Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഓർമകളിൽ ഒ.സി;...

ഓർമകളിൽ ഒ.സി; കോൺഗ്രസിന്​ ഉമ്മൻ ചാണ്ടിയില്ലാത്ത പൊതുതെരഞ്ഞെടുപ്പ്​

text_fields
bookmark_border
ommen chandi
cancel

തിരുവനന്തപുരം: ഇത്തവണ അങ്കത്തട്ടിൽ യു.ഡി.എഫുകാർ പ്രത്യേകിച്ച്,​ കോൺഗ്രസുകാർ പ്രധാനമായും മിസ്​​ ചെയ്യുന്നത്​ ആരെയാകും? ഉത്തരം ഒന്നു മാത്രം, ഉമ്മൻ ചാണ്ടി. ഐക്യകേരളപ്പിറവിക്കുശേഷം പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞില്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്​. കോൺഗ്രസിന്‍റെ വലിയ ‘​ക്രൗഡ്​ പുള്ളർ’ പുതുപ്പള്ളി പള്ളിമുറ്റത്ത്​ അന്ത്യനിദ്രയിലാണ്​. ആൾക്കൂട്ടത്തിന്​ നടുവിൽ ജീവിച്ച നേതാവെന്നാണ്​ ഉമ്മൻ ചാണ്ടിയു​ടെ വിശേഷണം. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും കുഞ്ഞൂഞ്ഞിന്‍റെ ഓഫിസിലും വീട്ടിലും ജനം തിങ്ങിക്കൂടി.

ഉമ്മൻ ചാണ്ടിയുടെ ജനസമ്മതി തെരഞ്ഞെടുപ്പ്​ പ്രചാരണ ഘട്ടങ്ങളിൽ കോൺഗ്രസ്​ സ്ഥാനാർഥികളുടെ തുറുപ്പുചീട്ടായിരുന്നു. പ്രചാരണത്തിൽ എന്തെങ്കിലും പോരായ്മയോ ആവേശക്കുറവോ തോന്നിയാൽ സ്ഥാനാർഥികൾ ആദ്യം വിളിക്കുക ഉമ്മൻ ചാണ്ടിയെയാണ്​. ഇവിടെയൊന്ന്​ വരണം, ഉഷാറാക്കിത്തരണമെന്നുള്ള ആവശ്യം ഉമ്മൻ ചാണ്ടി തള്ളാറുമില്ല. കുഞ്ഞൂഞ്ഞ്​ എത്തു​മ്പോൾ പ്രവർത്തകർ ആവേശഭരിതരാകും. സ്ഥാനാർഥി ഹാപ്പി.

ആവേശമുയർത്തുന്ന പ്രസംഗമോ, പഞ്ച്​ ഡയലോഗുകളോ അല്ല, ജനമനസ്സ്​ തൊട്ടുള്ള സംസാരവും ഇടപെടലുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ കരുത്ത്​. അങ്ങനെയൊരു നേതാവിന്‍റെ പിൻബലമില്ലാത്ത സാഹചര്യം, അദ്ദേഹത്തിന്‍റെ ഓർമകൾ കത്തിച്ചുനിർത്തി മറികടക്കാനാണ്​ ശ്രമം. അക്കാര്യത്തിൽ കോൺ​ഗ്രസിനൊപ്പം ഉമ്മൻ ചാണ്ടിയുടെ കുടുംബം ഒറ്റക്കെട്ടായുണ്ട്​. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ അച്ചു ഉമ്മൻ, മറിയം ഉമ്മൻ എന്നിവർ പ്രചാരണത്തിൽ സജീവമായുണ്ട്​. കോട്ടയത്തെ യു.ഡി.എഫ്​ സ്ഥാനാർഥി ഫ്രാൻസിസ്​ ജോർജിന്​ കെട്ടിവെക്കാനുള്ള തുക കൈമാറിയത്​ മറിയാമ്മ ഉമ്മനാണ്​. വടകരയിൽ പത്രിക സമർപ്പിക്കുമ്പോൾ അച്ചു ഉമ്മൻ ഷാഫി പറമ്പിലിനെ അനുഗമിച്ചു. പുതുപ്പള്ളി എം.എൽ.എ കൂടിയായ ചാണ്ടി ഉമ്മൻ എം.എൽ.എ കേരളത്തിലുടനീളം യു.ഡി.എഫ്​ പ്രചാരണത്തിൽ സജീവമാണ്​.

പ്രായത്തിന്‍റെ ​വയ്യായ്​കക്കിടയിലും മറിയാമ്മ ഉമ്മൻ തെരഞ്ഞെടുപ്പ്​ വേദിയിലെത്തിയതിന്​ വേറെയും കാരണമുണ്ട്​. എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയാണ്​. കെ. കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയുടെ താരപ്രചാരകയായും​ രംഗത്തുണ്ട്​. അടുത്തത്​ ഉമ്മൻ ചാണ്ടിയുടെ മക്കളെന്ന പ്രചാരണം ശക്തമാണ്​. സംഘ്​പരിവാർ, സി.പി.എം കേന്ദ്രങ്ങളിൽനിന്നുള്ള ആക്ഷേപത്തിന്​ യു.ഡി.എഫ്​ വേദികളിൽ സജീവമായി നിന്ന്​ മറുപടി നൽകുകയാണ്​ ഉമ്മൻ ചാണ്ടിയുടെ കുടുംബം. പത്തനംതിട്ടയിൽ അനിൽ ആന്‍റണിക്കെതിരെ മത്സരിക്കുന്ന ആന്‍റോ ആന്‍റണിക്കുവേണ്ടിയും ഉമ്മൻ ചാണ്ടിയുടെ കുടുംബം പ്രചാരണ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyCongressLok Sabha Elections 2024
News Summary - OC in memories; General election without Oommen Chandy for Congress
Next Story