Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനജീബ് അഹ്​മദ്:...

നജീബ് അഹ്​മദ്: ‘നിർ‍ബന്ധിത തിരോധാന’ത്തിന്‍റെ ഓർമകൾ

text_fields
bookmark_border
najeeb-mother
cancel
camera_alt????????? ??????? ??????? ?????? ??? ??????????????????

ഈ ഒക്ടോബർ 15ന് നജീബ് അഹ്​മദി​​െൻറ ‘നിർബന്ധിത തിരോധാനം’ മൂന്നു വർഷം കടന്നു. ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമു ലയുടെ കൊലപാതകത്തി​​െൻറ ഭീതി വിട്ടൊഴിയുന്നതിനു മുമ്പുതന്നെയാണ് ഡൽഹി ജെ.ൻ.യുവിൽ നജീബ് അഹ്​മദി​​െൻറ തിരോധാനം സം ഭവിച്ചത്. ഈ രണ്ടു സംഭവങ്ങളും നരേന്ദ്ര മോദി ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ഫാഷിസ്​റ്റ്​ഹിംസയെ പ്രതിനിധാനം ചെയ്യുന ്ന നിർണായക രാഷ്​ട്രീയപ്രശ്നങ്ങളായി മാറിയിരിക്കുന്നു. അത്ര ലളിതമല്ല നജീബി​​െൻറ നിർബന്ധിത തിരോധാനത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ. ജെ.എൻ.യുവിലെ മാഹി-മാണ്ഡവി ഹോസ്​റ്റലിൽനിന്ന് നജീബ് അഹ്​മദ് എന്ന വിദ്യാർഥി എ.ബി.വി.പിക്കാര ുടെ കൈയേറ്റത്തിനിരയാവുകയും ഒടുവിൽ -ഔദ്യോഗിക ഭാഷയിൽ‍- ‘കാണാതാവുക’യും ചെയ്തു.

പോരാട്ടവും ബഹിഷ്കരണവും < /strong>
നജീബിനെതിരായ സംഘ്​പരിവാർ നടത്തിയ അക്രമവും അവ​​െൻറ നിർബന്ധിത തിരോധാനവും തമ്മിൽ ബന്ധമില്ല എന്ന നിലപാ ടാണ് ജെ.എൻ.യു അധികാരികളും പൊലീസും ഒരു വിഭാഗം മാധ്യമങ്ങളും തുടക്കത്തിൽതന്നെ സ്വീകരിച്ചത്. അതിനാൽ കേസ് തേച്ചുമ ായ്ച്ചു കളയാൻ വളരെ എളുപ്പമായിരുന്നു. നജീബി​​െൻറ മാതാവ്​ ഫാത്തിമ നഫീസ് നടത്തിയ നിയമപോരാട്ടങ്ങളാണ് പ്രസ്തുത കേ സിന് എന്തെങ്കിലും രാഷ്​ട്രീയശ്രദ്ധ നേടിയെടുക്കാൻ സഹായിച്ചത്. നജീബ് സ്വന്തം ഇഷ്​ടപ്രകാരമാണ് കാമ്പസ് വിട്ടതെ ന്നും അവൻ മാനസികനില തെറ്റിയയാളാണെന്നും ഭീകരവാദിയാണെന്നുമൊക്കെ വരുത്തിത്തീർക്കാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമ ങ്ങൾ വ്യാപക പ്രതിഷേധത്തിനിടയാക്കി. നജീബിനെതിരായ സംഘ്​പരിവാർ അക്രമവും അവ​​െൻറ തിരോധാനവും തമ്മി​െല ബന്ധം തുറന്നുകാട്ടുന്നതിൽ പ്രസ്തുത പ്രതിഷേധങ്ങൾ വലിയ രീതിയിൽ വിജയിച്ചു.

നജീബ്​ തിരോധാനം കേവല വിദ്യാർഥിപ്രശ്നം എന്നതിലുപരി, രണ്ടാം മണ്ഡലിനു ശേഷം ഇന്ത്യൻ കാമ്പസിലേക്ക്​ ഒ.ബി.സി പശ്ചാത്തലമുള്ള മുസ്​ലിം വിദ്യാർഥികളുടെ കടന്നുവരവിനെതിരായ സംഘ്​പരിവാർ അസഹിഷ്ണുതയുടെ പ്രതിഫലനം കൂടിയായിരുന്നു. നജീബിനോട് ചെയ്തത് നിങ്ങളോടും ചെയ്യുമെന്ന് വിവിധ കാമ്പസുകളിലെ പല മുസ്​ലിം വിദ്യാർഥികളോടും സംഘടനകളോടും സംഘ്​പരിവാർ ഒളിഞ്ഞും തെളിഞ്ഞും ഭീഷണിപ്പെടുത്തുന്നത് പിന്നീട് വ്യാപകമായി. മുസ്​ലിം വിദ്യാർഥികളുടെ കാമ്പസ് ജീവിതത്തി​​െൻറ പ്രതീകമായി നജീബ് അഹ്​മദ് മാറി.

നജീബിനു വേണ്ടി സമരം ചെയ്ത മുസ്​ലിം വിദ്യാർഥി സംഘടനകളെ തീവ്രവാദികളാക്കി ചിത്രീകരിച്ചവരിൽ സംഘ്​പരിവാർ മാത്രമല്ല ഉണ്ടായിരുന്നത്. എസ്.എഫ്.ഐ അടക്കമുള്ള ഇടതു വിദ്യാർഥിസംഘടനകളും മുസ്​ലിം തീവ്രവാദ ഭീതി പ്രചരിപ്പിച്ചു. മുസ്​ലിം വിദ്യാർഥി രാഷ്​ട്രീയത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഇടതുപക്ഷ വിദ്യാർഥിസംഘടനകളും മുസ്​ലിംവിദ്യാർഥികളുടെ സാന്നിധ്യംതന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘ്​പരിവാറും ഫാഷിസം പൂർണമായും പിടിമുറുക്കിയ ഇന്ത്യൻകാമ്പസുകളിൽ പങ്കുവെക്കുന്ന ഇസ്​ലാമോഫോബിയയുടെ സമാനത ഏറെ ശ്രദ്ധേയമാണ്. സംഘർഷത്തിൽ നജീബ് കുറ്റക്കാരനാണെന്നു പറഞ്ഞ്​ അവനെ ഹോസ്​റ്റലിൽ‍നിന്നു സസ്പെൻഡ്​​ ചെയ്യാന്‍ കൂട്ടുനിന്നവരായിരുന്നു ഇടതുവിദ്യാർഥി സംഘടനകൾ. എന്നാൽ‍ എസ്.ഐ.ഒ, ബപ്സ, വൈ.എഫ്.ഡി.എ തുടങ്ങിയ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സമ്മർദത്തിനൊടുവിലാണ് ആ തീരുമാനം മാറ്റാൻ ഇടതുപക്ഷം തയാറായത്.
ഭാഷയും അധികാരവും
അവേറി ഗോർഡൻ ‘ഘോസ്​റ്റ്​ലി മാറ്റേഴ്​സ്​: ഹോണ്ടിങ്​ ആൻഡ്​ സോഷ്യോളജിക്കൽ ഇമാജിനേഷൻ’ എന്ന പഠനത്തിൽ തിരോധാനത്തി​​െൻറ രാഷ്​ട്രീയത്തെക്കുറിച്ച് വ്യത്യസ്ത ചിത്രമാണ് നൽകുന്നത്. പ്രബലമായ സാമൂഹികപഠനങ്ങൾ സാന്നിധ്യമുള്ളവരെക്കുറിച്ചും ദൃശ്യതയുള്ളവരെക്കുറിച്ചും അധികാരമുള്ളവരെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാൽ, നജീബ് അഹ്​മദ് അടക്കമുള്ള കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും സാമൂഹികനിലയെയും അവരുടെ ഭൂതസാന്നിധ്യത്തെയുംകുറിച്ചാണ് ഗോർഡൻ അവതരിപ്പിക്കുന്ന തിരോധാനത്തി​​െൻറ സാമൂഹികപഠനം സംസാരിക്കുന്നത്.

നജീബ് അഹ്​മദ് അടക്കമുള്ളവരുടെ നിർബന്ധിത തിരോധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേ നമ്മുടെ വർത്തമാനകാലത്തെ നിർമിച്ച അധികാരത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകൾ ലഭിക്കുകയുള്ളൂ. എന്താണോ അടക്കിവെക്കാൻ സമൂഹം ആഗ്രഹിക്കുന്നത്, അതിനെക്കുറിച്ച് ചർച്ചചെയ്യുമ്പോഴാണ് അധികാരത്തി​​െൻറ വാഴ്ചയെക്കുറിച്ച് കൂടുതൽ വ്യക്തമാവുകയെന്ന്​ ഗോർഡൻ നിരീക്ഷിക്കുന്നുണ്ട്​. ഈ അർഥത്തിൽ ഭാഷയിലും അധികാരത്തിലും രാഷ്​ട്രീയത്തിലും നിലനിൽക്കുന്ന തിരോധാനത്തി​​െൻറയും അദൃശ്യതയുടെയും അസാന്നിധ്യത്തി​​െൻറയും ഘടകങ്ങളെ പ്രശ്നവത്​കരിക്കുകയാണ് നജീബ് അഹ്​മദിനു വേണ്ടി നിലകൊള്ളുന്ന പ്രതിരോധ പ്രസ്ഥാനങ്ങൾ‍ ചെയ്യുന്നത്.

നജീബിനെ കാണാതായപ്പോൾ ‘നിർബന്ധിത തിരോധാനം’ എന്നാണ് വിദ്യാർഥിസംഘടനകളും സാമൂഹികപ്രസ്ഥാനങ്ങളും ഭാഷയിൽ അടയാളപ്പെടുത്തിയത്. നജീബി​േൻറത് വെറുമൊരു തിരോധാനമല്ല; നിർബന്ധിതവും അധികാരപരമായ മാനങ്ങളുള്ളതുമാണ്. നജീബി​​െൻറ നിർബന്ധിത തിരോധാനവും മരണവും തമ്മിലെ വ്യത്യാസം വളരെ പ്രധാനമാണ്. മരണം ഭൂതകാലമാണ്. എന്നാൽ, നിർബന്ധിത തിരോധാനം വർത്തമാനകാലമാണ്. കാരണം നജീബ് തിരിച്ചുവരുമെന്നത്​ വർത്തമാനത്തിൽ നിലനിൽക്കുന്ന പ്രതീക്ഷയാണ്. നജീബി​​െൻറ മാതാവ്​ ഫാത്തിമ നഫീസ് എപ്പോഴും പറയുന്നത് മകൻ തിരിച്ചു വരുമെന്നുതന്നെയാണ്. തിരോധാനം എന്നത് സാമൂഹികമായി പ്രാധാന്യം കൈവരുന്നത് അതൊരു തിരിച്ചുവരവി​​െൻറ പ്രതീക്ഷയുണർത്തുന്നു എന്നതിനാലാണെന്ന് അവേരി ഗോർഡൻ കരുതുന്നു.

ഒരു കുടുംബം മാത്രമല്ല, സമൂഹംതന്നെ ഒരു വ്യക്തിയെ കാത്തിരിക്കുന്നു എന്നതി​​െൻറ രാഷ്​ട്രീയമാനം എന്താണ്? നജീബിനെ ആർക്കും മറക്കാൻ കഴിയുന്നില്ല. അവ​​െൻറ ഓർമകൾ സമൂഹത്തെയും രാഷ്​ട്രീയത്തെയും വേട്ടയാടുന്നു. നജീബ് അഹ്​മദ് ഭൂതസാന്നിധ്യമായി ഓർമകളിൽ കൂടുകൂട്ടുന്നു. അവ​​െൻറ ഓർമ സാമൂഹിക-രാഷ്​ട്രീയസ്വാസ്ഥ്യത്തെ കെടുത്തിക്കളയുന്നു. നജീബ് അഹ്​മദ് അടക്കമുള്ള വിദ്യാർഥികളുടെ നിർബന്ധിതതിരോധാനത്തി​െൻറ ഓർമകൾ ഈ അർഥത്തിൽ രാഷ്​ട്രീയപ്രാധാന്യം അർഹിക്കുന്നത്, നിലനിൽക്കുന്ന സാമൂഹിക യാഥാർഥ്യത്തെ അതു ചോദ്യം ചെയ്യുന്നുണ്ട് എന്നതിനാലാണ്. അതുകൊണ്ടുതന്നെയാണ് നജീബി​േൻറത് വെറുമൊരു തിരോധാനം അല്ല, ‘നിർബന്ധിത തിരോധാനം’ ആണെന്ന ഭാഷാപരമായ നിർബന്ധബുദ്ധിക്ക് പ്രാധാന്യം കൈവരുന്നത്. പുതിയ കീഴാള വിദ്യാർഥി രാഷ്​ട്രീയം മുന്നോട്ടുവെക്കുന്ന സാമൂഹികവിമർശനത്തി​​െൻറ സൂക്ഷ്മതലവും ഈ അർഥത്തിലുള്ള പ്രക്ഷോഭ രാഷ്​ട്രീയത്തിനുണ്ട്.

ആധിപത്യവും പ്രതിരോധവും
ഒരർഥത്തിൽ ആധിപത്യ ശക്തികൾ നടത്തുന്ന നിർബന്ധിത തിരോധാനം ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സന്ദേശം വ്യത്യസ്തമാണെന്ന് അവേരി ഗോർഡൻ നിരീക്ഷിക്കുന്നു. നിർബന്ധിതതിരോധാനം ന്യൂനപക്ഷ സാന്നിധ്യത്തെ മായ്ക്കാൻ ആഗ്രഹിക്കുന്നു. ന്യൂനപക്ഷങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ കൂട്ടത്തിൽ പെട്ടയാളെ അവരുടെതന്നെ ഓർമയുടെ ഭാഗമാക്കുന്ന പ്രക്രിയ ഫാഷിസ്​റ്റ് സമഗ്രാധിപത്യത്തി​​െൻറ സാങ്കേതികവിദ്യയാണ്. അങ്ങനെ പ്രതിരോധിക്കാനും രാഷ്​ട്രീയമായി ഇടപെടാനുമുള്ള ന്യൂനപക്ഷങ്ങളുടെ ഇച്ഛാശക്തിയെയാണ് ആധിപത്യശക്തികൾ തകർക്കുന്നത്​.


കാമ്പസിൽ വരുന്ന ദലിത് ബഹുജൻ മുസ്​ലിം ന്യൂനപക്ഷ വിദ്യാർഥികളോട് സ്വന്തം സ്വകാര്യ ഇടത്തിൽ ഒതുങ്ങി നിൽക്കണമെന്നും അതുവഴി രാഷ്​ട്രീയമായ ചെറുത്തുനിൽപുകൾ അസാധ്യമാണെന്നും പറയാനാണ് ആധിപത്യ ശക്തികൾ തിരോധാനത്തെ ഒരു രാഷ്​ട്രീയ സന്ദേശം എന്ന നിലയിൽ വികസിപ്പിച്ചിട്ടുള്ളത്. ഒരു ജനതയെ കീഴ്പെടുത്താൻ ഭരണകൂട ഭീകരത എക്കാലത്തും ഉപയോഗിച്ച തന്ത്രമാണ് നിർബന്ധിത തിരോധാനമെന്ന് അർജൻറീനയിലെ മിലിറ്ററി ഏകാധിപതികൾ നടത്തിയ നിർബന്ധിത തിരോധാനത്തി​​െൻറ ചരിത്രം ഉദാഹരിച്ച് അവേരി ഗോർഡൻ വിവരിക്കുന്നുണ്ട്.

അതിനാൽ ഇന്ത്യൻ ഫാഷിസത്തെ പ്രശ്നവത്​കരിക്കാൻ പുതിയ സാമൂഹികപഠന രീതിശാസ്ത്രം അന്വേഷിക്കുന്ന കാമ്പസ് രാഷ്​ട്രീയം കൂടുതൽ സമയം ചെലവഴിക്കുന്നത് നജീബ് അഹ്​മദി​​െൻറ നിർ‍ബന്ധിത തിരോധാനത്തെക്കുറിച്ച് ചിന്തിക്കാനാണ്. പുതിയൊരു സാമൂഹികാന്വേഷണത്തി​​െൻറയും വിജ്ഞാനരാഷ്​ട്രീയത്തി​​െൻറയും ഭാവശാസ്ത്രപരമായ കലാപത്തി​​െൻറയും തലം അതിനുണ്ട്. അതിനാൽ തന്നെ നജീബ് അഹ്​മദി​​െൻറ നിർബന്ധിത തിരോധാനം നമ്മുടെ ഓർമകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Najeeb missing caseMalayalam Article
News Summary - najeeb missing case -Malayalam Article
Next Story