Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅഞ്ചുപേർ​ മാത്രം...

അഞ്ചുപേർ​ മാത്രം അറിഞ്ഞുനടന്നതാണ്​ ബാലാകോട്ട്​ ആക്രമണം; വിവരം ചോർത്തിയവർ പ്രതികളാണ്​

text_fields
bookmark_border
അഞ്ചുപേർ​ മാത്രം അറിഞ്ഞുനടന്നതാണ്​ ബാലാകോട്ട്​ ആക്രമണം; വിവരം ചോർത്തിയവർ പ്രതികളാണ്​
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന നേതാക്കൾക്കും മാത്രമായിരുന്നു 2019ലെ ബാലാകോട്ട്​ ആക്രമണത്തെ കുറിച്ച്​ നേരത്തെ അറിയാമായിരുന്നത്​. അവരിൽ ഒരാളാണ്​ വിവരം ബോധപൂർവം റിപ്പബ്ലിക്​ ടി.വി എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമിക്ക്​ കൈമാറിയത്​. ഈ വിവര കൈമാറ്റം​ ക്രിമിനൽ കുറ്റമാണ്​. കൈമാറിയയാളെ മാത്രമല്ല, സ്വീകർത്താവിനെയും നിയമത്തിനു മുന്നിൽ എത്തിച്ചേപറ്റൂ.

കൃത്യമായി പറഞ്ഞാൽ നാലോ അഞ്ചോ പേർ മാത്രമാണ്​ വ്യോമാക്രമണം അറിഞ്ഞിരുന്നത്​- പ്രധാനമന്ത്രി, ആഭ്യന്തര മ​ന്ത്രി, എയർ ചീഫ്​ സ്​റ്റാഫ്​, എൻ.എസ്​.എ. ഇവരിൽ ഒരാൾക്കേ വിവരം അർണബ്​ ഗോസ്വാമിക്ക്​ കൈമാറാനാകൂ. യഥാർഥ ഉത്തരവാദികൾ ആരെന്ന്​ നിർണയിക്കാൻ അന്വേഷണം നടക്കണം. വിവരം കൈമാറിയത്​ പ്രധാനമന്ത്രി വരെ ആകാം. അതിനാൽ, അന്വേഷണം അനിവാര്യമാണ്​. പക്ഷേ, ആ പ്രക്രിയ ആരംഭിക്കാനിടയില്ല. കാരണം ഞാൻ പറയാം, കൈമാറിയത്​ ഉന്നതനായ ഒരാൾ തന്നെയായിക്കൂടെന്നില്ല.

വാട്​സാപ്​ ചാറ്റുകളിൽ ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങളാണ്​ കാണാനാകുന്നത്​. ഒരാൾ പറയുന്നു: 'സി.ആർ.പി.എഫ്​ ജവാന്മാർ അറുകൊല ചെയ്യ​പ്പെടുന്നത്​​ നമുക്ക്​ വളരെയേറെ ഗുണകരമാകും''. (ബാർക്​ മുൻ മേധാവി പാർഥോ ദാസ്ഗുപ്​തയാണ്​ വ്യോമാക്രമണം തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന്​ പ്രതികരിക്കുന്നത്​). ശരിക്കും ഇത​േ​ല്ല ദേശദ്രോഹം.സമാനമായി, കർഷക നിയമങ്ങൾ കർഷ​കരെ മാത്രമല്ല ദ്രോഹിക്കുക. മധ്യവർഗം മൊത്തമായി ഇതി​െൻറ ഇരകളാകും. വർത്തമാന സാഹചര്യം മാത്രമല്ല ഇവിടെ വിഷയം. ഭാവിയിൽ നിങ്ങൾക്ക്​ എന്ത്​ ഭവിക്കും എന്നതും ഒപ്പം സാമ്പത്തികമായി മികവിലേക്കുണർന്ന്​ ലോകത്തിനു മുന്നിൽ എഴുന്നുനിൽക്കാനും പൗരന്മാർക്ക്​ തൊഴിലവസരം നൽകുന്ന സാഹചര്യം രാജ്യത്തിനാകുമോ എന്നതും പ്രശ്​നമാണ്​.

മൂന്നോ നാലോ കുത്തക മുതലാളിമാരുടെ കൈകളിൽ അമരുകയാണ്​ രാജ്യം. അവർ കാർഷിക വ്യവസായവും പിടിച്ചടക്കാനാണ്​ ലക്ഷ്യമിടുന്നത്​. ഏകാധിപത്യ ഭരണത്തിൽ നിന്ന്​ രാജ്യത്തെ കാത്തുനിർത്തുന്ന അവസാന ശക്​തിദുർഗമാണ്​ കാർഷിക മേഖല. അതിനുമേലാണ്​ പിടിവീണുകഴിഞ്ഞത്​. മൂന്നു നാല്​ വ്യവസായികൾ ഇനി ദശലക്ഷക്കണക്കിന്​ ചരക്കുകൾ സ്വന്തമാക്കും. അതിന്​ മധ്യവർഗ ഉപഭോക്​താവ്​ നൽകേണ്ടിവരിക ഊഹങ്ങൾക്കുമപ്പുറത്തെ വൻനഷ്​ടങ്ങളാണ്​.


നിലവിലെ വിലക്ക്​ അരി ലഭിക്കുന്നത്​ എ.പി.എം.സി (ശേഖരിക്കാനായി സർക്കാർ മേൽനോട്ടത്തിൽ ​പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ) ഉള്ളതിനാലാണ്​. അതിനാൽ തന്നെ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്​ കർഷകരെ കൂടി ഇരയാക്കുന്ന ആ​ക്രമണമാണ്​. മറ്റൊന്ന്​, ബി.ജെ.പി പ്രസിഡൻറ്​ തനിക്കെതിരെ ചോദ്യ ശരങ്ങൾ എയ്​തുകൊണ്ടിരിക്കുകയാണ്​. അതിന്​ മറുപടി പറഞ്ഞുകൊണ്ടേയിരിക്കാൻ അയാൾ എ​െൻറ പ്രഫസറൊന്നുമല്ല. കർഷകർക്കറിയാം എന്നെ. ഞാൻ അവർക്കൊപ്പം ഭട്ട പർസോളിൽ നിൽക്കുന്നു. ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭങ്ങൾക്കിടെയും ഞാൻ അവർ​ക്കൊപ്പമുണ്ടായിരുന്നു.

രാജ്യത്തിന്ന്​ ചുരുൾ നിവരുന്നത്​ ഒരു ദുരന്തമാണ്​. സർക്കാർ ഈ വിഷയം അവഗണിക്കാനാണ്​ തിടുക്കം കാണിക്കുന്നത്​. എന്നിട്ട്​ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകർ മാത്രമല്ല എ​െൻറ ആധി. അവർ ഈ ദുരന്തത്തി​െൻറ ഭാഗമേ ആകുന്നുള്ളൂ. യുവാക്കൾക്കും ഇത്​ പ്രധാനമാണ്​. ഇത്​ വർത്തമാനത്തി​െൻറ മാത്രം പ്രശ്​നമല്ല, നിങ്ങളുടെ ഭാവിയുടേത്​ കൂടിയാണ്​.ഇന്ന്​ ഓരോ വ്യവസായവും മൂന്നോ നാലോ പേരുടെ കുത്തകയാണ്​. വിമാനത്താവളമാക​​ട്ടെ, ടെലികോം, വൈദ്യുതി മേഖലകളാക​ട്ടെ എല്ലാം. കാർഷിക മേഖല കൂടി നാലോ അഞ്ചോ വ്യവസായികൾക്ക്​ തീറ്​ നൽകാനാണ്​ മോദി സർക്കാറി​െൻറ പദ്ധതി. രാജ്യത്തെ ഏറ്റവുംവലിയ വ്യവസായമാണ്​ കാർഷിക മേഖല. രാജ്യത്തെ ജനതയിൽ 60 ശതമാനവും ഈ​ മേഖലയിൽ നിന്നുള്ളവർ. കാലങ്ങളായി കുത്തകവത്​കരണത്തെ ചെറുത്ത കാർഷിക മേഖലയാണിപ്പോൾ കൈമാറുന്നത്​. മൂന്നു നിയമങ്ങളാണ്​ പാസാക്കിയിരിക്കുന്നത്​. അവ കാർഷിക മേഖല തകർക്കും. മണ്ഡികൾ, അടിയന്തര ചരക്കു നിയമം എല്ലാം പോകും. ഒറ്റ ഇന്ത്യൻ കർഷകനും കോടതിയിൽ അഭയം തേടാൻ പോലും അവസരമില്ലെന്ന്​ നിയമം ഉറപ്പാക്കുന്നു.

നാം മികച്ച ഒരു സമ്പദ്​വ്യവസ്​ഥയായിരുന്നു നേരത്തെ. ഇപ്പോൾ എല്ലാം തകർന്ന്​ ചിരിക്കാൻ മാത്രം വക നൽകുന്ന ഒന്നായി മാറിയിരിക്കുന്നു.

(കോൺഗ്രസ്​ നേതാവും പാർലമെന്‍റ്​ അംഗവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പ്രസ്​താവിച്ചതിനെ ആസ്​പദമാക്കി തയാറാക്കിയത്​​)

Show Full Article
TAGS:Rahul Gandhi Balakot Arnab Goswamy Farmers Protest 
Next Story