Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅഭിനയത്തിലെ...

അഭിനയത്തിലെ ഒറ്റവെളിച്ചങ്ങൾ

text_fields
bookmark_border
അഭിനയത്തിലെ ഒറ്റവെളിച്ചങ്ങൾ
cancel

‘‘സിനിമയിലും നാടകത്തിലും അഭിനയം തുടങ്ങിയിട്ട്​ 42 വർഷം പിന്നിട്ടു. എ​​​​െൻറ കലാജീവിതത്തിന്​ അർഥമുണ്ടെന്ന്​ വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ ഇൗ അവാർഡുകൊണ്ട്​ സാധിച്ചു’’-കൊച്ചി വൈപ്പിൻകരയിലെ വളപ്പ്​ എന്ന സ്ഥലത്തെ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കൊച്ചുവീട്ടിലിരുന്ന്​ പൗളി വത്സൻ പറയുന്നു. മികച്ച സ്വഭാവനടിക്കുള്ള ഇൗ വർഷത്തെ സംസ്​ഥാന അവാർഡ്​ ലഭിക്കുന്നതിനുമുമ്പ്​ പൗളി വത്സൻ എന്ന അഭിനേത്രി പ്രേക്ഷകർക്ക്​ അത്ര പരിചിതയല്ല. 

നിരവധി നാടക ട്രൂപ്പുകളിൽ സജീവമായിരുന്നു ഇവർ. അരങ്ങിൽ അഭിനയിച്ച്​ മതിവരാതെയാണ്​ സിനിമാ ലോകത്ത്​ എത്തിയത്​. ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി അൻവർ റഷീദ്​ സംവിധാനം ചെയ്​ത അണ്ണൻ തമ്പിയിലൂടെയാണ്​ സിനിമാ പ്രവേശനം. തുടർന്ന്​ ‘ഇയ്യോബി​​​​െൻറ പുസ്​തകം’, ‘അമർ അക്​ബർ അന്തോണി’, ‘നോവ്​’, ‘വന്യം’, ‘ഗപ്പി’ എന്നീ സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്​തു. ലിജോ ജോസ്​ പല്ലിശ്ശേരി സംവിധാനം ചെയ്​ത ‘ഇൗ മ യൗ’, രാഹുൽ റിജി നായർ സംവിധാനം ചെയ്​ത ‘ഒറ്റമുറി വെളിച്ചം’ എന്നീ സിനിമയിലെ അഭിനയത്തിനാണ്​​ ഇൗ വർഷത്തെ സംസ്ഥാന അവാർഡ്​​ ലഭിച്ചത്​. 

അരങ്ങെന്ന ആവേശം
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ്​ നാടകത്തിൽ എത്തുന്നത്​. രണ്ട്​ അമച്വർ നാടകങ്ങളിൽ ബാലനടിയായി  അഭിനയിച്ചു. അക്കാലത്ത്​ വൈപ്പിൻകരയിലെ വാടാപള്ളിയിൽ കോൺവ​​​െൻറിൽ​ പഠിക്കുകയാണ്​. എന്നെ നാടകപരിശീലനത്തിന്​ അനുവദിക്കണ​െമന്ന്​ ആവശ്യപ്പെട്ട്​ അധ്യാപകൻ അപ്പ​ച്ചന്​ എഴുത്ത്​ അയച്ചു​. അപ്പച്ചൻ  ചവിട്ടുനാടക നടനും ഗായകനുമായിരുന്നതിനാൽ അഭിനയത്തിന്​ സമ്മതം അറിയിച്ചു.  മുടി ചുരുണ്ടുനിൽക്കുന്നതിനാൽ ആൺവേഷങ്ങളാണ്​ കൂടുതലും ലഭിച്ചത്​. കൂടാതെ, അമ്മയായി അഭിനയിക്കാൻ ആളില്ലാത്തതിനാൽ അത്തരം വേഷവും​ ലഭിക്കും. പിന്നീട്​ 11 വയസ്സായപ്പോൾ അപ്പച്ചൻ നാടകം കളിക്കാൻ സമ്മതിച്ചില്ല.  യുവജനോത്സവങ്ങളിൽ നാടകം കളിച്ച്​ നാട്ടുകാർക്ക്​ സുപരിചിതയായിരുന്നു. എല്ലാവരും ചോദിക്കും നാടകത്തിന്​ പോകുന്നില്ലേ എന്ന്​.

എനിക്ക്​ നാടകം കളിക്കാൻ താൽപര്യമുണ്ട്​. എപ്പോഴും നാടകമെന്ന വിചാരമായതിനാൽ പഠനത്തിൽ ശ്രദ്ധകുറവുമാണ്​. പത്രം കിട്ടിയാൽ അതിൽ എഴുതിയത്​ നാടകരൂപത്തിൽ പറഞ്ഞ്​ അഭിനയിക്കും. മാലിപ്പുറത്ത്​ നാടക ക്ലബുണ്ട്​. അപ്പച്ച​​​​െൻറ അനിയ​​​​െൻറ വീട്​ മാലിപ്പുറത്താണ്​​. അങ്ങോട്ടുപോകുകയാണെന്ന്​ പറഞ്ഞ്​ ക്ലബ്ലിൽ നാടകം റിഹേഴ്​സൽ ചെയ്യാൻ പോകും.  ഒരു തവണ ഡയലോഗ്​​ പറഞ്ഞാൽ പെ​െട്ടന്ന്​ പഠിക്കും. അങ്ങനെ നാടകം കാണാൻ അപ്പച്ചനും അമ്മച്ചിയും സഹോദരങ്ങളും ബന്ധുക്കളും വന്നപ്പോഴാണ്​ അറിഞ്ഞത്​ ഞാൻ അതിൽ അഭിനയിക്കുന്നുണ്ടെന്ന്​. വീട്ടിൽ തിരിച്ച്​ എത്തിയതോടെ അച്ഛന്​ അതോടെ ദേഷ്യമായി. 10ാം ക്ലാസിൽ പഠിക്കു​േമ്പാഴാണ്​ സംഭവം. 

അതോടെ​ പഠനം നിർത്തി​. പരീക്ഷ കഴിഞ്ഞ ആ വർഷം ക്രിസ്​മസിന്​ നാടകം കളിക്കാൻ അവസരം കിട്ടി. അപ്പച്ചൻ ആദ്യം സമ്മതിച്ചില്ല. ഭക്ഷണം കഴിക്കാതെയും പിണങ്ങിയും സമരം ചെയ്​താണ്​ സമ്മതം നേടിയത്​​. അപ്പച്ചന്​ നാടകത്തോട്​ വിരോധമുണ്ടായിട്ടല്ല. എന്നെ കൊണ്ടുനടക്കാൻ ആളില്ല. എ​​​​െൻറ ത​ാഴെ ആറു പേരുണ്ട്​.

പിന്നീട്​ പി.ജെ. ആൻറണിയുടെ രശ്​മി തിയറ്ററിൽ ചേർന്നു. അഞ്ചു വർഷം നാടകം കളിച്ചു. തിലകൻ ചേട്ടൻ അന്ന്​ അവിടെയുണ്ടായിരുന്നു. അദ്ദേഹം 11 വർഷം അവിടെ നാടക ട്രൂപ്പിലുണ്ടായിരുന്നു. അതിനിടെ കല്യാണം കഴിഞ്ഞു. ഭർത്താവി​​​​െൻറ വീട്ടുകാരും നാട്ടുകാരും നാടകത്തിന്​ നല്ല പിന്തുണയാണ്​. അടിയന്തരാവസ്​ഥ കാലത്ത്​ ‘കാളരാത്രി’ എന്ന നാടകം കളിച്ചു. ആ സമയത്ത്​ ഗർഭിണിയാണ്​. ഏഴുമാസം വരെ പിടിച്ചുനിന്നു. അതുകഴിഞ്ഞ്​ ക്ലബിൽനിന്ന്​ പോന്നു. ആൻറണി ചേട്ടന്​ എന്നെ വിടാൻ സങ്കടമായിരുന്നു. 

pauli-valtsan

സിനിമയിലേക്ക്​
തിരക്കഥാകൃത്ത്​ ബെന്നി പി. നായരമ്പലമാണ്​ സിനിമയിലേക്കുള്ള വാതിൽ തുറന്നത്​. അദ്ദേഹത്തി​​​​െൻറ സിനിമയിൽ അഭിനയിക്കാൻ പറ്റുമോ എന്ന്​ ചോദിച്ചു. ആദ്യം മടി പറഞ്ഞു. നാടകത്തിൽ ഒരുപാട്​ വേഷങ്ങൾ ചെയ്​തതിനാൽ പ്രേക്ഷകർക്ക്​ പരിചിതമാകാൻ സാധ്യതയുണ്ട്​​. ചെറിയവേഷം ചെയ്യാനില്ലെന്ന്​ പറഞ്ഞു. പൊള്ളാച്ചിയിലാണ്​ ‘അണ്ണൻ തമ്പി’ സിനിമയുടെ ലൊക്കേഷൻ​. ഡയലോഗ്​ ഉണ്ടെന്നും ചേച്ചിക്ക്​ പറ്റിയ റോളാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസിൽ ഭർത്താവി​​​​െൻറ മൃതദേഹത്തിനടുത്തുവെച്ച്​ കരയുന്ന സീനാണ്​ അഭിനയിച്ചത്​. 

സിനിമയും നാടകവും ഒരുമിച്ച്​
സിനിമയും നാടകവും രണ്ടും രണ്ടാണല്ലോ. പി.ജെ. ആൻറണിയുടെ കൂടെ ജോലി ചെയ്​തതുകൊണ്ടാകും വളരെ പെ​െട്ടന്ന്​ ഡയലോഗ്​ പറയാൻ കഴിയും. ബെന്നി പി. നായരമ്പലത്തി​​​​െൻറ ഏഴു നാടകങ്ങളിൽ അഭിനയിച്ചു. എല്ലാം നല്ല വേഷങ്ങളായിരുന്നു. അണ്ണൻ തമ്പിയിൽ അഭിനയിക്കു​േമ്പാൾ ബെന്നി പറഞ്ഞു. നമ്മുടെ സാധനമാണ്​. വെച്ച്​ അലക്കിക്കോ എന്ന്​. കാമറ, അണിയറപ്രവർത്തകർ നമുക്ക്​ ചുറ്റുമുണ്ടെന്ന്​ ഭയം മനസ്സിൽ വന്നില്ല. ഇതുവരെ 42 സിനിമകളിൽ അഭിനയിച്ചു. ഡബ്ബിങ്​ സ്വന്തമായാണ്​ ചെയ്യുന്നത്​. നാടകം നിർത്താതെ മൂന്നു കൊല്ലം സിനിമയിൽ അഭിനയിച്ചെങ്കിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. 

അവാർഡ്​ സമ്മാനിച്ച സിനിമകൾ
‘ഇൗ മാ യോ’, ‘ഒറ്റമുറി വെളിച്ചം’ എന്നീ സിനിമകൾക്കാണ്​ അവാർഡ്​ ലഭിച്ചത്​. ഇൗ മാ യോ സിനിമയിൽ  ഒരു വീട്ടിൽ അപ്പൻ മരിച്ചുകിടക്കുന്നു. ഭാര്യ കരയുന്ന സീനാണ്​. വൈപ്പിൻ കരയിൽ കരച്ചിലിന്​ പ്ര​േത്യക രീതിയുണ്ട്​. അയൽവാസികളും ബന്ധുക്കളും വന്നാൽ ആ വിവരം മരിച്ചയാളെ കരഞ്ഞ്​ അറിയിക്കും. അതാണ്​ ആ സിനിമയിലെ വേഷം. ചെമ്പൻ വിനോദി​​​​െൻറ അമ്മയായാണ്​ അഭിനയിക്കുന്നത്​. സിനിമ റിലീസ്​ ആയിട്ടില്ല. വിഷുവിന്​ ആകും. പെണ്ണമ്മ എന്നാണ്​ കഥാപാത്രത്തി​​​​െൻറ ​പേര്​. ‘ഒറ്റമുറി വെളിച്ചം’ എന്ന സിനിമയിൽ തിരുവനന്തപുരം ബോണക്കാടാണ്​ ഷൂട്ട്​ ചെയ്​തത്​. അവാർഡ്​ പടം എന്ന രീതിയിൽ ചെയ്​തതാണ്​. നല്ല വേഷമാണ്​. രണ്ട്​ ആൺകുട്ടികളുടെ അമ്മയായാണ്​ അഭിനയിക്കുന്നത്​

അവാർഡ്​ പ്രതീക്ഷ
സിനിമ അവാർഡ്​ അല്ലേ, പ്രതീക്ഷിച്ചില്ല. അഭിനയം എങ്ങനെ വിലയിരുത്തുമെന്ന്​ അറിയില്ലല്ലോ? തിയറ്ററിൽ കണ്ട്​ ആരെങ്കിലും അഭിപ്രായം പറയാൻ സിനിമ റിലീസ്​ ആയിട്ടില്ല. സിനിമ ചെയ്​തപ്പോൾ എല്ലാവരും പറഞ്ഞിരുന്നു ​േചച്ചിക്ക്​ അവാർഡ്​ ഉറപ്പാണെന്ന്​. അപ്പോൾ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. അവാർഡിനെക്കാൾ സിനിമ റിലീസ്​ ആയാൽ എനിക്ക്​ നല്ല വേഷം കിട്ടുമെന്നാണ്​​ പ്രതീക്ഷിച്ചത്​. അവാർഡ്​ എന്ന്​ കേട്ടപ്പോൾ ശരിക്കും ഞെട്ടി. എന്നെക്കാൾ നന്നായി അഭിനയിക്കുന്ന ഒരുപാടു​ പേരുണ്ട്​. അതിൽനിന്നൊക്കെ എന്നെ തെരഞ്ഞെടുത്തല്ലോ?  അവാർഡ്​ വിവരം അറിയിച്ചത്​ ബെന്നി പി. നായരമ്പലാണ്​. മമ്മൂട്ടി, സലിം കുമാർ, കെ.പി.എസ്​.സി ലളിത എന്നിവരൊക്കെ വിളിച്ച്​ അഭിനന്ദനം അറിയിച്ചു. 

എ​​​​െൻറ നാട്ടുകാർ എന്നെ നന്നായി സ്​നേഹിക്കുന്നു. അവർ നൽകിയ പിന്തുണ വലുതാണ്​. വൈപ്പിൻ കരയിൽ ഒരുപാട്​ കലാകാരികളു​ണ്ട്​. നിലനിന്നുപോയ അപൂർവം ചിലരിൽ ഒരാളാണെന്നതിൽ എനിക്ക്​ അഭിമാനമുണ്ട്​. അവാർഡ്​ കിട്ടിയതറിഞ്ഞ്​ എ​​​​െൻറ കൂടെ അഭിനയിച്ച ഒട്ടുമിക്ക നാടകക്കാരും എന്നെ വിളിച്ച്​ അഭിനന്ദിച്ചു. സിനിമ മോഹമുണ്ടായിരുന്നെങ്കിലും എവിടെയും അലഞ്ഞിട്ടില്ല. അന്വേഷിച്ചിട്ടില്ല. സിനിമ എനിക്ക്​ ഭ്രാന്താണ്​. നടീ നടന്മാരെ കാണുക എന്നത്​ ഭയങ്കര ഇഷ്​ടമാണ്​. രാജൻ പി. ദേവി​​​​െൻറ നാടക ട്രൂപ്പിൽ അഭിനയിക്കുന്ന സമയത്ത്​ നടന്മാരെയും നടിമാരെയും ക്യാമ്പിൽ കൊണ്ടുവരണമെന്ന്​ അദ്ദേഹത്തോട്​​ പറയും. അദ്ദേഹത്തി​​​​െൻറ കൂടെ അഞ്ചു വർഷം അഭിനയിച്ചു. ആ സമയത്ത്​ രണ്ട്​ നാടകത്തിന്​ പി.എ.എസ്​.സി അവാർഡ്​ ലഭിച്ചു. 

മമ്മൂട്ടിയുടെ കൂടെ ‘സബർമതി’യിൽ
മമ്മൂട്ടിയുടെ കൂടെ 1975ൽ ഒരുമിച്ച്​ ‘സബർമതി’ എന്ന നാടകം കളിച്ചിരുന്നു. ‘അണ്ണൻ തമ്പി’യുടെ ഷൂട്ടിങ്​ സൈറ്റിൽ മമ്മൂട്ടി കൂടെയുണ്ടായിരുന്നു. ഞാൻ മമ്മൂട്ടിയുമായി സംസാരിച്ചില്ല. നമുക്ക്​ ഒരുപാട്​ വ്യത്യാസങ്ങൾ വന്നല്ലോ?  ജീവിതം മൊത്തം അലച്ചിലായിരുന്നല്ലോ? അണ്ണൻ തമ്പിയിലെ ചെറിയ സീൻ കണ്ടിട്ട്​ മമ്മൂട്ടി പറഞ്ഞു. അത്​ ഒരു പ്രഫഷനൽ ആണല്ലോ എന്ന്​.  അത്​ വൈപ്പിൻ കരയിലെ ആർട്ടിസ്​റ്റ്​ പൗളിയാണെന്ന്​ കൂടെയുണ്ടായിരുന്ന നടൻ സിദ്ദീഖ്​ പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു. ഇത്​ എ​​​​െൻറ കൂടെ നാടകത്തിൽ അഭിനയിച്ച ആളാണല്ലോ? അത്​ കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. മമ്മൂട്ടിക്ക്​ നല്ല ​ഒാർമയാണ്​. കൂടെ അഭിനയിച്ച എല്ലാ ആർട്ടിസ്​റ്റുകളുടെ പേരും നാടും ഒാർത്തുവെക്കും. താനെന്താ എന്നോടു മിണ്ടാത്തതെന്ന്​ ചോദിച്ചു. പരിചയമില്ലെന്ന്​ പറഞ്ഞാൽ ഞാൻ ചമ്മില്ലേ എന്ന്​ വിചാരിച്ചു. എനിക്ക്​ ഒരുപാട്​ മാറ്റം വന്നു. മമ്മൂക്ക ഇപ്പോഴ​ും ചെറുപ്പക്കാരനാണല്ലോ? മമ്മൂട്ടിയുടെ ആത്മകഥയിൽ എ​​​​െൻറ പേര്​ പരാമർശിക്കുന്നുണ്ട്​. മമ്മൂട്ടിക്ക്​ നാടകം ഭ്രാന്തായിരുന്നു. ഒാച്ചൻ തുരുത്ത്​ വൈ.എഫ്​.എ ക്ലബിൽ അദ്ദേഹം അംഗമായിരുന്നു.  ‘സബർമതി’ എന്ന നാടകം കളിച്ച നടിമാരുടെ കൂട്ടത്തിൽ എ​​​​െൻറ പേരും ചേർത്തിട്ടുണ്ട്​. കാണു​േ​മ്പാൾ എപ്പോഴും ചോദിക്കും നമുക്ക്​ ഇനിയും നാടകം കളിക്കണ്ടേ എന്ന്​. 

മമ്മൂട്ടിയാണ്​​ ‘മംഗ്ലീഷ്​’ എന്ന സിനിമയിൽ ചെറുവേഷം ചെയ്യാൻ എന്നെ നിർദേശിച്ചത്​. കൊച്ചി ഭാഷയിൽ പറയാൻ പൗളിയെ വിളിക്കെന്ന്​ മമ്മൂട്ടി സംവിധായകനോട്​ പറഞ്ഞു​. കൊച്ചി, വൈപ്പിൻ മേഖലയിലെ ഭാഷാശൈലിയാണ്​ പടങ്ങൾ കിട്ടാൻ പ്രധാന കാരണം. ഞാൻ വളരെ ലളിതമായി നടക്കുന്നയാളാണ്​. അവാർഡ്​ ലഭിച്ച ഉടനെ ദൃശ്യമാധ്യമങ്ങൾ​ അഭിമുഖത്തിന്​ വന്നിരുന്നു. അപ്പോൾ പഴകിയ സാരി ഉടുത്താണ്​ പോയത്​. അതു കണ്ടിട്ടാണ്​ മമ്മൂട്ടി അഭിനന്ദിക്കാൻ വിളിച്ച​േ​പ്പാൾ സ്​റ്റൈലായി നടക്കണ​െമന്ന്​ പറഞ്ഞത്​. 

മോഹൻലാലി​​​​െൻറ കൂടെ അഭിനയിക്കണമെന്ന വലിയ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്​. അദ്ദേഹത്തി​​​​െൻറ സെറ്റിൽ പോയിട്ടില്ല. തിരുവനന്തപുരം വിസ്​മയ സ്​റ്റുഡിയോയിൽ ഒരിക്കൽ ഡബ്ബിങ്ങിന്​ പോയിരുന്നു. മോഹൻലാലിനെക്കുറിച്ച്​ സംസാരിക്കുന്ന സമയത്താണ്​ അദ്ദേഹം സ്​റ്റെപ്പു കയറി വരുന്നത്​. അന്നാണ്​ ആദ്യമായി കണ്ടത്​. കാൻറീനിൽ വന്ന്​ ഡബ്ബിങ്​ സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചു. ശ്രദ്ധിക്കുന്ന വേഷം ചെയ്​തത്​ ‘അഞ്ച്​ സുന്ദരികൾ’ എന്ന സിനിമയിലാണ്​. അതിൽ ദുൽഖർ സൽമാൻ അഭിനയിച്ച കുള്ള​​​​െൻറ ഭാര്യ എന്ന സിനിമയിൽ. വേലക്കാരിയായി,  ഫ്ലാറ്റിലെ കുറ്റങ്ങൾ അപ്പുറത്ത്​ പറയുന്ന വേലക്കാരി. വാതുറന്നാൽ കള്ളം പറയുന്ന മോളി ചേച്ചി. ദുൽഖർ സൽമാൻ എന്നെ കണ്ടാൽ മോളി ചേച്ചി എന്നാണ്​ വിളിക്കുന്നത്​.

സണ്ണി വെയ്​ൻ, ചെമ്പൻ വിനോദ്​ എന്നിവർ അഭിനയിക്കുന്നു ഒരു ഫ്രഞ്ച്​ വിപ്ലവം, ഭഗത്​ മാനുവൽ നായകനായ ഇസ്​ഹാകി​​​​െൻറ ഇതിഹാസം, ആസിഫലി നായകനാകുന്ന ചിത്രം എന്നിവയിലാണ്​ അഭിനയിക്കുന്നത്​. 

വീടും കുടുംബവും
രണ്ട്​ ആൺമക്കളും ഭർത്താവും ഉൾപ്പെടുന്നതാണ്​ കുടുംബം. മകൻ ഒരാൾ കൊച്ചിയിൽ പ്രസിലും മറ്റൊരാൾ സംഗീത അധ്യാപകനുമാണ്​. ഷൂട്ടിങ്ങുള്ള സമയം രാവിലെ നാലു മണിക്ക്​ എണീറ്റ്​ ജോലിയെല്ലാം ചെയ്​ത്​ വീട്ടിൽനിന്ന്​ ഇറങ്ങും. വീട്​ വലുതാക്കണമെന്ന്​ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതിനൊക്കെ ഒരു സമയമുണ്ട്​. വലിയ മോഹങ്ങളൊന്നുമില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ സന്തോഷത്തോടെ കഴിയണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleFILM ACTRESSmalayalam newsPauli Valtsan
News Summary - Pauli Valtsan - Article
Next Story