കുറയുമോ ഇന്ധനവില; കണക്കുകൾ ഇതാ

വിഷ്​ണു.ജെ
14:18 PM
12/09/2018
Petrol

റെക്കോർഡുകൾ ഭേദിച്ച്​ കുതിക്കുകയാണ്​ രാജ്യത്തെ ഇന്ധനവില. പെട്രോൾ വില പല നഗരങ്ങളിലും 90ലേക്ക്​ എത്തി​ ഡീസലാണെങ്കിൽ 80ലേക്കുള്ള ജൈത്രയാത്രയിലും. ഇതിനൊടൊപ്പം രൂപയുടെ മുല്യം ഇടിയുന്നതും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ സൃഷ്​ടിക്കുന്നുന്നത്​. എങ്കിലും ഇക്കാര്യത്തിലൊന്നും തങ്ങൾക്ക്​ ഒന്നും ചെയ്യാനില്ലെന്ന്​ പറഞ്ഞ്​ കൈ കഴുകുകയാണ്​ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. വരാനിരിക്കുന്ന നാളുകൾ വിലക്കയറ്റത്തി​​േൻറതാണെന്ന സൂചന നൽകുന്നതാണ്​ ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

ദിവസവും വില മാറ്റുന്ന സ​മ്പ്രദായം നിലവിൽ വന്നതോടെയാണ്​ എണ്ണ കമ്പനികൾ പെട്രോളി​​െൻറയും ഡീസലി​​െൻറയും വില വൻതോതിൽ വർധിപ്പിച്ച്​ തുടങ്ങിയത്​. വൻ ലാഭമാണ്​ വില വർധനയിലുടെ എണ്ണ കമ്പനികൾ കൊയ്യുന്നതെന്ന കാര്യത്തിൽ സംശയമില്ല. എണ്ണ കമ്പനികൾക്കൊപ്പം നികുതിയിലുടെ സർക്കാറുകളും ജനങ്ങളെ കൊള്ളയടിക്കുകയാണ്​. 

Price-Increase

സിംഹഭാഗവും നികുതി
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക്​ മേൽ 2.29 ലക്ഷം കോടിയാണ്​ എക്​സ്​സൈസ്​ ഡ്യൂട്ടിയായി കേന്ദ്രസർക്കാർ പിരിച്ചെടുത്തത്​.  സംസ്ഥാനങ്ങൾക്ക്​ 1.84 ലക്ഷം കോടി രൂപ വരെ ഇന്ധന നികുതിയായി ലഭിച്ചു. ഇന്ധനവില വർധിക്കു​േമ്പാൾ അതിന്​ ആനുപാതികമായി നികുതിയിൽ നിന്നുള്ള വരുമാനവും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ കിട്ടുകയണ്​​. എന്നാൽ, ഇന്ധനവിലയിൽ നിന്ന്​ ലഭിക്കുന്ന അധിക നികുതി വരുമാനം ഉപക്ഷേിക്കാൻ കേന്ദ്ര,-സംസ്ഥാന സർക്കാറുകൾ ഇതുവരെ തയാറായിട്ടില്ല.

പെട്രോൾ വിലയിൽ 48.2 ശതമാനം മാത്രമാണ് യഥാർഥത്തിൽ​ ഇന്ധനവില. ഇതിൽ 4.6 ശതമാനം ഡീലർ കമീഷനും, 21.3 ശതമാനം സംസ്ഥാന നികുതിയും 25.6 ശതമാനം കേന്ദ്രസർക്കാറി​​െൻറ നികുതിയുമാണ്​. ഇതെല്ലാം ചേർന്നുള്ള തുകയാണ്​ ഉപയോക്​താകൾ ഒരു ലിറ്റർ പെട്രോളിന്​ നൽകുന്നത്​.  ഡീസൽ വിലയിൽ 58.3 ശതമാനമാണ്​ ഇന്ധവില. 3.7ശതമാനം ഡീലർ കമീഷനും 14.7 ശതമാനം സംസ്ഥാന നികുതിയും 23.3 ശതമാനം കേന്ദ്രസർക്കാർ നികുതിയുമാണ്​. ഇൗ കണക്കുകളിൽ നിന്ന്​ ഇന്ധനവിലയേക്കാൾ കൂടുതലാണ്​ അതിൻമേൽ ചുമത്തുന്ന നികുതികളും ഡീലർ കമീഷനും ചേർന്നുള്ള തുക എന്നത്​ വ്യക്​തമാകും. 

Fuel

നികുതി കുറയില്ല
ഇന്ധനവില കുറക്കാനായി നികുതി കുറക്കില്ലെന്ന  നിലപാടിലാണ്​ കേന്ദ്രസർക്കാർ. നികുതി കുറക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്​ ധനമന്ത്രാലയമാണെന്നാണ്​ പെട്രോളിയം മന്ത്രാലയം വ്യക്​തമാക്കുന്നത്​. എന്നാൽ, വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ഇന്ധന നികുതി കുറക്കേണ്ടെന്ന കർശന നിലപാടിലാണ്​ ധനമന്ത്രാലയം. വേണമെങ്കിൽ സംസ്ഥാനങ്ങൾ നികുതി കുറച്ച്​ ഇന്ധനവില വർധനവ്​ പിടിച്ച്​ നിർത്ത​െട്ടയെന്നാണ്​ ധനമന്ത്രാലയത്തി​​െൻറ വാദം.

അതേ സമയം, കേന്ദ്രസർക്കാറി​​െൻറ ജി.എസ്​.ടി ഉൾപ്പടെയുള്ള പരിഷ്​കാരങ്ങൾ മൂലം സംസ്ഥാനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്​. ​കേരളത്തെ ഉദാഹരണമായി എടുത്താൽ ജി.എസ്​.ടി നിലവിൽ വന്നപ്പോൾ സംസ്ഥാനത്തിന്​ പ്രതിക്ഷിച്ച നേട്ടമുണ്ടായില്ലെന്ന്​ മാത്രമല്ല നികുതി വരുമാനം കുറയുന്ന സാഹചര്യവും ഉണ്ടായി. ഇൗ സാഹചര്യത്തിൽ ഇന്ധനികുതിയിൽ ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ച്​ മറ്റാരും മാറ്റം വരുത്താനുള്ള സാധ്യതയില്ല.  ഇന്ധനികുതി ഒരു രൂപ കുറച്ചാൽ 500 കോടി രൂപയുടെ നഷ്​ടമുണ്ടാകുമെന്ന കേ​രള ധന​ മന്ത്രി തോമസ്​ ​െഎസക്കി​​െൻറ പ്രസ്​താവന സംസ്ഥാനങ്ങൾ നികുതി കുറക്കില്ലെന്ന സൂചനയാണ്​ നൽകുന്നത്​

Oil

ജനങ്ങളെ കൊള്ളയടിച്ച്​ കമ്പനികൾ
സർക്കാറിനൊപ്പം എണ്ണ കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്നതിൽ മുൻപന്തിയിലുണ്ട്​.  ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ മു​ത​ൽ 2018 ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​ധാ​ന എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭം 62,451.84 കോ​ടി​യാ​ണ്. പ്ര​തി​മാ​സം ക​മ്പ​നി​ക​ളു​ടെ ശ​രാ​ശ​രി ലാ​ഭം 5204.32 കോ​ടി. ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​​​​െൻറ (​െഎ.​ഒ.​സി) അ​റ്റാ​ദാ​യ​ത്തി​ൽ ന​ട​പ്പ്​ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​​​​െൻറ ആ​ദ്യ​പാ​ദ​ത്തി​ൽ (ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ) തൊ​ട്ട്​ മു​ൻ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച്​ 1613.03 കോ​ടി​യു​ടെ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​ത്. വി​റ്റു​വ​ര​വി​ലും വ​ൻ വ​ർ​ധ​ന​യു​ണ്ട്. 

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പെ​ട്രോ​ൾ വി​ൽ​പ​ന 7.8 ശ​ത​മാ​ന​വും ഡീ​സ​ലി​േ​ൻ​റ​ത്​ 4.9 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ വി​ൽ​പ​ന​യി​ൽ 8.2 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. പാ​ച​ക​വാ​ത​ക വി​ൽ​പ​ന ജൂ​ലൈ​യി​ൽ ഗാ​ർ​ഹി​ക​വി​ഭാ​ഗ​ത്തി​ൽ 6.6 ശ​ത​മാ​ന​വും ഗാ​ർ​ഹി​കേ​ത​ര വി​ഭാ​ഗ​ത്തി​ൽ 12.7 ​ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. വി​ല​യും വി​ൽ​പ​ന​യും കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ സ​ർ​ക്കാ​റു​ക​ളു​ടെ വ​രു​മാ​ന​വും എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭ​വും കു​തി​ക്കു​ക​യാ​ണ്

GST

ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാൽ ?
ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയാലും ഇന്ധനവില കുറയാനുള്ള സാധ്യതകൾ വിരളമാണെന്ന സൂചനയാണ്​ സാമ്പത്തികവിദഗ്​ധർ നൽകുന്നത്​. ജി.എസ്​.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തു​േമ്പാൾ ഉയർന്ന നികുതിയായ 28 ശതമാനം സ്ലാബിലായിരിക്കും വരിക. ഇതിന്​ പുറമേ പെട്രോളിയം ഉൽപന്നങ്ങൾ നികുതി സ​മ്പ്രദായത്തിൽ ഉൾപ്പെടു​ത്തു​​േമ്പാഴുള്ള വരുമാന നഷ്​ടം കുറക്കാനായി അധിക സെസ്​ ഏർപ്പെടുത്തുമെന്ന സൂചന കേന്ദ്ര ധനമന്ത്രാലയം നൽകി കഴിഞ്ഞു. ജി.എസ്​.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തു​േമ്പാഴുള്ള വരുമാന നഷ്​ടം കേന്ദ്രം നികത്തണമെന്നാണ്​ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്​.

ചുരുക്കത്തിൽ സംസ്ഥാനങ്ങളും കേന്ദ്രസർക്കാറും തമ്മിലുള്ള തർക്കം തീരാതെ ജി.എസ്​.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ഉണ്ടാവില്ല. ജി.എസ്​.ടിയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയാലും സെസിലുടെ സർക്കാറുകൾ ജനങ്ങളെ പിഴിയുമെന്ന്​ ഉറപ്പ്​.

Rupee-Hike

വിലവർധനക്ക്​ രൂപയും കാരണം
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്ക്​ ഒരു കാരണം രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ മാറ്റവുമാണ്​. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നത്​ ഇന്ധന ഇറക്കുമതിക്ക്​ ചെലവ്​ കൂട്ടുന്നുണ്ട്​. അമേരിക്കൻ സമ്പദ്​വ്യവസ്ഥ കൂടുതൽ ശക്​തിപ്പെടുന്നുവെന്ന വാർത്തകൾ ഡോളറിന്​ കൂടുതൽ കരുത്ത്​ നൽകുന്നു​. ഇത്​ കാരണം മറ്റ്​ ഏഷ്യൻ കറൻസികളുടെ മൂല്യത്തിൽ വൻ കുറവ്​ സംഭവിക്കുകയാണ്. ചൈന-,യു.എസ്​ വ്യാപാരയുദ്ധം ശക്​തിപ്പെടുന്നതും ഏഷ്യൻ കറൻസികളുടെ മൂല്യം കുറയുന്നതിന്​ കാരണമാവുന്നുണ്ട്.  

വരും ദിവസങ്ങളിലും രൂപയുടെ മൂല്യമിടഞ്ഞാൽ അത്​ ഇന്ധന ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കും. അതേ സമയം, അമേരിക്കൻ സമ്മർദത്തിന്​ വഴങ്ങി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക്​ ബി.ജെ.പി സർക്കാർ പ്രോൽസാഹനം നൽകുന്നുമില്ല. ഉപരോധങ്ങളിൽ വലയുന്ന ഇറാൻ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തി​​െൻറ തുക ഡോളറിന്​ പകരം രൂപയിൽ തന്നെ തന്നാൽ മതിയെന്ന്​ നിലപാടെടുത്തിരുന്നു.  രൂപയുടെ വിനിമയമൂല്യത്തിലുണ്ടാവുന്ന മാറ്റം മൂലം ഇന്ധനവില വർധിക്കുന്നതിന്​ ഒരു പരിധിവരെ തടയിടാൻ ഇതിന്​ സാധിക്കുമായിരുന്നു. എന്നാൽ, ഇക്കാര്യത്തിലും കേന്ദ്രസർക്കാറിൽ നിന്ന്​ ആർജവമുള്ളൊരു നിലപാട്​ ഉണ്ടാവുന്നില്ല.

ഇന്ധനവില വർധനവും അതിനോട്​ അനുബന്ധിച്ച്​ ഉണ്ടായ വിലകയറ്റവും പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിക്ക്​ കാരണമായിട്ടുണ്ട്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയും ആ സ്ഥിതിയിലേക്ക്​ തന്നെയാണ്​ പോകുന്നതെന്ന ആശങ്ക പലരും പങ്കുവെക്കുന്നു​. ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങളുടെ പശ്​ചാത്തലത്തിൽ ഒപെക്​ രാജ്യങ്ങൾ സെപ്​തംബർ 23ന്​ യോഗം ചേരുന്നുണ്ട്​. ഇൗ യോഗത്തിൽ  എണ്ണ ഉൽപാദനം കൂട്ടണമോയെന്ന കാര്യത്തിൽ ഒപെക്​ രാജ്യങ്ങൾ തീരുമാനമെടുക്കും. എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക്​ തീരുമാനിച്ചില്ലെങ്കിൽ അത്​ ഇന്ത്യയിലെ നിലവിലെ പ്രതിസന്ധി കൂടതൽ സങ്കീർണമാക്കും. 

Loading...
COMMENTS