Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപാനായിക്കുളവും സിമിയും...

പാനായിക്കുളവും സിമിയും ചെ ഗുവേര വിപ്ലവത്തി​െൻറ ഇതിഹാസവും

text_fields
bookmark_border
പാനായിക്കുളവും സിമിയും ചെ ഗുവേര വിപ്ലവത്തി​െൻറ ഇതിഹാസവും
cancel

പാനായിക്കുളം സിമി ക്യാമ്പ് കേസിലെ അഞ്ചു പ്രതികളെയും വെറുതെ വിട്ടു എന്ന വാർത്ത തെരഞ്ഞെടുപ്പ് ദിനങ്ങളായതുകൊണ ്ടാകാം കേരളത്തിലെ പ്രധാന ദിനപത്രങ്ങളുടെ ഉൾപ്പേജുകളിലാണ് ഇടംപിടിച്ചത്. അറസ്​റ്റി​​​െൻറയും കേരള പൊലീസ് നടത് തിയ കേസ് അന്വേഷണത്തി​​​െൻറയും തുടർന്ന് എൻ.ഐ.എ അത്​ ഏറ്റെടുത്തതി​​​െൻറയും വാർത്തകൾ ഒന്നാം പേജിൽതന്നെ വന്നിരുന ്നു എന്നതുകൊണ്ട് ഇത് അവർ മനഃപൂർവം തമസ്കരിച്ചതാണ് എന്ന് കരുതുന്നില്ല. സ്ഥലപരിമിതിയും മുൻപേജിലെ പരിഗണനകളിലെ സമ ്മർദങ്ങളും നമ്മൾ കണക്കിലെടുക്കണം. എന്ത് തന്നെയായാലും കോടതി വിധിയും വാർത്തകളും ഓർമകളെ ഒരൽപം പിറകോട്ടു കൊണ്ടുപ ോയി.

പാനായിക്കുളവും അവിടെ യോഗം ചേർന്നവരും സ്​റ്റുഡൻറ്​സ് ഇസ്​ലാമിക്​ മൂവ്മ​​െൻറ്​ ഓഫ് ഇന്ത്യയും നിങ്ങളും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കാൻ വരട്ടെ. ഞാൻ പാനായിക്കുളത്ത് പോയിട്ടില്ല. അവിടെ നടന്നത് സംബന്ധിച്ച് ഇതുവര െ എഴുതിയിട്ടുമില്ല. അവിടെ യോഗം ചേർന്നവരുടെ രാഷ്​ട്രീയവും പ്രത്യയശാസ്ത്രവും ഒരിക്കലും എ​േൻറതായിരുന്നില്ല. വി മർശനബുദ്ധിയോടെ മാത്രമേ അവരുടേത്​ ഉൾപ്പെടെ എല്ലാ മതങ്ങളെയും ഇതുവരെ നോക്കി കണ്ടിട്ടുള്ളൂ. ബഹുസ്വര ജനാധിപത്യമാ യി നാം വിവക്ഷിക്കുന്ന ഇന്ത്യയിൽ ‘സിമി’ എന്ന സംഘടനയുടെ പ്രസക്തിയെക്കുറിച്ചും അതി​​​െൻറ ആവശ്യകതയെക്കുറിച്ചു ം എനിക്ക് വലിയ അളവിൽ വിയോജിപ്പുകളും വിമർശനങ്ങളുമുണ്ട്. എന്നാൽ, ഒരു ഓഡിറ്റോറിയത്തിൽ രഹസ്യയോഗം ചേരാൻ പറ്റുമോ എന ്നൊരു സന്ദേഹം ഈ വിഷയത്തിലെ വാർത്തകൾ വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ ഉണ്ടായിരുന്നു. പരസ്യമായി നടന്ന യോഗത ്തെ രഹസ്യ ക്യാമ്പായി വിശേഷിപ്പിച്ചു നൽകിയ കുറ്റപത്രം ഹൈകോടതി തള്ളിക്കളഞ്ഞപ്പോഴാണ് ഇതേ സംശയം എ​​​െൻറ മനസ്സിലും ഉണ്ടായിരുന്നല്ലോ എന്ന് ആലോചിച്ചത്.

2009ൽ ആയിരുന്നു എന്നാണ് ഓർമ. അന്ന് ‘തെഹൽക’യുടെ കേരളത്തിലെ ലേഖകൻ എന്ന നിലയിൽ തിരുവനന്തപുരത്ത് താമസിക്കുകയാണ്. വാരികയുടെ മുതിർന്ന പത്രാധിപന്മാരിൽ ഒരാളായിരുന്ന അജിത് സാഹി ഒരു ദിവസം കേരളത്തിൽ വരുന്നുണ്ടെന്നും ഒരുമിച്ച് ഒരിടം വരെ പോകാനുണ്ട് എന്നും പറഞ്ഞപ്പോൾ അസാധാരണമായി ഒന്നും തോന്നിയില്ല. അങ്ങനെ ഞങ്ങൾ ഒരു പ്രഭാതത്തിൽ കോവളത്തെ സർക്കാർ വക ​െഗസ്‌റ്റ്‌ ഹൗസിൽ എത്തി. ചുറ്റുപാടുകളിൽ കനത്ത സുരക്ഷ സന്നാഹങ്ങൾ ആയിരുന്നു. ‘സിമി’യുടെ മേലുള്ള ദേശീയ നിരോധനം തുടരണോ എന്ന വിഷയത്തിൽ സർക്കാർ നിയമിച്ച ജുഡീഷ്യൽ കമീഷൻ തെളിവെടുപ്പിനായി കേരളത്തിൽ വന്നിരിക്കുകയാണ്. ഡൽഹി ഹൈകോടതിയിലെ അഭിഭാഷക ഗീത മിത്തൽ ആയിരുന്നു കമീഷൻ അധ്യക്ഷ. തെളിവെടുപ്പ് തുടങ്ങി. പൊലീസുകാരും കമീഷൻ സ്​റ്റാഫും കമീഷ​​​െൻറ നിയമവിദഗ്ധരും സിമിയുടെ അഭിഭാഷകരും മാത്രം നിറഞ്ഞ ആ മുറിയിൽ കൂട്ടത്തിൽപെടാതെ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്ര വലിയ കമീഷൻ തെളിവെടുപ്പിന് വന്നിട്ടും കേരളത്തിലെ ഒരു വാർത്ത മാധ്യമവും ലേഖകരെ അയച്ചിരുന്നില്ല.

ആദ്യ ദിവസം ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ തെളിവ് നൽകാൻ വിളിച്ചു. ഉത്തരേന്ത്യക്കാരനായ അദ്ദേഹം എഴുതി തയാറാക്കിയ ഒരു പ്രസ്താവന സൗമ്യമായി വായിച്ചു. തുടർന്ന് കമീഷ​​​െൻറ അഭിഭാഷകരും ‘സിമി’യുടെ അഭിഭാഷകരും ചോദിച്ച ചോദ്യങ്ങൾക്കു മിക്കതിനും അയാൾക്ക്‌ ഉത്തരം ഉണ്ടായിരുന്നില്ല. തനിക്കു ‘സിമി’യുടെ മേലുള്ള അന്വേഷണങ്ങളിൽ നേരിട്ട് ഉത്തരവാദിത്തമില്ലെന്നും ചുമതലയുള്ള ആൾ ലീവിലായതിനാൽ പകരം വന്നതാണ് എന്നും കൂടുതൽ വിവരങ്ങൾ പറയാനുള്ള അറിവില്ലെന്നും പറഞ്ഞപ്പോൾ കമീഷൻ പൊട്ടിത്തെറിച്ചു. കമീഷൻ സിറ്റിങ്​ പ്രഹസനമാക്കുകയാണോ എന്ന് ആവർത്തിച്ച് ചോദിച്ചു. അയാൾ നിന്ന് പരുങ്ങി. ആദ്യ ദിവസം അവസാനിച്ചു.

രണ്ടാമത്തെ ദിവസം വിസ്തരിച്ചത് പാനായിക്കുളം കേസ് അന്വേഷണം നടത്തിയ ഒരു പൊലീസ് ഓഫിസറെയാണ്. സർക്കിൾ ഇൻസ്പെക്ടർ തലത്തിലുള്ള ഒരാൾ. യൂനിഫോം ഇടാതെ സാധാവേഷത്തിൽ വന്നത് എന്തുകൊണ്ട് എന്നതായിരുന്നു കമീഷ​​​െൻറ ആദ്യ ചോദ്യം. തപ്പി തപ്പി പറയുന്ന മുറി ഇംഗ്ലീഷിൽ ഉള്ള ഉത്തരം കൗതുകകരമായിരുന്നു. താൻ സസ്‌പെൻഷനിലാണെന്നും സ്​റ്റേഷനുള്ളിൽ ഒരു സ്വാമിജി തോക്കുകൊണ്ട് വെടി​െവച്ചത് തടയാഞ്ഞതിനാണ് സസ്‌പെൻഷൻ എന്നും അയാൾ പറഞ്ഞു. ഓഡിറ്റോറിയത്തിൽ രഹസ്യ ക്യാമ്പ് നടത്താൻ ആകുമോ എന്ന സംശയം കമീഷൻ പലകുറി അയാളോട് ചോദിച്ചു.

‘സിമി’യുടെ വക്കീലന്മാർ അയാളെ നിർത്തിപ്പൊരിച്ചു. അയാൾ പറഞ്ഞ വിവരക്കേടുകളിൽ കമീഷൻ പലവട്ടം അനിഷ്​ടം പ്രകടമാക്കി. ഉച്ചയോടെ കമീഷൻ തെളിവെടുപ്പ് നിർത്തി. കമീഷനു മുമ്പിൽ കേരള പൊലീസ് അപഹാസ്യമായതായാണ് ഞങ്ങൾക്ക് തോന്നിയത്. പിറ്റേന്ന് രാവിലെ പ്രമുഖ ഇംഗ്ലീഷ്​ പത്രം കണ്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. ‘സിമി’യുടെ മേലുള്ള നിരോധനം തുടരാൻ കേരള പൊലീസ് കമീഷനു മുമ്പാകെ ആവശ്യപ്പെട്ടു എന്നും ശക്തമായ തെളിവുകൾ നിരത്തിയെന്നും പാനായിക്കുളം കേസുമായി ബന്ധപ്പെട്ടാണ് പ്രധാന തെളിവുകൾ നൽകിയത് എന്നുമായിരുന്നു വാർത്ത. ലേഖകൻ ആ ഭാഗത്തെങ്ങും വന്നിരുന്നില്ല. പൊലീസുകാർ പറഞ്ഞത് കേട്ടെഴുതിയതാണ്. കോമാളിവേഷം കെട്ടിയ രണ്ടു ഉദ്യോഗസ്ഥർ സഹായിച്ചതുകൊണ്ട് കൂടിയാകണം ആ കമീഷൻ ‘സിമി’യുടെ മേലുള്ള നിരോധനം തുടരേണ്ടതില്ല എന്ന് തീരുമാനിച്ചത്. ആ തീരുമാനത്തെ കേന്ദ്ര സർക്കാർ വളരെ വിദഗ്ധമായി മറികടന്നു എന്നത് വേറെ കാര്യം.

പാനായിക്കുളത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയുടെ പേരില്‍ കേരളത്തിലെ പൊലീസ് അന്ന് നടത്തിയത് ഏകപക്ഷീയമായ മുസ്‍ലിം വേട്ടയായിരുന്നു എന്ന ആരോപണം സാധൂകരിക്കുകയാണ് ഇപ്പോൾ ഹൈകോടതി വിധി. ഒരു ആശയം പങ്കു​െവച്ചതി​​​െൻറ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ല എന്നും നിരോധിതസംഘടനയിൽ അംഗമായതുകൊണ്ടുമാത്രം ഒരാളെ കുറ്റവാളിയായി കാണാനാവി​െല്ലന്നും കേസിലെ കൂടുതല്‍ സാക്ഷികളും പൊലീസ് ഉദ്യോഗസ്ഥരാണ് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് അനുകൂലമായേ സാക്ഷിപറയൂ എന്നും തുടങ്ങിയുള്ള നിരവധി നിരീക്ഷണങ്ങളും കണ്ടെത്തലുകളും ആ വിധിയിലുണ്ട്. വാസ്തവത്തിൽ ആ വിധി പ്രസ്താവം അജിത് സാഹി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകളുടെ കൂടെ അംഗീകാരമായി. ‘സ്വാതന്ത്ര്യസമരത്തില്‍ മുസ്​ലിംകളുടെ പങ്ക്’ എന്ന പേരിൽ ഒരു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരസ്യസെമിനാർ എങ്ങനെയാണ്​ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പായി കേരള പൊലീസ് ചിത്രീകരിച്ചത് എന്ന് അദ്ദേഹം ‘തെഹൽക’യുടെ താളുകളിൽ അന്ന് വിസ്തരിച്ചിരുന്നു.

കുറെ ചെറുപ്പക്കാരുടെ ജീവിതത്തിലെ 13 വര്‍ഷമാണ് തട്ടിക്കൂട്ടിയ ആ കേസ് ഇല്ലാതാക്കിയത്. അവർക്കു സംഭവിച്ച നഷ്​ടങ്ങൾക്ക് പരിഹാരം ഉണ്ടാകേണ്ടത് നമ്മുടെ ജനാധിപത്യ നവോത്ഥാന മതേതരസമീപനങ്ങളുടെ ഭാഗമായി മാറണം. സമാനമായ എത്രയെത്ര കള്ളക്കേസുകൾ പൊലീസുകാർ കേരളത്തിൽ പടച്ചുവിടുന്നു. തെളിവുകളില്ലാതെയുള്ള അത്തരം കേസുകളിൽ നിരവധി മനുഷ്യർ കുടുങ്ങിപ്പോകുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ അടക്കമുള്ള ഭീകരതകൾ സംബന്ധിച്ച പൊലീസ് കഥകൾ നമ്മൾ അവിശ്വസിക്കാൻ തുടങ്ങുന്നിടത്താണ് കാര്യങ്ങൾ നേരെയാവുക.

പാനായിക്കുളത്തെ ഓഡിറ്റോറിയത്തി​​​െൻറ പേര് ഹാപ്പി ഓഡിറ്റോറിയം എന്നായിരുന്നു. കഷ്​ടി 18 പേരാണ് അവിടെ ആ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. 13 പേരിൽ അഞ്ചു പേരെ മാത്രം പൊലീസ് പ്രതികളാക്കി. അന്ന് പൊലീസ് ചാർജ് ചെയ്ത വകുപ്പുകൾ നോക്കുക. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകരമായ ഗൂഢാലോചന. സർക്കാറിനെ വിമർശിക്കുന്ന ദേശദ്രോഹ പ്രവർത്തനം. നിയമവിരുദ്ധ സംഘടനയിൽ അംഗത്വം. നിയമവിരുദ്ധമായ സംഘംചേരൽ.

ആ യോഗത്തിനു ‘സിമി’യുമായി എന്ത് ബന്ധം? നോട്ടീസുകൾ അടിച്ച്​ പ്രചരിപ്പിച്ചിട്ടും ഇത്ര കുറച്ചു ആളുക​േള വന്നുള്ളൂ. രഹസ്യയോഗം കൂടിയ സ്ഥലത്തിന് സമീപം വലിയൊരു ബേക്കറിയും ചായക്കടയും ഉണ്ടായിരുന്നു. അറസ്‌റ്റു ചെയ്യപ്പെട്ടവർ വലിയ സ്‌ഫോടകവസ്തു ശേഖരം സൂക്ഷിച്ചിരുന്നുവെന്ന് അന്ന് എഴുതിയ ‘മംഗളം’ ലേഖകൻ ഇപ്പോൾ എവിടെയാണോ എന്തോ? ആ സ്‌ഫോടകവസ്തുക്കൾ എൻ.ഐ.എക്ക്​ എങ്കിലും അദ്ദേഹം കാട്ടിക്കൊടുക്കണമായിരുന്നു.

അന്ന് പിടിയിലായവരിൽ ഒരാളുടെ കൈയിൽ ഉണ്ടായിരുന്ന പുസ്തകം പാകിസ്താനിലെ പണ്ഡിതനായ താഹിർ അമീൻ എഴുതിയ ‘മാസ്​ റെസിസ്​റ്റൻസ് ഇൻ കശ്​മീർ: ഒറിജിൻസ്​, ഇവലൂഷൻസ്​, ഒാപ്​ഷൻസ്​’ ആയിരുന്നു. ഇന്ത്യയിൽ ഒരുപാടു കശ്മീർ വിദഗ്ധരുടെ കൈവശമുള്ള പുസ്തകം. പാകിസ്​താ​​​െൻറ കശ്മീർ വീക്ഷണം തന്നെയാണ് ആ പുസ്തകത്തിൽ ഉണ്ടായിരുന്നത്. ആ പുസ്തകം ഇന്ത്യയിൽ നിരോധിതമാണോ എന്ന് കേരള പൊലീസ് ആഭ്യന്തരമന്ത്രാലയത്തിന് എഴുതി ചോദിച്ചു. അല്ലെന്നു മറുപടിയും കിട്ടി. ആ മറുപടി തന്നെ ആ പുസ്തകം കൈവശം വെക്കുന്നത് തെറ്റല്ല എന്നതിനെ സാധൂകരിക്കുന്നു.

പാനയിക്കുളത്തുനിന്നു പിടിച്ചെന്ന് പൊലീസ് പറയുന്ന രേഖകളിൽ പ്രധാനം അവരുടെ മലയാള മാസിക ‘വിവേക’ത്തി​​​െൻറ ചില പഴയ കോപ്പികളായിരുന്നു. ‘സിമി’ നിരോധിക്കപ്പെടുന്നതിനു മുമ്പായിരുന്നു ‘വിവേകം’ ഇറങ്ങിയിരുന്നത്. ന്യൂസ് പേപ്പർ രജിസ്ട്രാർ അംഗീകരിച്ച പ്രസിദ്ധീകരണം, പിടിച്ചെടുത്ത കോപ്പികൾ 1993, 1994, 1998, 2000 വർഷങ്ങളിലേതായിരുന്നു. അന്നൊന്നും ‘വിവേക’ത്തിനെതിരെ ഒരു കേസും വന്നിരുന്നില്ല. പാനായിക്കുളം കേസ് നടക്കുന്ന കാലത്ത്​ കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷ സർക്കാർ ആയിരുന്നു. പൊലീസ് പിടിച്ചെടുത്തു എന്ന് പറയുന്ന തൊണ്ടിമുതലുകളിൽ ഒടുവിലത്തേതി​​​െൻറ പേരു പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം- ‘ചെ ഗുവേര വിപ്ലവത്തി​​​െൻറ ഇതിഹാസം’ എന്ന പുസ്തകം. ഇതിനപ്പുറം എന്തുപറയാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlekerala newsmalayalam newspanayikkulam case
News Summary - Panayikkulam Case and Kerala Police-Kerala News
Next Story