്​ വാർത്തയോ ആയിരുന്നു. ഇതാണ് പ്രിവിലേജുകളുടെ രാഷ്ട്രീയ മറിമായം. ഫാദർ കോട്ടൂരിനും ​സിസ്​റ്റർ സെഫിക്കും ഫാദർ റോബിനും എന്തിന്​ ഫ്രാ​േങ്കാക്ക്​ വരെ ലഭിക്കുന്ന മാധ്യമ, മുഖ്യധാരാ പരിലാളന മറ്റാരെങ്കിലും ആശിക്കുന്നുവെങ്കിൽ അവർക്ക് കേരളത്തിലെ പ്രിവിലേജ് രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല.

സമാനമായ മറ്റൊന്ന്​ കൂടി പറയാം. മന്ത്രിയായപ്പോൾ ഏറെ പരിഹാസ്യമായവരാണ്​ സൂപ്പിയും അബ്​ദുറബ്ബും. അബ്​ദുറബ്ബി​െൻറ ഭരണ കാലത്താണ്​ സെക്കണ്ടറി, ഹയർസെക്കണ്ടറി പരീക്ഷകളിൽ ഏറ്റവും വലിയ വിജയ ശതമാനമുണ്ടായത്​. രൂക്ഷമായ പരിഹാസമാണ്​ അതിെൻറ പേരിൽ അബ്ദുറബ്ബ്​ നേരിടേണ്ടി വന്നത്​. മതചിഹ്നങ്ങൾ വരെ അതിന്​ ഉ​പയോഗിക്കപ്പെട്ടു. കുട്ടികളെ കൊണ്ടുവരുന്ന ഒാ​േട്ടാ, ജീപ്പ്​ ​െഡ്രെവർമാരും സ്​കൂളിലെ തൂപ്പുകാരിയും മഴയത്ത്​ സ്​കൂൾ ഇറമ്പിൽ കയറി നിന്നയാളും ജയിച്ചതായി ട്രോളുകൾ ഇറങ്ങി. എന്നാൽ പിന്നീട്​ രവീന്ദ്രനാഥി​െൻറ കാലത്ത്​ വിജയശതമാനം പിന്നെയും ഉയർന്നു. തോറ്റവ​ർ അപൂർവമായതിനാൽ അവരെ ആദരിക്കുന്ന സ്​ഥിതിയായി. ഒരു ട്രോളുമുണ്ടായില്ല. വിജയശതമാനം വിദ്യാഭാസ മികവിെൻറയും ചിട്ടയാർന്ന പ്രവർത്തനത്തിെൻറയും തെളിവായി.

യഥാർഥത്തിൽ എസ്​.എസ്​.എൽ.സി ഉത്തര പേപ്പർ കോയമ്പത്തൂർ റെയിൽവേ സ്​റ്റേഷനി​ൽ നിന്നോ മറ്റോ കണ്ടെത്തിയ സംഭവങ്ങൾ നടന്നു. ചോദ്യ പേപ്പർ മോഷണം പോയി പരീക്ഷ മാറ്റുന്നതും കണ്ടു. അബ്ദുറബ്ബ് പോയത്തക്കാരൻ. രവീന്ദ്രനാഥ് മികവുള്ള മന്ത്രി. മന്ത്രി രവീന്ദ്രനാഥും പോളിറ്റ്​ ബ്യൂറോ അംഗം എസ്​.ആർ.പിയും പഴയ സംഘ്​പ്രവർത്തകരാണെന്നു വെളിപ്പെടുത്തൽ വന്നിട്ടും ആരും ഒരു പഴിയും പറഞ്ഞില്ല. ഇടയ്ക്കിടെ സംഘ് ബന്ധം ഓർമിപ്പിച്ചില്ല. മന്ത്രി ജലീൽ പഴയ സിമിയുടെ പേരിൽ ഒാരോതവണയും വിമർശിക്കപ്പെടു​​േമ്പാൾ തന്നെയാണ് രവീന്ദ്രനാഥ് പ്രിവിലേജുകളുടെ സുഖമനുഭവിക്കുന്നത്​. ജലീലിനില്ലാത്തത്​ രവീന്ദ്രനാഥിനുള്ളതുമായ 'ഒരു ഇത്'; അതാണ് പ്രിവിലേജിന്‍റെ വർഗ/വർഗീയ രാഷ്ട്രീയം.


പ്രിവിലേജി​െൻറ കാര്യം പറയു​േമ്പാൾ മേലാള സമൂഹത്തിനു മുന്നിൽ ഇൗഴവരും ദലിതരും അനുഭവിക്കുന്നതും​ ചർച്ച ചെ​യ്യപ്പെടേണ്ടതാണ്​. എങ്ങിനെ വന്നാലും ഇൗഴവന്​ ഇനിയും പന്തി കൊടുക്കാൻ മേലാള സമൂഹം തയാറല്ല. ഇൗഴവനാക​െട്ട ദലിതനു പന്തി കൊടുക്കാനും തയ്യാറല്ല. സംസ്​ഥാനത്തെ മേലാള സമൂഹത്തി​െൻറ (അതായത്​ സവർണ ഹിന്ദു, ക്രൈസ്​തവർ) ഒരു സ്​ഥാപനത്തിലും ഇൗഴവ, ദളിത്​, മുസ്​ലിം സമുദായാംഗങ്ങളെ കാണാനാവുക​ അപൂർവമാണ്​​. എന്നാൽ ആതുരാലയങ്ങളിൽ ഉണ്ടു താനും. അവ ഏത് പോസ്റ്റിലാണന്ന് നോക്കുന്നത്​ തൊഴിലിലെ ജാതീയത അറിയാൻ ഉപകരിക്കും. ​ എന്നാൽ, ഇൗഴവ സ്​ഥാപനങ്ങളിൽ അപൂർവമായി ഇതര സമുദായങ്ങളുണ്ട്​. മുസ്​ലിം സ്​ഥാപനങ്ങളിലാവ​െട്ട ഇതര സമുദായങ്ങൾ താരതമ്യേന ഉണ്ട് താനും​. ഇക്കാര്യത്തിൽ നിഷ്​കർഷ പുലർത്തുന്നവരാണ്​ എം.ഇ.എസ് പോലുള്ള സംഘടനകൾ.

ഇനി പാർട്ടികളിലേക്ക് നോക്കുക​. ഇടതുമുന്നണിയുമായി ​ചേർന്നു നിൽക്കുന്നവർക്ക്​ കിട്ടുന്ന പരിഗണന​ ഒരു കാലത്തും വലതു മുന്നണിയുമായി ചേർന്നു നിൽക്കുന്നവർക്ക്​ ലഭിക്കില്ല. ​ഇടതുമുന്നണിയുമായി ചേർന്നു നിൽക്കാത്തവരെല്ലാം വായനയില്ലാത്ത, വിവരമില്ലാത്ത പിന്തിരിപ്പൻമാരാണ്​. ചേർന്നു നിൽക്കുന്നവരെല്ലാം പുരോഗമനവാദികളും. അവർ എന്തു​ ചെയ്​താലും അത്​ കവിത മോഷണമായാലും പ്രിൻസിപ്പലി​െൻറ കസേര കത്തിക്കലായാലും സ്ത്രീവിരുദ്ധ പ്രസ്താവന ഇറക്കിയാലും ചെറു വിമർശനത്തിലൊതുങ്ങി ഞങ്ങളുടെ ഇടതുപക്ഷമിതല്ലാ.. എന്ന കോറസോടുകൂടി സമാപനം കുറിക്കപ്പെടുകയും പ്രതികളായവർ വീണ്ടും സാമൂഹിക മണ്ഡലത്തിൽപുരോഗമനക്കാരായി തിളങ്ങി വിളങ്ങി നിൽക്കും.

തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​-വെൽഫയർ ബന്ധം ചർച്ചയായതി​െൻറയും ​ചർച്ചയാക്കിയതി​െൻറയും രാഷ്​ട്രീയം പരിശോധിച്ചാൽ ഇത് വ്യക്തമാകും​. 25 ലധികം സ്​ഥാപനങ്ങളിൽ വെൽഫെയർ^ സി.പി.എം ബന്ധം നിലനിൽക്കേ ആയിരുന്നു ബഹളം മുഴുവൻ​. ആദ്യ തെരഞ്ഞെടുപ്പിൽ അവർ ചേർന്നതാക​െട്ട​ സി.പി.എമ്മിനൊപ്പമാണ്​. ലീഗും കോൺഗ്രസും ആയിരുന്നു മുഖ്യശത്രുക്കൾ. അതിനു മുമ്പാക​െട്ട ജമാഅത്തെ ഇസ്​ലാമി ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും പിന്തുണച്ചത്​ എൽ.ഡി.എഫി നെയായിരുന്നു. പക്ഷേ ഒരു തെരഞ്ഞെടുപ്പിൽ പിന്തുണയില്ലാതായതോടെ അവരെ പോലെ വിരുദ്ധരില്ലാതായി. വായ തുറന്നാൽ വർഗീയത മാത്രം പറയുന്ന കൺവീനർ ഇൗ ബന്ധം നിലനിൽക്കെ തന്നെയാണ്​ പച്ചയായ നുണകൾ മുഴുവൻ പറഞ്ഞത്. ഏറ്റു പാടാൻ ഏറെ പേരുണ്ടായി.


മലബാറിൽ ചിലയിടത്തെങ്കിലും എൽ.ഡി.എഫ്​, എസ്​.ഡി.പി.​െഎ ​െപാതു സ്​ഥാനാർഥികളുണ്ടായിരുന്നു. ഒരു ചർച്ചയും കോലാഹലമോ അതുണ്ടാക്കിയില്ല. അഭിമന്യു വധവും ഫസൽ കൊലപാതകവും ആരും ഒാർമിപ്പിച്ചല്ല. സഹകരണം സി.പി.എമ്മിനൊപ്പമായിരുന്നു എന്നതായിരുന്നു കാരണം. കഴിഞ്ഞ ദിവസം എസ്​.കെ.എസ്​.എസ്​.എഫ്​ നേതാവ്​ സത്താർ പന്തല്ലൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കൈവെട്ട്​ കേസിലെ പ്രതികൾ എസ്​.ഡി.പി.​െഎ ക്കാരാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ക്രൈസ്​തവ ഗ്രൂപ്പുകളിൽ ചർച്ച നടന്നതൊഴിച്ചാൽ എവിടെയും ഇൗ ബന്ധം ചർച ചെയ്യപ്പെട്ടില്ല. അതേസമയം ​പ്രൊഫസർ ജോസഫിന്​ രക്​തം നൽകിയ സോളിഡാരിറ്റിക്കാരും അവരുടെ മാതൃ സംഘടനയും സി.പി.എമ്മിന് ഇ​പ്പോഴും കൊടും തീവ്രവാദികളുമായി തുടരുകയാണ്​​.

സി.പി.എമ്മിന് ലഭിക്കുന്ന രാഷ്​ട്രീയ പ്രിവിലേജ് ഇവിടയൊന്നും അവസാനിക്കുന്നില്ല. ഒാരോ തെരഞ്ഞെടുപ്പു കഴിയു​േമ്പാഴും കോൺഗ്രസുകാരും ലീഗുകാരും (അതേ ലീഗുകാർ തന്നെ!) നിരന്തരമായി ബി.ജെ.പി ക്ക്​ വോട്ടുമറിക്കുന്നു എന്ന്​ ആക്ഷേപം ​നേരിടുന്നവരാണ്​. ഇക്കുറിയും അത്​ വ്യാപകമാണ്​​. എന്നാൽ എൽ.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് മറിച്ചു എന്ന ആക്ഷേപം ഉയരുന്നില്ല. ബി.ജെ.പി ജയിച്ചിടങ്ങളിൽ ഇടതുമുന്നണി മൂന്നാമതായ ധാരാളം സ്ഥലങ്ങളുണ്ട്. പരമ്പരാഗത ഇടതുപക്ഷക്കാർ ബി.ജെ.പിയിലേക്ക്​ പോകുകയും അവർക്കായി വോട്ട് കുത്തുകയും ചെയ്തതിന് ഉദാഹരണങ്ങൾ എമ്പാടുമുണ്ട്. കക്കോടിയിൽ വോട്ടിങ് മെഷീൻ കേടായപ്പോൾ താമരക്ക് കുത്തിയതിൽ് പിടിക്കപ്പെട്ടത് ഇടതുപക്ഷക്കാരനായ സമുന്നതനാണ്. മറുവശത്ത്, ഫാഷിസത്തെ തടയാനെന്ന പേരിൽ തിരുവനന്തപുരത്ത്​ യു.ഡി.എഫ്​ വ്യാപകമായി എൽ.ഡി.എഫിന്​ വോട്ടുമറിച്ചു എന്നാണ്​ ബി.ജെ.പി ആക്ഷേപം. അതിെൻറ രാഷ്ട്രീയ ഗുണം ആർജിക്കുവാൻ കോൺഗ്രസിന് ശേഷിയില്ല.. എന്ത് ആരോപണങ്ങൾ കേട്ടിട്ടും വസ്തുതകൾ പറയാൻ വാലു മുറിഞ്ഞ യു.ഡി.എഫ്​ നേതാക്കൾക്ക് നേരമായിട്ടില്ല. അവിടെ അകത്ത്​ തന്നെ കൊടുക്കൽ വാങ്ങൽ പുകിലുകൾ അരങ്ങു തകർക്കുകയാണ്​. അകത്തുള്ള ഗ്രൂപ്പുകാരനെ ആദ്യം ഒതുക്ക​െട്ട. പിന്നീടാകാം പുറത്തെ കാര്യം എന്നാണ്​ അവരുടെ ലൈൻ.

ആത്യന്തികമായി ഇത്തരം പ്രിവിലേജ് രാഷ്ട്രീയത്തിെൻറ ഗുണഭോക്​താക്കൾ ബി.ജെ.പി ആണ്​. അതാകട്ടെ, പ്രിവേലജിൽ അഭിരമിക്കുന്നവർ ഇപ്പോഴത്രെ പ്രശ്നമാക്കുന്നില്ല. ബി.ജെ.പിയെ തോൽപിക്കാനുള്ള ബാധ്യത ന്യൂനപക്ഷങ്ങൾക്ക് മാത്രമായി സംവണം ചെയ്ത് പ്രിവേല്ജിെൻറ സാധ്യതകൾ ആസ്വദിക്കുകയാണ് എല്ലാവരും.

Show Full Article
TAGS:kerala politics CPM BJP welfare party 
Next Story