Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മേയ് ദിനം നമ്മെ ഓർമിപ്പിക്കുന്നത്
cancel

പോ​രാ​ട്ട​ത്തി​ന്റെ​യും വി​ജ​യ​ത്തി​ന്റെ​യും ഓ​ർ​മ പു​തു​ക്കി മ​റ്റൊ​രു മേ​യ് ദി​നം കൂ​ടി. സാ​ങ്ക​ൽ​പി​ക സോ​ഷ്യ​ലി​സ്റ്റാ​യി​രു​ന്ന റോ​ബ​ർ​ട്ട് ഓ​വ​നാ​ണ് 1817ൽ ‘​എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി, എ​ട്ട് മ​ണി​ക്കൂ​ർ വി​ശ്ര​മം, എ​ട്ട് മ​ണി​ക്കൂ​ർ വി​നോ​ദം’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ​ത്. 1867ൽ ‘​മൂ​ല​ധ​ന’​ത്തി​ന്റെ ആ​ദ്യ വാ​ള്യ​ത്തി​ലെ ‘പ്ര​വൃ​ത്തി ദി​വ​സം’ എ​ന്ന അ​ധ്യാ​യ​ത്തി​ൽ അ​ധ്വാ​ന സ​മ​യം എ​ട്ട് മ​ണി​ക്കൂ​റാ​ക്കി നി​ജ​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം കാ​ൾ മാ​ർ​ക്സും ഊ​ന്നി​പ്പ​റ​യു​ന്നു​ണ്ട്.

തു​ട​ർ​ന്ന് യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും, മേ​യ് ദി​നം അ​വ​ധി ദി​ന​മാ​ക്ക​ണ​മെ​ന്നും എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി സ​മ​യം നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പു​ക​ൾ ന​ട​ന്നു. 1886ലെ ​ഷി​കാ​ഗോ​യി​ലെ ഹെ​യ് മാ​ർ​ക്ക​റ്റ് സ​മ​രം ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. മാ​ർ​ക്ക​റ്റ് സ്ക്വ​യ​റി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്നു. സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പാ​ർ​സ​ൺ​സ്, ഫി​ഷ​ർ, സ്പൈ​സ്, എം​ഗ​ൽ തു​ട​ങ്ങി​യ​വ​രെ തൂ​ക്കി​ലേ​റ്റി. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം 1888ൽ ​സെ​ന്റ് ലൂ​യി​സി​ൽ ചേ​ർ​ന്ന അ​മേ​രി​ക്ക​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ലേ​ബ​ർ ക​ൺ​വെ​ൻ​ഷ​ൻ എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി സ​മ​യം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

1889 ജൂ​ലൈ 14ന് ​പാ​രി​സി​ൽ ചേ​ർ​ന്ന ര​ണ്ടാം ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​മ്മേ​ള​നം മേ​യ് ദി​ന​ത്തെ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​മാ​യി അം​ഗീ​ക​രി​ച്ചു. ഒ​ന്നാം ലോ​ക​യു​ദ്ധ​ത്തി​നു​ശേ​ഷം 1919ൽ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ ഓ​ഫി​സ് രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് ഇ​ത് ഐ.​എ​ൽ.​ഒ ആ​യി. സം​ഘ​ട​ന​യു​ടെ ആ​ദ്യ ക​ൺ​വെ​ൻ​ഷ​നി​ൽ​ത്ത​ന്നെ ജോ​ലി സ​മ​യം എ​ട്ട് മ​ണി​ക്കൂ​റാ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ഐ.​എ​ൽ.​ഒ സ്വീ​ക​രി​ച്ചു. അ​തു​വ​രെ ബോ​ൾ​ഷെ​വി​ക് റ​ഷ്യ​യും സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളും ഈ ​നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​രു​ന്നു.

ജോ​ലി​സ​മ​യം കൂ​ട്ടു​ന്ന​തു​കൊ​ണ്ട് ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​ക്കി​ല്ലെ​ന്ന തി​രി​ച്ച​റി​വ് പ​ല രാ​ജ്യ​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി. ജ​ർ​മ​നി​യി​ൽ ആ​ഴ്ച​യി​ൽ ഏ​ക​ദേ​ശം 37 മ​ണി​ക്കൂ​റും സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ 26.5 മു​ത​ൽ 30 മ​ണി​ക്കൂ​ർ വ​രെ​യും ജോ​ലി സ​മ​യ​മാ​ണ്. ഒ.​ഇ.​സി.​ഡി രാ​ജ്യ​ങ്ങ​ളി​ൽ ശ​രാ​ശ​രി 35 മ​ണി​ക്കൂ​റാ​ണ്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ ഐ.​എ​ൽ.​ഒ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 45.8 മു​ത​ൽ 48 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ജോ​ലി സ​മ​യം.

എ.​ഐ​യു​ടെ​യും റോ​ബോ​ട്ടി​ക്സി​ന്റെ​യും പ​വ​ർ ബ്ലോ​ക്കു​ക​ളു​ടെ​യും കാ​ല​ത്ത് തൊ​ഴി​ൽ​സ​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ​വും ഗു​ണ​ക​ര​വു​മ​ല്ല എ​ന്ന​ത് മു​ത​ലാ​ളി​ത്തം ത​ന്നെ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജോ​ലി സ​മ​യം അ​ഞ്ചു​മ​ണി​ക്കൂ​റാ​ക്കി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡ​ബ്ല്യു.​എ​ഫ്.​ടി.​യു ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ഇ​ന്ത്യ​യി​ൽ 1912ൽ​ത​ന്നെ ടാ​റ്റാ ക​മ്പ​നി സ്വ​ന്തം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​സ​മ​യം എ​ട്ട് മ​ണി​ക്കൂ​റാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം 1948ലെ ​മി​നി​മം വേ​ജ​സ് ആ​ക്ടും ഫാ​ക്ട​റീ​സ് ആ​ക്ടും 1960ലെ ​ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് ആ​ക്ടും ജോ​ലി​സ​മ​യം നി​യ​ന്ത്രി​ച്ചു. എ​ന്നാ​ൽ, ഇ​ന്ന് ജോ​ലി​സ​മ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക​ൻ നാ​രാ​യ​ണ​മൂ​ർ​ത്തി​യെ​പ്പോ​ലു​ള്ള രാ​ജ്യ​ത്തെ വ​ൻ​കി​ട മു​ത​ലാ​ളി​മാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ 70 മ​ണി​ക്കൂ​ർ ജോ​ലി വേ​ണ​മെ​ന്നാ​ണ് നാ​രാ​യ​ണ​മൂ​ർ​ത്തി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഓ​ല ക​മ്പ​നി മേ​ധാ​വി ഭ​വി​ഷ് അ​ഗ​ർ​വാ​ളും ജി​ൻ​ഡാ​ൽ സ്റ്റീ​ൽ സി.​ഇ.​ഒ സ​ജ്ജ​ൻ ജി​ൻ​ഡാ​ലും എ​ൽ ആ​ൻ​ഡ് ടി ​ക​മ്പ​നി​യു​ടെ എ​സ്.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നും സ​മാ​ന​മാ​യ നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യും അ​വ​ധി​യി​ല്ലാ​ത്ത പ്ര​വൃ​ത്തി ദി​ന​മാ​യി ന​ട​പ്പാ​ക്ക​ണം എ​ന്ന​താ​ണ് അ​വ​രു​ടെ പ​ക്ഷം. 55 മ​ണി​ക്കൂ​റി​ന് മു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പു​പോ​ലും അ​വ​ർ അ​വ​ഗ​ണി​ക്കു​ന്നു.

1999ൽ ​വാ​ജ്പേ​യി സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച ര​ണ്ടാം ലേ​ബ​ർ ക​മീ​ഷ​ന്റെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നും ജോ​ലി​സ​മ​യം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള ശി​പാ​ർ​ശ​ക​ൾ​ക്കെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ട് 2020ൽ ​ലേ​ബ​ർ കോ​ഡു​ക​ളു​ടെ രൂ​പ​ത്തി​ൽ ഇ​ത് ന​ട​പ്പാ​ക്കി. ജോ​ലി​സ​മ​യം 12 മ​ണി​ക്കൂ​റാ​ക്കാ​നു​ള്ള നി​യ​മ ഭേ​ദ​ഗ​തി ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ്. തു​ട​ർ​ന്ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും അ​തേ ദി​ശ​യി​ൽ നീ​ങ്ങി. ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സ് കോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഇ​തോ​ടെ മാ​റ്റ​പ്പെ​ട്ടു.

2024ലെ ​ക​ണ​ക്ക് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 2,53,000 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 643 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തി​ൽ 85 ശ​ത​മാ​ന​ത്തി​ല​ധി​ക​വും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലാ​ണ്. ഇ​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം വ​ള​രെ കു​റ​വാ​ണ്.

രാ​ജ്യ​ത​ല​സ്ഥാ​ന മേ​ഖ​ല​യാ​യ നോ​യി​ഡ​യി​ലും ഗു​ഡ്ഗാ​വി​ലും ഫ​രീ​ദാ​ബാ​ദി​ലും ഗാ​സി​യാ​ബാ​ദി​ലും മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ സ​മ​യം കു​റ​ക്ക​ണ​മെ​ന്നും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​തി​നാ​യി​ര​ക്ക​ണ​ക്കാ​യ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ഏ​പ്രി​ൽ 13ന് 83 ​സ്ഥ​ല​ങ്ങ​ളി​ലാ​യി 42000 തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി റോ​ഡ് ഉ​പ​രോ​ധി​ച്ചു. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഈ ​സ​മ​ര​ത്തെ നേ​രി​ടു​ന്ന​ത്.

ജോ​ലി​സ​മ​യം മാ​ത്ര​മ​ല്ല ജോ​ലി​ഭാ​രം കൂ​ടു​ന്ന​തും വ​ലി​യ പ്ര​ശ്ന​മാ​ണ്. ജ​പ്പാ​നി​ൽ അ​മി​താ​ധ്വാ​ന​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​നു​ശേ​ഷം സ​മാ​ന​മ​ര​ണ​ങ്ങ​ളെ ‘ക​രോ​ഷി’ എ​ന്ന് വി​ളി​ക്കു​ന്നു. കൊ​റി​യ​യി​ൽ ഇ​ത് ‘ഗാ​പ്ജി​ൽ’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പു​നെ​യി​ലെ ഏ​ർ​ണ​സ്റ്റ് ആ​ൻ​ഡ് യ​ങ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കൊ​ച്ചി സ്വ​ദേ​ശി​നി അ​ന്ന സെ​ബാ​സ്റ്റ്യ​ൻ പേ​ര​യി​ൽ അ​മി​ത ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട സം​ഭ​വം വ​ലി​യ ച​ര്‍ച്ച​യാ​യി​രു​ന്നു.

ജോ​ലി​സ​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 12ന് 30 ​കോ​ടി തൊ​ഴി​ലാ​ളി​ക​ൾ ക​ർ​ഷ​ക​രു​മാ​യി യോ​ജി​ച്ച് പ​ണി​മു​ട​ക്കു​ക​യു​ണ്ടാ​യി.

മേ​യ് ദി​നാ​ച​ര​ണം വെ​റും ആ​ഘോ​ഷ​മ​ല്ല. ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന തൊ​ഴി​ൽ ചൂ​ഷ​ണ​ങ്ങ​ളെ​യും അ​നീ​തി​ക​ളെ​യും തി​രി​ച്ച​റി​യു​ക​യും അ​തി​നെ​തി​രെ ഐ​ക്യ​മാ​യി പോ​രാ​ടു​ക​യും ചെ​യ്യേ​ണ്ട​തി​ന്റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്.

(ടി.​യു.​സി.​ഐ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemay dayopen forumKerala
News Summary - May Day reminds us
Next Story