Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജി.എസ്​.ടി:...

ജി.എസ്​.ടി: പ്രശ്​നങ്ങളൊഴിയാതെ ആദ്യ വർഷം

text_fields
bookmark_border
ജി.എസ്​.ടി: പ്രശ്​നങ്ങളൊഴിയാതെ ആദ്യ വർഷം
cancel

ജി.എസ്​.ടി നടപ്പിലാക്കിയട്ട്​ ഒരു വർഷം തികയുകയാണ്​. രാജ്യംകണ്ട ഏറ്റവും വലിയ പരിഷ്​കാരങ്ങളിലൊന്നായിരുന്നു ജി.എസ്​.ടി. പുതിയ നികുതി സ​മ്പ്രദായം നിലവിൽ വരു​േമ്പാൾ ഉയർന്ന പ്രധാന വിമർശനം ആവശ്യമായ മുന്നൊരുക്കമില്ലാതെയാണ്​ ഇത്​ നടപ്പിലാക്കുന്നത്​ എന്നായിരുന്നു. ഒരു വർഷം തികയു​േമ്പാൾ ഇൗ വിമർശനങ്ങളെല്ലാം ശരിവെക്കുന്ന വാർത്തകളാണ്​ പുറത്ത്​ വരുന്നത്​. മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്​കാരം സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുകയാണ്​. നോട്ട്​ നിരോധനത്തിന്​ പിന്നാലെയെത്തിയ ജി.എസ്​.ടി യഥാർഥത്തിൽ സാമ്പത്തിക മുരടിപ്പിന്​ വരെ കാരണമാവുകയാണ്​. ഉപഭോക്​താകൾക്കും വ്യാപാരികൾക്കും ഒരുപോലെ ഇരുട്ടടിയാവുകയാണ്​ എൻ.ഡി.എ സർക്കാറി​​​​െൻറ പുത്തൻ നികുതി പരിഷ്​കാരം.

വില കുറയാതെ ഉൽപന്നങ്ങൾ​

ജി.എസ്​.ടി നിലവിൽ വരു​േമ്പാൾ ഉൽപന്നങ്ങളുടെ നികുതിയിൽ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. 5,12,18,28 എന്നിങ്ങനെ നാല്​ നികുതി സ്ലാബുകളിലായാണ്​ ജി.എസ്​.ടിയിൽ ഉൽപന്നങ്ങളെ ക്രമീകരിച്ചിരുന്നത്​. മുമ്പുണ്ടായിരുന്ന നികുതിഘടനയിൽ നിന്ന്​ ജി.എസ്​.ടിയിലേക്ക്​ എത്തു​േമ്പാൾ ചില ഉൽപന്നങ്ങൾക്ക്​ വില കുറയുകയും മറ്റു ചിലതിന്​ കൂടുകയും ചെയ്യുമായിരുന്നു. എന്നാൽ, ജി.എസ്​.ടി നിലവിൽ വന്നപ്പോൾ ഉൽപന്നങ്ങളുടെ വില കൂടിയതല്ലാതെ കാര്യമായ കുറഞ്ഞില്ല. സിമൻറ്​, കമ്പി, ഒൗഷധങ്ങൾ എന്നിവക്കെല്ലാം വില കുറയുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ ജി.എസ്​.ടി വന്നപ്പോൾ ഇതൊന്നുമുണ്ടായില്ല.

വാ​റ്റും എ​ക്​​സൈ​സ്​ ഡ്യൂ​ട്ടി​യു​മ​ട​ക്കം 31 ശ​ത​മാ​ന​മാ​യി​രു​ന്നു സി​മ​ൻ​റി​​​​​െൻറ നി​കു​തി. ജി.​എ​സ്.​ടി വ​ന്ന​തോ​ടെ ഇ​ത്​ 28 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും സി​മ​ൻ​റ്​ വി​ല താ​ഴ്​​ന്നി​ല്ല. ജി.​എ​സ്.​ടി​ക്ക്​ മു​മ്പ്​ 50 കി​ലോ സി​മ​ൻ​റി​ന്​ 360 രൂ​പ​യാ​യി​രു​ന്ന​ത്​ ഇ​പ്പോ​ൾ 430 വ​രെ​യെ​ത്തി. ജി.​എ​സ്.​ടി വ​രു​േ​മ്പാ​ൾ വി​ല കു​റ​യു​മെ​ന്ന്​ പ​റ​ഞ്ഞ ടൂ​ത്ത്​​പേ​സ്​​റ്റ്, സോ​പ്പ്, ചെ​രി​പ്പ്, കു​പ്പി​വെ​ള്ളം എ​ന്നി​വ​ക്കൊ​ന്നും വി​ല കു​റ​ഞ്ഞി​ല്ല.

ജി.എസ്​.ടിയിൽ ഉൽപന്നങ്ങൾക്ക്​ അമിത വില ഇൗടാക്കിയാൽ അതിനെതിരെ പരാതി നൽകേണ്ടിയിരുന്നത്​ ആൻറി പ്രൊഫിറ്ററി അതോറിറ്റിയിലായിരുന്നു. നികുതി സ​മ്പ്രദായം നിലവിൽ വന്ന്​ മാസങ്ങൾക്ക്​ ശേഷമാണ്​ അതോറിറ്റിയുടെ പ്രവർത്തനം പലയിടത്തും കാര്യക്ഷമമായത്​. ഇതുമൂലം അമിത വില ഇൗടാക്കുന്നതിനെതിരെ പരാതി നൽകാൻ പോലും കഴിയാത്ത സാഹചര്യം ജി.എസ്​.ടി നടപ്പിലാക്കിയതി​െൻ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. ഉദാഹരണമായി കേരളത്തിലെ കോഴിയുടെയും ഹോട്ടൽ ഭക്ഷണത്തി​​​​െൻറ കാര്യത്തിൽ ജി.എസ്​.ടി വന്നത്​ മൂലം വില കുറയാത്തതി​​​​െൻറ കാരണം ഇൗ കെടുകാര്യസ്ഥയായിരുന്നു. ഇറച്ചികോഴിക്ക്​ ജി.എസ്​.ടിയിൽ നികുതിയുണ്ടായിരുന്നില്ല. സ്വാഭാവികമായും വില കുറയേണ്ടതായിരുന്നു. എന്നാൽ, വ്യവസായ ലോബി ഇടപ്പെടതോടെ വില കുറയുന്ന സാഹചര്യം ഇല്ലാതായി. ഹോട്ടൽ ഭക്ഷണത്തി​​​​െൻറ കാര്യത്തിലും സ്ഥിതി വ്യത്യസ്​തമായിരുന്നില്ല 

സംസ്ഥാനങ്ങളെ പാപ്പരാക്കി
ഉൽപാദന കേന്ദ്രത്തിൽ നികുതി ഇൗടാക്കുന്നതിന്​ പകരം ഉപഭോഗ കേന്ദ്രത്തിൽ നികുതി പിരിക്കുന്നതാണ്​ ജി.എസ്​.ടിയിലെ രീതി. കേരളം ഉൾപ്പടെയുള്ള ഉപഭോഗ സംസ്ഥാനങ്ങൾക്ക്​ ഇത്​ ഗുണമാവുമെന്നായിരുന്നു പ്രതീക്ഷ. ഇതാണ്​ ധനമന്ത്രി തോമസ്​ ​െഎസകിനെ പോലുള്ളവരെ നികുതിക്ക്​ അനുകൂലമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചത്​. എന്നാൽ യഥാർഥത്തിൽ ജി.എസ്​.ടി നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക്​ വരുമാന നഷ്​ടമുണ്ടാവുകയാണ്​ ചെയ്​തത്​. ജി.എസ്​.ടി വരു​േമ്പാൾ നികുതി വരുമാനം 20 ശതമാനം വരെ വർധിക്കുമെന്നാണ്​ സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, ഇതുണ്ടായിട്ടില്ലെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​ തന്നെ സമ്മതിക്കുന്നുണ്ട്​.

THOMAS-ISSC-26

വാറ്റിൽ നിന്ന്​ ജി.എസ്​.ടിയിലേക്ക്​ മാറു​േമ്പാൾ സംസ്ഥാനങ്ങൾക്ക്​ ഉണ്ടാവുന്ന നഷ്​ടം നികത്തുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ജി.എസ്​.ടി നിലവിൽ വന്ന്​ അഞ്ച്​ വർഷത്തേക്കാണ്​ കേന്ദ്രസർക്കാർ നഷ്​ടപരിഹാരം നൽകുക. ഇതും കൂടി കൂട്ടി സംസ്ഥാനത്തി​​​​െൻറ നികുതി പിരിവ്​ വർധിച്ചുവെന്ന്​ പറയാമെങ്കിലും അഞ്ച്​ വർഷത്തിന്​ ശേഷം ജി.എസ്​.ടി കേരളത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ്​ ഇപ്പോൾ പുറത്ത്​ വരുന്നത്​.

റി​േട്ടൺ എന്ന കടമ്പ
ജി.എസ്​.ടിയെ കുറിച്ച്​ ​പല വ്യാപാരികൾക്കും ഇനിയും വ്യക്​തമായ ധാരണയില്ലാത്തതും പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നു​ണ്ട്​. കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക്​ ജി.എസ്​.ടിയിൽ റി​േട്ടണുകൾ സമർപ്പിക്കുന്നതിന്​ പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്​. ​റി​േട്ടണുകൾ സമർപ്പിക്കേണ്ട വെബ്​സൈറ്റി​​​​െൻറ പണിമുടക്ക്​ വ്യാപാരികൾക്ക്​ സൃഷ്​ടിച്ച വെല്ലുവിളി ചെറുതല്ല. അതുപോലെ കൂടുതൽ രജിസ്​ട്രേഷനുകൾ റി​േട്ടണുകളും നടത്തേണ്ടി വരുന്നതും വ്യാപാരികൾക്ക്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​.

GST-RETURN

റി​േട്ടണുകൾക്ക്​ ഉൾപ്പടെ ലളിതമായ സംവിധാനം കൊണ്ടുവരുമെന്ന്​ കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്​തതയില്ല. ഇന്ത്യയിലെ അതിസങ്കീർണമായ നികുതി സ​​മ്പ്രദായ ബദലായാണ്​ ജി.എസ്​.ടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. എന്നാൽ വ്യാപാരികളെ സംബന്ധിച്ചടുത്തോളം ജി.എസ്​.ടി സങ്കീർണതകൾ വർധിപ്പിക്കുകയാണ്​.

പൂർണമായും ഡിജിറ്റിൽവൽക്കരണമാണ്​ ജി.എസ്​.ടിയിലുടെ ലക്ഷ്യമിട്ടത്​. ഇൻപുട്ട്​ ടാക്​സ്​ ക്രെഡിറ്റ്​ തുക വ്യാപാരികൾക്ക്​ നൽകുന്നതും ഒാൺലൈനിലുടെയായിരിക്കുമെന്നാണ്​ ജി.എസ്​.ടി നടപ്പിലാക്കു​േമ്പാൾ അറിയിച്ചിരുന്നത്​. തീരുമാനമെടുത്തതല്ലാതെ ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജി.എസ്​.ടി കൗൺസിലിന്​ സാധിച്ചില്ലെന്ന പരാതികളും വ്യാപകമാണ്​.

ഇ വേ ബില്ലും ചെക്​പോസ്​റ്റുകളും

ജി.എസ്​.ടി ഫലപ്രദമാകാൻ ഏപ്രിൽ ഒന്നു മുതൽ അന്തർസംസ്ഥാന ചരക്ക്​ നീക്കത്തിന്​ ഇ-വേ ബിൽ വരണമായിരുന്നു. ചെക്ക്​പോസ്​റ്റ്​ ഇല്ലാതാക്കിയെങ്കിലും ഇ​-വേ ബിൽവന്നില്ല. 2018 ഏപ്രിൽ ഒന്ന്​ മുതലാണ്​ ഇ-വേ ബിൽ നിലവിൽ വന്നത്​. ഇ-വേ ബിൽ നിലവിൽ വന്നുവെങ്കിലും ഇപ്പോഴും ഇതി​​​െൻറ പ്രവർത്തനം സുഗമമല്ല. 

walaayar-27

ചെക്​പോസ്​റ്റുകളിലെ പരിശോധനക്കായുള്ള നീണ്ട കാത്തിരിപ്പ്​ ജി.എസ്​.ടിയിലുടെ അവസാനമായെന്നത്​ യാഥാർഥ്യമാണ്​. വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്ന വാളയാർ ഉൾപ്പടെയുള്ള ചെക്​പോസ്​റ്റുകളിൽ ഇപ്പോൾ തിരക്ക്​ കുറഞ്ഞിട്ടുണ്ട്​. എങ്കിലും ചെക്​പോസ്​റ്റുകൾ വഴിയുള്ള അനധികൃത സാധനങ്ങളുടെ കള്ളക്കടത്ത്​ വർധിക്കുകയാണ്​. പല ചെക്​പോസ്​റ്റുകളും ലഹരിക്കടത്തിന്​ വേദിയാകുന്നതായും പരാതികൾ ഉണ്ട്​.

അർധരാത്രി വിളംബരം ചെയ്​ത്​ നടപ്പിലാക്കിയ നികുതി സ​​​മ്പ്രദായമാണ്​ ജി.എസ്​.ടി. ഒരു രാജ്യം ഒരൊറ്റ നികുതി എന്നതായിരുന്നു സർക്കാർ ജി.എസ്​.ടിയിലുടെ ലക്ഷ്യംവെച്ചത്​. ​പക്ഷേ പാതിരാക്ക്​ ജനത്തിനും വ്യാപാരികൾക്കും കിട്ടിയ ഇരുട്ടടി പോലെയായി ജി.എസ്​.ടി. മറ്റ്​ രാജ്യങ്ങളുമായി താരത്മ്യം ചെയ്യു​േമ്പാൾ സങ്കീർണമായ ജി.എസ്​.ടി ഇന്ത്യയിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയാണ്​. ഒരു വർഷം കഴിഞ്ഞിട്ടും ഇൗ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ സർക്കാറിന്​ സാധിച്ചിട്ടില്ല. ധിറുതി പിടിച്ച്​ നടപ്പാക്കിയതാണ് ഇന്ത്യയിൽ ​ ജി.എസ്​.ടിക്ക്​ വിനയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstarun jaitilymalayalam newsopenforumOPNIONGST@1GST Problems
News Summary - One year of GST-Opnion
Next Story