Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഡാംഡു പ്രബുദ്ധത

ഡാംഡു പ്രബുദ്ധത

text_fields
bookmark_border
ഡാംഡു പ്രബുദ്ധത
cancel

മണ്ണിലെ ജീവജാലങ്ങളുടെ ജീവിതങ്ങൾ മാത്രമല്ല പുഴ നെയ്​തെടുക്കുന്നത്​;
മനുഷ്യസംസ്​കാരങ്ങളുട െ ഭൗമരൂപംകൂടിയാണ്​.
ചിലിയിലെ ഗോത്രമൂപ്പൻ ജോസ്​ കുറിയാവോ പറഞ്ഞപോലെ,
‘‘ബയോബിയോ നദിക്കുവേണ്ടിയാണ്​ ഞങ്ങൾ ജീവിക്കുന്നത്​. കാരണം ബയോബിയോയാണ്​ ഞങ്ങൾ.’’

ന്തുകൊണ്ട്​ ഡാം ഡീകമീഷൻ എന്ന ചോദ്യത്തി​​​​​​​െൻറ നേരുത്തരം കുഞ്ഞൊരു വാക്കാണ്​: പുഴ. വെള്ളപ്പൊക്കം, ഡാം തകർച്ച ഇത്യാദി മനുഷ്യനുള്ള ഭീഷണികൾക്ക്​ കേവലം പാർശ്വസ്​ഥാനമേയുള്ളൂ. ഇതേ മനുഷ്യന്​ പുഴയുടെ നൈസർഗിക ജീവിതം അതിലും എത്രയോ നിർണായകമാണെന്നതാണ്​ മർമം. കാരണങ്ങൾ ഭൂമിശാസ്​ത്രം തൊട്ട്​ സംസ്​കാരംവരെ പല മണ്ഡലങ്ങളിലായി പന്തലിച്ചുകിടക്കുന്നു.

ഒരു പുഴയും അതി​​​​​​​െൻറ കരയും തമ്മിലുള്ള ബന്ധം വ്യക്​തമായ പാരസ്​പര്യത്തി​േൻറതാണ്​. കരയെ പുഴ രൂപപ്പെടുത്തുക മാത്രമല്ല, കരകളാൽ പുഴ ആകൃതിപ്പെടുകകൂടിയാണ്​. കരമണ്ണി​​​​​​​െൻറ വൃദ്ധിക്ഷയങ്ങളും ആ മണ്ണിലെ ജീവജാലങ്ങളുടെ ജീവിതങ്ങളും മാത്രമല്ല പുഴ നെയ്​തെടുക്കുന്നത്​; മനുഷ്യസംസ്​കാരങ്ങളുടെ ഭൗമരൂപംകൂടിയാണ്​. ചിലിയിലെ ഗോത്രമൂപ്പൻ ജോസ്​ കുറിയാവോ പറഞ്ഞപോലെ, ‘‘ബയോബിയോ നദിക്കുവേണ്ടിയാണ്​ ഞങ്ങൾ ജീവിക്കുന്നത്​. കാരണം ബയോബിയോയാണ്​ ഞങ്ങൾ.’’ രണ്ടു​ വ്യത്യസ്​ത ജൈവരൂപങ്ങളുടെ ഗാഢബന്ധം. അതാണ്​ പാരസ്​പര്യത്തി​​​​​​​െൻറ നിർവചനം. ഇവിടെയാണ്​ ‘Silenced Rivers’ എഴുതിയ പാട്രിക്​ മക്​കള്ളിയുടെ വാക്കുകൾ ഒാർത്തുവെക്കേണ്ടത്​​: ‘‘അണക്കെട്ടുപോലെ ഒരു പുഴയെ ഇത്രകണ്ട്​ സമഗ്രമായി മാറ്റിക്കളയുന്ന മറ്റൊന്നുമില്ല. കാരണം, പുഴയുടെ അടിസ്​ഥാനസത്ത അതി​​​​​​​െൻറ ഒഴുക്കാണ്​. അണക്കെട്ടി​േൻറതാക​െട്ട നിശ്ചലതയും.’’ അതാണ്​ കാതൽപ്രശ്​നം.

പുഴയുടെ അടിസ്​ഥാനസത്ത അതി​​​​​​​െൻറ ഒഴുക്കാണ്​. അണക്കെട്ടി​േൻറതാക​െട്ട നിശ്ചലതയും...

മണ്ണിടിഞ്ഞോ ബലക്ഷയം വന്നോ നിർമാണോദ്ദേശ്യം പരാജയപ്പെ​േട്ടാ ഒക്കെ പലവഴിക്ക്​ ഒരണക്കെട്ട്​ മരണപ്രാപ്​തി നേടാം. ഒരു ഡാമും സ്വന്തംനിലക്ക്​ ചിരഞ്​ജീവിയുമല്ല. എന്നാൽ, ഇതിനൊക്കെ അപ്പുറത്താണ്​ ശരിയായ പ്രശ്​നങ്ങൾ. ‘സുരക്ഷിതം’ എന്ന എൻജിനീയറിങ്​​ മസ്​തിഷ്​കങ്ങൾ ഗാരൻറി തരുന്ന ഡാമുകൾപോലും പലതരം ജീവിവ്യൂഹങ്ങൾക്ക്​ അപായകരമായാണ്​ ഇൗ സുരക്ഷിത നിലയിൽ പുലരുന്നത്​്​. അതിൽ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വസ്​തുതയാണ്​ മത്സ്യങ്ങളുടെ ആവാസധ്വംസനം. ഉദാഹരണത്തിന്​, ഏറ്റവുധികം ഒച്ചപ്പാടുണ്ടാക്കിയ ഡീകമീഷൻ കഥയെടുക്കാം.

വാഷിങ്​​ടൺ സ്​റ്റേറ്റിലെ എൽവാ നദിയിൽ കെട്ടിപ്പൊക്കിയിരുന്ന ഇരട്ട ഡാം. 1920കളിൽ പണിത ഇൗ അണകളിൽനിന്ന്​ 19 മെഗാവാട്ട്​ വൈദ്യുതിയാണ്​ ആകെ ഉൽപാദിപ്പിച്ചുപോന്നത്​. ​എൽവാ നദി പണ്ടേ പ്രസിദ്ധമായിരുന്നത്​ അതിലെ കോര, ചൂര മത്സ്യസമ്പത്തി​​​​​​​െൻറ പേരിലാണ്​. അണക്കെട്ടുകളുടെ വരവോടെ ഇൗ സമ്പത്ത്​ ക്രമാനുഗതമായി കുറഞ്ഞുവന്നു. 1960കളോടെ ഏറക്കുറെ വംശനാശത്തി​​​​​​​െൻറ വക്കിലായി ഇൗ പുഴമീനുകൾ. മറ്റൊരു വൻചതിയുടെ വകുപ്പും ഇൗ നശീകരണത്തിനുണ്ടായിരുന്നു. 1885ലെ ‘​​ട്രീറ്റി ഒാഫ്​​ പോയൻറ്​​ നോ ചോയ്​സ്​​’ എന്ന കരാർ വഴി എൽവാതീരത്തെ ക്ലല്ലാം ഗോത്രവർഗക്കാർക്ക്​ ശാശ്വതാവകാശം നൽകിയിരുന്നതാണ്​, ഇൗ മത്സ്യസമ്പത്തിന്മേൽ. റെഡ്​ ഇന്ത്യക്കാരെ ഒരു വഴിക്കാക്കി അമേരിക്ക കവർന്ന പഴയ ‘പിൽഗ്രിം ഫാദേഴ്​സി’​​​​​​​െൻറ ലക്ഷണമൊത്ത പിന്തുടർച്ചക്കാരായിക്കൊണ്ട്​ പുതിയ അമേരിക്കക്കാർ ഇമ്മാതിരി കരാർ ലംഘനം യഥേഷ്​ടം നടത്തുന്നതിൽ മടിയില്ലാത്തവരാണല്ലോ. അതിനവർ സ്​ഥിരംപറയുന്ന ന്യായം പുതിയ മലയാളിക്കും സുപരിചിതമായ ഒന്നാണ്- ‘വികസനം’. ഏതായാലും 1970കളിൽ വാഷിങ്​​ടണിൽ പ്രക്ഷോഭപരമ്പര തന്നെ അരങ്ങേറി. വികസനം തൊട്ട്​ രാജ്യദ്രോഹം വരെ. ഭരണകൂടം അതി​​​​​​​െൻറ സ്​ഥിരം ആയുധങ്ങളെല്ലാം പയറ്റിയെങ്കിലും ഒടുവിൽ ജനഹിതംതന്നെ ജയിച്ചു. 1992ൽ യു.എസ്​ കോൺഗ്രസ്​ പുഴയുടെ ആവാസവ്യവസ്​ഥിതി പൂർണമായി പുനഃസ്​ഥാപിക്കാൻ ആഭ്യന്തര വകുപ്പിനോട്​ കൽപിച്ചു. ആഭ്യന്തര വകുപ്പ്​ പറഞ്ഞു, അതിന്​ ഒരു മാർഗമേയുള്ളൂ- ഇരട്ട ഡാം പൊളിച്ചുനീക്കുക.

എൽവാ നദിയിലെ ഡാം പൊളിച്ചുനീക്കുന്നതിനു മുമ്പ്​

മുഖ്യപ്രശ്​നം അണക്കെട്ടിലെ വെള്ളമായിരുന്നില്ല. അവിടെ അടിഞ്ഞുകൂടിയിരുന്ന 34 ദശലക്ഷം ക്യുബിക്​ അടി എക്കലും ചളിയുമായിരുന്നു. ഇതെല്ലാംകൂടി തുറന്നുവിട്ടാൽ വൃഷ്​ടിപ്രദേശം തൊട്ട്​ അഴിമുഖംവരെ പുഴയും ഇരുകരകളും നാശോന്മുഖമാകും. പരിഹാരത്തിന്​ വിദഗ്​ധർ ഒരു പരീക്ഷണം നടത്തി. ഇരട്ടഡാമിലെ ചിന്നനായ ഗ്ലൈൻസ്​ കാന്യനിലെ എക്കലൊഴുക്കി​​​​​​​െൻറ കണ​െക്കടുക്കുക. എന്നിട്ട്​ ഒരാഴ്​ചകൊണ്ട്​ ജലസംഭരണിയുണ്ടാക്കിയ കൃത്രിമതടാകം 18 അടി താഴ്​ത്തുക. അടുത്തയാഴ്​ച ഇതേനിലയിൽ തടാകത്തെ നിർത്തുക. തടാകനിരപ്പ്​ താഴ്​ത്തു​േമ്പാൾ പുഴ അതിലേക്ക്​ ശക്​തിയായി കുതിച്ചെത്തുകയും ആഴമേറിയ ഒരിടുങ്ങിയ ചാലുകീറുകയും ചെയ്യുമെന്ന്​ മനസ്സിലായി. തടാകത്തെ പിന്നീട്​ ഇതേവിധം നിലനിർത്തിയാൽ പുഴ ഇൗ പുതിയ ചാലുവഴി ഒഴുകിപ്പോകും. അധികം വൈകാതെ പുഴയുടെ താഴെത്തലങ്ങളിൽ ആവാസവ്യൂഹങ്ങൾ ഉഷാറാവുകയും പുഴ അതി​​​​​​​െൻറ നൈസർഗിക നില വീണ്ടെടുക്കുകയും ചെയ്യുന്നു എന്നാണ്​ കണ്ടെത്തിയത്​. ഇൗ വീണ്ടെടുപ്പ്​ വഴി പരമാവധി 20 കൊല്ലംകൊണ്ട്​ മത്സ്യസമ്പത്തടക്കം അണ നിർമിച്ചതിനുമുമ്പുള്ള കാലത്തെ മുഴുവൻ ആവാസവ്യവസ്​ഥിതിയും പുനഃസ്​ഥാപിക്കാനാവുമെന്നാണ്​ കണക്കാക്കിയത്​.

ഇൗ പരീക്ഷണ മാതൃകയുടെ അടിസ്​ഥാനത്തിൽ 2011ൽ തുടങ്ങിയ ഡാം ഡീകമീഷൻ 2014ൽ പൂർത്തിയായി. പുഴയുടെ മല​മ്പ്രദേശത്തെയും അടിവാരങ്ങളിലെയും ജൈവവ്യൂഹങ്ങൾ ഇതിനകം പൂർവസ്​ഥിതിയിലേക്ക്​ എത്തിയിട്ടുണ്ട്​. അഴിമുഖം വരെയുള്ള ശിഷ്​ടഭാഗങ്ങളിലും സ്​ഥിതി മെച്ചപ്പെട്ടുവരുന്നു. അടുത്ത 10 കൊല്ലംകൊണ്ട്​ എൽവാനദി പൂർണമായും പൂർവസ്​ഥിതിയിലെത്തുമെന്നാണ്​ കരുതുന്നത്​. ചുരുക്കിയാൽ, പുഴയുടെ ശുദ്ധി വീണ്ടെടുത്ത്​ അതുമായി ബന്ധപ്പെട്ട എല്ലാത്തരം ആവാസവ്യവസ്​ഥകളെയും പുനഃസ്​ഥാപിക്കുക എന്നതാണ്​ ഡീകമീഷ​​​​​​​െൻറ അർഥം. ഇൗ വീണ്ടെടുപ്പി​​​​​​​െൻറ ഏറ്റവും വലിയ ഗുണഭോക്​താവാണ്​ മനുഷ്യൻ.

പാട്രിക്​ മക്​കള്ളിയുടെ Silenced Rivers പുഴകളുടെ ഗദ്​ഗദമാണ്​...

കാരണം, മലയിൽനിന്ന്​ കടലിലേക്ക്​ ഒഴുകുന്ന കേവലമായ വെള്ളക്കെട്ടല്ല ഒരു പുഴയും. സദാ മാറിക്കൊണ്ടിരിക്കുന്ന അടിത്തട്ടും ഒാരങ്ങളും അവക്കിടയിലുള്ള ഭൂഗർഭ ജലവുമെല്ലാം പുഴയുടെ അവിഭാജ്യഘടകങ്ങളാണ്​. താഴ്​വാരങ്ങളും ചതുപ്പുനിലങ്ങളും തടാകങ്ങളും കായലുമൊക്കെ അതി​​​​​​​െൻറ പ്രകൃതിനിർമിത സംഭരണികളാണ്​. വെള്ളം മാത്രമല്ല പുഴ താഴേക്ക്​ ഒഴുക്കിക്കൊണ്ടുവരുന്നത്​; എക്കലും ലയിച്ച ധാതുക്കളും സസ്യജന്തുജാലങ്ങളുടെ സമ്പുഷ്​ടാവശിഷ്​ടങ്ങളുംകൂടിയാണ്​. ഇതെല്ലാമാണ്​ കരകൾ തൊട്ട്​ അഴിമുഖം വരെയുള്ള സമ്പർക്ക ബിന്ദുക്കളിൽ ​ൈജവോൽപാദനം പോഷിപ്പിക്കുന്നതും. പുഴയുടെ വീണ്ടെടുപ്പ്​ എന്നാൽ മനുഷ്യനടക്കം സകല ജീവജാലങ്ങളുടെയും വീണ്ടെടുപ്പ്​ എന്നു സാരം.

ഇൗ വിവേകമുദിച്ച പല സമൂഹങ്ങളും ഇന്ന്​ അണക്കെട്ടുകൾ പൊളിച്ചുമാറ്റുകയാണ്​. ചെറുതും വലുതുമായ 74,000 അണകളുള്ള അമേരിക്കയിൽ ഡീകമീഷനുവേണ്ടി പ്രചാരണ പ്രസ്​ഥാനങ്ങൾ തന്നെയുണ്ട്​. തൽഫലമായി നൂറുകണക്കിന്​ ഡാമുകൾ നീക്കംചെയ്യപ്പെട്ടുകഴിഞ്ഞു. അമേരിക്കൻ സൊസൈറ്റി ഒാഫ്​ സിവിൽ എൻജിനീയേഴ്​സ്​ അതിനൊരു സാ​േങ്കതിക മാർഗരേഖ തന്നെ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഡാമുകൾ ഇല്ലാതാക്കേണ്ടത്​ അനിവാര്യതയാണെന്നും അക്കാര്യം ഗൗരവമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്നുമുള്ളതി​​​​​​​െൻറ സൂചന. ഒാർക്കണം, നമ്മുടെ സിവിൽ എൻജിനീയർ-കറൻറ്​ ലോബി ഡാമില്ലാത്ത പുഴകളിൽ ഡാംകെട്ടി ‘വെള്ളപ്പൊക്കം തടയാൻ’ കൊടുമ്പിരിക്കൊള്ളു​േമ്പാ​ഴാണ്​ ലോകത്തെ കൊടികെട്ടിയ സിവിൽ എൻജിനീയർ സംഘടന ഡാം പൊളിക്കാനുള്ള ഡിസൈനുണ്ടാക്കുന്നത്​!

അമേരിക്കയിലെ ക്ലാമത്ത്​ ഡാമിനെതിരെ നടന്ന പ്രതിഷേധം

അതിൽ വലിയ അത്ഭുതമില്ല. പൗരാവലിയിൽ 90 ശതമാനവും മധ്യവർഗമായിക്കഴിഞ്ഞ ഒരുപഭോഗ സമൂഹത്തിന്​ സ്വാഭാവികമായ ചില വിധികളുണ്ട്​. മാറ്റത്തിനായി സദാ മുറവിളി കൂട്ടുകയും സ്​റ്റാറ്റസ്​കോയെ മുറുകെപ്പിടിക്കുകയും ചെയ്യുന്നതാണ്​ മധ്യവർഗ പ്രകൃതംതന്നെ. അടിസ്​ഥാനപരമായ ഒരു മാറ്റത്തിനും ഇൗ വർഗം സ്വമേധയാ തയാറല്ല. എന്നുവെച്ചാൽ നിവൃത്തിയുള്ളിടത്തോളം സ്വന്തം സുഖരാശി വിട്ടുള്ള ഒരു കളിക്കും തയാറല്ല. നിവൃത്തികെട്ടാലോ? മുറവിളിയും ശാഠ്യംപിടിത്തവും അതേ സുഖവാശിയിലേക്ക്​ മടങ്ങിപ്പോകാനാണ്​. ഇൗ നിലപാടുകളിൽനിന്ന്​ തർക്കിച്ചു​െകാണ്ടേയിരിക്കും, ആ തറ​ക്കുവേണ്ടിയുള്ള തർക്കം.

മറ്റൊരു വിധി വരുന്നത്​ കൊട്ടിഘോഷിക്കപ്പെടുന്ന സാക്ഷരതയുടെ ചേതമായാണ്​. 100 ശതമാനം സാക്ഷരതയും അത്രതന്നെ പള്ളിക്കൂടം ഹാജരും ഇന്ത്യയിൽ മലയാളിക്കു മാത്രമുള്ള അഹമ്മതിയാണ്​. ഇൗ ഹാജരിൽ മിനിമം പത്താംതരം വരെ ശാസ്​ത്രീയത ലിറ്ററുകണക്കിന്​ ഗാരൻറി. അനന്തരം ശാസ്​ത്രം വേണ്ടവർക്കാകാം, വേണ്ടാത്തോർക്ക്​ ഉപേക്ഷിക്കാം. രണ്ടായാലും പത്തുവർഷത്തെ പഠിപ്പിൽ ശാസ്​ത്രം ​െഎച്ഛികമാക്കിയത്​ കാര്യകാരണങ്ങളുടെ വകതിരിവുണ്ടാക്കാനാണല്ലോ. എന്നിട്ട്​ വകതിരിവുണ്ടാകുന്നുണ്ടോ?

പരീക്ഷക്ക്​ മാർക്കുവാങ്ങാനും പണിസ്​ഥലത്ത്​ സാ​േങ്കതികാവശ്യത്തിനും മാത്രമുള്ള ഉരുപ്പടി. അതിനപ്പുറമുള്ളൊരു മനോഭാവമായി ശാസ്​ത്രീയതയെ സാക്ഷര മലയാളി കണക്കാക്കുന്നതേയില്ല. മധ്യവർഗ പ്രകൃതവും സാക്ഷരതയുടെ ഇൗ ലോക്കൽ പ്രകൃതവും ചേരുംപടി ചേരു​േമ്പാൾ എല്ലാതരം അടിസ്​ഥാനമാറ്റങ്ങളുടെയും ലക്ഷണമൊത്ത വിലങ്ങുതടിയാവുന്നു കേരളീയൻ. ആയതിനാൽ ഇടുക്കി ഡാമിലെ ജലനിരപ്പിന്മേൽ മുടിനാരിഴ കീറി തർക്കിച്ചുകൊണ്ടേയിരിക്കും -ഡാം എന്തിനെന്ന മൗലികചോദ്യത്തെ സൗകര്യപ്രദമായി ഒഴിവാക്കിക്കൊണ്ട്​. ഇൗ ഡാംഡു തർക്കത്തിന്​ പ്രബുദ്ധത എന്ന ലേബലൊട്ടിക്കാൻ മറക്കാറുമില്ല.


(അവസാനിച്ചു..)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flooddam managementkaseb
News Summary - mis management of dams in kerala by viju v nair - part 3
Next Story