Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജലബോംബ്​ തലയിൽ...

ജലബോംബ്​ തലയിൽ ചുമക്കുന്നവർ

text_fields
bookmark_border
ജലബോംബ്​ തലയിൽ ചുമക്കുന്നവർ
cancel

കിഴക്കൻ മലനിരകൾക്കും പടിഞ്ഞാറൻ കടലോരത്തിനുമിടെ കഷ്​ടിച്ച്​ 35 മുതൽ 124 കി.മീറ്റർ വരെ മാത്രം വീതിയുള്ള കൊച്ചുകേരളം. ഇൗ കുടുസ്സുദേശത്തി​​​​െൻറ 14 ​ജില്ലകളിൽ പത്തിലും അണക്കെട്ടുകളുടെ ആറാട്ടാണ്​. ഇടുക്കിക്കു​ മീതെ 19, പാലക്കാടിന്​ മീതെ 11, പത്തനംതിട്ടക്ക്​ എട്ട്​, തൃശൂരിന്​ ഏഴ്​, വയനാടിനും കോഴിക്കോടിനും നാലുവീതം, തിരുവനന്തപുരത്തിന്​ മൂന്ന്​, കൊല്ലത്തിന്​ ഒന്ന്. ഒട്ടാകെ 57. ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട്​ എന്നീ ജില്ലകൾക്ക്​ മാത്രമാണ്​ സ്വന്തമായി ജലബോംബില്ലാത്തത്​. എന്നാൽ, ഇടുക്കിയുടെ സമൃദ്ധമായ അണഭീഷണി തൊട്ടുചുവടെ കിടക്കുന്ന കോട്ടയത്തിനെ റവന്യൂ ഭൂപടം മാനിച്ച്​ വെറുതെ വിടുകയൊന്നുമില്ല. ആലപ്പുഴക്കുള്ള ഭീഷണിവരുന്നത്​ മറ്റൊരു വഴിക്കാണ്​. കടൽ നിരപ്പി​െനക്കാൾ താഴ്​ന്ന വിശാലമായ കുട്ടനാട്​ പ്രദേശം. അത്​ പല ജലവാഹിനിയുടെയും അസ്​തമന ഭൂമിയാണ്​. പമ്പയും അച്ചൻകോവിലും മണിമലയും നേര​ി​െട്ടത്തു​േമ്പാൾ മീനച്ചിലാറും മൂവാറ്റുപുഴയും കുട്ടനാടി​​​​െൻറ സ്വന്തം ജലരാശിയായ വേമ്പനാട്ടുകായലിൽ പതിക്കുന്നു. ഇതാണ്​ പുഴ സാന്ദ്രതയേറിയ ചെറുസംസ്​ഥാനത്തി​​​​െൻറ ജലവിധിയെങ്കിൽ സാക്ഷാൽ അണക്കെട്ടുകൾ കൈയാളുന്ന ജലവിസ്​തൃതി നോക്കുക.

ഇടുക്കി ആർച്ച്​ ഡാമി​​​െൻറ ദൃശ്യം

ജലവിസ്​തൃതിയുടെ കണക്കുകൾ
61.6 ചതുരശ്ര കിലോമീറ്ററിൽ വിസ്​തരിച്ചുകിടപ്പാണ്​ ഇടുക്കി ഡാം. (അണയില്ലെങ്കിലും തൊട്ടരികെയുണ്ട്​, 28.9 ച. കിലോമീറ്ററുള്ള പെരിയാർതടാകം). പറമ്പിക്കുളം 20.92 ച. കിലോ മീറ്ററിൽ വ്യാപരിക്കു​േമ്പാൾ കുറ്റ്യാടിപ്പുഴക്കു മീതെ രണ്ടിടത്താണ്​ ഇമ്മാതിരി ജലശേഖരണ വിന്യാസം-കുറ്റ്യാടി ഡാം (10.52), കക്കയം (7.15). കല്ലടയാറിന്​ മീതെ തെന്മല ഡാം കൈയാളുന്നത്​ 25.9 ച. കിലോ മീറ്ററെങ്കിൽ ഭാരതപ്പുഴക്ക്​ മേലെ മലമ്പുഴ പിടിക്കുന്നത്​ 23.13 ച.കി. മീ. പെരിങ്ങൽകുത്ത്​ (28.9), കക്കി (18), പീച്ചി (12.63), തൊട്ട്​ കൃശഗാത്രനായ കാഞ്ഞിരപ്പുഴ ഡാം പോലും പരന്നുകിടക്കുന്നു, 5.12 ചതുരശ്ര കിലോ മീറ്ററിൽ. അണക്കെട്ടുകളുടെ ഉയരത്തെപ്പറ്റി പറയു​േമ്പാൾ ഇൗ വിസ്​താരം പൊതുവെയാരും ഒാർക്കാറില്ല. ഉദാഹരണത്തിന്​ ഇടുക്കി ഡാമി​​​​െൻറ ജലനിരപ്പ്​ 2400 അടിയായി എന്നൊക്കെ പറയു​േമ്പാൾ അത്രയും ഗംഭീരമായ പൊക്കത്തിൽ അറുപത്​ ചതുരശ്ര കിലോ മീറ്ററിലുള്ള വെള്ളം എത്ര ഭീകരമായ ഉരുപ്പടിയാണെന്നോർക്കണം. ഡാം ഭിത്തിയുടെ ഉയരം സംബന്ധിച്ച അടിക്കണക്കിൽപെട്ട്​ ഇൗ പടുകൂറ്റൻ ജല​ശേഖരണത്തി​​​​െൻറ വ്യാപ്​തിക്കും അത്​ താഴേക്കും വശങ്ങളിലേക്കും ചെലുത്തുന്ന ഭീമമർദത്തിനും പൊതുഗൗനം കിട്ടാറില്ല. പ്രളയകാലത്ത്​ ഡാമിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്​ പുറത്തേക്ക്​ വെള്ളമൊഴുക്കിവിടുന്നതെന്നത്​ ഒരു വശം. വാസ്​തവത്തിൽ ഇൗ ജലമാമലയുമായി താരതമ്യം പോലുമില്ലാത്തത്ര തുച്ഛമാണ്​ ഇങ്ങനെ ഒഴുക്കിവിടുന്നത്​ എന്നതാണ്​ ഭയാനകമായ മറുവശം.

ഇടുക്കി അണക്കെട്ടി​​​െൻറ കാച്ച്​മ​​െൻറ്​ ഏരിയ


അപ്രസക്​തമാകുന്ന അണകൾ
അണക്കെട്ടുകളുടെ രക്ഷക്ക്​ പൗരാവലിയുടെ രക്ഷ​െയക്കാൾ പ്രാധാന്യംകൊടുക്കുന്ന പമ്പരവിഡ്​ഢികളുടെ സമൂഹമാണ്​ നമ്മുടേതെന്ന്​ പറഞ്ഞാൽ അതിശയോക്​തിയില്ല. ഇക്കഴിഞ്ഞ പ്രളയ​നേരത്തുപോലും ഡാം സുരക്ഷാ അതോറിറ്റി തൊട്ട്​ ഇലക്​ട്രിസിറ്റി ബോർഡും മന്ത്രിമാരുംവരെ നടത്തിയ പ്രസ്​താവനകൾ അതി​​​​െൻറ തെളിവായുണ്ട്​. എന്തിനേറേ, അതിരപ്പള്ളിയിൽ ഡാമില്ലാത്തതുകൊണ്ടാണ്​ ചാലക്കുടി മുങ്ങി​യതെന്ന വങ്കത്തം തീരെ ഉളുപ്പില്ലാതെ ​െവച്ചു കാച്ചിയത്​ കറൻറ്​​ മന്ത്രി മാത്രമല്ല, ടിയാ​​​​െൻറ ചീഫ്​ എൻജിനീയർ കൂടിയാണ്​. പ്രളയ ദുരിതത്തിൽ കുളിച്ചുനിൽക്കുന്ന ഒരു ജനതയുടെ തലക്കുമീതെ ഇൗ ചളിയഭിഷേകം കൂടി നടത്തുന്നത്​ സ്​ഥാപകോദ്ദേശ്യങ്ങൾ തന്നെ കാലഹരണപ്പെട്ട ഒരുപറ്റം പ്രതിലോമ നിർമിതികൾക്കു വേണ്ടി​യാണെന്നോർക്കണം.

മൂന്നുവിധത്തിലാണ്​ ഒരു ഡാം അപ്രസക്​തി വരിക്കുക. ഒന്ന്-​ മണ്ണിടിഞ്ഞോ ബലക്ഷയം വന്നോ പ്രായമേറിയോ കൊള്ളാതാവു​േമ്പാൾ. രണ്ട്​- പ്രഖ്യാപിത കറൻറുൽപാദനം ആദായകരമല്ലാതാവു​േമ്പാൾ. മൂന്ന്​- ജനരക്ഷക്ക്​ ഭീഷണിയാകു​േമ്പാൾ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇൗ മൂന്നു ഘടകങ്ങളും കേരളത്തിലെ ഏതു ഡാമിനും ഇന്ന്​ ബാധകമാണ്​. സ്വന്തം കൈപ്പിടിയിലുള്ള അണക്കെട്ടുകളിലെ മണ്ണിടിച്ചിലും ​ബലക്ഷയവും ജലസേവന വകുപ്പോ ഇലക്​ട്രിസിറ്റി ബോർഡോ വെളിപ്പെടുത്താറില്ല. പൗരാവലിയിൽ നിന്ന്​ ഒ​െട്ടാരു വാശിയോടെ മൂടിപ്പൊതിഞ്ഞ്​ കാക്കുന്ന രഹസ്യങ്ങളാണവ. ഉദാഹരണമായി ഇത്തവണത്തെ കുത്തൊഴുക്കിൽപെട്ടും കാട്ടുമരങ്ങളും പാറമടശിഷ്​ടങ്ങളും വന്നിടിച്ചും പല ഡാമുകളുടെയും ഭിത്തികൾക്കുണ്ടായിരിക്കുന്ന ക്ഷതം. ബാണാസുര സാഗറിലും കക്കയിലുമുണ്ടായ മൺചോർച്ച. ഇടുക്കിയിലെ അപ്​സ്​​ട്രീം മൂവ്​മ​​​െൻറിലുണ്ടായ ഗൗരവതരമായ അപചയം. (വെള്ളക്കെട്ടുയരു​േമ്പാൾ ഡാമിന്​ 20-40 മീറ്റർവരെ ചലനമുണ്ടാവും. വെള്ളം താഴു​േമ്പാൾ അത്​ പൂർവസ്​ഥിതിയിലാകേണ്ടതാണ്​. ഇക്കുറി പക്ഷേ, ഭാഗികമായി മാത്രമാണ്​ പൂർവസ്​ഥിതിയിലേക്കുള്ള മടക്കം. ഇത്​ ഡാമി​​​​െൻറ ഡിസൈൻ തത്ത്വത്തിനുതന്നെ വിരുദ്ധമായ ഭവിഷ്യത്താണ്​). ഇതൊന്നും നാട്ടാരെ അറിയിക്കില്ല.

ഇടമലയാർ അണക്കെട്ട്​

കറൻറുൽപാദനത്തി​​​​െൻറ ദയനീയമായ കണക്കുകഥ നേരത്തെ വിസ്​തരിച്ചതാണ്​. നിർമാണകാലത്ത്​ കൽപിച്ച ഉൽപാദന ലക്ഷ്യം ഒ​െരാറ്റ ഡാമി​​​​െൻറ കാര്യത്തിലും സഫലമായ ചരിത്രമില്ല. ഉൽപാദനക്ഷയം പരിഹരിക്കാൻ ഉപകരണ നവീകരണംതന്നെ ഭാരിച്ച ചെലവിൽ നടത്തുകയാണ്​ മറ്റൊരു സ്​ഥിരം കലാപരിപാടി. അതി​​​​െൻറ കുപ്രസിദ്ധമായ മാതൃകയാണല്ലോ ലാവലിൻ കേസ്​​. പഴയ ഉൽപാദന ലക്ഷ്യം സാധിച്ച ചരിത്രവുമില്ല. ചുരുക്കിയാൽ, നാടിനാവശ്യമായ വൈദ്യുതിയുടെ കാൽഭാഗം പോലും ഉണ്ടാക്കാൻ പാങ്ങില്ലാത്ത ദീപസ്​തംഭങ്ങളാണ്​ നമ്മു​െട ജലവൈദ്യുതി പദ്ധതികൾ, അതി​​​​െൻറ പേരിൽ കെട്ടിപ്പൊക്കി പരിപാലിക്കുന്ന അണക്കെട്ടുകൾ.

പീച്ചി അണക്കെട്ട്​

ജനജീവിതത്തിനുള്ള ഭീഷണിയാണ്​ അടുത്ത ഘടകം. അക്കാര്യത്തിൽ നമ്മുടെ ജലശേഖരന്മാർക്ക്​ യോജിച്ചുള്ള ഒരുഘടകം വീണുകിട്ടിയിട്ടുണ്ട്​ -മുല്ലപ്പെരിയാർ. ഇൗ സംഭരണിയുടെ ഗുണമനുഭവിക്കുന്നത്​ തമിഴനായതുകൊണ്ട്​ ഡാംഭീഷണിയുടെ മന്ത്രം ​െഎകകണ്​ഠ്യേന ജപിക്കാൻ മലയാളിക്ക്​ മടിയില്ല. പ്രശ്​നവും അവിടെത്തന്നെയാണ്​. ഇൗ ​െഎക്യമോ ആശങ്കാപ്രചരണമോ ബലക്ഷയത്തിന്മേലുള്ള ഗവേഷണമോ ഒന്നും സ്വന്തം കൈവശമുള്ള ഒരൊറ്റ ഡാമി​​​​െൻറ പേരിലും കേരളത്തിനില്ല. വല്ലവനും മുതലെടുക്കുന്ന മുല്ലപ്പെരിയാറി​​​​െൻറ പ്രായാധിക്യം വസൂലാക്കി മുറവിളികൂട്ടുന്നതി​​​​െൻറ ഇംഗിതം തിരിച്ചറിയു​േമ്പാഴാണ്​ ഇ​പ്പറഞ്ഞ ഇരട്ടത്താപ്പ്​ മറനീക്കി പുറത്തുവരുക. നാട്ടാർക്കിടയിൽ ഭീതിപരത്തി ഡാം ഡീ കമീഷൻ ചെയ്യിക്കുന്ന കാര്യത്തിലൊരു ​െഎക്യമുണ്ടാക്കുക. എന്നിട്ട്​, പകരം പുതിയൊരെണ്ണം കെട്ടിപ്പൊക്കുക, 10 കൊല്ലം നീളുന്ന നിർമാണപ്രക്രിയ കൊണ്ടുള്ള ഗുണം പല ലോബികൾക്ക്​ അതാണ്​ ഒളിയജണ്ട.

ഡാം ഒാപ്പറേറ്റിങ്​ മാന്വൽ എവിടെ...?
കാലഹരണപ്പെട്ട ഡാം സങ്കൽപം പുനഃപരിശോധിക്കുന്നതിനു പകരം ഭീഷണവും നഷ്​ടക്കച്ചോടവുമായ ഇൗ പഴഞ്ചരക്കിനെ വികസനോപാധിയായി കാണുന്നവരുടെ ശാസ്​ത്രീയതയാണ്​ ബഹുകേമം. ഇത്രകണ്ട്​ ഡാം സാ​ന്ദ്രതയേറിയ കേരളത്തിന്​ ഇപ്പോഴുമില്ല, ഇൗ​ ഡാം ഒാപറേറ്റിങ്​ മാന്വൽ. എന്നുവെച്ചാൽ, കൈകാര്യക്രിയ തീർത്തും ആത്മനിഷ്​ടം. ജലസേചനവകുപ്പ്​/ ഇലക്​ട്രിസിറ്റി ബോർഡ്​ എൻജിനീയർമാരുടെ തോന്ന്യാസപ്പടി. ഇൗ എൻജിനീയറിങ്​​ മസ്​തിഷ്​കങ്ങളുടെ ഷട്ടർപരിമിതി അറിയു​​േമ്പാഴാണ്​ സംഗതി കൂടുതൽ ജോറാവുക.

ഒന്നാമത്​, കേരളത്തി​െനാരു ഫ്ലഡ്​മാപ്പ്​ ഇപ്പോഴുമില്ല. മഴ പെയ്​താൽ ​വെള്ളം എങ്ങോ​െട്ടാക്കെയാവും ഒലിച്ചുപോവുക എന്നത്​ മഴക്കു മാത്രമറിയാവുന്ന പരുവം. അതുകൊണ്ടുതന്നെ ഡാമുകളിലെ വെള്ളം തുറന്നുവിട്ടാൽ പുഴകളിൽ അതെങ്ങനെ പ്രതിഫലിക്കുമെന്നതിന്​ വ്യക്​തമായ രൂപമൊന്നും ഡാമുകളുടെ കൈകാര്യക്കാർക്കില്ല. പിന്നെയല്ലേ, പഴയകാല ജലനിരപ്പ്​ ഉയരു​േമ്പാൾ അധികജലം എങ്ങോ​​െട്ടാക്കെ കയറിപ്പോകുമെന്ന നിശ്ചയം? ഇനി വെളളം തുറന്നുവിടുന്നില്ലെന്നു വെക്കുക. ഡാമി​​​​െൻറ അടിത്തട്ടിലും വശങ്ങളിലുള്ള മർദവ്യതിയാനങ്ങൾ, അവയുണ്ടാക്കുന്ന ലീനമായ ഭൂചലനങ്ങൾ, ഇതി​​​​െൻറയെല്ലാം ഭവിഷ്യത്തായി വരാവുന്ന വലിയ ചലനങ്ങൾ ഇത്യാദിയിലൊന്നും വൈദഗ്​ധ്യം തൊട്ടുതെറിക്കാത്തവരാണ്​ മേപ്പടി എൻജിനീയർതലകൾ. ഡാമുകളിലെ ​ജലസംഭരണം മൂലം ഭൂമിക്കുണ്ടാവുന്ന ​ചലനങ്ങൾ നിരീക്ഷിച്ച്​ സീസ്​മിക്​ഗ്രാഫുണ്ടാക്കുന്ന ഒരുപറ്റം കേന്ദ്രങ്ങൾ ഇലക്​ട്രിസിറ്റി ബോർഡിനുണ്ടെന്നാണ്​ ​െവപ്പ​്. ഡാം പരിസരത്തും പുഴയൊഴുക്കി​​​​െൻറ വഴികളിലുമായി ഇന്നർ, ഒൗട്ടർ കേന്ദ്രങ്ങൾ. അവയിൽനിന്നുള്ള വിവരക്രോഡീകരണം തിരുവനന്തപുരത്തെ ആസ്​ഥാനകേന്ദ്രമായ വൈദ്യുതി ഭവനിൽ. ഇങ്ങനൊരു പരിപാടി യഥാവിധി നടക്കുന്നപക്ഷം മല​മ്പ്രദേശങ്ങളിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മറ്റും മുൻകൂട്ടി നിർണയിക്കാനാവും. ഉരുൾപൊട്ടലും മണ്ണിടിച്ചിലും പേട്ട തുള്ളിയ ഇൗ പ്രളയകാലത്ത്​ ഇങ്ങനെയൊരു സംവിധാനമുള്ളതായി പോലും ആരും മിണ്ടിയില്ല. ഒന്നുകിൽ അവ നിർജീവം. അല്ലെങ്കിൽ അവഗണിക്കപ്പെട്ടു. രണ്ടായാലും നമ്മുടെ ഡാം മുതലാളിമാർ കൂളായി കൈ​കഴുകും. കാരണം, ഇതൊക്കെ കണക്കിലെടുക്കാൻ വേണ്ട പ്രവർത്തന മാന്വലേയില്ലല്ലോ.

ചെറുതോണി അണക്കെട്ടി​​​െൻറ അഞ്ച്​ ഷട്ടറും ഉയർത്തിയാൽ വെള്ളത്തിലാവുന്ന പ്രദേശങ്ങൾ ​അടയാളപ്പെടുത്തിയ മാർക്കിങ്​. ഇതിനും താ​ഴെയാണ്​ നിരവധി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകിയിരിക്കുന്നത്​

ഒാർക്കണം, 25 കൊല്ലം മുമ്പ്​ വലിയൊരു വെള്ളപ്പൊക്കം വന്ന്​ ഇടുക്കി ഡാമടക്കം തുറന്നുവിട്ടതാണ്​. 2013ൽ മഴ കനത്തപ്പോൾ മറ്റൊരു വെള്ളപ്പൊക്കവുമുണ്ടായി. ഇതൊക്കെയായിട്ടും ഒരു ഒാപറേറ്റിങ്​ മാന്വൽ ഉണ്ടാക്കണമെന്ന തോന്നൽ കൈകാര്യക്കാർക്കോ സർക്കാറിനോ ഉണ്ടായില്ലെന്നതിൽ അത്​ഭുതം വേണ്ട. ആത്​മനിഷ്​ഠമായ തോന്ന്യാസപ്പടികൊണ്ട്​ വിപുലമായ പ്രയോജനങ്ങളുണ്ട്​. ഉദാഹരണമായി ജലസേചനവകുപ്പി​​​​െൻറ പിടിയിലുള്ള സംഭരണികളിലെ വെള്ളം എങ്ങനെ വിനിയോഗിച്ചു എന്നതിന്മേൽ നാട്ടുകാർക്ക്​ ഒരു പിടിയും കിട്ടില്ല. ഇലക്​ട്രിസിറ്റി ബോർഡി​​​​െൻറ ഉൽപാദനവും വിനിയോഗവും സംബന്ധിച്ച്​ അവർ പറയുന്നതേ പുറത്തറിയൂ. ഡാമുകളുടെ സുരക്ഷ നിലയുടെ വിവരവും തഥൈഥവ. എന്തിനധികം, കൊട്ടിഘോഷിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിത​െന്ന മേൽപറഞ്ഞ കൈകാര്യക്കാർ കൊടുക്കുന്ന വിവരങ്ങൾക്കുമേൽ അടയിരിക്കാൻ മാത്രം വിധിക്കപ്പെട്ട സ്​ഥാപനമാണ്​. വ്യക്​തമായ വ്യവസ്​ഥകളും നടപടിച്ചട്ടങ്ങളുമുള്ള ഒരു പ്രവർത്തന മാന്വൽ വരുന്നപക്ഷം ഇമ്മാതിരി ഗോപ്യതകൾ പറ്റാതെയാകും. ഉത്തരവാദിത്തവും ബാധ്യതയും ഗൗരവതരമാകും. ഡാമുകളുടെ പൊള്ളത്തരം പൗരാവലിയറിയും. ​ഇ​െതല്ലാം മൂടിവെക്കാനുള്ള ഒറ്റമൂലിയാണ്​ ഒാപറ്റേറിങ്​ മാന്വലി​​​​െൻറ അസാന്നിധ്യം.

ഭരണകൂടത്തി​​​​െൻറ സ്വകാര്യ മൂലധനം
ഇൗ ജനവിരുദ്ധതയിൽ ഒരു ഭരണഘടനാലംഘനം കൂടിയുണ്ട്​. ജലവകുപ്പായാലും ഇലക്​ട്രിസിറ്റി ബോർഡായാലും അണക്കെട്ടുകളുടെ നിയന്ത്രണാധികരികൾ മാത്രമല്ല, ഗുണഭോക്​താക്കൾ കൂടിയാണ്​. അധികാരിയും ഗുണഭോക്​താവും ഒരേ കക്ഷിതന്നെയാവുക എന്നത്​ രാജ്യത്തെ കേവല നിയമങ്ങൾക്കെതിരാണ്​. കാരണം, ഗുണഭോക്​താവ്​ ഏതായാലും സ്വന്തം ലാഭചേതങ്ങളല്ലാതെ മറ്റൊന്നിനും മുൻതൂക്കം കൊടുക്കില്ല. അതുകൊണ്ടാണ്​, വെള്ളം തുറന്നുവിട്ടാൽ മണിക്കൂറിൽ 10 ലക്ഷം രൂപ ബോർഡിന്​ നഷ്​ടമുണ്ടാകുമെന്ന്​ കെ.എസ്​.ഇ.ബി ​െചയർമാൻ പിള്ള ശഠിച്ചുനിന്നത്​. നഷ്​ടം 40 ലക്ഷമാണെന്ന്​ ഗോളമത്ര തിരിയാത്ത മന്ത്രി മണി തട്ടിവിട്ടത്​. ഉടമയും റഗുലേറ്ററും ഒ​േര കക്ഷിയാവു​േമ്പാൾ യഥാർഥ ചേതമുള്ള പൗരാവലി ഗോപി വര​ക്കുന്നു. ഇൗ സർവാധികാര്യക്കാരുടെ ദയാദാക്ഷിണ്യങ്ങളിൽ മാത്രമല്ല, പൗര​​​​െൻറ ജീവരക്ഷ, അവരുടെ അജ്​ഞതയിലും പിടിപ്പുകേടിലും കൂടിയാവുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട്​

ഇവിടെവെച്ചാണ്​ സാമൂഹിക മൂലധനം എന്ന റോളിൽനിന്ന്​ അണക്കെട്ടുകൾ മാറ്റപ്പെടുന്നത്​. അവ ഭരണകൂട ഏജൻസികളുടെ സ്വകാര്യ മൂലധനമായിരിക്കുന്നു. അതി​​​​െൻറ ചേതമാണ്​ നാട്ടുകാർക്കുള്ള ശാശ്വത ഭീഷണി. ഏതൊരു സ്വകാര്യ മൂലധനവും പോലെ ഇതും അതുയർത്തുന്ന ശരിയായ ഭീഷണി മൂടിവെക്കുന്നു. പൊതുജനം നിജാവസ്​ഥ അറിയുന്നത്​ അതിന്​ പ്രതിലോമകരമാണ്​. ഡാമുകളുടെ നിജാവസ്​ഥ സരളമാണ്​. അവ പല പ്രകാരേണ പ്രകൃതിക്കും മനുഷ്യാവലിക്കും ഭീഷണിയാണ്​. പോംവഴി ഒന്നേയുള്ളൂ; ഇൗ ജലബോംബുകൾ ഉൗരിവിടുക. ശാസ്​ത്രീയ വിവേകമാർജിച്ച പല പടിഞ്ഞാറൻ സമൂഹങ്ങളും അതാണ്​ കഴിഞ്ഞ 100 കൊല്ലമായി ചെയ്​തുവരുന്നത്​. ഗാഡ്​ഗിൽ കമ്മിറ്റി ശിപാർശ ​െചയ്​തതും മറ്റൊന്നല്ല -50 വയസ്സു തികഞ്ഞ കേരളത്തിലെ ഡാമുകൾ ഡീ കമിഷൻ ചെയ്യുക.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flooddam managementkaseb
News Summary - mis management of dams in kerala by viju v nair Part 2
Next Story