Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅയൽവാസിയെ...

അയൽവാസിയെ ഒളിഞ്ഞുനോക്കാൻ അനുമതിയുമായി പൊലീസ്; ട്രോളോട് ട്രോൾ

text_fields
bookmark_border
അയൽവാസിയെ ഒളിഞ്ഞുനോക്കാൻ അനുമതിയുമായി പൊലീസ്; ട്രോളോട് ട്രോൾ
cancel

റെ​സി.​ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പൊ​ലീ​സ്​ നേ​തൃ​ത്വ​ത്തി​ൽ 'വാ​ച്ച്​​ യു​വ​ർ നെ​യ്​​ബ​ർ' പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ഡി.​ജി.​പി അ​നി​ൽ​കാ​ന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാർത്ത പുറത്തുവന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പൊലീസ് സേനക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ജനങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് പൊലീസിന്റെ പദ്ധതികൾ നടപ്പാക്കുന്നത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. വിവിധ സിനിമകളിലെ ഒളിഞ്ഞുനോട്ട സീനുകൾ പങ്കുവെച്ചും ആളുകൾ വിമർശനം ഉന്നയിക്കുന്നുണ്ട്.

ട്രോളുകളും ഗൗരവമുള്ള കാഴ്ചപ്പാടുകളും പലരും പങ്കുവക്കുന്നുണ്ട്. അന്യന്റെ ഇടങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും വലിഞ്ഞു കയറുകയും ചെയ്യുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്നാണ് പൊതുവിമർശനം. ജനങ്ങളെ പരസ്പരം സംശയത്തോടെ നോക്കിക്കാണാനും വ്യാജ ആരോപണങ്ങൾ ഉയർത്തി ധാരാളം കുടുംബങ്ങൾ തകർക്കാനും മാത്രം ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്നും ചിലർ പറയുന്നു. 'നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും നിരീക്ഷിക്കുക', 'വാച്ച് യുവർ നെയ്‌ബർ; മലയാളിയല്ലേ, എപ്പോൾ വാച്ചിയെന്ന് ചോദിച്ചാൽ മതി', 'എന്റെ അയൽക്കാരന് എന്തോ കുഴപ്പമുണ്ട് സർ' തുടങ്ങിയ തലക്കെട്ടുകളോടെ നിരവധി ട്രോളുകളാണ് നിറയുന്നത്. 'എന്റെ അടുത്ത ഫ്ലാറ്റിൽ എപ്പോഴും ബീഫ് കറി വെക്കുന്നു. അവർക്ക് എന്തോ കുഴപ്പമുണ്ട്. പരിശോധിക്കണം സർ' എന്ന പരിഹാസവും ഒരാൾ ഉയർത്തി.

അതേസമയം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ പദ്ധതി​ വ​ലി​യ ഗു​ണം​ചെ​യ്യു​മെ​ന്നാ​ണ്​ പൊലീസ് പ്ര​തീ​ക്ഷ. ന​മ്മു​ടെ അ​യ​ൽ​ക്കാ​രി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ അ​ത്​ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണം. ജ​ന​മൈ​ത്രി പൊ​ലീ​സിന്റെ ഭാ​ഗ​മാ​യാ​ണ്​ 'വാ​ച്ച്​​ യു​വ​ർ നെ​യ്​​ബ​ർ' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും അനിൽകാന്ത് പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ റെ​സി. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ ഡി.​ജി.​പി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തിന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​വ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ​ത​ന്നെ പ്രാ​യോ​ഗി​ക​മാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ന്‍റി നാ​ർ​കോ​ട്ടി​ക്​ സെ​ല്ലിന്റെ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ റെ​സി. അ​സോ​സി​യേ​ഷ​നു​ക​ളി​ൽ കൂ​ടി വ്യാ​പി​പ്പി​ക്കും. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സി.​സി ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ അ​തി​ൽ ഒ​രെ​ണ്ണം റോ​ഡി​ലെ കാ​ഴ്ച​ക​ൾ പ​തി​യും​വി​ധം സ്ഥാ​പി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്ന​ത്​ ന​ല്ല​താ​യി​രി​ക്കു​മെ​ന്നും ഡി.​ജി.​പി പ​റ​ഞ്ഞു.

സീ​നി​യ​ർ സി​റ്റി​സ​ൺ​സിന്റെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​ലീ​സ്​ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത്​ ആ​വ​ശ്യ​ത്തി​നും 112 എ​ന്ന ഹെ​ൽ​പ്​ ലൈ​നി​ൽ വി​ളി​ച്ചാ​ൽ ഏ​ഴു​മി​നി​റ്റി​ന​കം​ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കും​വി​ധം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2021 റെ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ്​ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫ്​ റെ​സി. അ​സോ​സി​യേ​ഷ​ൻ ബി​ൽ ഭേ​ദ​ഗ​തി ചെ​യ്ത്​ എ​ല്ലാ​യി​ട​ത്തും റെ​സി. അ​സോ​സി​യേ​ഷ​നു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​ക​യും അ​സോ. പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രെ​ല്ലാം അ​തി​ൽ അം​ഗ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന കൊ​ണ്ടു​വ​രി​ക​യും വേ​ണ​മെ​ന്ന നി​ർ​ദേ​ശം യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.

സി​റ്റി പൊ​ലീ​സ്‌ ക​മീ​ഷ​ണ​ർ സി.​എ​ച്ച്‌. നാ​ഗ​രാ​ജു, ഡി.​സി.​പി എ​സ്‌. ശ​ശി​ധ​ര​ൻ, എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ, മ​ട്ടാ​ഞ്ചേ​രി എ.​സി.​പി അ​രു​ൺ കെ.​പ​വി​ത്ര​ൻ, ഡി.​സി.​പി അ​ഡ്‌​മി​ൻ ബി​ജു ഭാ​സ്‌​ക​ർ, ക​മാ​ൻ​ഡ​ന്‍റ്​ എ​സ്‌. സു​രേ​ഷ്‌, വി​വി​ധ റെ​സി. അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollkerala policeDGP Anil KantWatch your Neighbour
News Summary - ‘Watch your Neighbour’ scheme; Police allowed to spy on neighbor; Troll to troll
Next Story