വകുപ്പുകൾ ശരിയായതും ശരിയാക്കേണ്ടതും
text_fieldsറവന്യൂവകുപ്പിൽ എന്തുണ്ടായി? പൊതുമുതലിെൻറ കാവലാളുകളാണ് ജനാധിപത്യ ഗവൺമെൻറുകൾ, ആയിരിക്കണം. എന്നാൽ, ഗവൺമെൻറിെൻറ ആൾക്കാർ തന്നെ കൊള്ളയടിക്കുകയും അത്തരക്കാരെ േചർത്തുനിർത്തുകയും നിയമസംരക്ഷണം നൽകുകയും ചെയ്യുന്ന കാഴ്ചയാണ് കാലാകാലങ്ങളിൽ കേരളത്തിൽ കാണുന്നത്. ഇത്തരം കൊള്ളക്കെതിരെ ശക്തമായ തെളിവുകളുമായി മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് അച്ചടക്ക നടപടിയുണ്ടാവുന്നത്. ഇക്കുറി ലോ അക്കാദമി, മൂന്നാർ, കുട്ടനാട്, വയനാട്, കോഴിക്കോട് കക്കാടംപൊയിൽ തുടങ്ങിയിടത്തൊക്കെ ഇതാണ് കണ്ടത്. അടുത്ത മൂന്നു കൊല്ലം ഇനിയുമെത്ര കാണാനിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പാട്ടത്തിന് കൊടുത്ത ഭൂമികൾ തിരിച്ചുപിടിക്കാതെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കുവേണ്ടി തോറ്റുകൊടുക്കുന്ന കോർപറേറ്റ് സൗഹൃദ സർക്കാർ ഭൂരഹിതരായ ദലിതർക്കും ആദിവാസികൾക്കും കാലാകാലങ്ങളിൽ ഭൂ/ഭവന വാഗ്ദാനങ്ങൾ പുതുക്കിനൽകി വോട്ടാക്കി മാറ്റുന്നു. ഇനിയുള്ള മൂന്നു വർഷം മതി ഇൗ നയത്തിനൊരു മാറ്റംവരാൻ.
വ്യവസായം
ലക്ഷ്യബോധമുള്ള മാർഗരേഖയുമായാണ് വ്യവസായമന്ത്രി ചുമതലയേറ്റത്. വ്യവസായ വകുപ്പിനെ കാലാനുസൃതം പരിഷ്കരിക്കാൻ ഉദ്ദേശ്യശുദ്ധിയും േശഷിയുമുള്ള മന്ത്രി. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനുള്ള നിർദേശങ്ങെളാക്കെ കരടുനയത്തിൽ ചേർത്തിരുന്നു. അതാ വരുന്നു തൊഴിലാളി യൂനിയനുകൾ ചുമട്ടുതൊഴിലാളികളെ ആനയിച്ചുകൊണ്ട്. ചുമട്ടുതൊഴിലാളികളെ നേതാക്കന്മാർ മാർക്സിസം പഠിപ്പിക്കണം. മാർക്സ് പറഞ്ഞിരിക്കുന്നത് സാേങ്കതികവിദ്യയുടെ മുന്നേറ്റത്തിൽ പരിജ്ഞാനം നഷ്ടപ്പെട്ട് തൊഴിൽ നഷ്ടപ്പെടുന്നവർ പുതിയ സാേങ്കതികവിദ്യ വശമാക്കി തൊഴിലിൽ തിരിച്ചെത്തണമെന്നാണ് (Re-skill those who are de-skilled). അല്ലാതെ നോക്കിനിൽക്കുന്നതിന് കൊള്ളക്കൂലി വാങ്ങണമെന്നല്ല.

ചെത്തുതൊഴിലാളികളെ കാണുന്ന സർക്കാർ കേരകർഷകരെ കാണുന്നില്ല എന്നതാണ് ഏറെ ദുഃഖകരം. 35ലക്ഷം കേര കർഷകരുടെ സ്വപ്നങ്ങൾ തട്ടിത്തൂവിയാണ് ‘നീര’യെ നിരാലംബമാക്കിയത്. നീരയുടെ തലതൊട്ടപ്പനായ ടി.കെ. ജോസ് െഎ.െഎ.എസിനെ വിളിക്കൂ, നീരയെ രക്ഷിക്കൂ- അേത പോംവഴിയുള്ളൂ, കേരകർഷകരോട് ഇത്തിരി സ്നേഹമുെണ്ടങ്കിൽ.
കാർഷികാനുബന്ധ മൂല്യവർധനക്കുള്ള പുത്തൻസംരംഭങ്ങൾ, നൈപുണ്യ വികസന കുതിപ്പ്, എൻജിനീയറിങ്/െഎ.ടി.െഎ വിദ്യാർഥികൾക്ക് ഇേൻറൺഷിപ് സൗകര്യം എന്നിവ അനിവാര്യം. ലോക വ്യവസായ മുന്നേറ്റത്തിലെ പുതിയ പ്രവണതകൾ കണ്ടെത്തുകയും അതിനനുസരിച്ച് വ്യവസായ വകുപ്പിനെ സജ്ജമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ചാകരയെന്നു കരുതിയ കൃഷി
വി.എസ്. സുനിൽകുമാർ കൃഷിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജനം കരുതി കൃഷിക്ക് ചാകരയാകുമെന്ന്. കൃഷിയെ തല കൊണ്ടറിയുകയും ഹൃദയംകൊണ്ട് സ്നേഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനും കാര്യമായിെട്ടാന്നും ചെയ്യാൻ കഴിഞ്ഞില്ല. ചൂണ്ടിക്കാണിക്കാനുള്ളത് പാട്ടകൃഷിയിലൂടെ കുടുംബശ്രീ വനിതകൾ നടത്തുന്ന മുേന്നറ്റങ്ങൾ മാത്രമായിരിക്കും. എറണാകുളം ജില്ലയിൽ തന്നെ കഴിഞ്ഞ രണ്ടു വർഷംകൊണ്ട് നെൽകൃഷിയുടെ വിസ്തൃതിയിൽ 10 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. 2006ൽ സ്വാമിനാഥൻ കമീഷൻ കൃഷിയുടെ സുസ്ഥിര വികസനത്തിനായി മുന്നോട്ടുവെച്ച നിർദേശമാണ് കൃഷിച്ചെലവിെൻറ ഒന്നര ഇരട്ടി വരുന്ന മിനിമം താങ്ങുവില. 2018-19 കേന്ദ്രബജറ്റിൽ ഇതു നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് നാമമാത്ര/ഇടത്തരം കൃഷിക്കാരിലേക്ക് എങ്ങനെ എത്തിക്കും? താങ്ങുവില വിപണിയിൽ/ഗവൺമെൻറ് നേരിട്ട് വാങ്ങുന്നതിനല്ലേ ലഭ്യമാകൂ.

കേരളത്തിലെ കർഷകരിൽ 92 ശതമാനം നാമമാത്ര, ഇടത്തരം കർഷകരാണ്. തോട്ട വിളകെളാഴിച്ച് ബാക്കിെയല്ലാം സ്വന്തം ആവശ്യത്തിന് മാത്രമുള്ളവർ. ഇന്ത്യയിൽതന്നെ 86 ശതമാനം കർഷകരും ഇത്തരക്കാരാണ്. അങ്ങനെ വരുേമ്പാൾ കർഷകനെ കൃഷിയിൽ പിടിച്ചുനിർത്താൻ, കർഷക ആത്മഹത്യകൾ ഇല്ലാതാക്കാൻ മുഴുവൻ കാർഷികോൽപാദനത്തിനും ഉൽപാദനച്ചെലവിെൻറ 50 ശതമാനം അധികം ലഭിക്കുന്ന താങ്ങുവിലയാണ് ആവശ്യം. അത് എങ്ങനെ നടപ്പാക്കാനാവുമെന്ന്, എത്രത്തോളം കേന്ദ്ര സഹായം കിട്ടും എന്നതിനെ കുറിച്ചൊക്കെ സമയബന്ധിതമായ ചർച്ചകളും നടപടികളും ആവശ്യമാണ്. ആ തീരുമാനം കർഷക സൗഹൃദമായി നടപ്പാക്കാനായാൽ ആഗോളീകരണ കാലഘട്ടത്തിൽ കൃഷിക്കുവേണ്ടി നടത്തുന്ന ശക്തമായ ഗവൺമെൻറ് ഇടപെടലാകും അത്. കൃഷിയുടെ സുസ്ഥിരവളർച്ചക്ക് പാതയൊരുക്കുകയും ചെയ്യും.
ആരോഗ്യം
ആരോഗ്യമന്ത്രി 28,000 രൂപയുടെ കണ്ണട ഗവൺമെൻറ് ചെലവിൽ വാങ്ങിയത് വലിയ വാർത്തയായി. വാസ്തവത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആരോഗ്യമേഖല തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മെഡിക്കൽ കോളജ് ഫീസ് ഘടന പ്രശ്നങ്ങൾ ഉണ്ടാക്കി. അത് പക്ഷേ, സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങിയ കാലം തൊട്ടുള്ളതാണ്. മാനേജ്മെൻറിെൻറ താൽപര്യത്തിന് വഴങ്ങിക്കൊടുക്കാതെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയെങ്കിലുമാക്കി നിശ്ചയിച്ചത് ഒരു നേട്ടം തന്നെ. രാപ്പകലില്ലാതെ പണിയെടുക്കുന്ന നഴ്സുമാർ ഇല്ലെങ്കിൽ ലക്ഷങ്ങൾ ശമ്പളംപറ്റി വിലസുന്ന ഡോക്ടർമാർ എന്തു െചയ്യും? അവരുടെ സേവനത്തിന് എന്തുവില? വാസ്തവത്തിൽ വേണ്ടത് ഡോക്ടർമാരുടെ ശമ്പളത്തിെൻറ ഉയർന്ന പരിധി നിശ്ചയിക്കുക കൂടിയാണ്.
ഒാരോ ഘട്ടത്തിലുമുള്ള ഡോക്ടർ/നഴ്സ് ശമ്പള ശരാശരി നിശ്ചയിക്കുക. മെഡിക്കൽ, പാരാമെഡിക്കൽ സേവനങ്ങൾ അനുപൂരകങ്ങളാണ്. ഒരു കൂട്ടർക്ക് അങ്ങേയറ്റം ശമ്പളം. മറ്റു കൂട്ടർക്ക് നക്കാപ്പിച്ച എന്ന രീതി നിയമം കൊണ്ടുതന്നെ തടയണം. പോയ രണ്ടു വർഷങ്ങളിലും ബജറ്റിൽ ആരോഗ്യ മേഖലക്കായി മാറ്റിവെച്ച തുക തീരെ അപര്യാപ്തമാണ്. 2017ലെ ദേശീയ ആരോഗ്യനയം വിവക്ഷിക്കുന്നത് 2020 ആവുേമ്പാഴേക്ക് സംസ്ഥാനങ്ങൾ ആഭ്യന്തര വരുമാനത്തിെൻറ എട്ടു ശതമാനം ആരോഗ്യമേഖലക്കായി നീക്കിവെക്കണമെന്നാണ്.
വിദ്യാഭ്യാസം
പ്രഫ. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായപ്പോൾ ഒരു മുണ്ടശ്ശേരി പഞ്ചാണ് മനസ്സിൽ തുടികൊട്ടിയത്. അദ്ദേഹം ഇനിയും ഒരുപാട് ഉണരേണ്ടിയിരിക്കുന്നു. സാേങ്കതിക സർവകലാശാല/മെഡിക്കൽ വിദ്യാഭ്യാസപ്രശ്നങ്ങെളാക്കെ ഒാരോ വർഷവും വഷളായി വളരുന്നു. ദേശീയതലത്തിൽ ഗുണനിലവാരമുള്ള ഏതാനും സ്ഥാപനങ്ങളുണ്ടെന്നതൊഴിച്ചാൽ നാം സൃഷ്ടിക്കുന്ന ഉന്നത വിദ്യാഭ്യാസ സമൂഹം അളവിൽ േദശീയ ശരാശരിക്ക് മുകളിലാണെങ്കിലും ഗുണനിലവാരത്തിൽ താഴെയാണ്. എല്ലാവിധ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി, പ്രത്യേകിച്ച് സാേങ്കതിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം (ഇേൻറൺഷിപ്) വിദ്യാഭ്യാസത്തിെൻറ ഭാഗമാകണം എന്ന് 2016ലെ ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു. എന്നാൽ, ഇൗ സൗകര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളും വ്യാപാര സംരംഭങ്ങളും വികസിക്കുേമ്പാേഴ ഇേൻറൺഷിപ് സൗകര്യങ്ങൾ വർധിക്കുകയുള്ളൂ. എല്ലാ മേഖലയിലുമുള്ള സിലബസ് പരിഷ്കരണമാണ് അത്യന്താപേക്ഷിതം. ഇൗ നൂറ്റാണ്ടിെൻറ അവസാനം വരെയുള്ള സാേങ്കതികവളർച്ച മുന്നിൽകണ്ടുള്ള പരിഷ്കരണം. അതിന് കുണ്ടിലെ ‘തവളക്കമ്മിറ്റികൾ’ പോരാ. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തരായ ഇന്ത്യക്കാരുടെ-മലയാളികൾ മാത്രമായാലും ധാരാളം കിട്ടുമല്ലോ- കമ്മിറ്റിയാണ് ആവശ്യം. ഏതെങ്കിലുമൊരു വിദേശ യൂനിവേഴ്സിറ്റിയുടെ സിലബസ് മോഷ്ടിക്കലല്ല സിലബസ് പരിഷ്കരണം. മേൽത്തരം അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ അത്യന്താധുനിക സിലബസുകൾ നിരത്തി അവയിൽനിന്ന് അനുപമമായൊന്ന് പുതുതായി സൃഷ്ടിക്കുകയാണ് ആവശ്യം. മാറ്റത്തിലേക്ക് ഏതു സമൂഹെത്തയും നയിക്കേണ്ടത് അറിവിലൂടെ മുന്നേറി മാറ്റം ചിന്തിക്കുന്ന അധ്യാപകരാണ്.

പക്ഷേ, കേരളത്തിൽ അധ്യാപകർ പേരിനൊരു പിഎച്ച്.ഡി തട്ടിക്കൂട്ടി പ്രമോഷനും ഇൻക്രിമെൻറും ഒക്കെ നേടുന്നതോടെ സുഖസുഷുപ്തിയിലാകും. ഇതിനൊക്കെ മാറ്റംവരണം. ഗവേഷണത്തിലൂടെ അസ്തിത്വം തെളിയിക്കുന്ന വകുപ്പുകൾക്ക് ഇൻസെൻറിവ് ആകർഷകമാക്കണം. ഉറക്കംതൂങ്ങി വകുപ്പുകൾക്ക് ശിക്ഷയും ഉറപ്പാക്കണം. എങ്കിൽ മാത്രമേ കാമ്പസുകൾ കലാപഭൂമിയാകാതെ ഉന്നത നിലവാരം പുലർത്തുന്ന വൈവിധ്യമാർന്ന അറിവുകളെ പരിപോഷിപ്പിക്കുന്ന ‘നളന്ദ’കളും ‘തക്ഷശില’കളുമായി മാറുകയുള്ളൂ. അപ്പോൾ പഠിച്ചിറങ്ങുന്നവർ തൊഴിൽസജ്ജരായിരിക്കും, സ്വയം തൊഴിൽ കണ്ടെത്തുന്നവരുമാകും. അവർ പ്രവാസികളാകേണ്ടി വരില്ല. അവരുടെ ബുദ്ധിയും ഉൗർജവും ഇൗ നാടിെൻറ നല്ലനാളേക്ക് പ്രേയാജനപ്പെടും.
സ്വന്തം വകുപ്പിനോട് നീതി പുലർത്താനാവാത്ത ചില മന്ത്രിമാരെങ്കിലും മന്ത്രിസഭയിലുണ്ട്. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാറിനെ പ്രധാനമന്ത്രി താക്കീത് ചെയ്തതുപോലെ ഇത്തരം മന്ത്രിമാരെ മുഖ്യമന്ത്രി താക്കീത് ചെയ്യേണ്ടിയിരിക്കുന്നു. അവർ വാചകക്കസർത്ത് നിർത്തി, സ്വന്തം വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് പഠിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകണം. മുഖ്യമന്ത്രി ആരംഭത്തിൽ ഉറപ്പുനൽകിയ കാര്യക്ഷമതയുള്ള ഗവൺമെൻറ് ഞങ്ങളുടെ, ജനങ്ങളുടെ അവകാശമാണ്.
വകമാറ്റിയുള്ള വിഭവ വിനിേയാഗം അനുസ്യൂതം തുടരുകയാണ്. മദ്യനയത്തിൽ യു.ഡി.എഫ് ഗവൺമെൻറ് മാറ്റം വരുത്തുകയും ആ മേഖലയിൽ ധാരാളം പേർ തൊഴിൽ നഷ്ടപ്പെട്ടവരാവുകയും ചെയ്തപ്പോൾ അവരുടെ പുനരധിവാസത്തിനുവേണ്ടി മദ്യത്തിന്മേൽ ഏർപ്പെടുത്തിയ സെസ് വഴി കഴിഞ്ഞ നാലു വർഷം കൊണ്ട് പിരിഞ്ഞുകിട്ടിയത് 1027 കോടി രൂപയാണ്. ഇതിൽ 7.65 കോടി രൂപ മാത്രമേ (അതായത് 0.74 ശതമാനം) മേൽ സൂചിപ്പിച്ച തൊഴിലാളികൾക്കായി ചെലവഴിച്ചുള്ളൂ. ഇതു തന്നെയാണോ ഒാഖി ദുരന്തത്തിന് ലഭ്യമായ കേന്ദ്ര ഫണ്ടിെൻറയും സ്ഥിതി?
പദ്ധതിച്ചെലവ്
സംസ്ഥാനത്തിെൻറയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതിച്ചെലവ് സർവകാല റെക്കോഡിലെത്തിയെന്നാണ് ഗവൺമെൻറ് അവകാശപ്പെടുന്നത്. ഒക്ടോബർ തൊട്ട് ജനുവരി വരെയുള്ള കാലത്ത് ട്രഷറി അടച്ചിടേണ്ടിവരുമെന്ന ഭയത്തിൽ ധനമന്ത്രി പല ഞാണിന്മേൽ കളിയും നടത്തിയാണ് പിടിച്ചുനിന്നത്. ജനുവരി മധ്യത്തിനുശേഷമാണ് കുറച്ചൊരു അയവുവന്നത്. അത്ര രൂക്ഷമായ ധനപ്രതിസന്ധിയെന്ന് ആർത്തലച്ച വർഷം പദ്ധതികൾക്കുള്ള ഫണ്ട് സമയാസമയം എങ്ങെന വീതം വെക്കാനായി, ചെലവഴിക്കാനായി എന്നു കൂടി ഗവൺമെൻറ് വ്യക്തമാക്കണം. പൊതുമരാമത്ത് പോലുള്ള വകുപ്പുകളിൽ വർഷങ്ങളായി പല പദ്ധതികളും ക്യൂവിലാണ്. അത് പുതിയ നിർമാണമാവാം, അതുമല്ലെങ്കിൽ തേയ്മാനം പരിഹരിക്കലാവാം.

ചുരുക്കത്തിൽ, ‘എല്ലാം ശരിയാവും’ എന്നു പറഞ്ഞ് ഭരണത്തിലെത്തിയ ഗവൺമെൻറ് ഒന്നും ശരിയാക്കിയിട്ടില്ല. 2006 ൽ ഭരണത്തിൽ വന്ന ഇടതുപക്ഷ ഗവൺമെൻറ് ഇതിനെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ വർഷം തന്നെ വാളയാർ, അമരവിള തുടങ്ങിയ ചെക്പോസ്റ്റുകളിൽ ശക്തമായി ഇടപെട്ട് നികുതി വെട്ടിക്കുന്നവരെ പിടികൂടി അത്തരക്കാരിൽ ഭയം കുത്തിവെച്ചു. അത്തവണ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായി. ഖജനാവിൽ പണമെത്തുകയെന്ന് പറഞ്ഞാൽ അത് സമസ്ത മേഖലകളിലേക്കും ഉഴുതിറക്കാനാകുന്നുവെന്നാണ് അർഥം. ഇത്തവണ ജി.എസ്.ടി കൊണ്ടുവരുന്നതിനു മുമ്പ് നികുതി വെട്ടിപ്പുകാർ, പൂഴ്ത്തിവെപ്പുകാർ, അഴിമതിക്കാർ എന്നിവർക്കെതിരെ നടപടികളൊന്നുമുണ്ടായില്ല. പാർട്ടിയുടെ ‘റാൻ’ മൂളികളല്ലാത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുകയും പെരുകുന്ന െകാള്ള, കസ്റ്റഡിമരണം, കൊല, മാനഭംഗം എന്നിവയോട് മൃദുസമീപനം സ്വീകരിക്കുകയും െചയ്യുന്ന രീതി തുടരുകയാണ്. ഇങ്ങനെ പോയാൽ ഒന്നും ശരിയാവാതെ എല്ലാം കൈവിട്ടുപോകും.
(സാമ്പത്തിക വിദഗ്ധയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
