‘മീ ടൂ’ ബാക്കിപത്രം നൽകുന്ന തിരിച്ചറിവുകൾ
text_fieldsസ്ത്രീസംരക്ഷണ സംരംഭങ്ങൾ പലപ്പോഴും സ്ത്രീവിരുദ്ധമായി പ്രതിലോമപ്പെടുന്നതി െൻറ പരിതാപകരമായ ഒടുവിലത്തെ ഉദാഹരണമാണ് ‘മീ ടൂ’ എന്നു പറയാം. അധികാരസ്ഥാനത്തു ള്ളവരാൽ പീഡിപ്പിക്കപ്പെട്ടവരും നിയമനടപടികൾ സ്വീകരിക്കാൻ പ്രാപ്തിയില്ലാത്തവ രുമായ സ്ത്രീകൾക്ക് അവസാനത്തെ രക്ഷയായിരുന്നല്ലോ കുറച്ച് മാസങ്ങളായി പൊട്ടിപ്പു റപ്പെട്ട ‘മീ ടൂ’ വെളിപ്പെടുത്തലുകൾ. അതെ, കാലങ്ങൾക്കുശേഷം നീതി ലഭിച്ചതിെൻറ മാനസി കസംതൃപ്തി ഒട്ടേറെ പീഡിതകൾക്ക് ഇതിലൂടെ നേടാനായി. കേസിനും കൂട്ടത്തിനും നിൽക്കാതെത ന്നെ തങ്ങൾക്ക് കുറ്റവാളികളെ പ്രതിക്കൂട്ടിലാക്കാമെന്ന ആത്മധൈര്യം തൊഴിലിടങ്ങളിലെ സ്ത്രീകളിൽ അങ്കുരിച്ചു. ലോകം മാറിമറിഞ്ഞ പ്രതീതിതന്നെയുണ്ടായി.
എന്നാൽ, പഴയ ഉഭ യസമ്മത ബന്ധങ്ങൾ പുറത്തിട്ട് ആളുകളെ അപമാനിക്കാനുള്ള ഏർപ്പാടാകുന്നില്ലേ ഇതെന്ന സംശയം പെട്ടെന്നായിരുന്നു പൊതുസമൂഹത്തിലേക്ക് അരിച്ചെത്തിയത്. പകപോക്കലിനും ശത്രുസംഹാരത്തിനും ‘മീ ടൂ’ പ്രയോജനപ്പെടുത്തുകയാണെങ്കിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവസരംപോലുമില്ലാതെ വ്യക്തികൾ ശിക്ഷിക്കപ്പെടില്ലേ എന്ന ആധി നിയമവിദഗ്ധരും പങ്കുവെച്ചു. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ‘മീ ടൂ’ വെളിപ്പെടുത്തലുകൾ മുക്കാലേ അരക്കാൽ ശതമാനവും സത്യമാണെന്നതിൽ തർക്കമില്ല. എന്നിരുന്നാലും പുരുഷന്മാർ പ്രതിയോഗികൾക്കെതിരെ സ്ത്രീകളിലൂടെ ‘മീ ടൂ’ പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള അപൂർവം സംശയാസ്പദമായ കേസുകൾ വലിയ ധാർമികരോഷത്തിന് ഇടയാക്കി.
മേൽപറഞ്ഞ കാര്യങ്ങളെല്ലാം മെല്ലെ മെല്ലെ തിട്ടം കൂടിവന്നത് സ്ത്രീകളെ ജോലിക്കു വെക്കുന്നതും അവരുമായി സംരംഭങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കുകയാണ് നല്ലതെന്ന തോന്നലിലേക്കാണ്. എന്തിന് വെറുതെ വയ്യാവേലിക്കു നിൽക്കണം?! കമ്പനികളും വ്യവസായസ്ഥാപനങ്ങളും സ്ത്രീനിയമനങ്ങൾക്കെതിരായ രഹസ്യതീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. അമേരിക്കയിലെ കോർപറേറ്റ് മേഖലപോലും വനിത ജീവനക്കാരുമൊത്തുള്ള അത്താഴവും അടുത്തടുത്ത സീറ്റുകളിൽ ഇരുന്നുള്ള വിമാനയാത്രയും ഹോട്ടൽവാസവും വർജിക്കാൻ ഉദ്യോഗസ്ഥരെ ഉപദേശിച്ചുകഴിഞ്ഞു. സ്വന്തം ഭാര്യയുടെ സാന്നിധ്യത്തിലല്ലാതെ താൻ മറ്റൊരു സ്ത്രീക്കൊപ്പം തനിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയെന്ന യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസിെൻറ പരാമർശം ‘പെൻസ് ഇഫക്ട്’ എന്ന പേരിൽ കുപ്രസിദ്ധി നേടി. പൊതു ഇടങ്ങളിലുള്ള സ്ത്രീകളുടെ അവസരവും സാന്നിധ്യവും തകർക്കപ്പെടുക മാത്രമല്ല ഇതുകൊണ്ടെല്ലാം സംഭവിക്കുന്നത്. സ്ത്രീ എന്തോ അപകടകരമായ ഡയനാമിറ്റായി മുദ്രകുത്തപ്പെടുന്നു. സ്ത്രീക്കും പുരുഷനുമിടയിൽ തീണ്ടാപ്പാടിെൻറ കൃത്രിമ വിഭജനം സൃഷ്ടിക്കപ്പെടുന്നു. സ്ത്രീകളെ വീണ്ടും വീടിെൻറ ഉള്ളകങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള യാഥാസ്ഥിതികവാദികളുടെ പരിശ്രമങ്ങൾക്ക് ന്യായമായ പിന്തുണയേറുന്നു. സ്ൈത്രണതയിൽ ഉൗന്നിയ ആരോഗ്യകരമായ സ്ത്രീവിമോചന പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന സ്ത്രീ-പുരുഷ തുല്യതയുടെയും പൂരകത്വത്തിെൻറയും അറിഞ്ഞലിയലിെൻറയും ഉദാത്തസങ്കൽപങ്ങളാണ് ഇവിടെ മുച്ചൂടും റദ്ദാക്കപ്പെടുന്നത്.
ഇങ്ങനെ ഭയാനകമായി സ്ഥിതിഗതികൾ മാറിമറിയുന്ന സന്ദർഭത്തിൽ സന്മനസ്സുള്ള സ്ത്രീകളും പുരുഷന്മാരും തിരിച്ചറിയേണ്ട കുറച്ച് വസ്തുതകളും സ്വീകരിക്കേണ്ട നയസമീപനങ്ങളുമുണ്ട്. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം, സ്ത്രീസംരക്ഷണ നിയമങ്ങളും മറ്റു പ്രതികരണപദ്ധതികളും അർബുദചികിത്സക്കുള്ള മരുന്നുകൾക്ക് തുല്യമാണെന്നതാണ്. അർബുദം പിടിച്ചാൽ അവ ഉപയോഗിക്കാതിരിക്കാൻ നിർവാഹമില്ല. പക്ഷേ, അർബുദം വളരാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിവെച്ചശേഷം മരുന്നുകളിൽ അഭിരമിക്കുന്നതോ അവക്കായി മുറവിളി കൂട്ടുന്നതോ ബുദ്ധിശൂന്യതയാണ്. പുരുഷാധിപത്യവും മൂലധന മുതലാളിത്തവും പ്രതിലോമകരമായ മതപുനരുത്ഥാനപ്രസ്ഥാനങ്ങളും ചേർന്നുള്ള മുക്കൂട്ട് കമ്പനി സ്ത്രീവിരുദ്ധതയെന്ന മഹാമാരിയെ പരിപോഷിപ്പിക്കുന്ന പദ്ധതികളാണ് ലോകം മുഴുക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് നുണയാനും രുചിക്കാനും തഴുകാനുമുള്ള മൃദുലമനോഹര വസ്തുവായി മാത്രം സ്ത്രീയെ മുതലാളിത്തം പരിവർത്തനപ്പെടുത്തുന്നു. മറുവശത്ത് ഗേൾസ് ഓൺലി, ബോയ്സ് ഓൺലി മതിലുകൾ സ്ഥാപിച്ചും ആൺകുട്ടികളുമായി ഇടപഴകി പരസ്പരം വ്യക്തികളായി അംഗീകരിക്കാൻ അനുവദിക്കാതെയും മതയാഥാസ്ഥിതികവാദികൾ പെൺകിടാങ്ങളെ ഭൗമേതരജീവികളാക്കി മാറ്റുന്നു. ഈ ചെയ്തികളെല്ലാംതന്നെ സ്ത്രീയെ ആക്രമിക്കാനും കീഴടക്കാനും കട്ടെടുക്കാനുമുള്ള പ്രവണത സമൂഹത്തിലുണ്ടാക്കി കൂടുതൽക്കൂടുതൽ സ്ത്രീസംരക്ഷണ പദ്ധതികൾ അനിവാര്യമാക്കുന്നു. ആദ്യം ബലാത്സംഗത്തിനു മാത്രമായിരുന്നു ശിക്ഷയെങ്കിൽ പിന്നീടത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റങ്ങൾക്കും ബാധകമാക്കിയല്ലോ. ഒടുവിൽ ഗത്യന്തരമില്ലാതെ കശ്മലരുടെ തുറിച്ചുനോട്ടവും ശിക്ഷാർഹമാക്കേണ്ടിവന്നിരിക്കുകയാണ്. എന്നിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ പറയുന്നത്.
അതിനാൽ ലക്ഷണം കാണിക്കുന്ന അർബുദത്തിന് ശിക്ഷയുടെ ഔഷധം പ്രയോഗിക്കുമ്പോൾതന്നെ ആരോഗ്യകരമായ സ്ത്രീ-പുരുഷബന്ധത്തെ ഭയപ്പെടുത്തുന്ന ശക്തികളോടുള്ള പോരാട്ടവും സ്ത്രീേശ്രയസ്സ് ആഗ്രഹിക്കുന്നവർ ഏറ്റെടുക്കേണ്ടതാണ്. അതിലൂടെ മാത്രമേ സ്ത്രീയുടെയും പുരുഷെൻറയും സമത്വസംലയനമെന്ന സ്വപ്നം എന്നെങ്കിലും സാക്ഷാത്കരിക്കാനാകൂ. ‘മീ ടൂ’വിെൻറ പേരിൽ ജോലി നിഷേധിക്കപ്പെടുകയാണെങ്കിൽ ഞങ്ങൾക്ക് പുല്ലാണെന്നെല്ലാം കയർക്കുന്ന തീവ്രവാദ ഫെമിനിസ്റ്റുകൾ ഓർക്കുക- അറിയാതെ നിങ്ങൾ പുരുഷാധിപത്യത്തിെൻറയും യാഥാസ്ഥിതിക പ്രതിലോമപരതയുടെയും ഒറ്റുകാരായി മാറുകയാണ്. താഴേക്കിടയിലുള്ള പാവപ്പെട്ട സ്ത്രീകളുടെ വേദനകളും വിഷമങ്ങളും അവഗണിക്കുകയാണ്, കഞ്ഞികുടി മുട്ടിക്കുകയാണ്.
സ്ത്രീപീഡനത്തിലേക്കു നയിക്കുന്ന സ്ത്രീ-പുരുഷവൈരുധ്യത്തിന് വളംവെച്ചുകൊടുക്കുന്ന മറ്റൊരു പ്രതിഭാസം അതിനോടുള്ള മാധ്യമങ്ങളുടെ പ്രതികരണമാണ്. ബലാത്സംഗങ്ങളും അഗമ്യഗമനങ്ങളും ചൈൽഡ് അബ്യൂസുകളും സ്റ്റേറ്റ് പേജിനെയോ നാഷനൽ പേജിനെയോ പിടിച്ചുകുലുക്കുന്ന വാർത്തയാണിന്ന്. ‘മീ ടൂ’വാകട്ടെ, രാജ്യാതിർത്തികളെ അതിലംഘിക്കുന്ന വൻവാർത്തയുമായി. സ്ത്രീസുരക്ഷയുടെ കാവൽഭടന്മാരാണ് തങ്ങളെന്ന ഭോഷ്ക്കെല്ലാം മാധ്യമങ്ങൾക്ക് ഇറക്കാമെങ്കിലും ഈ അത്യുത്സാഹത്തിന് പിറകിൽ ഒരു മഞ്ഞപ്പത്ര മനഃശാസ്ത്രമുണ്ട്. പുതുതലമുറയെ വിനാശകരമായി ബാധിക്കുന്ന അവബോധനിർമിതിയുമുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ മറ്റു കുറ്റകൃത്യങ്ങളിൽനിന്ന് തീർത്തും വിഭിന്നമാണെന്ന് മനസ്സിലാക്കണം. നല്ല നിലക്കാണെങ്കിൽ അത്യുദാത്തവും അസ്ഥാനത്താണെങ്കിൽ കെട്ടുനാറുന്നതുമായ ഒരു വികാരത്തിെൻറ, അതായത് ലൈംഗികതയുടെ കലർപ്പാണ് വ്യത്യാസത്തിന് നിദാനം. ബലാത്സംഗങ്ങളും പീഡനശ്രമങ്ങളും മാധ്യമങ്ങളിലൂടെ നിരന്തരം ആഘോഷിക്കപ്പെടുമ്പോൾ ലൈംഗികതതന്നെ ഒരു ക്രിമിനൽ കുറ്റമാണെന്ന ബോധമാണ് പുതുതലമുറയിൽ വളരുക. പോക്സോ പോലുള്ള നിയമങ്ങളുടെ കർക്കശമായ പ്രയോഗപ്രചാരണങ്ങൾ കൊച്ചു പെൺകുരുന്നിനെപ്പോലും ലൈംഗികവസ്തുവായി കാണാനുള്ള കണ്ണ് ലോകം മുഴുക്കെ വിതരണം ചെയ്തുകഴിഞ്ഞു. സ്വന്തം മക്കളെക്കൂടി ഒന്ന് മടിയിലിരുത്തി ഓമനിക്കാൻ അപ്പന്മാരിലും അപ്പൂപ്പന്മാരിലും വിമുഖത സൃഷ്ടിച്ചു (പതിനാലും പതിനഞ്ചും വയസ്സുള്ള കൗമാരക്കാരികൾ അർധനഗ്നകളായി കുളിക്കുന്നത് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ആണുങ്ങൾ കുളക്കടവിലൂടെ കടന്നുപോയിരുന്നതിെൻറ ഓർമ മധ്യവയസ്സു കഴിഞ്ഞ സ്ത്രീകൾ ഇന്നും അയവിറക്കുന്നുണ്ടല്ലോ!) ‘മീ ടൂ’വിനോടനുബന്ധിച്ച വിവാദകോലാഹലങ്ങൾ സ്ത്രീ-പുരുഷ ബന്ധത്തിെൻറ അടിസ്ഥാനസ്വഭാവം അവിശ്വാസമാണെന്ന പ്രതീതിയും വിദ്യാർഥികളിലും കുട്ടികളിലും ഉൗട്ടിയിട്ടുണ്ട്.
ഏതു ശിക്ഷാസംവിധാനത്തിെൻറ പിറകിലും മനുഷ്യൻ മൗലികമായി കുറ്റവാളിയാണെന്ന ഭരണകൂടസങ്കൽപമാണ് പതിയിരിക്കുന്നത്. അതുപോലെ സ്ത്രീ ഇരയും പുരുഷൻ വേട്ടമൃഗവുമാണെന്ന പിതൃവ്യവസ്ഥാവീക്ഷണം സ്ത്രീസംരക്ഷണ നിയമങ്ങൾക്കും സംരംഭങ്ങൾക്കും പിറകിലും പ്രവർത്തിക്കുന്നു. ആത്യന്തികമായി സ്ത്രീവിമോചനം ഇച്ഛിക്കുന്നവർ സ്ത്രീ-പുരുഷ സൗഹൃദത്തിെൻറയും സംലയനത്തിെൻറയും മാർഗമാണ് അന്വേഷിച്ചിറങ്ങേണ്ടത്. അതിനായി നല്ലവരായ സ്ത്രീകളും പുരുഷന്മാരും പരസ്പരവിശ്വാസത്തോടെ ഐക്യപ്പെടുകതന്നെ വേണം. അക്രമകാരികളെ പുരുഷൻ എന്നതിനു പകരം ക്രിമിനൽ എന്ന് വ്യവഹരിച്ച് മാറ്റിനിർത്തി മറ്റുള്ളവരുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കണം. എന്തിനെയും വെടക്കാക്കി തനിക്കാക്കാൻ കെൽപുള്ളതാണ് ജാംബവാെൻറ പ്രായമുള്ള പുരുഷാധിപത്യ വ്യവസ്ഥിതിയെന്നറിയാമല്ലോ. കുറച്ച് സെലിബ്രിറ്റി സ്ത്രീകൾ മാത്രം എ.സി മുറികളിലിരുന്ന് നടത്തുന്ന മാധ്യമവിപ്ലവംകൊണ്ട് അതിനെ തകർക്കാൻ കഴിയുമെന്ന് കരുതുന്നത് തീർത്തും മൗഢ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
