Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകുഞ്ഞാലിക്കുട്ടി...

കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ ചെയ്തത്

text_fields
bookmark_border
കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ ചെയ്തത്
cancel

വേങ്ങര മണ്ഡലത്തിൽനിന്നു നിയമസഭ സാമാജികത്വം രാജിവെച്ച് അന്തരിച്ച ഇ. അഹമ്മദി​​​െൻറ ലോക്​സഭയിലെ ഒഴിവ് നികത്തി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ഡൽഹിയിലേക്ക് കയറിവന്ന നാളുകൾ. ആറു കേന്ദ്രമന്ത്രിമാരുണ്ടായിരുന്ന കാലത്തുപോലും വംശവെറിയോടെ മലയാളികളെ നോക്കിയിരുന്ന ഉത്തരേന്ത്യൻ താപ്പാനകൾക്കിടയിലേക്ക് കേരള രാഷ്​ട്രീയത്തി ൽ കൃത്യമായ ഇടമുള്ള ഈ കുട്ടി കയറിവരുന്നതെന്തിനാണെന്ന് എല്ലാവരും അത്ഭുതം കൂറി. അഹമ്മദി​​​െൻറ പ്രസംഗ പാടവമോ നയത ന്ത്ര ബന്ധങ്ങളോ ദേശീയ രാഷ്​ട്രീയത്തിൽ ഏതെങ്കിലും തരത്തിലുള്ള മുന്നനുഭവമോ ഇല്ലാത്ത, ഡൽഹിക്ക് അപരിചിതനായ കുഞ് ഞാലിക്കുട്ടി ഡൽഹി രാഷ്​ട്രീയത്തിലും ചാണക്യനാകുമെന്നും മുസ്​ലിംലീഗിന് ദേശീയ മേൽവിലാസമുണ്ടാക്കുമെന്നുമായിര ുന്നു ലീഗ് കേന്ദ്രങ്ങളും അണികളും അന്ന് നൽകിയ മറുപടി. അത്തരമൊരു ആവേശത്തിൽതന്നെയായിരുന്നു അവരിൽ വലിയൊരു വിഭാഗം എന്നതായിരുന്നു സത്യം. ലീഗ് അണികളെ ആവേശഭരിതരാക്കുന്ന രണ്ടു പ്രഖ്യാപനങ്ങൾ ഡൽഹിയിൽ അദ്ദേഹം നടത്തി. ഗോവയിൽ നേതൃയ ോഗം ചേർന്ന്​ ദേശീയതലത്തിൽ മുസ്​ലിംലീഗിനെ ശക്തിപ്പെടുത്താൻ കർമപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും എന്നതായിരുന് നു അതിലൊന്ന്. ലീഗിന് ഡൽഹിയിൽ അഖിലേന്ത്യാ ഓഫിസ് തുറക്കുമെന്നു രണ്ടാമത്തേത്.


തലസ്​ഥാനത്തു വന്നുകയറിയപ്പോൾ പ്രഖ്യാപിച്ച ഡ ൽഹി ആസ്ഥാനത്തി​​​െൻറ കാര്യം എന്തായി എന്ന് ഏതാനും നാൾ മുമ്പ്​ കേരള ഹൗസിലെ വാർത്താസമ്മേളനത്തിൽ നേരിട്ട് ചോദിച് ചത് ഏതാനും നാൾ മുമ്പാണ്. ആ ചോദ്യം ഉൾക്കൊള്ളാനാവാത്ത വണ്ണം നിരാശജനകമായിരുന്നു മറുപടി. വാഗ്ദത്ത ലീഗ് ആസ്ഥാനം ഡൽഹ ിയിൽ യാഥാർഥ്യമായിട്ടില്ല. ഡൽഹിയിൽ സജീവമായ കേരളത്തിലെ ഏതാണ്ടെല്ലാ മുസ്​ലിം സംഘടനകൾക്കും കൃത്യമായ വിലാസമുണ്ടെന്ന് അറിയുമ്പോഴാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്​ലിം രാഷ്​ട്രീയ സംഘടനകളിലൊന്നിന് തലസ്ഥാനത്ത് ആസ്ഥാനമില്ലാത്തതി​​​െൻറ അസാംഗത്യം അറിയുക.

മുസ്​ലിംലീഗി​​​െൻറ ഉത്തരേന്ത്യൻ യാത്രകൾ
ജാമിഅ മില്ലിയ്യയിൽ പഠിക്കാൻ വരുന്ന എം.എസ്.എഫുകാർ, ഡൽഹിയിലെ കെ.എം.സി.സി പ്രവർത്തകർ എന്നിവരിൽ തുടങ്ങി യൂത്ത് ലീഗ് ദേശീയ സംഘാടനത്തിന് വന്ന സി.കെ. സുബൈർ, ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്​ദുൽവഹാബ്, മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്​ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ്​ തങ്ങൾ വരെയുള്ളവർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പോയതി​​​െൻറയും വല്ലതുമൊക്കെ ചെയ്തതി​​​െൻറയും നേർസാക്ഷ്യങ്ങളുണ്ട്. യൂത്ത്​ ലീഗ്​ സാരഥ്യത്തിലെത്തും മു​േമ്പ തന്നെ മുനവ്വറലി തങ്ങൾ ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലും സമുദായത്തി​​​െൻറ സ്​ഥിതി പഠിക്കാനും സഹായം സംഘടിപ്പിക്കാനുമുള്ള യാത്രകൾ നടത്തി​. മുസഫർ നഗറിൽ ബൈതുർറഹ്​മ യാഥാർഥ്യമാക്കാൻ അവിടെ പോയി മാസങ്ങളോളം അന്തിയുറങ്ങി നാട്ടുകാരിലൊരാളായി മാറിയ എം.എസ്.എഫുകാരനെ കുറിച്ച് അവിടത്തുകാർ പറഞ്ഞിട്ടുണ്ട്.


കലാപത്തിലെ ഇരകൾക്ക് പണിത ഭവനങ്ങളിൽ താമസിക്കുന്നവരും ഝാർഖണ്ഡിലെ വിദൂര മുസ്​ലിം ഗ്രാമങ്ങളിൽ ലീഗ് കുഴിച്ച കിണറുകളിലെ വെള്ളം കുടിക്കുന്നവരും ജമ്മുവിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിലുള്ളവരും അവിടെ ഓടിയെത്താറുള്ള ഇ.ടി. മുഹമ്മദ് ബഷീർ എന്ന മുസ്​ലിംലീഗ് നേതാവിനെ പ്രാർഥനാപൂർവം സ്മരിച്ചിട്ടുണ്ട്. സംഘ്പരിവാർ പശുവി​​​െൻറ പേരിൽ നടത്തിയ ആൾക്കൂട്ട കൊലകളിലെ ഇരകളെ കാണാനും അവരെ ഡൽഹിയിൽ കൊണ്ടുവരാനും ലീഗി​​​െൻറ സാമ്പത്തിക സഹായം ലഭ്യമാക്കാനും യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈർ ഓടിനടക്കുന്നത് കണ്ടിട്ടുണ്ട്. ഹരിയാനയിലെ ജുനൈദ് മുതൽ കഠ്​വ വരെ നീണ്ട സഹായ ഹസ്തങ്ങളിലും ഉത്തരേന്ത്യയിലെ മറ്റു ലീഗ് ചലനങ്ങളിലും പി.വി. അബ്​ദുൽ വഹാബ് എം.പി വലിയൊരു സാമ്പത്തിക സ്രോതസ്സ്​ ആയതും കേട്ടിട്ടുണ്ട്. ഇൗ വക കാര്യങ്ങളിൽ ഡൽഹിയിലേക്ക് കുഞ്ഞാലിക്കുട്ടി വന്നതിന് മുമ്പും പിമ്പും എന്ന് രേഖപ്പെടുത്താവുന്ന അടയാളങ്ങളൊന്നും ലീഗി​​​െൻറ ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിൽ പ്രത്യേകം ഉണ്ടായിട്ടുമില്ല.

etbasheer
ഇ.ടി മുഹമ്മദ് ബഷീർ


രാജ്യസഭയല്ല ലോക്സഭ
കോടീശ്വരന്മാരായ വ്യവസായികൾക്ക്​ സാമ്രാജ്യങ്ങൾ സംരക്ഷിക്കാനും വിപുലപ്പെടുത്താനുമുള്ള കുറുക്കുവഴിയായി രാജ്യസഭയിലേക്ക് പിൻവാതിലിലൂടെ കയറിവരുന്നത് മലയാളികൾക്കുപോലും പുതുമയല്ല. എം.പിയായാൽ ത​​​െൻറ വ്യവസായങ്ങളുടെ നടത്തിപ്പിന് കാണേണ്ട മന്ത്രിമാരെ ഒരു മുൻകൂർ അനുമതിയും ഇല്ലാതെ സഭയിൽ കാണാനും സംസാരിക്കാനും കത്തും അപേക്ഷയും കൈയോടെ നൽകാനും ആ ഫയലിൽ പിന്നെ തുടർനടപടി എടുപ്പിക്കാനും കഴിയുമെന്നത് തന്നെയാണ് ഏറ്റവും വലിയ സൗകര്യം. പാർട്ടികൾക്കാണെങ്കിൽ അവരുടെ സാമ്പത്തിക പിന്തുണ തിരിച്ചും ലഭിക്കും. എന്നാൽ, അതുപോലൊരു ദൗത്യത്തിനായിരുന്നില്ലല്ലോ ദേശീയ ജനറൽ സെക്രട്ടറിയായ മുൻ സംസ്ഥാന വ്യവസായ മന്ത്രിയുടെ ലോക്സഭയിലേക്കുള്ള വരവ്.

കഴിഞ്ഞ 10 വർഷം കൊണ്ട് ഇ.ടി. മുഹമ്മദ് ബഷീർ സ്വന്തം നിലക്ക് വഴിവെട്ടിത്തെളിച്ച ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ലീഗ് പ്രവർത്തനങ്ങളിൽ നേതൃപരമായ ഒരു പങ്കും വഹിക്കാനില്ലാത്ത നിലക്ക്​ കുഞ്ഞാലിക്കുട്ടിക്ക് വല്ലതും ചെയ്യാനുണ്ടെങ്കിൽ അത് പാർലമ​​െൻറിലാണ്. ദേശീയതലത്തിൽ പാർട്ടിയിലും പാർലമ​​െൻററി പാർട്ടിയിലും സ്ഥാപി​െച്ചടുത്ത അധീശത്വത്തോട് ലോക്സഭയിലെ സ്ഥിരം സാന്നിധ്യത്തിലൂടെയെങ്കിലും നീതി പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. മോദി സർക്കാർ ആപത്​കരമായ പല ഫാഷിസ്​റ്റ് അജണ്ടകളും പാർലമ​​െൻറിൽ വേവിച്ചെടുക്കാൻ കഠിന പരിശ്രമം നടത്തുന്ന നാളുകളിൽ വിശേഷിച്ചും. എന്നാൽ, നിർഭാഗ്യകരമെന്നുപറയട്ടെ, തന്നെ ഡൽഹിയിലെത്തിച്ചവർ തിരഞ്ഞുനോക്കുമെന്ന് ഉറപ്പുള്ള രണ്ട് ചരിത്ര സന്ദർഭങ്ങളിലെ അസാന്നിധ്യത്തിലൂടെ പാർട്ടിയിൽ സ്ഥാപിച്ച അധീശത്വം പാർട്ടിക്ക് വേണ്ടിയല്ല, തനിക്കുവേണ്ടി മാത്രമാണെന്ന സന്ദേശമാണ്​ അദ്ദേഹം നൽകിയിരിക്കുന്നത്​.

സമ്മതിക്കാത്ത തെറ്റും ആത്മവഞ്ചനയും
മുത്തലാഖ് ബിൽ വരുമെന്നറിയാമെങ്കിലും വോട്ടെടുപ്പ് നടക്കുമെന്ന് കരുതിയിരുന്നില്ല എന്നുപറയുന്ന കുഞ്ഞാലിക്കുട്ടി ഇത്ര നാളായിട്ടും ദേശീയ രാഷ്​ട്രീയത്തെ കുറിച്ച് ഒന്നുമറിയാതെ ഇരുട്ടിലാണ് താനെന്ന് സ്വയം വിളിച്ചറിയിക്കുകയാണ്​. മുത്തലാഖ് ഓർഡിനൻസ് കാലാവധി തീരാനിരിക്കേ അത് ബിൽ ആക്കി വീണ്ടും കൊണ്ടുവന്ന് പാസാക്കുമെന്ന്​ മോദി സർക്കാർ പ്രഖ്യാപിച്ചതാണ്. മാത്രമല്ല, വോട്ടെടുപ്പ് നഷ്​ടപ്പെട്ട ബേജാറിൽ ഡൽഹിയിലേക്ക് ഓടിവന്നിട്ടല്ല ആ കുറ്റസമ്മതം നടത്തുന്നത്. കേരളത്തിലെ വിവാഹസദ്യക്കുശേഷം അടുത്ത ദിവസത്തെ പാർലമ​​െൻറും മുടക്കി നേരെ ഗൾഫിലേക്ക് വിമാനം കയറി അവിടെ വെച്ചാണ്.

മുസ്​ലിംലീഗി​​​െൻറ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിവെച്ചതെന്നു വിശേഷിപ്പിക്കുന്ന, മുസ്​ലിം സ്​ത്രീയുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട്​ ബനാത്ത്​വാല കൊണ്ടുവന്ന സ്വകാര്യ ബിൽ രാജീവ്ഗാന്ധി ഏറ്റെടുത്ത് നിയമമാക്കിയത് അട്ടിമറിക്കാനുള്ളതാണ് മുത്തലാഖ് ബില്ലിലെ അഞ്ചാം വകുപ്പ്. രാജ്യത്തെ ഏക സിവിൽ കോഡിലേക്ക് കൊണ്ടുപോകാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ഷാബാനു കേസിലെ സുപ്രീംകോടതിയുടെ വിവാദവിധി പുനഃസ്ഥാപിക്കാൻ മോദി സർക്കാർ ചേർത്തതാണ് ആ വകുപ്പ്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കരുത് എന്നതിൽ മാത്രം ഊന്നുന്ന കോൺഗ്രസ് അഞ്ചാം വകുപ്പിനെ എതിർക്കുന്നില്ല എന്നുകൂടി അറിയുമ്പോഴാണ് ലോക്സഭയിൽ കോൺഗ്രസും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഒളിച്ചുകളിയിൽ സമുദായം ജാഗ്രത പാലിക്കേണ്ടിവരുന്നത്. മുസ്​ലിം സമുദായത്തിന് വഴങ്ങി രാജീവ് ഗാന്ധി എൺപതുകളിൽ നടത്തിയ നിയമനിർമാണം തെറ്റാണെന്നും അത് റദ്ദാക്കണമെന്നും ഏക സിവിൽകോഡി​​​െൻറ ദിശയിൽ രാജ്യം നീങ്ങണമെന്നും ആഗ്രഹിക്കുന്നത് കോൺഗ്രസിനകത്തെ മൃദു ഹിന്ദുത്വ വാദികളാണ്. മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പ് വേളയിലെ ഒളിച്ചുകളിക്ക് കോൺഗ്രസിനെ പ്രേരിപ്പിച്ചത് മുസ്​ലിം വ്യക്തിനിയമത്തെക്കുറിച്ച ഈ വീണ്ടുവിചാരം കൂടിയാണ്.

Muthalaq-india news


മുസ്​ലിംലീഗിനും സമുദായത്തിനും വേണ്ടി ബനാത്ത്​ വാല നടത്തിയ നിയമനിർമാണം മൂന്നു പതിറ്റാണ്ടിനുശേഷം ചവറ്റുകുട്ടയിലിടാനുള്ള കോൺഗ്രസ് അജണ്ടയെ സ്വന്തം പാർട്ടിയുടെ നിലപാടാക്കി കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി ഇറങ്ങിയിട്ടുണ്ടെങ്കിൽ അത്​ അപകടകരമാണ്. മുത്തലാഖ് ബില്ലിലൂടെ മുസ്​ലിം വ്യക്തിനിയമം അട്ടിമറിക്കുന്നതിനെ കുറിച്ച് മൗനം പാലിക്കുന്ന കോൺഗ്രസ് നിലപാടാണ് ശരി എന്നും അവസാന നിമിഷം വോട്ടുചെയ്തവർ ചെയ്തതാണ് തെറ്റ് എന്നും പറയു​േമ്പാൾ മുത്തലാഖിൽ മുസ്​ലിംലീഗി​​​െൻറ നിലപാട് തന്നെ കീഴ്മേൽ മറിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസി​​​െൻറ മൃദുഹിന്ദുത്വ അജണ്ടക്ക് കൂട്ടുനിൽക്കാതെ മുത്തലാഖ് ബില്ലിൽ വാക്കും പ്രവൃത്തിയും ഒന്നാക്കിയ ഇ.ടി. മുഹമ്മദ് ബഷീറും പ്രേമചന്ദ്രനും ധൃതിപിടിച്ച് വിഡ്ഢിത്തം ചെയ്തവരും, മുങ്ങിയ താൻ ബുദ്ധിമാനും എന്ന് സ്ഥാപിക്കാനാണോ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം? എങ്കിൽ, കോൺഗ്രസിലെ മൃദു ഹിന്ദുത്വ വാദികളുടെ കൈയടി നേടാൻ കരുതിക്കൂട്ടി നിശ്ചയിച്ച മുങ്ങലാണോ അത്​? അതുകൊണ്ടാണല്ലോ ഡൽഹിയിലുള്ള ബഷീറും പ്രേമചന്ദ്രനും അറിയാത്ത ‘യു.ഡി.എഫ്​ തീരുമാനം’ പാർലമ​​െൻറ് സമ്മേളനത്തിന് വരാത്ത കുഞ്ഞാലിക്കുട്ടി ദുബൈയിലിരുന്ന് പ്രഖ്യാപിക്കുന്നത്.

ലോക്സഭയിൽ എത്തിയാൽ കുഞ്ഞാലിക്കുട്ടി നടത്താൻപോകുന്ന ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടംതന്നെയായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പ് വേളയിൽ മുസ്​ലിംലീഗി​​​െൻറ വ്യാപകമായ പ്രചാരണായുധം. അതുകൊണ്ടാണ് പതിവിൽനിന്ന് ഭിന്നമായി ഇത്തവണ ലീഗ് അല്ലാത്ത മലപ്പുറത്തെ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചത്. ലീഗ് അണികൾക്കൊപ്പം അവരോടുകൂടിയാണ് ഈ വിശ്വാസവഞ്ചന. മുസ്​ലിംകളെ ക്രിമിനലുകളാക്കാനുള്ള ബില്ലി​​​െൻറ വോട്ടെടുപ്പ് വേളയിൽ ലോക്സഭയിൽനിന്ന് മുങ്ങിയതിന് പാർട്ടി നേതൃത്വത്തോടും മുസ്​ലിം സമുദായത്തോടും മാപ്പുചോദിക്കുന്നതിന് പകരം അവിശ്വസനീയമായ ന്യായങ്ങൾ നിരത്തി പാർട്ടി അജണ്ട തനിക്കുവേണ്ടി അട്ടിമറിക്കാനുള്ള ശ്രമമായി കുഞ്ഞാലിക്കുട്ടിയുടേത്. ആ നീക്കം തടഞ്ഞില്ലെങ്കിൽ ഇതുപോലൊരു ബഹിഷ്കരണത്തിലൂടെ രാജ്യസഭയിലും മുത്തലാഖ് ബിൽ പാസാക്കാൻ ബി.ജെ.പിക്ക് കഴിയും എന്ന അപകടം അദ്ദേഹം തിരിച്ചറിയുന്നില്ലെങ്കിൽ പാർട്ടി തിരിച്ചറിയണം.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttyparliamentkerala newsmalayalam news
News Summary - pk kunhalikutty in parliament -Kerala news
Next Story