Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇൗ സർക്കാറിൽനിന്ന്​...

ഇൗ സർക്കാറിൽനിന്ന്​ ജനാധിപത്യം പ്രതീ​ക്ഷിക്കേണ്ട

text_fields
bookmark_border
ഇൗ സർക്കാറിൽനിന്ന്​ ജനാധിപത്യം പ്രതീ​ക്ഷിക്കേണ്ട
cancel

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ അണിചേർന്നും പ്രക്ഷോഭകാരികൾക്ക്​ നിയമസഹായം നൽകിയും സജീവമാണ്​ മുൻ ക േന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ
മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. കേരളത്തിലെ ജനകീയപ്രക്ഷോഭ പരിപാടികള ിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം സമരഗതിയെക്കുറിച്ച്​ 'മാധ്യമ'ത്തോടു സംസാരിക്കുന്നു

പൗരത്വ ഭേദ ഗതി നിയമത്തിനെതിരെ രാജ്യത്ത് ഇന്ന് ബഹുജനസമരം ശക്തിപ്പെടുകയാണ്. രാഷ്​ട്രീയകക്ഷികൾ അതി​​െൻറ മുൻനിരയിലില്ല​?

വിദ്യാർഥികളും മധ്യവർഗവും സാധാരണക്കാരുമെല്ലാമാണ് രാജ്യത്ത് ഇന്ന് പ്രക്ഷോഭം മുന്നോട്ടുനീക്കുന്നത്. രാ ഷ്​ട്രീയകക്ഷികൾ അതിനു മുന്നിലില്ലെന്നത് നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്.

കോൺഗ്ര സ് ഇനിയും ഈ പ്രക്ഷോഭത്തി​​െൻറ നേതൃത്വം ഏറ്റെടുത്തിട്ടില്ലല്ലോ?

കോൺഗ്രസ് ഈ പ്രക്ഷോഭത്തെ ശക്തമായിത് തന്നെ പിന്തുണക്കുന്നുണ്ട്. അതേസമയം, അതി​​െൻറ നേതൃത്വം ജനങ്ങളിൽനിന്നു പിടിച്ചുവാങ്ങാൻ പാർട്ടി ഉദ്ദേശിക്കുന് നില്ല. അങ്ങനെ വന്നാൽ പ്രക്ഷോഭം രാഷ്​ട്രീയപ്രേരിതമാണെന്നു വരും. അത​ു ശരിയല്ല. ഇനി പ്രക്ഷോഭം രാഷ്​ട്രീയ മുന്ന േറ്റമാവേണ്ടതില്ലേ എന്നത് മറ്റൊരു ചോദ്യമാണ്. അങ്ങനെയൊരു സന്ദർഭം അനിവാര്യമാവുേമ്പാൾ, ഇപ്പോൾ നടക്കുന്ന മുന ്നേറ്റങ്ങൾ രാഷ്​ട്രീയമുന്നേറ്റമായേക്കാം. പക്ഷേ, ഇപ്പോൾതന്നെ അങ്ങനെയാവണമെന്ന് ശഠിക്കാനാവില്ല.

പൗരത്വ നിയമത്തി​​െൻറ പ്രധാന ഉന്നം മുസ്​ലിംകളാണ്. ഇതൊരു മുസ്​ലിം വിഷയമാണോ?

ഒരിക്കലുമല്ല. ഇത് മുസ് ​ലിംകൾക്കെതിരായ നിയമമായല്ല മനസ്സിലാക്കേണ്ടത്. അടിസ്ഥാനപരമായി ഇതു ഭരണഘടനാ മൂല്യങ്ങൾക്കെതിരായ നടപടിയായാണ് മന സ്സിലാക്കേണ്ടത്. അതിനെ മുസ്​ലിംവിഷയമായി ചുരുക്കാനാവില്ല. പൗരത്വത്തെ വിവേചനപരമായി സമീപിക്കു​െന്നന്നതാണ് ബില ്ലിലെ വിഷയം. തീർച്ചയായും ഈ സർക്കാറിന് ഒരു പ്ര​േത്യക ന്യൂനപക്ഷത്തെ ലക്ഷ്യമാക്കുന്ന വർഗീയ അജണ്ടകളുണ്ട്. 2014 മുതൽ അവരതു നടപ്പാക്കുന്നു. എന്നാൽ, അതിലൂടെ അവർ ആക്രമിക്കുന്നത് ഭരണഘടനാമൂല്യങ്ങളാണ്. ആ നിലക്കാണ് കോൺഗ്രസ് ഈ വിഷയത്തെ കാണുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തിപ്പെടവേ, ഡൽഹിയിൽ കേന്ദ്രസർക്കാർ ദേശീയ സുരക്ഷനിയമം (എൻ.എസ്.എ) നടപ്പാക്കിയിരിക്കുകയാണ്. ജനാധിപത്യത്തി​​െൻറ അടിച്ചമർത്തലല്ലേയിത്?

തീർച്ചയായും. ഈ സർക്കാറിൽനിന്നു മറ്റെന്താണ് പ്രതീക്ഷിക്കുക? ജനങ്ങൾ നിരാശയിലാണ്. സാമ്പത്തികവ്യവസ്ഥ തീർത്തും മോശമാവുന്നു. തൊഴിലില്ലായ്മ നിരക്ക് ദശാബ്​ദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന തോതിൽ എത്തിനിൽക്കുന്നു. ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. അതോടൊപ്പം ജനങ്ങളെ പരസ്പരം വിഭജിക്കുന്ന അജണ്ടകൾ നടപ്പാക്കുകയും ചെയ്യുന്നു. ഒരു ഫാഷിസ്​റ്റ്​ ഭരണത്തി​​െൻറ തനത് ശൈലിയിലാണിതെല്ലാം നടക്കുന്നത്.

ഡൽഹി പോലൊരു തലസ്ഥാന നഗരിയിൽ നടക്കുന്ന വിഷയങ്ങൾ രാജ്യാന്തര ശ്രദ്ധനേടുന്നതാണ്?

അതേ, യു.എസ് പോലുള്ള രാജ്യങ്ങളും അന്താരാഷ്​ട്ര മനുഷ്യാവകാശ ഏജൻസികളും നമ്മുടെ രാജ്യം കടന്നുപോവുന്ന സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. യു.എസിലെ ​​െഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പുതിയ സംഭവവികാസങ്ങളിൽ ഒട്ടും തൃപ്തരല്ല. ഐക്യരാഷ്​ട്രസഭ മനുഷ്യാവകാശ കമീഷണറുടെ ഓഫിസ്, പൗരത്വ ഭേദഗതി നിയമം വിവേചനപരമാണെന്ന് പ്രസ്താവനയിറക്കി. അന്താരാഷ്​ട്രതലത്തിൽ നമ്മുടെ രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അതോടൊപ്പംതന്നെ വിലക്കയറ്റം പോലുള്ള ആഭ്യന്തപ്രതിസന്ധികൾ അതിലേറെ ശക്തമാണ്.

പ്രക്ഷോഭങ്ങളെ സർക്കാർ ജനാധിപത്യപരമായി സമീപിക്കുന്നില്ലല്ലോ?
ഒരിക്കലുമില്ല. യു.പി.എ സർക്കാറി​​െൻറ കാലത്ത് അണ്ണാഹസാരെയുടെ നേതൃത്വത്തിൽ ലോക്പാലിനുവേണ്ടി നടന്ന സമരത്തെ അന്നു ഞങ്ങൾ എങ്ങനെയാണ് അഭിമുഖീകരിച്ചതെന്നു നോക്കൂ. പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച് സർക്കാർ പ്രതിനിധികളും സർക്കാർ ഇതര പ്രതിനിധികളും ഉൾപ്പെടുന്ന ഒരു സംയുക്ത സമിതിയെ നിയോഗിച്ചു. പ്രണബ് മുഖർജി, പി. ചിദംബരം, വീരപ്പ മൊയ്​ലി, സൽമാൻ ഖുർഷിദ് എന്നിവരും ഞാനും ഉൾപ്പെടുന്ന സർക്കാർ പ്രതിനിധികളും അണ്ണാഹസാരെ, സന്തോഷ് ഹെഗ്ഡെ, ശാന്തി ഭൂഷൺ, പ്രശാന്ത് ഭൂഷൺ, അരവിന്ദ് കെജ്​രിവാൾ എന്നിവരടങ്ങുന്ന രാഷ്​ട്രീയേതര പ്രതിനിധികളും ചേർന്നതായിരുന്നു ആ സമിതി. ബി.ജെ.പി അന്ന് ആ സമരത്തി​​െൻറ ഭാഗമായിരുന്നു. അത്തരത്തിലൊരു ജനാധിപത്യസമീപനം ഈ സർക്കാറിൽനിന്നു പ്രതീക്ഷിക്കാനാവില്ല.

ഉത്തർപ്രദേശിലും മറ്റും ക്രൂരമായ അടിച്ചമർത്തലി​​െൻറ വാർത്തകൾ കേൾക്കുന്നു​​?

സർക്കാർ എല്ലാവരെയും ദേശസുരക്ഷക്ക് ഭീഷണിയായി ചിത്രീകരിക്കുകയാണ്. ഇവിടെ എങ്ങനെയാണ് ദേശസുരക്ഷയുടെ വിഷയം ഉയരുന്നതെന്ന് പോലും മനസ്സിലാവുന്നില്ല. രാജ്യത്തെ 14, 15 സംസ്ഥാനങ്ങൾ സി.എ.എക്കെതിരെ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. അങ്ങനെയിരിക്കെ, അതേ വിഷയം ഉന്നയിക്കുന്ന സാധാരണക്കാർ എങ്ങനെയാണ് ദേശസുരക്ഷക്ക് ഭീഷണിയാവുന്നത്. ഇത്തരമൊരു സർക്കാർ ഈ ജനാധിപത്യരാജ്യം അർഹിക്കുന്നതല്ല.

യു.പി.എ സർക്കാർ കാലത്തുണ്ടായ അഴിമതികളാണ് ബി.ജെ.പിയെ ഭരണത്തിലേറ്റിയതെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുകയുണ്ടായി?

അത്തരം ആരോപണങ്ങളിൽ കഴമ്പില്ല. യു.പി.എ കാലത്ത് നടന്ന അഴിമതിയുടെ പേരിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു? ആരോപണങ്ങൾ ബി.െജ.പി സർക്കാറുകൾക്കു നേരെയും ഉയർന്നതാണല്ലോ. യെദിയൂരപ്പയുടെ ഡയറിയിലെ വിശദാംശങ്ങൾ പുറത്തായതും, സഹാറ ഡയറിയും നമ്മൾ കണ്ടതാണ്. ബി.ജെ.പി സർക്കാറിനുകീഴിൽ നടക്കുന്ന അഴിമതികളൊന്നും പുറത്തുവരുന്നില്ല എന്നതാണ് കാര്യം. അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയും സർക്കാർ വരുതിയിലാക്കിയിരിക്കുകയാണ്.

പൗരത്വ നിയമത്തിെനതിരെ കേരളം പാസാക്കിയ ബിൽ ഭരണഘടനാവിരുദ്ധമാണെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. മുതിർന്ന അഭിഭാഷകനെന്ന നിലയിൽ താങ്കളുടെ പ്രതികരണമെന്താണ്?

സംസ്ഥാനസർക്കാർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കുേമ്പാൾ ഗവർണറെ മുൻകൂട്ടി അറിയിക്കാൻ ബാധ്യസ്ഥനാണെന്ന് ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് കേരളഗവർണർ പറയുന്നത്? അദ്ദേഹം ഭരണഘടന വായിക്കട്ടെ. അല്ലെങ്കിൽ ഡൽഹിയിലോ മറ്റോ ഉള്ള പ്രഗല്​ഭരായ നിയമജ്ഞരോട് നിയമോപദേശം തേടട്ടെ. അദ്ദേഹം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് ഭരണഘടനാപരമായി ശരിയല്ല.
ഗവർണറെന്നാൽ ഭരണഘടനാപരമായ പദവിയാണ്. സംസ്ഥാന സർക്കാറുകൾ ഭരണഘടനാപരമായി പ്രവർത്തിക്കു​െന്നന്ന് ഉറപ്പുവരുത്തലാണ് അദ്ദേഹത്തി​​െൻറ ദൗത്യം. സംസ്ഥാന സർക്കാറുകൾ ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുേമ്പാൾ, രാഷ്​ട്രപതി ആവശ്യപ്പെടുന്നതനുസരിച്ച്, സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ഗവർണർക്ക് വിശദീകരണം തേടാം. അല്ലാതെ സംസ്ഥാന സർക്കാർ പാസാക്കുന്ന ഒരു പ്രമേയം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ ഗവർണർക്കാവില്ല. സംസ്ഥാനസർക്കാറോ, കേന്ദ്രസർക്കാറോ പാസാക്കുന്ന പ്രമേയങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനുള്ള അവകാശം സുപ്രീംകോടതിക്കാണ്. രാജ്യത്തെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരെല്ലാം ഇങ്ങനെ പെരുമാറിയാൽ, ഫെഡറൽ ഘടനയുടെ അർഥമെന്താണ്? ബി.ജെ.പി സംസ്ഥാനങ്ങളുടെയും ആഭ്യന്തര വിഷയങ്ങളിൽ അന്യായമായി ഇടപെടുന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത്.

പൗരത്വ നിയമത്തിനെതിരായ കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സമീപകാലത്തുണ്ടായ സുപ്രീംകോടതി വിധികൾ പലതും സംവാദവിഷയമായി. ജമ്മു-കശ്മീരിലെ ഇൻറർനെറ്റ് നിയന്ത്രണം, കർണാടക എം.എൽ.എമാരെ അയോഗ്യരാക്കിയ വിധി എന്നിവ ഉദാഹരണം?

പാർലമ​​െൻറ് പാസാക്കിയ നിയമം ഭരണഘടനാവിധേയമാണോ എന്ന് വകുപ്പ്​ 131 പ്രകാരം സുപ്രീംകോടതി പരിശോധിക്കും. വിധി എന്താവുമെന്ന് പറയാനാവില്ല. നിങ്ങൾ പരാമർശിച്ച കേസുകളിലെല്ലാം സുപ്രീംകോടതി വിധി നമ്മെ സംബന്ധിച്ച് സ്വാഗതാർഹമാണ്. എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി ശരിവെക്കുകയാണല്ലോ സുപ്രീംകോടതി ചെയ്തത്.

ഭരണഘടനാവിരുദ്ധമെന്ന് പ്രത്യക്ഷത്തിൽതന്നെ വ്യക്തമാവുന്ന നിയമങ്ങൾ സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കാത്തതെന്തുകൊണ്ടാണ്?

ഒരു കേസ് എപ്പോൾ കേൾക്കണമെന്ന് തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. അതെല്ലാം മാസ്​റ്റർ ഓഫ് റോസ്​റ്റർ പ്രകാരം പരിഗണിക്കുന്നതാണ്. അത്തരം കേസുകൾ എത്രയും പെട്ടെന്നുതന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil sibalAnti CAA protest
Next Story