Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചീഫ്​ സെക്രട്ടറിയുടെ...

ചീഫ്​ സെക്രട്ടറിയുടെ നിലപാട്​ ലജ്ജാകരം

text_fields
bookmark_border
ചീഫ്​ സെക്രട്ടറിയുടെ നിലപാട്​ ലജ്ജാകരം
cancel

മാവോവാദി​ വധം, യു.എ.പി.എ ചുമത്തൽ, ചീഫ്​ സെക്രട്ടറിയുടെ ലേഖനം എന്നീ പശ്ചാത്തലത്തിൽ സി.പി.​െഎ സംസ്ഥാന അസിസ്​റ ്റൻറ്​ സെക്രട്ടറി കെ. പ്രകാശ്​ ബാബു പ്രതികരിക്കുന്നു...

സാധാരണ പൗരന്മാർക്കുള്ള മനുഷ്യാവകാശങ്ങൾ മാവേ ാവാദികൾക്കില്ലെന്ന്​ സൂചിപ്പിച്ച്​ ചീഫ് ​സെക്രട്ടറിയുടെ ലേഖനം പുറത്തുവന്നിരിക്കുകയാണല്ലോ​?
ചീഫ്​ സ െക്രട്ടറിയെപ്പോലെ ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾ അങ്ങനെ പറഞ്ഞതിൽ ലജ്ജ തോന്നുന്നു. പൗരാവകാശവുമായി ബന്ധപ്പെ ട്ട്​ അദ്ദേഹം അറിഞ്ഞിരിക്കേണ്ട ഏറെ കാര്യങ്ങളുണ്ട്​. പി.യു.സി.എൽ VS മഹാരാഷ്​ട്ര സംസ്ഥാനം കേസിൽ അന്തസ്സോടെ ജീവിക ്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഭരണഘടനയുടെ 21ാം വകുപ്പ്​ അത്​ ഉറപ്പുനൽകുന്നെന്നുമാണ്​ സുപ്രീംകോടതി പറഞ്ഞത്​. ഏറ്റുമുട്ടൽ കൊലകളിൽ 16 മാർഗനിർദേശം നൽകിയിട്ടുണ്ട്​. അതിന്​ വിരുദ്ധമാണ്​ ലേഖനം. അന്നത്തെ ചീഫ്​ ജസ്​റ ്റിസ്​ ആർ.എൽ. ലോധയും നരിമാനും ചേർന്ന ബെഞ്ചാണ്​ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 141ാം വകുപ്പ്​ അനുസരി ച്ച്​ നിയമത്തി​​െൻറ പ്രാബല്യം ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്​. അതിന്​ വിരുദ്ധമായി ചീഫ്​ സെക്രട്ടറിക്ക്​ എങ്ങനെ പറയാനാകും.
? സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവിസ്​ ഉദ്യോഗസ്ഥ​​െൻറ ലേഖനം സർക്കാർ നയം വ്യക്തമാക്കുന്ന ു എന്നുതന്നെയല്ലേ?
എന്ത്​ അധികാരത്തിലാണ്​ ലേഖനം എന്നുകൂടി പറയാൻ ചീഫ്​ സെക്രട്ടറി ബാധ്യസ്ഥനാണ്​. ഒരു അധ ികാരവും ഇല്ലാതെ ലേഖനം എഴുതിയത്​ നിയമപരമായി ന്യായീകരിക്കാൻ കഴിയില്ല. ഇനി ആരുടെയെങ്കിലും അനുമതി വാങ്ങിയെന്നു പറഞ്ഞ്​ നിയമത്തിനു​മുന്നിൽനിന്ന്​ രക്ഷപ്പെടുമോയെന്ന്​ അറിയില്ല. ഡി.ജി.പി ജേക്കബ്​ തോമസിനെ സർക്കാർ അനുമതി യില്ലാതെ പുസ്​തകം എഴുതിയതിന്​ സസ്​പെൻഡ്​ ചെയ്യാൻ ശിപാർശ ചെയ്​തയാളാണ്​ ചീഫ്​ സെക്രട്ടറി. അനുമതി വാങ്ങാതെ, നിയ മസഭ ​സമ്മേളനം നടക്കെ ലേഖനം എഴുതിയത്​ തെറ്റാണ്​.
മുഖ്യമന്ത്രി പറഞ്ഞത്​ ലേഖനം വായിച്ചില്ലെന്നാണ്.​ ഉള്ളടക്കം അറിയാനുള്ള സംവിധാനം മുഖ്യമന്ത്രിക്കില്ലേ? അദ്ദേഹം ചീഫ്​ സെക്രട്ടറിയെ സംരക്ഷിക്കുകയാണോ?
അതിന്​ മുഖ്യമന്ത്രിയാണ്​ മറുപടി പറയേണ്ടത്​. ആര്​ അനുവാദം കൊടുത്തെന്നതാണ്​ അറിയേണ്ടത്​. നിയമസഭ സമ്മേളനം നടക്കുന്ന സന്ദർഭത്തിൽ സർക്കാർ അനുവാദം ​നൽകാൻ സാധ്യതയില്ലെന്നാണ്​ കരുതുന്നത്​.
? ‘ഒന്നുകിൽ കൊല്ലണം അല്ലെങ്കിൽ കൊല്ലപ്പെടു’മെന്ന്​ കൂടി പറയുന്നു ചീഫ്​ സെക്രട്ടറി. അത​ാണോ കേരള പൊലീസ്​ നയം?
സംസ്ഥാന സർക്കാറിനുവേണ്ടി ലേഖനം എഴുതിയ ചീഫ്​ സെക്രട്ടറി നയം പ്രഖ്യാപിക്കുകയാണ്​. അത്​ ഗവൺമ​െൻറിന്​ യോജിക്കാൻ കഴിയില്ല. എൽ.ഡി.എഫിനും യോജിക്കാനാവില്ല.
സി.പി.​െഎ ഇത്​ മുഖ്യമന്ത്രിയുടെയോ എൽ.ഡി.എഫ്​ ​േനതൃത്വത്തി​​െൻറയോ ശ്രദ്ധയിൽ കൊണ്ടുവന്നോ?
സി.പി.​െഎ അഭിപ്രായം വ്യക്തമാക്കി. ജനങ്ങളുടെയും ഗവൺ​മ​െൻറി​​െൻറയും ശ്രദ്ധയിൽ കൊണ്ടുവന്നു.​
കേരളത്തിൽ നഗരമേഖലകളിൽ ഭീകരപ്രവർത്തകരോട്​ അനുഭാവം പ്രകടിപ്പിക്കുന്ന 16 സംഘടനകളെ ഇൻറലിജൻസ്​ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലേഖനത്തിലുണ്ട്​?
അങ്ങനെയൊരു വിവരം ഞങ്ങൾക്കില്ല. മാവോവാദികളെ ശത്രുസൈന്യത്തെ കാണുന്നതു​പോലെ വീക്ഷിക്കണമെന്നാണ്​ ലേഖനത്തിലെ മറ്റൊരു സമീപനം. എത്ര ക്രൂരമാണത്​. അങ്ങനെ ചീഫ്​ സെക്രട്ടറിക്ക്​ പറയാൻ കഴിയുമോ.
മാവോവാദികളെ സംബന്ധിച്ച കാഴ്​ചപ്പാട്​?
മാവോവാദികൾ ഉന്നയിക്കുന്ന പ്രശ്​നങ്ങളെ സാമൂഹിക, സാമ്പത്തിക, രാഷ്​ട്രീയ ​വിഷയങ്ങളായി പരിഗണിച്ചുേവണം കൈകാര്യം ചെയ്യാൻ. ക്രമസമാധാനനിലയുടെ തലത്തിൽ കൈകാര്യം ചെയ്യരുത്​. മാവോവാദികളുടെ ചില ആശയഗതിക​േളാടും സമീപനത്തോടും​​ യോജിക്കാൻ കഴിയില്ല. അവർ വ്യക്ത്യാധിഷ്​ഠിത, ഗ്രൂപ്​​ ഭീകരപ്രവർത്തനത്തിൽ വിശ്വസിക്കുന്നു. സി.പി.​െഎ അത്​ തള്ളുന്നു. പക്ഷേ, അതി​ന്​ വെടിവെച്ചു​ കൊല്ലണമെന്നുപറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. മനുഷ്യാവകാശ, പൗരാവകാശ ലംഘനവും ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുകയുമാണ്​ പൊലീസ്​ ചെയ്​തത്​.
കേരളം മാവോവാദി​ തീവ്രവാദ ഭീഷണിയുടെ നിഴലിൽ ആണോ?
അങ്ങനെ സി.പി.​െഎ വിശ്വസിക്കുന്നില്ല. 10​ വർഷമായി കേരളത്തി​​െൻറ ഒരു ഭാഗത്തും ഒരു സംഭവവും മാ​േവ​ാവാദി​ ആക്രമണവുമായി ബന്ധപ്പെട്ട്​ ഉണ്ടായതായി അറിയില്ല. ആരെയെങ്കിലും ആക്രമിച്ചതായോ കൊലപ്പെടുത്തിയതായോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഉൗരുകളി​െല ഒരു ചെറുപ്പക്കാരനെ പോലും മാവോവാദിയാക്കാൻ ശ്രമിച്ചിട്ടുമില്ല. ആരും പോയിട്ടുമില്ല. മാവോവാദികളുടെ സ്വാധീന ഫലമായി അത്​ സാധിക്കേണ്ടതാണ്​. പക്ഷേ, ശ്രമിച്ചിട്ടില്ല.
ഇവിടെ നഗര മാവോവാദികളുണ്ടോ?
കോഴിക്കോട്​ രണ്ട്​ വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തത്​ ന്യായീകരിക്കാനാണ്​ നഗര മാവോവാദി​ ബന്ധം ആരോപിക്കുന്നത്​. അങ്ങനെ ആരെങ്കിലും കേരളത്തിൽ ഉള്ളതായി വിവരമില്ല. കരുതുന്നുമില്ല. വ്യക്തമായ തെളിവും പുറത്തുവന്നിട്ടില്ല. ഉണ്ടെന്നത്​​ പൊലീസ്​ സങ്കൽപം മാത്രമാണ്. ആരുടെയെങ്കിലും പുസ്​തകം വായിച്ചതുകൊണ്ടോ ലഘുലേഖ കൈയിൽ വെച്ചതുകൊണ്ടോ ആരും മാവോവാദികളാകില്ല.
സി.പി.​െഎ ഉന്നയിച്ച വ്യാജ ഏറ്റുമുട്ടൽകൊല എന്ന വിഷയത്തിൽ​ ശ്രദ്ധതിരിക്കാനാണോ
യു.എ.പി.എ ചുമത്തൽ?
പന്തീരാങ്കാവിലെ അറസ്​റ്റ്​ കൊണ്ടുമാത്രം അട്ടപ്പാടി വിഷയം ജന മനസ്സിൽനിന്ന്​ മാറില്ല. പക്ഷേ, മാവോവാദി​ വധം പോലെ നിയമവിരുദ്ധമാണ്​ യു.എ.പി.എ ചുമത്തലും. അതും പാടില്ലാത്തതാണ്​. സി.പി.എമ്മി​​‍​െൻറയും സി.പി.​െഎയുടെയും ദേശീയ നിലപാട്​ യു.എ.പി.എ കരിനിയമമാണെന്നും പിൻവലിക്കണമെന്നുമാണ്​.
പക്ഷേ, മുഖ്യമന്ത്രി നിയമസഭയിൽ പൊലീസ്​ ഭാഷ്യമാണ്​ ആവർത്തിക്കുന്നത്​. ​േപ്രാസിക്യൂഷൻ യു.എ.പി.എ പിൻവലിക്കില്ലെന്നും പറഞ്ഞു. അപ്പോൾ സർക്കാർ നിലപാടി​​െൻറ വിശ്വാസ്യത?
സർക്കാർ നയങ്ങളിൽനിന്ന്​ വ്യത്യസ്​തമായി പൊലീസ്​ പ്രവർത്തിക്കുന്നെന്ന സംശയം സി.പി.​െഎക്കുണ്ട്​. ചൊവ്വാഴ്​ച മുഖ്യമന്ത്രിയെ കണ്ടപ്പോൾ അത്​ പങ്കുവെച്ചു. നിയമസഭ സമ്മേളനം ആരംഭിച്ച​ ഒക്​ടോബർ 28നാണ് മാവോവാദികളെ വെടിവെച്ചുകൊന്നത്​. നിയമസഭ സമ്മേളനം തുടങ്ങിയാൽ സർക്കാറിന്​ ത​ലവേദനയുണ്ടാക്കാൻ ഒരു വകുപ്പും ​ശ്രമിക്കില്ല. എന്നാൽ, പൊലീസ്​ വ്യാജ ഏറ്റുമുട്ടൽ കൊലയിലേക്ക്​ പോയി. പിറ്റേ ദിവസവും അരങ്ങേറി. പിന്നാലെ രണ്ട്​ സി.പി.എം പ്രവർത്തകർക്കുമേൽ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​തു. ഗവൺമ​െൻറിന്​ തലവേദന സൃഷ്​ടിക്കാൻ ബോധപൂർവം പൊലീസ്​ തലപ്പത്തുനിന്ന്​ ചിലർ ശ്രമിക്കുന്നെന്നാണ്​ അതി​​െൻറ അർഥം.
പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക്​ കഴിയുന്നി​ല്ലെന്നും പറഞ്ഞുകൂടേ?
നിയമസഭയിൽ മറുപടിക്ക്​ ഏത്​ മുഖ്യമന്ത്രിയും ആശ്രയിക്കുക​ പൊലീസ്​ റിപ്പോർട്ടാകും. സംഭവം പരിശോധിക്കുമെന്നത്​ മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞു. യു.എ.പി.എ ചുമത്തിയത്​ പുനഃപരിശോധിക്കുമെന്നു​തന്നെയാണ്​ വിശ്വാസം. റിപ്പോർട്ട്​ വര​െട്ട.
പൊലീസ്​ തന്നെ സാഹചര്യത്തെളിവുകൾ
വിഡിയോയിലൂടെ സൃഷ്​ടിക്കുന്നുണ്ടല്ലോ ?

അട്ടപ്പാടിയിൽ പൊലീസ്​ സ്വയം സൃഷ്​ടിച്ച സാഹചര്യത്തിൽ നിർമിച്ച വിഡ​ിയോ ആണ്​ അതെന്ന്​ മനസ്സിലാകും. വെടിവെപ്പിനിടെ ഒരു ഉദ്യോഗസ്ഥൻ കമിഴ്​ന്നുകിടന്ന്​ റിപ്പോർട്ട്​ എഴുതുന്നത്​ കാണാം. ഇങ്ങനെ ആത്മസംയമനത്തോടെ റിപ്പോർട്ട്​ എഴുതുന്ന ഉദ്യോഗസ്ഥൻ ആരാകും. വേറൊരാൾ കൈയും കുത്തി ചരിഞ്ഞുകിടക്കുന്നു. പാവം നാട്ടുകാരാണ്​ കമിഴ്​ന്നു​ കിടന്നത്​. പൊലീസുകാർക്കറിയാം, മണിവാസകത്തെ ഏകപക്ഷീയമായി വെടിവെച്ചുകൊല്ലുകയാണ്​, ഒരുണ്ട പോലും ഇങ്ങോട്ട്​ വരി​െല്ലന്ന്​. ആ ഒറ്റ കാരണത്താൽ അത്​ വ്യാജ വിഡിയോ ആണെന്ന്​ മനസ്സിലാക്കാം. താഹയുടെ വീട്ടിലെ റെയ്​ഡ്​ വിഡിയോക്കും​ വീട്ടുകാരുടെ മറുഭാഷ്യമുള്ള വിഡ​ിയോ ഉണ്ട്​. മാവോവാദി​ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ്​ പറയുന്നത്​. ഇൗ വിദ്യാർഥികൾ അറസ്​റ്റ്​ ചെയ്​തപ്പോൾ, ഇനി മറ്റ്​ എന്തെങ്കിലും താൽപര്യം​ ഉണ്ടെങ്കിൽ തന്നെ പ്രകടിപ്പിക്കുമോ, രക്ഷപ്പെടാൻ അംഗങ്ങളായവർ സി.പി.എമ്മിന്​ അല്ലേ സിന്ദാബാദ്​ വിളിക്കൂ. പകരം മ​ാവോയിസം സിന്ദാബാദ്​ എന്ന്​ വിളിക്കണമെങ്കിൽ വിളിപ്പിച്ചതെന്നത്​ വ്യക്തമല്ലേ.
നിലമ്പൂർ ഏറ്റുമുട്ടൽ കൊല മുതൽ സി.പി.​െഎ പ്രതിഷേധിക്കുന്നുണ്ട്​. പക്ഷേ, ഇത്​ ആവർത്തിക്കുകയാണല്ലോ. ഇനി എന്ത്​ ചെയ്യും?
കേരളത്തിലെ ജനങ്ങളു​ടെ മനസ്സാക്ഷിക്കു​ മുന്നിൽ നീതീകരിക്കാൻ കഴിയാത്ത സംഭവങ്ങളാണ്​ നടക്കുന്നത്​. അത്​ ജനങ്ങളുടെ മുന്നിലേക്ക്​ കൊണ്ടുവരുന്നത്​ ഏറ്റവും പ്രധാനമാണ്​. തിരുത്തുന്നതിന്​ സർക്കാറി​​െൻറ മുന്നിലേക്കു​ം കൊണ്ടുവന്നു. തിരുത്താൻ സമ്മർദം തുടരും.

Show Full Article
TAGS:Maoist encounter Kerala K Prakash Babu uapa Malayalam Article malayalam news 
Next Story