Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകണ്ണീരിനൊപ്പം നിന്ന...

കണ്ണീരിനൊപ്പം നിന്ന കവി

text_fields
bookmark_border
Poet who Stood with tears
cancel

'നിരുപാധികമാം സ്​നേഹം ബലമായി വരും ക്രമാൽ' എന്ന സന്ദേശമാണ്​ അക്കിത്തം സ്വന്തം കാലഘട്ടത്തിന്​ നൽകിയത്​. 'നിരുപാധികം' എന്നതുകൊണ്ട്​ വിവക്ഷിച്ചത്​ എല്ലാ വിഭാഗീയതകൾക്കും സ്വാർഥത്തിനും എതിരായ സ്​ഥിതിയാണ്​. ആ നിലപാടിൽ ഒരു വക സങ്കുചിതത്വത്തിനും സ്​ഥാനമുണ്ടായിരുന്നില്ല. ഇൗ സന്ദേശം വൈദികജ്​ഞാനത്തി​െൻറ ആകത്തുകയുമാണ്​. ഇദം നമ്മ- ഇത്​ എ​െൻറയല്ല; എനിക്കായല്ല- എന്ന മഹാതത്ത്വമാണ്​ വേദപഠനത്തിൽനിന്ന്​ അദ്ദേഹം ഉൾക്കൊണ്ടത്​.

നിർമലതയെയും നിരുപാധികമായ സ്​നേഹത്തെയും ഏകീഭവിപ്പിക്കുന്ന ആ ദർശനം ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ പിന്നെ സങ്കുചിതാർഥത്തിലുള്ള മതസങ്കൽപത്തി​െൻറ വക്​താവായി അദ്ദേഹത്തെയോ അദ്ദേഹത്തി​െൻറ കവിതയെയോ നിരീക്ഷിക്കാൻ കഴിയില്ല. കണ്ണീരൊഴുക്കാൻ വിധിക്കപ്പെട്ടവരുടെ കൂടെ അദ്ദേഹം എന്നും നിന്നു. അതിനാൽ, മനുഷ്യ സമത്വത്തി​െൻറ പ്രാതിനിധ്യമുള്ള പ്രത്യയസംഹിതയുടെ വക്​താവായിരിക്കെത്തന്നെ, ഹിംസയുടെ മാർഗത്തിനെതിരായും നിലകൊണ്ടു. ഇതു തിരിച്ചറിയാൻ വൈകിയതുകൊണ്ടു​തന്നെയാണ്​ അ​ംഗീകാരങ്ങൾ പലതും അദ്ദേഹത്തിലേക്കെത്താൻ വൈകിപ്പോയത്​. അതിലൊന്നും അസ്വസ്​ഥനാവാത്ത പ്രജ്​ഞാബലം ആണ്​ അക്കിത്തത്തെ ഉന്നതശീർഷകനാക്കി നിർത്തിയത്​.

ആനപ്പുറത്തിരിക്കു​േമ്പാൾ 'എ​െൻറയല്ലെ​െൻറയല്ലിക്കൊമ്പനാന'യെന്നു തിരിച്ചറിയുന്ന പ്രജ്​ഞാബലം. മറ്റുള്ളവർക്കായി ഒഴുക്കുന്ന ഒരു കണ്ണീർക്കണത്തിന്​ സ്വന്തം ആത്​മാവിൽ സൂര്യോദയമുണ്ടാക്കാൻ കഴിയുന്നത്​ അദ്ദേഹത്തി​െൻറ ഏറ്റവും മഹത്തായ അനുഭൂതിയായിരുന്നു. അതുപോലെ മറ്റുള്ളവർക്കായി ചിരിക്കുന്നത്​ ആത്​മാവിലെ ചന്ദ്രോദയവും.

എന്നും കണ്ണീരൊഴുക്കുന്നവരോടൊപ്പം നിന്ന കവിയാണ്​ അക്കിത്തം. അക്കാരണംകൊണ്ട്​ വിഭാഗീയതകൾക്കെല്ലാം അതീതമായി മനുഷ്യത്വം എന്ന മൂല്യത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. മനുഷ്യവർഗത്തിലെ ജാതിവിഭാഗം എ, ഒ, ബി എന്ന രക്​തഗ്രൂപ്​ മാത്രമാണെന്ന്​ ഇൗശ്വരനെക്കൊണ്ടുതന്നെ പറയിച്ച (രക്​തപ്രസാദം) ഒരേയൊരു മലയാള കവി. ഇൗ തമസ്സു നിറഞ്ഞ ലോകത്തിലേക്ക്​ എറിയപ്പെടുന്ന നിരാലംബനായ കുഞ്ഞിനെ 'വെളിച്ചം ദുഃഖമാണുണ്ണീ'' എന്നു സാന്ത്വനിപ്പിക്കുന്ന കവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akkitham achuthan namboothiri
Next Story